രചന – ഇഷ ജാൻവി
ഞാൻ വേഗം താഴേക്ക് ഓടി അവിടെ സോഫയിൽ ഇരിക്കുന്ന ആളെ കണ്ട എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു ഞാൻ അവനെ പോയി കെട്ടിപിടിച്ചു.. ഡാ നീ എങ്ങനെ ഇവിടെ എത്തി നീ വരുന്നത് എന്താ എന്നോട് പറയാതിരുന്നേ നീ ഒറ്റക്ക് ആണോ വന്നത്…. അയ്യോ എന്റെ നന്ദേ നീ ഒന്ന് ശ്വാസം വിട് എന്നിട്ട് ഞാൻ എല്ലാത്തിനും ഉള്ള ഉത്തരം തരാം…. ഒരു ദീർഘ നിശ്വാസം വിട്ട്…. ഞാൻ അവന ഒരു ചിരി പാസ്സ് ആക്കി.. ആ ഇനി ഞാൻ പറയാം…. ഞാൻ നിന്നോട് പറഞ്ഞിട്ടാണ് വന്നതെങ്കിൽ നിനക്ക് ഇങ്ങനെ സർപ്രൈസ് തരാൻ പറ്റുമോ…. പിന്നെ ഞാൻ ഒറ്റക്ക് ആണ് വന്നത്.. റെയിൽവേ സ്റ്റേഷനിൽ ഉണ്ണിയേട്ടൻ വന്നിരുന്നു എന്നിട്ട് നേരെ അവരുടെ ഫ്ലാറ്റിൽ പോയി ഫ്രഷ് ആയി നേരെ ഇവിടേക്ക് വന്നു.. അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത് വേറെ ആരുമല്ല എന്റെ ചങ്ക്‌സ് എന്നെ തന്നെ നോക്കുകയാ മൂന്നു പേരും കലിപ്പിൽ ആണ് വേറെ ഒന്നുമല്ല ഇത്രയും സമയം ആയിട്ടും ഞാൻ മൈൻഡ് ചെയ്തില്ലല്ലോ…. അല്ല കൂട്ടുകാരെ ആരാ വന്നത് എന്ന നിങ്ങൾക്ക് മനസ്സിലായോ എന്റെ പുന്നാര അനിയൻ നിക്കി ആണ് വന്നത്..
നിങ്ങളും ഉണ്ടായിരുന്നോ ഇവിടെ…. ആ ഇനി ഇപ്പൊ ഞങ്ങളെ ഒന്നും കാണില്ലല്ലോ അനിയൻ വന്നത് അല്ലേ.. സിനു ആണ് പറഞ്ഞെ.. നിങ്ങളെ കാണാതിരിക്കാൻ എന്റെ കണ്ണിന് ഒരു കുഴപ്പവുമില്ല…. എന്നിട്ട് ഇത്രയും സമയം നീ ഞങ്ങളെ കണ്ടില്ലല്ലോ…. ഉണ്ണി പറഞ്ഞു.. അത് അത് പിന്നെ ഇവൻ വന്നൊരു എക്സൈറ്റ്മെന്റിൽ ഞാൻ ശ്രദ്ധിച്ചില്ല…. ആ അത് തന്നെയാ ഞാനും പറഞ്ഞെ.. എന്റെ സിനു നീ ഇങ്ങനെ ചൂട് ആവല്ലേ നീ കലിപ്പ് ആകുമ്പോ ഒരു രസവുമില്ല…… എന്ന പറഞ്ഞു ഞാൻ സോഫയിൽ അവന്റെ അടുത്ത പോയി ഇരുന്നു.. വേണ്ട നീ സോപ്പ് ഒന്നും ഇടേണ്ട അല്ലെങ്കിലും നിക്കിയെ കിട്ടുമ്പോ ഞങ്ങളെ ഒന്നും വേണ്ട…. ദേ സിനു വേണ്ട പറഞ്ഞു പറഞ്ഞു നീ കാട് കയറേണ്ട നിനക്ക് അറിയില്ലേ എനിക്ക് നിങ്ങളും നിക്കിയും ഒരു പോലെ ആണെന്ന് അവൻ എന്റെ കൂടെ പിറപ്പ് ആണെങ്കിൽ നിങ്ങൾ കൂടെ പിറന്നില്ലെങ്കിലും എന്റെ കൂടെ പിറപ്പ് തന്നെ അല്ലേ…. അയ്യോ ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ അപ്പോഴേക്കും കണ്ണ് നിറഞ്ഞോ ഞങ്ങളുടെ കാന്താരി കുട്ടിയുടെ…. സിനു എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. ഇനി എങ്ങാനും നീ ഇങ്ങനത്തെ ഡയലോഗ് പറഞ്ഞിനെകിൽ തൂക്ക്കി എടുത്ത് വെളിയിൽ കളയും…. 😏😏😏😏 ആഹാ പുച്ഛിക്കാൻ തുടങ്ങിയല്ലോ ഇപ്പൊ ആള് ഉഷാർ ആയി..
