17/04/2026

ഹരിനന്ദനം : ഭാഗം 04

രചന – ഇഷ ജാൻവി

റെയിൽവേ സ്റ്റേഷനിൽ അജുവും ഉണ്ണിയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെ കണ്ട ഉടനെ ഞാൻ അവരുടെ അടുത്തേക്ക് ഓടി അമ്മയും അച്ഛനും എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു. എന്താടി ഇത് നീ പിന്നെയും തടിച്ചല്ലോ അജു ആണ് കയറി ഗോൾ അടിച്ചത്…. അതിന് ഇവൾ പണ്ടേ ഉണ്ടച്ചി തന്നെ അല്ലേ…… അടുത്ത കമന്റ് ഉണ്ണിയുടെ വകയായിരുന്നു. ഒന്ന് പോടാ ഞാൻ പണ്ടേ മെലിഞ്ഞിട്ട് തന്നെ ആണ് 😏😏……. ഓ അപ്പോഴേക്കും ദേഷ്യം വന്നോ ഞങ്ങൾ വെറുതെ നിന്നെ ചൂടാക്കാൻ പറഞ്ഞത് അല്ലേ നീ ഞങ്ങളുടെ തീപ്പെട്ടി കൊള്ളി അല്ലേ…… ദേ അജു വേണ്ട ഞാൻ അങ്ങനെ മെലിഞ്ഞോട്ടൊന്നുമല്ല ആവശ്യത്തിനുള്ള തടി ഒക്കെ എനിക്കുണ്ട് 😏😏😏ഞാൻ അവനെ പുച്ഛിച്ചു മുഗം തിരിച്ചു.

ഓ അതിന് ഒരു കുറവും വന്നിട്ടില്ല അല്ലേ….. ഉണ്ണിയാണ്…. ഞാൻ എന്തിന് എന്ന രീതിയിൽ അവന്റെ മുഖത്തേക്ക് നോക്കി കൂടെ അജുവും…… ഈ പുച്ഛിക്കുന്ന സ്വഭാവം നിനക്ക് പണ്ടേ ഉള്ളതാണല്ലോ അത് നിന്നെ വിട്ട് പോകില്ല അല്ലേ…… ഹിഹി ഞാൻ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു 😉. അവൻ പറഞ്ഞത് ശെരിയാ ഉണ്ണിയെ ഞാൻ എപ്പോഴും പുച്ചിക്കാരാണ് എന്തിനാണ് എന്ന ചോദിച്ചാൽ അതിന് പ്രതേകിച്ചു ഉത്തരം ഇല്ല ഇങ്ങനെ ഒക്കെ അല്ലേ എനിക്ക് അവരെ വെറുപ്പിക്കാൻ കഴിയൂ എന്റെ ചങ്കിനെ അല്ലാതെ വേറെ ആരെയെങ്കിലും എനിക്ക് പുച്ഛിക്കാൻ കഴിയുമോ നിങ്ങൾ തന്നെ പറ…….. അല്ല നീ എന്താ ഇവിടെ ആലോചിച്ച നിക്കുന്നെ നീ വരുന്നില്ലേ അവർ എല്ലാവരും വണ്ടിയിൽ കയറി എന്ന അജു വന്ന പറഞ്ഞപ്പോഴാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഞെട്ടിയത്.

