16/04/2026

ഹരിനന്ദനം : ഭാഗം 20

രചന – ഇഷ ജാൻവി

മോള് എവിടേക്കും പോകേണ്ട ഡോക്ടർ റസ്റ്റ്‌ പറഞ്ഞത് അല്ലേ….. ആന്റി അതല്ല….. മോള് ഇവിടെ നിന്നാൽ മതി ഹോസ്റ്റലിൽ ആരാ ഉള്ളത് മോളെ നോക്കാൻ ഇവിടെ ഞങ്ങൾ ഒക്കെ ഇല്ലേ അതുകൊണ്ട് മോളെ ഞങ്ങൾ എവിടെയും വിടില്ല….. ഇത്തവണ മുത്തശ്ശി ആണ് പറഞ്ഞത്….. മുത്തശ്ശി എന്റെ ഡ്രസ്സ്‌ മറ്റു സാധനങ്ങൾ ഒക്കെ അവിടെയ ഉള്ളത്….. എങ്കിൽ മോള് ഒരു കാര്യം ചെയ്യ് ഹരിയെ കൂട്ടി പോയി എല്ലാം എടുത്തിട്ട് വാ….. എന്തിനാ എല്ലാ സാധനവും എടുക്കുന്നെ 2 ദിവസത്തേക്ക് ഉള്ളത് എടുത്താൽ പോരെ….. പോരല്ലോ മോള് ഇനി ഹോസ്റ്റലിൽ നിൽക്കേണ്ട ഇവിടെ നിന്നാൽ മതി….. അത് ആന്റി….. ഒന്നും പറയണ്ട മോള് ദേ ഇവന്റെ കൂടെ വേഗം പോയിട്ട് വാ….. ഹരി ഏട്ടനെ ചൂണ്ടി ആന്റി പറഞ്ഞു….. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ….. എന്ന പറഞ്ഞു സിനുവും ഉണ്ണിയും പോയി….. ഞാൻ സാറിന്റെ കൂടെ ഹോസ്റ്റലിൽ പോയി സാധങ്ങൾ ഒക്കെ എടുത്തു അഞ്ജുവിനോട്‌ യാത്ര പറഞ്ഞു കാറിന്റെ അടുത്തേക്ക് പോയി….. സാധനങ്ങൾ ഒക്കെ ബാക്കിൽ വച്ച് ഫ്രണ്ടിൽ കേറി ഇരുന്നു….. യാത്രയിലുടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല….. എന്തോ സാറിനോട് സംസാരിക്കാൻ ഒരു മടി….. വീട് എത്തിയപ്പോൾ ഞാൻ വേഗം ബാഗ് എടുത്ത് എന്റെ റൂമിലേക്ക് പോയി…..

വന്ന വിവരം ആന്റിയോട് പറയാൻ വേണ്ടി റൂം വിട്ട് പുറത്തേക്ക് വന്നതും….. ആരെയോ കൂട്ടി ഇടിച്ചു വീണില്ല എന്റെ അരയിലൂടെ കയ്യിട്ടു താങ്ങി നിർത്തിയിട്ടുണ്ട്….. കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന സാറിനെ ആണ് കണ്ടത്….. കുറച്ച് സമയം കണ്ണും കണ്ണും നോക്കി നിന്നു….. പെട്ടെന്ന ആണ് എനിക്ക് സാറിന് വേറെ പെൺകുട്ടിയെ ഇഷ്ടം ആണെന്ന് ഓർമ വന്നത്….. ഞാൻ വേഗം സാറിൽ നിന്നും അകന്നു നിന്നു….. സർ പുറത്തേക്ക് പോകാൻ പോയി അതെ സ്പീഡിൽ തിരിച്ചു വന്നു….. ആ….. ഞാനും സാറും ഒരുമിച്ച് പറഞ്ഞു പോയി….. വേറെ ഒന്നും കൊണ്ട് അല്ല സാർ തിരിഞ്ഞപ്പോൾ എന്റെ തലയും സാറിന്റെ തലയും കൂട്ടി മുട്ടി….. ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി പിന്നീട്‌ അതൊരു പൊട്ടി ചിരിയായി മാറി….. ചിരിച് കൊണ്ട് നിൽക്കുമ്പോൾ ആണ്………. സാർ എന്റെ അരയിലൂടെ കയ്യിട്ടു സാറിന്റെ നെഞ്ചോട് ചേർത്ത നിർത്തി….. എന്റെ നെഞ്ച ആണെങ്കിൽ ഡിസ്കോ കളിക്കുകയാ….. ഞാൻ സാറിനെ തന്നെ നോക്കി…..

