രചന – ഇഷ ജാൻവി
സർ എന്റെ അടുത്തേക്ക് വന്നു പിൻ പൊട്ടിയത് കൊണ്ട് ഞാൻ എന്റെ കൈ അവിടെ പിടിച്ചിരുന്നത് സർ മാറ്റി….. എന്റെ കണ്ണാ ഇയാൾ ഇത് എന്തിനുള്ള പുറപ്പാട് ആണ്….. സർ അവിടെ ഉള്ള പിൻ അഴിച് എന്നിട്ട് അത് വീണ്ടും കുത്തി തന്നു….. ഇപ്പൊ ദാവണി ശെരിയായി….. ഞാൻ സർ ന്റെ മുഖത്തെക്ക് തന്നെ നോക്കി നിന്നു….. ❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ എഴുന്നേറ്റ് ഉടനെ ഫ്രഷ് ആയി അവളുടെ റൂമിലേക്കണേ നോക്കിയത്….. ഡോർ തുറന്ന് കിടക്കുന്നുണ്ട് പക്ഷേ ആരെയും കാണുന്നില്ല….. ഞാൻ വേഗം അവളുടെ റൂമിൽ കേറി….. റൂം ഒക്കെ നല്ല ഭംഗി ഉണ്ട് എല്ലാം അടക്കി ഒതുക്കി വച്ചിട്ടുണ്ട് അപ്പോഴാണ് ടേബിളിൽ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്….. ഞാൻ വേഗം അത് എടുത്ത് നോക്കി….. അർജുൻ ഉണ്ണി സിനാൻ ഇവരുടെ കൂടെ നന്ദയും ഉള്ള ഒരു പിക്ചർ….. ഇവർ ഇത്രക്ക് ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നോ….. ആയിരിക്കും ഇനി ഇതിൽ ആരെങ്കിലും ഇവളുടെ ലൗവർ ആയിരിക്കുമോ….. ഏയ്യ് അങ്ങനെ ഒന്നും ഇണ്ടാവില്ല അല്ലേ….. ഞാൻ ആ ഫോട്ടോ ഫ്രെയിം അവിടെ തന്നെ വച്ചു എന്നിട്ട് ചുറ്റും നോക്കി അപ്പോഴാണ് ഷോ കേസിൽ നിറയെ ടെഡി ബിയർ കണ്ടത് ഇവൾക്ക് ഇങ്ങനെ ഉള്ള പിരാന്ത് ഒക്കെ ഉണ്ടല്ലേ…..
ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി താഴേക്ക് പോയി അവിടെയും അവളെ കണ്ടില്ല….. അമ്മ ചൂട് ചായ കൊണ്ട് തന്നു….. അത് കുടിക്കുമ്പോഴാണ് അച്ഛൻ വന്നത്….. അച്ഛനോട് കുറച്ച് സമയം സംസാരിച്ചു….. രാവിലെ തന്നെ എനിക്ക് എക്‌സൈസ് ചെയുന്ന ശീലം ഉണ്ട് അതിന് പറ്റിയ സ്ഥലം ഉണ്ടോ എന്ന അച്ഛനോട് ചോദിച്ചു….. അച്ഛനാണ് ടെറസിൽ നിന്ന് ചെയ്തോ എന്ന പറഞ്ഞത്….. നേരെ ടെറസിലേക്ക് പോയി എന്തോ എക്‌സൈസ് ചെയ്യാൻ ഒരു മൂഡ് ഇല്ല അവളെ കാണാത്ത കൊണ്ടാണ്….. എന്നാലും അവൾ ഇത് എവിടെ പോയി….. കുറെ സമയം അതും ആലോചിച്ച നിന്നു….. പിന്നെ പുഷ് അപ്പ് ചെയ്യാൻ തുടങ്ങി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആരോ എന്നെ നോക്കുന്നത് പോലെ തോന്നി മെല്ലെ തല പൊന്തിച്ചു നോക്കിയപ്പോൾ കണ്ടത്….. ദാവണിയിൽ നിൽക്കുന്ന അവളെ ആണ് അമ്പലത്തിൽ പോയതാണെന്ന് തോന്നുന്നു കുറി ഒക്കെ തൊട്ടിട്ടുണ്ട്…..
