രചന – ഇഷ ജാൻവി
നന്ദേ……. ഡി നന്ദേ………..സമയം എത്രയായി എന്ന വല്ല വിചാരവും ഉണ്ടോ നിനക്ക്. നാളെ മറ്റൊരു വീട്ടിൽ കെട്ടിച് വിടേണ്ട പെണ്ണ് ആണ് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ. നന്ദേ….. ഡീ ……. ഞാൻ അവിടെ വന്നാൽ തല വഴി വെള്ളം കോരി ഒഴിക്കും പറഞ്ഞില്ലാന്നു വേണ്ടാ….. അയ്യോ വേണ്ടാ ഞാൻ എഴുന്നേറ്റു എന്റെ അമ്മ ആയത് കൊണ്ട് പറയുക അല്ല പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്തിനാ വെറുതെ അമ്മക്ക് പണി ഉണ്ടാക്കുന്നെ അല്ലെങ്കിലേ അമ്മക്ക് അടുക്കളയിൽ പിടിപ്പത് പണി ഉള്ളതാ ഞാൻ ആയിട്ട് അത് കൂട്ടുന്നില്ല അല്ലാതെ പേടിച്ചിട്ടു ഒന്നുമല്ല 😜😜…..ഹിഹി നിങ്ങളോട് കഥ പറഞ്ഞിട്ട് നിങ്ങൾ എന്നെ പറ്റി ചോദിച്ചോ എവിടെ ചോദിക്കാൻ അല്ലേ അല്ല ഇഷ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിനോ അവൾ ഒന്നും പറഞ്ഞു കാണില്ല അതുകൊണ്ട് ഞാൻ തന്നെ പറയാം …….
ഞാൻ ഹരികൃഷ്ണന്റെയും ഭദ്രയുടേം മകൾ 💖 നന്ദന ഹരികൃഷ്ണൻ💖 എന്ന നന്ദ എനിക്ക് ഒരു അനിയനും കൂടി ഉണ്ട് നിഖിൽ എന്ന നിക്കി അവൻ ഇപ്പൊ +2 വിൽ പടിക്കുകയാ അവനെ കുറിച് പിന്നീട് പറയാം ഇപ്പൊ പറഞ്ഞാലേ തീരൂല പിന്നെ എന്റെ വീട്ടിൽ അച്ഛമ്മ കൂടെ ഉണ്ട്… നേരത്തെ അമ്മ പറയുന്നത് കേട്ടില്ലേ എന്നെ കെട്ടിക്കാൻ ആയി എന്ന ഞാൻ അത്ര വലിയ കുട്ടി ഒന്നും ആയില്ല ഡിഗ്രി കഴിഞ്ഞ് വെറുതെ തേരാ പാരാ നടക്കുകയാ ജോലി ഒക്കെ അന്വേഷിക്കുന്നുണ്ട് ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല പിന്നെ എന്റെ കല്യാണ കാര്യം അത് ഞാൻ പിന്നെ പറയാം ആരും തെറ്റിദ്ധരിക്കണ്ട ഞാൻ ഒരു പാവം ആണ് 😁😁 സത്യം ആയിട്ടും.
