രചന – അർച്ചന
അതേ…പിള്ളേര്. കല്യാണത്തിന് ഇടങ്ങേറു ഉണ്ടക്കോ….ശോഭന രാദേവിനോട് ചോദിച്ചു…
എനിയ്ക്ക്…ഉറപ്പല്ലേ…രണ്ടും…മുടക്കും….
വേണൊങ്കി…ഇല്ലാത്ത അവിഹിതം..വരെ രണ്ടും രണ്ടിനും ഉണ്ടാക്കും.എന്തു പറയുന്നു അളിയാ..(രാധേവ്
നി…പറഞ്ഞതും ശെരിയ…
കൃത്യമായ ഡേറ്റും മാസവും രണ്ടിനും മനസിലായാൽ…പിന്നെ നോക്കണ്ട…അതിന്റെ തലയ്ക്കും ദിവസം…നമുക്കെല്ലാവർക്കും ഉറക്ക ഗുളിക തന്നു ഉറക്കിയിട്ടായാലും രണ്ടും കൂടി രണ്ടു വഴിയ്ക്ക് ഒളിച്ചോടും… അതിൽ സംശയം ഇല്ല….(ശങ്കർ
ഇതിനൊരു പ്രതിവിധി….(രാദ
നോമിനു അറിയില്യ….ശങ്കരൻ കൈ മലർത്തി…
അല്ലേൽ പിന്നെ നിങ്ങൾക്ക് എന്തുവ അറിയാവുന്നെ….രാധ കലിപ്പായി…
എന്തയാലും….അവരോട് ഒരു ദിവസം പറഞ്ഞിട്ടു…
നമ്മുടെ ഇഷ്ടത്തിന് നടത്തണം….അതും കല്യാണത്തിന് ചെല്ലുമ്പോൾ അറിഞ്ഞാൽ മതി…അല്ലാതെ രക്ഷ ഇല്ല….ശോഭ…അവരുടെ അഭിപ്രായം പറഞ്ഞു…
ഇതു കൊള്ളാം എന്നു തോന്നുന്നു…ചേട്ട….രാധയും അതു ശെരി വെച്ചു…
ഐഡിയ കൊള്ളാം… ഈ ബുദ്ധി..നമ്മടെ പിള്ളേരുടെ ചെവിയിൽ എങ്ങാനും എത്തിയാലുള്ള…കാര്യം മാത്രമേ എനിയ്ക്ക് ചിന്തയുള്ളൂ…..ശങ്കരൻ…നേടുവീർപ്പ് ഇട്ടു കൊണ്ട് പറഞ്ഞു…
അതോന്നും അറിയില്ല…രാധെവും പിന്താങ്ങി…
****
ഹും..കാലന് എന്നെ കെട്ടണം അല്ലെ കെട്ടിയ്ക്കാം…താൻ നോക്കിയ്ക്കോ പരട്ട കാലാ…
ഈ കല്യാണം ഞാൻ മുടക്കും…ഈ സാക്ഷിയ പറയുന്നേ….എന്നും പറഞ്ഞു…കയ്യിൽ കിട്ടിയ ചിപ്സ് മൊത്തം വായിൽ ആക്കി…
മുഹ്….ഹുങ്ഹും…..(സാക്ഷി
*വായിലുള്ളത് തുപ്പിയിട്ടു പറ….* ഞാൻ
ഈ കല്യാണം ഞാൻ മുടക്കും….സാക്ഷി വായിലുള്ളത് തിന്നിറക്കിയിട്ടു പറഞ്ഞു….
ഓഹ്…അങ്ങനെ…
ഇനി മോള് ക്യാരിയോണ്…(ഞാൻ
*****
നടത്തി തരാടി…..നിന്നെ ശെരിയ്ക്കും നടത്തി തരാം…
ഹും…ഒരു വക പടിയ്ക്കത്തും ഇല്ല…അതും പോരാഞ്ഞു പടിപ്പിയ്ക്കുന്ന സാറിനെ തന്നെ നിനക്ക്. കെട്ടണം അല്ലെ….
നി ക്ലസിലേയ്ക്ക് വാടി…നിന്നെ കൊണ്ട് ഞാൻ ക്ഷ….മ്മ.. വരപ്പിയ്ക്കും….നോക്കിയ്ക്കോ…എന്നും പറഞ്ഞു…ദേഷ്യം മുഴുവൻ പുഷ് up എടുത്തു തീർത്തു…
*എന്തിനാണാവോ… ഉരുട്ടി കേറ്റുന്നെ…
അവൾക്ക് ഇടിച്ചു കലക്കാൻ ആകും…*.ഞാൻ
ഇറങ്ങി…പോ…പെണ്ണുംപുള്ളെ….
ഓരോന്ന് പറഞ്ഞു വന്നോളും…ഉള്ള സമദാനം കളയാൻ….(അലോക്
നി…പോടാ..നാറി…നി അവളുടെ കൈ കൊണ്ട്. തന്നെ തീരും….(my ആത്മ
ഇനി..പിള്ളേരുടെ അവസ്ഥ എന്താണാവോ……
da…. എല്ലാം നമ്മൾ പറഞ്ഞ പോലെ തന്നെ നടക്കണം…എങ്കിലേ…എനിയ്ക്ക് ഒരു സമദാനം കിട്ടു…..(ആവണി….
അല്ല…..ടി…
അളിയൻ പാവം അല്ലെ…..അവളെ എടുത്തു നമ്മൾ എല്ലാരും കൂടി അളിയന്റെ മണ്ടയ്ക്ക്. കെട്ടി വെച്ചു എന്നു തോന്നില്ലേ……സിദ്ധു…അലോകിന്റെ സൈഡ് പറഞ്ഞു…
അതൊന്നും കുഴപ്പം ഇല്ല….എന്റെ നാത്തൂനെ എന്റെ ബ്രോയെ നേരെ ആക്കാൻ പറ്റൂ….
