രചന – കൃഷ്ണ
ടാ ദിച്ചു നീ നിച്ചുനെ വിളിച്ചേ… എന്താ അവന്റെ പ്രോബ്ലമെന്ന് അറിയണമല്ലോ… (ജിത്തു )
ജിത്തു പറഞ്ഞത് കേട്ട് ദിച്ചു ഫോൺ എടുത്ത് നിയാലിന്റെ നമ്പറിലേക്ക് വിളിച്ചു… കാൾ പോകുന്നതല്ലാതെ എടുത്തില്ല…
ദിച്ചു ഒരു തവണ കൂടി വിളിച്ചു നോക്കി… അതെ അവസ്ഥ തന്നെ…
ദിച്ചു ഫോണിലേക്ക് നോക്കി ജിത്തുന് നേരെ തിരിഞ്ഞു…
നോ രക്ഷ… കാൾ പോകുന്നുണ്ട്…
അവൻ മനപ്പൂർവം എടുക്കാത്തതാണോ എന്നൊരു ഡൗട്ട്… (ദിച്ചു )
ആഹാ… എന്നാൽ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ…
അതും പറഞ്ഞ് ജിത്തു പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നിയാലിന്റെ നമ്പറിലേക്ക് കാൾ ചെയ്തു…
ദിച്ചു വിളിച്ചപ്പോഴുള്ള അവസ്ഥ… ജിത്തു വിട്ടുകൊടുക്കാൻ ഒരുക്കമല്ലാതെ വീണ്ടും വിളിച്ചു കൊണ്ടിരുന്നു…
മൂന്ന് നാല് തവണ അടുപ്പിച്ചു വിളിച്ചപ്പോൾ നിയാൽ ഫോൺ അറ്റന്റ് ചെയ്തു…
നിനക്കെന്താ ഫോൺ ഒന്നെടുത്താൽ… എത്ര നേരമായി ഞാനും ദിച്ചുവും നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്…
കാൾ അറ്റന്റ് ആയതും മറു തലയ്ക്കൽ നിന്ന് നിയാൽ എന്തേലും പറയും മുന്നേ ജിത്തു ചോദിച്ചു… അവന്റെ ശബ്‌ദം കുറച്ച് കടുത്തിരുന്നു…
അത് ഞാൻ… ഫോൺ സൈലന്റിൽ കിടക്കുവായിരുന്നു ജിത്തു…
മറുതലയ്ക്കൽ നിന്ന് നിയാൽ…
മമ്… ജിത്തു മൂളി…
എന്നാ നീ ദിച്ചുന്റെ ഫ്ലാറ്റിലേക്ക് വാ… ഞങ്ങൾ ഇവിടെയുണ്ട്…
അ… അത്… ജിത്തു ഞാൻ… ഞാൻ ഇല്ലടാ… എനിക്ക് ചെറിയൊരു തലവേദന…
നിയാൽ ഒഴിയാനെന്ന പോലെ പറഞ്ഞു…
എന്നാൽ ഞങ്ങൾ അങ്ങോട്ടേക്ക് വരാം… (ജിത്തു )
അ… അത്…
നിയാൽ എന്തേലും പറയാനൊരുങ്ങും മുന്നേ മറുതലയ്ക്കൽ ജിത്തുന്റെ കാൾ കട്ടായി…
വാടാ… ദിച്ചു… നമുക്ക് നിച്ചുന്റെ വീട് വരെ പോകാം…
ഫോൺ കട്ട് ചെയ്ത് ജിത്തു നിയാലിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…
ദിച്ചു ഇരുന്നിടത്ത് നിന്നും എണീറ്റു… അപ്പോഴേക്കും ജിത്തു ബാൽക്കണിയിൽ നിന്ന് അകത്തേക്ക് നടന്നു…
