രചന – ഇഷ ജാൻവി
7 മണി ആയപ്പോൾ ഞങ്ങൾ കണ്ണൂരിൽ എത്തി ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് ഞങ്ങൾ വേഗം ട്രെയിനിൽ നിന്ന് ഇറങ്ങി. സർ ആരെയോ വിളിക്കുന്ന തിരക്കിൽ ആണ് കിട്ടുന്നില്ല എന്ന തോന്നുന്നു….. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു….. അപ്പോഴാണ് നന്ദേ….. ന്ന് വിളി കേട്ടത്….. ഞാനും സാറും ഒന്നിച്ചു തിരിഞ്ഞു നോക്കി….. വിളിച്ചത് വേറെ ആരുമല്ല നിക്കി ആണ്….. ഞാൻ നിക്കി ന്ന് വിളിച്ചു അവനെ പോയി കെട്ടിപിടിച്ചു….. ഓ ചേച്ചിക്ക് അനിയനെ കിട്ടിയപ്പോൾ വേറെ ആരെയും വേണ്ടല്ലോ അല്ലേ….. അത് പറഞ്ഞത് എന്റെ അച്ഛൻ ആണ്….. ഞാൻ വേഗം അച്ഛനെയും കെട്ടിപിടിച്ചു….. യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ….. കുഴപ്പം ഒന്നും ഉണ്ടായില്ല….. നി ട്രെയിനിൽ ആണ് വരുന്നത് എന്ന പറഞ്ഞപ്പോൾ തൊട്ട് അച്ഛൻ പറയാൻ തുടങ്ങിയതാ…..
എന്റെ മോൾക്ക് ഞാൻ ഇല്ലാതെ ട്രെയിനിൽ വരാൻ പേടി ആണ് അവൾക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ….. എന്നിട്ട് അജു ചേട്ടനെ വിളിച്ചു ചേട്ടൻ പറഞ്ഞു പേടിക്കേണ്ട ഹരി സർ ഉണ്ട് എന്നൊക്കെ….. എന്നിട്ട് നിന്റെ ഹരി സർ എവിടേ….. ഞാൻ വേഗം ഹരി സർ നിൽക്കുന്ന ഭാഗത്ത് നോക്കി സർ ഞങ്ങളെ എല്ലാവരെയും നോക്കിക്കൊണ്ടിരിക്കുകയാണ്….. അച്ഛനും നിക്കിയും അങ്ങോട്ട് നോക്കി….. ഇതാണോ മോളെ നിന്റെ സർ എന്ന അച്ഛൻ ചോദിച്ചു….. ഞാൻ ആ ന്ന് തലയാട്ടി….. അച്ഛൻ സർ ന്റെ അടുത്തേക്ക് പോയി….. ഡി ഇത് നമ്മൾ അന്ന് അമ്പലത്തിൽ വച്ച് കണ്ട ഹരി ഏട്ടൻ അല്ലേ….. ആ….. എന്നിട്ട് നി എന്നോട് ഒന്നും പറഞ്ഞില്ലാലോ….. അത് ഞാൻ മറന്നു പോയി….. മം നിന്റെ മറവി ഇത്തിരി കൂടുന്നുണ്ട്….. നി ഇവിടെ കിടന്ന് ഡയലോഗ് അടിക്കാതെ വാ നമ്മക്ക് അങ്ങോട്ട് പോകാം….. ഞാനും നിക്കിയും അച്ഛന്റെയും ഹരി സർന്റെയും അടുത്തേക്ക് പോയി അവര് എന്തോ സംസാരിക്കുകയാണ്…..