സാർ പതിയെ മറ്റേ കൈ കൊണ്ട് എന്റെ മുഖത് വീണ് കിടക്കുന്ന മുടിയൊക്കെ ശെരിയാക്കി തരുന്നുണ്ട്….. നന്ദേ…. സർ വിളിച്ചപ്പോ ആണ് ഞാൻ സാറിന്റെ മുഖത്തു നിന്ന് കണ്ണെടുതത്ത….. മ്മ്….. ഞാൻ ഒന്ന് മൂളി….. ഞാൻ ഒരു കാര്യം പറയട്ടെ….. മ്മ്….. വീണ്ടും ഞാൻ ഒന്ന് മൂളി….. സാർ എന്നോട് പറയുന്നുണ്ടെങ്കിലും………. എന്റെ മുഖത്തു നിന്ന് കൈ എടുത്തില്ല….. നന്ദേ………… സാർ പറഞ്ഞത് കേട്ട് എന്റെ കിളി പാറി പോയി….. നന്ദേ…….. നീ എന്ത് എണ്ണ ആണ് മുടിയിൽ തേക്കുന്നത്….. ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി….. ഇയാൾക്ക് എന്താ വട്ടായോ….. ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ സാർ എന്നോട് കണ്ണ് കൊണ്ട് അവിടെ നോക്കാൻ പറഞ്ഞു….. വെറുതെ അല്ല സാർ ഇങ്ങനെ ചെയ്തേ ആ അപർണ ഒരു സൈഡിൽ നിന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്….. നന്ദേ നിന്റെ ഈ മുടി ആണ് എനിക്ക് ഇഷ്ടം ഈ മുടി കെട്ടി വെക്കാതെ അഴിച്ചിടുന്നത് ആണ് നിനക്ക് കൂടുതൽ ഭംഗി….. പെണ്ണ്കുട്ടികൾ ആയാൽ മുടി നീട്ടി വളർത്തണം അല്ലാതെ മറ്റേ കട്ട്‌ മറിച്ചേ കട്ട്‌ എന്ന പറഞ്ഞു മുടി വെട്ടി കളയുക അല്ല വേണ്ടത്….. ഇത് സാർ അപർണയെ ഉദ്ദേശിച്ച പറഞ്ഞത് ആണേ അവളെ മാത്രം ഉദ്ദേശിച്ച പറഞ്ഞതാ 😂😂😂…..

കാരണം അവൾ മുടി ബോബ് ചെയ്തതാ….. ഞാൻ സാർ പറഞ്ഞതിനൊന്നും മറുപടി കൊടുത്തില്ല കാരണം ആ കണ്ണുകളിൽ ഞാൻ ലയിച്ചു പോയി….. പെട്ടെന്ന് ആണ് സാർ എന്റെ കണ്ണുകളിലേക്കും നോക്കിയത്….. കുറെ സമയം അങ്ങനെ തന്നെ നിന്നു ആ കണ്ണുകളിൽ ലയിച്ചു നിന്നു….. ഞങ്ങൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു വന്നു എന്ന ഞാൻ മനസിലാക്കിയത് ഹരി ഏട്ടന്റെ ഹൃദയമിടിപ്പ് കേട്ടിട്ടാണ്….. എന്റെ കണ്ണാ എന്നും ഈ നെഞ്ചിലെ ചൂട് പറ്റാൻ കഴിഞ്ഞെങ്കിൽ എന്ന ഞാൻ വെറുതെ ആശിച്ചു പോയി….. വേണ്ട ഈ നിൽപ്പ് തുടർന്നാൽ ആപത്ത് ആണ് അതുകൊണ്ട് ഞാൻ സാറിനെ തള്ളി മാറ്റി….. സർ പെട്ടെന്ന് ഞെട്ടി എന്നെ നോക്കി….. പക്ഷേ ഞാൻ നോക്കിയത് അപർണയെ ആണ്….. അവള് പോയിട്ട് അവളുടെ പൊടി പോലും അവിടെ ഒന്നുമില്ല….. ഞാൻ നോക്കുന്നത് കണ്ടിട്ട് സാറും നോക്കി….. അവള് പോയി അല്ലേ….. ആ………. എന്നാൽ വാ തന്നെ അമ്മ വിളിക്കുന്നുണ്ട്….. ഞാൻ അവിടേക്ക് വരാൻ ഇരിക്കുകയായിരുന്നു….. ഞാനും സാറും താഴേക്ക് പോയി അവിടെ ആന്റിയും അച്ഛമ്മയും ഉണ്ട്….. ഞാൻ വേഗം അവരുടെ അടുത്ത പോയി ഇരുന്നു…..