ഹോ…ആ അക്കൗണ്ടൻസിയുടെ കാര്യത്തിൽ എങ്കിലും എന്തെലും പോക്ക് വരവ് ചെയ്തു കിട്ടിയാൽ ഞാനെങ്കിലും രക്ഷ പെട്ടെനെ…(ആവണി
പിന്നെ….അളിയന്റെ മേലെ ഒരു കണ്ണുവേണേ…. സിദ്ധുവാണ്….
അതൊക്കെ ഞാൻ ഏറ്റു….
അവളെ നി എവിടെയും പോവാതെ ഒന്നു നോക്കിക്കൊണെ… എനിയ്ക്ക് അതിനെ ഒട്ടും വിശ്വാസം ഇല്ല……
അതോന്നും പേടിയ്ക്കണ്ട….വല്ലതും കൊറിയ്ക്കാൻ കൊടുത്തു tv റെമോർട്ടും കയ്യിൽ കൊടുത്താൽ അതെവിടേലും കിടന്നോളും…..(സിദ്ധു
അപ്പോ ok ടാ….(ആവണി
ok
ഹും..നല്ല ബെസ്റ്റ് സഹോദരങ്ങൾ….
എവിടം കൊണ്ട്. തീരുവോ..ആവോ….എന്തയാലും നോക്കാം….
അടുത്ത ദിവസം തൊട്ടു….രണ്ടും ക്ലാസ്സിനു പോയി…….
ക്ലസ്സിൽ ആവണിയ്ക്കും ഇഷാനയ്ക്കുംഒഴികെ അലോകും സാക്ഷിയും തമ്മിൽ ഇങ്ങനെ മുറ ബന്ധം ഉള്ളത് അറിയില്ല…
അഹ്…പിന്നെ ഇഷാന ആരാണെന്നു ചോദിച്ചാൽ… ഇവരുടെ വേറൊരു ചങ്ക് ദോസ്ത് ആണ്…..ഒരു സുന്ദരി ഉമ്മച്ചി കുട്ടി…
ഹോട്ടൻ നടത്തുന്ന…ഉസ്മാന്റെയും സാജിതാടെയും 3 മക്കളിൽ മൂത്തത്…തലയ്ക്കും ലേശം മൂത്തതാ… അതുകൊണ്ടാ ഇവരുടെ കൂടെ കൂടിയേ….
ബാക്കി..രണ്ടു ഇരട്ട അനിയൻമാർ…അതുപോലെ പരട്ടകളും….5 വയസ്സായി…രണ്ടിനും..
പിന്നെ ഇവരുടെ ആജന്മ ശത്രു…ഒരു പടിപ്പിയും ഗ്യാങ്ങും…
ഏതൊരു കോളേജിലും…ഏതൊരു ക്ലാസ്സിലും…ഒരു പടിപ്പിയും ഗ്യാങ്ങും…അതുപോലെ…അലമ്പു പിള്ളേരും കാണും…അവരാണെങ്കിലോ…കണ്ണിനു നേരെ കണ്ടാൽ..ശത്രുവും…
(പിന്നെ എല്ലാ പടിപ്പികളിലും…ചില അലമ്പും കാണുംട്ടോ)
വേണി…..എന്ന കൃഷ്ണവേണി…കിടു പേര് അല്ലെ…
ഇനി നമുക്കു കഥയിലേക്ക് പോകാം…..
ടി…നിന്റെ ചെറുക്കൻ എന്താ വരാത്തെ….സാദാരണ എന്നും നേരത്തെ ആണല്ലോ…വരുന്നത്….ഇഷാന പുറത്തേയ്ക്ക് നോക്കി പറഞ്ഞതും..
അവളുടെ തല മണ്ട നോക്കി ഒന്നു സാക്ഷി കീച്ചിയതും ഒത്തായിരുന്നു….
ഉമ്മാ……(ഇഷു
അവളുടെ വിളി കേട്ടതും ക്ലസ് മൊത്തത്തിൽ തിരിഞ്ഞു നോക്കി…പിന്നെ ഇതു പതിവ് ആയത് കൊണ്ട്…എല്ലാരും നോർമൽ ആയി…കൂട്ടത്തിൽ വേണി സാക്ഷിയെ നോക്കി ഒരു പുച്ഛിയ്ക്കലും…
നി..എന്തിനാടി..പന്നി എന്റെ മണ്ടയ്ക്ക് ഇട്ടു തങ്ങിയത്….ഞാൻ ഉള്ളത് അല്ലെ പറഞ്ഞത്….
ഉള്ളതൊക്കെ മനസിൽ വെച്ചാൽ മതി…
ആ നാറിടെ പേരും ആയി…എന്റെ അടുത്തു വന്നലുണ്ടല്ലോ….നിന്റെ ഉപ്പാന്റെ കോയി ബിരിയാണി…ഞാൻ വേണ്ടെന്ന് വെയ്ക്കും…സാക്ഷി കലിപ്പായി
എന്നുബെച്ചാൽ……ഇഷു
..
ചവിട്ടി കൂട്ടി മൂലയ്ക്ക് ഇടും എന്നു ആവണി…ഇളിയോടെ പറഞ്ഞു സാക്ഷിയുടെ മുഖത്തു നോക്കിയതും….ഇളിച്ചോണ്ട് നിന്ന പല്ലെല്ലാം..അവൾ വായ്ക്ക് അകത്തു ആക്കി…
അല്ല.. പറയും പോലെ ഇന്നെന്താ….സ്‌പെഷ്യൽ…ആവണി വിഷയം മാറ്റാൻ ആയി ചോദിച്ചതും….
പത്തിരിയും ബീഫുമാ……ഇഷു ഇളിയോടെ പറഞ്ഞു…
അതുകേട്ടതും സാക്ഷിയുടെ എയറു പിടിത്തം നിന്നു…..
പിന്നെയും മൂന്നും കൂടി എന്തൊക്കെയോ സംസാരിച്ചു ഇരുന്നു…
പെട്ടന്നാണ്…അലോക്ക് ക്ലാസ്സ്സിലേയ്ക്ക് കയറി വന്നത്….