എന്നാ മോളെ നമ്മക്ക് വീട്ടിലോട്ട് പോകാം അവിടെ അമ്മയും അച്ഛമ്മയും നിന്നെ കാത്തിരിക്കുന്നുണ്ട്….. ഞാൻ സർ നെ നോക്കി അയാളുടെ മുഖത്തു ഒരു ഭാവ വ്യത്യാസവും ഇല്ല….. അത് പിന്നെ അച്ഛാ……. ഞാൻ….. നിനക്ക് എന്താ വിക്ക് ഉണ്ടോ നി എന്ത് ഇങ്ങനെ പറയുന്നേ….. അത് നിക്കി ഞങ്ങൾ കമ്പനി ആവശ്യത്തിന് അല്ലേ വന്നേ അപ്പൊ വീട്ടിലെക്ക് വരാൻ….. ഞാൻ വീണ്ടും സർ ന്റെ മുഖത്തു നോക്കി….. നന്ദന നി ഇവരുടെ കൂടെ വീട്ടിലേക്ക് പോയിക്കോ ഉച്ച ആകുമ്പോൾ ഹോട്ടൽ റോയൽ ഒമർസിൽ എത്തിയാൽ മതി….. സർ അത് പറഞ്ഞപ്പോൾ എനിക്ക് തുള്ളി ചാടാൻ തോന്നിയതാ പക്ഷേ റയിൽവേ സ്റ്റേഷൻ ആയി പോയില്ലേ….. അപ്പോൾ മോനോ….. എന്ന അച്ഛൻ ചോദിച്ചു….. ഞാൻ ഇവിടെ ഹോട്ടലിൽ താമസിച്ചോളാം….. അയ്യോ എന്തിന് മോൻ ഞങ്ങളുടെ കൂടെ വന്നോ….. ഹോട്ടലിൽ ഒന്നും താമസിക്കേണ്ട നിങ്ങള രണ്ടാളും വരും എന്ന പ്രതീക്ഷിച്ച ഇവളുടെ അമ്മ നിൽക്കുന്നത്….. അതൊന്നും വേണ്ട അച്ഛൻ എന്നെ ക്ഷണിച്ചല്ലോ അത് മതി….. അച്ഛനോ ആരുടെ അച്ഛൻ….. നമ്മളെ മനസിൽ ചോദിച്ചതാണ്…..
മോൻ ഒന്നും പറയേണ്ട ഞങ്ങളുടെ കൂടെ വന്നാൽ മതി….. അത് അച്ഛാ….. വാ മോനെ….. നിക്കി മോന്റെ ബാഗ് വാങ്ങി ബാക്കിൽ വച്ചോ….. എന്ന പറഞ്ഞു അച്ഛൻ മുന്നിൽ നടന്നു….. ഞാൻ ഇതൊക്കെ കണ്ടു ഷോക്ക് ആയിട്ട് നിൽക്കുകയാ….. അല്ല നി വരുന്നില്ലേ ഇവിടെ തന്നെ നിന്ന് സ്വപ്നം കാണുകയാണോ ഞങ്ങൾ പോവുകയാ….. ന്ന് പറഞ്ഞു നിക്കി നടന്നു….. ടാ അവിടെ നിൽക്ക നിങ്ങൾ എങ്ങനെയാ വന്നേ….. ഞങ്ങൾ രാജു ഏട്ടന്റെ കാർ എടുത്തിട്ട്….. ഞങ്ങളുടെ വീടിന്റെ തൊട്ട് അടുത്തുള്ള വീടാണ് രാജു ഏട്ടന്റെ….. ഞങ്ങളുടെ കാറിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി….. ഹരി ഏട്ടാ ഏട്ടന് എന്നെ ഓർമയില്ലേ….. ന്ന് നിക്കി ചോദിച്ചു….. സർ എന്താ പറയാൻ പോവുന്നെ എന്ന വിചാരിച്ച ഞാനും നിന്നു….. പിന്നെ ഓർമയില്ലാതെ ഞാൻ അതൊന്നും മറന്നിട്ടില്ല എല്ലാം ഓർമ ഉണ്ട്….. എന്ന സർ എന്നെ നോക്കി പറഞ്ഞു….. അതിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലെന്ന് ഒരു സംശയം….. ഞാൻ കരുതി ചേട്ടൻ മറന്നിട്ടുണ്ടാവും എന്ന….. സർ അവനെ നോക്കി ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല….. ഞങ്ങൾ വേഗം കാറിൽ കയറി…..