നന്ദേ………… അയ്യോ നിങ്ങളോട് വർത്തമാനം പറഞ്ഞു സമയം പോയത് അറിഞ്ഞില്ല ഞാൻ പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞിട്ട് വരാം എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ പല്ല് ഒക്കെ തേക്കാറുണ്ട് പിന്നെ വേറെ ഒരു കാര്യം കൂടി പറയാം ഞാൻ പല്ല് മാത്രമേ തേക്കാറുള്ളു വേറെ ആരെയും തേക്കാറില്ല കേട്ടോ 😜😜😜…അമ്മേ അച്ഛമ്മ എവിടെ ഇവിടെ ഒന്നും കാണുന്നില്ലാലോ……..അതിനെ കുറച്ച് നേരത്തെ ഒക്കെ എഴുന്നേൽക്കണം അച്ഛമ്മ അമ്പലത്തിൽ പോയിരിക്കുകയാ…….ആണോ…ആണ് അല്ല പെണ്ണ്….അയ്യോ വന്ന വന്ന എന്റെ അമ്മയും ചളി അടിക്കാൻ തുടങ്ങിയോ നിക്കി യുടെ ചളി തന്നെ സഹിക്കാൻ കഴിയുന്നില്ല ഇനി എന്റെ അമ്മ കൂടി തുടങ്ങല്ലേ……….നീ അവിടെ നിന്ന് വാചകം അടിക്കാതെ ആ സാമ്പാറിന് വേണ്ട കഷ്ണങ്ങൾ ഒക്കെ അരിഞ്ഞു വെക്ക് അച്ഛന് പോകാനുള്ള സമയം ആയി
ഇന്ന് എന്താ ചായക്ക് ഇഡലിയും സാമ്പാറും ആണോ…..ആഹ്ഹ് അതെന്നെ വേഗം അരിഞ്ഞ വെക്ക്…ഇതാ അരിഞ്ഞു കഴിഞ്ഞു……..ഇത്ര പെട്ടെന്നൊ…പിന്നെ അല്ലാതെ ഞാൻ ആരാ മോള് 😎😎…ദേ അച്ഛമ്മ എത്തിയല്ലോ….അച്ഛമ്മക്ക് അമ്പലത്തി പോകുമ്പോ എന്നെ കൂടെ വിളിച്ചൂടെ എനിക്കും അമ്പലത്തിൽ പോകണം ആയിരുന്നു……നന്ദേ വെറുതെ എന്നെ കൊണ്ട് ഒന്നും പറയിക്കല്ലേ നിന്നെ ഞാൻ എത്ര തവണ വിളിച്ചെന്നോ നീ നിക്കി യോട് ചോദിച്ചു നോക്ക്……കുറച്ച് സമയം കൂടെ ഞാൻ ഉറങ്ങട്ടെ അച്ചമ്മേ ന്ന് നീ എത്ര തവണ എന്നോട് പറഞ്ഞു……ഹിഹി അത് പിന്നെ….ഇനി ഇവിടെ നിന്ന ശെരിയാവൂല അതുകൊണ്ട് ഞാൻ വേഗം പുറത്തേക്ക് ഓടി
അവിടെ അച്ഛൻ പത്ര വായിക്കുകയാ……എന്താ അച്ഛാ പത്രത്തിൽ ഏതെങ്കിലും അക്ഷരം കളഞ്ഞു പോയോ…ഓ തമ്പുരാട്ടികുട്ടി എഴുന്നേറ്റോ നന്ദ മോളെ പത്രത്തിൽ അക്ഷരം ഒന്നും കളഞ്ഞു പോയില്ല പക്ഷേ ഇന്നലെ എന്റെ പേഴ്സിൽ നിന്ന് ഒരു 100 രൂപ കാണാതെ പോയി….ഈശ്വരാ അച്ഛൻ കണ്ടു പിടിച്ചു എന്ന തോന്നുന്നു എന്താ പറയുക ഞാൻ പ്പെട്ടല്ലോ ദൈവമേ… ഈശ്വരാ അച്ഛൻ കണ്ടു പിടിച്ചെന്ന് തോന്നുന്നു എന്താ പറയുക ഞാൻ പെട്ടല്ലോ ദൈവമെ…… ഓ എന്താ അമ്മേ ദേ ഞാൻ വരുന്നു… എന്റെ പൊന്നുമോൾ അവിടെ ഇരുന്നേ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോയ മതി..അവൾ നിന്നെ വിളിച്ചാൽ പോലും നീ അടുക്കളയിലേക്ക് പോകാറില്ല പിന്നെ എന്തിനാ നീ ഇപ്പൊ വിളിക്കാതെ പോകുന്നെ നിന്റെ അടവൊക്കെ അവിടെ വച്ചാൽ മതി ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ അച്ഛൻ അല്ലേ അതുകൊണ്ട് എന്റെ മോള് വേഗം സത്യം പറഞ്ഞാട്ടെ
