19/04/2026

സ്മൃതിപഥം : ഭാഗം 07

രചന – ഇഷ ജാൻവി

അനുവിന് പിന്നിലായി നെഞ്ചിൽ കൈയും കെട്ടി നിൽക്കുന്ന കാർത്തിക്.കാക്കി ഷർട്ടും കാവി മുണ്ടുമാണ് വേഷം എന്നത്തേയും പോലെ നെറ്റിയിൽ കറുപ്പ് കുറിയുമുണ്ട്, പക്ഷെ എന്നും കാണുന്ന പുഞ്ചിരി ആ ചുണ്ടിൽ ഇല്ലായിരുന്നു. എന്താ വല്യേച്ചി ഇത്‌ കുഞ്ഞളിയൻ വന്നിട്ട് അകത്തേക്ക് ക്ഷണിക്കാതെ മുന്നിൽ തന്നെ നിൽക്കുന്നെ….. അനുവിനെ ഒന്ന് രൂക്ഷമായി നോക്കി അച്ചു വാതിലിന്റെ അവിടുന്ന് മാറി നിന്നു….. അകത്തേക്ക് കയറി വാ കുഞ്ഞളിയ….. അനു കാർത്തിയോട് പറഞ്ഞ് അകത്തേക്ക് കയറി….. ഐഷുവാണെങ്കിൽ കാർത്തിയെ കണ്ട് തറഞ്ഞു നിൽക്കുകയാ എങ്കിലും അവളുടെ മനസ്സ് സന്തോഷത്താൽ തുള്ളുകയായിരുന്നു…… ഐഷുവിനെ നോക്കി മീശ പിരിച്ചു അവൾക്കായുള്ള പുഞ്ചിരിയും കൊടുത്ത് അകത്തേക്ക് കയറി. സുമയും എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയാണ് അവര് ഒന്ന് അച്ചുവിനെ നോക്കി അച്ചു ഐഷുവിന്റെ മുഖത്തെ സന്തോഷം കണ്ട് ദേഷ്യം വന്നു വിറച്ചു നിൽക്കുകയാ….. ഐഷു കുറച്ചു സമയം അവിടെ നിന്നതിനു ശേഷം അടുക്കളയിലേക്ക് പോയി…..

അടുത്താഴ്ച ഡ്രെസ്സ് എടുക്കാൻ പോകുന്നുണ്ട് ആ വിവരം പറയാനാണ് ഞാൻ വന്നത്………. ആരും ഒന്നും മിണ്ടാത്തത് കണ്ട് കാർത്തി തന്നെ പറഞ്ഞു….. അത്.. അത് പിന്നെ….. കാർത്തിയോട് എന്ത് പറയുമെന്ന് അറിയാതെ സുമ തപ്പി കളിച്ചു….. അത് ഞങ്ങൾക്ക് ഒന്ന് കൂടെ തീരുമാനിക്കണം….. ആദ്യം കാർത്തിയെ കണ്ട് ഒന്ന് പതറിയെങ്കിലും കുറച്ചു പുച്ഛത്തോടെ അച്ചു പറഞ്ഞു….. ഇനി എന്ത് തീരുമാനിക്കാനാണ് നാളെ ഡേറ്റ് നോക്കാൻ പോകുമെന്ന് അന്നേ വിളിച്ച പറഞ്ഞതല്ലേ നിങ്ങള് സമ്മതിക്കുകയും ചെയ്തതാണല്ലോ….. വാക്കുകളിൽ ദേഷ്യമുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ കാർത്തി പറഞ്ഞു….. അത് അന്നല്ലേ ഇപ്പൊ നല്ലൊരു ആലോചന അവൾക്ക് വന്നിട്ടുണ്ട്….. ഓഹോ….. ഒരു ചിരിയോടെ കാർത്തി ഇരുന്നിടത് നിന്നും എഴുന്നേറ്റു….. അപ്പോഴാണ് ഐഷു ചായയും കൊണ്ട് വന്നത്,….. ആഹാ എന്റെ കുഞ്ഞുസ് ചായ എടുക്കാൻ പോയതാണോ….. അവന്റെ കുഞ്ഞുസ് വിളി കേട്ട് അവൾക്കാകെ എന്തോ പോലെയായി. അച്ചുവും അവളെ ദേഷ്യത്തോടെ നോക്കുന്നുണ്ട്, അനുവാണെങ്കിൽ ആകെ കിളി പോയ അവസ്ഥയിലാണ്….. അവളുടെ കൈയിൽ നിന്ന് ചായ വാങ്ങി, ഒന്ന് സിപ് ചെയ്തു….. അല്ല കുഞ്ഞുസ് ഇവര് പറയുന്നതൊക്കെ നീ കേട്ടോ….. ഇല്ലാന്ന് തലയാട്ടി……….