അലോക് വന്നതും എല്ലാരുടെയും സംസാരം സ്വിച്ച് ഇട്ടപ്പോലെ നിന്നു….
എന്നിട്ടും ബാക്കിൽ ഇരുന്നു 3ഉം കൂടി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇരുന്നു…അതു കറക്റ്റ് ആയി അലോക്കാണുകയും ചെയ്തു…
ആവണി…സാക്ഷി…ഇഷാന ബോത് ഓഫ് യൂ….സ്റ്റാന്റ് up…. അലോകിന്റെ അലർച്ച കേട്ടതും…3ഉം..ഷോക്കടിച്ച കണക്കു…എണീറ്റു നിന്നു….
ഇതെന്താ ചന്ത ആണോ…ഇങ്ങനെ കിടന്നു അലയ്ക്കാൻ….
സാക്ഷി…താനാണ് ഇവരെ രണ്ടിനെയും കൂടി പാഴി കളയുന്നത്….ബാക്കി രണ്ടു പേരോടും കൂടി പറയുവാ….ഇവള് മായി…കൂട്ടു കൂടി നടന്നാൽ…നിങ്ങടെ ഭാവി വെള്ളത്തിൽ ആവും….
ഇനി ഇതുപോലെ ഞാൻ കണ്ടാൽ…3ഉം ഇനി എന്റെ ക്ലാസ്സിൽ പുറത്തു ആവും…മനസിലായോ… മൂന്നിനും….അലോക്. കലിപ്പിൽ ചോദിച്ചതും….3ഉം നിഷ്‌കു ആയി തലയാട്ടി….
now sit… (അലോക്.
3ഉം…ഇരിയ്ക്കുമ്പോൾ വേണി തിരിഞ്ഞു നോക്കി ഊറി ചിരിയ്ച്ചു…..
പോടി….സാക്ഷി…ചുണ്ടനക്കി പറഞ്ഞതും…. കൃത്യമായി അത് അലോക്. കണ്ടു…..
അതുകണ്ടതും സാക്ഷി ഡീസന്റ് ആയി..വെറുതേ എന്തിനാ ഓരോരുത്തരുടെ bp കൂട്ടുന്നത്….
ആഹ്.. എല്ലാരോടും എനിയ്ക്ക് വേറൊരു കാര്യം പറയാൻ ഉണ്ട്….നിങ്ങൾക്ക് എല്ലാർക്കും സന്തോഷം ഉള്ള കാര്യം ആണ്….
എന്താ സർ…..(വേണി….
ഇനി മുതൽ നിങ്ങളുടെ ട്യൂട്ടർ ഞാൻ ആണ്……അലോക് പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും….
അയ്യോ..അപ്പൊ മൂക്കി പൊടിയ്ക്ക് എന്തു പറ്റി……(സാക്ഷി
what……………
sorry… നമ്മടെ…സുരേന്ദ്രൻ സർ…..സാക്ഷി നിഷ്‌കു ആയി ചോദിച്ചു….
അദ്ദേഹം ഇവിടുന്നു മാറി…പ്പോയി….you സീറ്റ്….അലോക്. കടുപ്പിച്ചു പറഞ്ഞു…അന്നത്തെ വകയ്ക്കുള്ളത് പടിപ്പിയ്ക്കാനായി..തുടങ്ങി…
പടിപ്പിയ്ക്കൽ തുടങ്ങിയതും….സാക്ഷി കാലകേയൻ പറയുന്ന കേട്ട്…മിഴിച്ചു കുത്തി ഇരുന്നു….
ഇങ്ങേരു ഇത് എന്ത് തേങ്ങയാ ഈ പറയുന്നേ….
നിനക്ക് ഈ പറയുന്നത്. ഒന്നും മണസിലായില്ലേ….(ആവണി…
എനിയ്ക്ക് മാത്രം അല്ല… ഇവിടെ ഉള്ള ഒട്ടു മുക്കാലിനും ഒന്നും മനസിലായിട്ടില്ല…പിന്നെയല്ലേ ഈ ഞാൻ….
ഇങ്ങേരു പറയുന്നത് ആകെ മനസ്സിലാവുന്നത്…ദോ…ആ മുന്നിൽ ഇരിയ്ക്കുന്ന പണ്ടരങ്ങൾക്കാണ്…
അതിൽ….ദോ….ആ…ഗോവണിയ്ക്കാ… അങ്ങേരു ഇനി ഏത് ഭാഷയിൽ സംസാരിച്ചാലും…ആകെ മനസിലാവുന്നത്..(.സാക്ഷി..
ഒന്നും മനസിലാവുന്നില്ലെങ്കിൽ പിന്നെ നി ഇത് എടുത്തത് എന്തിനാ…വേറെ വല്ലതും എടുത്താൽ പോരായിരുന്നോ….(ഇഷാന
ആഹ്…മതിയായിരുന്നു….
ഒരു ഗും ആയിക്കോട്ടെ എന്നു കരുതിയിട്ടാ….
ഇപ്പൊ അതും കുരിശായി… ഒന്നും വേണ്ടായിരുന്നു..സാക്ഷി താണ്ടിയ്ക്ക്. കയ്യും കൊടുത്തു ഇരുന്നു പറഞ്ഞതും…എന്തോ വന്നു മണ്ടയ്ക്ക്. കൊണ്ടതും ഒത്തായിരുന്നു…
ബോധം വന്നു നോക്കുമ്പോൾ…ചോക്ക്….
താൻ അവിടുന്നു ഒന്നു എണീറ്റെ… അലോക് സാക്ഷിയെ പയ്യെ അവിടുന്നു അങ് പൊക്കി….
ഇപ്പൊ ഇവിടെ പഠിപ്പിച്ചത് എന്താ…..അലോക്. കയ്യും കെട്ടി മേശ മേൽ ഇരുന്നു കൊണ്ട് ചോദിച്ചു…
ആ…ആവോ….സാക്ഷി ആത്മ….