ഈ അച്ഛൻ ഞാൻ എന്ത് കള്ളത്തരം കാണിച്ചാലും പെട്ടെന്ന് പിടിക്കും ഇനി എന്താ ചെയ്യാ…അല്ല ഇതിപ്പോ ഞാൻ എന്തിനാ പേടിക്കുന്നെ ഞാൻ അല്ലല്ല്ലോ എടുത്തത്…. നിങ്ങൾ ഒന്നും വിചാരിക്കല്ലേ ഇതൊക്കെ ഞാൻ എന്നോട് തന്നെ പ്പറഞ്ഞതാണേ…എന്താ നന്ദേ നീ ഒന്നും മിണ്ടാതിരിക്കുന്നെ നിന്നോട് ചോദിച്ചത് കെട്ടില്ലാന്നുണ്ടോ…അച്ഛൻ പെട്ടെന്ന് എന്റെ അടുത്ത വന്ന അങ്ങനെ പറഞ്ഞപ്പോഴാണ് എന്റെ ചിന്തകൾക്കൊക്കെ ഞാൻ വിരാമമിട്ടത്….അത് പിന്നെ അച്ഛാ ഞാൻ എടുത്തില്ല എനിക്ക് എന്തിനാ ഇപ്പൊ പണത്തിന്റെ ആവശ്യം… നിനക്ക് ഇപ്പൊ പണത്തിന്റെ ആവശ്യം ഇല്ലന്ന് എനിക്ക് അറിയാം ആർക്കാണ് ആവശ്യം എന്നും എനിക്ക് അറിയാം…ഈശ്വരാ അച്ഛൻ എല്ലാം അറിഞ്ഞു വച്ചുകൊണ്ടാണല്ലോ സംസാരിക്കുന്നത് ഇനി ഇപ്പൊ അച്ഛന്റെ കാലുപിടിക്കാം അല്ലാതെ വേറെ നിവർത്തി ഇല്ല. ഇനി നിക്കി വന്നിട്ട് അവന്റെ വായിൽ ഇരിക്കുന്നതും കൂടി ഞാൻ കേൾക്കണല്ലോ…അല്ല കൂട്ടുകാരെ നിങ്ങൾക്ക് ഒന്നും മനസിലായില്ല അല്ലേ എന്നാ ഇപ്പ്പോ മനസിലാവും
അച്ഛാ ഞാൻ പറയാം പക്ഷേ അച്ഛൻ അവനെ വഴക്ക് പറയരുത് അച്ഛനോട് ചോദിച്ചാൽ അച്ഛൻ പൈസ കൊടുക്കില്ലല്ലോ അതാ അവൻ……ചോദിച്ച കൊടുക്കില്ലെന്ന് ഞാൻ പറഞ്ഞിനോ….അന്ന് അവൻ ചോദിച്ചപ്പോ അച്ഛൻ കൊടുത്തില്ലല്ലോ……അതിന് മോഷ്ടിക്കുകയാണോ ചെയ്യേണ്ടത് അതും സ്വന്തം അച്ഛന്റെ പേഴ്സിൽ നിന്ന്
പിന്നെ സ്വന്തം അച്ഛന്റെ പേഴ്സിൽ നിന്ന് അല്ലാതെ വേറെ ആരുടെ എങ്കിലും അച്ഛന്റെ പേഴ്സിൽ നിന്ന് എടുക്കാൻ പറ്റുമോ. ഇതും ഞാൻ ഒരു ആത്മഗതം പറഞ്ഞതാ പക്ഷെ എന്റെ കഷ്ടകാലത്തിന് അത് കുറച്ച് ഉച്ചത്തിൽ ആയി പോയി എന്ന അച്ഛന്റെ ഡയലോഗ് കേട്ടപ്പോഴാണ് മനസിലായെ……ഇനി അതിന്റെയും കൂടെ കുറവേ ഉള്ളു അല്ലാതെ തന്നെ നിങ്ങൾ രണ്ടും ഇവിടെ കാണിച്ച കൂട്ടുന്നതിന് ഒരു കുറവുമില്ല എന്നിട്ടോ നിങ്ങളുടെ അമ്മ എന്നെയ കുറ്റം