എന്തെന്ന് അറിയാതെ അവള് അനുവിനെ നോക്കി….. നിനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് അതുകൊണ്ട് ഞാനുമായുള്ള കല്യാണ കാര്യം ഒരിക്കൽ കൂടെ ഒന്ന് ആലോചിക്കണമെന്ന്….. രാവിലെ അറിഞ്ഞതാണെങ്കിലും അവൾക്ക് കാർത്തിയുടെ നാവിൽ നിന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു….. അവള് നിറ മിഴിയോടെ കാർത്തിയെ നോക്കി….. അല്ല കുഞ്ഞാ നിനക്കും ഇനി….. അവൻ ഒരു കള്ള ചിരിയോടെ ഐഷുവിനോട് ചോദിച്ചതും, ഐഷു രൂക്ഷമായി അവനെ നോക്കി….. അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാടി അതിനു ഈ കണ്ണ് ഇങ്ങനെ ഉരുട്ടേണ്ട….. അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് കുടിച്ചു കഴിഞ്ഞ ഗ്ലാസ്സ് ഐഷുവിന്റെ കൈയിൽ കൊടുത്തിട്ട് അത് കൊണ്ട് വെക്കാൻ പറഞ്ഞു….. ഇതൊക്കെ കേട്ട് കലി തുള്ളി നിൽക്കുകയാണ് അച്ചു വേറെ ഒന്നുമല്ല കാർത്തി ഐഷുവിനോട് സ്നേഹത്തോടെ സംസാരിക്കുന്നതൊന്നും കക്ഷിക്ക് ഇഷ്ടപ്പെട്ടില്ല ആ അതെന്നെ കുശുമ്പ്…… ആ നമ്മള് എവിടെയാ പറഞ്ഞ് നിർത്തിയത്….. കാർത്തി അച്ചുവിന്റെ മുന്നിൽ പോയി നിന്ന് നെറ്റിയിൽ തടവി ചോദിച്ചു…..

അത് ഈ കല്യാണം നടക്കില്ല….. അതിന് നിന്നയല്ലല്ലോ ഞാൻ കല്യാണം കഴിക്കാൻ പോകുന്നത്….. ഇത്തവണ നല്ല ദേഷ്യത്തോടെയാണ് കാർത്തി ചോദിച്ചത്….. അവന്റെ ശബ്ദം കേട്ട് അച്ചുവും സുമയും നന്നായി പേടിച്ചു പക്ഷെ അച്ചു അതൊന്നും പുറത്തു കാണിച്ചില്ല….. പക്ഷെ കാർത്തിയുടെ ഈ ഭാവം കണ്ടു ഏറ്റവും കൂടുതൽ ഞെട്ടിയത് ഐഷുവാണ്, ഇതുവരെ ദേഷ്യത്തോടെ കണ്ടിട്ടില്ല അവളോട് സ്നേഹത്തോടെ ഇടപെടുന്ന കാർത്തിയെ അല്ലെ അവൾക്ക് അറിയൂ….. ആണോ ഡീ….. അച്ചുവിന്റെ മറുപടിയൊന്നും കേൾക്കാത്തത് കൊണ്ട് ഒന്ന് കൂടെ ചോദിച്ചു….. അ.. അ.. അല്ല….. പിന്നെ നീ ആരാടി ഈ കല്യാണത്തിന് സമ്മതമല്ല എന്ന് പറയാൻ….. ഞാൻ.. ഞാൻ അവളുടെ ചേച്ചിയാണ്….. ആദ്യം ഒന്ന് പതറിയെങ്കിലും അച്ചു ധൈര്യത്തോടെ പറഞ്ഞു….. അയിന്….. അവൻ താടി ഒന്ന് തടവി കൊണ്ട് ചോദിച്ചു…..