ഞങ്ങൾ എത്ര സമയം ആയി മോളെ നോക്കി ഇരിക്കുന്നു….. എന്നിട്ടാണ് ഇവനെ പറഞ്ഞു വിട്ടത്….. എന്താ ഹരികുട്ടാ നീ വിളിക്കാൻ പോയിട്ട് ഇത്ര വൈകിയത് ഞാൻ നിങ്ങളെ അന്വേഷിച്ചു മുകളിലേക്ക് വരാൻ പോവുകയായിരുന്നു….. ആന്റി ഇത് പറയുന്നത് കേട്ട് ഞാൻ ഞെട്ടി….. എന്റെ കണ്ണാ ആന്റി മുകളിൽ വന്ന അതൊക്കെ കണ്ടിരുന്നെങ്കിൽ ഓ ഓർക്കാൻ കൂടെ വയ്യ. എന്നെ ചവിട്ടി പുറത്ത് ആക്കിയേനെ….. സാർ ആണെങ്കിൽ ഒരു മറുപടിയും കൊടുക്കാതെ ഇരിക്കുവാ പാവം നല്ലോണം വിയർക്കുന്നുണ്ട് ഈ എ സി യുടെ തണുപ്പിലും….. ഞാൻ ഡ്രസ്സ്‌ ഒക്കെ ഷെൽഫിൽ എടുത്ത് വെക്കുകയായിരുന്നു അതാ ലേറ്റ് ആയത്….. ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു….. മ്മ്….. മുത്തശ്ശി ഒന്ന് അമർത്തി മൂളി എന്നെ നോക്കി ചിരിച്ചു…..

ആ ചിരിയിൽ എന്തോ ഒരു പന്തികേട് ഇല്ലേ….. ഞാനും ഒന്ന് ചിരിച്ചു എന്ന വരുത്തി….. സമയം ഒരുപാട് ആയില്ലേ നമുക്ക് ഭക്ഷണം കഴിക്കാം ഞാൻ എടുത്തിട്ട് വരാം നിങ്ങൾ ഇവിടെ ഇരിക്ക് ആന്റി അതും പറഞ്ഞു എഴുന്നേറ്റു….. ഞാനും വരാം ആന്റി….. വേണ്ട മോള് അവിടെ ഇരുന്നോ റസ്റ്റ്‌ വേണം എന്ന പറഞ്ഞത് അല്ലേ….. അതൊന്നും സാരില്ല ആന്റി ഞാനും വരാം എനിക്ക് വെറുതെ ഇരുന്നിട്ട് ബോർ അടിക്കുന്നു നമുക്ക് രണ്ട് പേർക്കും ഇന്ന് ഫുഡ് സെർവ് ചെയ്യാം….. എന്നാ മോളും പോയിട്ട് എല്ലാം എടുത്തിട്ട് വാ പെൺകുട്ടികൾ ഇങ്ങനെ വേണം എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്യണം ആരുടെയും നിർബന്ധം കൊണ്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല മുത്തശ്ശി പറഞ്ഞു….. ഞാനും അമ്മയും അടുക്കളയിൽ പോയി….. ഇവിടെ സെർവെൻറ്സ് ഒക്കെ ഉണ്ട് എങ്ങനെ ഇല്ലാതിരിക്കും ഇത്രക്ക് വലിയ വീട്ടിൽ ഇല്ലെങ്കിൽ അല്ലേ അതിശയിക്കേണ്ടു….. അവര് തയ്യാറാക്കി വച്ച് ഫുഡ് ഞാനും ആന്റിയും എല്ലാം എടുത്ത് ടേബിളിൽ കൊണ്ട് വെച്ചു….. ഫുഡിന്റെ കാര്യത്തിൽ ആരും കോംപ്രമൈസ് ചെയ്യില്ല….. ആ അപർണ പിശാചും വന്നിട്ടുണ്ട് കഴിക്കാൻ….. അവളാണെങ്കിൽ ഹരി ഏട്ടന്റെ അടുത്ത ആണ് ഇരുന്നിട്ടുള്ളത് എന്നിട്ട് ഹരി ഏട്ടനെ തന്നെ നോക്കി ഇരിക്കുകയാ….. ഇവൾക്ക് വേറെ ഒരു പണിയുമില്ലേ….. ഹരി ഏട്ടൻ ആണെങ്കിൽ മുത്തശ്ശിയോട് കത്തി അടിച്ച കൊണ്ടിരിക്കുകയാ….. ഞാനും ആന്റിയും ചോറും കറിയും വിളമ്പാൻ തുടങ്ങി വെറുതെ ഒന്ന് ഹരിയേട്ടനെ പാളി നോക്കിയപ്പോൾ എന്നെ തന്നെ നോക്കുകയാ ഞാൻ വേഗം നോട്ടം പിൻവലിച്ചു…..

