രചന – ഇഷ ജാൻവി
ഡോർ തുറക്കാൻ പോകുമ്പോഴേക്കും അകത്തു നിന്ന് ആരോ ഡോർ തുറന്നു പെട്ടെന്ന് ആയതുകൊണ്ട് എനിക്ക് ബാലൻസ് കിട്ടിയില്ല ഞാൻ താഴെ വീഴും എന്ന ഉറപ്പിച്ചു കൊണ്ട് കണ്ണ് അടച്ചു പക്ഷേ കുറച്ച് സമയം കഴിഞ്ഞിട്ടും ഞാൻ വീണില്ല ആരോ എന്റെ ഇടുപ്പിലൂടെ കൈയിട്ടു എന്ന വീഴാതെ താങ്ങി നിർത്തിയിട്ടുണ്ട് എനിക്ക് പെട്ടെന്ന് അന്ന് ഹരിയേട്ടൻ എന്നെ വീഴാതെ പിടിച്ചത് ഓർമ വന്നു ഞാൻ വേഗം കണ്ണ് തുറന്നു പക്ഷേ ഞാൻ കണ്ടത് എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്ന ഏതോ ഒരു ആളെ ആണ് ഇവിടെ ജോലി ചെയുന്നത് ആണെന്ന് തോന്നുന്നു…… ഞാൻ പെട്ടെന്ന് തന്നെ കുതറി മാറി പക്ഷേ അവൻ എന്നെ തന്നെ വീക്ഷിക്കുകയാണ്…… എന്താ സിദ്ധാർഥ് തനിക്ക് പോകാൻ ആയില്ലേ…… എന്ന സൗണ്ട് കേട്ടപ്പോൾ ആണ് ഞാൻ ഹരി സാറിന്റെ ക്യാബിന്റെ അകത്ത ആണ് ഉള്ളത് എന്ന കാര്യം ഓർമ വന്നേ…… ആ സർ ഞാൻ പോവുകയാന്ന് പറഞ്ഞു ആ സിദ്ധാർഥ് പോയി…… ഞാൻ ഹരിയെ അല്ല ഹരി സർ നെ നോക്കിയപ്പോൾ എന്നെ നോക്കി പേടിപ്പിക്കുകയാണ്……
ഞാൻ എന്താ ചെയ്തത് എന്റെ കണ്ണാ എന്തിനാ ഇയാൾ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ…… സർ…… ഞാൻ പതിയെ വിളിച്ചു…… തനിക്ക് എന്താ നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ശ്രദ്ധിച്ചു വന്നൂടെ അതെങ്ങനെയാ എപ്പോഴും മുകളിലോട്ട് നോക്കിയല്ലേ നടക്കുന്നെ…… ങേ ഇയാൾ എന്തൊക്കെയാ ഈ പറയുന്നേ…… അപ്പൊ എന്നെ ഓർമ ഇണ്ടല്ലേ അറിയാത്ത പോലെ അഭിനയിച്ചതാ…… ഞാൻ മനസ്സിൽ പറഞ്ഞതാണ്…… ഞാൻ സർ നെ നോക്കി എന്നെ തന്നെ നോക്കുകയാ…… സർ ഞാൻ ഡോർ തുറക്കുന്നത് കണ്ടില്ല പെട്ടെന്ന് എനിക്ക് ബാലൻസ് കിട്ടിയില്ല…… I dont want any explanation ഇവിടെ ജോലി ചെയ്യാൻ വന്നാൽ ജോലി മാത്രം ചെയ്താൽ മതി അല്ലാതെ…… സർ എന്തോ പറയാൻ പോയതാണ് ബട്ട് അവിടെ വച്ച നിർതിയിട്ട് ഒരു ഫയൽ നോക്കാൻ തുടങ്ങി……
