രചന – ഇഷ ജാൻവി
നന്ദേ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്….. അജു പറഞ്ഞു….. അവന്റെ മുഖം കണ്ടാൽ അറിയാം എന്തോ സീരിയസ് കാര്യം ആണ് അല്ലാതെ അവൻ ഇങ്ങനെ മസിൽ പിടിച്ചു നിൽക്കില്ല….. എന്താ അജു നിനക്ക് എന്നോട് പറയാനും ചോദിക്കാനും ഇങ്ങനെ ഒരു ഫോര്മാലിറ്റി ആവശ്യം ഉണ്ടോ….. ഇല്ല എന്ന തന്നെ ആയിരുന്നു എന്റെയും വിചാരം പക്ഷേ നി ഇപ്പൊ എന്റെ പഴയ നന്ദ അല്ല….. എന്താ അജു നി ഈ പറയുന്നേ….. പഴയ നന്ദ എന്നോട് എല്ലാ കാര്യവും ഷെയർ ചെയുമായിരുന്നു എന്നോട് പറയാത്ത ഒരു കാര്യവും നിന്റെ ലൈഫിൽ ഇല്ല എന്ന എനിക്ക് അറിയാം പക്ഷേ ഇവിടെ വന്നത് മുതൽ നിനക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്….. അജു നി എന്താ ഈ പറയുന്നേ എനിക്ക് എന്ത് മാറ്റം ആണ് ഞാൻ എല്ലാ കാര്യവും നിന്നോട് പറയുന്നത് അല്ലേ പിന്നെ എന്താ….. പറയുമായിരുന്നു പക്ഷേ ഇപ്പൊ അത് ഇല്ല….. ഇല്ല അജു നി അല്ലേ എന്റെ ചങ്ക് നിന്നോട് അല്ലാതെ വേറെ ആരോടാ ഞാൻ പറയുക ഉണ്ണിയും സിനുവും നീയും എനിക്ക് ഒരു പോലെ ആണ് പക്ഷേ ഞാൻ നിന്നോട് അല്ലേ എല്ലാം പറയുന്നത് കാരണം നിന്നോട് പറഞ്ഞാൽ എനിക്ക് ഒരു ആശ്വാസം ആണ്…..
മതി നന്ദേ ഇനി ഒന്നും പറയണ്ട….. എന്താ അജു നിനക്ക് എന്താ പറ്റിയത് എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത….. നിന്റെ ചോദ്യത്തിനുള്ള ഉത്തരം നി എനിക്ക് തരുന്ന മറുപടിയിൽ ഉണ്ടാവും….. എന്താ അജു നിനക്ക് ചോദിക്കാൻ ഉള്ളത് നി ചോദിക്ക് വെറുതെ എന്നെ ടെൻഷൻ അടിപ്പിക്കാതെ….. നി എന്തിനാ ഇന്നലെ ഉച്ചക്ക് ശേഷം ലീവ് എടുത്തത്….. അത് അത് തല വേദന എടുത്തിട്ട് ഞാൻ പറഞ്ഞത് അല്ലേ….. നി ഈ പറയുന്നത് ഞാൻ വിശ്വസിക്കണോ ഉണ്ണിയും സിനുവും നി എന്ത് പറഞ്ഞാലും വിശ്വസിക്കും കാരണം അവർക്ക് നിന്നെ അത്രക്ക് വിശ്വാസം ആണ് എനിക്കും വിശ്വാസം ആയിരുന്നു പക്ഷേ നി ഇന്നലെ കള്ളം പറഞ്ഞു പോയത് മുതൽ ആ വിശ്വാസം പോയി തുടങ്ങി….. അജു ഞാൻ. 😔😔😔😔😔😔….. നി ഇന്നലെ കള്ളം പറഞ്ഞത് ആണെന്ന് ഇന്നലെ തന്നെ എനിക്ക് മനസിലായി പക്ഷേ എല്ലാവരുടെയും മുന്നിൽ നിന്ന് ചോദിക്കേണ്ട എന്ന വിചാരിച്ചു….. നന്ദേ നി ഒന്ന് ഓർക്കണം നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് ഇപ്പൊ 6 വർഷം ആയി ആ നി കള്ളം ആണോ സത്യം ആണോ പറയുന്നത് എന്ന മനസിലാക്കാൻ നിന്റെ കണ്ണുകളിൽ നോക്കിയാൽ മതി അതുകൊണ്ട് എന്നോട് നി കള്ളം പറയരുത്…..
