19/04/2026

ഹരിനന്ദനം : ഭാഗം 18

രചന – ഗ്രീഷ്മ വിപിൻ

ഹരിയും നന്ദുവും വീട്ടിൽ രാത്രി ആയപ്പോഴാണ് തീരിച്ചെത്തിയത്…. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട് എല്ലാവരോടും പറഞ്ഞിട്ട് അവര് റൂമിലേക്ക് പോയി… “ഹരിയേട്ടാ…… ” നന്ദു ഹരിയുടെ അടുത്ത് ചെന്നിരുന്നു…. “എന്താണ് ഭാര്യെ…. “അവൾ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടിട്ടു ചോദിച്ചു…. “നാളെ തിരിച്ചു പോകുവല്ലേ……. ഞാൻ ഇന്ന് അച്ഛന്റേം അമ്മാന്റേം റൂമിൽ കിടന്നോട്ടെ…. ” “തന്റെ ആഗ്രഹം അതാണെങ്കിൽ പോയി കിടന്നോ…. പക്ഷെ അവിടെ പോയിരുന്നു കരഞ്ഞു ഉറങ്ങാമിളച്ചിരിക്കാൻ പാടില്ല… ” ഹരി നന്ദുന്റെ നെറ്റിയിൽ നനുത്ത ചുംബനം നൽകി….. നന്ദു ദേവനും ലക്ഷ്മിയും ഒന്നിച്ചുള്ള ഫോട്ടോ നെഞ്ചോട് ചേർത്ത് വെച്ച് കരയുവായിരുന്നു….. അവളുടെ മനസ്സിൽ തന്റെ അച്ഛനും അമ്മയും ഒത്തുള്ള സന്തോഷം നിറഞ്ഞ ദിവസങ്ങൾ നിറഞ്ഞു നിന്നു… അവരുടെ ഓർമ്മകൾ അവളുടെ മനസിനെ പൊള്ളിച്ചു….

അവൾക്ക് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല…. ഹരിയ്ക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു…. അവൻ നന്ദു കിടക്കുന്നു മുറിയിലേക്ക് പോയി…. ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു… ഹരി അവളുടെ അടുത്ത് എത്തിയത് ഒന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല… ഹരി നന്ദുന്റെ അടുത്ത് ചെന്നിരുന്നു… ഹരിയുടെ സാമിപ്യം അരിഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് തലതയ്ച്ചു…. അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നും ….. ഹരി നന്ദുന്റെ മുടിയിൽ പതിയെ തലോടി… “ഹരിയേട്ടാ….. എന്റെ അച്ഛനും അമ്മയും…… ഞാൻ എനിക്ക് ഇനി ആരാ….. ” നന്ദു പൊട്ടികരഞ്ഞു കൊണ്ട് അവനോട് പറഞ്ഞു .. അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ അവന്റെ ചുണ്ടുകൾ അതിന്റെ ഇണയെ സ്വന്തമാക്കി…. ദീർഘചുംബനത്തിന് ശേഷം അകന്ന് മാറുമ്പോൾ അവൾ ശ്വാസം കിട്ടാതെ പ്രയാസം പെട്ടുന്നുണ്ടായിരുന്നു..