അടുത്തിരിയ്ക്കുന്ന രണ്ടിനേയും നോക്കുമ്പോൾ രണ്ടും പ്രതിമകളെ പോലെ ഇരിയ്ക്കുന്നു…രണ്ടും തകർത്തു വെച്ചു എഴുതിയ നോട്ട് നോക്കിയപ്പോൾ പൂവും.. മരവും…മലയും കിളിയും…അടിപൊളി….
സാക്ഷി….ഞാൻ ചോദിച്ചതിന് ഉത്തരം അറിയാമോ..ഇല്ലയോ…… അലോക്..കലിപ്പായി…
ഇല്ല….സാക്ഷി തലയാട്ടി….
പിന്നെ തുടങ്ങിയില്ലേ…..
അവളുടെ സൗന്ദര്യത്തിൽ തുടങ്ങി….അവള് ഒന്നില് പഠിച്ച ABCD വരെ അലോകിന്റെ നാക്കിൽ വന്നു…..
കൂടെ ഒരു get ഔട്ടും….
വോ…തനിയ്ക്ക് വേണ്ടെങ്കിൽ നമുക്ക്…വേണ്ട…എന്നും മനസിൽ പറഞ്ഞു…നൈസ് ആയിട്ടു പുറത്തു പോയി…പോണ പൊക്കിൾ ചങ്കുകൾക്കിട്ടു രണ്ടു ചവിട്ടും….അതും ഒരു സമാധാനം…
നേരെ പോയി…ചുവരും ചാരി…..പുറത്തേക്കും നോക്കി നിന്നു….
ആഹാ.
കാറ്റും കിളിയും…ഇതൊക്കെ കാലന് കാണണം എങ്കിൽ വല്ലപ്പോഴും ഇങ്ങനെ വെളിയിൽ…ചുവരും ചാരി നിൽക്കണം….അതേങ്ങനാ…പണ്ടും…ബുക്കും തലയിൽ ചുമന്നല്ലേ നടപ്പ്….
പണ്ട് അങ്ങേരു പഠിച്ച ഏതോ ബുക്ക്…ഞാൻ കീറി പ്ലെയിൽ ഉണ്ടാക്കി നോക്കിയപ്പോ എന്തായിരുന്നു പുകില്….ഹും…എന്നും പറഞ്ഞു…പുറത്തെ കാറ്റും കൊണ്ട് പഴയ കാര്യങ്ങൾ അയവിറക്കി നിന്നു…..
കൂട്ടത്തിൽ…അവളുടെ…ഇടം മാറിലെ പച്ചകുത്തലിനെ കുറിച്ചും…..
അവള് ആ ഓർമയിലേയ്ക്ക് ഒന്നു പോയി….
വേണ്ട…അല്ലൂ… നല്ല വേന ആവും….നമ്മക്ക്…ഇത് വേണ്ട…ഇത് നോവും…ചത്യായും…4 വയസു കാരി കുഞ്ഞു സാക്ഷി ചുണ്ട് ചുളുക്കി പറഞ്ഞതും….
ഏയ്..ഉറുമ്പ് കടിയ്ക്കുന്ന വേദനയെ കാണൂ…ഞാൻ കണ്ടെണല്ലോ …സിനിമയിൽ…പിന്നെ… നമ്മടെ പറമ്പ് കിളയ്ക്കാൻ വരണ ചേട്ടന്റെ ദേഹത്തും ഇതു കൊണ്ടുള്ളത് ഉണ്ടല്ലോ….9വയസുകാരൻ അലോക് പറഞ്ഞു….
എങ്കി…നി…കുത്തിയ്ക്കോ…എന്യ്ക്കെങ്ങും മെന്താ….. നോവുന്നതാ…. സാക്ഷി പറഞ്ഞിട്ടും കേൾക്കാതെ…. അലോക് ആ മഷി കയ്യിൽ എടുത്തു….
എടി…ആരും കാണില്ല…ഞാൻ പാട് പെട്ട് മുത്തിടെ അമ്പലത്തിൽ വന്ന ആളുടെ അടുത്തുന്നു അടിച്ചു മാറ്റിയതാ…കുഞ്ഞു നോവേ.. കാണു…
എന്നും പറഞ്ഞു അലോക്..സാക്ഷിയുടെ കയ്യിൽ പിടിച്ചു…ആളില്ലാത്ത ഭാഗത്തേയ്ക്ക് മാറി….
ഇതിപ്പോ എവിടെയാ…അഹ്..കിട്ടിപ്പോയി….
സച്ചു നി…ഉടുപ്പ് മാറ്റിയെ….ഇത് തേയ്ക്കട്ടെ….എന്നും പറഞ്ഞു…അലോക് തന്നെ അവളുടെ ഉടുപ്പ് ഊരി മാറ്റി….
ടി..ഇതെല്ലാം…ആൾക്കാർ നെഞ്ചില പച്ച കുത്തുന്നെ…ഞാനും കുത്താം….
നിനക്ക്. കുത്തി കഴിഞ്ഞു എനിയ്ക്ക്. കുത്താം….എന്നും പറഞ്ഞു….അലോക്…മഷി എടുത്തു….അവളുടെ ഇടം നെങ്കിൽ ആയി…തേച്ചു…
അയ്യേ കളർ ആയി….ഇത് ഇനി പോവോ……(സാക്ഷി
ഇട്ടോടനെ കഴുകിയാൽ പോകും….നി…പെട്ടന്ന് തന്നെ കഴുകണം….
എന്നും പറഞ്ഞു..പച്ച കുത്താൻ നോക്കുമ്പോൾ….
അയ്യോ…പെന ഇല്ല….ഇനി എന്തു ചെയ്യും….ആ കിട്ടി പോയി…എന്നും പറഞ്ഞു…അല്ലു…സാക്ഷിയെ ചേർത്തു പിടിച്ചു.. മഷി വരച്ചതിനു മുകളിൽ ആയി…തന്റെ പല്ലുകൾ ആഴ്ത്തി…..
