19/04/2026

ഹരിനന്ദനം : ഭാഗം 02

രചന – ഇഷ ജാൻവി

അച്ഛൻ വരുന്നതും കാത്ത് ഞാൻ വരാന്തയിലെ ചാരു പടിയിൽ ഇരുന്നു. അച്ഛനെ കാത്തിരിക്കുമ്പോ വന്നത് നിക്കി ആണ്. ഇവൻ വൈകുന്നേരമേ വരൂ എന്ന പറഞ്ഞിട്ട് ഇതെന്താ ഉച്ച ആകുമ്പോഴേക്കും വന്നേ. അല്ല ഞാൻ എന്തിനാ ഇങ്ങനെ കാട് കയറി ചിന്തിക്കുന്നേ അവനോട് തന്നെ ചോതിച്ചാൽ പോരെ. 😬😬 നന്ദേ നീ എന്താ ചിന്താവിഷടയായ സീതയെ പോലെ ഇങ്ങനെ ഇരിക്കുന്നെ. ഓ നീ ഈ അനിയനെ കാത്തിരിക്കുയിരുന്നോ….. എന്റെ അനിയൻ ആണെങ്കിലും ഇവൻ എന്നെ നന്ദേ എന്നാണ് വിളിക്കുന്നത് ചില സമയങ്ങളിൽ ഇവൻ എന്റെ ഏട്ടനും ആകാറുണ്ട് അല്ല നിങ്ങളോട് കഥ പറഞ്ഞു ഞാൻ ചോദിക്കാൻ വന്ന കാര്യം മറന്നു പോയി….. നിക്കി നീ അല്ലേ പറഞ്ഞത് വൈകുന്നേരമേ തിരിച്ചു വരുള്ളൂന്ന് പിന്നെ എന്താ ഉച്ചക്ക് തന്നെ വന്നത് സിനിമ എങ്ങനെ ഉണ്ടായിരുന്നു….. എന്റെ നന്ദേ നീ ഒന്ന് നിർത്തി നിർത്തി ചോദിക്ക് ഇത് എവിടെയാ എക്സ്പ്രസ്സ്‌ വിട്ടത് പോലെ പോകുന്നെ….. എന്നാ നീ പറഞ്ഞു തുടങ്ങിക്കോ…..

ഞാനും വൈകുന്നേരം വരാം എന്നാ വിചാരിച്ചേ പക്ഷേ എന്തോ ഒരു മൂഡ് ഇല്ല അവരൊക്കെ ബീച്ചിൽ പോയി ഞാൻ ഇങ്ങോട്ടേക്കും വന്നു….. പിന്ന സിനിമ അടിപൊളിയായിരിന്നു ഒരു ഫീൽ ഗുഡ് മൂവി ആണ് എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു. നിന്റെ കയ്യിൽ എന്താടാ ഒരു കവർ….. അത് ബിരിയാണി എന്തെ നിനക്ക് വേണ്ടേ അഹ് സാരില്ല ഞാൻ ഒറ്റക്ക് കഴിച്ചോളാം….. അയ്യടാ അതിന് ആരാ വേണ്ടന്ന് പറഞ്ഞത് നീ എന്റെ മുത്താണ് 😘😘😘….. മുത്തും ചിപ്പിയും ഒക്കെ അവിടെ ഇരിക്കട്ടെ ആരും ഒന്നും അറിഞ്ഞില്ലല്ലോ. ഈശ്വരാ ഞാൻ പെട്ടല്ലോ….. അവൻ ചോദിച്ചതിന് മറുപടിയായി ഒരു ചിരിയും 😁 കൊടുത്ത് ഞാൻ അടുക്കക്കളയിലേക് ഓടി ഇല്ലെങ്കിൽ അവിടെ ഒരു യുദ്ധം നടന്നേനെ….. ഡീ ന്നും വിളിച്ചു അവൻ ബാക്കിലെ വരുന്നുണ്ട് അമ്മയെ കണ്ടപ്പോ അവൻ അവിടെ തന്നെ നിന്നു. രണ്ടും എന്തിനാ ഇവിടെ കിടന്ന് ഇങ്ങനെ ഓടുന്നെ ചെറിയ കുട്ടി അല്ലെന്ന് ഓർമ്മിക്കുന്നത് നല്ലതാ….. ഈ അമ്മ തുടങ്ങി.

