26/05/2026

ഹരിനന്ദനം : അവസാന ഭാഗം

രചന – ഇഷ ജാൻവി

പിന്നെ അളിയനെ വിളിക്കാൻ ആങ്ങളമാർ ആണ് പോകേണ്ടത് നിങ്ങളും ഇവളുടെ ആങ്ങളമാർ അല്ലേ വേഗം ചെന്ന് വിളിച്ചു കൊണ്ട് വാ

അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.

ശെരിയാ അവരും എന്റെ ആങ്ങളമാർ ആണ്
അവരും കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് എന്നെയും അച്ഛനെയും മാറി മാറി നോക്കി കൊണ്ട് ചെക്കനെ വിളിക്കാൻ പോയി

ഞാൻ അവര് പോകുന്നതും നോക്കി നിന്നു

പക്ഷേ അവര് പോയത് ഹരി ഏട്ടന്റെ അടുത്തേക്ക് ആണ്
ഹരി ഏട്ടനും കല്യാണ ചെക്കന്റെ വേഷത്തിൽ ആണ്

എനിക്ക് ഒന്നും മനസിലാകുന്നില്ല ഞാൻ അച്ഛനെ നോക്കി
അച്ഛൻ ചിരിച്ചു കൊണ്ട് നിൽക്കുകയാ

അവര് നാല് പേരും ഏട്ടന്റെ കൈ പിടിച്ചു എന്റെ അടുത്ത കൊണ്ട് വന്ന ഇരുത്തി

ഞാൻ ഹരി ഏട്ടനെ നോക്കിയപ്പോൾ എനിക്ക് സൈറ്റ് അടിച്ചു തന്നു

അച്ഛനും അമ്മയും അപ്പച്ചിയും മുത്തശ്ശിയും അച്ഛമ്മയും എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട്

ഓ അപ്പൊ എല്ലാവരും ചേർന്നുള്ള പണി ആണ് അല്ലേ

അച്ഛൻ താലി എടുത്ത് കൊടുത്തു ഏട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി
ഒരുപാട് സന്തോഷിച്ച നിമിഷമായിരുന്നു അത് സ്നേഹിച്ച ആളെ തന്നെ വീട്ടുകാരുടെ അനുഗ്രഹത്തോടെ എനിക്ക് സ്വന്തമായില്ലേ

പക്ഷെ അന്നത്തെ സംഭവം ഓർക്കുംതോറും ഏട്ടനോട് ദേഷ്യവും സങ്കടവുമൊക്കെ തോന്നുന്നുണ്ട് അന്ന് എന്തൊക്കെയാ ഏട്ടൻ എന്നെ പറഞ്ഞത്
ഇതൊക്കെ ആലോചിച്ചു നിൽക്കുമ്പോഴാ
ഏട്ടൻ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നത്
ഏട്ടനെ കലിപ്പോടെ നോക്കിയപ്പോൾ വീണ്ടും സൈറ്റ് അടിച്ചു തന്നു
എന്നിട്ട് എന്റെ സീമന്ത രേഖയിൽ സിന്ധുരം ചാർത്തി

ഏട്ടന്റെ കയ്യിൽ എന്റെ കൈ ചേർത്ത് വെക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ അച്ഛന്റെ കണ്ണുകൾ നിറയുന്നത് കണ്ടു

അത് കണ്ടിട്ടാണെന്ന് തോനുന്നു ഏട്ടൻ പറഞ്ഞു
ഈ കൈകളെ ഞാൻ ഒരിക്കലും വിടില്ല എന്നും ഇങ്ങനെ ചേർത്തു പിടിച്ചോളാം
ന്ന് പറഞ്ഞു എന്റെ കൈകൾ ഏട്ടന്റെ നെഞ്ചിൽ വച്ചു

അച്ഛൻ നിറഞ്ഞ മനസ്സോടെ എന്റെയും ഏട്ടന്റെയും തലയിൽ കൈ വെച്ച അനുഗ്രഹിച്ചു

അങ്ങനെ കല്യാണത്തിന്റെ ചടങ്ങുകൾ ഒക്കെ തീർത്തു
ഏട്ടന്റെ വീട്ടിലേക്ക് പോകാൻ നിന്നു
എന്റെ വീടിന്റെ തൊട്ട് അടുത്ത ആയത് കൊണ്ട് ഞാൻ കരഞ്ഞിട്ട് ഒന്നുമില്ല

ഏട്ടന്റെ വീട്ടിലേക്ക് ഇറങ്ങാൻ നേരം ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി

എന്റെ മോൾക്ക് പേടിയുണ്ടോ ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാണ് നിന്നെ ഏൽപ്പിച്ചത് അത് നിനക്കും അറിയാലോ പിന്നെ നിന്റെ സന്തോഷമല്ലേ എനിക്ക് വലുത്

അച്ഛാ മിഥുൻ ചേട്ടൻ
അത് ചോദിക്കുമ്പോഴേക്കുമാണ് ഹരിയേട്ടൻ വന്നത്

എന്താടി നിനക്ക് അവനെ കാണാഞ്ഞിട്ട് സമാധാനം വരുന്നില്ലേ
ഏട്ടൻ ദേഷ്യത്തോടെ എന്റെ ചെവിയിൽ പതുക്കെ ചോദിച്ചു

