23/04/2026

ഉണ്ണിമായ : ഭാഗം 13

രചന – ശ്രീമിഴി

ടാക്സിയിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടതും ഉണ്ണി കാറിൽ നിന്ന് ഇറങ്ങി ഓടി ഉണ്ണീടെ ഓട്ടം കണ്ടു മാർട്ടിൻ കാറിൽ നിന്നു ഇറങ്ങി. കുഞ്ഞൻമാമേ. എന്റെ കുട്ടി നീ എങ്ങനെ ഇവിടെ… അതൊക്കെ പറയാം കുഞ്ഞമ്മമേ…… കുഞ്ഞൻമാമ എങ്ങനെ ഇവിടെ എത്തി. ഞാൻ മാർട്ടിനെ അന്യഷിച്ചു വന്നതാ രണ്ടു മാസം ആയി ഒരു വിവരവും ഇല്ല ഇവനെ കുറിച്ച് അതാ ഞാൻ…… ഉണ്ണിമായ മാർട്ടിനെ നോക്കി…… എന്താ രണ്ടാളും കുടി…… എന്റെ കുഞ്ഞേ നീ ഇത് എവിടെയാണ് തിരഞ്ഞു വിളിക്കാത്ത ആൾകാർ ഇല്ല ഞാൻ കഴിഞ്ഞ ദിവസം സ്റ്റീഫനെ വിളിച്ചപ്പോ ആണ് നീ ഇവിടെ ഉള്ള കാര്യം പറഞ്ഞത്…… ഈ സ്റ്റീഫന്റെ കാര്യം അവനോടു ഞാൻ പറഞ്ഞതാണ് ആരോടും പറയരുത് എന്ന് എന്നിട്ട് കുഞ്ഞേട്ടനെ വെറുതെ ഇങ്ങോട്ട് വിളിച്ചു വരുത്തി…… അവൻ പറഞ്ഞിലെലും എനിക്കു അറിയാം കുഞ്ഞു ഇവിടെ തന്നെ ഉണ്ടാകും എന്ന് പക്ഷെ ഉണ്ണിമോളു എങ്ങനെ ഇവിടെ അതും മാർട്ടിൻ കുഞ്ഞിന്റെ കൂടെ…… അത് കേട്ടതും ഉണ്ണിമായ മാർട്ടിനെ നോക്കി ഒന്നും പറയരുത് എന്ന് മാർട്ടിൻ ഉണ്ണിമായയെ കണ്ണ് കൊണ്ട് കാണിച്ചു……

ഇല്ലെന്നു ഉണ്ണി തല കുലുക്കി…… വാ വന്നു വണ്ടിയിൽ കയറു നമുക്ക് സ്റ്റീഫന്റെ വീട്ടിൽ പോകാം ഇവിടെ ഒന്നും ഉണ്ടാക്കിയില്ല കുഞ്ഞേട്ടാ നമുക്ക് അങ്ങോട്ടു പോകാം…… പോകാം കുഞ്ഞേ ഈ ടാക്സി ഒന്ന് വിടട്ടെ പിന്നെ ഈ ബാഗ് ഒന്ന് അകത്തു കൊണ്ട് വയ്യകണം…… ബാഗ് ഉണ്ണീടെ കയ്യിൽ കൊടുക്കു അവള് കൊണ്ട് വയ്യ്ക്കും ടാക്സികു പൈസ ഞാൻ കൊടുകാം കുഞ്ഞേട്ടൻ വണ്ടിയിൽ കയറി ഇരിക്കു…… മാർട്ടിൻ ടാക്സികു പൈസ കൊടുത്തു അപ്പോഴേക്കും ഉണ്ണി ബാഗ് വച്ചു വാതിൽ പൂട്ടി കാറിൽ കാറിൽ കയറി ഇരുന്നു…… മാർട്ടിൻ വണ്ടി സ്റ്റാർട്ട്‌ ആക്കി കുഞ്ഞൻ ആയിരുന്നു മാർട്ടിന്റെ അടുത്ത് ഇരുന്നത്…… കുഞ്ഞേ അന്നകൊച്ചിന് സുഖം അല്ലെ…… അതെ കുഞ്ഞേട്ടാ എന്താ കുഞ്ഞേട്ടാ നാട്ടിൽ വിശേഷം…… എന്ത് വിശേഷം കുഞ്ഞേ കുഞ്ഞും ഉണ്ണിമോളും തമ്പുരാട്ടിയും ആരും ഇല്ലാതെ എനിക്ക് എന്ത് വിശേഷം കുഞ്ഞേ…… കുഞ്ഞമാമേ ശ്രീക്കുട്ടിയെ കാണാറില്ലേ…… ഉണ്ട് കുഞ്ഞേ എപ്പോഴും അതിന്റെ മുഖത്തു സങ്കടം മാത്രെ ഉള്ളു അത് സ്കൂളിൽ പോകുന്നത് കാണുമ്പോ ചങ്കു പൊട്ടും എന്റെ ഉണ്ണിമോളും കൂടെ പോകേണ്ടത് അല്ലെ എന്ന് ഓർത്ത് പോകും കുഞ്ഞേ……

