രചന – അർച്ചന
“”ഹനു… ഒന്ന് പോയി ഡോർ തുറന്നെ…. “”
ദില്ലു വിളിച്ചു പറഞ്ഞപ്പോൾ ഹനു കയ്യിലെ ചൂൽ താഴെ ഇട്ടിട്ട് ഡോർ തുറക്കാൻ വേണ്ടി പോയി……
*********************************
ഈശ്വരാ…. എല്ലാം ഇന്ന് ഒക്കെ ആക്കണേന്ന് പ്രാർത്ഥിച്ചു ഞാനും താഴേക്കു ഇറങ്ങി പോയി….
ഹനു ഡോർ തുറന്നു കൊടുത്തപ്പോൾ തന്നെ റാം ഉള്ളിലേക്ക് തെറിച്ചു വീണു…
അവൻ അപ്പോൾ തന്നെ എന്നെ നോക്കി ഒന്ന് ഇളിച്ചു തന്നിട്ട് എഴുന്നേറ്റു നിന്നു….
“”എന്താ റാം ഇവിടെ… “”
ഹനുന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി…. ഇതുവരെ കാണാത്ത ഒരാളോട് പെരുമാറുന്ന പോലെ അവൾ റാമിനോട് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ആകെ ദേഷ്യം വന്നു…..
“”എന്താ ഹനു നീ ഇങ്ങനെ പറയുന്നേ… അവൻ ഇവിടെ വന്നതിൽ നിനിക്ക് എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടോ… “”
ഇച്ചിരി കലിപ്പിൽ തന്നെ അവളോട് അങ്ങനെ ചോദിച്ചപ്പോൾ പെണ്ണ് മുഖം വീർപ്പിച്ചു ഒരൊറ്റ പോക്ക്….
അവള് പോകുന്നതും നോക്കി ഞാൻ നിന്നപ്പോൾ റാം വന്ന് എന്റെ തലക്ക് ഒരു കൊട്ട് തന്നു….
“”സമാധാനം ആയില്ലേ നിനിക്ക്…. ഞാൻ എങ്ങനെ എങ്കിലും റെഡി ആക്കി എടുത്തേനേ….. “” റാം…
“”” ഓഹ്.. ഭയങ്കര റെഡി ആക്കൽ… എന്നിട്ട് ആണോടാ പുല്ലേ നീ വന്നപ്പോൾ തന്നെ ഭൂമി ദേവിയെ തൊഴുത് എഴുന്നേറ്റത്….. “”
“” ഈൗ…. ഞാൻ അതല്ല ഉദേശിച്ചത്…. അവള് വന്ന് ഡോർ തുറക്കും… ഞാൻ അവളുടെ മേലേക്ക് വീഴും….. കണ്ണിൽ കണ്ണിൽ നോക്കി കിടക്കും…. ആ ടൈമിൽ.. “”
“” അവള് നിന്റെ കരണകുറ്റി നോക്കി ഒന്ന് തരും….. “” ദില്ലു…
അവൻ പറഞ്ഞു കഴിയുന്നതിനു മുമ്പേ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ പല്ല് കടിച്ചു പിടിച്ചു എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്….
അതോടെ അവനെ മൈൻഡ് ചെയ്യാതെ ബാക്കി പണി ഒക്കെ എടുക്കാൻ തുടങ്ങി…
അവൻ അവിടെ സോഫയിൽ ഇരുന്നു ടീവി കാണുന്നുണ്ട്….
പിന്നെ ഞങ്ങൾ എല്ലാവരും റെഡി ആയി ബാഗും കൊണ്ട് വന്നപ്പോൾ അവൻ എല്ലാരേം നോക്കി ഇളിച്ചു കാണിച്ചു….
ഹനു ആണെങ്കിൽ മുഖവും വീർപ്പിച്ചു നടക്കേന്ന്…. എന്നോട് പോലും മിണ്ടുന്നില്ല..
“”പോവാം…. “”
ന്ന് പറഞ്ഞു റാം വന്നു എന്റെ ബാഗും എടുത്തു പോവാൻ വേണ്ടി തിരിഞ്ഞതും ഞാൻ അവനെ അവിടെ പിടിച്ചു നിർത്തി…
അപ്പോൾ ഓൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു തന്നിട്ട് ബാഗും എടുത്ത് ജീപ്പിൽ കൊണ്ട് വച്ചു….
അതിന് പിറകെ ആശുവും ഹനുവും പോയപ്പോൾ ഞാൻ വീട് പൂട്ടി ചാവിയും എടുത്തു വണ്ടിയിൽ കയറി….