അപർണ പല്ല് കടിച് പൊട്ടിക്കുകയാ….. ഇങ്ങനെ പോയാൽ അവളുടെ പല്ല് മുഴുവൻ പൊട്ടി പോകും 😂😂😂….. ഞാൻ എല്ലാവർക്കും വെള്ളം ഒഴിച് കൊടുക്കുവായിരുന്നു അപർണക്ക് ഒഴിച് കൊടുക്കാൻ പോയപ്പോൾ കയ്യിൽ നിന്ന് ജഗ് ഒന്ന് സ്ലിപ് ആയി വെള്ളം മുഴുവൻ അവളുടെ ഡ്രെസ്സിൽ വീണു….. ഡി……….. എന്തിനാ അപ്പു നീ ഇങ്ങനെ അവളെ ദേഷ്യത്തോടെ നോക്കുന്നെ അവളുടെ കയ്യിൽ നിന്ന് അറിയാതെ വീണതല്ലേ….. ആന്റി പറഞ്ഞു….. ഇവൾ മനഃപൂർവം ചെയ്തത് ആണ്….. അതിന് നീ അല്ല നന്ദ മോള് എന്ന മുത്തശ്ശി പറഞ്ഞു….. അവള് ദേഷ്യത്തോടെ നിലത്തു ചവിട്ടി മുകളിലേക്ക് ഒറ്റ പോക്കായിരുന്നു….. മോള് അതൊന്നും കാര്യമാക്കേണ്ട ഇരുന്നു കഴിക്കാൻ നോക്ക….. ഞാൻ ഹരി ഏട്ടനെ നോക്കി അപ്പൊ എനിക്ക് സൈറ്റ് അടിച്ച കാണിക്കുകയാ….. ദുഷ്ടൻ ചെയ്ത് വെച്ചിട്ട് ഇളിക്കുന്നത കാണുന്നില്ലേ….. ആ ജഗ് അറിയാതെ സ്ലിപ് ആയതല്ല ഹരി ഏട്ടൻ എന്റെ കൈ തട്ടിയത് കൊണ്ട് മറിഞ്ഞതാ….. ആന്റി അപർണ എന്താ കഴിക്കാൻ വരാതെ….. അവൾക്ക് വിശക്കുന്നുണ്ടെങ്കിൽ വന്ന കഴിക്കട്ടെ നീ എന്തിനാ അവളുടെ കാര്യം നോക്കുന്നെ ഹരി ഏട്ടൻ കുറച്ച് ദേഷ്യത്തോടെ ആണ് പറഞ്ഞത്…..