ഞാൻ ഒന്നും തുടങ്ങുന്നില്ല അല്ല നിക്കി നീ വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഇപ്പൊ വന്നേ….. അത് ഉച്ച വരെ ആക്കി അതുകൊണ്ട് വേഗം വന്നു….. നിന്റെ കയ്യിൽ എന്താ കവർ നന്ദേ അച്ഛൻ വന്നോ….. അച്ഛൻ വന്നില്ല ഇത് ഇവൻ കൊണ്ടുവന്നതാ ബിരിയാണി….. അതിന് നിനക്ക് എവിടുന്നാ പൈസ….. അത് അച്ഛൻ പോക്കറ്റ് മണി തന്നായിരുന്നു….. പോക്കറ്റ് മണിയോ പോക്കറ്റിലെ മണിയോ….. ദൈവമേ വന്ന വന്ന അമ്മയും ട്രോളി തുടങ്ങിയോ അല്ല എന്താ അമ്മ അങ്ങനെ ചോദിച്ചേ….. അമ്മ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അച്ഛൻ അകത്തേക്ക് വന്നപാടെ ചോദിക്കാൻ തുടങ്ങി. നിക്കി എങ്ങനെ ഉണ്ടായിരുന്നു നിന്റെ പാതിരാ സ്പെഷ്യൽ ക്ലാസ്സ്‌….. നിക്കി ഞെട്ടി തരിച്ചു നന്ദയെ നോക്കി അവളാണെങ്കിൽ ബിരിയാണി പ്ലേറ്റിൽ ആക്കുന്ന തിരക്കിലാണ് അച്ഛൻ പറയുന്നത് കേട്ടിട്ടും അവളുടെ മുഖത് മാറ്റമില്ല എന്ന കണ്ടപ്പോൾ തന്നെ അവന് എല്ലാ കാര്യവും ഏകദേശം പിടി കിട്ടി അതുകൊണ്ട് അവൻ അച്ഛനെ നോക്കി സൈക്ലിന്ന് വീണ ചിരി ചിരിച്ചു 😁😁.

ങേ പാതിരാ ക്ലാസ്സോ നിങ്ങൾ എന്താ ഹരി ഏട്ടാ ഈ പറയുന്നേ അവൻ രാവിലെയല്ലേ ക്ലാസ്സിന് പോയെ പിന്നെ എന്ത് പാതിരാ ക്ലാസ്സ്‌….. നീ അവിടെ അതും പറഞ്ഞു നിക്കാതെ ചോർ വിളമ്പിക്കെ….. ഞാൻ ഒരു പൊട്ടി ആണല്ലോ ഈ അച്ഛനും മക്കളും പറയുന്നത് ഒന്നും എനിക്ക് മനസിലാവില്ലലോ അമ്മ പിണക്കം നടിച്ചു ചോർ വിളമ്പാൻ തുടങ്ങി. അയ്യേ ആരാ എന്റെ അമ്മയോട് ഈ സത്യം ഒക്കെ പറഞ്ഞെ….. എന്ത് സത്യം നിക്കി….. അല്ല അമ്മ നേരത്തെ പറഞ്ഞില്ലേ അമ്മ പൊട്ടത്തി ആണെന്ന് ആ സത്യം ആരാ അമ്മയോട് പറഞ്ഞെ….. ഡാ കുരുത്തംകെട്ടവനെ നിനക്ക് ഞാൻ എന്ന പറഞ്ഞു കൊണ്ട് ഭദ്ര അവന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി.