ഞാൻ ഒന്ന് പുച്ഛിച്ചു വിട്ടു അല്ല പിന്നെ എത്ര ദിവസം ഞാൻ സങ്കടപ്പെട്ടു

വീണ്ടും അച്ഛനിലെക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു

മോളെ അന്ന് ഹരി ഹോസ്പിറ്റലിൽ നിന്ന് തന്നെ എന്നോട് പറഞ്ഞിരുന്നു അവന് നിന്നെ ഇഷ്ടം ആണെന്ന്
എനിക്കും സന്തോഷമായിരുന്നു നിന്നെ അവന്റെ കയ്യിൽ ഏൽപ്പിക്കാൻ പക്ഷേ നിന്റെ കല്യാണം ഉറപ്പിച്ചത ആയത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന പറഞ്ഞു ഇവനോട് നിന്നെ മറക്കാനും പറഞ്ഞു പക്ഷെ അതിന് മറുപടി ഒന്നും പറയാതെ വേദനയോടെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു
എന്റെ മോൻ ആദ്യമായി ആവശ്യപെടുന്ന ഒരു കാര്യം തന്നെ എനിക്ക് അവനു നൽകാൻ കഴിയുന്നില്ലല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു
അച്ഛൻ ഏട്ടനെ നോക്കി ഒരു പുഞ്ചിരിയോടെ നിന്നു

എന്നിട്ട്

അന്ന് മിഥുൻ വന്നില്ലേ അവൻ വെറുതെ വന്നത് അല്ല
അവൻ ഈ കല്യാണത്തിന് താല്പര്യം ഇല്ലാ അവന് വേറെ ഒരു പെൺകുട്ടിയെ ഇഷ്ടം ആണ് പക്ഷേ അവന്റെ വീട്ടുകാർ സമ്മതിക്കുന്നില്ല
അതുകൊണ്ട് അവൻ ആ കുട്ടിയെ രജിസ്റ്റർ മാരേജ് ചെയ്തു
അന്നേ അവൻ മോളോട് പറയണമെന്ന് വിചാരിച്ചതാണ് പക്ഷെ അവന്റെ വീട്ടുകാർ സമ്മതിച്ചില്ല അല്ല അവനു പറയാൻ ഒരു അവസരം കൊടുത്തില്ല
മോളെ ചതിക്കുകയാണല്ലോ എന്നോർത്ത അവനു വിഷമം ആയിരുന്നു അപ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്
അത് കൊണ്ട് ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നില്ല അല്ലെങ്കിൽ കല്യാണത്തിന്റെ അന്ന് ചെക്കൻ ഇല്ലെങ്കിൽ
പിന്നെ എന്റെ മോൾടെ അവസ്ഥ
അച്ഛൻ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി

ഇനി എന്തിനാ അച്ഛാ അതൊക്കെ പറയുന്നേ അതൊക്കെ കഴിഞ്ഞതല്ലേ ഇപ്പൊ സന്തോഷിക്കുകയല്ലേ വേണ്ടത്
ഹരിയേട്ടൻ അച്ഛനെ ചേർത്തു നിർത്തി പറഞ്ഞു

ഒരു നിമിഷം എന്റെ മനസിലൂടെ ആ രംഗം കടന്നു പോയി
ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ

എന്താടി ഭാര്യേ നീയും ടാപ് തുറക്കാൻ പോവുകയാണോ
അപ്പോഴാണ് ഞാനും കരയുകയാണെന്ന് മനസിലായത്

എന്റെ മോള് ഇനി അതൊന്നും ആലോചിക്കേണ്ട പുതിയ ജീവിതമാണ് അതും മോള് ആഗ്രഹിച്ചത് പോലെ തന്നെ ഇനിയെന്നും എന്റെ മോൾക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരിക്കട്ടെ

എന്നിട്ട് എന്താ അച്ഛാ എന്നോട് ആരും ഒന്നും പറയാതിരുന്നത്

ഈ കാര്യം ഞാൻ ഹരിയോട് പറഞ്ഞപ്പോൾ
അവനാണ് പറഞ്ഞെ നിന്നോട് ഒന്നും പറയണ്ട ഒരു സർപ്രൈസ് കൊടുക്കാം എന്ന

അച്ഛൻ അത്രയും പറഞ്ഞു എന്റെ തലയിൽ തലോടി

ഞാൻ ഹരി ഏട്ടനെ നോക്കിയപ്പോൾ
സോറി എന്ന ശബ്ദമില്ലാതെ പറഞ്ഞു

അമ്മയുടെ അടുത്ത് ചെന്ന് ഒന്ന് കെട്ടിപ്പിടിച്ചു

നീ ഇങ്ങനെ ഷോ കാണിക്കല്ലേ ദേ തൊട്ട് അടുത്തുള്ള വീട്ടിലേക്ക് അല്ലെ പോകുന്നെ
നിക്കി അടുത്ത് വന്നിട്ട് പറഞ്ഞു
അങ്ങനെ പറഞ്ഞെങ്കിലും അവന്റെ മുഖത്തെ സങ്കടം ഞാൻ കണ്ടിരുന്നു

ഞാൻ മുഖം തിരിച്ചു അപ്പച്ചിയുടെ അടുത്തേക്ക് നടന്നു

ഹരി ഏട്ടന്റെ വീട്ടിൽ പോയ ഉടനെ അപ്പച്ചി ഫ്രഷ് ആയിട്ട് വരാൻ
എനിക്ക് റൂം കാണിച്ചു തന്നു

മുകളിൽ ആണ് റൂം
ഞാൻ പോകുമ്പോഴേക്കും ഏട്ടൻ അവിടെ ഉണ്ടായിരുന്നു
ഞാൻ മൈൻഡ് ചെയ്യാതെ ഷെൽഫ് തുറന്നു

ഏട്ടൻ എന്റെ കൈ പിടിച്ചു വലിച്ചു
ഞാൻ നേരെ ഏട്ടന്റെ മടിയിൽ ചെന്ന് ഇരുന്നു

എന്താണ് എന്റെ കാന്താരിയുടെ പിണക്കം മാറിയില്ലേ
ന്ന് ചോദിച്ച കവിളിൽ നുള്ളി

ഇല്ലാ
ഞാൻ എഴുന്നേൽക്കാൻ നോക്കി
പക്ഷേ വീണ്ടും അവിടെ തന്നെ പോയി ഇരുന്നു

കൂടുതൽ സമയം എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല
ഞാൻ ഏട്ടനെ കെട്ടിപിടിച്ചു കരഞ്ഞു

