രചന – ഇഷ ജാൻവി
ഹരി സർ ആ തെണ്ടിക്ക് ഇട്ട് ഒന്ന് പൊട്ടിച്ചപ്പോൾ എനിക്ക് സന്തോഷമായി….. എന്റെ ഉള്ളിൽ ആരും അറിയാതെ ഞാൻ കുഴിച്ചു മൂടിയ സർ നോട് ഉള്ള പ്രണയം വീണ്ടു പുറത്ത് വരുമോ എന്ന എനിക്ക് തോന്നി….. ഞാൻ സർ നെ തന്നെ നോക്കി നിന്നു….. ആ പുറത്ത് വന്ന പ്രണയം ഉള്ളിലേക്ക് തന്നെ പോകും എന്ന ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല….. നായിന്റെ മോനെ……. ഒറ്റക്ക് ഒരു പെൺകുട്ടിയെ കണ്ടാൽ അത് നിന്റെ അവസരം ആയിട്ടല്ല മറിച്ചു നിന്റെ ഉത്തരവാദിത്തം ആയിട്ട് ആണ് കാണേണ്ടത്….. ഈ ഡയലോഗ് ഒക്കെ കേട്ട് എനിക്ക് സർ നോട് അഭിമാനം തോന്നി ഒപ്പം ഞാൻ സുരക്ഷിതമായ കൈകളിൽ ആണെന്നും എനിക്ക് മനസിലായി….. പക്ഷേ അടുത്ത ഡയലോഗ് എനിക്ക് സത്യം പറഞ്ഞാൽ കരച്ചിൽ വന്നു 😢😢😢….. ടാ എപ്പോഴാ എന്റെ പെങ്ങളെ ഞാൻ നിനക്ക് കെട്ടിച്ചു തന്നത് ഓരോരുത്തര വന്നോളും ഭർത്താവ് ആണ് ആങ്ങളയാണ് എന്നൊക്കെ പറഞ്ഞിട്ട്….. ഇനി മേലാൽ ഒരു പെണ്ണിന്റെ കയ്യിലും അനുവാദം ഇല്ലാതെ പിടിക്കരുത് കേട്ടല്ലോ….. ഈ കാലമാടൻ പറഞ്ഞത് കേട്ടോ പെങ്ങൾ ആണെന്ന് എപ്പോഴാടാ തെണ്ടി ഞാൻ നിനക്ക് പെങ്ങൾ ആയത്….. എന്തിനാ എന്നെ പെങ്ങൾ ആക്കിയത് കൂട്ടുകാരി ആണെന്ന് പറഞ്ഞാൽ പോരെ ഇത് ഒരുമാതിരി മറ്റേടത്തെ പരിപാടി ആയി പോയി…..
ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞതാണ്….. അപ്പോഴാണ് ആ കാലമാടൻ എന്നെ നോക്കിയത്….. ഞാൻ ചുറ്റും നോക്കിയപ്പോൾ സർ മാത്രമല്ല ഞങ്ങളുടെ അടുത്തിരിക്കുന്ന ആൾക്കാർ ഒക്കെ എന്നെ തന്നെയാ നോക്കുന്നെ….. ആ മറ്റേ തെണ്ടി സ്ഥലം വിട്ടെന്ന് തോന്നുന്നു അവന്റെ പൊടി പോലും കാണുന്നില്ല….. ഞാൻ വേഗം താഴോട്ടു നോക്കി നിന്നു….. സർ എന്നോട് എന്തോ പറയാൻ പോകുമ്പോഴേക്കും ഒരു മുത്തശ്ശി വന്ന എന്നോട് ചോദിച്ചു….. മോള് പേടിച് പോയോ….. ഞാൻ ആ എന്ന തലയാട്ടി….. എന്തിനാ പേടിക്കുന്നെ ഇതുപോലെ ഉശിരുള്ള ആണൊരുത്തൻ കൂടെ ഇല്ലേ….. എന്ന സർ നെ ചൂണ്ടി മുത്തശ്ശി പറഞ്ഞപ്പോൾ ഞാൻ ഇടങ്കണ്ണിട്ട് സർ നെ നോക്കി….. എന്നെ തന്നെ നോക്കുകയാ ഞാൻ വേഗം നോട്ടം പിൻവലിച്ചു….. ഞാൻ മുത്തശ്ശിയെ നോക്കി ചിരിച്ചു….. അപ്പോൾ മുത്തശ്ശി പറയുന്നത് കേട്ട് എനിക്ക് മുത്തശ്ശിയെ കെട്ടിപിടിച് ഒരുമ്മ കൊടുക്കാൻ തോന്നി….. മോളെ ഇത് മോളുടെ ആങ്ങള ആണോ ഞാൻ കരുതിയത് മോൾടെ ഭർത്താവ് ആയിരിക്കും എന്ന ആണ് കാരണം രണ്ടാളും നല്ല ചേർച്ചയാണ്….. ശിവനും പാർവതിയും പോലെ ഉണ്ട്….. ഞാൻ വീണ്ടും മുത്തശ്ശിയോട് ചിരിച്ചു…..