ഞാൻ വേഗം ഫുഡ് കഴിക്കാൻ തുടങ്ങി എന്തിനാ വെറുതെ ഹരിയേട്ടന്റെ കലിപ്പ് മൂഡ് ഓൺ ചെയുന്നെ….. കുറച്ച് കഴിഞ്ഞപ്പോൾ അപർണ വന്ന ഫുഡ് കഴിക്കാൻ തുടങ്ങി….. ഞാൻ അവളെ നോക്കിയപ്പോൾ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നൊരു നോട്ടം അവള് എന്നെ നോക്കി….. ഇനി എന്താണാവോ….. ഫുഡ് കഴിച് പാത്രം ഒക്കെ എടുത്ത് വച്ച് റൂമിൽ പോയി പാത്രം കഴുകേണ്ട ആവശ്യം ഇല്ലല്ലോ സെർവെൻറ്സ് ഇല്ലേ….. റൂമിൽ പോയി കിടന്നിട്ടും ഉറക്കം വരുന്നില്ല ബാൽക്കണിയിൽ പോയി നിൽക്കാം എന്ന കരുതി ഡോർ തുറന്നു….. ഞാൻ ദേ പോകുന്നു…… ആരോ നിലത്തു എണ്ണ ഒഴിച്ചിനെന്ന തോനുന്നു….. രണ്ട് മാസം കിടക്കയിൽ കിടക്കുന്നത് വരെ ആ പോകുന്ന പോക്കിൽ ഞാൻ ചിന്തിച്ചു പോയി….. അമ്മേ………………… ഞാൻ ദേ പോകുന്നു….. ഇല്ല വീണില്ല ഞാൻ നിലത്തു വീണില്ല അതിനു മുന്നേ എന്നെ ആരോ പിടിച്ചിരുന്നു….. ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ചു എന്നെ താങ്ങി നിർത്തിയിരിക്കുകയാ ആ ചുടു നിശ്വാസം എന്റെ മുഖത്തു തട്ടിയപ്പോൾ തന്നെ എനിക്ക് മനസിലായി ഹരിയേട്ടൻ ആണെന്ന്…..

ഞാൻ മെല്ലെ കണ്ണ് തുറന്നു ഹരിയേട്ടനെ നോക്കി….. ഞാൻ നോക്കിയപ്പോൾ തന്നെ ഹരിയേട്ടൻ എന്നെ പിടിച്ചു ശെരിക്കും നിർത്തി….. എന്താ ഡി നിനക്ക് എപ്പോഴും ഇങ്ങനെ വീണില്ലെങ്കിൽ സമാധാനം വരില്ലേ….. ഇയാൾ എന്തിനാ ഇങ്ങനെ കലിപ്പ് ആകുന്നെ ഇങ്ങേരു പറയുന്നത് കെട്ടാൽ തോന്നും ഞാൻ മനഃപൂർവം വീണത് ആണെന്ന് ഇതൊക്കെ ഞാൻ മനസ്സിൽ പറഞ്ഞതാണ്….. അല്ലാതെ സാറിനോട് പറഞ്ഞിനെങ്കിൽ എന്റെ മുഖത്തിന്റെ ഷേപ്പ് മാറിയേനെ സൊ റിസ്ക് എടുക്കാതെയാ നല്ലത്….. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു….. ഡി നിനക്ക് എന്താ ചെവി കേൾക്കില്ലേ അതുമല്ല ഈ രാത്രി നീ ഇത് എവിടെ പോവുകയാ….. അത് ഞാൻ എനിക്ക്….. എന്താടി നിനക്ക് വീണ്ടും വിക്കിന്റെ അസുഖം തുടങ്ങിയോ….. എനിക്ക് വിക്ക് ഒന്നുല്ല ഉറക്കം വരാത്തത് കൊണ്ട് ബാൽക്കണിയിൽ വന്ന നിൽക്കാം എന്ന വിചാരിച്ചു പക്ഷേ….. പക്ഷേ….. ആരോ ടൈൽസിൽ എണ്ണ ഒഴിച്ചിട്ട് അതുകൊണ്ടാ ഞാൻ സ്ലിപ് ആയി പോയത്….. ഈ നേരത്ത് ആരാണ് എണ്ണ ഒഴിക്കേണ്ടത്….. ഞാൻ കള്ളം പറയുന്നത് ഒന്നുമല്ല സാർ തൊട്ട് നോക്ക്…..