സർ എന്തിനാ എന്നെ വിളിച്ചത്…… സർ ഫയലിൽ നിന്ന് കണ്ണെടുത്ത എന്നെ നോക്കി…… ഇന്ന് ജോലി ഒന്നും ചെയ്യേണ്ട എന്ന പറഞ്ഞത് വെറുതെ loose talkine അല്ല ഈ വർക്കിംഗ് ടൈമിൽ സംസാരിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല…… സോറി സർ…… സോറി എന്തെങ്കിലും ചെയ്ത് വച്ചിട്ട് സോറി പറഞ്ഞാൽ തീരുമോ…… So ഇന്ന് ഈവനിംഗ് എനിക്ക് ഈ പ്രൊജക്റ്റ്‌ഇന്റെ സമ്മറി തയ്യാറാക്കണം…… സർ ഇത്ര പെട്ടെന്ന് എങ്ങനെ ചെയ്ത് തീർക്കാൻ ആണ്…… I dont want to hear anything its my order…… U can go now…… ഒരു ഫയൽ എനിക്ക് നീട്ടിയിട്ട് അയാൾ ലാപ്പിൽ എന്തോ ചെയ്യാൻ തുടങ്ങി…… ഞാൻ എങ്ങനെയാ ഇതിന്റെ സമ്മറി തയ്യാറാക്കുക അതും ഒറ്റക്ക്…… ഞാൻ ആ ഫയൽ പിടിച്ചു അവിടെ തന്നെ നിന്നിട്ട് ആലോചിക്കാൻ തുടങ്ങി…… Any doubt…… നോ സർ…… Ok then u can leave now and submit it on time…… ഓക്കേ സർ…… ഞാൻ വേഗം ക്യാബിന്റെ പുറത്ത് ഇറങ്ങി…… തെണ്ടി അയാൾക്ക് ഇങ്ങനെ പറഞ്ഞാൽ മതിയല്ലോ പണി എടുക്കേണ്ടത് ഞാൻ അല്ലേ……
ഞാൻ വേഗം എന്റെ സീറ്റിൽ പോയി ആ ഫയൽ നോക്കി ഇരുന്നു അല്ലാതെ ഞാൻ എന്താ ഇപ്പൊ ചെയ്യാ…… നന്ദേ സർ എന്തിനാ നിന്നെ വിളിച്ചേ…… ഞാൻ അവനെ ദേഷ്യത്തോടെ നോക്കി…… ഈ തെണ്ടി കാരണമാണ് എനിക്ക് പണി കിട്ടിയത് എന്നിട്ട് ചോദിക്കുന്നു ചോദ്യം കേട്ടില്ലേ…… നീ എന്നോട് മിണ്ടാൻ വരണ്ട നീ ഒറ്റ ഒരുത്തൻ കാരണമാ അയാൾ എന്നെ വിളിപ്പിച്ചത്…… ഞാനോ ഞാൻ എന്ത് ചെയ്തു…… എന്ന അവൻ നിഷ്കളങ്കമായി ചോദിക്കുകയാ…… നീ ഒന്നും ചെയ്തില്ലേ നീ അല്ലേ എന്നോട് ചളി പറഞ്ഞു പണി ചെയ്യാതിരുന്നത് അയാൾ അത് cctv യിൽ കണ്ടു എന്നിട്ട് ധാ ഈ ഫയൽ എനിക്ക് തന്നിട്ട് ഒരു പ്രൊജക്റ്റ്‌ന്റെ സമ്മറി എഴുതാൻ പറഞ്ഞു…… ഓ അത്രേ ഉള്ളു ന്ന് പറഞ്ഞു ആ തെണ്ടി നൈസ് ആയി അങ്ങ് മുങ്ങി…… ഞാൻ ഇനി എന്നാ പണ്ണവേ എന്നാ പണ്ണവേ….. ഐഡിയ അജു നെ വിളിക്കാം അവനെ എന്നെ സഹായിക്കാൻ കഴിയൂ…… ആ പൂച്ച ഇടക്ക് എന്നെ നോക്കി ചിരിക്കുകയാ ഞാൻ അവനു ഒരു ലോഡ് പുച്ഛം വാരി വിതറി അല്ല പിന്നെ…… അജുവിനെ ഫോൺ ചെയ്തപ്പോ അവൻ എന്റെ സീറ്റിൽ നോക്കി ഞാൻ ഇങ്ങോട്ട് വാ എന്ന കൈ കൊണ്ട് കാണിച്ചു……