അയ്യോ അമ്മാ വിട് ഞാൻ വെറുതെ പറഞ്ഞതാ….. അമ്മ അവന്റെ ചെവിയിൽ നിന്ന് പിടിവിട്ട് കറി ഒഴിക്കാൻ തുടങ്ങി അപ്പോൾ അവൻ അമ്മയുടെ പിന്നിലെ ചെന്ന് കെട്ടിപിടിച് കൊണ്ട് പറയാൻ തുടങ്ങി….. അയ്യോ എന്റെ ഭദ്രക്കുട്ടി പിണക്കമാണോ എന്നോട് ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ അമ്മയോടും നന്ദയോടും അല്ലാതെ ഇങ്ങനെ ഒക്കെ ഞാൻ വേറെ ആരോടെങ്കിലും പറയുമോ അത് എന്റെ അമ്മ കുട്ടിക്ക് അറിയില്ലേ….. ആ മതി മതി സോപ്പിട്ടത് കൈ കഴുകി വന്നിട്ട് ഭക്ഷണം കഴിക്ക്….. അവൻ അമ്മക്ക് കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് കൈ കഴുകാൻ പോയി. നന്ദ മോളെ നിനക്ക് മാത്രേ ബിരിയാണി ഉള്ളു ഞങ്ങൾക്ക് ഒന്നുമില്ലേ അച്ഛൻ നന്ദയോട് ചോദിച്ചു പക്ഷേ മറുപടി പറഞ്ഞത് ഭദ്രയാണ്….. അവനല്ലെങ്കിലും അവന്റെ ചേച്ചി കഴിഞ്ഞിട്ടേ ഉള്ളു ആരും….. ഓ പിന്നെ മതി അവനെ പൊക്കി പറഞ്ഞത് അവൻ വേണിക്കുമ്പോൾ എനിക്കും കൂടെ വാങ്ങി അത്രേ ഉള്ളു….. ആ മതി മതി ഭക്ഷണം കഴിക്ക് അമ്മ എവിടെ ഭദ്രേ….. അമ്മ ചോറ് നേരത്തെ കഴിച്ചിട്ട് കിടന്നു. എല്ലാവരും ചുറ്റുമിരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.

ഫുഡ് കഴിച് ജോലികളൊക്കെ തീർത്ത എല്ലാവരും വരാന്തയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി. (അച്ഛൻ ഫുഡ് കഴിക്കാൻ വന്നാൽ പിന്നെ ഒരു 3 മണി കഴിഞ്ഞാലേ കടയിൽ തിരിച്ചു പൊകൂ അവിടെ ജോലിക്ക് ആളുണ്ട് )….. നന്ദേ നീ അച്ഛനോട് പറഞ്ഞോ….. എന്ത് കാര്യം അച്ഛൻ അതും പറഞ്ഞക്കൊണ്ട നന്ദയെ നോക്കി….. ഇനിയും പറഞ്ഞില്ലേ നിങ്ങൾ വരുന്നതും കാത്ത കുറെ സമയം ഇവിടെ വന്നിരുന്നതാണ് ബിരിയാണി കിട്ടിയപ്പോഴേക്കും എല്ലാം മറന്നു….. ഓ ആ കാര്യം ഞാൻ മറന്നു പോയി അത് പിന്നെ അച്ഛാ നേരത്തെ അജു വിളിച്ചിരുന്നു അവൻ ജോലി ചെയുന്ന കമ്പനിയിൽ ഒരു ജോബ് ഓഫർ ഉണ്ട് അടുത്താഴ്ച ഇന്റർവ്യൂ ഉണ്ട് ഞാൻ പോയിക്കോട്ടെ….. ഇന്റർവ്യൂ ന് പോയിക്കോ നിനക്ക് ജോലി കിട്ടില്ലെന്ന്‌ ഉറപ്പല്ലേ അപ്പൊ പ്രശ്നമില്ല….. അച്ഛാ അച്ഛൻ മാസ്സ് ആണ് കൊലമാസ്സ് അത് പറഞ്ഞുകൊണ്ട് നിക്കി അച്ഛന് കൈ കൊടുത്തു.