ഇരുവരും നേരെ നിയാലിന്റെ വീട്ടിലേക്ക് തിരിച്ചു…
യാത്രയിൽ മുഴുനേരം ദിച്ചുന്റെ ചിന്തകൾ നിയാലിനെ കുറിച്ചായിരുന്നു… രണ്ട് മൂന്ന് ദിവസമായി നിയാലിൽ ഒരു അകൽച്ച ഫീൽ ചെയ്യുന്നത്… ഓരോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുന്നു… ജിത്തുവിനോട് കാര്യമായ കുഴപ്പമില്ല എന്നാൽ തന്നോടാണ് അവന്റെ അകൽച്ച… അത് തന്നോടാണെന്ന് മനസിലായി…
ചിന്തിച്ചു കൂട്ടി നിയാലിന്റെ വീടെത്തി…
കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് ആശ വന്ന് വാതിൽ തുറന്നു…
ഹാ മക്കളോ… ഇന്തെന്താ ഈ രാത്രിയിൽ രണ്ടാളും…
ദിച്ചുനെയും ജിത്തൂനെയും കണ്ട് ആശ ചോദിച്ചു…
അതെന്താമ്മേ ഈ സമയത്ത് ഞങ്ങൾക്ക് ഇങ്ങോട്ടേക്ക് വരാൻ പാടില്ലെന്നുണ്ടോ…? (ജിത്തു )
പോടാ അവിടന്ന്… നിങ്ങൾക്ക് എപ്പോ വേണേലും ഇങ്ങോട്ടേക്ക് വരാല്ലോ… ഈ പത്ത് മണി ആകാറായപ്പോൾ രണ്ടാളും വന്നത് കൊണ്ട് ഞാൻ ചോതിച്ചന്നേയുള്ളു…
ആശ ജിത്തുന്റെ കൈയ്യിൽ നോവിക്കാതെ തല്ലി കൊണ്ട് പറഞ്ഞു…
നിങ്ങള് എന്തേലും കഴിച്ചോ… അമ്മ കഴിക്കാൻ എടുക്കാം… (ആശ )
വേണ്ട അമ്മേ… ഞങ്ങൾ അവനെയൊന്ന് കാണട്ടെ… (ദിച്ചു )
അവൻ റൂമിലുണ്ട്… നിങ്ങള് ചെല്ല്…(ആശ )
രണ്ടാളും നിയാലിന്റെ റൂമിലേക്ക് നടന്നു…
ഡോർ ചാരിയിട്ടിരിക്കുവായിരുന്നു… രണ്ടും റൂമിലേക്ക് കേറി… നിയാലിനെ റൂമിൽ കണ്ടില്ല… ബാൽക്കണി ഡോർ തുറന്ന് കിടക്കുന്നത് കണ്ട് അങ്ങോട്ടേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ടു റെയിലിൽ പിടിച്ച് കൊണ്ട് തിരിഞ്ഞു നിൽക്കുന്ന നിയാലിനെ…
ടാ… നിച്ചു… ജിത്തു വിളിച്ചത് കേട്ട് നിയാൽ തിരിഞ്ഞു നോക്കി…
അപ്പോഴേക്കും രണ്ടും അവനടുക്കൽ വന്നു കഴിഞ്ഞു…
തലവേദന എങ്ങനെ ഉണ്ടട…? (ദിച്ചു )
മമ്… ഇപ്പോ കുറവുണ്ട്… അത്ര താൽപ്പര്യമില്ലാത്ത മട്ടിൽ നിയാൽ പറഞ്ഞു…
അത് ദിച്ചൂന് മനസിലാകേം ചെയ്തു…