നിങ്ങള് ഇവിടെ നിന്ന് ഇങ്ങനെ പറഞ്ഞിട്ടൊന്നും കാര്യമില്ല ഈ കല്യാണം നടക്കില്ല….. അച്ചു വീണ്ടും പറഞ്ഞു….. ദേ ഇപ്പൊ ഈ നിമിഷം ഇവളെ എനിക്ക് താലി കെട്ടാം പക്ഷെ എന്റെ പെണ്ണിന്റെ ആഗ്രഹം അവള് എന്നും പ്രാർത്ഥിക്കുന്ന ആ ദേവിയുടെ നടയിൽ വച്ചു വേണമെന്നാണ് അത് കൊണ്ട് മാത്രം ഞാൻ ആ ഒരു സാഹസത്തിന് മുതിരുന്നില്ല….. ഐഷുവിനെ അവന്റെ അരികിലേക്ക് ചേര്ത്ത നിർത്തി കൊണ്ട് പറഞ്ഞു….. ഐഷു അവന്റെ കണ്ണുകളിലേക്ക് നോക്കി ആ നെഞ്ചോട് ചേർന്ന് നിന്നു….. പിന്നെ എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്നാണല്ലോ അത് അല്ല ഞാൻ അറിയാതെ ഇവളുടെ കെട്ട് നടത്താം എന്ന് ആരും മനക്കോട്ട കെട്ടേണ്ട ഈ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അത് ഈ കാർത്തിയുടെ കൈ കൊണ്ടായിരിക്കും….. ഐഷുവിന്റെ കഴുത്തിലൂടെ കൈയിട്ടു അവളെ ഒന്ന് കൂടെ നെഞ്ചിലേക്ക് ചേര്ത്ത പറഞ്ഞു…..

ഇനി എന്റെ പെണ്ണിനെ കാണാൻ ആരെങ്കിലും വന്നു എന്ന് ഞാൻ അറിഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ പ്രതികരിക്കുക….. കാർത്തി അത്രയും പറഞ്ഞ് നിർത്തി അപ്പോഴും അച്ചുവിന്റെ കണ്ണുകൾ ഐഷുവിനെ ചേര്ത്ത നിർത്തിയ അവന്റെ കൈയിലായിരുന്നു കാരണം അത്രയും സ്നേഹത്തോടെയും കരുതലോടെയുമാണ് അവൻ അവളെ പിടിച്ചിട്ടുള്ളത്. ഐഷുവിന്റെ അമ്മക്ക് എന്തേലും എതിർപ്പുണ്ടോ….. സുമയുടെ നേരെ തിരിഞ്ഞു ചോദിച്ചു….. ഇല്ലാ…… നേരത്തെയുള്ള അവന്റെ സംസാരം കെട്ട് സുമ ആകെ പേടിച്ചിട്ടാണുള്ളത്….. ഹ്മ്മ് അപ്പൊ നാളെ വിവാഹത്തിന്റെ ഡേറ്റ് എടുക്കുന്നതിൽ ആർക്കും എതിര്പ്പില്ലല്ലോ….. അച്ചുവിനെ നോക്കിയാണ് ചോദിച്ചത്….. അച്ചു മറുപടിയൊന്നും പറയാതെ അവനെ നോക്കി. അവന്റെ തന്റേടവും രൂപവും എല്ലാം അവളെ ആകർഷിച്ചു ഐഷുവിനെ ചേര്ത്ത പിടിക്കുന്നത് പോലെ അവന്റെ കരവലയത്തിൽ ഇരിക്കാൻ അവളും ആഗ്രഹിച്ചു.

