രചന – ഭവ്യ ഭാസ്ക്കരൻ
പിറ്റേന്ന് ടീച്ചറും താമരയും ഒരുമിച്ച് വീട്ടിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും ഗോപാലന്റെ ഓട്ടോ വന്നിരുന്നു. ഇരുവരും ഓട്ടോയിൽ കയറി . താമര ഓഫീസിൽ ജോയിൻ ചെയ്തത്തിന് ശേഷം ടീച്ചർക്ക് വിളിച്ചു പറഞ്ഞു. ഇതിനോടകം തന്നെ ടീച്ചറും താമരയും തമ്മിൽ നല്ലൊരു ആൽമബന്ധം ഉടലെടുത്തിരുന്നു. വൈകുന്നേരം ടീച്ചർ നേരത്തെ എത്തി. താമര വരുമ്പോഴേക്കും ടീച്ചർ ചായയും ഉള്ളി വടയും തയ്യാറാക്കിയിരുന്നു. താമര വന്നതും ഇരുവരും ചായ കുടിക്കാൻ ഇരുന്നു. എങ്ങനെ ഉണ്ട് മോളെ ഓഫീസ്. കുഴപ്പം ഇല്ല ടീച്ചർ. അവൾ ചിരിയോടെ പറഞ്ഞു. ആഹ്. മോളെ… എന്താ ടീച്ചറെ.. മോൾ ഇന്ന് വിളക്ക് വക്കോ… എനിക്ക് അടുക്കളയിൽ ഇത്തിരി ജോലി ഉണ്ട്. അച്ചുo അമ്മുo വരുന്നുണ്ട്. അവർ വരുമ്പോഴേക്കും ബിരിയാണി തയ്യാറായിരിക്കണം എന്ന ഓർഡർ. അതിനെന്താ.. ചെയ്യാം. ഞാനും ടീച്ചറെ സഹായിക്കാം. ടീച്ചർ ഒന്ന് പുഞ്ചിരിച്ചു. തിരികെ അവളും.
തുളസി തറയിൽ വിളക് വെച്ചു മുന്നോട്ടു നോക്കിയ താമര അമ്പരപ്പോടെ മുന്നിൽ നിൽക്കുന്നവനെ നോക്കി. ആരാ.. അവൾ ചോദിച്ചു. അവൻ അവളെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് നിന്നു. ആ എന്താ.. കാണാത്തെ എന്ന് ഇപ്പോ ചിന്തിച്ചേ ഉള്ളൂ. ചിരിയോടെ ടീച്ചർ ഉമ്മറത്തേക്ക് വന്നു. അമ്മാ.. അവൻ ഓടി ചെന്ന് കെട്ടിപിടിച്ചു. താമരയുടെ കണ്ണുകൾ വിടർന്നു. കണ്ണാ.. വാ. മോളെ നീ വിളക്ക് പൂജാമുറിയിൽ കൊണ്ടു വക്ക്. അവളെ നോക്കി കൊണ്ട് ടീച്ചർ പറഞ്ഞു. താമര തലയാട്ടി കൊണ്ട് അകത്തേക്ക് കയറി. അപ്പോ ഇതാണ് താമര. അവൻ ടീച്ചറെ നോക്കി കണ്ണു ഇറുക്കി. ദെയ് ചെക്കാ.. കണ്ണൻ കണ്ണുറുക്കി കൊണ്ട് പുഞ്ചിരിച്ചു.
വാ ടീച്ചർ പുഞ്ചിരിയോടെ വിളിച്ചു. കണ്ണേട്ടാ…. എന്ന് വിളിച്ചു കൂവി കൊണ്ട് അച്ചുവും അമ്മുo അവരുടെ അടുത്തേക്ക് എത്തിയിരുന്നു. വന്നോ വനാരാപട… കണ്ണൻ ചിരിയോടെ ചോദിച്ചു. ദെയ് കണ്ണേട്ടാ.. വേണ്ടാട്ടോ.. അമ്മു നിന്നു ചിണുങ്ങി. തല്ലു കൂടുന്നത് ഒക്കെ പിന്നെ വാ എല്ലാവരും ടീച്ചർ പറഞ്ഞു. അല്ല ടീച്ചറെ എവിടെ താമര. അച്ചു ചോദിച്ചു. ടീച്ചർ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. അവൻ പല്ലിളിച്ചു കാണിച്ചു. അപ്പോഴേക്ക് താമര പൂജാ മുറിയിൽ നിന്നും ഹാളിലേക്ക് വന്നിരുന്നു. ഹായ്.. താമര. അമ്മു അവളുടെ അടുത്തേക്ക് ചെന്നു. താമര അവൾക്കു കൈ കൊടുത്തു കൊണ്ട് ചിരിച്ചു. ഹായ് ഞാൻ അച്ചു. താമര അവനെ നോക്കി ചിരിച്ചു. താമര കണ്ണനെ നോക്കി. താമര… ചിരിയോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു. സൂര്യൻ… ഭാവവ്യത്യാസം ഇല്ലാതെ കണ്ണൻ പറഞ്ഞു. മ്മ്. കണ്ണാ പോയി കുളിച്ചു വാ. ആഹ്. കണ്ണൻ അവന്റെ റൂമിലേക്ക് പോയി. താമര അവൻ പോവുന്നതും നോക്കി നിന്നു.