പറയുന്നേ ഞാനാ നിങ്ങൾക്ക് വളം വെച്ച കൊടുക്കുന്നത് എന്ന ആ എന്നോട് തന്നെ വേണമായിരുന്നോ മക്കളെ ഇത്……സത്യം പറഞ്ഞാൽ ഇത് ആണ് എന്റെ അച്ഛൻ ഞങ്ങളുടെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂട്ട നിൽക്കും പക്ഷേ ഇങ്ങനെ ചെറിയ പ്രശ്നങ്ങളും ഇണ്ട് പൈസ ചോദിച്ചാൽ തരില്ല അതും ഞങ്ങൾ കാരണം തന്നെ ആണ് വെറുതെ അനാവശ്യത്തിനാണ് ഞങ്ങൾ പൈസ ചോദിക്കുന്നത്… പക്ഷേ ഇന്ന് പൈസ എടുത്തത് അനാവശ്യത്തിനല്ല ഈ കാര്യം ഞാൻ അച്ഛനോട് പറയട്ടെ
അച്ഛാ അത് പിന്നെ അവന് സിനിമക്ക് പോകണം എന്ന പറഞ്ഞപ്പോ ഞാൻ പറഞ്ഞു അച്ഛന്റെ അടുത്ത നിന്ന് എടുക്കാമെന്ന് 😁😁😁…… മതി മതി സോപ്പിട്ടത് ചിരി കണ്ടാൽ ആരും വെള്ളം കുടിക്കില്ല അത് കൊണ്ട് എന്റെ മോള് ആ വായ ഒന്ന് അടച്ചു പിടിച്ചെക്ക്…… ഈ അച്ഛന്റെ ഒരു കാര്യം ബൈ തെ ബൈ അച്ഛൻ ഈ കാര്യം അമ്മയോട് പറഞ്ഞോ…… ഇല്ല എന്തെ പറയണോ…… അയ്യോ ചതിക്കല്ലേ അച്ഛാ……ആ ഇപ്രാവശ്യത്തേക്ക് ഞാൻ ക്ഷമിച്ചിന് അല്ല എന്റെ മോൻ എന്ത് സിനിമ കാണാനാണ് പോയത്……❤അഞ്ചാം പാതിരാ❤️…… അവൻ എപ്പഴാ തിരിച്ചു വരിക…… വൈകുന്നേരം എത്തും…… അല്ല മോളെ ഈ നൂറു രൂപ കൊണ്ട് അവൻ എന്ത് ചെയ്യാനാ…… അച്ഛന്റെ പേഴ്സിൽ നിന്ന നൂറു രൂപയെ എടുത്തിട്ടുള്ളു പിന്നെ ബാക്കി കുറച്ച് രൂപ എന്റെ കയ്യിലും അവന്റെ കയ്യിലും ഉണ്ടായിരുന്നു…… ഓ അനിയന്റെ കാര്യം വരുമ്പോ ചേച്ചിക്ക് പൈസ കയ്യിൽ കാണും നമ്മൾ ചോദിച്ചാലോ ഇല്ലന്ന് അല്ലേ പറയൂ
😁😁അച്ഛന് ഞാൻ ഒരു ക്ലോസ്അപ്പിന്റെ ചിരി കൊടുത്തു…… ചിരിക്കല്ലേ എനിക്ക് ചിരി ഒന്നും വരുന്നില്ല…… അല്ല ഹരി ഏട്ടാ നിങ്ങൾക്ക് കടയിൽ പോകണ്ടേ…… എന്ന ചോദിച്ചുകൊണ്ട് അമ്മ പുറത്തേക്ക് വന്നത്… അത് പറഞ്ഞില്ലല്ലോ എന്റെ അച്ഛൻ നാട്ടിൽ തന്നെ ഒരു പച്ചക്കറി കട നടത്തുന്നുണ്ട്…..ആ അച്ഛാ വേഗം വാ എനിക്ക് വിശന്നിട്ടു വയ്യ…… നിക്കി എന്തിനാ ഇന്ന് നേരത്തെ പോയത് ഇത്ര നേരത്തെ ക്ലാസ്സ് വെക്കുമോ. അമ്മ പറയുമ്പോൾ അച്ഛന് എന്നെ ഇടങ്കണ്ണിട്ട് നോക്കുകയാ…… ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരയണ എന്ന പറഞ്ഞു ഞാൻ മുകളിലോട്ട് നോക്കി നിന്നു…… നീ അവിടെ നിക്കാതെ ഭക്ഷണം എടുത്ത് വെക്ക് ഭദ്രേ…. ഓ ഞാൻ അത് മറന്നു അതൊക്കെ മേശയിൽ എടുത്ത് വച്ചിട്ടുണ്ട് വാ വന്ന കഴിക്ക്
