രചന – ഇഷ ജാൻവി
ആരാണാവോ എന്നെ കാണാൻ വരുന്നത് കുറച്ച് സമയം കൂടെ മാമനോട് വർത്തമാനം പറഞ്ഞിരുന്നു….. പുറത്ത് കാറിന്റെ സൗണ്ട് കേട്ടപ്പോൾ ഞാൻ വേഗം അടുക്കളയിലേക്ക് സ്കൂട്ട് ആയി….. അവിടെ അമ്മയും മാമിമാരും എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട്….. ഞാനും അവരുടെ അടുത്ത പോയി നിന്നു….. നന്ദേ ശെരിക്കും നോക്കിക്കോ ഇനി കണ്ടില്ല കേട്ടില്ല എന്നൊന്നും പറയരുത്….. മാമി പറയുന്നത് കേട്ടാൽ തോന്നും ഇന്ന് തന്നെ എന്റെ കല്യാണം ഉറപ്പിക്കുന്നുണ്ട് എന്ന….. അതുകൊണ്ട് തന്നെയാ പറഞ്ഞെ….. എന്താ അമ്മേ ഈ പറയുന്നേ….. ഡീ അവര് രണ്ട് ദിവസം മുന്നേ വന്നിരുന്നു അച്ഛനും മാമൻമാരും എല്ലാം അന്വേഷിച്ചു നല്ല കൂട്ടര് ആണ് നിനക്ക് ഇഷ്ടായാൽ ഇന്ന് ഉറപ്പിക്കാം എന്നാണ് അവര് പറഞ്ഞത്….. അമ്മേ എന്താ ഇത്ര പെട്ടെന്ന്….. ഇത്ര പെട്ടെന്നൊ നിന്റെ കൂടെ പഠിച്ച കുട്ടികളുടെ എല്ലാം കല്യാണം കഴിഞ്ഞു….. അതിനു….. നിന്റെ കല്യാണം ഞങ്ങളുടെ എല്ലാം സ്വപ്നം അല്ലേ മോളെ….. മാമി പക്ഷേ….. ഇനി ഒന്നും പറയണ്ട നന്ദേ നീ ട്രേ പിടിച്ചേ എന്നിട്ട് ഞങ്ങളുടെ പിന്നാലെ വാ….. അമ്മയും മാമിമാരും ഓരോ സ്വീറ്സ് എടുത്ത് മുന്നിൽ നടന്നു ഞാൻ പിന്നിലും….. അമ്മ എന്നോട് കണ്ണുകൊണ്ട് ചായ കൊടുക്കാൻ പറഞ്ഞു…..
ഞാൻ വേഗം തലയാട്ടി ഓരോ ആൾക്കും കൊടുത്തു….. ചെക്കന്റെ അമ്മയും അച്ചനും ആണ് കൂടെ വന്നത് എന്ന തോനുന്നു….. ആ ഞാൻ വിചാരിച്ചത് പോലെ തന്നെ അച്ഛൻ അവരെ ഒക്കെ ഒന്ന് പരിചയപെടുത്തി തന്നു….. ഞാൻ എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്തു….. ചെക്കൻ ആള് സൂപ്പർ ആണ് ഒരു ജന്റിൽ മാൻ ലുക്ക് കണ്ണട ഒക്കെ വച്ച് ഷർട്ട് ഇന്സിടെ ചെയ്ത് മുടി ഒക്കെ ഒരു സൈഡിൽ ഒതുക്കി വച്ച് കാണാൻ മൊഞ്ചൻ തന്നെ എന്നാലും ഹരി ഏട്ടന്റെ അത്ര ഒന്നുമില്ല….. പക്ഷേ ചെക്കൻ എന്നെ ശെരിക്കും മൈൻഡ് ചെയുന്നത് വരെ ഇല്ല്ല മൊബൈലിൽ കണ്ണും നട്ട ഇരിപ്പാണ്….. ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാട്ടോ മാമൻ പറഞ്ഞു….. അല്ലേലും മാമൻ മുത്ത് ആണ് ഞാൻ മനസ്സിൽ വിചാരിച്ചത് മാമൻ പറഞ്ഞല്ലോ….. എങ്ങനെ എങ്കിലും ഈ കല്യാണം മുടക്കണം….. പക്ഷേ എന്റെ പ്രതീക്ഷകൾ ഒക്കെ ആ ചെക്കന്റെ അമ്മ തെറ്റിച്ചു….. എന്ത് സംസാരിക്കാൻ ആണ് ഇവന് മോളെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടമായി ഇനി മോൾടെ അഭിപ്രായം മാത്രം അറിഞ്ഞ മതി….. അത് ഞാൻ….. അവളുടെ അഭിപ്രായം അറിഞ്ഞിട്ട് ഞങ്ങൾ നിങ്ങളെ വിളിച്ചോളാം….. ആ അമ്മ വന്ന എന്റെ മുടിയിൽ തലോടിയിട്ട് പോയി…..