അമ്മുവും അച്ചുവും താമരയും പെട്ടെന്ന് കൂട്ടായി. പതിയെ സൂര്യനും അവർക്കിടയിൽ ഒരാളായി മാറി. സൂര്യൻ ഉള്ളത് കൊണ്ട് അമ്മുവും അച്ചുവും സൂര്യൻ പോവുന്നത് വരെ അവിടെ നിൽക്കാൻ തീരുമാനിച്ചു. പിറ്റേന്ന് സൺഡേ ആയതു കൊണ്ട് എല്ലാവർക്കും ലീവ് ആയിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂടി പറമ്പിലേക്ക് ഇറങ്ങിയത് ആണ്. മാഷേ… ആ വിളിയിൽ സൂര്യൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി. തന്റെ മുന്നിൽ നെല്ലിക്കയും പിടിച്ചു നിൽക്കുന്നവളെ കൗതുകത്തോടെ നോക്കി. ഇന്നാ.. മാഷേ.. അവൾ അവന് നേരെ നീട്ടി. നീ മരം കയറോ.. അവളുടെ കൈയിൽ നിന്നും നെല്ലിക്ക വാങ്ങി കൊണ്ട് സൂര്യൻ ചോദിച്ചു. അത് ഞാൻ പറച്ചു കൊടുത്തതാ.. അച്ചു അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു.
ആഹ്. നീ പിന്നെ കുരങ്ങന്റെ ജന്മമാണല്ലോ..? സൂര്യൻ ചിരിയോടെ പറഞ്ഞു. കണ്ണേട്ടന്റെ അനിയൻ അല്ലെ.. ഇത്രേം ചെയ്തില്ലെങ്കിൽ മോശമല്ലേ..? അച്ചു പുച്ഛത്തോടെ ചുണ്ടുകോട്ടി കൊണ്ട് പറഞ്ഞു. അത് കേൾക്കേ താമര ഉറക്കെ പൊട്ടി ചിരിച്ചു. സൂര്യനും അച്ചുവും അമ്മുവും ഒരുപോലെ താമരയെ നോക്കി. പെട്ടന്ന് ആണ് അബ്ദപറ്റിയപോലെ താമര അവരെ നോക്കിയത്. സൂര്യൻ അവളെ കൂർപ്പിച്ചു നോക്കുന്നുണ്ട്. ബാക്കി രണ്ടു പേരും ചിരി അടക്കി പിടിച്ചു നില്കുണ്ട്. സൂര്യൻ അവരെ കൂർപ്പിച്ചു നോക്കി കൊണ്ട് വീട്ടിലേക്ക് നടന്നു. അമ്മു.. പ്രശ്നം ആവോ..? താമര വേവലാതിയോടെ ചോദിച്ചു. ഏയ്. ഞങ്ങൾക്കിടയിൽ ഇതൊക്കെ സാദാരണയാണ്. പക്ഷേ.. ഞാൻ പുറത്തു നിന്ന് ഉള്ള ആൾ അല്ലെ..? അതൊന്നും സാരമില്ല. താൻ വാ. അച്ചു പറഞ്ഞു. അവർ വീട്ടിലേക്ക് നടന്നു.