“നന്ദു ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ ഒരിക്കലും അനാഥ ആവില്ല…. എന്റെ മരണം വരെയും ഈ നെഞ്ചിടിപ്പ് നിനക്ക് മാത്രം സ്വന്തമാണ്…. ഇനി തമാശയ്ക്ക് പോലും നിനക്ക് ആരുമില്ല എന്ന തോന്നാൻ പാടില്ല….” അവന്റെ കണ്ണുകളിൽ അവളോട്‌ ഉള്ള അടങ്ങാത്ത പ്രണയം തെളിഞ്ഞു നിന്നു…. നന്ദു ഹരിയുടെ ആ കരിനീല കണ്ണുകളിൽ മാറിമാറി ചുംബിച്ചു….. അവൾ അവന്റെ മടിയിൽ കിടന്നിട്ട് അവനെ വിളിച്ചു “ഹരി…….. ” “എന്താടോ….. ” “എനിക്ക് ഒരു പാട്ട് പാടി തരുമോ.. ” “ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ.. പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ.. വിരിയാനൊരുങ്ങി നിൽക്കയോ…” ഹരിയുടെ മടിയിൽ കിടന്നു നന്ദു ഉറങ്ങിയിട്ടുണ്ടായിരുന്നു…. ഹരി അവളെ നേരെ എടുത്ത് കിടത്തി…. അവളുടെ നെറ്റിയിൽ ഒരു പതിയെ ചുണ്ടുകൾ ചേർത്തു.. അവനും അവളെ ചേർത്ത് പിടിച്ചു കിടന്നു….

നന്ദു കണ്ണുതുറന്നപ്പോൾ തന്നെ ചേർത്തു പിടിച്ചു ഉറങ്ങുന്ന ഹരിയെ ആണ് കാണുന്നത്…. ഹരിയുടെ നെറ്റിയിൽ വീണ് കിടക്കുന്ന മുടി ഒതുക്കി വെച്ച് അവൾ അവനെ തന്നെ നോക്കി കിടന്നു… കുറച്ച് നേരം കൂടി അവന്റെ കരവലയത്തിൽ കിടന്നു.. അവനെ ഉണർത്താതെ അവൾ പതിയെ എണീച്ചു…. അവളുടെ റൂമിലേക്ക്‌ പോയി ഷെൽഫിന്ന് മാറ്റാനുള്ള ഡ്രസ്സ്‌മായി ബാത്‌റൂമിൽ കയറി…. കുളികഴിഞ്ഞു ബാൽക്കണിയിൽ പോയി നിന്നു…. സാരി ആയിരുന്നു അവളുടെ വേഷം… പുറകിലൂടെ കൈ വന്നു അവളുടെ വയറ്റിൽ അമർന്നു…. അത് ആരാണെന്നു അറിഞ്ഞിതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു…. കുറേ നേരം ആ നിൽപ്പ് തുടർന്നു… ഹരി അവളെ തന്റെ നേരെ തിരിച്ചു തീർത്തി. നന്ദുന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു…. പെട്ടെന്ന് അവൾ ഹരിയെ പുറകോട്ട് തള്ളി…. അവനെ നോക്കി ചിരിച്ചു… “മോൻ പോയി ആദ്യം പല്ല്തേച്ചിട്ട് വാ അത് കഴിഞ്ഞു മതി റൊമാന്റിക് ആവുന്നത്…. അവൻ മീശയും പിരിച്ചു അവളുടെ അടുത്തേക്ക് വീണ്ടും വന്നു….

“ഹരിയേട്ടാ വേണ്ട…….. ഞാൻ ഒച്ച വയ്ക്കും….. ” “എന്നാ പിന്നെ അത് ഒന്നു കാണണമല്ലോ…..” “പ്ലീസ് ഹരിയേട്ടാ………. പോയി കുളിക്ക്…. ” ഹരി നനനയുടെ കൈ പിടിച്ചു വലിച്ച് തന്നോട് ചേർത്തു നിർത്തി… അവന്റെ മുഖം പതിയെ അവളുടെ കഴുത്തിലേക്ക് അമർന്നു… അവൾ ഒന്നു പുളഞ്ഞു….. “ഹ….. ഹരിയേട്ടാ…… വേ ണ്ട……. ” ഹരി പതിയെ അവളിൽ നിന്ന് അകന്ന് മാറി… പെണ്ണ് വിയർത്തിട്ടുണ്ട്…. “ബാക്കി കുളിച്ചിട്ട് വന്നു തരാട്ടോ… ” അവൻ കുസൃതി ചിരിയോടെ അവളെ നോക്കി പറഞ്ഞു… “ഈ മനുഷ്യൻ അടുത്തേക്ക് വരുമ്പോൾ ശബ്ദം പുറത്തേക്ക് വരുന്നു പോലുമില്ല .. ” ഹരിയ്ക്ക് ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് വെച്ചിട്ട് അവൾ താഴോട്ട് പോയി… അതിന് ശേഷം അവൾ ഹരിയുടെ മുന്നിൽ പെടാതെ ഒളിച്ചു നടന്നു……. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനിരുന്നപ്പോഴും നന്ദു ഹരിയെ നോക്കിയതേ ഇല്ല….. എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു… ഹരി അവന്റെ കാൽ എടുത്ത് നന്ദുന്റെ കാലിൽ തട്ടി…. അവൾ അവനെ നോക്കി കണ്ണൂരുട്ടി….