എന്തിനാ എന്റെ കുഞ്ഞേട്ടൻ ഇങ്ങനെ വിഷമിക്കുന്നെ നമുക്ക് എല്ലാത്തിനും വഴി ഉണ്ടാകാം അല്ലെ ഉണ്ണി…… മ്മ്………… ദാ ആ കാണുന്ന വീടു ആണ് സ്റ്റീഫന്റെ ആ വീടു കണ്ടതും ഉണ്ണിമായ വല്ലാതെ ആയി ഒരു കുഞ്ഞു ഷീറ്റ് ഇട്ട വീടു ചേരി പോലെ കുറെ വീടുകൾ അതിലാണ് മാർട്ടിന്റെ ഓരേ ഒരു പെങ്ങൾ താമസിക്കുന്നത്…… കാറിന്റെ ശബ്ദം കേട്ടതും അന്ന പുറത്തേക്കു ഇറങ്ങി…… അന്ന ഓടി വന്നു ഉണ്ണീടെ കൈ പിടിച്ചു…… വാ ഇതാണ് എന്റെ വീടു എന്ന് ഉണ്ണിമായയെ നോക്കി അന്ന പറഞ്ഞു…… ഉണ്ണി അന്നയെ നോക്കി ചിരിച്ചു…… അപ്പോഴേക്കും ഡോർ തുറന്നു ഇറങ്ങുന്ന കുഞ്ഞനെ കണ്ടതും അന്ന ഉണ്ണീടെ കൈ വിട്ട് കുഞ്ഞന്റെ അടുത്തേക്ക് വന്നു…… എന്റെ കുഞ്ഞേട്ടൻ ഇത് എപ്പോ വന്നു ഞാൻ അവിടെ വന്നപ്പോ കണ്ടില്ലലോ…… ഇപ്പോ വന്നേ ഉള്ളു അന്നമോളെ അപ്പോഴേക്കും അവര് എന്നെ കൊണ്ട് ഇങ്ങോട്ട് വന്നേ…… ഇച്ഛയോ സ്റ്റീഫച്ചായോ ഇത് ആരാ നോക്കിയേ മുത്തിനെ ഇങ്ങോട്ട് കൊണ്ട് വായോ…… വരുന്നു പെണ്ണെ വിളിച്ചു കുവാതെ…… അവള് കുവട്ടെ എന്റെ സ്റ്റീഫ എന്റെ കൊച്ചിനെ എത്ര നാളുകൾക്കു ശേഷം ആണ് ഇങ്ങനെ കാണുന്നെ……

എല്ലാരേം കണ്ട സന്തോഷം ആണ് പെണ്ണിന് അല്ലെ കൊച്ചേ…… അതെ ഇച്ചായ അപ്പച്ചനും അമ്മച്ചിയും പോയെ പിന്നെ ഇത്രേം സന്തോഷം ഉണ്ടായിട്ടില്ല അല്ലെ ഇച്ചായ…… അതെ എന്ന് മാർട്ടിൻ മുളി…… എല്ലാർക്കും ഇരിക്കാൻ സ്ഥലം കാണില്ല അകത്തു…… നമുക്ക് പുറത്തു ഇരികാം മാർട്ടി വാ കുഞ്ഞേട്ടാ വാ…… ഉണ്ണി മോളെ നീ പോയി അന്നയെ ഒന്ന് സഹായിക്കു പോ…… ആ ഞാൻ പോകുവാ മാമേ മുത്തേ വാടാ ചേച്ചി എടുക്കട എന്റെ കുട്ടനെ…… ഉണ്ണി മുത്തിനെ ഇങ്ങോട്ട് താ ഞാൻ അവനു ചോകളേറ്റു കൊടുക്കട്ടെ…… വാടാ മുത്തേ മാമൻ എടുക്ക എന്ന് പറഞ്ഞതും മുത്ത് മാർട്ടിന്റെ കൈയിലേക്ക് മറിഞ്ഞു വീണു…… മാമേടെ ചുന്ദര എന്താടാ എന്ന് പറഞ്ഞു മാർട്ടിൻ കുഞ്ഞിനെ കളിപ്പിക്കുമ്പോ അതിന് ചിരിച്ചു കൊഞ്ചിയും കളിക്കുന്ന കുഞ്ഞിനെ കണ്ടതും ഉണ്ണിമായ രണ്ടുപേരെയും നോക്കി ചിരിച്ചു കൊണ്ട് നിന്നു……