“”വിട്ടാലോ… “” റാം
“” ഹാ… “” ആശു
വണ്ടിയിൽ കയറി ഇരുന്നപ്പോൾ മുതൽ ആരും ഒന്നും മിണ്ടുന്നില്ല…. ഒരുമാതിരി മരണവീട് പോലെ….
അവസാനം ഹൗസ് ഓണറിന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ആശുവും ഞാനും വണ്ടിയിൽ നിന്ന് ഇറങ്ങി അങ്ങോട്ട് പോയി…. പോകുന്ന വഴിയിൽ റാമിനെ തിരിഞ്ഞു നോക്കി കണ്ണുകൊണ്ടു ആക്ഷൻ ഒക്കെ കാണിച്ചപ്പോൾ അവൻ ഒന്ന് ഇളിച്ചു തന്നു….
മിക്കവാറും ഓൻ തന്നെ ഇത് എല്ലാം കൊളമാക്കി കയ്യിൽ തരാൻ ഉള്ള എല്ലാ ചാൻസും കാണുന്നുണ്ട്….
അങ്ങനെ അവരെ വീട്ടിൽ പോയി ചാവി കൊടുത്തു…. അപ്പോൾ അവര് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു… കുടിക്കാൻ ചായയും പിന്നെ കുറേ ബേക്കറി ഐറ്റംസ് ഒക്കെ തന്നു…. അത് കണ്ടപ്പോൾ റോഡിൽ നമ്മളെ കാത്ത് നിൽക്കുന്ന രണ്ടെണ്ണത്തിനെ പാടെ മറന്നു പോയിരുന്നു…
അങ്ങനെ ചായ ഒക്കെ കുടിച്ച് അവരോട് യാത്ര ഒക്കെ പറഞ്ഞു നേരെ റോഡിലെക്ക് വിട്ടു…..
അവിടെ എത്തിയപ്പോൾ അവരെ കാണുന്നില്ല…
“”അവർ എവിടെ പോയി…. “” ആശു
“””ആാാ… “”
“” ഇനി നമ്മളെ കൂട്ടാതെ നാട്ടിലേക്ക് വിട്ടോ…??? “””
“” അമ്മപ്പോ…. ഞാൻ എന്തായാലും റാമിനെ ഒന്ന് വിളിച്ചു നോക്കട്ട്…. “”
അങ്ങനെ റാമിനെ വിളിച്ചപ്പോൾ ഓൻ എടുക്കുന്നില്ല.. ബ്ലഡി ഫൂൾ….
ആശു ഹനുന്റെ നമ്പറിലേക്കും വിളിച്ചു… അതും എടുക്കുന്നില്ല…..
കുറേ സമയം വിളിച്ചു നോക്കി എങ്കിലും രണ്ടും ഫോൺ എടുക്കുന്നില്ല…. പിന്നെ ഞങ്ങൾക്ക് നാട്ടിലേക്ക് പോകാൻ ഉള്ള ട്രെയിൻ വൈകുന്നേരം ആയത് കൊണ്ട് അവിടെ ഉള്ള ഒരു കോഫി ഷോപ്പിൽ പോയി ഇരുന്നു….
_________________________________
[ റാം ]
ദില്ലുവും ആശുവും ഹൌസ് ഓണറെ വീട്ടിലേക് പോയപ്പോൾ ഇവിടെ ഒരുത്തി മുഖവും വീർപ്പിച്ചു ഇരിക്കുന്നുണ്ട്….
ഈ കൊരങ്ങത്തിനെ ഒക്കെ സ്നേഹിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ….
അവരുടെ വീട്ടിൽ വച്ചു തന്നെ ഇവളെ പ്രൊപ്പോസ് ചെയ്യാം എന്നാണ് കരുതിയെ… ബട്ട് ചീറ്റി പോയി….
അത്കൊണ്ട് ഇന്ന് തന്നെ അത് പറഞ്ഞില്ലെങ്കിൽ ഇവള് ഇവളുടെ നാട്ടിൽ പോയി വല്ലവന്റെയും കൂടെ കെട്ടി പോവും..
അതിനാൽ അവര് വരുമ്പോഴേക്കും ഇത് ഒന്ന് സെറ്റ് ആക്കട്ടെ എന്ന് കരുതി ഞാൻ വണ്ടി എടുത്തു ഒരു മാളിലേക്ക് വിട്ടു….
എന്റെ ഹനു മോള് ആണെങ്കിൽ വണ്ടിയിൽ ഇരുന്നു കച്ചറ ആകുന്നുണ്ട്….