ഉണ്ണി വേണ്ടാട്ടോ…. ഞാൻ ഉണ്ണിക്ക് രണ്ട് അടി കൊടുത്തു.. ഇത്രയും സമയം ആയിട്ടും അജു ഒരക്ഷരം എന്നോട് സംസാരിച്ചില്ല.. എന്തിന് എന്നെ ഒന്ന് നോക്കുക കൂടി ചെയുന്നില്ല.. ഞാൻ അവന്റെ അടുത്തേക്ക് പോകാൻ നിൽക്കുമ്പോൾ സാർ താഴേക്ക് വന്നു.. എല്ലാവരും ഉണ്ടല്ലോ എന്താ കാര്യം ഇന്ന് ആരും ഓഫിസിൽ വരുന്നില്ലേ…. സാർ സ്റ്റെപ് ഇറങ്ങി വന്ന കൊണ്ട് ചോദിച്ചു.. സാർ നിക്കിയെ കണ്ടില്ല എന്ന തോനുന്നു…. ഹരി ഏട്ടാ…… ഞാൻ അല്ല നിക്കി വിളിച്ചതാ…. ആ ഇത് ആര് നിക്കിയോ നി എപ്പോഴാ വന്നേ…. ഞാൻ കുറച്ച് സമയം ആയി വന്നിട്ട്…. നന്ദാ നി വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ…. ഞാൻ അവളോട് പറഞ്ഞിരുന്നില്ല വരുന്നത് അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന വിചാരിച്ചു…. ഹാ ഇവര് റെയിൽവേ സ്റ്റേഷനിൽ വന്നിട്ടുണ്ടാകും അല്ലേ പിക് ചെയ്യാൻ…. ആ ഉണ്ണി ഏട്ടൻ വന്നിരുന്നു…. അല്ല നിങ്ങൾ എല്ലാവരും എന്താ നിൽക്കുന്നെ ഇരിക്കേടോ…. സാർ വരുന്നത് കണ്ടിട്ട് എല്ലാവരും എഴുന്നേറ്റ് നിന്നതാ പിന്നെ സാർ പറഞ്ഞപ്പോൾ ആണ് ഇരുന്നത്..
ആ മക്കൾ എല്ലാവരും വാ നമുക്ക് ചായ കുടിക്കാം…. ആന്റി പറഞ്ഞു.. അയ്യോ ആന്റിയെ പരിചയപ്പെടുത്താൻ മറന്നല്ലോ…. ഞാൻ ആന്റിയെ വിളിച്ചു നിക്കിയുടെ അടുത്തേക്ക് പോയി.. നിക്കി ഇത് ആണ് ഹരി ഏട്ടന്റെ അമ്മ…. നിനക്ക് ഓർമ ഇല്ലേ നമ്മൾ അന്ന് അമ്പലത്തിൽ വച്ച് കണ്ടത്.. ആ ഓർമയുണ്ട് പക്ഷേ നേരത്തെ കണ്ടപ്പോൾ എനിക്ക് മനസിലായില്ല…. ഏയ്യ് അത് പ്രശ്നമില്ല ഇപ്പൊ മനസിലായില്ലേ ന്ന് പറഞ്ഞു ആന്റി അവന്റെ മുടിയിൽ തലോടി ആന്റി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാ.. എന്താ ആന്റി…. ഞാൻ ചോദിച്ചു.. അല്ല ഇവനെ കാണുമ്പോൾ എനിക്ക് ഏട്ടനെ ഓർമ വരുന്നു…. എന്ന പറഞ്ഞു ആന്റി കണ്ണ് തുടച്ചു.. ഇവൻ ഞങ്ങളുടെ അച്ഛന്റെ തനി പകർപ്പ് ആണെന്ന് എല്ലാവരും പറയാറുണ്ട്…. ആന്റി ഞെട്ടി എന്നെ നോക്കി എന്നിട്ട് ഹരി ഏട്ടനേയും ആന്റി എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ഹരി ഏട്ടൻ ചായ എടുത്ത് വെക്കാൻ പറഞ്ഞിട്ട് അമ്മയെ അവിടുന്ന് കൊണ്ട് പോയി..