ആ നീളമുള്ള മുടി കെട്ടാതെ അഴിച്ചിട്ടിട്ടുണ്ട്….. ഉണ്ടക്കണ്ണുകളിൽ വാലിട്ട് കണ്മഷി എഴുതിയിട്ടുണ്ട്….. ഉഫ് പെണ്ണ് ഒരു മൊഞ്ചത്തി തന്നെ അവളും എന്നെ തന്നെ നോക്കുകയാ ഞാൻ അവിടുന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി….. പെണ്ണ് അങ്ങോട്ടും ഇങ്ങോട്ടും നോക്കി കളിക്കുകയാ അവിടുന്ന് അനങ്ങുന്നില്ല….. പേടിച്ചിട്ടാണ് എന്ന തോനുന്നു….. അവളോട് ചോദിക്കുമ്പോൾ വിക്കി വിക്കി ആണ് ഉത്തരം പറയുന്നേ….. അവളെ പോകാൻ വിടാതെ മുന്നിൽ തടസമായി നിന്നപ്പോൾ പെണ്ണ എന്നെ തള്ളി ഇടാൻ നോക്കി പക്ഷേ ഞാൻ വീണില്ല പകരം അവളുടെ ധാവണിയുടെ ഒരറ്റം ഞാൻ കൈക്കുള്ളിൽ ആക്കി….. ഹിഹി എന്നോടാ അവളുടെ കളി….. അവൾ പിടി വിടാൻ ഒക്കെ പറയുന്നുണ്ട് പക്ഷേ ഞാൻ വിട്ടില്ല….. അവസാനം അവൾ ഒറ്റ വലി ആയിരുന്നു എന്നിട്ടും ഞാൻ അവളുടെ ധാവണിയുടെ പിടി വിട്ടില്ല ഞാൻ മുറുക്കെ പിടിച്ചത് കൊണ്ടാണെന്നു തോനുന്നു അവൾ ധാവണിയിൽ കുത്തി വച്ച പിൻ പൊട്ടി അത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി പക്ഷേ അവൾ വേഗം അത് ശെരിയാക്കി അവിടെ കൈ വച്ചു…..
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയി….. പെണ്ണ് എന്നെ തന്നെ കണ്ണ് മിഴിച്ചു നോക്കുകയാ ഞാൻ അവളുടെ അടുത്ത പോയി പിൻ ശെരിക്കും ആക്കി കൊടുത്തു….. ഇപ്പോഴും അവൾ എന്നെ തന്നെ നോക്കുകയാ….. ആ കവിളിൽ ഒരു കടി വച്ച് കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ട് പക്ഷേ വേണ്ട ഇപ്പൊ ഞാൻ ഒന്നും ചെയ്യില്ല….. അവൾ എന്റേതാവട്ടെ എന്നിട്ടാവാം കടിയും ഉമ്മയും കൊടുക്കൽ അല്ലേ അതല്ലേ അതിന്റെ ഒരു ശെരി….. ഇവൾ ഇങ്ങനെ നോക്കിയാൽ ചിലപ്പോ എന്റെ കണ്ട്രോൾ പോകും….. പെട്ടെന്നാണ് നന്ദേച്ചി……… ന്ന് ഒരു വിളി കേട്ടത്….. അപ്പോഴാണ് അവൾക്ക് ബോധം വന്നത് എന്ന തോന്നുന്നു എന്നെ തട്ടി മാറ്റി താഴേക്ക് ഓടി….. ❤❤❤❤❤ അല്ലെങ്കിലും ആ കാലമാടൻ ന്റെ കണ്ണുകൾക്ക് എന്തോ കാന്ത ശക്തി ഉണ്ടെന്ന് തോനുന്നു ആ കണ്ണിലേക്ക നോക്കിയാൽ പിന്നെ കണ്ണ് എടുക്കാൻ കഴിയില്ല….. നന്ദേച്ചി….. ന്നുള്ള വിളി കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത് ഞാൻ വേഗം അയാളെ തട്ടി മാറ്റി താഴേക്ക് ഓടി….. വന്നത് വേറെ ആരുമല്ല അടുത്തുള്ള വീട്ടിലെ കുട്ടീ ആണേ 3വയസ്സേ ഉള്ളു എങ്കിലും നാക്ക് പത്താം ക്‌ളാസിലെ ആണ്….. ആ ഇത് ആര് ഭദ്ര കുട്ട്യോ….. ന്ന് ചോദിച്ചിട്ട് ഞാൻ അവളെ എടുക്കാൻ പോയി…..