അച്ഛനും സാറും മുന്നിൽ ഇരുന്നു ഞാനും നിക്കിയും ബാക്കിലും….. അല്ല നന്ദേ നി ഒരു കലിപ്പനെ പറ്റി പറഞ്ഞിനല്ലോ അയാൾ പിന്നെയും എന്തെങ്കിലും ജോലി തന്നോ അല്ലെങ്കിൽ നി അയാൾക്ക് എന്തെങ്കിലും പണി കൊടുത്തോ….. എന്റെ കണ്ണാ ഈ നിക്കി ഇത് എന്തൊക്കെയാ പറയുന്നേ ഇവനെ ഞാൻ ഇന്ന്….. അപ്പോഴേക്കും സാറും തിരിഞ്ഞു നോക്കി….. ഇപ്പൊ നിക്കി സർ നോട് പറയാൻ തുടങ്ങി….. ഹരി ഏട്ടാ നിങ്ങളുടെ എംഡി ഇല്ലേ അയാൾ ഭയങ്കര സാധനം ആണോ എല്ലാരോടും കലിപ്പിൽ മാത്രമേ സംസാരിക്കു എന്ന കേട്ടു ആദ്യത്തെ ദിവസം തന്നെ ഇവൾക്ക് പണി കൊടുത്തിണെന്ന് കേട്ടു….. സർ എന്നെ നോക്കി പേടിപ്പിക്കുകയാ….. ഇനി ഈ തെണ്ടി എന്റെ ജോലി തെറിപ്പിക്കുമോ….. എന്റെ കണ്ണാ ഈ നിക്കിയെ ഞാൻ ഇന്ന്….. കൊല്ലും….. ഹരി ഏട്ടാ ആ എംഡി എല്ലാവരോടും ഇങ്ങനെ ദേഷ്യപ്പെടാർ ഉണ്ടോ….. അല്ലെങ്കിൽ എന്റെ ചേച്ചിയോട് മാത്രം ആണോ….. ടാ തെണ്ടി ഒന്ന് മതിയാക്കേടാ….. നി ഒന്ന് പോ നന്ദേ ഞാൻ ഏട്ടനോട് പറയട്ടെ നി അയാൾക്ക് ഇട്ട പേര്….. പോയി എന്റെ ജോലി പോയി….. ഞാൻ വേഗം അവന്റെ വാ പൊത്തി പിടിച്ചു…..
ടാ പ്ലീസ്….. ഹരി സർ ഞങ്ങളെ നോക്കിയപ്പോൾ ഞാൻ വേഗം എന്റെ കൈ മാറ്റിയിട്ടു ഒരു പുളിച്ച ചിരി പാസ്സ് ആക്കി….. നിഖിലേ നി പറഞ്ഞില്ലല്ലോ എന്താ പേര് ആണ് നന്ദന എംഡി ക്ക് ഇട്ടതെന്ന്….. ഞാൻ അവനോട് പറയല്ലെന്നു പറഞ്ഞു കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു….. ആര് കേൾക്കാന….. കാലമാടൻ എന്നാ ഇവള് ആ സർ നെ വിളിക്കുന്നത്….. സർ എന്നെ നോക്കി ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു….. നി എന്താ ഇങ്ങനെ ഇരിക്കുന്നെ ഞാൻ ഹരി ഏട്ടനോട് അല്ലേ പറഞ്ഞത്….. നിന്റെ ഇരുപ്പ് കണ്ടാൽ തോന്നും ഞാൻ നിന്റെ എംഡി യോട് ആണ് പറയുന്നേ എന്ന….. തെണ്ടി എല്ലാം പറഞ്ഞിട്ട് പറയുന്നത് കേട്ടില്ലേ….. ഹരി ഏട്ടൻ തന്നെ ആണ് എംഡി എന്ന ഞാൻ എങ്ങനെ ഇവനോട് പറയും….. ആ ഇനി പറഞ്ഞിട്ടും കാര്യമില്ല എന്റെ ജോലി പോയത് തന്നെ 😪😪…..
ആ നിക്കി തെണ്ടി ഇവന് എന്താ ഇത്ര മാത്രം സർ നോട് സംസാരിക്കാൻ….. അച്ഛൻ വണ്ടി ഓടിക്കുന്ന് തിരക്കിൽ ആണ്….. നിഖിലേ ഇനിയും കുറെ ദൂരം ഉണ്ടോ….. അയ്യോ ഇല്ല ധാ എത്തി പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന്റെ അടുത്ത ആണ് ഞങ്ങളുടെ വീട് ദേ അതാണ് അമ്പലം ഇനി കുറച്ച് ദൂരം കൂടിയേ ഉള്ളു….. മം സർ ഒന്ന് മൂളി കൊടുത്തു….. പിന്നെ ഏട്ടൻ എന്നെ നിഖിൽ എന്ന വിളിക്കേണ്ട നിക്കി എന്ന വിളിച്ചാൽ മതി എനിക്ക് അതാ ഇഷ്ടം….. സർ ചിരിച്ചുകൊണ്ട് ശെരി എന്ന പറഞ്ഞു….. നേരത്തെ നിക്കി അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു….. സർ എന്റെ മുഖത്തു നോക്കുന്നില്ല….. മോനെ ഒന്നും വിചാരിക്കരുത് നിക്കി ക്ക് ആരെയെങ്കിലും കിട്ടിയാൽ പിന്ന്നെ ഓൻ വാ അടക്കാൻ കുറച്ച് പാടാണ് ഇങ്ങനെ സംസാരിച്ചു കൊണ്ടേ ഇരിക്കും….. ഏയ്യ് അതൊന്നും സാരില്ല അച്ഛാ നിക്കി ഉള്ളത് കൊണ്ട് എനിക്ക് ബോർ അടികുന്നെ ഇല്ല….. ആ വീട് എത്തിയല്ലോ വാ ചേട്ടാ ഇറങ്ങിക്കോ ഇതാണ് ഞങ്ങളുടെ വീട്….. ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി അമ്മയും അച്ഛമ്മയും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു….. ഞാൻ വേഗം അമ്മയെ പോയി കെട്ടിപിടിച്ചു…..