താമര സൂര്യന്റെ റൂമിലേക്ക് ചെന്നു. ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്ന സൂര്യനെ അവൾ വാതിൽ പടിയിൽ നിന്നു കൊണ്ട് നോക്കി. പുറകിലേക്ക് തിരിഞ്ഞ സൂര്യൻ അവളെ കണ്ട് കണ്ണുരുട്ടി കൊണ്ട് നോക്കി. കാൾ കട്ട് ചെയ്തു ഫോൺ മേശയിൽ വച്ചു. മ്മ്. ന്താ.. സൂര്യൻ ചോദിച്ചു. അത്.. പിന്നെ.. അവൾ വിക്കി.. കൊണ്ട് അവനെ നോക്കി. നിനക്ക് എന്താ വിക്ക് ഉണ്ടോ..? അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. അവൻ അടുത്ത് വന്നതും അവളുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. കൈകൾ വിറക്കാൻ തുടങ്ങി. ഡീ.. അവൻ വിളിച്ചു. ഞെട്ടി കൊണ്ടവൾ അവനെ നോക്കി. നോക്കി നില്കാതെ ന്താ കാര്യം എന്ന് പറയടി. സൂര്യൻ ഗൗരവത്തോടെ പറഞ്ഞു.
സോ.. സോറി.. അതും പറഞ്ഞവൾ താഴേക്ക് ഓടി പോയി. സൂര്യന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ചിരിയോടെ അവൾ പോയ വഴിയേ നോക്കി നിന്നു. താമര റൂമിൽ കയറി വാതിൽ കുറ്റിയിട്ടു. മേശയിൽ ഇരിക്കുന്ന ജഗ് കൈയിൽ എടുത്തു വായിലേക്ക് കമഴ്ത്തി. ആർത്തിയോടെ വെള്ളം കുടിച്ചു. വെള്ളം അവളുടെ ദേഹത്തേക്ക് ഒലിച്ചു ഇറങ്ങി. നെഞ്ചിൽ കൈ വച്ചു കൊണ്ടവൾ ശ്വാസം നേരെ എടുത്തു. പതിയെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. പിന്നീട് അവനെ കാണുമ്പോൾ എല്ലാം അവൾക്കു വല്ലാത്ത പരിഭ്രമം ആയിരുന്നു. വൈകുന്നേരം സൂര്യൻ തിരികെ പോകാൻ തയ്യാറായി വന്നു. എല്ലാവരോടും യാത്ര പറഞ്ഞു, താമരയെ ഒന്ന് നോക്കിയാ ശേഷം അവൻ വീട്ടിൽ നിന്നും ഇറങ്ങി. എന്തിനോ വേണ്ടി അവളുടെ മനസു വിങ്ങി. സൂര്യൻ പോയതും. അമ്മുവും അച്ചുവും തിരികെ പോയി. വീണ്ടും ടീച്ചറും താമരയും തനിച്ചായി.
നാളുകൾ നീങ്ങി കൊണ്ടിരുന്നു. എന്തിനോ വേണ്ടി അവനായ് അവൾ കാത്തിരുന്നു. ഓരോ ലീവിനും അവൻ വരുമ്പോൾ അവൾ അവനോട് കൂടുതൽ അടുത്തു. അവൾ പോലുമറിയാതെ അവളുടെ ഉള്ളിൽ പ്രണയം പൂത്തു വിടർന്നു. ട്രെയിനിങ്ങിന്റെ ഭാഗമായി താമരക്ക് കുറച്ച് ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. സൂര്യൻ വീട്ടിൽ വന്ന സമയത്ത് ആണ് താമര ട്രെയിനിങ്ങിന് പോവുന്നത്. താമര പോയി രണ്ടു ദിവസത്തിന് ശേഷം, സൂര്യൻ വീട്ടിൽ ഉള്ള സമയത്ത് ആയിരുന്നു കുറച്ച് ആളുകൾ താമരയെ തേടി വന്നത്. വാക്കേറ്റത്തിൽ തുടങ്ങി ഒടുവിൽ അടിപിടിയായി. ടീച്ചർക്ക് പരിക്കേറ്റ് ഹോസ്പിറ്റലിൽ ആയി. ട്രെയിനിങ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് വീട്ടിൽ പൂട്ടിയിരിക്കുന്നത് കാണുന്നത് . ടീച്ചറെയും സൂര്യട്ടനെ ഫോണിൽ മാറി മാറി വിളിച്ചിട്ടും കാൾ കണക്ട് ആയില്ല.