നിങ്ങൾ നോക്കിക്കോ എനിക്ക് എന്തായാലും ഈ ജോലി കിട്ടിയിരിക്കും ഇതാ എന്റെ വാക്കാണ് എന്ന പറഞ്ഞു ഞാൻ എല്ലാവരെയും നോക്കി എല്ലാവരും വാ പൊത്തി ചിരിക്കുകയാ….. ആരും അതികം ചിരിക്കേണ്ട ചിരിച്ചാൽ ആയുസ്സ് കൂടും പക്ഷേ ഇങ്ങനെ വെറുതെ ചിരിക്കുന്നവർക്ക് ഒരു പേരുണ്ട്….. നീ ഇങ്ങനെ ഓരോ വീരവാദം മുഴക്കിയാല ഞങ്ങൾ എങ്ങനെ ചിരിക്കാതിരിക്കും എല്ലാ ഇന്റർവ്യൂ ന് പോകുമ്പോഴും നീ ഇങ്ങനെ അല്ലേ പറയാറ് ഇപ്രാവശ്യം ഒന്ന് മാറ്റി പിടി….. ദേ നിക്കി നീ നോക്കിക്കോ എനിക്ക് ആ ജോലി കിട്ടിയിരിക്കും നീയാണ് സത്യം….. എന്ന പറഞ്ഞു ഞാൻ അവനെ ഇടങ്കണ്ണിട്ട് നോക്കി അവൻ എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്….. നീ എന്തിനാ എന്നെ തൊട്ട് സത്യം ചെയുന്നെ നിന്റെ തലയിലിട്ട് സത്യം ചെയ്താൽ പോരെ….. പാവം എന്റെ മോൻ എന്നും പറഞ്ഞു അച്ഛന് ഒരേ ചിരി….. ഞാൻ അവരെയൊക്കെ പുച്ഛിച്ചു 😏😏😏😏കൊണ്ട് എന്റെ റൂമിലേക്ക് പോയി.

എന്റെ കണ്ണാ എനിക്ക് ആ ജോലി കിട്ടിയ മതിയായിരുന്നു നീ എന്നെ സഹായിക്കില്ലേ….. നിങ്ങൾ ഇങ്ങനെ നോക്കണ്ട കണ്ണൻ വേറെ ആരുമല്ല സാക്ഷാൽ ശ്രീ കൃഷ്ണനെ വിളിച്ചു പറഞ്ഞതാ താൻ പാതി ദൈവം പാതി എന്നാണല്ലോ….. ഇന്ന് വൈകുന്നേരം എന്തായാലും അമ്പലത്തിൽ പോണം നിക്കിയെ കൂടെ കൂട്ടാം….. അച്ഛനോട് ചോദിക്കട്ടെ… അച്ഛൻ കടയിൽ പോയോ….. ഏയ്യ് പോയിട്ടുണ്ടെങ്കിൽ വണ്ടിയുടെ സൗണ്ട് കേൾക്കില്ലേ അപ്പൊ പോയിട്ടില്ല….. ഞാൻ വരാന്തയിൽ പോയപ്പോൾ അച്ഛനും നിക്കിയും അമ്മയും എന്തോ സംസാരിക്കുകയായിരുന്നു. അച്ഛാ ഞാൻ വിളിച്ചപ്പോ അച്ഛൻ എന്നെ നോക്കി എന്നിട്ട് എന്നെ ആക്കി ചിരികുകയാ വെറുതെ അല്ലേ ഞാൻ തന്നെ അല്ലേ അവർക്ക് ചിരിക്കാനുള്ള അവസരം ഇണ്ടാക്കി കൊടുത്തത് നിങ്ങൾക്ക് കാര്യം മനസിലായില്ലേ എന്റെ കൂട്ടുകാരെ ഞാൻ നേരത്തെ ഇവരോട് പിണങ്ങി പോയതല്ലേ ആഹ്ഹ് അതെന്നെ….. എന്താ മോളെ അച്ഛൻ എന്നെ ആക്കി ചിരിച് ചോദിക്കുവാ….. ഇന്ന് വൈകുന്നേരം അമ്പലത്തിൽ പോയിക്കോട്ടെ നിക്കിയെ കൂടെ കൂട്ടാം….. ദൈവത്തിന് കൈകൂലി കൊടുക്കാൻ പോകുന്നതാണോ…..