അവര് പോയതിനു ശേഷം എല്ലാവരും ഗംഭീരമായ ചർച്ചയിൽ ആണ് അവസാനം എന്റെ തീരുമാനത്തിന് അവര് കാത്തിരുന്നു….. എന്റെ ഇഷ്ടം തന്നെയാണ് എന്റെ മോൾക്കും അല്ലേ മോളെ എന്ന അച്ഛൻ പറഞ്ഞപ്പോൾ എന്റെ മറുപടി അതെ എന്ന മാത്രം ആയിരുന്നു….. കാരണം പണ്ടേ ഞാൻ അച്ഛന് വാക്ക് കൊടുത്തത് ആണ് അച്ഛൻ പറയുന്ന ആളെ മാത്രമേ കെട്ടു എന്ന….. അതുകൊണ്ട് അച്ഛന്റ സന്തോഷത്തിന് വേണ്ടി ഞാൻ എല്ലാം മൂളി കൊടുത്തു….. എനിക്ക് ഈ കല്യാണത്തിന് സമ്മതം ആണെന്ന് പറഞ്ഞപ്പോൾ അച്ഛന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. പതിനാലാം രാവ് ഉദിച്ചത് പോലെ തിളങുന്നുണ്ടായിരുന്നു അത് കണ്ടപ്പോൾ എന്റെ ദുഃഖം എല്ലാം മാറി എല്ലാവരുടെയും സന്തോഷത്തിന് എന്റെ സന്തോഷം ഇല്ലാതാക്കുന്നത് കൊണ്ട് പ്രശ്നമില്ലല്ലോ….. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു കല്യാണം വിളിക്കലും ഡ്രസ്സ് എടുക്കലും സ്വർണം എടുക്കലും ഒന്നും പറയണ്ട തിരക്കോട് തിരക്ക് ആയിരുന്നു….. കല്യാണം ഉറപ്പിച്ചതിന് ശേഷം മിഥുൻ ഏട്ടൻ എന്നെ വിളിച്ചിട്ടേ ഇല്ലാ തിരക്ക് ആയിരിക്കും….. മിഥുൻ ഏട്ടൻ ആണ് എന്നെ കല്യാണം കഴിക്കാൻ പോകുന്നത്….. അന്ന് കണ്ടതിനു ശേഷം ഞാൻ പിന്നെ കണ്ടതേ ഇല്ലാ ഇനി ഏതായാലും കല്യാണത്തിന് കാണാം….. അജുവും സിനുവും ഉണ്ണിയും ഒരാഴ്ച ലീവ് പറഞ്ഞിട്ടുണ്ട് ഹരി ഏട്ടനോട് എന്റെ കല്യാണം ആണെന്ന് അവര് പറഞ്ഞു പക്ഷേ മറുപടി ഒന്നും പറഞ്ഞില്ല എന്നാണ് അവര് പറഞ്ഞത്…..
ഒരു ദിവസം അജു എന്നെ കാണാൻ വന്നിരുന്നു സങ്കടങ്ങൾ എല്ലാം അവന്റെ മുന്നിൽ തുറന്നപ്പോൾ കുറച്ചു സമാധാനം കിട്ടി….. അജു ഹരി ഏട്ടൻ ഏട്ടന് ഇപ്പോഴും എന്നോട് ദേഷ്യമാണോ….. ………. ആയിരിക്കും അല്ലെ….. നന്ദേ നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ല എന്ന് പറഞ്ഞൂടെ….. എന്തിന് നീ കാണുന്നില്ലേ അജു എല്ലാവരുടെയും സന്തോഷം ആർക്ക് വേണ്ടിയാ അജു ഞാൻ സമ്മതമല്ല എന്ന് പറയേണ്ടത് 🙂….. നീ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ കഴിയുന്നില്ല….. അജു ഞാൻ…. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ….. നിന്നോട് ഞാൻ എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ….. അതില്ല എന്നാലും നീ എന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്നത് പോലെ ഒരു ഫീലിംഗ്….. ഞാൻ… ഞാൻ എന്ത് ഒളിക്കാനാ അജു ഒരു പതർച്ചയോടെ പറഞ്ഞു…..