ഹരി അവളെ നോക്കി കണ്ണ് ഇറുക്കി…. മഹി ഇതെല്ലാം കാണുന്നുണ്ടായിരുന്നു…. ഹരി വീണ്ടു കാൽ നന്ദുന്റെ കാലിൽ ഉരസി….. “കാൽ മാറി…… ” മഹി ഭക്ഷണം പറഞ്ഞു… മഹി പറഞ്ഞത് കേട്ടതും ഹരിയുടെ വായിൽ വെച്ച ദോശ പുറത്തേക്ക് വന്നു….. നന്ദു അത് കണ്ട് ചിരിച്ചു…. “കാൽ മാറാനോ….. എന്താടാ പറയുന്നേ…. ” ജയൻ മഹിയോടെ ചോദിച്ചു.. “അത് അച്ഛാ……. ” “അത് ചെറിയച്ഛാ രാവിലെ ന്യൂസിൽ ഏതോ MLA കാൽ മാറിയത് പറഞ്ഞതാ ….. അല്ലേ മഹിയേട്ട…. ” നന്ദു ഹരിയെ പറയാൻ സമ്മതിക്കാതെ പറഞ്ഞു… “അതേ അതേ…… ” അവൻ ഹരിയെ നോക്കി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു… ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഹരിയും നന്ദുവും ശ്രീമംഗലത്തിന്ന് ഇറങ്ങി… കാറിലിരിക്കുമ്പോഴും നന്ദു ഹരിയെ തന്നെ നോക്കി ഇരിക്കുവായിരുന്നു… ഹരി അവളെ നോക്കി ഒന്ന് ചിരിച്ചു…. “എന്തോടോ ഇങ്ങനെ നോക്കുന്നേ…. ” “ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയുമോ … ഹരിയേട്ടന്റെ കൂടെ ഒരു ജീവിതം… ഹരിയേട്ടൻ അറിയാതെ കുറേ പുറകെ നടന്നിട്ടുണ്ട്…. ” “എന്നിട്ട് എന്തെ അന്ന് മുന്നിൽ വരാതിരുന്നേ… ” “അത്‌ എനിക്ക് പേടി ആയിരുന്നു…. എന്നെ ഇഷ്ടമായില്ലെങ്കിലോ എന്നാ പേടി അതാ… ”