പിന്നെ കേട്ടത് ഒരു നില വിളി ആയിരുന്നു……
നില വിളി കേട്ട്….വീട്ടുകാർ എല്ലാം…ഓടി കൂടുമ്പോൾ കണ്ടത്.. നെഞ്ചും പൊത്തി.. നിലവിളിയ്ക്കുന്ന സാക്ഷിയെയും…അടുത്തു ഇരുന്നു..സാമദാനിപ്പിയ്ക്കുന്ന അല്ലുവിനെയും ആണ്…..
അയ്യോ..എന്റെ കുഞ്ഞിന് എന്തു പറ്റി….എന്നും പറഞ്ഞു…അല്ലുവിന്റെ അമ്മ വന്നു സാക്ഷിയെ വാരി എടുത്തു….നോക്കുമ്പോൾ…നെഞ്ചിൽ മഷിയും അതിനു മുകളിൽ ചോർപ്പാടും….
രാധ നോക്കുമ്പോൾ നല്ലതു പോലെ മുറിഞ്ഞിട്ടുണ്ട്…..
എന്താടാ…നി കൊച്ചിനെ ചെയ്തേ…ശോഭ ദേഷ്യത്തിൽ അല്ലുവിന് നേരെ തിരിഞ്ഞു…
അല്ലു..എന്നെ കച്ചു……..എന്നും പറഞ്ഞു..സാക്ഷി കരയാൻ തുടങ്ങി….
അയ്യോ..അല്ല.. അമ്മേ…..ഞാൻ..പച്ച..പച്ച കുത്തിയതാ…..അലോകിനും കരച്ചിൽ വന്നു തുടങ്ങിയിരുന്നു…
ഇതുകേട്ട് ശോഭ അവനെ അടിയ്ക്കാൻ പിടിച്ചതും…
വേണ്ട നാത്തൂനെ അവനു അബദം പറ്റിയത് ആയിരിയ്ക്കും……കുഞ്ഞല്ലേ….രാധ അവനെ വട്ടം പിടിച്ചു…
കുഞ്ഞിനെ കടിച്ചു മുറിച്ചിട്ടു….
നിന്റെ അച്ഛൻ വരട്ടെ….തീർത്തു തരാം..ഞാൻ….എന്നും പറഞ്ഞു..ശോഭ…സാക്ഷിയെയും കൊണ്ടും…രാധ അലോകിനെയും കൊണ്ടും പോയി…
വൈകിട്ട് അലോകിന്റെ അച്ഛൻ വന്നതും….ശോഭ കാര്യം എല്ലാം വ്യക്തം ആയി പറഞ്ഞു കൊടുത്തു….
പിന്നെ കേട്ടത്…അവിടെ നിന്നു വലിയ ഒരു നില വിളി ആയിരുന്നു….
കാര്യം അറിയാൻ ഞങ്ങൾ ഓടി ചെല്ലുമ്പോൾ കണ്ടത്..അലോക്കിനെ..ചന്തിയ്ക്കിട്ടു പുളി വാറിന് പെടയ്ക്കുന്ന അമ്മാവനെ ആയിരുന്നു….
അവസാനം അച്ഛൻ ഇടപെട്ട അന്നത് തീരുമാനം.ആയത്….
എന്തു കൊണ്ടോ ഞങ്ങളുടെ രണ്ടുപേരുടെ ദേഹത്തും അസ്സൽ ആയി പച്ച പതിഞ്ഞു….എനിയ്ക്ക് നെഞ്ചത്ത് ആണെങ്കിൽ അങ്ങേർക്ക് ചന്തിയ്ക്ക് ആയിരുന്നു……
ചിലപ്പോ ഇപ്പോഴും കാണും…ഒന്നു ഊരി നോക്കിയാലോ….
വേണ്ട….എന്തിനാ വെറുതെ എന്നും പറഞ്ഞു..സാക്ഷി സ്വപ്ന ലോകത്ത് നിന്നും കണ്ണു തുറന്നതും… കണ്ടത് മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന ഒരു ഐറ്റത്തെ ആയിരുന്നു….
“സ്വരൂപ്……”സാക്ഷി വിളിച്ചു….
സ്വരൂപ്………(സാക്ഷി
നിയെന്താട ഇങ്ങനെ ഇളിച്ചോണ്ട് നിൽക്കുന്നത്…സാക്ഷി കലിപ്പായി
മോളെ ഇന്നും…കലിപ്പൻ വെളിയിൽ ആക്കിയല്ലേ….സ്വരൂപ് കളിയാക്കി ചോദിച്ചു…
ഓഹ്…അങ്ങേർക്ക് അതു തന്നെയാ പണി…
ഞാൻ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുവാ…എടുത്തു വെളിയിൽ ആക്കാൻ..
അല്ല നി ഇത് എങ്ങോട്ടാ…. നിന്റെ ക്ലാസ് ഇവിടെ അല്ലല്ലോ…..സാക്ഷി കൂർപ്പിച്ചു നോക്കിയതും…
ടി..ടി…കുറച്ചു ബഹുമാനം താ…ഒന്നും ഇല്ലെങ്കിലും സീനിയർ അല്ലെ…സ്വരൂപ് കെഞ്ചുന്ന പോലെ ചോദിച്ചു…
ആഹ്.. അതൊക്കെ തരാം…ആദ്യം മോൻ ഞാൻ ചോദിച്ചത് പണ….(സാക്ഷി
അത്…അതുണ്ടല്ലോ….സ്വരൂപ് നിന്നു വിക്കിയതും…
ഒരുപാട് വിക്കണ്ട….
ഏതാ മോനെ ആ ഹത ഭാഗ്യ….സാക്ഷി…ചോദിച്ചതും….
ജൂനിയറാ….നിങ്ങടെ…….(സ്വരൂപ്
ആഹാ പൊളിച്ചല്ലോ…പേരെന്തുവ…..സാക്ഷി ചിരിയോടെ ചോദിച്ചതും…
അത്രയും നേരം ചിരിയോടെ നിന്ന സ്വരൂപ് നിന്നു വിയർക്കാൻ തുടങ്ങി….