ഞാനും അച്ഛനും അമ്മയും അച്ഛമ്മയും ഒരുമിച്ച് ഇരുന്ന് ഇഡലിയും സാമ്പാറും കഴിക്കാൻ തുടങ്ങി…… എന്റെ അമ്മ ആയതുകൊണ്ട് പറയുകയല്ല ഭയങ്കര കൈപ്പുണ്യം ആണ്…… എനിക്കും അത് പോലെത്തന്നെ കിട്ടിയിട്ടുണ്ട്…… ആ അതെന്നെ കൈപ്പുണ്യം 😜😜…… നിങ്ങൾ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ ഞാൻ സത്യം പറഞ്ഞതാ…… എന്നാ ഞാൻ ഇനി സത്യം ഒന്നും പറയൂല നോക്കിക്കോ പറഞ്ഞാലും വിശ്വസിക്കിലാ 😏😏
രാവിലത്തെ ഫുഡ് അടിയൊക്കെ കഴിഞ്ഞ് കുറച്ച് സമയം അമ്മയെ അടുക്കളയിൽ സഹായിക്കാൻ തുടങ്ങി അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയുന്നത്…… ആ റിങ്ടോൺ കേട്ടപ്പോഴേ എനിക്ക് മനസിലായി അത് അജു ആണെന്ന്…… അജു ആരാന്നല്ലേ അവൻ എന്റെ ചങ്ക് ആണ് എന്റെ ചങ്ക് bro 😍😘…… ഫോൺ എടുത്തപ്പോഴേ നല്ല വെറൈറ്റി ചീത്ത കൊണ്ട് അവൻ അഭിഷേകം നടത്തി ഹോ പകച്ചു പോയി എന്റെ ബാല്യം 😪…… എന്റെ പൊന്ന് അജു നീ എന്നെ ചീത്ത വിളിക്കാൻ ആണോ വിളിച്ചത്…… നിന്നെ ചീത്ത വിളിക്കുകയല്ല കൊല്ലുകയാ വേണ്ടത്…… ഇവൻ ഇങ്ങനെ ചൂടാവുന്നത് വേറെ ഒന്നും കൊണ്ടല്ല കുറെ ദിവസമായി ഇവനെ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും അതിന്റെ ദേഷ്യം തീർക്കുകയാ…… ഡാ വേറെ ഒന്നും കൊണ്ടല്ല എന്റെ ഫോൺ കംപ്ലയിന്റ് ആയിരുന്നു ഇന്നലയ നിക്കി ശെരിയാക്കി തരുന്നത്
ചോദിക്കുമ്പോൾ അങ്ങനെ പറഞ്ഞ മതി വിളിച്ചാലും കിട്ടില്ല മെസ്സേജ് അയച്ചാലും കിട്ടില്ല…… ഞാൻ പറഞ്ഞില്ലേ അജു അല്ല നിനക്ക് എന്തോ കാര്യം പറയാൻ ഉണ്ടല്ലോ നിന്റെ പെണ്ണ് തേച്ചിട്ട് പോയോ…… പ്ഫാ 🤬🤬
അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ അജു…… ഡി നിനക്ക് ഒരു ജോബ് ഓഫർ ഉണ്ട് ഇവിടെ ഞാൻ ജോലി ചെയുന്ന കമ്പനിയിൽ തന്നെ ആണ് വരുന്നോ…… അത് പിന്നെ നീ കൊച്ചി അല്ലേ ജോലി ചെയുന്നത് എന്നെ അവിടെ അയക്കുമോ എന്ന സംശയമാണ്…… നല്ലൊരു അവസരം ആണ് അത് കളയണ്ട നീ ചോദിച്ചു നോക്ക് പിന്നെ ഇവിടെ ഞങ്ങളും ഉണ്ടല്ലോ …… ആ ഞാൻ പറഞ്ഞു നോക്കട്ട്…… എന്നാൽ നീ ഇനി ചോദിച്ചിട്ട് വിളിക്ക് പിന്നെ ഇവിടെ ഇന്റർവ്യൂ ഒക്കെ ഉണ്ട് അടുത്തയാഴ്ച ആണ് ഇന്റർവ്യൂ എന്ന ശെരി നീ പിന്നെ വിളിക്ക്