“” ഡാ.. നിർത്താൻ.. നീ എവിടാ എന്നേം കൊണ്ട് പോകുന്നെ…. ഡാ പട്ടി… അവര് കയറിയിട്ടില്ല…. “”
“” നിന്നെ കൊല്ലാൻ ഒന്നുമല്ല കൊണ്ട് പോകുന്നെ… അത് കൊണ്ട് മിണ്ടാതെ അടങ്ങി ഒതുങ്ങി അവിടെ ഇരിക്ക്…. “”
കുറച്ചു കലിപ്പ് ആയിട്ട് പറഞ്ഞപ്പോൾ അവള് ഒന്നും മിണ്ടാതെ അടങ്ങി ഇരുന്നു……
ജീപ്പ് ആ മാളിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തിയപ്പോൾ അവള് എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ട്….
അതിനു ഒന്ന് ഇളിച്ചു കൊടുത്തിട്ട് ഇറങ്ങാൻ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു…..
പല്ല് കടിച്ചു പിടിച്ചു അവള് ഇറങ്ങിയപ്പോൾ ഞാൻ മുന്നിൽ മാളിന്റെ ഉള്ളിലേക്ക് നടന്നു..
അവളും എന്റെ പുറകെ നടക്കുന്നത് കണ്ടപ്പോൾ ഞാൻ വേഗം ആളുകൾ കൂടി നിന്നിടത്തെക്ക് വിട്ടു……
_____________________________________
[ ഹനു ]
ദില്ലുവും ആശുവും ഇറങ്ങിയപ്പോൾ തന്നെ ഈ കോന്തൻ വണ്ടിയും എടുത്തു വിട്ടു…
ഞാൻ എന്ത് പറഞ്ഞിട്ടും ഇവൻ ഒന്ന് മൈൻഡ് ആക്കുന്നത് പോലും ഇല്ല…
ഒരു നിമിഷം ഞാനും ഇവൻ എന്നെ കൊല്ലാൻ ആണോ കൊണ്ട് പോകുന്നതെന്ന് തോന്നിപോയിരുന്നു….
അവന്റെ കലിപ്പിൽ ഉള്ള സംസാരം കേട്ടപ്പോൾ പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല….ഹും..
അവസാനം അവൻ ഒരു വലിയ മാളിന്റെ മുന്നിൽ വണ്ടി നിർത്തി….അപ്പോഴാണ് എനിക്കും കുറച്ചു സമാധാനം ആയത്….
അവൻ ഇറങ്ങി നടന്നപ്പോൾ ഞാനും അവന്റെ പിറകെ നടന്നു….
കുറച്ചു നടന്നപ്പോൾ പിന്നെ അവനെ കാണുന്നില്ല… കുറേ നോക്കിയെങ്കിലും അവനെ അവിടെ ഒന്നും കാണുന്നില്ല….
അവസാനം തിരിച്ചു പോയി വണ്ടിയിൽ തന്നെ ഇരുന്നാലോ എന്ന് ചിന്തിച്ചു പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ ആണ് അത് എന്റെ മുന്നിലേക്ക് വന്നത്…..
❇️❇️❇️❇️❇️❇️
[ റാം ]
എങ്ങനെയൊക്കെയോ അവളെ ഇവിടെവരെ എത്തിച്ചു…. അവളെ കാണാതെ ഞാൻ മുങ്ങിയപ്പോൾ പെണ്ണ് കുറച്ചു പേടിച്ചിട്ടുണ്ട്….
എന്നേം തപ്പി ആ മാൾ മുഴുവൻ കണ്ണോടിക്കുന്നുണ്ട്….
പക്ഷെ അവള് പെട്ടെന്ന് തിരിച്ചു പോകാൻ നിന്നപ്പോൾ തന്നെ പ്ലാൻ എല്ലാം ഫ്ലോപ്പ് ആയിന്ന് കരുതി….
പക്ഷെ അപ്പൊ തന്നെ ഞാൻ അവനെ അങ്ങോട്ട് അയച്ചു….
അവനെ കണ്ടു ഒന്ന് ഞെട്ടി എങ്കിലും അവന് കൈ ഒക്കെ കൊടുത്തു അവള് ചിരിക്കുന്നുണ്ട്…
അപ്പോഴാ ഒന്ന് ആശ്വാസം ആയത്….
___________________________________
[ ഹനു ]
അവസാനം തിരിച്ചു പോയി വണ്ടിയിൽ തന്നെ ഇരുന്നാലോ എന്ന് ചിന്തിച്ചു പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ ആണ് അത് എന്റെ മുന്നിലേക്ക് വന്നത്…..
ആരാന്നല്ലേ….ഒരു മിക്കി മൗസ്……
അത് എന്റെ കയ്യിൽ റെഡ് റോസിന്റെ ഒരു കെട്ടു കൊണ്ട് തന്നു….