അജു വേഗം എന്റെ അടുത്തേക്ക് വന്നു ഞാൻ അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു അവൻ എന്നെ സഹായിക്കാം എന്ന ഏറ്റു…… അവനെ ആ പ്രൊജക്റ്റ് ഇനി കുറിച് കുറച്ചൊക്കെ അറിയാം അത് അവൻ എനിക്ക് പറഞ്ഞു തന്നു…… എന്നിട്ട് എന്നോട് അത് മൊത്തം ഒന്ന് വായിക്കാൻ പറഞ്ഞു…… വായിച്ചപ്പോ ഒന്നും മനസിലായില്ല എങ്കിലും അജു പറഞ്ഞു തന്നത് കൊണ്ട് അതിന്റെ ഏകദേശ രൂപം എനിക്ക് കിട്ടി…… ഇനി ഫുഡ് കഴിച്ചിട്ട് നോക്കാം എന്ന സിനു വന്ന പറഞ്ഞു ഞാൻ അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…… പേടിക്കേണ്ട നിനക്ക് പെട്ടെന്ന് എഴുതി തീർക്കാൻ പറ്റും എന്ന അവൻ പറഞ്ഞു ആ വിശ്വാസത്തിൽ ഞങ്ങൾ ക്യാന്റീനിൽ പോയി…… പൂച്ച എന്റെ കൂടെ തന്നെ ഉണ്ട് അവൻ സോറി പറഞ്ഞു ബാക്കിലെ നടക്കുകയാ ഞാൻ മൈൻഡ് ചെയ്തില്ല…… അവൻ അവസാനം എന്റെ വീക്നെസ്ഇൽ തന്നെ കേറി പിടിച്ചു…… വേറെ ഒന്നുമല്ല അവൻ എനിക്ക് ബിരിയാണി വാങ്ങി തരാം എന്ന പറഞ്ഞു……
അതുകൊണ്ട് ഞാൻ അവനോട് മിണ്ടി ബിരിയാണിയോട് നോ കോംപ്രമൈസ് 😁😁😁……. ബിരിയാണി കഴിച് ഞാൻ വേഗം സമ്മറി എഴുതാൻ തുടങ്ങി 3 പേരും എന്നെ ഹെല്പ് ചെയുന്നുണ്ട്…… ലഞ്ച് ബ്രേക്ക് കഴിഞ്ഞ് എല്ലാവരും വന്ന തുടങ്ങി…… ഇവർ എന്റെ അടുത്ത തന്നെ ഇരുന്ന് ഓരോന്ന് പറഞ്ഞു തന്നു…… അപ്പോഴാണ് ആ സൗണ്ട് ഞങ്ങൾ കേട്ടത്…… ഈശ്വര ഇനി ഇത് എന്ത് കുരിശ് ആണോ എന്തോ…… ഇയാളുടെ അന്ത്യം ചിലപ്പോ എന്റെ കൈ കൊണ്ട് ആയിരിക്കും…… എന്താ ഇവിടെ ഒരാൾകൂട്ടം…… എന്ന ചോദിച്ചു കൊണ്ട് ഹരി സർ അവിടേക്ക് വന്നത്…… ഹരി സർ നെ കണ്ട ഉടനെ അജുവും സിനുവും എഴുന്നേറ്റു നിന്നു…… അർജുൻ സിനാൻ ഇവിടെ അല്ലല്ലോ നിങ്ങളുടെ സീറ്റ് ആണോ…… അത് സർ ഞങ്ങൾ…… I dont want any explanation…… i asked is it ur seat…… yes or no…… No സർ…… Then what r u doing here go to ur sections…… അത് കേൾക്കേണ്ട താമസം അജുവും സിനുവും ഓടി അവരുടെ സീറ്റിൽ പോയി…… ഇയാൾക്ക് ഇംഗ്ലീഷിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ……