എ എന്താ.. അച്ഛനും അമ്മയും എവിടെ……… എന്റെ നന്ദേ നീ ഏത് ലോകത്താണ് ഞാൻ ഇത്രയും സമയം ആരോടാ വായിട്ടലക്കിയത് ദേ അച്ഛനും അമ്മയും കാറിൽ കയറി ഇനി നീ കൂടി കയറിയാൽ നമുക്ക് പോകാമായിരുന്നു……. അത് ഞാൻ…….. അല്ലെങ്കിലും കുറച്ച് ദിവസം ആയിട്ട് പെണ്ണിന് ചിന്ത ഇത്തിരി കൂടുതലാ ഇതിനുമാത്രം ഇവൾക്ക് എന്താ ചിന്തിക്കാൻ ഉള്ളത്……. ഓ എന്റെ അമ്മേ ഞാൻ ഈ പുതിയ സ്ഥലം ഒന്ന് വീക്ഷിക്കുകയായിരുന്നു അല്ലാതെ ഞാൻ ആരെയും സ്വപ്നം കാണുന്നൊന്നും ഇല്ല……. അതിനു നീ സ്വപ്നം കാണുകയാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…. ഓ അമ്മയും മോളും ഒന്ന് നിർത്തുന്നുണ്ടോ നന്ദേ നീ വന്ന വണ്ടിയിൽ കേറിയിരിക്ക……. ഓ അച്ഛൻ മുത്താണ് അല്ലെങ്കിൽ ഞാൻ ഇപ്പൊ അവിടുന്ന് തപ്പി കളിച്ചേനെ….. എന്റെ ദൈവമെ ഉണ്ണി നീയാണോ വണ്ടി ഓടിക്കുന്നെ നീ എപ്പഴാ ഡ്രൈവിംഗ് പഠിച്ചേ……. അതൊക്കെ ഞാൻ പഠിച്ചു നീ വേഗം കയറിയിരിക്ക് സമയം പോകുന്നു……. അജു ഞാൻ ഫ്രണ്ടിൽ ഇരുന്നോളാം നീ ബാക്കിൽ ഇരിക്ക് പ്ലീസ്…….

ആ ഓക്കേ…. താങ്ക്സ് ഡാ 😘🥰……. ഉണ്ണി നീ ഞങ്ങളെ പരലോകത് എത്തിക്കുമോ…. ഡി ആദ്യം നീ എന്റെ ഡ്രൈവിംഗ് ശെരിക്കും കൺകുളിർക്കെ കാണെ എന്നിട്ട് ഡയലോഗ് അടിക്ക് എന്ന പറഞ്ഞു അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. ഐവ കൊള്ളാലോ ഇവൻ ഇത്രക്ക് നന്നായി ഡ്രൈവ് ചെയുമോ… ഇതൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞതാണ് അല്ലാതെ അവനോട് പറഞ്ഞാൽ അവൻ അങ്ങ് ആകാശത്തോളം പോകില്ലേ……. നന്ദേ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്…… സർപ്രൈസോ എന്ത് സർപ്രൈസ് പറ അജു…… സർപ്രൈസ പറഞ്ഞാൽ അത് എങ്ങനെയാ സർപ്രൈസ് ആകുക എന്റെ പൊട്ടത്തി……. പൊട്ടത്തി നിന്റെ മറ്റവൾ…… നന്ദേ……. ഓ എന്റെ അമ്മേ ഞാൻ ഒന്നും പറയുന്നില്ലേ….. ഉണ്ണി നമ്മൾ ഇത് എങ്ങോട്ടാ പോകുന്നെ നീ ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തതിനോ…… എന്തിനാ ഹോട്ടലിൽ റൂം ബുക്ക്‌ ചെയുന്നെ…… ഞാൻ ഇന്നലെ അജുവിനോട് പറഞ്ഞതാണല്ലോ ഞങ്ങൾക്ക് താമസിക്കാൻ ഒരു റൂം ബുക്ക്‌ ചെയ്യാൻ…….