ഒരിക്കൽ പോലും സന്ദീപിൽ നിന്ന് ഈ കരുതലൊന്നും കിട്ടിയില്ലെന്നു അവള് ഓർത്തു അവൻ കെട്ടിപ്പിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യാറുണ്ട് പക്ഷേ അന്നൊന്നും ആ ഒരു സ്നേഹമോ കരുതലോ അവന്റെ കണ്ണുകളിൽ അവള് കണ്ടില്ലെന്നതും അവളെ കാർത്തിയിലേക്ക് കൂടുതൽ അടുപ്പിച്ചു. അച്ചുവിന്റെ നോട്ടം ശെരിയല്ല എന്ന് കണ്ടതും അവൻ രൂക്ഷമായി അവളെ ഒന്ന് നോക്കി. എനിക്ക് ഐഷുവിനോട് ഒന്ന് തനിച്ചു സംസാരിക്കണം….. സുമയോട് അനുവാദം ചോദിക്കും പോലെ അവരെ നോക്കി ചോദിച്ചു….. സുമ അവനെ നോക്കി തലയാട്ടി….. ഐഷു അവന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവനെ നോക്കി അവനിൽ നിന്ന് അടർന്നു മാറി. ഐഷു പുറത്തേക്ക് പോകാൻ തുടങ്ങി….. കുഞ്ഞുസേ നിന്റെ റൂമിൽ നിന്ന് സംസാരിക്കാം….. അവൻ കുറുമ്പൊടെ അവളോട് പറഞ്ഞു….. ഹ്മ്മ്….. അവനെയും കൂട്ടി അവളുടെ റൂമിലേക്ക് പോയി….. അവര് പോകുന്നതും നോക്കി കത്തുന്ന മിഴികളോടെ സുമയെ നോക്കി അച്ചു അവളുടെ റൂമിലേക്ക് പോയി.

വേറെ ഒന്നുമല്ല അവളുടെ റൂമിന്റെ അടുത്താണ് അവളുടെ മുറി അവര് പറയുന്നത് ഒളിച്ചു കേൾക്കാൻ പോയതാ (അങ്ങനെയൊക്കെ കേൾക്കുമോ എന്ന് ചോദിച്ചാൽ ചിലപ്പോൾ കേൾക്കുമായിരിക്കും ). കുഞ്ഞു മുറിയാണ് ചെറിയൊരു മേശയും ഒരു കുഞ്ഞു പെട്ടിയും ഒരു സൈഡിലുണ്ട് അവൻ അകത്തു കയറിയതും വാതിലും ചാരി ഐഷു നോക്കിയപ്പോൾ അവൻ കണ്ണ് ചിമ്മി കാണിച്ചു….. നേരത്തെയുള്ള പേടി ഇനിയും പെണ്ണിന് വിട്ട മാറിയില്ല അല്ല എപ്പോഴും സ്നേഹത്തോടെ പെരുമാറുന്ന ആള് പെട്ടെന്ന് ദേഷ്യപ്പെട്ടാൽ ആർക്കായാലും പേടി തോന്നില്ലേ….. ഐഷു ഒരു ദാവണിയാണ് ഇട്ടിട്ടുള്ളത് മുടി മുഴുവൻ ഒരു സൈഡിലേക്ക് ഇട്ടിട്ടുണ്ട് കവിളിലെ പാട് കാർത്തി കാണാതിരിക്കാൻ അടുക്കളയിൽ പോയ ഉടനെ അങ്ങനെ ഇട്ടതാണ്. അനു ഇത്‌ പറഞ്ഞില്ല എന്ന് ഓർത്തപ്പോൾ അവളക്ക് ആശ്വാസമായി ഇല്ലെങ്കിൽ ഇതിന് കൂടിയുള്ളത് ഇപ്പൊ കാണാമായിരുന്നു….. കാർത്തി പോയി ഐഷുവിന്റെ ബെഡിൽ ഇരുന്നു….. പനി മാറിയോ….. ഇപ്പോഴാണോ ചോദിക്കുന്നെ….. അത് വന്നപ്പോൾ ചോദിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നല്ലോ…..