ഓ വല്യ ഒരു ഇംഗ്ലീഷ്കാരൻ വന്നിരിക്കുന്നു…… ഞാൻ ഇതൊക്കെ എന്നോട് തന്നെ പറഞ്ഞതാണ്…… എന്റെ കണ്ണാ ആ കാലമാടൻ എന്റടുത്തു ആണല്ലോ വരുന്നത്…… അജുവിനും സിനുവിനും കൊടുത്തതിന്റെ ബാക്കി തരാൻ ആയിരിക്കും…… നന്ദന തന്നെ ഇവിടെ അപ്പോയ്ന്റ്മെ ചെയ്തത് ജോലി ചെയ്യാൻ ആണ് തനിക്ക് പറ്റില്ലെങ്കിൽ നിർതിയിട്ട് പോകണം അവർക്ക് ചെയ്യാനുള്ള വർക്ക് ഞാൻ കൊടുത്തോളം അവരെ കൊണ്ട് ചെയ്യിക്കാൻ ആണെങ്കിൽ തന്നെ ഇവിടെ അപ്പോയ്ന്റ്മെന്റ് ചെയ്യേണ്ട കാര്യമില്ല…… Did u understand…… എനിക്ക് പേടിച്ചിട്ട് ഒന്നും പറയാൻ കഴിയുന്നില്ല അതുകൊണ്ട് ഞാൻ തലയാട്ടി…… വീണ്ടും അയാൾ എന്നെ നോക്കി പേടിപ്പിക്കുകയാ…… ഇത് ഇപ്പൊ എന്തിനാണ് എന്ന ആലോചിക്കുമ്പോൾ ആണ് മനസിലായത് ഞാൻ തലയാട്ടിയത് കൊണ്ട് ആണ്…… നേരത്തെ എന്നോട് പറഞ്ഞത് നിങ്ങൾക്ക് ഓർമയില്ലേ…… I dont want any actions…… അത് ഓർമ വന്ന ഉടനെ ഞാൻ yes sir nn പറഞ്ഞു……
ഹരി സർ ന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വന്നോ എന്നൊരു സംശയം…… സംശയം മാത്രം ആണ് പെട്ടെന്ന് തന്നെ ആൾ വീണ്ടും കലിപ്പായി…… Keep it on time എന്ന പറഞ്ഞു പോയി…… ഹോ….. ഇപ്പോഴാ ശ്വാസം നേരെ വീണത്…… ഞാൻ വേഗം ചുറ്റും ഒന്ന് കണ്ണോടിച്ചു…… എല്ലാരും എന്നെ തന്നെ നോക്കുകയാ…… ഞാൻ വേഗം തന്നെ അവർക്ക് ഒരു ഇളി പാസ്സ് ആക്കി ജോലി തുടർന്നു…… എന്റെ കണ്ണാ ഇത് എഴുതിയിട്ട് തീരുന്നില്ലല്ലോ…… ഈശ്വരാ സമയം 4 മണി ആയല്ലോ നാലര വരെ ആണ് ഓഫീസ് ടൈം…… അപ്പോഴേക്കും ഇത് തീരുമെന്ന് തോന്നുന്നില്ല…… നാലര കഴിഞ്ഞപ്പോൾ എല്ലാവരും പോകാൻ തുടങ്ങി…… ആ മായ എന്നെ നോക്കി പുച്ഛിച്ചിട്ടു പോയി……