അജു ഹരി സാറും അപർണ്ണയും തമ്മിൽ പ്രണയത്തിലാണോ….. നി എന്ത് ഭ്രാന്താ ഈ പറയുന്നേ നന്ദു നിനക്ക് അറിയുന്നത് അല്ലെ ഹരി സാറിന് അവളെ ഇഷ്ടമല്ല എന്ന് എന്നിട്ടാണോ….. ഇഷ്ടമല്ലായിരുന്നു പക്ഷെ ഞാൻ അന്ന് കണ്ടതാ ഏട്ടൻ അവളോട് സംസാരിക്കുന്നത്….. സംസാരിച്ചുന്ന് വച്ചു പ്രണയമാവണമെന്നുണ്ടോ….. അവര് പ്രണയിച്ചാലും ഇല്ലെങ്കിലും എനിക്ക് എന്താ അല്ലെ ചുണ്ടിൽ ചെറിയ പുഞ്ചിരിയുമായി നന്ദ പറഞ്ഞു….. നിനക്ക് ഇപ്പോഴും ഹരി ഏട്ടനെ ഇഷ്ടമാണല്ലേ….. അതിനു ഞാൻ ഏട്ടനെ ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നോ….. നിന്നോട് ഇത്രയൊക്കെ പറഞ്ഞിട്ടും നിന്നെ വിശ്വസിക്കാതിരുനിട്ടും നിനക്ക് സാറിനോട് ദേശ്യമില്ലേ….. ഇല്ലാ….. നന്ദേ……. ഇനി എന്നോട് ഒന്നും ചോദിക്കല്ലേ അജു ഞാൻ ഞാൻ എല്ലാം ഒന്ന് മറക്കാൻ ശ്രമിക്കട്ടെ….. മോളെ നീ….. നീ പേടിക്കേണ്ട അജു ഞാൻ അരുതാത്ത ഒന്നും ചെയ്യില്ല…..
ഓഫീസിലെ ആരെയും ഞാൻ കല്യാണം ക്ഷണിച്ചില്ല….. ഹരി ഏട്ടന്റെ അമ്മയെ വിളിച്ചിരുന്നു എന്റെ കല്യാണം ആണെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല ഞാൻ മുത്തശ്ശിയോടും അമ്മയോടും കല്യാണത്തിന് രണ്ട് ദിവസം മുന്നേ വരാൻ പറഞ്ഞു….. അമ്മയും മുത്തശ്ശിയും വരാം എന്ന പറഞ്ഞു….. ഞാൻ വീട്ടിൽ എല്ലാവരോടും പറഞ്ഞു അവർക്കും സന്തോഷം ആയി….. മോളെ നീ ഹരിയെ വിളിച്ചില്ലേ….. അത് ഞാൻ അച്ഛാ….. നീ ഹരി മോന്റെ നമ്പർ ഇങ് താ ഞാൻ വിളിക്കാം….. ഞാൻ ഹരി ഏട്ടന്റെ നമ്പർ കൊടുത്തു….. അച്ഛൻ ഉടനെ ഹരി ഏട്ടനെ വിളിച്ചു പറഞ്ഞു എന്താ പറഞ്ഞത് എന്ന ഞാൻ കേട്ടില്ല….. അവൻ കല്യാണത്തിന്റെ തലേന്ന് വരാം എന്ന പറഞ്ഞു അമ്മയും മുത്തശ്ശിയും രണ്ട് ദിവസം മുന്നേ വരും എന്നും….. ഹ്മ്മ്…..