നാൻ ബദ്റ അല്ല രൂദ്റ ആണ് ന്ന് പറഞ്ഞു അവൾ എന്റെ കൈ തട്ടി മാറ്റി….. ഹിഹി അവളെ അവളുടെ പേര് പറഞ്ഞതാ രുദ്രാക്ഷ എന്നാണ് പേര്….. പക്ഷേ ഞാൻ അവളെ ഭദ്രേ ന്ന് മാത്രേ വിളിക്കു….. കാരണം ദേഷ്യം വന്നാൽ അവൾ ഭദ്ര കാളി ആകും….. ദേഷ്യം വന്ന മുഖം ഒക്കെ ചുവന്നിട്ടുണ്ട് എന്നിട്ട് കൈ കെട്ടി നിന്നിട്ട് എന്നെ നോക്കി പേടിപ്പിക്കുകയാ….. അച്ചോടാ രുദ്ര കുട്ടി നന്ദേച്ചിയോട് പിണക്കമാണോ….. ആ….. ന്ന് പറഞ്ഞു എന്നെ പുച്ഛിച്ചു മുഗം തിരിച്ചു….. ആള് കുഞ്ഞി ആണെങ്കിലും പുച്ഛിക്കാൻ ഒക്കെ അറിയാം….. എന്നാ പിന്നെ ഈ ചോക്ലേറ്റ് നിക്കി ക്ക് കൊടുക്കാം അല്ലേ….. നിക്കി നിനക്ക് ചോക്ലേറ്റ് വേണോ….. ചേച്ചി…….. ന്ന് വിളിച്ചു പല്ല് കാട്ടി ചിരിച്ചിട്ട് ഓടി വരുന്നുണ്ട്….. ആ വരുന്നുണ്ടല്ലോ എന്നെ സോപ്പിടാൻ….. ഞാൻ അവളെ ശ്രദ്ധിക്കാതെ നിന്നു….. ചേച്ചി…….. ന്ന് വീണ്ടും വിളിച്ചപ്പോൾ ഞാൻ നോക്കി….. അവൾ കൈ നീട്ടി തന്നു….. മം നി എന്നോട് മിണ്ടുന്നില്ലല്ലോ….. മിണ്ടും….. കിണുങ്ങി കൊണ്ട് അവൾ പറഞ്ഞു….. ആണൊ….. ന്ന് ചോദിച്ചു ഞാൻ അവളെ എടുത്തു….. എന്നാ ചേച്ചിക്ക് ഒരു ഉമ്മ താ….. അവൾ വേഗം എന്റെ കവിളിൽ ഉമ്മ തന്നു….. ചേച്ചി… ചോക്ലേറ്റ്….. ന്ന് പറഞ്ഞു അവൾ വീണ്ടും കൈ നീട്ടി…..