മതി കരഞ്ഞത് നല്ലൊരു ദിവസമായിട്ട് ഇങ്ങനെ കരയല്ലേ പെണ്ണേ

എന്തിനാ എന്നെ പറ്റിച്ചത് നിങ്ങൾ ദുഷ്ടനാ എന്തൊക്കെയാ എന്നെ പറഞ്ഞത് ഞാൻ സ്പൈ വർക്ക്‌ ചെയ്തെന്നോ ഞാൻ അങ്ങനെ ചെയ്യുമോ
എന്ന ചോദിച്ചിട്ടു ഞാൻ ഏട്ടനെ പൊതിരെ തല്ലി

അവസാനം ഏട്ടൻ എന്റെ കൈ പിടിച്ചു

സോറി പറഞ്ഞാലും ഞാൻ പറഞ്ഞത് നിനക്ക് മറക്കാൻ കഴിയില്ലെന്ന് അറിയാം നിന്നോട് അങ്ങനെയൊക്കെ പറഞ്ഞപ്പോഴും നിന്നെ അവോയ്ഡ് ചെയ്തപ്പോഴും നിന്നെക്കാൾ വിഷമം എനിക്കായിരുന്നു

എന്നാലും ഏട്ടൻ എന്നെ വിശ്വസിചില്ലല്ലോ
കരചിലിന്റെ ഇടയിൽ അവൾ പറഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു പോയി

ആരാടി പറഞ്ഞെ എനിക്ക് നിന്നെ വിശ്വാസമില്ല എന്ന്

ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്

ഡീ അതൊക്കെ വെറും ഷോ ആയിരുന്നു

വേണ്ട വേണ്ട കള്ളം പറയണ്ട

സത്യം പറഞ്ഞാൽ എനിക്ക് നിന്നോട് ദേഷ്യമുണ്ടായിരുന്നു പക്ഷെ അത് അന്ന് നീ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നപ്പോഴായിരുന്നു അന്ന് നിന്നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിച്ചേനെ അത്രക്കും temperil ആയിരുന്നു ഞാൻ

പിന്നെ ഒന്ന് മനസ്സ് ഇരുത്തി ചിന്തിച്ചപ്പോൾ നീ അത് എവിടെയും കൊണ്ട് കളയില്ല എന്ന് എനിക്ക് ഉറപ്പായി പക്ഷെ എന്റെ ടേബിളിൽ ഉണ്ടായിരുന്നു ഫയൽ വേറെ എവിടെ പോകാനാ കുറെ ചിന്തിച്ചു പക്ഷെ ഒന്നും പിടി കിട്ടിയില്ല ഒന്നാമത് എന്റെ ക്യാബിനിൽ മാത്രം സിസിടിവി ഇല്ലല്ലോ
പിന്നെ ടെൻഷൻ ആയതു കൊണ്ട് മൈൻഡ് ഫുൾ ബ്ലാങ്ക് ആയിരുന്നു ഒന്നും മനസിലാവാത്ത അവസ്ഥ
അപ്പോഴാണ് എന്റെ അളിയൻ വിളിക്കുന്നത്

🙄🙄🙄🙄

നിന്റെ അജു

നിന്നോടുള്ള ദേഷ്യം അവനോടും തീർത്തു പക്ഷെ അവൻ എല്ലാം കേട്ടു നിന്നു പിന്നെ സമാധാനപരമായി കാര്യങ്ങൾ പറഞ്ഞു അവനാണ് സിസ്ടവ് നോക്കാൻ പറഞ്ഞത് എന്റെ ക്യാബിനിൽ ഇല്ലാന്ന് പറഞ്ഞ വീണ്ടും അവനോട് ദേഷ്യപ്പെട്ടു
എന്നിട്ടും മയത്തിൽ തന്നെ അവൻ എന്റെ ക്യാബിൻടെ പുറത്തെ visuals നോക്കാൻ പറഞ്ഞത് നീ പോയതിന് ശേഷം ആരാണ് കേറിയത് എന്ന് നോക്കാൻ

പിന്നെ അവനോട് ഒന്നും പറയാതെ കാൾ കട്ട്‌ ചെയ്തു

നോക്കിയപ്പോൾ കണ്ടത് നീ പോയതിന് ശേഷം എന്റെ ക്യാബിനിൽ കയറുന്ന ഏതോ ഒരു പെണ്ണിനെയാണ് മുഖം മറച്ചു വച്ചതു കാരണം ആദ്യം ആളെ മനസിലായില്ല
പിന്നെ കുറച്ചു സമയം കഴിഞ്ഞ് അത് പോലെ പുറത്ത് ഇറങ്ങുന്നു കൂടെ അവളുടെ കയ്യിൽ ഫയലുമുണ്ടായിരുന്നു

ആരായിരുന്നു അത്

മായ

മായ അവളെന്തിനാ അത് എടുത്തത് നിങ്ങൾക്ക് എങ്ങനെയാ അവളെ മനസിലായത്

അവൾ മാസ്ക് കെട്ടിയെങ്കിലും അവളുടെ ചുരിദാർ കണ്ടപ്പോൾ മനസിലായി

നിങ്ങൾ അവളുടെ ചുരിദാറും നോക്കി ഇരിക്കുകയായിരുന്നു അവിടെ

ഓ അതിനിടക്ക് ഇങ്ങനെ അസൂയപെടല്ലേ ഭാര്യേ

യൂണിഫോം അല്ലാത്തത് കൊണ്ട് ഡ്രെസ്സ് വേഗം ഐഡന്റിഫൈ ചെയ്യാൻ കഴിയും ഓരോ ക്യാബിനും നോക്കി അപ്പോൾ ആളെ പിടി കിട്ടി