ഇന്നാണ് ഹരി ഏട്ടന്റെ അമ്മയും മുത്തശ്ശിയും വരുന്നത്….. ഞാനും അച്ഛനും ആണ് അവരെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോയത്….. ഹരി ഏട്ടന്റെ അമ്മ ട്രെയിൻ ഇറങ്ങിയ ഉടനെ ഞാൻ പോയി കെട്ടിപിടിച്ചു അതിനു ശേഷം അച്ഛനെ പരിചയപെടുത്താൻ അച്ഛന്റ്റെ അടുത്ത പോയി….. അമ്മയെ കണ്ടു അച്ഛനും അച്ഛനെ കണ്ടു അമ്മയും ഷോക്ക് ആയി നിൽക്കുകയാ….. ഹരി ഏട്ടന്റെ അമ്മയെയും മുത്തശ്ശിയെയും കൂട്ടി ഞാൻ അച്ഛന്റെ അടുത്ത പോയി….. അച്ഛൻ അവരെ കണ്ടു ഷോക്ക് അടിച്ചത് പോലേ നിൽക്കുകയാ അമ്മയുടെ അവസ്ഥയും ഇത് തന്നെ….. ഞാൻ അച്ഛനോട് പറയാൻ പോകുമ്പോഴേക്കും ഹരി ഏട്ടന്റെ അമ്മ ഏട്ടാ… ന്ന് വിളിച്ചു അച്ഛന്റെ അടുത്തേക്ക് പോയി….. ഇപ്പൊ ഇതൊക്കെ കണ്ടു ഷോക്ക് ആയിട്ടുള്ളത് ഞാനാ എനിക്ക് ആണെങ്കിൽ ഒന്നും മനസിലാകുന്നുമില്ല….. ഏട്ടാ… എന്നോട് ഇപ്പോഴും ദേഷ്യം ആണൊ എന്ന കരഞ്ഞു കൊണ്ട് ചോദിക്കുന്നുണ്ട്….. അച്ഛൻ മറുപടി ഒന്നും പറയാതെ എവിടേക്കോ നോക്കി നിൽക്കുകയാ….. അമ്മ പോയി അച്ഛന്റെ കൈ പിടിച്ചിട്ട് പറഞ്ഞു ഇനി എങ്കിലും ഈ കുഞ്ഞോളോട് ക്ഷമിക്ക് ഏട്ടാ….. കുഞ്ഞോൾ ങേ എന്താ ഇത് കഥ ഇങ്ങനെ പോയാൽ എനിക്ക് ഇപ്പൊ വട്ട് പിടിക്കും….. ഏട്ടാ ഏട്ടന്റെ നന്ദുട്ടി അല്ലേ ഞാൻ എന്നോട് എന്തെങ്കിലും ഒന്ന് ചോദിക്ക് ഏട്ടാ അല്ലെങ്കിൽ എന്നെ ഒന്ന് അടിക്കുക എങ്കിലും ചെയ്യ് ഇങ്ങനെ മിണ്ടാതിരിക്കല്ലേ ഏട്ടാ….. ഞാൻ ഒന്നും മനസിലാവാതെ വായും തുറന്ന് നിന്നു…..
ഇത്രയൊക്കെ ഹരി ഏട്ടന്റെ അമ്മ പറഞ്ഞിട്ടും അച്ഛൻ ഒന്നും മിണ്ടുന്നില്ല പക്ഷേ അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ അനുസരണ ഇല്ലാതെ വരുന്നുണ്ട്….. ഒരുപാട് നേരത്തെ നിശബ്ദതക്ക് ശേഷം അച്ഛൻ കുഞ്ഞോളെ ന്ന് വിളിച്ചു….. അച്ഛന്റെ കൈ പിടിച്ചു കരഞ്ഞു കൊണ്ട് നിന്ന് ഹരി ഏട്ടന്റെ അമ്മ പെട്ടെന്ന് തല ഉയർത്തി അച്ഛനെ നോക്കി അച്ഛൻ അമ്മയുടെ മുടിയിൽ തലോടി പെട്ടെന്ന് തന്നെ ഹരി ഏട്ടന്റെ അമ്മ എന്റെ അച്ഛന്റെ നെഞ്ചിലെക്ക് വീണു….. ഇനി എന്തിനാ ഏട്ടന്റെ കുഞ്ഞോൾ കരയുന്നെ ഏട്ടൻ മിണ്ടിലെ ഇനി നിന്റെ കണ്ണ് നിറയരുത്….. അച്ഛൻ ഹരി ഏട്ടന്റെ അമ്മയെ ആശ്വാസിപ്പിച്ചു കൊണ്ട് പറഞ്ഞു….. അച്ഛൻ ഹരി ഏട്ടന്റെ അമ്മയെ ആ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു….. നന്ദ പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല എന്റെ കുഞ്ഞോൾ ആയിരിക്കും ഹരി മോന്റെ അമ്മ എന്ന ഹരിയെ അന്ന് കണ്ടപ്പോൾ എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു പക്ഷേ പഴയത് ഒന്നും ഓർക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല….. എന്റെ കണ്ണാ എന്താ ഇവിടെ ഇപ്പൊ സംഭവിക്കുന്നെ….. ഞാൻ സംശയത്തോടെ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി….. അച്ഛൻ ചിരിച്ചു കൊണ്ട് എന്റെ ഷോൾഡറിൽ പിടിച്ചു കൊണ്ട് പറഞ്ഞു…..