ഞാൻ അവളെയും എടുത്ത് കൊണ്ട് ഫ്രിഡ്ജിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്ത് കൊടുത്തു….. അത് കിട്ടിയ ഉടനെ അവൾ താഴെ ഇറങ്ങി….. പോണേ…. ന്ന് വിളിച്ചു ഒരോട്ടം ആയിരുന്നു….. നി പോണേ ഭദ്രേ… ന്ന് ഞാനും വിളിച്ചു അല്ല പിന്ന്നെ….. ഓടി പോയത് പോലെ തിരിച്ച ഓടി വരുന്നുണ്ട്….. നമ്മള ഭദ്ര കുട്ടി….. ചേച്ചി അത് ആരാ….. അവൾ കൈ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയപ്പോൾ കണ്ടത് സർ നെ ആണ്….. സർ ഞങ്ങളെ നോക്കി….. അത് ഒരു ഏട്ടൻ ആണ്….. ഭദ്ര കുട്ടി ഏട്ടാ ന്ന് വിളിച്ചാൽ മതി….. ആ ന്ന് പറഞ്ഞു അവൾ ഹരി സർ ന്റെ അടുത്തേക്ക് ഓടി….. ഞാൻ അടുക്കളയിലേക്കും പോയി അമ്മയെ കുറച്ച് സഹായിച്ചു….. എല്ലാവരെയും ഫുഡ് കഴിക്കാൻ വേണ്ടി വിളിക്കാൻ പോയി….. നോക്കിയപ്പോൾ….. ഹരി സർ ഭദ്രയും കൂടെ കളിക്കുന്നു….. ഇയാൾക്ക് ഇങ്ങനെ ഒക്കെ ചിരിച് കളിക്കാൻ അറിയോ….. ഓഫീസിലെ ആരോടെങ്കിലും പറഞ്ഞാൽ അവര് വിശ്വസിക്കില്ല കാരണം സർ ഇതുവരെ ഇങ്ങനെ ഒന്നും ചിരിച്ചിട്ടുണ്ടാവില്ല….. കളിക്കുന്നത് കാണുമ്പോഴാണ് ചിരി വരുന്നേ….. ചോറും കറിയും വച്ച് കളിക്കുകയാണ്…..
എന്താ അല്ലേ….. ഞാൻ എന്റെ ഫോൺ എടുത്ത് ഒരു ഫോട്ടോ എടുത്തു….. എന്നിട്ട് എന്റെ ചങ്ക്‌സിന് അയച്ചു കൊടുത്തു….. നിക്കിയോട് സർ നെ വിളിക്കാൻ പറഞ്ഞു ഞാനും അമ്മയും എല്ലാം ടേബിളിൽ എടുത്ത് വച്ചു….. അച്ഛമ്മയും വന്നിരുന്നു കുറച്ചു കഴിഞ്ഞ് അച്ഛനും നിക്കിയും സർ പിന്നെ ഭദ്രയും വന്നു….. ഭദ്ര സർ ന്റെ മടിയിൽ നിന്ന് ഇറങ്ങുന്നേ ഇല്ല….. ഫുഡ് കഴിക്കുമ്പോൾ പോലും സർ ന്റെ മടിയിൽ ആയിരുന്നു….. എന്റെ അടുത്ത അവൾ ഒരു പത്തു മിനിറ്റിൽ കൂടുതൽ ഇരിക്കില്ല….. എല്ലാവരും ഫുഡ് കഴിച്ചു….. അച്ഛൻ കടയിൽ പോകാൻ നേരം സർ നോട് ചോദിക്കുന്ന കേട്ടു ഉച്ച കഴിഞ്ഞല്ലേ മീറ്റിംഗ് എന്ന….. സർ ആ ന്ന് പറഞ്ഞു….. എന്നാൽ ഊണ് കഴിച്ചിട്ട് പോയാൽ മതി….. അയ്യോ അതൊന്നും വേണ്ട ഞാൻ ഇപ്പോ തന്നെ ഇറങ്ങുകയാ….. അത് വേണ്ട മോനെ ഉച്ചക്ക് ശേഷം അല്ലേ മീറ്റിംഗ് നിങ്ങൾ രണ്ടാളും ഇവിടുന്ന് എല്ലാം തയ്യാർ ആക്കിയിട്ട് പോയാൽ മതി…..