അതിനെന്തിനാ ഹോട്ടൽ ഒക്കെ ഞങ്ങളുടെ ഫ്ലാറ്റിൽ താമസിക്കാം എന്താ അച്ഛാ അമ്മേ……. അയ്യോ മക്കളെ നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ….. ബുദ്ധിമുട്ടോ എന്തിനെ നിങ്ങൾ ഞങ്ങളുടെയും അച്ഛനും അമ്മയും അല്ലേ പിന്നെ എന്താ പ്രശ്നം അതുകൊണ്ട് നിങ്ങൾ എതിർപ്പൊന്നും പറയണ്ട ഞങ്ങളുടെ കൂടെ താമസിച്ചാൽ മതി…… ആ എന്നാ നിങ്ങളുടെ ഇഷ്ടം പോലെ….. ആഹാ അത് കൊള്ളാലോ നമ്മക്ക് അടിച്ചുപൊളിക്കം അല്ലേ…… പിന്ന അല്ലാതെ…….. നീ മുന്നോട്ട് നോക്കി വണ്ടി ഓടിച്ചാൽ മതി അല്ലെങ്കിൽ അടിച്ചുപൊളിക്കാൻ ഞങ്ങൾ ബാക്കി ഉണ്ടാവില്ല……… അവൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയാ കള്ള ബടുക്കൂസ്………. ഞാൻ അവന് ഒരു ഇളി പാസ്സ് ആക്കി കൊടുത്തിട്ട് ഇയർ ഫോണിൽ പാട്ടും കേട്ടിരുന്നു. കുറച്ച് കഴിഞ്ഞ് അത് ഊരി വച്ച പുറത്തേക്ക് നോക്കി ഇരുന്നു.

ഇവർ ആരുമെന്താ ഫുഡിനെ പറ്റി ചോദിക്കാതെ വിശന്നിട്ടു കുടൽ കരിഞ്ഞു രാവിലെ കഴിച്ചതെ ഉള്ളു ഇപ്പൊ സമയം നാലു മണി ആയി ഞാൻ ഒരു ആത്മഗതം പറഞ്ഞതാണ്…….. അജു എന്തെങ്കിലും കരിഞ്ഞു മണക്കുന്നുണ്ടോ…… നീ എന്താ ഉണ്ണി പറയുന്നേ എന്ത് കരിഞ്ഞു മണക്കാൻ ആണ്…… ഞാനും ഉണ്ണിയുടെ മുഗതെക് നോക്കി ഒന്നും കരിഞ്ഞു മണക്കുന്നില്ലല്ലോ….. അല്ല ഇവിടെ ഓരോ ആളുടെ കുടൽ കരിഞ്ഞു മണക്കുന്നു എന്ന കേട്ടു….. എന്റെ കണ്ണാ ഞാൻ നേരത്തെ പറഞ്ഞ ആത്മഗതം ഇത്തിരി ഉച്ചത്തിൽ ആയി പോയി അല്ലേ അതുകൊണ്ട് അല്ലേ ഉണ്ണി മാത്രം കേട്ടത്….. ഞാൻ അവന് സൈക്കളിൽ നിന്ന് വീണ ഇളി പാസ്സ് ആക്കി കൊടുത്തു. അജുവിനും അച്ഛനും അമ്മയ്ക്കും കാര്യം മനസിലായി. നമ്മക്ക് ഫ്ലാറ്റിൽ പോയി സാധനം ഒക്കെ വച്ചിട്ട് ഫുഡ് കഴിക്കാൻ പോകാമെന്ന് അജു പറഞ്ഞു.

വിശക്കുമ്പോൾ നീ ചെകുത്താനെ പോലെ ആകുന്നു അതുകൊണ്ടു കഴിക്കു ഈ ഡയറി മിൽക്ക് എന്ന പറഞ്ഞു കണ്ണൻ എനിക്ക് ബബ്ബളി നീട്ടി തന്നു…… ആർക്കും കൊടുക്കാതെ ഞാൻ ഒറ്റക്ക് കഴിച്ചു അല്ലാതെ ഇതൊക്കെ ആർക്കെങ്കിലും കൊടുക്കാൻ കഴിയുമോ അല്ലെങ്കിലും എന്റെ ചങ്ക്‌സിന് എനിക്ക് ഇഷ്ടമുള്ളതൊക്കെ അറിയാം……. ചെകുത്താൻ ഞാൻ അല്ല നീയാണ് കേട്ടോടാ പൂച്ചേ…….. പൂച്ച ഓന്റെ ഇരട്ട പേരാണ്…… ഡീ നിനക്ക് ഞാൻ അല്ലാതെ ഇതൊക്കെ തരുമോ… എന്ന പറഞ്ഞു അവന് നോക്കി പേടിപ്പിക്കുകയാ….. ഇപ്പോ ശെരിയായി അല്ലേ നന്ദേന്ന അജുവും കൂടെ ചോദിച്ചപ്പോ അവൻ വേഗം ഡ്രൈവ് ചെയ്യാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ അവരുടെ ഫ്ലാറ്റിൽ എത്തി 8 ആമത്തെ നിലയിലാണ് ഇവരുടെ ഫ്ലാറ്റ് അങ്ങനെ ലഗേജ് ഒക്കെ എടുത്ത് നടക്കാൻ തുടങ്ങി.