ആ പറഞ്ഞത് വേറെ ആരുമല്ല എന്റെ അമ്മയാണ്….. ഞാൻ വരുന്നില്ല എനിക്ക് വൈകുന്നേരം കളിക്കാൻ പോകേണ്ടതാണ്….. അവളെ ഒറ്റക്ക് അയക്കാൻ കഴിയൊ തിരിച്ചു വരുമ്പോ സന്ധ്യ ആവില്ലേ അതുകൊണ്ട് നീ എന്തായാലും പോകണം ഞാൻ ഇപ്പൊ പോകുമ്പോ വണ്ടി എടുക്കുന്നില്ല നിങ്ങൾ ഇത് എടുത്തിട്ട് പോയിക്കോ….. അച്ഛൻ വണ്ടി എടുത്തൊന്ന് പറഞ്ഞപ്പോ തന്നെ സമാധാനമായി കുറെ നടക്കാൻ ഉണ്ട് അപ്പൊ വണ്ടിക്ക് പോകുന്നതല്ലേ സുഖം….. എന്നാ ഞാൻ കടയിലേക്ക് പോകുകയാ വരുമ്പോ എന്തെങ്കിലും സാധനം കൊണ്ട് വരണോ….. വേണ്ട ഇന്ന് ഒന്നും വേണ്ട….. ആ എന്നാൽ ശെരി….. അയ്യോ അമ്മയുടെ ശ്വാസം മുട്ടലിന്റെ ഗുളിക തീർന്നു അത് ഒന്ന് വാങ്ങിച്ചേക്ക് ഇപ്പൊ തന്നെ വാങ്ങി വച്ചോ ഇല്ലെങ്കിൽ നിങ്ങൾ വരുമ്പോഴേക്കും അത് പൂട്ടും….. ആ ഞാൻ വാങ്ങിക്കോളാം അതികം ഇരുട്ട് ആകാൻ നിക്കണ്ട പെട്ടെന്ന് പോയി തിരിച്ചു വരിക….. ആ ശെരി അച്ഛാ….. ഞാൻ മനുവിന്റെ വീട്ടിൽ പോയിട്ട് വരാം അമ്മേ എന്ന പറഞ്ഞു നിക്കി പോയി.

ഡാ വേഗം വരണേ….. നീ കുളിച് റെഡി ആയി നിന്നോ നിനക്ക് അല്ലേ ഒരുങ്ങാൻ കുറെ സമയം വേണ്ടത് ഞാൻ പെട്ടെന്ന് റെഡി ആയിക്കോളാം ഇനി ഞാൻ വരുമ്പോ റെഡി ആയില്ലെങ്കിൽ ഞാൻ എന്റെ പാട്ടിന് പോകും….. ഓ ഉത്തരവ് നീ പോടാ സമയത്തിന് വന്നാൽ മതി ഞാൻ അപ്പോഴേക്കും റെഡി ആയിരിക്കും…… ഒരു 5:30 ആകുമ്പോഴേക്കും ഞാൻ കുളിച് ദാവണി ഒക്കെ ഉടുത്ത നല്ല സുന്ദരി ആകാൻ തുടങ്ങി. അല്ലെങ്കിലും ഞാൻ സുന്ദരി ആണ് 😜😜….. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദാവണി ആണ് ചുവപ്പും മഞ്ഞയും ആണ് കളർ അതിന് മാച്ച് ആകുന്ന കുപ്പിവള എടുത്ത് ഇട്ടു പിന്നെ ഒരു ചെറിയ മാലയും ഒരു കുഞ്ഞു പൊട്ടും പിന്നെ എപ്പോഴത്തെയും പോലെ കണ്മഷി വാലിട്ട എഴുതി….. എന്നിട്ട് വേഗം പുറത്തേക്ക് പോയി. നിക്കി അപ്പഴേക്കും റെഡി ആയിട്ടുണ്ട് അവൻ ഒരു ചുവപ്പ് ഷർട്ടും മുണ്ടും ആണ് വേഷം എനിക്ക് അത് നിർബന്ധം ആണ് അവനോ അച്ഛനോ അമ്പലത്തിൽ പോകുമ്പോ മുണ്ട് ഉടുക്കണംന്ന്…..