ആ ഓക്കേ…… ഈശ്വരാ അച്ഛന് സമ്മതിച്ചാൽ മതിയായിരുന്നു സമ്മതിക്കില്ലേ സമ്മതിക്കുമായിരിക്കും അല്ലേ അച്ഛന് ഉച്ചക്ക് വന്നിട്ട് ചോദിക്കാം…… ആദ്യം അമ്മയോട് പറയാം…… അമ്മേ അമ്മേ…… എന്താ നന്ദേ എന്തോ കാര്യമായിട്ട് പറയാൻ ഉണ്ടല്ലോ…… അത് പിന്നെ അമ്മേ അമ്മക്ക് അറിയാലോ എന്റെ ഏറ്റവും വല്ല്യ ആഗ്രഹം ആണ് ഒരു ജോലി എന്ന…… അതിന് ഇപ്പൊ ഞാൻ എന്താ വേണ്ടത് നീ അല്ലേ അതിന് വേണ്ടി പരിശ്രമിക്കേണ്ടത്…… ഇപ്പൊ എനിക്ക് നല്ലയൊരു ഓഫർ വന്നിട്ടുണ്ട്…… വന്നിട്ടുണ്ടെങ്കിൽ പോകുവാ എന്നല്ലാതെ…… ആ ഇനി വാക്ക് മാറ്റരുത്…… അല്ല എവിടെയാണ് ജോലിക്ക് പോകേണ്ടത്…… കൊച്ചി… കൊച്ചിയോ അതൊന്നും വേണ്ട ഈ കണ്ണൂരിൽ വേറെ കമ്പനി ഒന്നുല്ലേ
ഓ എന്റെ അമ്മേ ഒന്ന് പതുക്കെ പറ എനിക്ക് കേൾക്കാം ഇനി ഇത് അച്ഛമ്മ കേട്ടാലുള്ള അവസ്ഥ ഞാൻ പറയണ്ടല്ലോ…… നീ എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല…… അമ്മ തന്നെ അല്ലേ പറഞ്ഞെ പോക്കൊന്ന്…… അന്നേരം നീ സ്ഥലം പറഞ്ഞില്ലല്ലോ…… പ്ലീസ് അമ്മ എന്റെ ആഗ്രഹം അല്ലേ പേടിക്കാൻ ഒന്നുമില്ല അജുവും ഉണ്ണിയും ഒക്കെ അവിടെ ഇല്ലേ പിന്നെ എന്താ…… അവരുടെ കമ്പനിയിൽ ആണോ…… ആ അതെ അവരുടെ കൂടെ ആണ് വർക്ക് ചെയ്യേണ്ടത് പിന്നെ കിട്ടും എന്ന ഉറപ്പൊന്നുമില്ല ഇന്റർവ്യൂ ഒക്കെ ഉണ്ട്
…… ഇന്റർവ്യൂ ഉണ്ടോ…… ആ അതില്ലാതെ പിന്നെ.
എന്നാൽ പേടിക്കാൻ ഇല്ല നിനക്ക് കിട്ടില്ലെന്ന് ഉറപ്പാ…… അമ്മേ 😔😔. പിന്നെ ഞാൻ എന്താ പറയുക എത്ര ഇന്റർവ്യൂന് പോയതാ പേടിച്ചിട്ട് ഒന്നും പറയാതെ വരുന്നത് അല്ലേ നിന്റെ പതിവ്. ഇല്ല ഇപ്പ്രാവശ്യം ഞാൻ കലക്കും. എന്നാ നിനക്ക് നല്ലത് അച്ഛനോട് ചോദിക്ക് അച്ഛൻ സമ്മതിച്ചാൽ എനിക്ക് കുഴപ്പമില്ല… ഓ എന്റെ മുത്താണ് എന്റെ അമ്മ 😍😘😘. ആ മതി മതി കെട്ടിപിടിച്ചത് ഞാൻ ഈ കറി ഒന്ന് ഇളക്കട്ടെ..എന്നാൽ അമ്മ അമ്മയുടെ പണി എടുത്തോ ഞാൻ അച്ഛൻ വരുന്നുണ്ടോന്ന് നോക്കട്ടെ.. ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി കണ്ണുംനട്ടിരുന്ന..അച്ഛൻ വരുന്നതും കാത്ത് അച്ഛൻ സമ്മതിച്ചാൽ മതിയായിരുന്നു.
തുടരും

by