അജു സോറി അജു നിന്നോട് എല്ലാം പറയണം എന്ന വിചാരിച്ചത് ആണ് പക്ഷേ പറയാൻ തോന്നിയില്ല എന്റെ മനസ്സിൽ തോന്നിയത് അവിടെ തന്നെ കുഴിച്ചു മൂടാം എന്ന വിചാരിച്ചു….. ഇനി പറ എന്തിനാ നി ഇന്നലെ ലീവ് എടുത്തത്….. അത് അജു ഞാൻ….. സാർ ദേഷ്യത്തിൽ പോയതാ വീട്ടിലേക്ക് രാമേട്ടൻ പറഞ്ഞു തല വേദന എടുത്തിട്ട് പോയത് ആണെന്ന് എന്താ ശെരിക്കുംസാറിന് എന്ന അറിയാനാ ഞാൻ പോയത്….. സാർ ദേഷ്യത്തിൽ പോയാലും തല വേദന എടുത്തിട്ട് പോയാലും നിനക്ക് എന്താ….. അജു അത് ഞാൻ സാറിന്റെ വീട്ടിൽ അല്ലേ നിൽക്കുന്നത് അപ്പൊ………. ഓ അതുകൊണ്ട് വിശ്വസിക്കാൻ പറ്റുന്ന നുണ പറ നന്ദേ….. അജു ഞാൻ….. വേണ്ട നിനക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ പറയണ്ട….. ഹ്മ്മ് സോറി ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു ചോദിച്ചത് എന്റെ തെറ്റ് i am really sorry എന്ന പറഞ്ഞു അജു നടക്കാൻ തുടങ്ങി ഞാൻ വേഗം അജുവിന്റെ കൈ പിടിച്ചു വെച്ചു…..
അജു എന്നെ ഒന്ന് നോക്കി എന്നിട്ട് എന്റെ കൈ അടർത്തി മാറ്റാൻ നോക്കുകയാ….. അജു പ്ലീസ് അജു ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ….. വേണ്ട നന്ദ നി പറഞ്ഞു ബുദ്ധിമുട്ടേണ്ട….. എന്തിനാ അജു നി ഇങ്ങനെ ഒക്കെ പറയുന്നത് എന്ന പറഞ്ഞു അവന്റെ കൈ പിടിച്ചു ഞാൻ കരഞ്ഞു….. പിന്നെ എങ്ങനെയാ ഞാൻ പറയേണ്ടത് നിനക്ക് എന്നെ വിശ്വാസമില്ലാത്ത കൊണ്ട് അല്ലേ എന്നോട് പറയാതെ….. അജു അങ്ങനെ പറയല്ലേ മറ്റാരെ ക്കാളും എനിക്ക് വിശ്വാസം നിന്നെ ആണ്….. ഹമ് വിശ്വാസം അത് എനിക്ക് ഇപ്പൊ മനസിലായി എന്ന പറഞ്ഞു അജു എന്നെ പുച്ഛിച്ചു….. അജു ഞാൻ പറയാം നിന്നോട് എല്ലാം പറയാം അങ്ങനെ എങ്കിലും എന്റെ മനസിലെ ഭാരം ഒന്ന് ഞാൻ ഇറക്കി വെക്കട്ടെ….. ഞാനും അജുവും അവിടെ ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു കുറെ നേരം തിരമാലകളെ നോക്കി ഇരുന്നു എന്റെ മനസ്സിലും ഇത് പോലെ തിരകൾ വന്ന അടിക്കുകയാ അജു എങ്ങനെയാ പ്രതികരിക്കുക എന്ന അറിയില്ല….. അജു….. നന്ദേ ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല എന്റെ വിഷമം കൊണ്ട് പറഞ്ഞതാ….. സോറി………. നി എന്തിനാ സോറി പറയുന്നേ ഞാൻ അല്ലേ പറയേണ്ടത്….. നന്ദേ നി വാ നമുക്ക് അവരുടെ അടുത്തേക്ക് പോകാം….. വേണ്ട അജു എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് നമുക്ക് പോകാം….. എനിക്ക് ഹരി സാറിനെ ഇഷ്ടം ആണ് പക്ഷേ ഞാൻ ഇതുവരെ അത് പറഞ്ഞിട്ടില്ല കാരണം സാറിന് വേറെ ഒരു പെൺകുട്ടിയെ ഇഷ്ടം ആണ്…..