നീ കല്യാണത്തിന് അല്ലല്ലോ അമ്പലത്തിൽ അല്ലേ പോകുന്നെ എന്തിനാ ഇത്ര ഒരുക്കം….. ഞാൻ അങ്ങനെ പ്രതേകിച്ചു ഒരുങ്ങിയിട്ട് ഒന്നുമില്ല എപ്പോഴും പോകുന്ന പോലെ തന്നെ ആണ് എന്നാ ശെരി ഞങ്ങൾ പോയിട്ട് വരട്ടെ അച്ഛമ്മ എവിടെ….. അച്ഛമ്മ പുറത്തുണ്ട്….. അച്ചമ്മേ ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരട്ടെ….. പെട്ടെന്ന് വരണം നിക്കി ഇവളുടെ കൂടെ തന്നെ ഉണ്ടാവണം….. ആ ശെരി അച്ചമ്മേ….. ഡി പെട്ടെന്ന് വാ….. ആ വന്നു എന്നാ ഞങ്ങൾ പോയിട്ട് വരാം….. ഞാനും അവനും അച്ഛന്റെ വണ്ടിയിൽ പോയി. അമ്പലത്തിൽ പോകുന്ന വഴി ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു അതിൽ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നി അവന് എന്തോ എന്നോട് പറയാൻ ഉണ്ട് പക്ഷേ പറയാൻ പറ്റുന്നില്ല ആ എവിടെ വരെ പോകും എന്ന നമ്മക്ക് നോക്കാം….. ഞങ്ങൾ പോകുമ്പോ ഒരു ബ്ലാക്ക് സ്വിഫ്റ്റ് കാർ ഞങ്ങളെ പാസ്സ് ചെയ്തു പോയി അത്രക്ക് സ്പീഡിൽ ആണ് അത് പോയത്.

അങ്ങനെ ഞങ്ങൾ അമ്പലത്തിൽ എത്തി. നിക്കി വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാം എന്ന പറഞ്ഞ്തുകൊണ്ട് ഞാൻ അമ്പലത്തിന്റെ അകത്തേക്ക് കയറി വൈകുന്നേരം ആയതുകൊണ്ട് ആളുകൾ കുറവാണ് എങ്കിലും ഒരു അഞ്ചു പത്ത ആൾക്കാരുണ്ട് വഴിപാട് കൗണ്ടറിൽ ഒന്നും തിരക്കില്ലാത്ത കൊണ്ട് വേഗം എല്ലാവരുടെ പേരിലും പുഷ്പാഞ്ജലി കഴിപ്പിച്ചു എല്ലാവരും എന്ന ഉദ്ദേശിച്ചത് അച്ഛൻ അമ്മ നിക്കി അച്ഛമ്മ പിന്നെ ഞാനും 😁. എന്റെ കണ്ണാ എനിക്ക് ഈ ജോലി ഭയങ്കര അത്യാവശ്യമാണ് എന്ന നിനക്ക് അറിയാലോ എന്റെ സ്വപ്നമാണ് ഒരു ജോലി എല്ലാ പ്രാവശ്യത്തെയും കാര്യം ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ ഇന്റർവ്യൂ ബോർഡിനെ കാണുമ്പോൾ എന്റെ എല്ലാ ധൈര്യവും ചോർന്നു പോകും എന്നാൽ ഇത്തവണ ഞാൻ എന്തെയാലും നല്ല രീതിയിൽ തന്നെ പെർഫോം ചെയ്തോളാം നീ എന്റെ കൂടെ തന്നെ ഉണ്ടാവണം എന്ന ഞാൻ പ്രതേകം പറയണ്ടല്ലോ ആ ജോലി കിട്ടിനെങ്കിൽ ഞാൻ ശയന പ്രദിക്ഷണം അല്ലെങ്കിൽ അത് വേണ്ട എനിക്ക് താങ്ങാൻ കഴിയില്ല അതുകൊണ്ട് ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചേക്കാമെ അത്രയൊക്കെ അല്ലേ എന്നെ കൊണ്ട് ചെയ്യാൻ കഴിയൂ..