ഇവൾക്ക് ഇതെന്തിന്റെ കേട് ആണ്…… ആ എന്തെങ്കിലും ആകട്ടെ എനിക്ക് അത് ഓർക്കാൻ സമയമില്ല…… കുറച്ച് കഴിഞ്ഞപ്പോൾ അജുവും സിനുവും വന്നു ഉണ്ണിയും എന്റെ അടുത്ത വന്നിരുന്നു…… ഇനി കുറച്ച് ഞങ്ങൾ എഴുതാം നീ റസ്റ്റ് എടുക്ക്…… എന്ന പറഞ്ഞു അജു പേപ്പർ വാങ്ങി…… അയ്യോ വേണ്ട അജു ഇത് ഇപ്പൊ തീരും നിങ്ങൾ പോയിക്കോ ഞാൻ വന്നോളാം…… അങ്ങനെ നിന്നെ ഇവിടെ ഒറ്റക്ക് ആക്കി ഞങ്ങൾക്ക് പോകാൻ കഴിയുമോ നീ എഴുത് ഞങ്ങൾ ഇവിടെ ഇരിക്കാം…… എന്റെ കണ്ണാ ഇത് ആ കാലമാടൻ കണ്ടാൽ എന്നെ ഇന്ന് തന്നെ കണ്ണൂർക്ക് കയറ്റി വിടും…… ഞാൻ എന്തൊക്കെയോ പറഞ്ഞു അവരോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞു ആദ്യം സമ്മതിച്ചില്ല പിന്നെ ചായ കുടിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ എത്താം എന്ന പറഞ്ഞു…… ഞാൻ വീണ്ടു എന്റെ പണി തുടങ്ങി വേറെ എന്ത് എഴുതാൻ തന്നെ…… അവസാനം ഞാൻ എഴുതി തീർന്നിരിക്കുകയാണ് സുഹൃത്തുക്കളെ……. ഞാൻ സമയം നോക്കുമ്പോൾ അഞ്ചര…… ഈശ്വരാ സമയം ഇത്രയായോ അവരുടെ അടുത്ത നിന്ന് നല്ലത് പോലെ കിട്ടും…… ഞാൻ എഴുതിയ സമ്മറിയുമായി കാലമാടന്റെ അടുത്ത പോയി…… നിങ്ങൾക്ക് മനസിലായില്ലേ ഹരി സർ നെ കാണാൻ ക്യാബിനിൽ പോയി……
ഡോറിൽ മുട്ടി may i come in sir എന്ന ചോദിച്ചു…… Yes come in…… എന്ന റിപ്ലൈ വന്നു…… ഞാൻ സർ എന്ന വിളിച്ചു എന്റെ കയ്യിൽ ഉള്ള പ്രൊജക്റ്റ് ഇന്റെ സമ്മറി നീട്ടി…… സർ ഏതോ ഫയൽ നോക്കി കൊണ്ടിരിക്കുകയാണ് ഞാൻ പറഞ്ഞു ഉടനെ…… എന്നെ നോക്കി…… എന്നെ കണ്ടപ്പോൾ സർ ഒന്ന് ഞെട്ടി…… ഞെട്ടാൻ ഞാൻ എന്താ വല്ല പ്രേതവും ആണോ…… ഇയാൾക്ക് അതിനെ ഒന്നും പേടി ഉണ്ടാവില്ല പ്രേതം വേണമെങ്കിൽ ഇയാളെ കണ്ടു പേടിക്കും…… നന്ദന താൻ ഇതുവരെ പോയില്ലേ സമയം ഒരുപാടായല്ലോ…… എന്റെ കണ്ണാ അയാൾ ചോദിക്കുന്നത് കേട്ടോ ഞാൻ പോയില്ലേ എന്ന ഇയാൾ തന്നെ അല്ലേ എന്നോട് ഇത് എഴുതി കൊണ്ട് വരാൻ പറഞ്ഞെ…… സർ അല്ലേ എന്നോട് പറഞ്ഞത് ഈ പ്രൊജക്റ്റ് ഇന്റെ സമ്മറി എഴുതിയിട്ട് വരാൻ ഇപ്പോൾ ആണ് എഴുതി കഴിഞ്ഞത്…… അയാൾ എന്നെ അത്ഭുതത്തോടെ നോക്കുകയാ…… ഇതിനു മാത്രം എന്റെ മുഖത് എന്താണ്…… ഞാൻ ഒന്നുകൂടെ സർ ന്ന് വിളിച്ചു……