അ… അലോ…… എന്നും പറഞ്ഞു വിക്കാനും….
ഹലോയോ…. അങ്ങനെയും പേരോ…. സാക്ഷി ആലോചനയിൽ ആയി…
ഹലോ അല്ലെടി…..
ഉം…ഉം….എന്നും പറഞ്ഞു സ്വരൂപ്….സാക്ഷിയെ പിറകിലേക്. കണ്ണു കാട്ടി….
അവന്റെ കാട്ടി കൂട്ടൽ കണ്ടു നോക്കുമ്പോൾ…
അലോക്. കയ്യും കെട്ടി അവരെ നോക്കി നിൽക്കുന്നു….
ദൈവമേ ഇതെപ്പോ വന്നു…എന്നും പറഞ്ഞു അവനെ ഒന്നു ഇളിച്ചു കാട്ടി…സ്വരൂപ് നിന്നിടത്തേയ്ക്ക് ഒന്നു നോക്കിയതും അവൻ നിന്നിടത്തു അവന്റെ പോടി പോലും ഇല്ല കണ്ടുപിടിയ്ക്കാൻ എന്ന അവസ്ഥ ആയി…
പരട്ട സീനിയർ….നിന്നെ എന്റെ കയ്യിൽ കിട്ടും നോക്കിയ്ക്കോ…ഒറ്റയ്ക്കിട്ടു മുങ്ങി….അവള് അവൻ പോയ വഴി നോക്കി…മനസിൽ പറഞ്ഞു…
പുറത്തു നിർത്തിയാൽ എങ്കിലും കുറച്ചു മര്യാദ പടിയ്ക്കും എന്നാ കരുതിയത്…എവടെ….(അലോക്
എങ്കി താൻ എന്നെ ക്ലാസ്സിൽ കയറ്റഡോ….(സാക്ഷി ആത്മ
എന്താടി…തുറിച്ചു നോക്കുന്നെ….
ക്ലാസിൽ കയറിപോടി….വെളിയിൽ നിന്നാൽ വരുന്നതും പൊന്നതും ആയ പിള്ളേരെ കൂടി പാഴിക്കളയും…സാദനം എന്നു അലോക് അലറിയതും സാക്ഷി നൈസ് ആയിട്ടു അകത്തേയ്ക്ക് വലിഞ്ഞു….പഴയ പടി.. സീറ്റിൽ പോയി ഇരുന്നു…അലോക്. ക്ലാസ്സ് എടുക്കാനും…
അല്ലെടി നി ആരും ആയ സോള്ളികൊണ്ടിരുന്നത്…(ആവണി
അത് നമ്മടെ സ്വരൂപും ആയ….
രൂപേട്ടനും ആയോ…..അതിനല്ലേ മുൻപ് രണ്ടും കൂടി എന്തോ പണിതത്…..(ഇഷു…
ആഹ്…അതേ….സാക്ഷി..ഒരു നെടുവീർപ്പിട്ടു പറഞ്ഞു
അന്നത് കറകറ്റായി ദേ ഇങ്ങേർക്കിട്ടു തന്നെ കൊള്ളുകയും ചെയ്തു…എന്നെ കയ്യോടെ പൊക്കുകയും ചെയ്തു….ഈ സാമദ്രോഹി ആണെങ്കി എന്നെ ഇട്ടിട്ടും ഓടി..ആവണിയെ നോക്കി സാക്ഷി പറഞ്ഞു…
ഇതു കേട്ടതും ഇഷു ഊറി ചിരിച്ചു…
അന്ന് ശെരിയ്ക്കും നി എന്ത് പിണ്ണാക്ക അങ്ങേരുടെ ദേഹത്തു കലക്കി ഒഴിച്ചത്..അത് ഇതുവരെയും നി പറഞ്ഞില്ല….
ഓഹ്…അതോ…വീട്ടിൽ നിന്നും കുറച്ചു കാടി വെള്ളം കൊണ്ട് വന്നയിരുന്നു….ആ സ്വരൂപിനിട്ടു..പണിയാൻ….സേവന വാരം എന്നും പറഞ്ഞു…അങ്ങേരു ഞങ്ങളെ രണ്ടിനേം..ബംഗാളികളെ പോലെ ഇട്ടു പണി എടുപ്പിച്ചു…അതും ഒരു നിസാര പ്രേശ്നത്തിന്റെ പേരിൽ….
നിസാര പ്രശ്നമോ…അങ്ങേരുടെ വണ്ടിയുടെ ലൈറ്റിൽ കല്ലെറിഞ്ഞു കൊള്ളിച്ചിട്ടു…..എന്നെക്കൊണ്ട് ഒന്നും പറയിപ്പിയ്ക്കരുത്….ഈശ്വര അന്ന് ഇതിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു എന്നും പറഞ്ഞു..എന്നെകൊണ്ടും ജോലി ചെയ്യിപ്പിച്ചെടി….ആ സാദനം…
അത് ഞാൻ ഉന്നം നോക്കിയത് അല്ലെ…..സാക്ഷി നിഷ്‌കു ആയി…
ഓഹ്..പിന്നെ കണ്ട ആണ്പിള്ളേരുടെ വണ്ടിയ്ക് ഇട്ടല്ലേ നിന്റെ ഉന്നം…(ആവണി
രണ്ടും കൂടി അടി ഉണ്ടാക്കാതെ….കാര്യം പറ…(ഇഷു
ആഹ്…അങ്ങനെ…ആ…കാടി വെള്ളത്തിൽ…കുറച്ചു….തക്കാളിയും…ചീഞ്ഞ മുട്ടയും…കുറച്ചു നാറ്റ പൂച്ചെടിയുടെ ഇലയും…പിന്നെ ഇതിന്റെ ഒന്നും മണം കിട്ടാതിരിയ്ക്കാൻ…ഫോഗും…. ഒന്ന് രണ്ടു മുല്ല പൂ സെന്റും പിന്നെ അലർജി ഒന്നും വരാതെ ഇരിയ്ക്കാൻ കുറച്ചു ഡെറ്റോളും….അതിലിട്ട് കലക്കി…രൂപ് വരുന്ന വഴിയിൽ സെറ്റ് ആക്കി വെച്ചു….