നിന്നോട് സാർ അങ്ങനെ പറഞ്ഞോ….. ഹമ് പറഞ്ഞു………. ഞാൻ അന്ന് സാർ പറഞ്ഞ കാര്യങ്ങൾ ഒക്കെ അജുവിനോട് പറഞ്ഞു….. പക്ഷേ സാറിന് നിന്നെ ഇഷ്ടം ആണെന്നാ എനിക്ക് തോന്നുന്നേ….. ഓരോ സമയം എനിക്കും അത് തോന്നാറുണ്ട്….. പക്ഷേ അടുത്ത നിമിഷം സാർ പറഞ്ഞത് എനിക്ക് ഓർമ വരും….. ഇനി ആ കാര്യം ആലോചിക്കേണ്ട അത് മറന്നേക്കൂ….. ആരുടേയും സ്നേഹം നമുക്ക് പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ….. ഹാ അതൊക്കെ ഞാൻ മറക്കാൻ ശ്രമിക്കുകയാ പക്ഷേ അപർണയെ കാണിക്കാൻ സാർ എന്നോട് അടുത്തിടപഴുകുമ്പോൾ എന്തോ വീണ്ടും എന്നെ സാറിലേക്ക് അടുപ്പിക്കുകയാ….. നന്ദേ ഞാൻ നിന്നോട് ഒരു കാര്യം കൂടി ചോദിക്കട്ടെ….. നി ചോദിക്ക് അജു………. സാറിന് ആ പെണ്ണിനെ ഇഷ്ടമല്ല എന്ന പറഞ്ഞിനെങ്കിൽ അതല്ല അങ്ങനെ ഒരു പെണ്ണില്ല എങ്കിൽ നി സാറിനോട് നിന്റെ ഇഷ്ടം തുറന്ന് പറയുമോ….. അജു ഇങ്ങനെ ഒരു ചോദ്യം ചോദിക്കും എന്ന ഞാൻ തീരെ പ്രതീക്ഷിചില്ല പക്ഷേ എന്റെ കയ്യിൽ അതിന് വ്യക്തമായ ഒരു മറുപടി ഉണ്ട്….. നന്ദേ നി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ഞാൻ ചോദിച്ചതിന് മറുപടി താ……..
അജു എന്റെ ഇഷ്ടം ഞാൻ ഒരിക്കലും സാറിനെ അറിയിക്കില്ല അത് എന്റെ മനസ്സിൽ ഞാൻ കൊണ്ട് നടന്നോളും….. അതെന്താ നിന്റെ ഇഷ്ടം നിനക്ക് തുറന്ന് പറഞ്ഞാൽ….. ഞാൻ എന്റെ അച്ഛന് ഒരു വാക്ക് കൊടുത്താ അച്ഛൻ പറയുന്ന ആളെ അല്ലാതെ ആരെയും ഞാൻ വിവാഹം ചെയ്യില്ല എന്ന….. അതിന്????………. അച്ഛന് കൊടുത്ത വാക്ക് പാലിക്കണം എങ്കിൽ ഞാൻ സാറിനോട് അകൽച്ച കാണിക്കുന്നത് തന്നെയാ നല്ലത്………. ഹമ്….. പിന്നെ എല്ലാവരുടെ സന്തോഷത്തിന് വേണ്ടി എന്റെ ഈ ചെറിയ ആഗ്രഹം ഉപേക്ഷിക്കുന്നതിൽ എനിക്ക് വിഷമം ഇല്ല….. പിന്നെ എന്തിനാ നി കരയുന്നത്….. അത് അത് കണ്ണിൽ ഒരു കരട് വീണതാ എന്തോ കരച്ചിൽ വന്നിട്ട് എനിക്ക് ശെരിക്കും സംസാരിക്കാൻ കഴിയുന്നില്ല….. സാരില്ല പോട്ടെ നിനക്ക് വിധിച്ചിട്ടുണ്ട്ങ്കിൽ നിനക്ക് തന്നെ സാറിനെ കിട്ടും അല്ലെങ്കിൽ നിനക്ക് വിധിച്ച ആള് ഇവിടെ എവിടെയെങ്കിലും ഉണ്ടാകും….. ആ………. ഇനി മോള് ആ കണ്ണ് ഒക്കെ ഒന്ന് തുടച് സ്മാർട്ട് ആയെ….. അജു പറഞ്ഞതാ ശെരി എനിക്ക് വിധിച്ചിട്ടുണ്ടങ്കിൽ എനിക്ക് സാറിനെ കിട്ടും അല്ലെങ്കിൽ എനിക്ക് വിധിച്ച ആളെ ഇനി ഇതിന്റെ പേരിൽ ഞാൻ വിഷമിക്കില്ല എന്ന അജുവിന് വാക്ക് കൊടുത്തു…..