എന്നിട്ട് സർ നെ നോക്കി സർ കിളി പോയ അവസ്ഥയിൽ നിൽക്കുകയാ ഞാൻ നോക്കുന്നു എന്ന കണ്ടപ്പോൾ വീണ്ടും മുഖത്ത ദേഷ്യം ഫിറ്റ് ചെയ്തു….. എന്നാ മോള് പോയി അവിടിരുന്നോ നന്നായി പേടിച്ചിട്ടുണ്ട് കുട്ടി ശെരിക്കും ശ്രദ്ധിക്കണേ എന്ന ഹരി സർ നോട് പറഞ്ഞു മുത്തശ്ശി പോയി….. ഞാൻ വേഗം സീറ്റിൽ പോയിരുന്നു….. സർ എന്റെ അടുത്ത വന്നിരുന്നു….. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോൾ ഉടനെ അങ്ങ് മറുപടി കൊടുത്തോളും അറിയാത്തവറോഡ് എന്തിനാ മിണ്ടാൻ പോകുന്നെ….. സർ എന്റെ അടുത്ത വന്ന ചോദിച്ച ചോദ്യം കേട്ടോ ഞാൻ കരുതി സർ എന്നോട് പേടിക്കേണ്ട ഞാൻ ഉണ്ട് കൂടെ എന്നൊക്കെ പറയും എന്ന വിചാരിച്ചു എവിടേ….. അത് പിന്നെ സർ എന്നോട് ഇങ്ങോട്ട് സംസാരിച്ചപ്പോൾ….. എന്തിനാ തിരിച്ചു സംസാരിക്കാൻ പോയെ അതുകൊണ്ട് അല്ലേ അവൻ ഇപ്പൊ നിന്നെ ഭാര്യ ആക്കിയത്….. നീ ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അങ്ങനെ പറയില്ലായിരുന്നു…..
നീ നേരത്തെ അവനോട് സംസാരിക്കുന്നത് ഇവിടെ ഇരിക്കുന്നവർ ഒക്കെ കണ്ടിട്ടുണ്ടാവും അവരും വിചാരിക്കും നീ അവന്റെ ഭാര്യ ആണെന്ന്….. ഞാൻ സർ നെ തന്നെ നോക്കി ഇരുന്നു….. അതുകൊണ്ടാ ഞാൻ നീ എന്റെ പെങ്ങൾ ആണെന്ന് പറഞ്ഞത്….. എന്ന സർ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു….. ഞാൻ ഒന്ന് മൂളി എന്നിട്ട് ജനൽ കമ്പിയിൽ തല വെച്ച് കിടന്നു….. എപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞു….. എന്റെ കണ്ണാ വല്ലാതെ വിശക്കുന്നു വിശപ്പ് കാരണം ഉറക്കവും പോയി ഞാൻ മെല്ലെ കണ്ണ് തുറന്നപ്പോൾ….. ഞെട്ടി പോയി….. വേറെ ഒന്നുമല്ല ജനൽ കമ്പിയിൽ തല വച്ച് കിടന്ന് ഞാൻ ഇപ്പൊ എന്റെ തല ഉള്ളത് സർ ന്റെ ഷോൾഡറിൽ ആണ്….. അതുമല്ല ഞാൻ സർ ന്റെ കൈ പിടിച്ചിട്ടുണ്ട്….. അച്ഛന്റെയും കൂടെ യാത്ര ചെയുമ്പോൾ ഞാൻ ഇങ്ങനെ ആണ് കിടക്കുന്നത്….. ഞാൻ മെല്ലെ സർ ന്റെ ഷോൾഡറിൽ നിന്ന് എഴുന്നേറ്റു….. സർ നെ നോക്കിയപ്പോൾ സർ കണ്ണ് അടച്ചു കിടക്കുകയാ….. ഇപ്പൊ സർ നെ കാണാൻ എന്താ ലുക്ക് എന്ന അറിയൂ ഉറക്കത്തിൽ എന്തൊരു പാവം ആണ്….. ഞാൻ വേഗം എന്റെ കൈ എടുക്കാൻ നോക്കി കഴിയുന്നില്ല….. ശെരിക്കും നോക്കിയപ്പോൾ കണ്ടത് സർ ന്റെ വിരലുകളിൽ എന്റെ വിരലുകൾ കോർത്തിട്ടാണ് ഉള്ളത്….. ഞാൻ അത് നോക്കി കുറെ സമയം ഇരുന്നു…..