ഞാൻ അല്ലാട്ടോ അമ്മയും അജുവും കൂടെ ആണ് 😁😁…… ഞങ്ങൾ അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപോ ആ ഉണ്ണി ഉണ്ട് ബെൽ അടിക്കുന്നു….. അല്ല ഇവൻ എന്താ വട്ടായോ അവനും അജുവും മാത്രമല്ലെ ഇവിടെ താമസിക്കുന്നെ പിന്നെ ഈ പൊട്ടൻ എന്തിനാ ബെൽ അടിച്ചേ…… ഞാൻ അവനോട് ചോദിക്കാൻ പോകുമ്പോഴേക്കും ഡോർ തുറന്ന് ആളെ കണ്ടു ഞാൻ ഞെട്ടി പോയി. ഞാൻ വാ തുറന്ന് നോക്കി നിന്ന് പോയി……. ആ വാ അടക്കേടി ഇല്ലെങ്കിൽ വല്ല ഈച്ചയും കേറിയിരിക്കും എന്ന പറഞ്ഞു സിനാൻ എന്റെ വാ പൂട്ടി. ഞാൻ അജുവിനെയും ഉണ്ണിയേയും മാറി മാറി നോക്കി രണ്ടും മുകളിലോട്ട് നോക്കി നിൽക്കുകയാ… ഞാൻ എന്നിട്ട് ആ സിനാന്റെ പുറത്ത് തബല വായിച്ചു അല്ല പിന്നെ അവൻ ഇവിടെ ഉണ്ടെന്ന് ഒരു വാക്ക് എന്നോട് പറഞ്ഞോ ദുഷ്ടൻ…… മതിയെടി നിർത്ത എനിക്ക് വേദനിക്കുന്നു….. ആ വേദനിക്കാൻ വേണ്ടി തന്നെയാ അടിച്ചേ നീ ഇവിടെ വരുമ്പോ എന്നോട് പറഞ്ഞില്ലല്ലോ……. അയ്യോ ഞാൻ പറയാൻ പോയതാ അപ്പൊ അജുവും ഉണ്ണിയും പറഞ്ഞു നിനക്ക് ഒരു സർപ്രൈസ് തരാം എന്ന…. അല്ല നീ എപ്പോഴാ വന്നേ…… ഒരു മൂന്നു നാല് ദിവസമായി…… എന്തിനാ വന്നേ……. എനിക്ക് ഇവരുടെ കൂടെ ജോലി കിട്ടി……. നിനക്കും കിട്ടിയോ ഇനി എനിക്ക് കൂടെ കിട്ടിയാൽ മതിയായിരുന്നു……. എല്ലാരും എന്താ പുറത്ത് നിക്കുന്നെ അകത്തേക്ക് വാ എന്ന അജു പറഞ്ഞു.