എന്നിട്ടാണോ നിങ്ങൾ എന്നെ അങ്ങനെയൊക്കെ പറഞ്ഞത് എനിക്ക് എന്ത് മാത്രം വിഷമമായെന്നോ

ഇത്‌ അറിഞ്ഞ ഉടനെ അവൾക്കിട്ട് ഒന്ന് പൊട്ടിക്കാൻ വേണ്ടി പോകുമ്പോഴാ വീണ്ടും അജു അളിയൻ വിളിക്കുന്നത്

അവനും ആരാന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു അവനോട് ആളെ പറഞ്ഞപ്പോൾ അവൻ ഉടനെ ഒന്നും ചെയ്യേണ്ട അവളുടെ ലക്ഷ്യം എന്താണെന്ന് നോക്കാൻ പറഞ്ഞു
അവളുടെ നീക്കങ്ങൾ ഒക്കെ ശ്രദ്ധിച്ചപ്പോൾ കാര്യമായിട്ട് ഒന്നും തോന്നിയില്ല അവൾ ആർക്കെങ്കിലും ഇത്‌ കൊടുക്കുമോ അല്ലെങ്കിൽ ഇത്‌ എടുത്ത ഉടനെ ആരെയെങ്കിലും വിളിക്കുമെന്ന് ഞാനും അജുവും പ്രതീക്ഷിച്ചിരുന്നു പക്ഷെ ഞങ്ങളുടെ പ്രതീക്ഷിച്ചത് ഒന്നും നടന്നില്ല അവൾ അത് നിന്റെ ക്യാബിനിലാണ കൊണ്ട് വച്ചത്

എന്റെതിലോ

എന്തിന്

അത് തന്നെയാ ഞങ്ങൾക്കും മനസിലാവാഞ്ഞത് അവളുടെ പിന്നിൽ ആരോ കളിക്കുന്നുണ്ടോ എന്നൊരു ഡൌട്ട് ഫീൽ ചെയ്തിരുന്നു ബട്ട്‌ അജു പറഞ്ഞു അവൾക്ക് നിന്നോട് ദേഷ്യമാണെന്ന് അത് കൊണ്ടായിരിക്കാമെന്ന് പക്ഷേ എനിക്ക് എന്തോ ഒരു ദേഷ്യത്തിന്റെ പുറത്ത് ചെയ്തതാണെന്ന് തോന്നിയില്ല
അപ്പോഴേക്കും നീയും എന്റെ അളിയന്മാരും നാട്ടിൽ എത്തി അജുവാണ് നിന്നോട് അങ്ങനെയൊക്കെ സംസാരിക്കാൻ പറഞ്ഞത് അവന് ഡൌട്ട് തോന്നിയത് ഇതിന്റെ പിന്നിൽ കളിച്ചത് അപര്ണയാണോ എന്നാണ് പക്ഷെ അവൾ കിടപ്പിലായത് കൊണ്ട് എനിക്ക് അങ്ങനെ തോന്നിയില്ല
പക്ഷെ അന്ന് എന്റെയും അവളുടെയും ഫോട്ടോസ് നോട്ടീസ് ബോർഡിൽ ഇട്ടത് അപർണ അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു കരണം അവൾ അന്ന് രാവിലെയും രാത്രിയും എവിടെയും പോയിരുന്നില്ല അവളെ ആരോ സഹായിച്ചിരുന്നു അന്ന് സി സി ടി വി ചെക് ചെയ്തപ്പോൾ ആരോ ക്യാമറ ഫുൾ കവർ ചെയ്തിരുന്നു പിന്നെ അവൾ തന്നെ സമ്മതിച്ചിരുന്നല്ലോ അവളാണ് അത് ചെയ്തതെന്ന് അതുകൊണ്ട് aa കാര്യം ഞാൻ ഒഴിവാക്കിയതാ ഇതൊക്കെ കൂട്ടി വായിച്ചപ്പോൾ എനിക്കും ഡൌട്ട് തോന്നി അജുവിനോഡ് പറഞ്ഞപ്പോൾ അവൻ അവൾ തന്നെയാണെന്ന് ഉറപ്പിച്ചു ബട്ട്‌ ഒരു തെളിവും ഇല്ലായിരുന്നല്ലോ
അത് കൊണ്ടാണ് നിന്നോട് അങ്ങനെയൊക്കെ പറഞ്ഞതും അവളോട് കൂടുതൽ അടുത്തതും

🤨🤨🤨🤨

അല്ല അടുക്കുന്നതായി അഭിനയിച്ചതും പക്ഷെ അവര് രണ്ടു പേരും അങ്ങനെ അടുപ്പം ഒന്നും കാണിച്ചിരുന്നില്ല അപർണ എന്റെ പിഎ ആയി നിയമിച്ചിട്ടും അവർ പ്രത്യക്ഷത്തിൽ ഒന്നും സംസാരിക്കുമായിരുന്നില്ല
പക്ഷെ ഉണ്ണിയാണ് പിന്നീട് ഇവര് രണ്ട് പേരും തമ്മിലുള്ള കള്ളകളി കണ്ടു പിടിച്ചത്
ഇവരുടെ ഫോൺ കോൾസ് അടക്കും ഞങ്ങൾ നോക്കിയിരുന്നു ഒരു തുമ്പും കിട്ടിയില്ല
പിന്നീട് ആണ് ഉണ്ണി ഒരു കാര്യം ശ്രദ്ധിച്ചത് ഈ മായ്ക്ക് എല്ലാ ദിവസവും ഓരോ ലെറ്റർ വരും പോസ്റ്റൽ ആയിട്ട് ഞങ്ങൾ ആരും അത് കാര്യമാക്കിയില്ല ഒരു ദിവസം മായ ഇല്ലാത്ത സമയം ഉണ്ണി അവളുടെ ക്യാബിനിൽ കയറി ആ ദിവസത്തെ ലെറ്റർ എടുത്ത് വായിച്ചു അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസിലായത്
ഇവര് കമ്മ്യൂണിക്കേറ്റ ചെയ്തത് മൊത്തം കത്തുകളിലൂടെയാണ് ആർക്കും പെട്ടെന്ന് മനസിലാക്കതിരിക്കാൻ