നിനക്ക് എന്താടാ പറ്റിയെ കുറച്ച് ദിവസമായി ഞങ്ങൾ ശ്രെദ്ധിക്കുന്നു… നിന്റെ ഒരു അകൽച്ച… (ജിത്തു )
അകൽച്ചയോ… ഞാനോ… നിനക്ക് തോന്നിയതായിരിക്കും ജിത്തു… (നിയാൽ )
തോന്നലൊന്നുമല്ല… നിന്റെ മനസ്സിൽ എന്തോ ഉണ്ട്… എന്താടാ നിനക്ക് പറ്റിയെ…? ഞങ്ങടെ നേർത്തത്തെ നിച്ചുവേ അല്ല നീയിപ്പോ…
ജിത്തു നിയാലിനെ ഉറ്റ് നോക്കി കൊണ്ട് ചോദിച്ചു…
” ശരിയാണ് ഞാൻ ഇങ്ങനെ മാറാൻ കാരണം നിങ്ങൾ തന്നെയാണ്… എന്നോടുള്ള നിങ്ങളുടെ സൗഹൃദം ആത്‍മർത്ഥമാണെന്ന് ഞാൻ കരുതി… ഞാൻ അറിയാത്ത അല്ലങ്കിൽ പറയാതിരുന്നാൽ കാര്യങ്ങൾ നിങ്ങളിൽ ഉണ്ടായിരുന്നു… ”
ടാ… നിച്ചു…
ജിത്തുവിന്റെ വിളി കേട്ട് നിയാൽ ചിന്തകളിൽ നിന്നും വിട്ട് ജിത്തുനെ നോക്കി…
നീ ഇതെന്താ ചിന്തിച്ചു നിക്കുന്നേ… ഞാൻ ചോദിച്ചതിന് മറുപടി പറയ്… (ജിത്തു )
ഞാൻ പറഞ്ഞില്ലേ ജിത്തു നിനക്ക് തോന്നിയതാ… (നിയാൽ )
ദിച്ചു എന്തോ പറയാൻ പോയതും അവന്റെ ഫോൺ റിങ് ചെയ്തു… എടുത്തു നോക്കിയപ്പോൾ ആതിയാണ്…
നിയാലിന്റെ നോട്ടവും ഒരുവേള ദിച്ചുന്റെ ഫോണിലേക്ക് നീണ്ടു… ഡിസ്പ്ലേയിൽ ആതിയെന്ന് പേരും ഒപ്പം പിക്കും തെളിഞ്ഞു വന്നത് കണ്ട് അവന് എന്തോ പോലെ തോന്നി… വല്ലാത്തൊരു അസ്വസ്ഥത അവനിൽ നിറഞ്ഞു കൂടി…
ദിച്ചു നിയാലിന്റെ മുഖത്തെ ഭാവം ശ്രെദ്ധിച്ചു…
അവന്റെ ഉള്ളിൽ സംശയം യാഥാർഥ്യമായി… മുന്നേ ഒരു തോന്നൽ ഉണ്ടായിരുന്നതാണ്… അതിപ്പോ പൂർണ്ണമായി…
ദിച്ചു ചിന്തകളിൽ മുഴുകി നിൽക്കെ കാൾ കട്ടായി… കട്ടായി നിമിഷ നേരം കൊണ്ട് വീണ്ടും ആതിയുടെ കാൾ വന്നു…
ദിച്ചു കാൾ കട്ടാക്കി… ഫോൺ സൈലന്റിൽ ഇട്ടു…
ആതി ആണോടാ വിളിച്ചേ…?
ജിത്തു ചിരിയാലേ ചോദിച്ചു…
മമ്… ദിച്ചു മൂളി നിയാലിനെ പാളി നോക്കി…
അവൻ എന്തോ ചിന്തയിലാണ്…
ജിത്തു എന്തോ പറയാനൊരുങ്ങേ അവന്റെ ഫോണും റിങ് ചെയ്തു… നോക്കിയപ്പോൾ വീട്ടിൽ നിന്നാണ്… മാളുവിന്റെ കാൾ…
ജിത്തു കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു…
എന്താ മാളു…?