സാർ ടൈൽസിൽ തൊട്ട് നോക്കിയിട്ട് എന്നെ നോക്കി സൈക്കളിന്ന് വീണ ചിരി തന്നു….. ഞാൻ പുച്ഛിച്ചു മുഖം തിരിച്ചു….. സോറി നന്ദാ…. ഞാൻ അത് കാര്യമാക്കാതെ ബാൽക്കണിയിലേക്ക് നടന്നു….. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട് അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു….. കുറച്ച് കഴിഞ്ഞപ്പോൾ സാർ വന്ന എന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു….. എന്താടോ എന്നോട് ദേഷ്യം ആണോ….. എനിക്ക് ആരോടും ദേഷ്യം ഒന്നുമില്ല….. പിന്നെ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നത്….. സാർ എന്താ വിചാരിച്ചേ സാറിന് മാത്രേ മുഖം വീർപ്പിച്ചു ഇരിക്കാൻ പറ്റു എന്നോ….. അതിന് ഞാൻ ഇപ്പൊ മുഖം വീർപ്പിചില്ലല്ലോ….. ഇപ്പൊ അല്ല എപ്പോഴും അങ്ങനെ ആണല്ലോ….. അത് ഓഫീസിൽ മാത്രം അല്ലേ….. സാറിനോട് ഞാൻ ഒരു കാര്യം പറയട്ടെ….. നന്ദേ ഞാൻ നിന്നോട് ഒരു തവണ പറഞ്ഞതല്ലേ സാർ എന്ന വിളിക്കേണ്ട ന്ന്….. അത് ഞാൻ ഇടക്ക് മറന്നു പോകുന്നു ☺….. ആ നിനക്ക് എന്താ പറയാനുള്ളത്….. അത് ഈ കാര്യം അറിയുന്നത്തിന് മുന്നേ ആരോടും ദേഷ്യപ്പെടരുത് പറയുന്ന ഹരിയേട്ടൻ അറിയില്ല കേൾക്കുന്ന ആളിന്റെ മാനസികാവസ്ഥ….. സോറി അത് ഇപ്പൊ ഒരു ഫോൺ കോൾ വന്നിന അയാളോട് ദേഷ്യത്തിൽ സംസാരിച്ചു പുറത്ത് വരുമ്പോൾ ആണ് തന്നെ കണ്ടത് അതാണ് തന്നോട് പറഞ്ഞു തീർത്തത്…..

ഞാൻ ഇന്നത്തെ കാര്യം അല്ല പറഞ്ഞത് ഈ കാള പെറ്റു എന്ന കേൾക്കുമ്പോൾ തന്നെ കയർ എടുക്കുന്ന സ്വഭാവം ഒന്ന് മാറ്റണം….. ശ്രമിക്കാം….. സാറിന് ഉറക്കം ഒന്നുമില്ലേ….. ഇല്ല അല്ല നിനക്ക് എന്താ ഉറക്കമില്ലാതെ….. ഉച്ചക്ക് കുറെ സമയം ഉറങ്ങീലെ അതുകൊണ്ട് ആണ്….. ഹ്മ്മ്….. കുറെ സമയം ഞങ്ങൾക്ക് ഇടയിൽ മൗനം മാത്രം ആയിരുന്നു….. ഹരി ഏട്ടൻ അനുശ്രീയെ ആദ്യമായി കണ്ടുമുട്ടിയത എപ്പോഴാ….. അനുശ്രീയോ ഏത് അനുശ്രീ….. ഹരി ഏട്ടൻ സ്നേഹിക്കുന്ന അനുശ്രീ….. ഓ ആ അനുശ്രീ….. അല്ലാതെ വേറെ ഏത് അനുശ്രീ….. അല്ല നീ അനുശ്രീന്ന് പറഞ്ഞതുകൊണ്ടാണ് എനിക്ക് മനസിലാവാതിരുന്നെ ഞാൻ അനു എന്നാണ് വിളിക്കുന്നെ….. ഹ്മ്മ്………. ഇതൊക്കെ പറയുമ്പോഴും സാറിന് ഒരു പതർച്ച ഉണ്ട്….. നന്ദേ എനിക്ക് ഉറക്കം വരുന്നുണ്ട് നീ ഇവിടെ ഒറ്റക്ക് ഇരിക്കേണ്ട പോയി കിടക്ക….. സാർ വേഗം അകത്തേക്ക് പോയി….. ഡി പോകുമ്പോ സൂക്ഷിച് പോയിക്കോ എണ്ണ വീണത് അല്ലേ…… ആഹ്………. എന്നാലും അത് ആരായിരിക്കും എണ്ണ ഒഴിച്ചത….. സാർ അവിടുന്ന് ചിന്തിക്കാൻ തുടണ്ടി ഞാനും….. അപർണ്ണ….. ഞാനും സാറും ഒരുമിച്ചാണ് അത് പറഞ്ഞത്….. ആ അവള് തന്നെ ആയിരിക്കും രാവിലെ നീ എഴുന്നേൽക്കുമ്പോൾ തന്നെ വീഴാൻ ഉള്ള കെണി വച്ചതാ…..