അല്ല ഇവരുടെ വഴക്ക് ഒക്കെ തീരട്ടെ എന്ന വിചാരിച്ചു…… ആ ഞങ്ങളുടെ വഴക്ക് തീർന്നു അച്ഛനും അമ്മയും വാ…… ആ നിങ്ങളോട് സിനാനെ പറ്റി പറഞ്ഞില്ലാലോ ചോദിച്ചാൽ അല്ലേ പറയാൻ കഴിയൂ…… സിനാൻ എന്റെ ചങ്ക് ആണ്….. ഞാനും അജുവും സിനാനും ഉണ്ണിയും ഒരുമിച്ച് പഠിച്ചവർ ആണ് +1 തൊട്ട് ഡിഗ്രി വരെ ഇപ്പൊ നിങ്ങൾ വിചാരിക്കും എനിക്ക് എന്താ പെണ്കുട്ടികള് ഒന്നുമില്ലേ കൂട്ടുകാരായിട്ട് എന്ന എന്നാലേ പെൺകുട്ടികളും ഉണ്ട് എന്നാലും ഇവരാണ് എന്റെ കട്ട ചങ്ക്‌സ്…….. നിനക്ക് അല്ലേ വിശക്കുന്നു എന്ന പറഞ്ഞെ വാ പുറത്ത് പോയി കഴിച്ചിട്ട് വരാം….. ആ ഞാൻ റെഡി……. നന്ദേ ആദ്യം പോയി ഫ്രഷ് ആക് എന്നിട്ട് പുറത്തേക്ക് പോകാം…… അമ്മേ……. ഒന്നും പറയണ്ട പോയി കുളിക്ക……. ഓ ഈ അമ്മയെ കൊണ്ട്…… എന്താ ഞാൻ കേട്ടില്ല……….. ഒന്നുമില്ല എന്റെ മാതാ ശ്രീ ഞാൻ പെട്ടെന്ന് കുളിച്ചിട്ട് വരാം എന്ന പറഞ്ഞതാ……. ഇവരുടെ ഫ്ലാറ്റ് കൊള്ളാല്ലോ 3 റൂമുണ്ട് അതിൽ എനിക്ക് ഒരു റൂം അജു കാണിച്ച തന്നു ഞാൻ അതിൽ കേറി വേഗം കുളിച് ഒരു യെല്ലോ ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ ഉള്ള ചുരിദാർ എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി.

വാ ഇനി പോകാം അമ്മയും അച്ഛനും റെഡി ആയില്ലേ……. നീ പോയി നോക്ക് അവർ ആ റൂമിൽ ഉണ്ട് എന്ന പറഞ്ഞു സിനാൻ ഒരു മുറി കാണിച്ച തന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോ അച്ഛൻ വാതിൽ തുറന്ന് തന്നു. എന്താ അച്ഛാ നിങ്ങൾ ഇനിയും റെഡി ആയില്ലേ അമ്മ എവിടേ അയ്യോ അമ്മക്ക് എന്താ പറ്റിയെ എന്തിന കിടക്കുന്നെ……….. ഒന്നുമില്ല ചെറിയ ഒരു തലവേദന നിങ്ങൾ പോയി ഭക്ഷണം കഴിച്ചിട്ട് വാ ഞങ്ങൾ വരുമ്പോ എന്തെങ്കിലും വാങ്ങിയ മതി എന്ന പറഞ്ഞു അച്ഛൻ പേഴ്സിൽ നിന്ന് പൈസ എടുത്ത് തന്നു. എന്നിട്ട് അവരോട് പറഞ്ഞു എന്നെയും കൂടി ഫുഡ് കഴിക്കാൻ പോകാൻ. അവരുടെ കൂടെ അച്ഛൻ എന്നെ എവിടേ വേണമെങ്കിലും അയക്കും അത്രക്ക് വിശ്വാസമാണ് എന്റെ കൂട്ടുകാരെ. അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച് അച്ഛനും അമ്മയ്ക്കും പാർസിലും വാങ്ങി എല്ലാ ചിലവും അവരുടെ വകയാ എന്നെ കൊണ്ട് ഒന്നും കൊടുക്കാൻ വിട്ടില്ല.. പിന്നെ ഞങ്ങൾ കുറെ സ്ഥലത്ത് കറങ്ങിയിട്ടാണ് ഫ്ലാറ്റിൽ എത്തിയത് അച്ഛനോട് വിളിച്ചു പറഞ്ഞിന് ലേറ്റ് ആകുമെന്ന്……. ഫ്ലാറ്റിൽ എത്തിയ ഉടനെ ഞാൻ റൂമിലെ ബെഡിലേക്ക് വീണിരുന്നു യാത്രാക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു പെട്ടെന്ന് ഉറങ്ങി. ഇന്നാണ് ഇന്റർവ്യൂ തുടരും