മാളു എന്ന് കേട്ടതും ഒരു നിമിഷം നിയാലിന്റെ നോട്ടം ജിത്തുവിലേക്ക് നീണ്ടു… ദിച്ചുവും ജിത്തുവിൽ നോട്ടം കൊടുത്തു…
ആമ്… ഞാൻ ലേറ്റ് ആകും… നിച്ചുന്റെ വീട്ടിലാ…
മറു വശത്ത് നിന്ന് ചോദിക്കുന്നതിന് ജിത്തു മറുപടി പറയുന്നു…
എന്നാ നീ വെച്ചോ… ജിത്തു ഫോൺ വെക്കേം വീണ്ടും കാൾ വന്നു… മാധുന്റെ കാൾ ആയിരുന്നു…
ജിത്തു രണ്ടാളെയും ഒന്ന് നോക്കി കാൾ അറ്റന്റ് ചെയ്ത് അവിടന്ന് മാറി…
നിയാൽ മറ്റെങ്ങോ നോക്കി നിന്നു… ദിച്ചു അവനെ ഒന്ന് നോക്കി…
നിച്ചു… നിയാൽ വിളിച്ചു…
നിയാൽ മുഖം ചരിച്ചു നോക്കി…
ദിച്ചുവിന്റെ നോട്ടം അവനിൽ തന്നെയായിരുന്നു…
നിനക്ക് അകൽച്ച എന്നോടല്ലേ നിച്ചു… അതിന് കാരണം… അവനൊന്ന് നിർത്തി…
കാരണം ആതി…
ദിച്ചു പറഞ്ഞത് കേട്ട് നിയാൽ ഒന്ന് പതറി… അവൻ വേഗം നോട്ടം മാറ്റി…
നീ ആതിയെ ഇഷ്ട്ടപ്പെടുന്നുണ്ടല്ലേ…
നിയാൽ മറുപടിയൊന്നും പറഞ്ഞില്ല…
എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നടന്ന എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നവരാണ് നീയും ജിത്തുവും… എന്റെ മനസ്സറിഞ്ഞവർ… ഞങ്ങൾ കൂടെയില്ലേടാ എന്ന് പറഞ്ഞ് ചേർത്തു പിടിച്ചവർ… എന്റെ നിഴൽ പോലെ കൂടെ നടന്നവർ…
ദിച്ചു പറഞ്ഞത് കേട്ട് നിയാലിന്റെ മനസ് നീറാൻ തുടങ്ങി…
ആതിയെ നിനക്ക് ഇഷ്ടമാണെങ്കിൽ ഞാൻ പൂർണ്ണ മനസോടെ പിൻ മാറും… പക്ഷേ നിന്നെ മാത്രം മനസ്സിലിട്ട് നടക്കുന്ന മാളു…
ദിച്ചു പറഞ്ഞത് കേട്ട് നിയാൽ ഞെട്ടി… അവൻ ആ ഞെട്ടലിൽ തന്നെ ദിച്ചുനെ നോക്കി…
എനിക്ക് അറിയാം… മാളുന് നിന്നെ ഇഷ്ട്ടമാണെന്ന്… അവൾടെ പ്രണയം നീ കണ്ടില്ലന്നു വെച്ചു… ഞാൻ ആദ്യം കരുതിയിരുന്നത് ഫ്രണ്ടിന്റെ അനിയത്തിയെ മറ്റൊരു റിലേഷനിൽ കാണാൻ പറ്റാത്തത് കൊണ്ടായിരിക്കുമെന്നാണ്…
നിനക്ക് വേണ്ടി ഞാൻ എന്റെ പ്രേണയത്തെ വേണ്ടന്ന് വെക്കാൻ തയ്യാറാണ് നിച്ചു…
പക്ഷേ ആതിയുടെ മനസ്സിൽ എന്റെ സ്ഥാനത്ത് നിന്നെ കാണാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… മനസാലെ അവൾ നിന്നെ പ്രേണയിക്കുമെന്ന് തോന്നുന്നുണ്ടോ നിച്ചു…
ആർക്കും ആരുടേയും മനസ്സിൽ കേറി പറ്റാൻ കഴിയില്ലടാ… നമ്മൾ ഇഷ്ടപ്പെടുന്നവരെ അല്ല നമ്മളെ ഇഷ്ടപ്പെടുന്നവരെ വേണം നമ്മൾ ഇഷ്ടപ്പെടാൻ…
നിച്ചു ഒന്നും മിണ്ടിയില്ല… കുറ്റബോതം കൊണ്ട് നീറുവായിരുന്നു ആ നിമിഷം അവന്റെ മനസ്…
നിച്ചു… അവന്റെ മൗനം കണ്ട് ദിച്ചു വിളിച്ചു…
തെറ്റ് പറ്റിയത് എനിക്കാണ്…. ഞാൻ നിന്റെ മനസ് വേദനിപ്പിച്ചു… ഞാൻ നല്ലൊരു ഫ്രണ്ട് അല്ലടാ… എന്റെ സ്വർത്ഥത… മനസ്സിൽ ഇഷ്ട്ടം തോന്നിയ പെണ്ണിനെ ബെസ്റ്റ് ഫ്രണ്ട് പ്രേണയിക്കുന്നത് അറിഞ്ഞപ്പോൾ