അപ്പോൾ ഒന്ന് ഞെട്ടിയിട്ട് ഞാൻ എഴുതിയ സമ്മറി വായിച്ചു നോക്കി…… Hmm u can go എന്ന പറഞ്ഞു അയാൾ ലാപ്ടോപിൽ നോക്കി ഇരുന്നു…… ഇത്രയൊക്കെ ചെയ്ത് കൊടുത്തിട്ടു ഒരു നല്ല വാക്ക് പറഞ്ഞോ ദുഷ്ടൻ…… ഞാൻ ക്യാബിൻ പുറത്ത് ഇറങ്ങി വേഗം എന്റെ ബാഗ് എടുത്തിട്ട് താഴേക്ക് പോകാൻ തുടങ്ങി…… പെട്ടെന്ന് ഒരാളുമായി കൂട്ടിയിടിച്ചു ഞാൻ വേഗം ചുമരിൽ പിടിച്ചു നിന്നു…… ഓ ഇയാൾ ഇത് എവിടുന്ന് വരുന്ന…… വേറെ ആരുമല്ല രാവിലെ കൂട്ടിഇടിചില്ലേ ആ സിദ്ധാർഥ് അവൻ ആണ്…… ഇവൻ മനപ്പൂർവം ഇടിച്ചതാണോ എന്നാണ് സംശയം…… ഞാൻ ഒരു സോറി പറഞ്ഞു വേഗം ലിഫ്റ്റിൽ കേറാൻ പോയി…… താൻ എന്താടോ ലേറ്റ് ആയെ…… ആ സിദ്ധാർഥ് ആണ്…… എനിക്ക് ഒരു സമ്മറി എഴുതാൻ ഉണ്ടായിരുന്നു ഇപ്പോൾ എഴുതി തീർന്നത് ആണ്…… ഇന്ന് ജോയിൻ ചെയ്തത് അല്ലേ തന്റെ പേര് പറഞ്ഞില്ലല്ലോ…… ഓ ഇവനെ കൊണ്ട് അല്ലെങ്കിലേ സമയം വൈകി…… ഞാൻ ദേഷ്യം കടിച് പിടിച്ചു പറഞ്ഞു……
നന്ദന…… നൈസ് നെയിം…… ഹ്മ്മ് എന്നാ ഞാൻ പോട്ടെ ലേറ്റ് ആയി…… അയ്യോ താൻ എങ്ങനെയാ ഒറ്റക്ക് പോവുക വേണമെങ്കിൽ ഞാൻ കൊണ്ട് വിടാം…… നോ താങ്ക്സ് എന്റെ ഫ്രണ്ട്സ് എന്നെ വെയിറ്റ് ചെയുന്നുണ്ട് എന്നാ ശെരി…… എന്ന പറഞ്ഞു ഞാൻ വേഗം ലിഫ്റ്റിൽ കേറി ഡൌൺ ഫ്ലോറിലേക്ക് പോയി…… അവൻ എന്തോ പറയാൻ വരുന്നുണ്ടായിരുന്നു…… ഏതായാലും അവൻ ഒരു അസ്സൽ കോഴി ആണ്…… ഞാൻ വേഗം അവരെ നോക്കി പാർക്കിംഗ് ഏരിയിൽ ഉണ്ട് മൂന്നാളും…… എന്നോട് ദേഷ്യത്തിൽ ആണ്…… ഞാൻ അല്ലേ അവരെ താഴേക്ക് പോകാൻ നിർബന്ധിചെ അതിന്റെ ദേഷ്യം ആണ്…… ഇവിടെ ആരെ വായിനോക്കി ഇരിക്കുകയാ മൂന്നും…… ഏറ്റില്ല മൂന്നും ഒരക്ഷരം മിണ്ടുന്നില്ല…… ഇനി നമ്മൾ എങ്ങനെയാ പോവുക…… അപ്പോൾ അജു ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ഉണ്ണി വേറെ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി…… ഇത് എവിടുന്ന് ഇപ്പോൾ ബുള്ളെറ്റ് വന്നത് രാവിലെ നമ്മൾ എല്ലാരും ടാക്സിയിൽ അല്ലേ വന്നത്…… നീ വരുന്നുണ്ടെങ്കിൽ വാ എന്ന അജു പറഞ്ഞു…… ഉണ്ണിയുടെ പിന്നിൽ സിനുവും കേറി…… ഞാൻ വേഗം അജുവിന്റെ ബാക്കിൽ കേറി……