എന്താണ് എന്റെ ഭദ്ര കുട്ടി സുഖല്ലേ….. നിന്ന് കൊഞ്ചാതെ കുളിച്ചിട്ട് വാ….. അയ്യോ കുളിച്ചിട്ട് വരാൻ ഒന്നും നേരമില്ല എന്റെ അമ്മക്കുട്ടി വിശന്നിട്ടു വയ്യ….. എന്തൊക്കെയാ സ്പെഷ്യൽ….. ഡി നി അച്ഛമ്മയെ കണ്ടില്ലെന്ന്….. അമ്മ മെല്ലെ എന്റെ അടുത്ത വന്ന ചോദിച്ചു….. അപ്പോഴാണ് അച്ഛമ്മയും അവിടെ ഉള്ള കാര്യം എനിക്ക് ഓർമ വന്നത്….. ഞാൻ വേഗം അച്ഛമ്മയുടെ അടുത്തേക്ക് പോയി….. അല്ലെങ്കിലും നിനക്ക് എന്നെ പണ്ടേ ഇഷ്ടമല്ലല്ലോ….. അച്ചോടാ ആരാ പറഞ്ഞെ എനിക്ക് എന്റെ അച്ഛമ്മയെ ഇഷ്ടല്ലാന്ന്….. അച്ഛമ്മ എന്നെ വഴക്ക് പറയുമെങ്കിലും എനിക്ക് അച്ഛമ്മയെ ഭയങ്കര ഇഷ്ടാണ്….. ന്ന് പറഞ്ഞു ഞാൻ അച്ഛമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു….. മോൻ എന്താ അവിടെ തന്നെ നിൽക്കുന്നെ കേറി വാ….. അമ്മ സർ നെ അകത്തേക്ക് ക്ഷണിച്ചു….. എന്നിട്ട് അച്ഛൻ അച്ഛമ്മക്ക് സർ നെ പരിചയപെടുത്തി കൊടുത്തു….. സർ അച്ഛമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു…..
ങേ ഇയാൾക്ക് ബഹുമാനിക്കാൻ ഒക്കെ അറിയുമോ….. അച്ഛമ്മക്ക് അധികം ആരെയും ഇഷ്ടല്ലാ പക്ഷേ സർ നെ ഇഷ്ടായി എന്ന തോന്നുന്നു അനുഗ്രഹം കൊടുത്തിട്ട് എന്തൊക്കെയോ ചോദിക്കുന്നത് കേട്ടു….. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ നേരെ അടുക്കളയിലേക്ക് വിട്ടു….. വേറെ ഒന്നിനുമല്ല ആ ഉച്ചക്ക് കഴിച് ബിരിയാണി മാത്രമേ വയറ്റിൽ ഉള്ളു അത് എവിടെയും എത്തിയില്ല….. എന്റെ കണ്ണാ എന്തൊക്കെയാ ഇത് ചിക്കൻ കറി പൊരിച്ചത് ചിക്കെൻ ചില്ലി ഒന്നും പറയണ്ട കുറെ വെറൈറ്റി ഉണ്ടല്ലോ….. ഞാൻ പൊരിച്ചു വച്ച് ചിക്കനിൽ ഒന്ന് എടുക്കാൻ പോകുമ്പോഴേക്കും അമ്മ എന്റെ കൈ പിടിച്ചു വച്ചു….. എനിക്ക് അറിയാം നി ഈ ബാഗ് പോലും ഊരി വെക്കാതെ അടുക്കളയിലേക്ക് വരും എന്ന അതുകൊണ്ട് എന്റെ പൊന്ന് മോള് ചെന്ന് കുളിച്ചിട്ട് വാ….. അമ്മേ ഒരു പീസ്….. നന്ദേ കളിക്കാതെ പോ….. ഓ ഈ അമ്മ….. ഞാൻ വേഗം അവിടുന്ന് റൂമിലേക്ക് പോകാൻ പോകുമ്പോഴാണ് സർ നെ ഓർമ വന്നത്…..