മനസ് കൈ വിട്ട് പോയടാ… ഒരു തരം വാശിയും ദേഷ്യവുമൊക്കെ കൂടി…
സോറിടാ… റിയലി സോറി…
ദിച്ചുന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് നിയാൽ പറഞ്ഞു…
എന്താടാ ഇത് എന്നോട് സോറി പറയെ… നിച്ചുനെ ചേർത്ത് പിടിച്ചു കൊണ്ട് ദിച്ചു പറഞ്ഞു…
തെറ്റ് പറ്റിയടാ… നമ്മൾ പ്രേണയിക്കുന്നവരുടെ മനസിൽ മറ്റൊരാളുണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വേദന അതെനിക്ക് മനസിലായി… മാളു അവൾക്ക് എത്രമാത്രം വേദനിച്ചു കാണും… അവളെ മനസ് അറിയാൻ ശ്രെമിച്ചില്ല ഞാൻ…
നീ മാളുനടുക്കൽ സംസാരിക്ക്… മനസ് തുറന്ന്… (ദിച്ചു )
മമ് വേണം… സംസാരിക്കണം… മാപ്പ് പറയണം… (നിച്ചു )
മാപ്പ് മാത്രമല്ല… അവൾടെ ഇഷ്ട്ടം നീ ഉൾക്കൊള്ളണം… പാവമാടാ… അതിനെ മനസ് കാണാതെ പോകരുത് നീ… (ദിച്ചു )
നിയാൽ ദിച്ചുനെ നോക്കി…
അവനൊരു ഉറപ്പ് പറയാൻ പറ്റില്ലായിരുന്നു…
അപ്പോഴേക്കും ഫോൺ വിളിച്ച് കഴിഞ്ഞ് ജിത്തു അവർക്കടുക്കലേക്ക് വന്നു…
ജിത്തുന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു എല്ലാം കേട്ടുന്ന്… പക്ഷേ ഒന്നും തന്നെ ചോദിച്ചില്ല…
ടാ ജിത്തു നിന്റെ പെങ്ങളെ ഇവന് കൊടുക്കൻ നിനക്ക് താൽപ്പര്യക്കുറവുണ്ടോടാ…
ദിച്ചുന്റെ പെട്ടന്നുള്ള ആ ചോദ്യം കേട്ട് ജിത്തു ഒന്ന് സ്റ്റക്കായെങ്കിലും പിന്നെ ചുണ്ടിൽ പുഞ്ചിരി തത്തി… നിയാൽ ഞെട്ടി നിക്കുവാണ്…
എന്റെ മാളൂന് ഇഷ്ട്ടമാണേൽ വേറൊന്നും നോക്കാനില്ല… ജിത്തു നിയാലിന്റെ തോളിലൂടെ കൈയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു…
ജിത്തുവിന്റെ വാക്കുകൾ കേട്ട് നിയാൽ ആചര്യത്തോടെ അവനെ നോക്കി…
ഈ ലോകത്ത് എന്റെ മാളു സുരക്ഷിതമായ കൈകളിൽ തന്നെ എണെന്ന ഉറപ്പും അതിലുപരി സന്തോഷവും ആണ്…
നിച്ചുന്റെ നോട്ടം കണ്ട് ജിത്തു പുഞ്ചിരിയോടെ പറഞ്ഞു…
ഒരു വശത്ത് തനിക്ക് വേണ്ടി സ്വന്തം ഇഷ്ട്ടം വേണ്ടന്ന് വെക്കാൻ തീരുമാനിച്ചവൻ മറുവശത്തു തന്നിൽ പൂർണ്ണ വിശ്വാസമർപ്പിച്ചവൻ…
തെറ്റാണ് താൻ ചെയ്തത്… പൊറുക്കാൻ പറ്റാത്ത തെറ്റ്… ആ ടീനയുടെ വാക്ക് കേട്ട് ഞാൻ എന്റെ ദിച്ചുനെയും ജിത്തൂനെയും….
അവൻ മനസിലോർത്തു…
നിയാൽ രണ്ട് പേരെയും നോക്കി തോളിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു…
രണ്ടാളും അവനെ ചുറ്റിപ്പിടിച്ചു…
ഈ ബന്ധം ഒരിക്കലും ആരാലും മുറിഞ്ഞു പോകില്ല എന്ന കണക്കെ…
ഒപ്പം നിയാൽ മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി…
തുടരും…

by