ഹ്മ്മ് മാറി എന്റെ പെണ്ണ് ഇന്നലെ നല്ല ചുക്ക് കാപ്പിയൊക്കെ ഇട്ട് തന്നല്ലോ രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ആ ക്ഷീണം വരെ മാറി….. ഹ്മ്മ്….. അവള് ചെറുതായി ചിരിച്ചു….. ചിരിക്ക് അത്ര വോൾടേജ് പോരല്ലോ പെണ്ണെ….. അവളെ അവന്റെ മടിയിൽ പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു….. ആ ഒരു പ്രവർത്തിയിൽ ഐഷു ഒന്ന് ഞെട്ടി….. അത് അത് എന്തിനാ ചേച്ചിയോട് ദേഷ്യപ്പെട്ടെ….. പിന്നെ എന്റെ പെണ്ണിനെ വേറെ ഒരുത്തന് കെട്ടിച്ചു കൊടുക്കുമെന്ന് പറഞ്ഞവളെ ഞാൻ പിടിച്ചു ഉമ്മ വെക്കണോ….. ധാവണിയുടെ ഉള്ളിലൂടെ അവളുടെ വയറില് ഒന്ന് നുള്ളി കൊണ്ട് ചോദിച്ചു….. ആ ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ടോ എന്തോ അവന്റെ തുറന്നു കിടക്കുന്ന ഷിർട്ടിനുള്ളിലൂടെ അവന്റെ ചുമലിൽ അവള് അമർത്തി കടിച്ചു….. ആ……… അവൻ അവളുടെ ഇടുപ്പിൽ രണ്ട് കൈ കൊണ്ടും അമർത്തി പിടിച്ചു….. എന്നെ അല്ലാതെ വേറെ ആരെയെങ്കിലും ഉമ്മ വെക്കുന്നത് മനസ്സിൽ പോലും ചിന്തിക്കരുത് അത് പോലെ തമാശക്ക് ആണെങ്കിലും അങ്ങനെ പറയരുത്….. അവളുടെ കുറുമ്പൊടെയുള്ള സംസാരം കെട്ട് അവൻ ഒന്നുടെ അവളെ ചേര്ത്ത നിർത്തി അവളുടെ ചെവിയിൽ പതിയെ ചുംബിച്ചു…..

എന്റെ ഈ കുഞ്ഞുസിനെ അല്ലാതെ വേറെ ഏത് പെണ്ണിനെ കുറിച്ചാ ഞാൻ ആലോചിക്കേണ്ടത് ഇപ്പൊ എൻറെ സ്വപ്നത്തിൽ പോലും നീയേയുള്ളൂ….. അവളുടെ കവിളിൽ മെല്ലെ ചുംബിച്ചു കൊണ്ട് പറഞ്ഞു….. ഐഷു അവന്റെ നെഞ്ചോട് ചേർന്ന് നെറ്റിയിൽ ചുംബിച്ചു കഴുത്തിലൂടെ കൈ ചുറ്റി ഇരുന്നു….. എത്ര പാവം പിടിച്ച ഐഷു ആയിരുന്നു പ്രണയിക്കാൻ തുടങ്ങിയപ്പോൾ പെണ്ണ് ആകെ മാറി പോയി, അത് അല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മളോട് ഏറ്റവും സ്നേഹമുള്ളവരോട് അല്ലെ നമ്മള് നമ്മുടെ കുറുമ്പൊക്കെ കാണിക്കുക….. അല്ല കുഞ്ഞുസേ നീ എന്താ ഇന്ന് കോളേജിൽ പോകാതിരുന്നേ….. അത് അത് ചേച്ചി പറഞ്ഞു പോകേണ്ട എന്ന്….. അവന്റെ ആ ചോദ്യം കെട്ട് അവള് ഒന്ന് ഞെട്ടി പിന്നെ അതൊന്നും പുറത്തു കാണിക്കാതെ അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റു മേശക്ക് അരികിൽ പോയി ബുക്ക്‌ എടുത്ത് വച്ചു കൊണ്ട് പറഞ്ഞ്…..

അതോണ്ടാണോ എന്റെ പെണ്ണ് ഇന്ന് പോകഞ്ഞേ….. അവളുടെ പിന്നിൽ നിന്ന് കൊണ്ട് ചോദിച്ചു….. ഹ്മ്മ്….. ഉറപ്പാണോ….. അവളെ അവന് അഭിമുഖമായി തിരിച്ചു നിർത്തി….. അവന്റെ മുഖത്തു നോക്കാതെ താഴേക്ക് നോക്കി നിന്നു….. ഞാൻ പറഞ്ഞതല്ലേ കള്ളത്തരം കാണിക്കുന്നവരാണ് ഇങ്ങനെ മുഖത്തു നോക്കാതെ സംസാരിക്കുകയെന്ന്….. അവൻ അവളുടെ മുഖം ചൂണ്ടു വിരൽ കൊണ്ട് പൊക്കി….. നിറഞ്ഞ കണ്ണുകളോടെ അവള് അവനെ കെട്ടിപിടിച്ചു കരഞ്ഞു….. എന്നെ എന്നെ അടിച്ചു….. അവള് എങ്ങി കൊണ്ട് പറഞ്ഞു….. ആര്….. ചേച്ചി….. എന്തിന്….. ഞാൻ ആൾക്കാരെ വശീകരിക്കുന്നവളാണെന്ന് പറഞ്ഞു….. അവന്റെ നെഞ്ചിലേക്ക് മുഖം പൊത്തി കരഞ്ഞു….. എന്നിട്ട് അതൊക്കെ കേട്ട് നിന്നോ….. അവള് മറുപടി ഒന്നും കൊടുത്തില്ല….. അവളെ അടർത്തി മാറ്റി മുടിയൊക്കെ പിന്നിലേക്ക് ഇട്ടു അടി കൊണ്ട കവിളിൽ മെല്ലെ ഒന്ന് തഴുകി (നേരത്തെ അടി കിട്ടാത്ത കവിളിലാണ് ഉമ്മ വെച്ചത് 🤭). അവിടെ മെല്ലെ ഒന്ന് ചുംബിച്ചു…..