“മ്മ് മ്.. ” മേലേടത്ത് അവരെയും നോക്കി ലക്ഷ്മിയും മാധവനും ഉണ്ടായിരുന്നു…. നന്ദു കാറിൽ നിന്ന് ഇറങ്ങി ലക്ഷ്മിയുടെ അടുത്തേക്ക് പോയി… “അമ്മേ…. ” ലക്ഷ്മി അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… അവരുടെ സ്നേഹ പ്രകടനം മാധവനും ഹരിയും നോക്കി നിന്ന് “കണ്ടില്ലേ അച്ഛാ മോളെ കിട്ടിയപ്പോൾ നമ്മളെ ഒന്നും കണ്ണിൽ പിടിക്കാതെ ആയി…” ഹരി മാധവനോട് പറഞ്ഞു… “അതേടാ എന്റെ മോൾ താനായ….. ഞാൻ പ്രസവിച്ചില്ല എന്നേയുള്ളു… ” ലക്ഷ്മി നന്ദുവിനെ ചേർത്തു പിടിച്ചു പറഞ്ഞു… “മോൾ ഈ ഡ്രസ്സ്‌ മാറ്റിയിട്ട് വാ…. അമ്മ കഴിക്കാൻ എടുത്ത് വയ്ക്കാം…. ” നന്ദു ലക്ഷ്മിയുടെ കൂടെ അകത്തേക്ക് കയറി… പിറകെ തന്നെ ഹരിയും മാധവനും…. നന്ദു മുറിയിൽ ചെന്നപ്പോൾ ഹരി ഉണ്ടായിരുന്നു… അവൾ അവനെ മൈൻഡ് ചെയ്യാതെ മാറ്റാനുള്ള ഡ്രസ്സും എടുത്ത് ബാത്‌റൂമിൽ പോയി…. നന്ദു ഡ്രസ്സ്‌ മാറ്റി പുറത്തേക്ക് വന്നപ്പോൾ ഹരിയെ അവിടെ കണ്ടില്ല…. അവൾ റൂമിന് പുറത്തേക്ക് ഇറങ്ങാൻ പോയതും…. ഹരി അവളെ എടുത്ത് ബെഡിലേക്ക് ഇട്ടു… ഹരി ഡോർ ലോക്ക് ചെയ്തതിനു ശേഷം നന്ദുന്റെ അരികിലേക്ക് ചെന്ന്….

അവൾ അവൻ വരുന്നത് കണ്ടതും ചാടി എണീക്കാൻ പോയതും ഹരി അവളുടെ കൈ പിടിച്ചു മുറുക്കി…. “ഹരിയേട്ടാ കൈ വിട്ട്…… എനിക്ക് വേദനിക്കുന്നുണ്ട്….. ” “അങ്ങനെ വിട്ട് കളയാൻ അല്ലാല്ലോ ഞാൻ പിടിച്ചത്…. ” എന്ന് പറഞ്ഞു അവളെ ചേർത്ത് പിടിച്ചു…. അവന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ അവൾ തലതാഴ്ത്തി….. “നന്ദു….. ” അവൻ ആർദ്രമായി അവളെ വിളിച്ചു….. “മ്മ്മ്….. ” അവൾ അവനെ നോക്കാതെ മൂളി… “ഇങ്ങോട്ട് നോക്ക്…. ” ഹരി നന്ദുന്റെ മുഖം കൈകുമ്പിളിൽ എടുത്തു. ഹരിയെ നേരിടാൻ ആവാതെ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു….. ഹരി അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുടെ അടുത്തേക്ക് ചേർത്തു… അപ്പോഴാണ് ലക്ഷ്മി വിളിച്ചത്.. “ഹരി…… മോളെയും വിളിച്ചു താഴേക്ക് വാ….. ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്…. ” നന്ദു ഞെട്ടി ഹരിയിൽ നിന്ന് മാറി… അവൾ അവനെ നോക്കാതെ പുറത്തേക്ക് ഇറങ്ങി… ഹരി താഴെ ചെന്നപ്പോൾ ലക്ഷ്മിയും നന്ദുവും ഭക്ഷണം എല്ലാം ഡൈനിങ് ടേബിളിൽ എടുത്ത് വയ്ക്കുന്നുണ്ടായിരുന്നു… ഹരി മാധവനും കഴിക്കാൻ ഇരുന്നു… ഭക്ഷണം വിളിമ്പിയതിന് ശേഷം ലക്ഷ്മിയും നന്ദുവും കഴിക്കാനിരുന്നു…