എന്നിട്ട് ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു….. മൂന്നും വെള്ളത്തിൽ കളിക്കുകയാ പോത്ത് പോലെ വളർന്നിട്ടും മൂന്നിന്റെയും കുട്ടി കളി മാറിയിട്ടില്ല അവരുടെ ഓരോ കോപ്രായങ്ങൾ കണ്ടു ഞങ്ങൾ അവിടെ നിന്നു….. കുറച്ച് സമയത്തിന് ശേഷം മൂന്നും കൂടെ വന്ന ഞങ്ങളെ മൈൻഡ് ചെയ്യാതെ പോയി….. ഓയ്…….. എവിടേക്ക് ആണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത് കാണുന്നില്ലേ ഞാൻ അവരെ വിളിച്ചു….. മൂന്നും തിരിഞ്ഞു നോക്കി എന്നിട്ട് പരസ്പരം നോക്കിയിട്ട് ഉണ്ണി ചോദിച്ചു….. ആരാ മനസിലായില്ല….. അവരെ കൂട്ടാതെ ഞങ്ങൾ ഒറ്റക്ക് നിന്ന് സംസാരിച്ചതിന്റെ കലിപ്പിൽ ആണ്….. മോനെ ഉണ്ണി നിനക്ക് എന്നെ മനസിലായില്ല അല്ലേ ഞാൻ പറഞ്ഞില്ല തരാം ഞാനെ നിന്റെ മായ ആണ്….. ഡീ…………… ന്ന് വിളിച്ചു അവൻ മുന്നിലേക്ക് വരാൻ തുടങ്ങിയപ്പോൾ ഞാൻ അവിടുന്ന് ഓടി അവൻ എന്റെ പുറകെയും….. ഡീ അവിടെ നിൽക്കെഡീ …. ഞാൻ നിൽക്കില്ല….. നന്ദേ……… അവിടെ നിന്നോ….. ഇല്ല മോനെ അയ്യോ ഓടി ഓടി തളർന്നു അവൻ ഓടി വരുന്നുണ്ട് ഞാൻ കുറച്ച് സമയം ഒരു സ്ഥലത്ത് നിന്നു അത് കണ്ടിട്ട് അവനും അവിടെ നിന്നു അവിടെ നിന്ന് കിതക്കുകയാ പാവം….. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു പക്ഷേ ഏറ്റില്ല എന്നെ കലിപ്പോടെ നോക്കുകയാ എന്റെ ചങ്ക്‌സിലെ ഏറ്റവും വലിയ കലിപ്പൻ ഉണ്ണി ആണ് ദേഷ്യം വന്നാൽ അവനെ പിടിച്ചാൽ കിട്ടില്ല പക്ഷേ എന്നോട് അങ്ങനെ ദേഷ്യം കാണിക്കാറില്ല……….
ഉണ്ണി ന്ന് വിളിച്ചു ഞാൻ അവന്റെ അടുത്തേക്ക് പോയി….. എവിടെ അവൻ പുച്ഛിച്ചു മുഖം തിരിച്ചു….. ഞാനും വിട്ട് കൊടുത്തില്ല വീണ്ടും വീണ്ടും വിളിച്ചു….. എന്റെ ശല്യം സഹിക്കാൻ വയ്യാതെ അവൻ എന്റെ ചെവിയിൽ പിടിച്ചു….. ഉണ്ണി വിട് പ്ലീസ് ചെവിയിൽ നിന്ന് കൈ എടുക്ക എനിക്ക് വേദനിക്കുന്നു….. ഇനി അവളുടെ പേര് നി പറയുമോ….. ഇല്ല പറയില്ല….. ഉറപ്പാണോ…… സത്യം ഇനി ഞാൻ ആ മായയുടെ പേര് മിണ്ടില്ല….. ഡീ ഓവർ ആക്കല്ലേ….. ഇല്ല വിടെടാ……. അവൻ എന്റെ ചെവിയിൽ നിന്ന് കൈ എടുത്തു….. ടാ പൂച്ചേ…….. ഞാൻ ഇനിയും മായയുടെ പേര് പറയും മായ മായ മായ ന്ന് പറഞ്ഞു ഞാൻ വേഗം അവരുടെ അടുത്തേക്ക് ഓടി അവൻ പിന്നാലെ വരുന്നുണ്ട്….. ഞങ്ങൾ ഓടി വരുന്നത് കണ്ടിട്ട് സിനുവും അജുവും പിന്ന്നെ എന്റെ പുന്നാര അനിയനും അവിടുന്ന് ചിരിക്കുന്നുണ്ട്….. ഞാൻ അവർക്ക് കക്ലോസ് അപ്പിന്റെ ചിരി കൊടുത്തിട്ട് അജുവിന്റെ അടുത്ത പോയി നിന്നു….. ഉണ്ണി എന്നെ കലിപ്പോടെ നോക്കിയിട്ട് അവിടെ ഉള്ള ബെഞ്ചിൽ പോയി ഇരുന്നു…..