ഞാൻ ചോദിച്ചത് കേട്ടോ നീ എല്ലാം കേട്ട് നിന്നത് അല്ലാതെ സത്യം പറഞ്ഞില്ലേ….. എന്നോട് കാര്യം പറയാതെയാണ് അടിച്ചത് അത് കഴിഞ്ഞ് അനു ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു എന്റെ ഭാഗത്തു തെറ്റില്ലയെന്ന്….. എന്നിട്ട്….. ചേച്ചിക്ക് എന്നെ വിശ്വാസമില്ല എന്ന് പറഞ്ഞു….. ഹ്മ്മ്….. അനു സോറി പറയാൻ പറഞ്ഞു പക്ഷേ ഒന്നും പറഞ്ഞില്ല….. അടിയും കൊണ്ട് അവള് പിന്നെ സോറി വന്നു പറഞ്ഞാൽ അടിച്ചതിന്റെ വേദന മാറുമോ….. ചേച്ചി അടിച്ചതിലൊന്നും എനിക്ക് സങ്കടമില്ല പക്ഷെ എന്നെ വശീകരിക്കുന്നവൾ എന്ന് വിളിച്ചതാണ് വിഷമമായത്….. അവള് അങ്ങനെ പറഞ്ഞിട്ടും നീ കേട്ടു നിൽക്കുകയല്ലേ ചെയ്തത്, അതിനുള്ള മറുപടി അപ്പോൾ തന്നെ കൊടുക്കണം പിന്നെ ഒരിക്കലും അവള് നിന്നെ പറ്റി പറയാത്ത രീതിയിൽ….. ഇനിയെങ്ങാനും ആരുടെയെങ്കിലും കൈയിൽ നിന്ന് തല്ല് വാങ്ങി വന്നാൽ മറ്റേ കവിളിൽ ഞാനും തരും….. അവൻ പറഞ്ഞത് കേട്ട് അവള് തുറിച്ചു നോക്കി….. കേട്ടല്ലോ….. ഹ്മ്മ്….. അവള് മെല്ലെ തലയാട്ടി…..

ഹ്മ്മ് വാ….. ഹാളിൽ അനുവും സുമയും ഇരിപ്പുണ്ട്….. ഐശ്വര്യ എവിടെ….. അനുവിനോടാണ് ചോദ്യം….. അവൻ റൂമിലുണ്ടെന്ന് പറഞ്ഞപ്പോൾ വിളിക്കാൻ പറഞ്ഞു. ഐഷു വേഗം അവന്റെ കൈയിൽ കേറി പിടിച്ചു….. അവൻ ഒന്നുമിലേന്ന് കണ്ണ് ചിമ്മി കാണിച്ചു….. ആ സത്യം പറഞ്ഞാൽ മറ്റുള്ളവരുടെ കൈയിൽ നിന്ന് അനാവശ്യമായി ഒന്നും വാങ്ങുന്നത് എനിക്ക് ഇഷ്ടമല്ല അതാണ് ഞാൻ എന്റെ പെണ്ണിനോടും പറഞ്ഞത് പക്ഷെ അവളുടെ ചേച്ചിയായത് കൊണ്ട് അവൾക്ക് തിരിച്ചു കൊടുക്കാൻ മടി പക്ഷെ എനിക്ക് അങ്ങനെ ഒരു മടിയുമില്ല….. അത്രയും പറഞ്ഞു ഐഷുവിന്റെ കൈ അവന്റെ കൈയിൽ നിന്ന് മാറ്റി അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി അച്ചുവിന്റെ മുന്നിൽ പോയി നിന്ന് അവളുടെ വലുത് കവിളിൽ തന്നെ ഒരു അടി കൊടുത്ത് ആ തഴമ്പുള്ള കൈ കൊണ്ട് കിട്ടിയപ്പോൾ തന്നെ അവൾ ഒരു വശം ചെരിഞ്ഞു പോയി സുമ വേഗം വന്നു അവളെ താങ്ങി….. നീ നീ എന്തിനാ എന്റെ മോളെ അടിച്ചേ….. സുമ ദേഷ്യത്തോടെ ചോദിച്ചു…..