അവൻ വണ്ടി സ്റ്റാർട്ട് ആക്കി…… നിങ്ങൾ ഇത് വരെ പോയില്ലേ…… ഇത് ആരാണ് എന്ന വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോ ആ കാലമാടൻ ആണ്…… അയാൾ എന്നെ തന്നെ നോക്കുകയാ ഞാൻ അജുവിന്റെ പിന്നിൽ കയറിയത് കണ്ടിട്ടാണ് എന്നെ നോക്കുന്നെ…… ആ ഞങ്ങൾ ഇവളെ വെയിറ്റ് ചെയുകയായിരുന്നു…… എന്ന ഉണ്ണി മറുപടി കൊടുത്തു…… മം എന്ന മൂളിയിട്ട് അയാൾ പോയി…… ഞങ്ങൾ അവിടുന്ന് നേരെ എന്റെ ഹോസ്റ്റലിൽ ആണ് പോകുന്നെ എന്ന തോന്നുന്നു…… ഞാൻ അജുവിനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…… പക്ഷേ അവൻ എന്നോട് ഒന്നും തന്നെ മിണ്ടുന്നില്ല…… അവസാനം എനിക്ക് സഹികെട്ട ഞാൻ അവനോട് വണ്ടി നിർത്താൻ പറഞ്ഞു…… അവൻ ഒന്നും പറയുന്നില്ല…… അജു നീ വണ്ടി നിർത്തിയില്ലെങ്കിൽ ഞാൻ ഇപ്പൊ വണ്ടിയിൽ നിന്ന് ചാടും…… എന്നിട്ടും അവൻ ഒന്നും മിണ്ടുന്നില്ല ബട്ട് വണ്ടിന്റെ സ്പീഡ് കുറഞ്ഞു കുറഞ്ഞു വന്നു അവൻ ഒരു സൈഡിൽ വണ്ടി നിർത്തി…… ഞങ്ങളുടെ പിറകെ ഉണ്ടായിരുന്ന ഉണ്ണിയും വണ്ടി നിർത്തി……
അജു എന്തിനാ വണ്ടി നിർത്തിയെ…… ഉണ്ണി അജുവിനോട് ചോദിച്ചു…… മൂന്നും എന്റെ മുഖത് നോക്കുന്നില്ല ബ്ലഡി ഗ്രാമവാസിസ 😏😏…… ടാ ഒന്ന് മിണ്ടടാ സർ നിങ്ങളോട് ദേഷ്യപെടേണ്ട എന്ന വിചാരിച്ചിട്ടാണ് ഞാൻ നിങ്ങളോട് പുറത്ത് നിക്കാൻ പറഞ്ഞെ അല്ലാതെ…… എന്ന പറഞ്ഞു ഞാൻ സെന്റി അടിച്ചു…… അതിൽ അവര് വീഴും എന്ന എനിക്ക് ഉറപ്പാണ്…… ഞാൻ വിഷമിക്കുന്നത് അവർക്ക് ഇഷ്ടല്ല…… ഡീ മതി അഭിനയിച്ചത…… ഉണ്ണി ആണ്…… ഹിഹി ഗൊച്ചു കള്ളൻ കണ്ടുപിടിച്ചു…… ഇങ്ങനെ അഭിനയിച്ചാൽ നിനക്ക് ഓസ്കാർ കിട്ടും…… 😬😬😬ഈ…………. നിങ്ങൾ മൂന്നിനോടും എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…… തുടരും……

by