ആ പൂക്കളോട് എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നിപ്പോയി…
ഞാൻ ആ മിക്കി മൗസിനെ നോക്കി ചിരിച്ചപ്പോൾ അത് ഒന്ന് തലയാട്ടി തന്ന് എന്റെ കയ്യും പിടിച്ചു ആ മാളിന്റെ ഉള്ളിലേക്ക് തന്നെ നടന്നു….
അത് കണ്ടു അവിടെ ഉള്ളവർ മുഴുവൻ എന്നെ നോക്കാൻ തുടങ്ങി…. അത് കണ്ടപ്പോൾ മുതൽ എനിക്ക് ഒരു ചടപ്പ് വന്നു….
ഈ മിക്കി മൗസ് ആണെങ്കിൽ എന്റെ കയ്യിൽ നിന്നും വിടുന്നുമില്ല….
അതിന്റെ ഇടയിലും ഞാൻ നോക്കിയത് ആ കോന്തനെയാണ്…. ദുഷ്ടൻ… എന്നെ ഇവിടെ ഒറ്റക്ക് ആക്കിയിട്ടു ഓൻ ഷോപ്പിംഗിന് പോയിട്ടുണ്ടാവും……..
അവനെ പ്രാകി കൊണ്ട് നഖവും കടിച്ചു ഞാൻ അതിന്റെ കൂടെ നടന്നു….
ലാസ്റ്റ് അത് എന്നെ ആ മാളിന്റെ ഒത്ത നടുക്ക് കൊണ്ട് പോയി നിർത്തി…..
അവിടെ നിന്ന് ഞാൻ ചുറ്റും നോക്കിയപ്പോൾ അവിടെ ഉള്ള ഒട്ടുമിക്ക ആളുകളുടെയും ലുക്ക് എന്റെ നേർക്ക് ആണ്….
ഞാൻ ആ മിക്കി മൗസിനെ നോക്കിയപ്പോൾ അത് എന്നെ നോക്കി വീണ്ടും തലയാട്ടി ഒരു വലിയ ഡയറിമിൽക്ക് എടുത്തു തന്നു….
അത് വാങ്ങണോ വേണ്ടയോ എന്നും ചിന്തിച്ചു ഞാൻ തല ചൊറിഞപ്പോൾ അത് എന്റെ കയ്യിൽ വച്ചു തന്നു…..
അപ്പോൾ തന്നെ എന്റെ തലയിലേക്ക് എന്തോ വന്നു വീണിരുന്നു……
ഇത് എന്താ സംഭവം എന്ന് ചിന്തിച്ചു മുകളിലേക്ക് നോക്കിയപ്പോൾ അവിടെ ഉള്ള ആൾക്കാർ ഒക്കെ മുകളിൽ നിന്ന് താഴെക്ക് കുറേ ബലൂൺ എടുത്തു എറിയുന്നുണ്ട്….
സിനിമയിൽ ഒക്കെ കാണുന്ന പോലുള്ള അമ്മാതിരി സീൻ കണ്ടതും ഞാൻ കണ്ണും തള്ളി ഷോക്ക് അടിച്ച കാക്കയെ പോലെ അവിടെ നിന്നു……
അപ്പോഴാണ് ആ മിക്കി മൗസ് എന്നെ തട്ടിയത്…. ഞാൻ നെറ്റി ചുളിച്ചു അതിനെ നോക്കിയപ്പോൾ അത് ഒരു സൈഡിലേക്ക് കൈ ചൂണ്ടി…..
ഞാൻ അത് കൈ ചൂണ്ടിയ ഭാഗത്തെക്ക് നോക്കിയപ്പോൾ കണ്ണ് തള്ളി പുറത്ത് എത്തും എന്ന് പറഞ്ഞ അവസ്ഥ ആയി….
________________________________
[ റാം ]
അവളെ ആ മിക്കി മൗസ് പിടിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട്….. പെണ്ണ് എന്നെ ചുറ്റും നോക്കുന്നുണ്ട്…. മുഖത്തു ചെറിയ പേടിയും ഉണ്ട്…..
ആ റെഡ് റോസ് അവൾക്ക് കൊടുത്തപ്പോൾ അവളുടെ മുഖത്തു ഉണ്ടായ ചിരി…. ufff….
അവളെതന്നെ നോക്കികൊണ്ട് നിൽക്കുമ്പോൾ ആണ് ഫോൺ വൈബ്രേറ്റ് ചെയ്തത്….