മം ആ അങ്ങനെ ചെയ്തോളാം….. എന്നാൽ ഞാൻ പോയിട്ട് വരാം എന്ന പറഞ്ഞു അച്ഛൻ പോയി….. അവളുടെ അമ്മ വന്ന വിളിച്ചപ്പോൾ ഭദ്ര പോയി സർ ന്റെ അടുത്ത നിന്ന് പോകാൻ അവൾക്ക് ഭയങ്കര മടി ആയിരുന്നു അവളുടെ അമ്മ എടുത്ത് കൊണ്ട് പോവുകയാ ചെയ്തേ….. പിന്നീട് ഞാനും സർ ഉം കൂടെ മീറ്റിംഗ് ന്റെ കുറെ കാര്യങ്ങൾ തയ്യാറാക്കാൻ തുടങ്ങി….. ഉച്ചക്ക് വേഗം ഫുഡും കഴിച് പോകാൻ തുടങ്ങി….. നന്ദേ…………. എന്താ അമ്മേ….. നി ദാവണി ആണോ ഇടുന്നത് മാറ്റുന്നില്ല….. ഇല്ല ഞാൻ ഇത് ഇട്ടോളാം….. ഒരു മീറ്റിംഗിന് അല്ലേ നി പോകുന്നത് അപ്പൊ ഒരു ചുരിദാർ ഇട്ടാൽ പോരെ….. ഇതിനെന്താ അമ്മേ കുഴപ്പം….. ഒരു കുഴപ്പവുമില്ല….. ആ എന്നാ ഞാൻ പോയി എല്ലാം എടുത്ത് വെക്കട്ടെ….. ആ….. ദാവണി ധരിച്ചു മീറ്റിംഗിന് പോകാൻ പാടില്ലേ….. എന്താ പ്രശ്നം അല്ലേ….. ഓ ഇനി ആ കാലമാടൻ എന്തെങ്കിലും പറയുമോ….. ആ അയാളോട് നേരിട്ട് ചോദിക്കാം….. ഞാൻ വേഗം സർ ന്റെ റൂമിലേക്ക് പോയി സർ റെഡി ആയിട്ട് അവിടെ ലാപ്പിൽ എന്തോ ചെയുകയാണ്….
സർ….. സർ എന്നെ നോക്കി….. അത് സർ മീറ്റിംഗിന് പോകുമ്പോൾ ദാവണി ഇടുന്നത് കൊണ്ട് പ്രശ്നം ഒന്നുമില്ലല്ലോ….. നമ്മൾ പോകുന്നത് മീറ്റിംഗിന് ആണ് അല്ലാതെ തന്ന്നെ പെണ്ണ് കാണാൻ ഒന്നുമല്ല….. നിനക്ക് ഏതാണ് കംഫോര്ട്ടബിള് അത് നി ഇട്ടോ….. ആ ന്ന് പറഞ്ഞു ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി….. അയാളോട് ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ….. പെണ്ണ് കാണാൻ പോവുക അല്ലല്ലോന് 😏😏😏….. ഞാൻ വേഗം ബാഗ് എടുത്ത് താഴേക്ക് പോയി സർ ഒഴികെ എല്ലാവരും അവിടെ ഉണ്ട്….. അപ്പോഴേക്കും ഒരു കാർ മുറ്റത് വന്നു….. സർ താഴേക്കും വന്നു….. എന്നാൽ എല്ലാവരോടും ഞങ്ങൾ പോകട്ടെ….. പോകട്ടെ എന്നല്ല പോയിട്ട് വരാം എന്നാണ് പറയേണ്ടത്….. ന്ന് അച്ഛമ്മ സർ നോട് പറഞ്ഞു….. സർ അച്ഛമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു….
ഞാനും എല്ലാവരോടും യാത്ര പറഞ്ഞു….. അമ്മ കരയുകയാണ്….. ഞാൻ അതുകൊണ്ട് അങ്ങോട്ട് നോക്കാതെ വേഗം കാറിൽ പോയി ഇരുന്നു….. കുറച്ച് കഴിഞ്ഞപ്പോൾ സർ എന്റെ അടുത്ത വന്നിരുന്നു….. കാർ സ്റ്റാർട്ട് ചെയ്തു….. കാർ വീട്ടിൽ നിന്ന് മറയുന്നത് വരെ ഞാൻ അവിടേക്ക് നോക്കിയില്ല….. നി എന്തിനാ കരയുന്നത്….. സർ ചോദിച്ചപ്പോൾ ആണ് ഞാൻ കരയുകയാണ് എന്ന എനിക്ക് മനസിലായത്….. ഒന്നുമില്ല….. നി കല്യാണം കഴിഞ്ഞ് പോവുന്നത് ഒന്നുമല്ലല്ലോ ഇങ്ങനെ കരയാൻ….. ഞാൻ അയാളെ തറപ്പിച്ചു ഒന്ന് നോക്കി….. നോക്കി പേടിപ്പിക്കാതെ ഉണ്ടക്കണ്ണി….. ന്ന് പറഞ്ഞു സർ എന്നെ നോക്കി….. ഞാൻ മുഗം തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു….. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ ഹോട്ടൽ റോയൽ ഒമാർസ് ഇൽ എത്തി….. സർ പൈസയും കൊടുത്ത് മുന്നിൽ നടന്നു ഞാൻ ബാക്കിലും….. സർ നേരെ റിസെപ്ഷനിലേക്ക് പോയി….. ഞാനും….. അവിടെ ചെന്നപ്പോൾ ആണ് റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദിച്ചത്…..