കുഞ്ഞോളെ നീ ഇവൾ നോക്കുന്നത് കണ്ടോ പാവം എന്റെ നന്ദ മോൾക്ക് ഒന്നും മനസിലാകുന്നില്ല അല്ലേ….. ഞാൻ ആ എന്ന തലയാട്ടി….. നിനക്ക് അറിയാത്ത ഒരു കാര്യം ഉണ്ട് മോളെ….. ഞാൻ അച്ഛനെ ആകാംഷയോടെ നോക്കി….. എനിക്ക് ഒരു അനിയത്തി ഉണ്ട്….. എന്താ അച്ഛാ ഈ പറയുന്നേ അച്ഛൻ ഒറ്റ മകൻ അല്ലേ….. അല്ല….. അല്ലെന്നോ….. എനിക്ക് ഒരു അനിയത്തി ഉണ്ട് നന്ദിനി എന്റെ കുഞ്ഞോൾ….. അവൾ ആണ് ഇവൾ എന്ന പറഞ്ഞു അച്ഛൻ ഹരി ഏട്ടന്റെ അമ്മയെ ചൂണ്ടി പറഞ്ഞു….. ഞാൻ വിശ്വാസം വരാതെ രണ്ട് പേരെയും നോക്കി അപ്പൊ ഹരി ഏട്ടന്റെ അമ്മ നിറ മിഴികളോടെ എന്നെ നോക്കി തലയാട്ടി….. എന്നിട്ട് എന്താ അച്ഛാ ഞങ്ങളോട് ഒന്നും ഇതുവരെ പറയാതിരുന്നേ….. അത് ഇവൾ ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു പോയതാ….. ഉപേക്ഷിച്ചു പോകാനോ അച്ഛൻ എന്താ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല….. നീ ഇങ്ങനെ ഇടയിൽ കേറി ഓരോ ചോദ്യങ്ങൾ ചോദിക്കല്ലേ ഞാൻ എല്ലാം വിശദമായി പറയാം എന്നിട്ട് നീ ചോദിച്ചോ….. ഹ്മ്മ്………. കുഞ്ഞോൾ ആയിരുന്നു എനിക്ക് എല്ലാം അമ്മ ഉണ്ടെങ്കിലും അവൾ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നത് എന്നോട് ആയിരുന്നു എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞാൻ അവൾക്ക് കൊടുത്തിരുന്നു…..
പക്ഷേ അവൾ ഒരു കാര്യം മാത്രം എന്നോട് മറച്ചു വെച്ചു അവളുടെ പ്രണയം അവൾ പറഞ്ഞില്ലെങ്കിലും ഞാൻ അറിഞ്ഞു വീട്ടുകാർ അറിയുന്നത്തിന് മുന്നേ നാട്ടുകാർ ആണല്ലോ പ്രണയം അറിയുന്നതും കണ്ടുപിടിക്കുന്നതും….. നാട്ടുകാർ പറഞ്ഞത് ഞാൻ വിശ്വസിചില്ല കാരണം എനിക്ക് അവളെ അത്രക്ക് വിശ്വാസം ആയിരുന്നു….. പക്ഷേ അറിഞ്ഞ കാര്യം ഞാൻ അവളോട് വന്ന പറഞ്ഞു തമാശ രൂപേണ ആണ് ഞാൻ പറഞ്ഞത് പക്ഷേ അവളുടെ മറുപടി എന്നെ വിഷമിപ്പിച്ചു….. അന്ന് ആദ്യമായി ഞാൻ എന്റെ കുഞ്ഞോളെ അടിച്ചു ഈ ബന്ധം ഞാൻ ഒരിക്കലും നടത്തി തരില്ല എന്നും പറഞ്ഞു….. അതുകൊണ്ട് പെട്ടെന്ന് തന്നെ ഞാൻ ഇവളുടെ കല്യാണം നടത്താൻ ഉള്ള ഏർപ്പാട് ചെയ്തു ഞാൻ പറയുന്നത് ഇവൾ അനുസരിക്കും എന്ന എനിക്ക് അറിയാം അത് കൊണ്ട് ആണ് ഞാൻ പെട്ടെന്ന് കല്യാണം നടത്താൻ തീരുമാനിച്ചത്….. പക്ഷേ കല്യാണ തലേന്ന് ഇവൾ ഒളിച്ചോടി പോയി അത് ഞാൻ പ്രതീക്ഷിച്ചതേ ഇല്ലാ എന്റെ കുഞ്ഞോൾ ഇറങ്ങി പോകും എന്ന ഞാൻ വിചാരിച്ചില്ല ഇത്രയും പറഞ്ഞു അച്ഛൻ കണ്ണുകൾ തുടച്ചു…..