ആ………. ഹരി ഏട്ടാ ഞാൻ ഇപ്പൊ വരാം ഇവിടെ നിൽക്ക….. നീ ഇത് എവിടെക്കാ പോകുന്നെ….. ഞാൻ ഇപ്പൊ വരാം എന്ന പറഞ്ഞു താഴേക്ക് പോയി….. ഫുൾ ഇരുട്ട് ആണ് എല്ലാവരും കിടന്നു….. ഞാൻ അടുക്കളയിൽ പോയി ലൈറ്റ് ഇട്ട് പിന്നെ സ്റ്റോർ റൂമിലേക്ക് പോയി നിലം തുടക്കുന്ന സ്മാർട്ട്‌ മോപ്പ് എടുത്തിട്ട് മുകളിലേക്ക് പോയി….. ഇത് എടുക്കാൻ ആണോ നീ പോയത്….. ആ………. രാവിലെ ആരെങ്കിലും ഇതിലെ പോയിനെങ്കിൽ അവര് വീഴും അതുകൊണ്ട് വേഗം തുടച് വെക്കാം….. ഞാൻ വേഗം അത് തുടച് വൃത്തിയാക്കി സാർ അതുവരെ എന്നെ കാത്തിരുന്നു….. ഞാൻ അത് താഴെ സ്റ്റോർ റൂമിൽ കൊണ്ട് പോയി വെച്ചു എന്നിട്ട് വേഗം മുകളിലേക്ക് പോയി….. എന്നാ ശെരി ഗുഡ് ന്യ്റ്റ്….. നാളെ മോണിംഗ് പോകുമ്പോ എന്നെ കൂടെ കൂട്ടണം….. നാളെ എവിടെ പോകാൻ ആണ്….. വേറെ എവിടെ ഓഫീസിലേക്ക്….. 2 ഡേയ്‌സ് റസ്റ്റ്‌ പറഞ്ഞിട്ടുണ്ട് അതൊക്കെ കഴിഞ്ഞ് ഓഫീസിൽ വന്നാൽ മതി….. അയ്യോ 2 ദിവസം ഞാൻ ബോർ അടിച്ച മരിക്കും….. ഒരു ബോർ അടിയും ഉണ്ടാവില്ല അമ്മയും അച്ഛമ്മയും ഇല്ലേ പിന്നെ എന്താ….. എന്നാലും….. ഒരു എന്നാലും ഇല്ല മോള് പോയി കിടന്നുറങ്….. ഹ്മ്മ്……….

രണ്ട് ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി ആന്റിയും മുത്തശ്ശിയും ഉള്ളത് കൊണ്ട് കമ്പനി കൂടാൻ ആളുണ്ട്….. എന്നാലും എന്റെ ഫ്രണ്ട്സിനെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്തു….. ദിവസവും വിളിച്ചു എന്റെ സുഖവിവരം അന്വേഷിക്കും….. അജു നാട്ടിൽ നിന്ന് വന്നു അവനെ ഒന്ന് കാണാൻ പറ്റിയില്ല….. ആ ഏതായാലും ഇന്ന് കാണാം എന്നുള്ള സന്തോഷത്തിൽ ആണ് ഞാൻ….. പിന്നെ അപർണ അവള് ഒന്ന് വീണു കാലിന് ചെറിയ പരിക്കുണ്ട്….. സംശയിക്കേണ്ട സാർ അവളെ എണ്ണ ഒഴിച് വീഴ്ത്തി പാവം അതോണ്ട് ഇപ്പൊ പ്രശ്നത്തിനൊന്നും വരാറില്ല….. അല്ല വരാൻ കഴിയുന്നില്ല എന്ന പറയുന്നത് പറയുന്നത് ആവും ശെരി….. അയ്യോ നിങ്ങളോട് പറഞ്ഞു സമയം പോയത് അറിഞ്ഞില്ല ഇനിയും വൈകിയാൽ സാർ എന്നെ കൂട്ടാതെ പോകും….. ഞാൻ വേഗം താഴേക്ക് പോയി….. സാർ ഫുഡ് കഴിച് എഴുന്നേറ്റു….. മോളെ വന്ന കഴിക്ക് ആന്റി എന്നെ വിളിച്ചു………. അയ്യോ venda ആന്റി ഇപ്പൊ തന്നെ ലേറ്റ് ആയി സാറിന് ഇന്നൊരു മീറ്റിംഗ് ഉണ്ട്….. ഒന്നും കഴിക്കാതെ പോയാൽ എങ്ങനെയാ ശെരിയാവുക….. അതൊക്കെ ശെരി ആകും ഞാൻ കാന്റീൻ ന്ന് കഴിച്ചോളാം…..