ഒടുവിൽ സൂര്യന്റെ ഫോൺ കണക്ട് ആയി. സൂര്യട്ടാ.. നിന്റെ സാധനങ്ങൾ എല്ലാം അച്ചുവിനെ ഏല്പിച്ചിട്ടുണ്ട്. നിനക്ക് പോവാം ഞങളുടെ പിറകെ വരരുത്. അതും പറഞ്ഞു സൂര്യൻ ഫോൺ കട്ട് ചെയ്ത്, സ്വിച്ച് ഓഫ് ആക്കി. സൂര്യട്ടാ… അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കുകപോലും ചെയ്യാതെ പോവണോ. അവൾ അലറി കരഞ്ഞു. ന്തോ ഒരു ഓർമയിൽ അവൾ വേഗം ഗോപാലട്ടനെ വിളിച്ചു. ആ സമയത്ത് ആയിരുന്നു നടന്നത് എല്ലാം അറിയുന്നത്. സൂര്യട്ടൻ അമ്മയെ കൊണ്ട് റെയിൽവേ സ്റ്റേഷനിൽ പോയി എന്നു. നെഞ്ചിൽ ഒരു കൊള്ളിയാൽ മിന്നി. തനിക്ക് പ്രിയപ്പെട്ടവർ തന്നിൽ നിന്നും അകന്ന് പോവുന്നത് സഹിക്കാൻ പറ്റാതെ കിട്ടിയ ഓട്ടോക്ക് റെയിൽവേ സ്റ്റേഷനിൽ പോയി.
അവിടെ എത്തുമ്പോൾ ട്രെയിൻ പോവാൻ ആവുന്നേ ഉണ്ടായിരുന്നു ഉള്ളൂ. ഓടി ട്രെയിൻ അടുത്ത് എത്തി, ഓരോ ബോഗിയിലും കയറി ഇറങ്ങി തിരഞ്ഞു. കണ്ടില്ല. ഒടുവിൽ ട്രെയിൻ സ്റ്റാർട്ട് ആയി പോവാൻ തുടങ്ങുന്ന സമയത്ത് ആണ്. സൂര്യട്ടനെ കാണുന്നെ. ഓടി അവനരികിൽ എത്തുമ്പോൾ പുച്ഛം കലർന്ന മുഖത്തോടെ തന്നെ നോക്കുന്നവനെ കാണെ ഉള്ളു പിടഞ്ഞു. സൂര്യട്ടാ.. എന്നെ കൊണ്ടു പോവോ.. കൂടെ. എനിക്കു സൂര്യട്ടനെ അത്രയ്ക്ക് ഇഷ്ടമാ. ഞാൻ നിന്നോട് പറഞ്ഞു എന്റെ പുറകെ വരരുത് എന്നു. പോ എന്റെ കൺമുന്നിൽ നിന്നു. അവളുടെ ഒരു കോപ്പിലെ പ്രേമം. ട്രെയിൻ കമ്പിയിൽ പിടിച്ചു, ട്രെയിൻ നീങ്ങുന്നത്തിന് ഒപ്പം അവളും നടന്നു കൊണ്ടിരുന്നു. അവളെ പിടി വീടിവിച്ചു അവൻ പിന്നിലേക്കു തള്ളി. സൂര്യട്ടാ.. അപ്പോഴേക്കും അവൾ നിലത്തേക്ക് വീണിരുന്നു. താമര.. ഞെട്ടി കൊണ്ടവൾ കണ്ണു തുറന്നു. വീടത്തി ഇറങ്ങേ.. ഒരു പാവ കണക്കെ താമര കാറിൽ നിന്നും ഇറങ്ങി. ശാരിക അവളുടെ കൈയും പിടിച്ചു അകത്തേക്ക് നടന്നു.
അവൾ പറയാതെ തന്നെ അവളുടെ ഉള്ളിലെ ഇഷ്ടം ഞാൻ മനസ്സിലാക്കിയിരുന്നു. ഞാനും അവളെ പ്രണയിക്കുകയായിരുന്നു. ആദ്യമായ് അവളെ കണ്ടപ്പോൾ അവൾ നേരെ ഇടിച്ചു കയറിയത് എന്റെ ഹൃദയത്തിലേക്ക് ആയിരുന്നു. അന്ന് മുതൽ നിശബ്ദമായ് ഞാനാന്റെ പ്രണയകാവ്യം രചിക്കുകയായിരുന്നു. സൂര്യന്റെയും താമരയുടെയും… ♥️ തുടരും ഭവ്യ ഭാസ്കരൻ

by