എന്റെ കൂടെ പഠിച്ച അമൃത….. അവൾ സർ നോട് can i help u sir….. ന്ന് ചോദിക്കുമ്പോഴാണ് എന്നെ കണ്ടത്….. നന്ദേ… ഡി എത്ര നാളായി കണ്ടിട്ട് നി എവിടെ ആയിരുന്നു….. എന്നിങ്ങനെ നോൺ സ്റ്റോപ്പ് ആയി അവൾ ഓരോ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുകയാ….. സർ എന്നെയും അവളെയും മാറി മാറി നോക്കുകയാ….. ഞാൻ സർ നോട് പറഞ്ഞു….. ഇത് എന്റെ കൂടെ പഠിച്ച അമൃത ആണ്….. അത് കേട്ട ഉടനെ അവളുടെ അടുത്ത ചോദ്യം കേട്ട് ഞാൻ ഞെട്ടി പോയി….. നന്ദേ നിന്റെ കല്യാണം എപ്പഴാ കഴിഞ്ഞേ നി എന്താ കല്യാണത്തിന് എന്നെ വിളിക്കാതിരുന്നത് ഹസ് എന്ത് ചെയുന്നു അപ്പോൾ ഞങ്ങൾ വിചാരിച്ചത് പോലെ അല്ല നിങ്ങൾ ഫ്രണ്ട്സ് മാത്രം ആയിരുന്നല്ലേ….. എന്റെ കണ്ണാ ഇവൾ ഇത് എന്തൊക്കെയാ വിളിച്ചു കൂവുന്നത് ഇവൾ തന്നെ ചോദ്യം ചോദിക്കുന്നു ഉത്തരവും പറയുന്നു എന്നെ ഒന്ന് വാ തുറക്കാൻ പോലും ആ തെണ്ടി സമ്മതിക്കുന്നില്ല….. സർ അവളെ അന്തംവിട്ട് നോക്കുന്നുണ്ട്…..
ഞാൻ വിചാരിച്ചു നി അവരിൽ ഒരാളുമായി പ്രണയത്തിൽ ആണെന്ന് നിങ്ങൾ എപ്പോഴും ഒന്നിച്ചല്ലേ പിന്നെ ഞാൻ മാത്രം അല്ല എല്ലാവരും അങ്ങനെ ആണല്ലോ പറഞ്ഞു നടന്നത്….. ഇവളെ ഇന്ന് ഞാൻ നിങ്ങൾക്ക് മനസിലായില്ലേ അവൾ ആരെ കുറിച്ചാണ് പറയുന്നത് ആ എന്റെ ചങ്ക്‌സിനെ കുറിച് തന്നെ….. കോളേജിൽ അവരുടെ കൂടെ എപ്പോഴും ഞാനും ഉണ്ടാവും അതിന്റെ പേരിൽ എന്തൊക്കെ ന്യൂസ് ആണേ കോളേജിൽ ഇറങ്ങിയത് ചിലർ പറഞ്ഞു ഞാനും അജുവും പ്രണയത്തിൽ ആണെന്ന് ചിലർ പറഞ്ഞു ഞാനും ഉണ്ണിയും തമ്മിൽ പ്രണയത്തിൽ ആണെന്ന് ചിലർ പറഞ്ഞു ഞാനും സിനുവും തമ്മിൽ പ്രണയത്തിൽ ആണെന്ന് എന്താ അല്ലേ ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ അത് പ്രണയമായി പ്രണയത്തെക്കാൾ മനോഹരം ആണ് സൗഹ്രദം എന്ന ഞാൻ അറിഞ്ഞത് അവരിലൂടെ ആണ് ഞങ്ങളുടെ സൗഹ്രദത്തിന്റെ പേരിൽ എന്തൊക്കെ അപവാദം ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നിട്ടും എന്നെ കൈ വിടാതെ നിന്നത് എന്റെ സുഹൃത്തുക്കൾ ആണ് എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ സൗഹ്രദം അറിയാവുന്നത് കൊണ്ട് പ്രശ്നമില്ല….. നമ്മൾ കഥയിൽ നിന്ന് എവിടേക്കോ എത്തിയല്ലേ സാരില്ല നമ്മുക്ക് കഥയിലെക്ക് കടക്കാം….. അവളുടെ ആ അവസാനത്തെ ചോദ്യം കേട്ടിട്ട് സർ എന്ന രൂക്ഷമായി നോക്കുന്നുണ്ട്…..