പെങ്ങളെ മതി നോക്കിയെ ഇനി പിന്നെ നോകാം എന്നുള്ള സ്റ്റീഫന്റെ…… കളിപറച്ചിൽ ആണ് ഉണ്ണിയെ അതിൽ നിന്ന് ഉണർത്തിയെ…… ഉണ്ണി അന്നയുടെ അടുത്തെക്ക് നടന്നു ചെറിയ ഒരു വീടു ഒറ്റ മുറി അതിനോട് ചേർന്ന് ഒരു അടുക്കള ഉണ്ണി ആകെ ഒന്ന് നോക്കി എല്ലാം അടുക്കി വച്ചിരിക്കുന്നു…… എന്താ ഉണ്ണി നീ ഇങ്ങനെ നോക്കുന്നെ…… അത് നീ എങ്ങനെ…… ഞാൻ എന്റെ സ്വാർഗം ആണ് ഇത്…… എങ്ങനെ ജീവിക്കണ്ട പെണ്ണാ നീ…… എന്റെ ഉണ്ണി അതൊക്കെ നിനക്ക് വെറുതെ തോന്നുന്നത ഈ ജീവിതം ആണ് ഏറ്റവും സന്തോഷം അത് അനുഭവം കൊണ്ടേ മനസ്സിൽ ആവു എന്റെ ഉണ്ണി…… സ്റ്റീഫൻചേട്ടായി…… ആദ്യം എനിക്ക് ഇഷ്ടം അല്ലായിരുന്നു പിന്നെ ജീവിതം നശിച്ച ഒരു പെണ്ണിന് ഇതിൽ കൂടുതൽ നല്ല ഒരു ജീവിതം കിട്ടില്ല എന്ന തിരിച്ചു അറിവ് ആണ് എന്റെ ഈ ജീവിതം പക്ഷെ സത്യം പറയാലോ ഉണ്ണി ഞാൻ ഇപ്പൊ വളരെ ഹാപ്പി ആണ് മനുഷ്യന്റെ ശരീരം അല്ല പകരം മനസ് മാത്രം ആണ് നോക്കേണ്ടത് എന്ന് ആദ്യം മനസിലാക്കിയത് എന്റെ മാർടിച്ചായൻ തന്നെ ആണ് അത്കൊണ്ട് എനിക്ക് ഇത്രേം നല്ല ഒരു ജീവിതം കിട്ടി……

ശരിക്കും ആ കറുത്ത തടിച്ച ശരീരം കണ്ടപ്പോ ആ നോട്ടം കണ്ടപ്പോ ആദ്യം ഞാൻ പേടിച്ചതാ പക്ഷെ ഇപ്പൊ എനിക്കു മനസ്സിൽ ആയി ആ നല്ല മനസ്…… അതാണ് ഉണ്ണി എന്റെ ഇച്ചായനോട് അടുത്ത് ഇടപെടുന്നവർക് മാത്രെ മനസ്സിൽ ആവു ആ സ്നേഹം…… സംസാരിച്ചു സമയം പോയി വാ ഉണ്ണി നമുക്ക് അവർക്കു ഭക്ഷണം കൊടുകാം…… അന്ന അവരെ വിളിക്കാൻ പുറത്തേക്കു ഇറങ്ങിയപ്പോ കണ്ടു അപ്പുറത്തെ വീട്ടിലുള്ള ബഹളം…… തുടരും…………