എന്താ എനിക്ക് വട്ടായി പോയി എന്ന വിചാരിച്ചൂ അല്ലേ എന്നാലേ അങ്ങനെ എഴുതാപ്പുറം ഒന്നും വായിക്കേണ്ട ഞാൻ എന്റെ കണ്ണനോട് അല്ലാതെ വേറെ ആരോടാ പറയുക അല്ലേ എന്റെ കൃഷ്ണ ഭഗവാനെ… തൊഴുതു കഴിഞ്ഞ് പ്രസാദം വാങ്ങാൻ നിൽക്കുമ്പോഴാണ് നന്ദേ… നന്ദേ എന്നൊരു പതിഞ്ഞ സ്വരം കേൾക്കുന്നത് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു മുത്തശ്ശി ആണ് വിളിക്കുന്നത് അവർ ഒരിക്കൽ കൂടെ നന്ദേന്ന വിളിക്കാൻ തുടങ്ങുമ്പോഴേക്കും കുഴഞ്ഞു വീഴാൻ തുടങ്ങി പെട്ടെന്ന് തന്നെ ഞാൻ ഓടി പോയി അവരെ താങ്ങി നിർത്തി പക്ഷേ എനിക്ക് ഒറ്റക്ക് അവരെ പിടിക്കാൻ കഴിയുന്നില്ല അപ്പോഴേക്കും ഒരു സ്ത്രീ വന്ന എന്റെ എതിർവശത് വന്ന ആ മുത്തശ്ശിയെ പിടിച്ചു എന്നിട്ട് ഒരു സൈഡിൽ മുത്തശ്ശിയെ ഇരുത്തി. അപ്പോഴാണ് ഞാൻ ആ സ്ത്രീയെ ശ്രദ്ധിക്കുന്നത് നല്ല ഐശ്വര്യം തുളുമ്പുന്ന ഒരു അമ്മ അരയോളം മുടി ചെറിയ കണ്ണുകൾ പൊട്ട് വച്ചിട്ടില്ല എങ്കിലും എന്തോ ഒരു പ്രതേകത ഉണ്ടായിരുന്നു ആ മുഖത്.

ഞാൻ ആ സ്ത്രീയെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുമ്പോൾ അവർ അമ്മേ ന്ന് ആ മുത്തശ്ശിയെ വിളിക്കുന്നത് കേട്ടു കുറച്ച് വെള്ളം മുഖത് കുടഞ്ഞപ്പോൾ മുത്തശ്ശി എഴുന്നേറ്റു ഇപ്പൊ ഞങ്ങളുടെ ചുറ്റും കുറച്ച് ആൾക്കാരുണ്ട് മുത്തശ്ശി കണ്ണ് തുറന്നു ഇപ്പൊ കൊഴപ്പമൊന്നുമില്ല എന്ന പറഞ്ഞപ്പോ എല്ലാവരും പോയി. എന്നാൽ ഞാൻ പോയില്ല കാരണം എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട് നിങ്ങൾക്ക് മനസിലായില്ലേ നേരത്തെ അവർ എന്തിനാ എന്നെ നന്ദേന്ന വിളിച്ചത് എന്നെ എങ്ങനെ അറിയാം ഇങ്ങനെ കുറെ കാര്യങ്ങൾ എന്റെ തലയിൽ കിടന്നു പുകയുന്നുണ്ട. എന്തായാലും ആ മുത്തശ്ശിയോട് തന്നെ നേരിട്ട് ചോദിക്കാം ഇപ്പൊ ആൾ കുറച്ച് ഉഷാറായിട്ടുണ്ട്. മുത്തശ്ശി ഞാൻ മെല്ലെ അവരുടെ അടുത്ത ചെന്ന് വിളിച്ചു. അവർ ആരാ….എന്താ എന്നുള്ള രീതിയിൽ എന്നെ നോക്കി…… എന്താ മോളെ….. നേരത്തെ കണ്ട ആ അമ്മയില്ലേ മുത്തശ്ശിയുടെ മോള് അവരാണ് ചോദിച്ചത്….. നേരത്തെ ഞാൻ തൊഴുതു കൊണ്ട് നിന്നപ്പോൾ മുത്തശ്ശി നന്ദേ എന്ന വിളിക്കുന്നത് കേട്ടു എന്നെ എങ്ങനെ മുത്തശ്ശിക്ക് അറിയാം…..