ഇത് മനസിലായ ഉടനെ എന്റെ അളിയന്മാർ മൂന്നും അവർക്ക് രണ്ട് പേർക്ക് ഇട്ടും ഓരോന്ന് വീതം കൊടുത്തു പിന്നെ എന്റെ പെണ്ണിനെ സങ്കടപെടുത്തിയത് കൊണ്ട് ഞാനും കൊടുത്തു

അവര് എന്തിനാ ഇങ്ങനെയൊക്കെ ചെയ്തത്

എടി പൊട്ടി അവർക്ക് നിന്നെ എന്റെ മുന്നിൽ പ്രതിയാക്കണം ഞാൻ നിന്നെ ഒഴിവാക്കി അപർണയെ സ്നേഹിക്കാനുള്ള ഒരു ചെറിയ നാടകം

ഹ്മ്മ്

എന്ത് ഹ്മ്മ്

മിഥുൻ ചേട്ടൻ ആ പെണ്ണിനെ സ്നേഹിച്ചില്ലായിരുന്നെങ്കിൽ എന്ന തന്നെ കെട്ടുമായിരുന്നല്ലേ

ഒരൊറ്റ വീക് വച്ചു തന്നാലുണ്ടല്ലോ ഞാൻ അല്ലാതെ ന വേറെ ആരെങ്കിലും നിന്നെ കെട്ടാൻ ഞാൻ സമ്മതിക്കുമോ
എന്നാലും അതല്ല എന്റെ സങ്കടം നീ അവനെ കെട്ടാൻ സമ്മതിച്ചല്ലോ

പിന്നെ ഞാൻ എന്താ വേണ്ടത് നിങ്ങൾ എന്നോട് പറഞ്ഞിരുന്നോ എന്നെ ഇഷ്ടമാണെന്ന് അതൊന്നും പോരാഞ്ഞിട്ട് എന്നെ കുറ്റക്കാരിയുമാക്കി
എന്റെ അച്ഛന്റെ സന്തോഷമാണ് എനിക്ക് ഏറ്റവും വലുത് അതുകൊണ്ട് അച്ഛൻ പറയുന്ന ആളെ കെട്ടാൻ അങ്ങനെ സമ്മതിച്ചു

ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും നിനക്ക് അത് മനസിലാകും എന്ന് ഞാൻ വിചാരിച്ചു

പിന്നെ ഓരോ സമയത്ത് ഓരോ സ്വഭാവമാണ് അതിനിടക്ക് നിങ്ങൾക്ക് വേറെ കാമുകി ഉണ്ടെന്ന് എന്താണ് അനു കൊനു എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്

ഹോ മതിയാക്കേടി നീ അടിച്ചും ഇടിച്ചു എനിക്ക് നന്നായി വേദനിക്കുന്നുണ്ട്

ആ വേദനിക്കാൻ വേണ്ടി തന്നെയാ അടിക്കുന്നത് എനിക്ക് ഉണ്ടായ വേദനയുടെ അത്രയൊന്നും വരില്ലല്ലോ

ദേ ഇനി സെന്റി അടിച്ചാൽ നിന്നെ ഞാൻ താഴേക്ക് ഇടും പറഞ്ഞില്ലാന്നു വേണ്ട

ഹും 😏😏😏😏

എവിടെയാ പോകുന്നെ

ഞാൻ ഫ്രഷ് ആകട്ട് താഴെ അന്വേഷിക്കുന്നുണ്ടാവും

കുറച്ചു കഴിഞ്ഞു പോകാം

ഇപ്പൊ പോണം കൈയിൽ നിന്ന് വിട്

നിനക്ക് ഇപ്പോഴും ദേഷ്യമാണോടി
എന്റെ കണ്ണിലേക്കു നോക്കി ഏട്ടൻ അങ്ങനെ ചോദിച്ചപ്പോൾ എന്തോ പോലെയായി ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു

ആണോ

അറിയാതെ തന്നെ അല്ല എന്ന് തലയാട്ടി ആ കണ്ണിലെക്ക് ഇറങ്ങി ചെല്ലുന്നത് പോലൊരു ഫീലിംഗ് ഏട്ടന്റെ മുഖം എന്റെ മുഖത്തിന്റെ അടുത്ത് വരുമ്പോൾ ഏട്ടന്റെ കൈകൾ എന്റെ ഇടുപ്പിൽ മുറുകുന്നതും ഞാൻ അറിഞ്ഞിരുന്നു എന്തോ കുതറി മാറാൻ ഒന്നും തോന്നിയില്ല
ഏട്ടന്റെ ചുണ്ടുകൾ നെറ്റിയിലും കണ്ണുകളിലും കവിളിലും പതിഞ്ഞു കൊണ്ടേയിരുന്നു അവസാനം അതിന്റെ ഇണയുമായി ചേർന്നു എത്ര നേരം അതെ നിൽപ്പ് തുടർന്നു എന്ന് അറിയില്ല ചോരയുടെ രുചി അറിഞ്ഞിട്ടും ഏട്ടൻ എന്നിൽ നിന്നും മാറിയില്ല അവസാനം ശ്വാസമെടുക്കാൻ ബുധിമുട്ട് തോന്നിയപ്പോൾ അകന്നു മാറി ഏട്ടന്റെ നെഞ്ചിൽ ചാരി ഇരുന്ന് കിതപ്പ് മാറ്റി