ഞാൻ വേഗം അമൃതയെ നോക്കി ഇവൾക്ക് ഞാൻ വച്ചിട്ടുണ്ട് പണ്ടേ ഇവൾക്ക് എന്നെ കണ്ടുട എന്നെയും എന്റെ ഫ്രണ്ട്സിനെയും തെറ്റിക്കാൻ ഇവള് ഒരുപാട് ശ്രമിച്ചതാന് പക്ഷേ പാവം അതൊന്നും നടന്നില്ല അതിന്റെ ഒക്കെ കുശുമ്പ് അവൾക്ക് എന്നോട് ഉണ്ട് അതാണ് അവൾ അവരെ കുറിച് സർ ന്റെ മുന്നിൽ നിന്ന് പറഞ്ഞത് അവളുടെ വിചാരം സർ എന്റെ ഹസ് ആണെന്ന് അല്ലേ….. ഡി നി എന്തൊക്കെയാ ഈ പറയുന്നേ ഇത് എന്റെ സർ ആണ് ഞാൻ വർക്ക് ചെയുന്ന കമ്പനിയുടെ എംഡി ഞാൻ സർ ന്റെ പി എ ആണ്….. സത്യം പറഞ്ഞാൽ അവളുടെ മുഖം ഒന്ന് കാണണം അത് എങ്ങനെയാ ഇപ്പൊ പറയുവാ ആ ഈ ഡാഷ് പോയ അണ്ണാനെ പോലെ എന്ന കേട്ടിട്ടില്ലേ ആ അത് അത് തന്നെ പറഞ്ഞത്….. പിന്നീട് അവൾ ഒന്നും മിണ്ടിയില്ല സർ അവളോട് ഒരു റൂം നമ്പർ ചോദിച്ചിട്ട് കീ വാങ്ങിയിട്ട് പോയി ഞാൻ അവൾക്ക് 32 പല്ലും കാണിച്ച ചിരിച്ചു കൊടുത്തു അല്ല ഇവളെ പോലത്തെ അവളുമാരെ ഒക്കെ എന്താ ചെയ്യാ കഞ്ഞിയിൽ പാറ്റ ഇടാൻ നിൽക്കുന്ന ഐറ്റംസ് ആണ് ആര് നന്നാവുന്നതും അവർക്ക് ഇഷ്ടമാവില്ല ഞാൻ വേഗം സർ ന്റെ പിന്നാലെ ഓടി….