ഞാൻ പറഞ്ഞു കഴിഞ്ഞതും ആ മുത്തശ്ശിയും അമ്മയും പരസ്പരം നോക്കി ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ നിന്നു. മോളെ ഞാൻ എന്റെ മോളെ വിളിച്ചതാണ് എന്ന പറഞ്ഞു ആ അമ്മയെ തൊട്ട് കാണിച്ചു. ഈശ്വരാ ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ ആ അതെന്നെ വേറെ ഒന്നുമല്ല ഞാൻ ശശി ആയതാണ്….. ഞാൻ ഒന്നും മിണ്ടാതെ അവരെ നോക്കി ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു. എന്റെ പേര് നന്ദിനി എന്നാണ് നന്ദേ ന്ന് എല്ലാവരും വിളിക്കും മോളെ പേര് എന്താ….. എന്റെ പേര് നന്ദന എന്നെയും നന്ദേ എന്നാ എല്ലാവരും വിളിക്കുന്നത് മുത്തശ്ശി നന്ദേന്ന വിളിച്ചപ്പോ ഞാൻ കരുതി എന്നെ ആണ് വിളിച്ചതെന്ന്. ആ അത് നല്ല കാര്യമായി അതുകൊണ്ട് അല്ലേ അമ്മ വീഴാൻ പോയപ്പോ കൃത്യ സമയത്ത് മോള് പിടിച്ചത്….. ഞാൻ വെറുതെ ഒന്ന് ചിരിച്ചു ☺☺.

മോള് പിടിച്ചത് കൊണ്ട് ഞാൻ താഴെ വീണില്ല എന്ന ആ മുത്തശ്ശി പറഞ്ഞു….. നീ എന്താ ഇവിടെ നിക്കുന്നെ നീ തൊഴുതില്ലേ….. നിക്കി ആണ് അത് പറഞ്ഞത്…. ആ ഞാൻ തൊഴുതു പ്രസാദം വാങ്ങിയില്ല….. അതെന്താ വാങ്ങാതെ….. ഞാൻ വാങ്ങാൻ നിൽക്കുമ്പോൾ ഈ മുത്തശ്ശി തല കറങ്ങി വീഴാൻ പോയി അപ്പൊ ഇവിടെ നിന്നതാ എന്ന പറഞ്ഞു ഞാൻ ശശി ആയ വിവരം ഓനോട്‌ പറഞ്ഞില്ല എന്തിനാ വെറുതെ ഞാൻ എന്നെ തന്നെ നാറ്റിക്കന്നെ അല്ലേ അവർ രണ്ടു പേരും ഞങ്ങളെ നോക്കി നിൽക്കുകയാ അപ്പൊ അവനെ ഞാൻ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു അവരുടെ യാത്ര പറഞ്ഞു ഞങ്ങൾ പ്രസാദം വാങ്ങിക്കാൻ പോയി. പ്രസാദം വാങ്ങി ചന്ദനം ഒക്കെ തൊട്ട് നിക്കിയോട് സംസാരിച്ചു വരുമ്പോ ഞാൻ ഓപ്പോസിറ് വരുന്ന ആളെ ശ്രദ്ധിച്ചില്ല അയാള് ഫോണും നോക്കി വരുന്നത് കൊണ്ട് എന്നെയും കണ്ടില്ല. ഞാനും അയാളും കൂട്ടി മുട്ടി ധാ കിടക്കുന്നു നിലത്തു. തുടരും.