ഞങ്ങടെ ബെസ്റ് ടൈം ആയത് കൊണ്ട്….ഈ കാലനാ വന്നു കയറിയത്..അതും tip ടോപ്പിൽ….
പറഞ്ഞിട്ടു കാര്യം ഉണ്ടോ…ഞങ്ങളുടെ കുടുക്കിൽ വന്നു ചാടി…മുഖത്തും തലയിലും…ദേഹത്തും മൊത്തം…ബ്ളാഹ്…. അതങ്ങനെ…ഒളിച്ചു…ഒളിച്ചു….സാക്ഷി പറഞ്ഞതും…
ഗ്വാ…..
ഇതു കേട്ടപ്പോ എനിയ്ക്ക് തന്നെ മനം മറിയക്കുന്നു… അപ്പൊ സാറിന്റെ കാര്യം…
ഭാഗ്യം അന്നെനിയ്ക്കു പനി ആയി പ്പോയത്…ഇല്ലേരുണെങ്കിൽ….(ishu
നിനക്കും കിട്ടിയേനെ പണി…
അന്ന് ഈ നാറി..അയ്യോ ചേട്ടൻ എന്നും പറഞ്ഞു ആദ്യമേ ഓടി….പക്ഷെ…എന്നെ കയ്യോടെ പൊക്കി… പാവം ഞാൻ…
ഹോ…അന്ന് അങ്ങേരെ എന്തൊരു smel ആയിരുന്നു എന്ന് അറിയോ…. അന്ന് ഞാൻ കേട്ട വഴക്കിനു കയ്യും കണക്കും ഇല്ല….പോരാത്തതിന് വീട്ടിലും അറിയിച്ചു…അവിടെന്നും കിട്ടി..ബോധിച്ചു…
ഇക്കാര്യങ്ങളൊക്കെ കൃത്യം ആയി സ്വരൂപും..അറിഞ്ഞു..അതിൽ പിന്നെ ഞങ്ങൾ ഭയങ്കര ടയ്യപ്പാ……സാക്ഷി ഇളിയോടെ പറഞ്ഞു…
പാവം..അല്ലെങ്കിൽ ഇനി ചിലപ്പോ ചാണകം കലക്കി ഒഴിയ്ക്കും എന്നു കരുതി കാണും…..ഇഷു താണ്ടിയ്ക്ക്കയ്യും കൊടുത്തു പറഞ്ഞു….
ചാണകം ഒഴിയ്ക്കാന്ന് വിചാരിച്ചതാ…പിന്നെ അത് കലക്കണം എന്നൊക്കെ ഓർത്തപ്പോ…..വേണ്ടെന്ന് വച്ചു….(ആവണി
എന്തയാലും…അന്ന് അതിനേക്കാൾ ഭേദം ചാണകം ആയിരുന്നു….എന്നും പറഞ്ഞു..ഇഷാന ക്ലസിലേയ്ക്ക് തന്നെ ശ്രെദ്ധിച്ചു…ഒന്നു മൂളി കൊണ്ട് ബാക്കി യുള്ളവരും…
അന്നത്തെ ക്ലാസ് കഴിഞ്ഞു….അവരെ ഒന്നു കലിപ്പിച്ചു നോക്കി….അലോക്. ക്ലാസ് വിട്ടു ഇറങ്ങാൻ ഭാവിച്ചതും….
സർ…അറ്റെന്റെൻസ്…..(വേണി..
ഓഹ്..അത് മറന്നു…
students… ഇന്ന് ഉച്ച വരെയും എന്റെ പീരിയഡ് തന്നെ ആണ്..എന്റെ ക്ലാസിൽ താല്പര്യം ഉള്ളവർക്ക് മാത്രം ഇരിയ്ക്കാം….
താല്പര്യം ഉള്ളവർക്ക് മാത്രം….അലോക് അത് ഒന്നു കൂടി ഊന്നി പറഞ്ഞതും…സാക്ഷി സന്തോഷത്തോടെ പൊങ്ങാൻ ഭാവിച്ചതും….
അറ്റന്റെൻസ് കിട്ടും എന്ന് കരുത്തുകയെ വേണ്ട….
പിന്നെ എന്റെ ഒരു ക്ലാസ്സിലും….
അലോകിന്റെ ഉത്തരം കേട്ടതും പൊങ്ങിയ പോലെ സാക്ഷി ബെഞ്ചിൽ ഇരുന്നു…
അല്ലേലും നിന്റെ ചേട്ടൻ എന്നാ നന്നായിട്ടുള്ളത്..തെണ്ടി…സാക്ഷി പറഞ്ഞതും ആവണി ഊറി വന്ന ചിരി അത് പോലെ വിഴുങ്ങി…
പിന്നീടുള്ള ഓരോ ക്ലാസ്സിലും സാക്ഷി കണ്ണും തുറന്നു വെച്ചു ഇരുന്നു….
എന്തൊക്കയോ അറിയാം എന്ന ഭാവത്തിൽ..ബാക്കി രണ്ടും..ബിൻഗോയും കളിച്ചും…
അന്ന് അവര് രണ്ടും..വീട്ടിൽവരുമ്പോ…രണ്ടു കുടുംബക്കാരും ഭയങ്കര ചർച്ചയിൽ ആയിരുന്നു…..
എന്താ…എല്ലാരും കൂടി…..(അലോക്….
മോനെ കല്യാണത്തിന് ഡേറ്റ് തീരുമാനിച്ചു….അടുത്ത മാസം…3 ന്….(ശങ്കർ
അമ്മാവാ..അന്ന്….. എനിയ്ക്ക്…..അലോക് നിഷ്‌കു ആയി..എന്തോ പറയാൻ വന്നു…അവന്റെ അച്ഛനെ കണ്ണു കാട്ടി… രാധേവ് ആണെങ്കി…അവന്റെ മുഖത്തേയ്ക്കെ നോക്കിയില്ല….