കുറച്ച് സമയത്തിനുള്ളിൽ അവര് ഇവിടെ എത്തും ആ ലാപ്പിൽ ഉള്ളതൊക്കെ റെഡി ആക്കി വെക്കണം എന്ന സർ പറഞ്ഞു….. കുറച്ച് ഗൗരവത്തിൽ ആണെന്ന് തോനുന്നു എന്നെ നോക്കുന്നത് കൂടി ഇല്ല ഓക്കേ സർ സർ വേഗം റൂമിൽ കേറി ഫയൽസ് ഒക്കെ നോക്കാൻ തുടങ്ങി ഞാൻ സർ നെ ഇടങ്കണ്ണിട്ട് നോക്കി ബട്ട് നോ റെസ്പോൺസ് ഫയലിൽ തല കുത്തി ഇരിക്കുകയാ ഞാൻ ലാപ്പിൽ എല്ലാം റെഡി ആക്കി വച്ചു….. സർ എല്ലാം റെഡി ആയിട്ടുണ്ട്….. മം….. സർ ഒന്ന് മൂളുക മാത്രം ചെയ്തു….. ഇത് എന്ത് പറ്റി സർ ന് രാവിലെ കണ്ട ഉഷാർ ഒന്നുമില്ല ചോദിക്കണോ വേണ്ട അല്ലേ കലിപ്പിൽ ആണെങ്കിൽ എന്തൊക്കെയാ പറയുക എന്ന അറിയില്ല അതുകൊണ്ട് വടി കൊടുത്ത് അടി വാങ്ങിക്കേണ്ട അതല്ലേ ശെരി….. സർ ഞാൻ വീണ്ടും വിളിച്ചു….. സർ തല പൊക്കി നോക്കി….. സർ ഈ മീറ്റിംഗിൽ എനിക്ക് ചെയ്യാൻ ഒന്നുമില്ലല്ലോ അതിന് ഞാൻ ഇവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ ഞാൻ പുറത്ത് നിന്നാൽ പോരെ….. സർ എന്നെ രൂക്ഷമായി നോക്കി….. എങ്കിൽ പുറത്ത് പോയിക്കോ ഞാൻ മീറ്റിംഗ് കഴിഞ്ഞ് വിളിക്കാം….. സർ എന്നെ നോക്കാതെ ആണ് പറഞ്ഞത്…..
ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും കോട്ടും സ്യുട്ടും ഇട്ട കുറച്ച് ആൾക്കാർ അകത്തു കേറി പോയി ആ മീറ്റിംഗിന് ഉള്ളവർ ആയിരിക്കും ഞാൻ വെറുതെ ഇങ്ങനെ നടക്കാൻ തുടങ്ങി അവിടെ ഒന്നും ആരുമില്ല എന്ന തോനുന്നു ഞാൻ വീണ്ടും മുന്നോട്ട് നടന്നു അപ്പോഴാണ് ഒരു ജനൽ കണ്ടത് അതിലൂടെ നോക്കിയാൽ ഹോട്ടലിന്റെ ബാക്ക് സൈഡ് ആണ് കാണുക എന്ന തോനുന്നു ഞാൻ വേഗം അവിടേക്ക് നടന്നു ശോ എന്താ ഇത്.. ഒരു ബ്യുട്ടിഫുൾ ഗാർഡൻ എല്ലാ വിധ ഫ്ലവർസും അവിടെ ഉണ്ടെന്ന് തോനുന്നു അതൊക്കെ കണ്ടു ഞാൻ മതി മറന്ന് അവിടെ തന്നെ നിന്നു കല്യാണം കഴിഞ്ഞിട്ട് ഇവിടെ വരണം എന്നിട്ട് അവന്റെ കൈ കോർത്തിണക്കി അതിലൂടെ നടക്കണം കുറെ പിക്ചർ എടുക്കണം അതിൽ ഒരു റോസാ പൂ എടുത്ത് അവൻ എന്നെ പ്രൊപ്പോസ് ചെയ്യണം ആഹാ പൊളിക്കും അല്ലേ നടന്നാൽ മതിയായിരുന്നു ഞാൻ അവിടെ നിന്ന് ഇങ്ങനെ ഒക്കെ സ്വപ്നം കാണുംമ്പോഴാണ് ആരോ എന്റെ ഷോൾഡറിൽ കൈ വച്ചത്….. ഞാൻ സർ ആണെന്ന് വിചാരിച്ച തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരു വൃത്തികെട്ട ചിരിയുമായി എന്നെ നോക്കുന്ന ഏതോ ഒരുത്തനെ ആണ് അവൻ കുടിച്ചിട്ടുണ്ടെന്ന് തോനുന്നു കണ്ണ് ഒക്കെ ചുവന്നിട്ടുണ്ട് അവിടെ ഒന്നും ആരെയും കാണുന്നുമില്ല….. തുടരും…..

by