കുറെ സമയം അങ്ങനെ തന്നെ ഇരുന്നു പക്ഷെ ഏട്ടന്റെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ വേഗം എഴുന്നേറ്റ് ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാൻ കയറി

നിന്നെ ഞാൻ പിന്നെ എടുത്തോളാം
ഏട്ടൻ പറഞ്ഞത് ഞാൻ കേട്ടിട്ടും ഒന്നും മിണ്ടിയില്ല
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയിൽ ആയിരുന്നു ഞാൻ

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

ഫ്രഷ് ആയി താഴെ വന്നപ്പോൾ എല്ലാവരുമുണ്ട് അമ്മ അച്ഛൻ അച്ഛമ്മ നിക്കി പിന്നെ എന്റെ ചങ്ക്‌സും കുറച്ചു ബന്ധുക്കളും അതായത് മാമൻ മാമി അവരുടെ മക്കൾ

അവരോടൊക്കെ സംസാരിച്ചിരുന്നു അപ്പോഴേക്കും ഏട്ടനും വന്നു

പിന്നെ ചായയൊക്കെ കുടിച് എന്റെ ചങ്ക്‌സ് പോയി

ഇനി രാത്രി ഭക്ഷണം കഴിചിട്ട് പോയ മതിയെന്ന് ഏട്ടൻ അച്ഛനോടും മാമന്മാരോടുമൊക്കെ പറഞ്ഞു

മോനെ എന്തായി കാര്യങ്ങളൊക്കെ

അച്ഛൻ ഏട്ടനോട് ചോദിക്കുന്നത് കേട്ട ഞാനും അങ്ങോട്ടേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു
അമ്മമാരും മാമിമാരും അടുക്കളയിലാണ് രണ്ട് മുത്തശ്ശിമാരും അകത്തു കിടക്കുകയാ
ഇപ്പൊ ഹാളിൽ ഞാനും മാമൻമാറും അച്ഛനും ഏട്ടനും നിക്കിയുമേ ഉള്ളു
നിക്കി ടിവിയിൽ കണ്ണും നട്ട് ഇരിക്കുകയാ

കൊച്ചിയിലെ കാര്യങ്ങളൊക്കെ ഞാൻ മാനേജരെ ഏൽപ്പിച്ചിട്ടുണ്ട് ഇനി മാസത്തിൽ ഒരു രണ്ട് മൂന്നു വട്ടം പോയാൽ മതി
പിന്നെ ഇവിടെ ഒരു firm സെൽ ചെയ്യുന്നുണ്ടെന്ന് കേട്ടു അതിന്റെ ഡീറ്റെയിൽസൊക്കെ ചെക് ചെയ്തിട്ട് വാങ്ങിയാൽ കൊള്ളാമെന്നുണ്ട്

ഹാ അത് ഏതായാലും നന്നായി എന്തായാലും എന്റെ കുഞ്ഞോളും നന്ദയും അടുത്ത് തന്നെ ഉണ്ടാവുമല്ലോ

അപ്പോൾ ഈ പറഞ്ഞതിനര്ഥം ഇനി ഇവിടെയാണ് സ്ഥിരതാമസം എന്നല്ലേ
സന്തോഷം കൊണ്ടെനിക്ക് നിൽക്കാൻ വയ്യേ എന്നുള്ള അവസ്ഥയിലാണ് ഞാൻ

എന്റെ കളി കണ്ടിട്ടാണെന്ന് തോനുന്നു ഇവിടെ ഒരാൾ എന്നെ തന്നെ നോക്കി ഇരിപ്പുണ്ട്
വേറെ ആരുമല്ല എന്റെ കെട്ടിയോൻ
വീണ്ടും ഒരു ക്ലോസെ ആപിന്റെ ചിരി കാണിച്ച അടുക്കളയിലേക്ക് പോയി

പുതുപെണ്ണ് ആയതു കൊണ്ട് അങ്ങനെ പ്രതേകിച്ചു പണിയൊന്നുമില്ല

രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ചിട്ടാണ് അപ്പുറത്തേക്ക് പോയത്
അച്ഛമ്മ ഇവിടെ ഞങ്ങളുടെ കൂടെ നിന്നു ബാക്കി എല്ലാവരും പോയി

പിന്നെ കിടക്കാൻ പോകുമ്പോൾ ഒരു ഗ്ലാസ്‌ പാൽ അമ്മ തന്നു

അപ്പോൾ മുതൽ എന്തോ ടെൻഷനും പരവേശവുമൊക്കെ ആയിരുന്നു റൂം തുറന്നപ്പോൾ ആള് ദേ ലാപ്ടോപ്പും തുറന്ന് വച്ചു ബെഡിൽ ഇരിപ്പുണ്ട്

ആ നീ വന്നോ

ഹ്മ്മ്

ഏട്ടൻ ലാപ്ടോപ് ഒക്കെ എടുത്ത് വച്ചു എന്റെ അടുത്തേക്ക് വന്നു എന്നിട്ട് പാൽ വാങ്ങി പകുതി കുടിച്ചു ബാക്കി എനിക്കും തന്നു
എന്നിട്ട് ഗ്ലാസ്‌ ടേബിളിൽ വച്ചു
അപ്പോഴാണ് ഏട്ടൻ എന്നെ അടിമുടി നോക്കുന്നത്

എന്താ

അല്ല സെറ്റ് സാരീ എവിടേ

സെറ്റ് സാരിയോ

ആ അതാണല്ലോ ഒരു രീതി

അതൊക്കെ സിനിമയിൽ

ആണോ
ന്ന് ചോദിച്ചു ഏട്ടൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി

ഏട്ടന്റെ നെഞ്ചിൽ കൈ വച്ചു ഞാൻ തടഞ്ഞു

എനിക്ക് ഉറക്കം വരുന്നു

🙄🙄🙄

എന്നിട്ട് അന്തസായി ഞാൻ കട്ടിലിൽ കയറി കിടന്നു
കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റും ഓഫ്‌ ചെയ്ത് ഏട്ടനും വന്നു കിടന്നു

നന്ദുസേ

ഹ്മ്മ്

ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാണ്

അതിന്

ഏട്ടൻ ദേഷ്യം പിടിച്ചു തിരിഞ്ഞു കിടന്നു
എങ്ങനെയൊക്കെയോ വീണ്ടും ഏട്ടനെ എന്റെ നേർക്ക് കിടത്തി

എന്താ

കലിപ്പിലാണല്ലോ

ആണെങ്കിൽ..