എന്തായിരിക്കും ആന്റിക്ക് എന്നോട് ചോദിക്കാൻ ഉണ്ടാവുക…. ആ കണ്ണുകളിൽ എന്തൊക്കെയോ എന്നോട് ചോദിക്കാനും പറയാനും ഉണ്ടെന്ന് എനിക്ക് മനസിലായി.. നി എന്താ എന്നെ പരിചയപെടുത്താതെ…. എന്ന ചോദിച്ചു മുത്തശ്ശി വന്നു.. അയ്യോ എന്റെ മുത്തശ്ശി കുട്ടി ഇവിടെ ഉണ്ടാട്ടിരുന്നോ നിക്കി ഇതാണ് ഹരി ഏട്ടന്റെ അച്ഛമ്മ എന്റെ മുത്തശ്ശി അല്ലേ.. ആഹ് പിന്ന അല്ലാതെ ഇനി നിങ്ങളുടെയും മുത്തശ്ശി ആണ് എന്ന പറഞ്ഞു മുത്തശ്ശി എല്ലാവരോടും ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.. അജുവിന് എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട് അല്ലാതെ അവൻ ഇങ്ങനെ ഇരിക്കില്ല…. മക്കളെ വാ നിങ്ങൾ എന്താ അവിടെ തന്നെ ഇരിക്കുന്നത് എഴുന്നേറ്റ് വാ ചായ കുടിക്കാം അമ്മ ഇവിടെ ഇരിപ്പുണ്ടോ അമ്മക് കത്തി അടിക്കാൻ ആരെയെങ്കിലും കിട്ടിയാൽ പിന്നെ വിടില്ല.. ഒന്ന് പോടീ അവിടുന്ന് ഞങ്ങൾ ഓരോ നാട്ട വർത്തമാനം പറയുന്നതാ…. അയ്യോ അമ്മേ ഞങ്ങൾക്ക് ഇപ്പൊ ഒന്നും വേണ്ട ഫുഡ് കഴിച്ചിട്ട് വരുന്നതാ…. അജു പറഞ്ഞു.. എന്നാ മോള് വാ വന്ന ചായ കുടിക്ക അമ്മയും വാ എന്ന പറഞ്ഞു ആന്റി അകത്തേക്ക് പോയി കുറച്ച് കഴിഞ്ഞ് ജ്യൂസ് എടുത്തിട്ട് വന്നു..
ഈ ജ്യൂസ് എന്തായാലും കുടിക്കണം.. ചൂട് അല്ലേ അപ്പൊ ആരും ഇത് കുടിക്കാതിരിക്കേണ്ട.. പിന്നെ കുറച്ച് ബിസ്‌ക്കറ് കേക്ക് അതൊക്കെ കൊണ്ട് വച്ചു ഇതും എല്ലാവരും കഴിക്കണം അപ്പോഴേക്കും ഞങ്ങൾ ചായ കുടിച്ചിട്ട് വരാം എന്ന പറഞ്ഞു ആന്റി പോയി.. ഞാനും മുത്തശ്ശിയും ചായ കുടിച്ചിട്ട് ഇപ്പൊ വരാന്ന് പറഞ്ഞിട്ട് പോയി.. ഞാൻ ഒന്ന് കൂടെ അജുവിന്റെ മുഖത്തേക്ക് നോക്കി.. ഇല്ല അവൻ എന്നെ മൈൻഡ് ചെയുന്നില്ല എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ട് ഞാൻ കണ്ട്രോൾ ചെയ്ത് നിന്നു.. ഡൈനിങ് ടേബിളിൽ പോയപ്പോൾ സാർ ഫുഡ് കഴിക്കാൻ തുടങ്ങി.. ഞാൻ ആന്റിയെ നോക്കി ആന്റി ഇവിടെ ഒന്നുമല്ല എന്തോ ആലോചിച്ചു ഇരിക്കുകയാ.. സാർ ആന്റിയെ തൊട്ട് വിളിച്ചപ്പോൾ ആന്റി ഒന്ന് ഞെട്ടി എന്നിട്ട് ഫുഡ് കഴിക്കാൻ തുടങ്ങി.. എനിക്ക് ആണെങ്കിൽ അജുവിന് എന്താ പറ്റിയത് എന്ന വിചാരിച്ച തിന്നാനും കഴിയുന്നില്ല.. നി എന്താ ദോശ കൊണ്ട് ഭൂപടം ഉണ്ടാക്കുന്നുണ്ടോ…. എന്ന സാർ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി..