കഴിക്കണം മറക്കരുത്….. ഇല്ല enna ശെരി ദേ സാർ അവിടെ കിടന്ന് ഹോൺ അടിക്കുന്നുണ്ട്….. മുത്തശ്ശി ഞാൻ പോകട്ടെ വൈകീട്ട് കാണാം….. പോകട്ടെ എന്നല്ല പോയിട്ട് വരട്ടെ എന്ന വേണം പറയാൻ….. ആ എന്നാ ഞാൻ പോയിട്ട് വരാം മുത്തശ്ശി….. ഞാൻ വേഗം കാറിൽ കേറി….. സാർ സ്പീഡിൽ കാർ എടുത്തു….. നന്ദാ നമ്മൾ ഇപ്പൊ ഓഫീസിലേക്ക് അല്ല പോകുന്നത് ഒരു കോൺഫറൻസ് ഉണ്ട് അവിടേക്ക് ആണ്….. അയ്യോ സാർ ഞാൻ….. നീ പേടിക്കേണ്ട എന്റെ കൂടെ വന്നാൽ മതി നിനക്ക് പ്രതേകിച്ചു ജോലി ഒന്നുമില്ല….. കാർ ഒരു ഹോട്ടലിന്റെ പാർക്കിംഗ്ഇൽ ആണ് നിർത്തിയത്….. നന്ദാ വാ….. ഞാൻ സാറിന്റെ പിന്നാലെ നടന്നു….. ഒരു വലിയ ഹാളിലേക്ക് ആണ് സാർ കേറി പോയത്….. ഇവിടെ ആണെങ്കിൽ ഒരുപാട് ആൾക്കാരുണ്ട്….. എല്ലാം വലിയ ബിസിനെസ്സ് മാൻ മാർ ആണെന്ന് തോനുന്നു….. സാർ എന്നോട് ഒരു ചെയർ ചൂണ്ടി കാണിച്ചിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു എന്നിട്ട് സാർ മുന്നിൽ പോയി ഇരുന്നു…..

അങ്ങനെ പരിപാടി തുടങ്ങി എനിക്ക് ആണെങ്കിൽ ബോർ അടിച്ചിട്ട് വയ്യ പുറത്തേക്ക് പോയാലോ വേണ്ട സാറിന്റെ കലിപ്പ് മൂഡ് ഓൺ ചെയ്യേണ്ട….. എന്നാലും ഇവിടെ ഇരുന്നിട്ട് പിരാന്ത് പിടിക്കുന്നു….. ഞാൻ വേഗം പുറത്തേക്ക് നടന്നു ഡോറിന്റെ അടുത്ത എത്തുമ്പോഴേക്കും ആരുമായോ കൂട്ടി ഇടിച്ചു….. എന്തായാലും ഹരി ഏട്ടൻ അല്ല….. ഇപ്രാവശ്യവും വീണില്ല അയാൾ താങ്ങി നിർത്തിയിട്ടുണ്ട്….. ഞാൻ കണ്ണ് തുറന്നപ്പോൾ അയാൾ എന്നെ തന്നെ നോക്കുകയാ….. ഒരു മൊഞ്ചൻ….. ഇപ്രാവശ്യവും വീണില്ല അയാൾ താങ്ങി നിർത്തിയിട്ടുണ്ട് ഞാൻ കണ്ണ് തുറന്നപ്പോൾ അയാൾ എന്നെ തന്നെ നോക്കുകയാ….. ഒരു മൊഞ്ചൻ….. കൂളിംഗ് ഗ്ലാസ്‌ വച്ചിട്ടുണ്ട് താടി ട്രിം ചെയ്ത് വച്ചിട്ടുണ്ട് മുടി നല്ല സ്റ്റൈലിൽ ഞാർ നട്ടത് പോലെ പൊന്തിച്ചു വച്ചിട്ടുണ്ട് ആ മുഖത്തേക്ക് ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി എവിടെയോ കണ്ടു പരിചയം….. എവിടെ നോക്കിയാടി നടക്കുന്നത്….. എന്ന പറഞ്ഞു അയാൾ എന്നെ ശെരിക്കും നിർത്തി….. ഞാൻ എന്നിട്ടും അയാളുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല….. തുടരും…..