ഏട്ടാ……. ഇല്ലാ കുഞ്ഞോളെ നീ അല്ല ഞാൻ ആണ് തെറ്റുകാരൻ നിന്റെ ഇഷ്ടങ്ങൾ നോക്കാതെ ഞാൻ അല്ലേ കല്യാണം ഉറപ്പിച്ചത എന്റെ തെറ്റ് ആണ് എല്ലാം എന്റെ മാത്രം തെറ്റ്….. ഏട്ടാ… ഏട്ടൻ അല്ല ഞാനും തെറ്റ്കാരി ആണ് എന്റെ ഏട്ടനെ ഞാൻ എല്ലാവരെയും മുന്നിൽ അപമാനിതൻ ആക്കിയില്ലേ എന്ന പറഞ്ഞു ഹരി ഏട്ടന്റെ അമ്മ പൊട്ടി കരഞ്ഞു….. ഏയ്യ് എന്താ കുഞ്ഞോളെ ഇത് എന്ന പറഞ്ഞു അച്ഛൻ അമ്മയെ ആശ്വാസിപ്പിച്ചു പോട്ടെ അതൊക്കെ മറന്നു കളഞ്ഞേക്ക്….. അല്ല നിങ്ങൾ ഇവിടെ തന്നെ നിൽക്കാൻ ആണൊ പരിപാടി നമുക്ക് വീട്ടിൽ പോകണ്ടേ….. ദാ വന്നു നന്ദേ……. പാവം എന്റെ മുത്തശ്ശി ഇവിടെ പോസ്റ്റ് ആയി അല്ലേ….. ഏട്ടാ ഇത് ആണ് മാധവ് ഏട്ടന്റെ അമ്മ….. കുഞ്ഞോളെ കണ്ടപ്പോൾ എല്ലാം മറന്നു കുറെ സമയം ആയില്ലേ നിൽക്കുന്നെ വാ നമുക്ക് പോകാം….. ആ എന്നാ വാ അച്ഛാ അപ്പൊ ഇത് എന്റെ ചെറിയമ്മ ആണല്ലേ….. ആ അപ്പച്ചി വാ എന്ന പറഞ്ഞു ഞാൻ മുത്തശ്ശിയുടെയും അപ്പച്ചിയുടെയും കൈ പിടിച്ചു നിന്നു….. കുഞ്ഞോളെ ഇത്രയും ദിവസം നീ എങ്ങനെ ഇവളെ സഹിച്ചു….. അച്ഛാ…….. ഏയ്യ് നന്ദ മോള് പാവം അല്ലേ….. പാവം ഒന്നുമല്ല….. അച്ഛാ…… ഞാൻ ഒന്നും പറയുന്നില്ലേ….. ആ അന്ധ ഭയം ഇരിക്കണം….. എന്നാ നീ വന്ന കാറിൽ ഇരിക്കു….. അങ്ങനെ ഞങ്ങൾ കാറിൽ കേറി വീട്ടിലേക്ക് തിരിച്ചു…..