അച്ഛാ ഏത് റൂം ആണ് സർ ക്ക് കൊടുക്കുവാ….. ആ മോനെ നിക്കി കൂട്ടിയിട്ട് പോയിട്ടുണ്ട് അവന്റെ റൂമിലേക്ക്….. അവിടെ ആകുമ്പോ എല്ലാ സൗകര്യവും ഉണ്ടല്ലോ….. ഞാൻ മുകളിലേക്ക് കയറാൻ പോകുമ്പോഴേക്കും നിക്കി താഴേക്ക് വന്നു….. ആ മോനെ നി റൂം കാണിച്ചോ….. ആ ഏട്ടൻ ഫ്രഷ് ആവട്ടെ എന്ന പറഞ്ഞത് കൊണ്ട് ഞാൻ താഴേക്ക് വന്നു….. എന്നാ ഞാനും പോയി ഫ്രഷ് ആവട്ടെ ഇല്ലെങ്കിൽ അമ്മ എനിക്ക് ഒന്നും തിന്നാൻ തരില്ല എന്ന പറഞ്ഞു ഞാൻ മുകളിലേക്ക് പോയി….. നിക്കിയുടെ റൂം കഴിഞ്ഞിട്ടാ എന്റെ റൂം….. അവൻ അല്ലേ പറഞ്ഞത് സർ ഫ്രഷ് ആകാൻ പോയി എന്ന പക്ഷേ ഡോർ ക്ലോസ് ചെയ്തിട്ടില്ല….. ഞാൻ ആ റൂമിലേക്ക് നോക്കാതെ എന്റെ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആരോ എന്റെ കൈ പിടിച്ചു വലിച്ചു ആ റൂമിൽ ആക്കി വാതിൽ അടച്ചു….. വേറെ ആരുമല്ല ഹരി സർ തന്നെ….. കലിപ്പിൽ എന്നെ തന്നെ നോക്കുകയാ….. ആ കണ്ണുകളിൽ എപ്പോഴാണോ പ്രണയം ഒക്കെ ഇണ്ടാവുക….. നി എന്തൊക്കെയാ അവരോടൊക്കെ പറഞ്ഞത്….. സർ അങ്ങനെ ചോദിച്ചപ്പോ ആണ് എന്റെ ചിന്തകൾക്ക് ഞാൻ ഫുൾ സ്റ്റോപ്പ് ഇട്ടത്…..
അത് അത് സർ ഞാൻ….. നിനക്ക് എന്നോട് സംസാരിക്കുമ്പോൾ എന്താ ഇങ്ങനെ വിക്ക് വരുന്നത്….. കള്ളത്തരം കാണിക്കുമ്പോൾ ആണ് ഇങ്ങനെ വിക്കുന്നതെ….. എനിക്ക് ഒരു കള്ളത്തരവുമില്ല….. ഞാൻ കുറച്ച് ധൈര്യം സംഭരിച്ചു പറഞ്ഞു….. ഓ അപ്പൊ നിനക്ക് ഇത്രയും സൗണ്ട് ഒക്കെ ഇണ്ട് അല്ലേ….. ഞാൻ വിചാരിച്ചത് പോലെ പൂച്ച കുട്ടി അല്ല….. ഞാൻ പുച്ഛിച്ചു മുഖം തിരിച്ചു….. അയാൾ ഇപ്പോഴും എന്റെ കൈ പിടിച്ചിരിക്കുവാ….. ഡി അധികം വിളച്ചിൽ എടുക്കല്ലേ അതും എന്റെ അടുത്ത….. നിനക്ക് ശെരിക്കും എന്നെ അറിയില്ല അതേടി ഞാൻ കാലമാടൻ തന്നെയാ നി അല്ലേ എനിക്ക് ആ പേരിട്ടത് അതുകൊണ്ട് ഇനി മുതൽ ഞാൻ നിനക്ക് കാലൻ ആയിരിക്കും….. കേട്ടോടി ഉണ്ടക്കണ്ണി….. സർ മെല്ലെ എന്റെ കൈ വിട്ടു എന്നിട്ട് എന്നെ ചുമരിൽ ചേർത്ത നിർത്തി….. തുടരും…..