പക്ഷേ അച്ഛനെ ഓർമ വന്നപ്പോൾ എനിക്ക് എന്തോ പോലെ ഇങ്ങനെയൊക്കെ ആലോചിക്കുന്നത് തെറ്റാണ് ഞാൻ അച്ഛൻ വാക്ക് കൊടുത്തത് ആണ് അച്ഛൻ കാണിച്ചു തരുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കു എന്ന അതുകൊണ്ട് വേണ്ട ഒന്നും….. ഞാൻ എന്റെ മനസിനോട് പറഞ്ഞു കൊണ്ടേ ഇരുന്നു….. ഞാൻ വേഗം എന്റെ കൈ സർ ന്റെ കയ്യിൽ നിന്നും പിൻവലിക്കാൻ നോക്കി പക്ഷേ കഴിയുന്നില്ല….. ഞാൻ കൈ ശക്തിയോടെ വലിച്ചപ്പോൾ സർ ഞെട്ടി എന്നിട്ട് എന്നെ നോക്കി പിന്നെ ഞങ്ങളുടെ കൈയും….. സർ വേഗം കൈ എടുത്തു….. എനിക്ക് സർ നോട് മിണ്ടാൻ എന്തോ ചമ്മൽ പോലെ സർനും അതുപോലെ തന്നെ ആണെന്ന് തോന്നുന്നു ഒന്നും മിണ്ടുന്നില്ല അങ്ങോട്ടും ഇങ്ങോട്ടും നോക്കി കളിക്കുകയ….. പക്ഷേ എനിക്ക് സർ നോട് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല കാരണം എനിക്ക് വിശന്നിട്ടു വയ്യ….. സർ ആണെങ്കിൽ ഒന്നും ചോദിക്കുന്നുമില്ല ഇയാൾക്ക് വിശക്കുന്നില്ലേ….. നേരത്തെ കണ്ട മുത്തശ്ശി ഞങ്ങളെ തന്നെ നോക്കുന്നുണ്ട്…..
അപ്പൊ ഇതാണ് പറ്റിയ അവസരം….. എന്നെ പെങ്ങൾ ആക്കിയതല്ലേ അപ്പൊ ആങ്ങളക് ഒരു പണി കൊടുത്താലോ….. ഹരി ഏട്ടാ……… വേറെ ആരുമല്ല ഞാൻ തന്നെയാ വിളിച്ചത്….. സർ എന്നെ കണ്ണും മിഴിച്ചു നോക്കുന്നുണ്ട്….. ഏട്ടാ വിശക്കുന്നു എന്തെങ്കിലും വാങ്ങി താ സമയം ഉച്ചയായി….. ഞാൻ സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു….. സർ വണ്ടർ അടിച്ച നിൽക്കുകയാ എനിക്ക് ആണെങ്കിൽ ചിരി വന്നിട്ട് ഒന്നും പറയാനും കഴിയുന്നില്ല ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നു….. എന്റെ കണ്ണാ സർ ന്റെ മുഖം ഒന്നും കാണണം ചുവന്ന തക്കാളി പോലെ ഉണ്ട്….. ഇപ്പൊ എന്നെ സർ എടുത്ത് പുറത്ത് എറിയും എന്ന തോന്നുന്നു….. സർ എന്നോട് എന്തോ പറയാൻ വരുമ്പോഴേക്കും ഞാൻ അവരെയൊക്കെ കാണിച്ചു കൊടുത്തു….. അപ്പൊ സർ അവരോട് ചിരിച്ചിട്ട് എന്റെ അടുത്ത വന്നിട്ട് ചോദിച്ചു….. ഏട്ടനോ ആരാടി നിന്റെ ഏട്ടൻ ഞാൻ എപ്പോഴാ നിനക്ക് ഏട്ടൻ ആയത്….. ഇത്ര പെട്ടെന്ന് മറന്നു പോയോ ഏട്ടന്റെ പെങ്ങൾ അല്ലേ ഞാൻ….. അപ്പൊ ഞാൻ ഏട്ടനെ ഏട്ടാ എന്നല്ലാതെ വേറെ എന്താ വിളിക്കാ ഏട്ടാ… ഞാൻ വെറുതെ സർ നെ ചൂട് ആക്കാൻ പറഞ്ഞതാ….. എന്നാലും സംഗതി ഏറ്റിട്ടുണ്ട്….. ദേഷ്യത്തോടെ എന്നെ നോക്കുകയാ….. അപ്പോഴേക്കും വണ്ടി ഏതോ സ്റ്റേഷനിൽ എത്തി…..