നോക്കുമ്പോൾ ദില്ലു ആണ്…
“” എന്താടി… “”
“‘ എന്താന്നോ…. നീ ഇപ്പൊ എവിടെ ആടാ പൊട്ടാ…. “” ദില്ലു..
“” ഞാൻ ഇവിടെ ഒരു മാളിൽ…. “”
“” ഞങ്ങളെ ഇവിടെ ഇട്ടിട്ട് നീ അവിടെ ഷോപ്പിംഗും ചെയ്തോണ്ട് നിൽക്കുകയാണോ… “”
“”അതല്ല.. “”
“” ഏതല്ലന്ന്… അല്ല ഹനു എവിടെ… നീ അവളേം കൊണ്ട് ആണോ പോയത്… “”
“”ഈൗൗൗൗൗൗ…. യാ ബേബി…””
“”ഓഒഹ്ഹ്….. എന്നിട്ട് അവള് എവിടെ…?? “”
“” ഒന്ന് വെയിറ്റ് ചെയ്യടി പിശാശേ…. ഞാൻ ഒന്ന് പ്രൊപ്പോസ് ചെയ്യട്ടെ….. “”
“” പ്രൊപ്പോസോ…..””
“”ഞെട്ടണ്ട…. അത് തന്നെ സംഭവം… ഇപ്പൊ KKPP ആണ് നമ്മളെ അവസ്ഥ…. “”
“” എന്തോന്ന്….?? “”
“” കിട്ടിയാൽ കിട്ടി പോയാൽ പോയി… അത് കൊണ്ട് മോള് പോയി ഒരു ചായ ഒക്കെ കുടിച്ചു റസ്റ്റ് എടുക്ക്….അപ്പോഴേക്കും ഞാൻ എന്റെ പെണ്ണിനെ ഒന്ന് സെറ്റ് ആക്കട്ട്… “”
“”എന്നാലും നമ്മളെ കൂടി വിളിക്കായിരുന്നു..””
“” വച്ചിട്ട് പോടീ കുരിപ്പേ… “”
___________________________________
[ ദില്ലു ]
എന്നാലും ആ പൊട്ടൻ അവളെ പ്രൊപ്പോസ് ചെയ്യാൻ കൊണ്ട് പോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല..
എന്നാലും ആ കുരിപ്പിന് ഞങ്ങളെ കൂടി വിളിക്കായിരുന്നു…. ഒരു ലൈവ് പ്രൊപ്പോസിങ് ആണ് മിസ്സ് ആയത്….
ഞാൻ അവൻ പറഞ്ഞ കാര്യം ഒക്കെ ആശുനോട് പറഞ്ഞപ്പോൾ അവളും അത് തന്നെ പറഞ്ഞു…..
ഞങ്ങൾ ആ കോഫി ഷോപ്പിൽ നിന്നും ഓരോ കാപ്പിച്ചിനൊയും കുടിച്ചു അതിലൂടെ പോകുന്ന ലുക്കന്മാരെ വായിനോക്കികൊണ്ടിരുന്നു…
“” നമ്മക്കും പോയാലോ…. “”ആശു
“” എവിടെ… “”
“” പ്രൊപ്പോസിംഗ് കാണാൻ…. “”
ഇളിച്ചു കൊണ്ട് അവള് പറയുന്നത് കേട്ടിട്ട് ഞാൻ വണ്ടർ അടിച്ചു നിന്നു…..
“‘പോണോ…. “”
“”ആഹ്… പോവാം… “”
അങ്ങനെ രണ്ടാളും പോവാം എന്ന് പറഞ്ഞു സെറ്റ് അടിച്ചു….
“” അല്ല… അവർ ഏത് മാളിൽ ആണ് ഉള്ളത്… “”
ആശുവിന്റെ ആ ചോദ്യം കേട്ടതും ഞാൻ പുളിങ്ങ തിന്ന ഇളി പാസ്സ്ആക്കികൊണ്ട് “അറീല” എന്ന് പറഞ്ഞു…
അവള് അപ്പോൾ എന്നെ ഒരു നോട്ടം നോക്കിനി… യാ മോനെ…. മ്മള് പേടിച്ചു ഒരു വഴിക്കായി…..
അപ്പോൾ തന്നെ വൺ മിനിറ്റ് എന്നും പറഞ്ഞു റാമിന്റെ നമ്പറിലേക്ക് വിളിച്ചു….
അപ്പോ അവിടെ ഇരുന്നു പറയുന്നത് കേട്ടപ്പോൾ നമ്മടെ കലിപ്പ് ഇങ്ങു ഓട്ടോയും പിടിച്ചു വന്നു……..
❇️❇️❇️❇️❇️❇️
( തുടരും)

by