എനിക്ക് ഇന്ന് ഏട്ടന്റെ നെഞ്ചിലെ ചൂട് അറിഞ്ഞു ഉറങ്ങണം

ഏട്ടൻ എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് കിടത്തി

ഏട്ടാ അന്നത്തെ ആ പ്രൊജക്റ്റ്‌ നഷ്ടപ്പെട്ടു അല്ലെ

ഇല്ലെടി

പിന്നെ

ഞാൻ അവരോട് അതൊന്ന് പോസ്റ്റപ്പോൺ ചെയ്യാൻ പറഞ്ഞിരുന്നു ആദ്യം സമ്മതിച്ചില്ല പിന്നെ കുറച്ചു എമർജൻസി കാര്യം ആയതുകൊണ്ട് മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞു

ഞാൻ എത്ര വിഷമിച്ചു എന്ന് അറിയോ ആ പ്രൊജക്റ്റ്‌ കിട്ടാതായപ്പോൾ

നിന്റെ പ്രാർത്ഥനയുടെ ഫലം കൊണ്ട് അത് നമുക്ക് തന്നെ കിട്ടി

പിന്നെ ഏട്ടന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് രണ്ട് കവിളിലും ചുണ്ട് ചേർത്തു പിന്നെ ആസ് കാതിൽ പോയി
I love u & thank u
ന്ന് പറഞ്ഞ ആ ചെവിയിൽ ഒരു കടിയും കൊടുത്തു

Thank u എന്തിനാ

നമ്മൾ ഇനി ഇവിടെ തന്നെ അല്ലെ താമസിക്കാൻ പോകുന്നെ

അതിന് നമ്മൾ തമ്മിൽ താങ്ക്യു പറയേണ്ട ആവശ്യമുണ്ടോ പിന്നെ അങ്ങനെ പറയാൻ തോനുന്ന സമയമെല്ലാം ഇങ്ങനെ ഓരോന്ന് തന്നാൽ മതി എന്ന് പറയലും
ഏട്ടൻ എന്റെ ചുണ്ടുകളെ സ്വന്തമാക്കിയതും ഒരുമിച്ചായിരുന്നു

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

4 വർഷങ്ങൾക്ക് ശേഷം

ഒന്ന് അടങ് എന്റെ വേണി കുട്ടി ഈ സാരീ ഞാൻ ഒന്ന് ശെരിയാക്കിക്കോട്ടെ

എനിക്ക് പേടിയാകുന്നു ചേച്ചി

അടങ്ങി അവിടെ ഇരിക്ക വേണി ദേ ഇല്ലെങ്കിൽ എന്റെ കൈയിൽ നിന്ന് കിട്ടുമെ

ഇന്ന് എന്റെ കസിന്റെ കല്യാണമാണ് എന്റെ അമ്മമ്മയുടെ അനിയത്തിയുടെ മോന്റെ മോളെ കല്യാണം ബന്ധം കുറച്ചു വളഞ്ഞതാണെങ്കിലും ഞങ്ങൾ നല്ല കൂട്ടാണ്
അവളെ ഒരുക്കി കൊണ്ട് ഇരിക്കുകയാ

ചേച്ചി എനിക്ക് വെള്ളം വേണം

ദാ കുടിക്ക് ഞാൻ പുറത്ത് പോകട്ടെ അവിടെ ചെക്കന്റെ ആളുകളൊക്കെ വന്നു

അയ്യോ ചേച്ചി പോകല്ലേ

ആ ഇനിയും പോയില്ലെങ്കിൽ എന്റെ ചങ്ക് എന്നെ കൊല്ലും

അല്ലെങ്കിലും ചേച്ചിക്ക് എന്നെകാളും ഇഷ്ടം ചേച്ചിയുടെ ചങ്കിനെയാണല്ലോ

സത്യം നീ ആരോടും പറയണ്ട കേട്ടോ

പോ അവിടുന്ന്

ടെൻഷൻ ഒന്നും വേണ്ട നിന്റെ ചെക്കൻ അല്ലെ പിന്നെ എന്താ

അവളോട് പറഞ്ഞു നേരെ പുറത്തേക്ക് പോയി ഹരിയേട്ടനോട് സംസാരിച്ചു നിൽക്കുകയാ കല്യാണ ചെക്കൻ

എന്റെ ചങ്ക് പൊളിയാണല്ലോ

എവിടെ നോ മൈൻഡ്
ഹരിയേട്ടൻ ആക്കി ചിരിക്കുന്നുണ്ട്

ഡാ അജു ഇവിടെ നോക്ക്

എന്താ

കുറച്ചു തിരക്കിലായിപോയെടാ അത് കൊണ്ട് അല്ലെ ദേ അവൾ അവിടെ ടെൻഷൻ അടിച്ചു ഇരിക്കുകയാ അവളുടെ അടുത്ത് നിന്ന് മാറാൻ സമ്മതിക്കുന്നില്ല