മോനെന്താ….ഒന്നും പറയാത്തത്….(രാധ
എ…ഏയ്….എന്നും പറഞ്ഞു…
പരട്ട തന്ത പ്പടി… എല്ലാരും പോട്ടെ….എന്നും മനസിൽ പറഞ്ഞു അലോക് അകത്തേയ്ക്ക്. കയറി…
നിങ്ങൾക്കിട്ടുള്ള പണി അവന്റെൽ കാണും കേട്ടോ… ശോഭന രദേവിനെ നോക്കിപറഞ്ഞതും…
അയാൾ…അലോക് പോയ വഴിയേ ഒന്നു എത്തി വലിഞ്ഞു നോക്കി….
അവൻ അങ്ങനെ ചെയ്യോ…ഏയ്…..
******
ഇതേസമയം…സാക്ഷിയും ആവണിയും…
ആഹാ..നിങ്ങള് രണ്ടും ഇങ്ങു വന്നോ….
അപ്പുറത്ത് ആള് ഇരിയ്ക്കുന്നത് കണ്ടില്ലേ….(സിദ്ധു
ഓഹ്..കണ്ടു കണ്ടു…അല്ല അവിടെ എന്നതാ പരിപാടി….tvയുടെ മുന്നിൽ ഇരുന്നു കൊണ്ട്…സാക്ഷി ചോദിച്ചു…കൂടെ ആവണിയും….
ഓഹ്..അതോ നിങ്ങടെ..കല്യാണ തീയതി എടുത്തത് സംസാരിച്ചത……(സിദ്ധു
ഓഹ്…എടുത്തോ…സാക്ഷി ഒരു താത്പര്യം ഇല്ലാത്ത രീതിയിൽ സംസാരിച്ചു…
എന്നാട…..ആവണി സന്തോഷത്തോടെ ചോദിച്ചതും…
അടുത്ത മാനസം 3നെന്ന പറഞ്ഞത്…
ഓഹോ…3 നാണോ.. എങ്കി കല്യാണം 3g യത് തന്നെ….
ഗോവിന്ത….സാക്ഷി പറഞ്ഞതും…
കാണാം.. കാണാം…ആവണിയും സിദ്ധുവും പരസ്പരം നോക്കി മൈൻഡ് വോയിസിൽ പറഞ്ഞു….
അവളുടെ അച്ഛനും അമ്മയും തിരികെ വന്നു ഇക്കര്യം പറഞ്ഞപ്പോഴും…..
അതേ വളിച്ച ഭാവം ആയിരുന്നു….
അലോക് ആണെങ്കി അവർ ഇറങ്ങാൻ കാത്തു നിന്ന പോലെ…വീട്ടുകാർക്ക് നേരെ ചാട്ടവും തുടങ്ങി…
അവരാണെങ്കി…ഓഹ്..ഇതൊക്കെ എത്ര കണ്ടതാ..എന്ന രീതിയിലും….
അവസാനം വീട്ടുകാർ വഴി ഒരു പിണ്ണാക്കും നടക്കില്ല എന്നു രണ്ടിനും മനസിലായി…..
പിന്നെയും ഒരാഴ്ച്ച കൂടി കടന്നു പോയി…..
അതിനിടയിൽ രണ്ടും കൂടി പല കുരുട്ടു പണിയും ഒപ്പിച്ചിട്ടും എല്ലാം..എട്ടു നിലയിൽ ചീറ്റി പോയി…
ഒരാഴ്ച കഴിഞ്ഞു….ഒരുദിവസം…രണ്ടുംകോളേജിലേക്ക് ഇറങ്ങിയതും…
രണ്ടു വീട്ടുകാരും രണ്ടിന്റോടെയും….അവരുടെ കുടുംബത്ത് ഒന്നു പോണം എന്നു പറഞ്ഞു…കല്യാണം ആയത് കൊണ്ട് എന്തൊക്കെയോ വഴിപാട് ഉണ്ടെന്നു…
സാക്ഷി ഇതു കേട്ടതും…പോകാം എന്ന് സമ്മതിച്ചു…കാരണം…പഠിയ്ക്കാൻ പോണ്ടല്ലോ…. പിന്നെ അവരുടെ ishune കാണാൻ പറ്റില്ലല്ലോ എന്ന സങ്കടവും….
അലോക് ആണെങ്കി…ആദ്യം സമ്മതിച്ചില്ല ….കാരണം കൂടെ സാക്ഷി കാണും എന്നു ഉറപ്പായിരുന്നു…അവസാനം..ശോഭ…ചട്ടുകം എടുക്കും എന്നുറപ്പ് ആയതും…അവനും കീഴടങ്ങി….
ദേ.. മനുഷ്യ…നമ്മൾ പ്ലാൻ ചെയ്തത് വല്ലതും നടക്കുവോ…നമ്മടെ മക്കൾ ആയോണ്ട് പറയുവല്ല വല്ല സംശയവും കിട്ടിയാൽ തീർന്നു…
സാക്ഷിയ്ക്ക്. ബുദ്ധി ചിലപ്പോഴൊക്കെയെ വർക്ക് ആകൂ…അതുപോലെ അല്ല… അല്ലു….(രാധ
എന്റെ മോൻ ആയത് കൊണ്ട് പറയുക അല്ല…
സാക്ഷി മോളോട് കലിപ്പ് കയറി കഴിഞ്ഞാൽ…സ്വയ ബുദ്ധി പോലും കാണില്ല…അതു ഞാൻ ഉറപ്പ് തരാം…നാത്തൂൻ പേടിയ്ക്കാതെ….ശോഭനയും ഉറപ്പ് നൽകി…
എന്തെരാവോ.. ഏത് ആവോ…കണ്ടറിയാം..അച്ഛൻ മാർ രണ്ടും കൈ മലർത്തി….
തുടരും

by