ഏട്ടാ ബിരിയാണി വാങ്ങിയ മതി ഏട്ടന് അറിയാലോ എനിക്ക് അതാ ഇഷ്ടം എന്ന ഞാൻ പറഞ്ഞെന്നെ ഉള്ളു….. ആ മുത്തശ്ശി പറഞ്ഞു….. മോൻ പോയി വാങ്ങിയിട്ട് വാ ഞാൻ മോൾക്ക് കൂട്ടിനിരുന്നോളാം….. മം ന്ന് മൂളിയിട്ട് സർ എന്നെ നോക്കി പേടിപ്പിച്ചിട്ട് പോയി….. എന്നിട്ട് വീണ്ടും തിരിച്ചു വന്നു….. മുത്തശ്ശിക്ക് എന്തെങ്കിലും വേണോ….. മുത്തശ്ശി വേണ്ട ഇപ്പൊ കഞ്ഞി കുടിച്ചൂന്ന് പറഞ്ഞു….. സർ വീണ്ടും പോയി….. ഞാനും മുത്തശ്ശിയും എന്തൊക്കെയോ സംസാരിച്ചിരുന്നു….. കുറച്ച് കഴിഞ്ഞ് ഏട്ടൻ അല്ല ഹരി സർ രണ്ട് പാക്ക് ബിരിയാണിയും കൊണ്ട് വന്നു….. ഏട്ടാ വേഗം കൊണ്ട് വാ….. ഇന്നാ തിന്നോ എന്ന പറഞ്ഞിട്ട് എന്റെ കയ്യിൽ തന്നു….. ഞാൻ വേഗം അത് ഫുൾ അകത്താക്കി….. ഇപ്പോഴാ ഒരാശ്വാസം ആയത്….. ഞാൻ ഹരി സാറേ നോക്കിയപ്പോൾ എന്നെ തന്നെ നോക്കുകയാ….. എന്റെ തീറ്റ കണ്ടിട്ടായിരിക്കും….. ഞാൻ ചിരിച്ചു കൊടുത്തു അപ്പൊ സർ എന്നെ നോക്കി പുച്ഛിച്ചിട്ട് മുഖം തിരിച്ചു…..
അങ്ങനെ സമയം നീണ്ടു പോയി ഇരുട്ട് ആവാൻ തുടങ്ങി….. എനിക്ക് പേടി ആകാനും തുടങ്ങി സർ ഇബടെ അടുത്ത തന്നെ ഉണ്ട്….. എന്നാലും എനിക്ക് എന്തോ ഒരു ഉൾഭയം….. ഞാൻ സർനെ നോക്കി സർ മൊബൈലി തോണ്ടുകയ….. ഇപ്പൊ അച്ഛന്റെ കൂടെയാണെങ്കിൽ അച്ഛന്റെ കൈ പിടിച്ചാണ് ഞാൻ ഇരിക്കുക….. പക്ഷേ ഇത് ഇപ്പൊ….. ആ മുത്തശ്ശി നേരത്തെ ഉള്ള സ്റ്റോപ്പിൽ ഇറങ്ങി….. ഇപ്പൊ ഞങ്ങളുടെ മുന്നിൽ കുറച്ച് ആൺകുട്ടികൾ ആണ് ഇരിക്കുന്നെ….. അവരുടെ നോട്ടം അത്ര ശരിയല്ല….. കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്റെ കയ്യിൽ പിടിച്ചു നോക്കിയപ്പോ വേറെ ആരുമല്ല സർ തന്നെ….. ഞാൻ സർ നെ നോക്കി….. എന്റെ ടെൻഷൻ കണ്ടിട്ട് ആണെന്ന് തോന്നുന്നു ഒന്നുമില്ലെന്ന് പറഞ്ഞു കണ്ണ് അടച്ചു കാണിച്ചു….. സത്യം പറഞ്ഞാൽ അന്നേരം ആണ് എനിക്ക് ആശ്വാസമായത്….. ഒരു 7 മണി ആയപ്പോൾ ഞങ്ങൾ കണ്ണൂർ എത്തി….. തുടരും…..

by