ഹ്മ്മ് എന്നിട്ട് ടെൻഷൻ മാറിയോ

എവിടുന്ന്

(നിങ്ങൾക്ക് മനസിലായില്ലേ ഇന്ന് എന്റെ ചങ്ക് അജുവിന്റെ കല്യാണമാണ് പെണ്ണ് വേറെ ആരുമല്ല എന്റെ കസിൻ തന്നെ അന്ന് ഞാൻ നിങ്ങളോട് സൂചിപ്പിച്ചിരുന്നില്ലേ )

അജു മാമാ

ആരിത് ആമി കുട്ടിയോ വാ

അപ്പോഴാണ് ആമിയെ എടുത്ത് ഉണ്ണി വന്നത് ആമി ആത്മിക എന്റെയും ഹരിയേട്ടന്റെയും മോള്

വേണ്ട അജു നീ ഇപ്പൊ അവളെ എടുക്കണ്ട ഡ്രെസ്സ് ചീത്തയാവും

അപ്പോൾ എന്റെ ഡ്രെസ്സ് ചീത്ത ആയതോ

അതിന് നീ അല്ലല്ലോ ഉണ്ണി കല്യാണ ചെക്കൻ

അച്ഛന്റെ മോള് വാ അച്ഛാ എടുക്കാം

ആ ഇനി കുറച്ചു സമയം അളിയൻ എടുക്ക്

വേണ്ട വേണ്ട എന്നെ ഉണ്ണി മാമൻ എടുത്താ മതീ

ഇവള് കുറെ സമയമായി എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ തുടങ്ങിയിട്ട് എന്നെ ഒന്ന് സ്വസ്ഥമായി വായിനോക്കാൻ വിടുന്നില്ല

ഓ അപ്പോൾ അതാണ് പ്രശ്നം

പിന്ന അല്ലാതെ

എന്നാലേ എന്റെ അളിയൻ തന്നെ അവളെ എടുത്താൽ മതി എനിക്ക് കുറച്ചു പണിയുണ്ട്

അളിയാ

എന്നാ ഞാൻ പോട്ടെ അളിയാ…

ഡാ സിനു വന്നില്ലേ

ആ ദാ വന്നല്ലോ

ആഹാ ആരിത് പാത്തുട്ടിയോ
സിനുവിന്റെയും ആലിയയുടെയും മോളാണ് പാത്തു എന്ന് മെഹക് ഇവരുടെ കല്യാണം കഴിഞ്ഞ് രണ്ട് വർഷമായി ഇപ്പൊ ഒരു വയസ്സുള്ള മോളാണ് പാത്തു

നന്ദു നീ പോയി പെണ്ണിനെ വിളിച്ചിട്ട് വാ സമയമായി

ആ ഹരിയേട്ടാ ആലി നീയും കൂടെ വാ

അങ്ങനെ അജുവും വേണിയും കാത്തിരുന്ന നിമിഷം എത്തി എല്ലാവരുടെയും അനുഗ്രഹത്തോടെ അജു വേണിയെ താലി ചാർത്തി സ്വന്തമാക്കി

എല്ലാവരും ഓരോ തിരക്കിലാണ് അച്ഛൻ അവിടെയും ഇവിടെയും ഓടി നടക്കുന്നുണ്ട് വേണിക്ക് അച്ഛൻ ഇല്ലാ അത് കൊണ്ട് അച്ഛൻ എലാം കണ്ട് അറിഞ്ഞു ചെയുന്നുണ്ട്

നിക്കി വിളമ്പാൻ നിൽക്കുന്നുണ്ട് വേറെ ഒന്നുമല്ല വെറും പ്രഹസനം

അജുവും വേണിയും മടുത്തു എന്ന് അവരുടെ മുഖം കണ്ടാൽ അറിയാം ഞങ്ങൾ ഒരുമിച്ച് നിന്ന് കുറെ ഫോട്ടോ എടുത്ത്
എല്ലാം തീർന്നതിന് ശേഷം അജു വീണ്ടും ഞങ്ങളെ വിളിച്ചു ഒരു സെൽഫി എടുക്കാൻ

ഞാനും ഹരിഏട്ടനും ആമിയും സിനുവും ആലിയും പാത്തുവും പിന്നെ നമ്മുടെ കല്യാണ ചെക്കനും പെണ്ണും അവസാനം നമ്മുടെ ബാച്‌ലർ ഉണ്ണിയും
ഞങ്ങൾ എടുക്കാൻ തുടങ്ങുമ്പോഴാണ് ഒരു ശബ്ദം

എന്നെ കൂട്ടാതെയാണോ എടുക്കാൻ പോകുന്നെ

വേറെ ആരുമല്ല നിക്കിയാണ്

ആ മോനെ നിക്കി നീ കൂടെ വാ ഇല്ലെങ്കിൽ ഞാൻ മാത്രമാകും സിംഗിൾ പസങ്കെ ഇപ്പൊ എനിക്ക് ഒരു കൂട്ടായി ഉണ്ണി നിക്കിയുടെ തോളിൽ കൈയിട്ടു ഫോട്ടോക്ക് പോസ് ചെയ്തു ഹരിയേട്ടനാണ് സെൽഫി എടുക്കുന്നത്

ഇതൊക്കെ കണ്ട് അവിടുന്ന് അച്ഛനും അമ്മയും അപ്പച്ചിയും അച്ഛമ്മയു മുത്തശ്ശിയുമൊക്കെ ചിരിക്കുന്നുണ്ട് അത് ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടുള്ള ചിരിയാണ് എന്നും ഞങ്ങളുടെ ഈ സന്തോഷവും ബന്ധവും നില നിൽക്കട്ടെയെന്ന്

❤️അവസാനിച്ചു❤️

എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും
ഹരിയെയും നന്ദയെയും അജുവിനെയും ഉണ്ണിയേയും സിനാനെയും ഇഷ്ടമായി എന്ന് വിചാരിക്കുന്നു
ഇന്ന് എങ്കിലും എനിക്കായി രണ്ട് വാക്ക് എഴുതു