ആഹാ ഇന്നലെ ഈ മോൾക്കും അടി കിട്ടിയത് നിങ്ങളുടെ മുന്നിൽ നിന്ന് അല്ലെ എന്നിട്ട് അവളുടെ കാര്യത്തിൽ ഇതൊന്നും കണ്ടില്ലല്ലോ….. ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് ഐഷു അവന്റെ കൈ പിടിച്ചു വേണ്ട എന്ന് തലയാട്ടി. അനു എല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഐഷുവിന് മനസിലായി….. സുമ ഒന്നും മിണ്ടാതെ നിന്നു. അച്ചു അടി കിട്ടിയിട്ടും അവനെ വായിനോക്കുന്ന തിരക്കിലാണ്. അവരോട് ദേഷ്യത്തോടെ പറയുമ്പോഴും ഐഷുവിന് നേരെ നോക്കുമ്പോൾ അവന്റെ കണ്ണിൽ പ്രണയമാണ് നിറഞ്ഞത് അത് എല്ലാവർക്കും മനസിലായി. അനുവിനാണ് അത് കണ്ടപ്പോൾ സന്തോഷമായത്. വന്ന ഉടനെ ഒരു സീൻ ക്രീയെറ്റ് ചെയ്യേണ്ട എന്ന് കരുതിയാണ് ഇത്രയും സമയം വെയിറ്റ് ചെയ്തത്….. പിന്നെ….. അതും പറഞ്ഞു അവളുടെ ഇടത്തെ കവിളിലും ഒരു അടി കൊടുത്തു….

ഇത്‌ എന്റെ പെണ്ണിനെ അനാവശ്യം പറഞ്ഞതിന്. നിന്റെ പുഴുത്ത നാവ് കൊണ്ട് എന്റെ പെണ്ണിനെയെങ്ങാൻ കുത്തി നോവിച്ചാൽ അറിയാലോ എന്നെ ഈ കിട്ടിയതിന്റെ ഡബിൾ ആയിരിക്കും…… നിന്റെ ചരിത്രമൊക്കെ എനിക്ക് നന്നായി അറിയാം അതോണ്ട് പുതിയ അടവൊന്നും കൊണ്ട് എന്റെ പിന്നാലെ വരേണ്ട….. അവൾക്ക് ഒരു താക്കീതും കൊടുത്ത് അനുവിന് നേരെ തിരിഞ്ഞു കൊണ്ട് കൈ നീട്ടി അനു ചിരിയോടെ ഒരു ബോക്സ് അവന്റെ കൈയിൽ വച്ചു കൊടുത്തു….. ദേ ഇതെന്റെ പെണ്ണിനാണ്….. ആ ബോക്സ് അവളുടെ കൈയിൽ കൊടുത്തു….. അവള് സംശയത്തോടെ അവനെ നോക്കി….. ഇനി എന്ത് ഉണ്ടെങ്കിലും എന്നെ വിളിച്ചു പറയണം അതിനാണ്….. അപ്പോഴാണ് കൊടുത്തത് ഫോൺ ആണെന്ന് മനസിലായത്….. അവള് ചിരിയോടെ തലയാട്ടി….. അവളുടെ മുടിയിൽ ഒന്ന് തലോടി നെറ്റിയിൽ ഒന്ന് ചുംബിച്ചു അവളോടും അനുവിനോടും യാത്ര പറഞ്ഞു പോയി….. എല്ലാവരുടെ മുന്നിൽ നിന്നും അവൻ ചുംബിച്ചതിന്റെ ഷോക്കിലാണ് ഐഷു…… തുടരും…..