ഞാൻ വേഗം അവന്റെ അടുത്ത പോയിരുന്നു….. ഉണ്ണികുട്ടൻ എന്നോട് പിണക്കം ആണോ….. അവൻ ഒന്നും മിണ്ടിയില്ല….. ടാ സോറി ഞാൻ തമാശക്ക് പറഞ്ഞത് അല്ലേ….. അപ്പൊ അവൻ എന്നെ ഒരു നോട്ടം നോക്കി….. യാ റബ്ബേ……… ഞാൻ എന്റെ 32 പല്ലും കാണിച്ചു ചിരിച്ചു 😁😁😁😁….. ഇങ്ങനെ ചിരിക്കല്ലേ പല്ല് താഴെ വീഴും….. അങ്ങനെ ഒന്നും എന്റെ പല്ല് താഴെ വീഴില്ല കാരണം colgate is the secret of my strong teeth….. ഓ ചളി അടിക്കാതെ ഞാൻ ഇപ്പൊ കുളിച്ചതെ ഉള്ളു….. ഈ……… അപ്പോഴേക്കും അജു കോൺ ഐസ് ക്രീം വാങ്ങി വന്നു….. ഇപ്പൊ ഞാൻ വിചാരിച്ചതേ ഉള്ളു….. അത് എനിക്ക് അറിയാലോ അതല്ലേ ഞാൻ വാങ്ങിയത്….. അജു നി മുത്ത് ആണ് 😍😘😘….. അധികം സോപ്പ് ഇടല്ലേ…….
മനസിലാക്കി കളഞ്ഞു കൊച്ചു ഗള്ളൻ….. ബീച്ചിൽ നിന്ന് നേരെ പോയത് ഫിലിം കാണാൻ ആണ് Lucifer പൊളി പടം എന്താ പറയാ ഒരു രക്ഷയും ഇല്ല നമ്മുടെ ലാലേട്ടന്റെ അഭിനയവും പ്രിത്വിയുടെ ഡയരക്ഷനും എല്ലാം പൊളിച്ചിന്….. അത് കഴിഞ്ഞ് നേരെ ഫുഡ് കഴിക്കാൻ പോയി അവിടുന്ന് നല്ല ബിരിയാണി തിന്നു എന്താ ചെയ്യാ ഈ ബിരിയാണി എത്ര കഴിച്ചാലും മടുപ്പ് വരില്ല 😁😁😁….. പിന്നെ നേരെ റയിൽവേ സ്റ്റേഷനിൽ പോയി നിക്കിയെ ട്രെയിൻ കയറ്റി വിട്ടു….. സമയം 5 മണി ആയി അജു വേഗം പോ….. എന്താ ടി ഇത്ര ദൃതി….. ഞാൻ വേറെ ഒരു വീട്ടിൽ അല്ലേ നിൽക്കുന്നത് അപ്പൊ ഞാൻ വൈകി ചെല്ലുമ്പോൾ അവര് എന്താ വിചാരിക്കുക….. ഹമ്….. ഓഫീസിന്റെ മുന്നിലെ കൂടി ആണ് ഞങ്ങൾക്ക് പോകേണ്ടത്….. അതിലൂടെ പോകുമ്പോൾ ഞാൻ വെറുതെ ഒന്ന് അവിടേക്ക് നോക്കി….. സാർ പോയി എന്ന തോനുന്നു കാർ ഇല്ല ബുള്ളറ്റ്ഇന്റെ മിററിലൂടെ അജു എന്നെ നോക്കി….. ഞാൻ അവന് ഒരു ചിരി പാസ്സ് ആക്കി ഞാൻ അവിടേക്ക് നോക്കുന്നത് അവൻ കണ്ടു ചെ ചമ്മി പോയി ആ സാരില്ല….. കുറച്ച് കഴിഞ്ഞപ്പോൾ അജു പെട്ടെന്ന് ബ്രേക് ചവിട്ടി…..
തുടരും……….

by