ഭക്ഷണം കഴിച്ചു കഴുഞ്ഞു നന്ദു എല്ലാവരുമായി സംസാരിച്ചിരുന്നു…. വൈകുന്നേരം ആയപ്പോൾ ഹരിയും നന്ദുവും ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോൾ വിദ്യ വന്നിട്ട് ഉണ്ടായിരുന്നു… നന്ദുനെ കണ്ടതും വിദ്യ ഓടി പോയി അവളെ കെട്ടിപിടിച്ചു… “ഏട്ടത്തി…….. ” “നീ എപ്പോ എത്തി മോളെ….. “നന്ദു അവളോട്‌ ചോദിച്ചു.. “ഞാൻ നിങ്ങൾ അമ്പലത്തിൽ പോയതിന്റെ പുറകെ തന്നെ ഞാൻ ഇവിടെ എത്തി…. ഇനി എവിടെയും പോകുന്നില്ല… എന്റെ കോഴ്സ് കംപ്ലീറ്റ് ആയി… ഇനി ഏതെങ്കിലും ഹോസ്പിറ്റലിൽ നോക്കണം…. ” “നീ വന്നിട്ട് എന്തെങ്കിലും കഴിച്ചോ… ” “ഇല്ല ഏട്ടത്തി… ” നന്ദു കുറേ നേരം വിദ്യയുമായി സംസാരിച്ചിരുന്നു…. രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു… ഹരി റൂമിലേക്ക് പോയി….. നന്ദു അടുക്കളയിൽ ലക്ഷ്മിയെ സഹായിച്ചു നിന്നു…. “മോൾ ഇനി പോയി കിടന്നോ….. ബാക്കി അമ്മ ചെയ്‌തോളാം ” ലക്ഷ്മി അവളോട് പറഞ്ഞു… നന്ദു റൂമിൽ ചെന്നപ്പോൾ ഹരി ബാൽകണിയിലായിരുന്നു… നന്ദു മേൽകഴുകി വന്ന് ഹരിയുടെ അടുത്തേക്ക് ചെന്ന് അവനെ പുറകിലൂടെ കെട്ടിപിടിച്ചു. “നന്ദു…. ” ഹരി അവളെ അവന്റെ നേരെ തിരിച്ചു നിർത്തി…

“എന്താ ഹരിയേട്ടാ….. ” “നിനക്ക് എന്താ എന്നെ….. ” അവൻ പറയാൻ സമ്മതിക്കാതെ നന്ദു അവന്റെ ചുണ്ടിൽ കൈ വെച്ചു…. “ഹരിയേട്ടന്റെ ഈ കരിനീല കണ്ണ് ആണ് എനിക്ക് ഇഷ്ടം… ” അവൾ അവന്റെ കാലിൽ കയറി നിന്ന് അവന്റെ രണ്ടു കണ്ണിലും ചുംബിച്ചു.. ഹരി അവളെ ഇറുക്കി പുണർന്നു… അവളുടെ മുഖം അവൻ ചുംബനങ്ങളാൽ മുടി…. ഹരി അവളെ കൈയിൽ കോരി എടുത്തു മുറിയിലേക്ക് പോയി…. അവളെ കട്ടിലിൽ ഇരുത്തി….. “നന്ദു….. ഞാൻ തന്നെ എല്ലാം അർത്ഥത്തിലും എന്റെ സ്വന്തം ആക്കിക്കോട്ടെ…. ” അവന്റെ ചോദ്യത്തിന് സമ്മതമെന്ന രീതിയിൽ അവൾ അവന്റെ നെഞ്ചിൽ മുഖം പുഴ്ത്തി… അവൻ അവളെ കാട്ടിലേക്ക് കിടത്തി…. അവന്റെ ചുംബനം അവളെ പൊതിഞ്ഞു… അവന്റെ കൈ അവളുടെ ദേഹത്ത് ഇഴഞ്ഞു നടന്നു…. രാത്രിയുടെ ഏതോ യാമത്തിൽ നന്ദു അവന്റെ പ്രണയത്തിൽ ഒരു നോവോടെ അലിഞ്ഞു ചേർന്നു…… തുടരും……..