അച്ഛന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ട് ആ കണ്ണിൽ ഇപ്പൊ പെങ്ങളോട് ഉള്ള സ്നേഹം മാത്രം ആണ് അപ്പച്ചിയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്….. വീട്ടിൽ എത്തിയപ്പോൾ പുറത്ത് തന്നെ എല്ലാവരും ഉണ്ട്….. ആരോടും ഒന്നും പറഞ്ഞില്ല ഇവിടെ എത്തിയിട്ട് സർപ്രൈസ് പൊളിക്കാം എന്ന വിചാരിച്ചു….. എല്ലാവരും ഹരി ഏട്ടന്റെ അമ്മയെയും മുത്തശ്ശിയെയും കാണാനുള്ള തിരക്കിൽ ആണ്….. അമ്മ വന്ന അവരെ സ്വീകരിച്ചു അമ്മക്ക് ആളെ മനസിലായില്ല….. അച്ഛമ്മ പുറത്ത് വന്നപ്പോൾ ആണ് സീൻ കോൺട്രാ ആയത്….. അച്ഛമ്മ അപ്പച്ചിയെ അകത്തു കയറ്റില്ല എന്നാണ് ഞാൻ വിചാരിച്ചത്….. ആദ്യം ഒന്ന് മസിൽ പിടിച്ചെങ്കിലും അവസാനം അച്ഛൻ ഇടപെട്ട് കാര്യം സോൾവ് ആക്കി….. അച്ഛമ്മ അപ്പച്ചിയെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി അപ്പച്ചി മുത്തശ്ശിയെ എല്ലാവർക്കും പരിചയപെടുത്തി കൊടുത്തു….. പാവം എന്റെ ഭദ്ര കുട്ടി ഒന്നും മനസിലാകാതെ നിൽക്കുന്നുണ്ട് അവസാനം അച്ഛൻ എല്ലാം പറഞ്ഞു കൊടുത്തു….. പിന്നെ ആണ് ഞാൻ ആ സത്യം അറിഞ്ഞത് അച്ഛൻ അമ്മയോട് എല്ലാ കാര്യങ്ങളും പണ്ടേ പറഞ്ഞു കൊടുതിന് പക്ഷേ അമ്മക്ക് ആളെ മനസിലായില്ല ഇപ്പൊ എല്ലാം മനസിലായി…..
അന്ന് ഞങ്ങളുടെ വീട്ടിൽ ശെരിക്കും ഉത്സവം പോലെ ആയിരുന്നു….. എല്ലാവരുടെ സന്തോഷത്തിലും എന്റെ ദുഃഖം ഞാൻ മറന്നു….. അച്ഛൻ ഹരി ഏട്ടനെ വിളിച്ചു പെട്ടെന്ന് തന്നെ വരാൻ പറഞ്ഞു അച്ഛമ്മക്ക് പേരകുട്ടിയെ കാണാൻ തിടുക്കം ആയി അന്ന് വന്നപ്പോൾ അറിഞ്ഞില്ലാലോ അത് എന്റെ കൊച്ചു മകൻ ആണെന്ന് പറഞ്ഞു അച്ഛമ്മ ഭയങ്കര സെന്റി ആണ്….. ഹരി ഏട്ടൻ നാളെ ഈവനിംഗ് എത്തും എന്ന പറഞ്ഞു….. ഇന്നാണ് എന്റെ കല്യാണ തലേന്ന് എല്ലാവരും നല്ല സന്തോഷത്തിൽ ആണ്….. ഹരി ഏട്ടൻ ഇന്ന് ഈവനിംഗ് ആണ് എത്തുക….. എന്തോ ഹരി ഏട്ടൻ വരണ്ട എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ഏട്ടനെ കണ്ടാൽ എനിക്ക് എന്നെ തന്നെ കൈ വിട്ട് പോകുമോ എന്ന പേടി….. രാവിലെ എല്ലാവരും ഒന്നിച്ചു ഇരിക്കുമ്പോൾ ആണ് മാമന് ഫോൺ വന്നത്….. ആ കോൾ അത്ര രസമുള്ളത് അല്ല എന്ന തോന്നു മാമന് സങ്കടവും ദേഷ്യവും എല്ലാം വരുന്നുണ്ട്….. മാമന്റെ സംസാരം കേട്ട് എല്ലാവരും എന്താ എന്നുള്ള അർത്ഥത്തിൽ മാമനെ നോക്കി….. മാമൻ പറഞ്ഞ കാര്യം എല്ലാവരുടെയും സന്തോഷം നിലച്ചു അമ്മ കരയാൻ തുടങ്ങി അച്ഛൻ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാ….. കേട്ട കാര്യം സത്യമാകല്ലേ എന്ന് ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു….. തുടരും………. അഭിപ്രായം അറിയിക്കണേ……….

by