സാർ ചോദിച്ചതിലും കാര്യം ഉണ്ട് ഞാൻ ദോശ ഓരോ സൈഡിൽ നിന്നും പൊട്ടിച്ച ഇടുകയാ.. ഞാൻ സാറിന് ഒരു ചിരി കൊടുത്തു എന്നിട്ട് ദോശ കഴിച്ചു.. ഫുഡ് കഴിച് വേഗം എഴുന്നേറ്റ് അവരുടെ അടുത്തേക്ക് പോയി അപ്പൊ എന്റെ എന്റെ ചങ്ക്‌സ് സാറുമായി സംസാരിക്കുകയാ.. നിങ്ങൾ മൂന്നു പേരും ഇന്ന് ലീവ് ആണോ…. അത് സാർ നിക്കി വന്നത് അല്ലേ അവൻ ഇന്ന് ഈവനിംഗ് തിരിച്ചു പോകും.. അജു പറഞ്ഞു.. ഇന്ന് തന്നെ പോകുന്നുണ്ടോ നിക്കി…. ആ ഇന്ന് തന്നെ പോകണം ഹരി ഏട്ടാ…. സാർ ഞങ്ങൾ മൂന്നു പേര് മാത്രം അല്ലാ നന്ദക്കും ലീവ് വേണം…. എന്ന ഉണ്ണി പറഞ്ഞു.. ഓ അതിന് ആണ് രാവിലെ തന്നെ എല്ലാം കെട്ടി എടുത്തത്.. ഇനി സാർ ലീവ് തരില്ലേ…. ഞാൻ അവിടെ ഒളിഞ്ഞു നിന്ന് സാർ എന്താ പറയാൻ പോകുന്നെ എന്ന നോക്കി.. പക്ഷേ സാർ എന്നെ കണ്ടു അതുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് പോയി..
ആ ഞാനും വിചാരിച്ചു നിങ്ങൾ ഇവളെ കൂട്ടാതെ ആണോ പോകുന്നത് എന്ന.. ഇവളെ കൂട്ടാതെ ഞങ്ങൾക്ക് പോകാൻ കഴിയൊ.. പിന്നെ ഇവള് ഞങ്ങളെ വെറുതെ വിടില്ല.. ആ ഉണ്ണി തെണ്ടി പറഞ്ഞത് കേട്ടില്ലേ ഞാൻ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു ആ തെണ്ടി എനിക്ക് സൈറ്റ് അടിച്ച കാണിച്ചു അവനെ ഞാൻ വച്ചിട്ടുണ്ട്.. ആ എന്നാ എല്ലാവരും പോയി അടിച്ചു പൊളിച്ചു വാ.. എന്ന പറഞ്ഞു സാർ എന്നെ ഒന്ന് നോക്കിയിട്ട് മുകളിലേക്ക് പോയി.. എന്നാ നമുക്ക് പോകാം…. സിനു നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്യ് ഞാൻ എന്റെ ബാഗ് എടുത്തിട്ട് വരാം.. ഞാൻ എന്റെ റൂമിൽ പോയി എന്റെ ബാഗും ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി അപ്പോഴാണ് അപർണയെ ഓർമ വന്നത് നേരെ അവളുടെ റൂമിലേക്ക് വിട്ടു.. അപർണ വേദന കുറവുണ്ടോ…. പാവം എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല.. അവൾ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു.. ആഹാ അത്രക്കായോ ഇവൾക്ക ഒരു പണി കൊടുക്കാം.. അപർണ ഞങ്ങൾ ഇന്ന് ലീവ് ആണ് ബീച്ചിൽ പോവുകയാ നിനക്ക് നടക്കാൻ കഴിയുമെങ്കിൽ നിന്നെയും കൂട്ടമായിരുന്നു സാരില്ല അടുത്ത പ്രാവശ്യം പോകുമ്പോൾ കൂട്ടാം.. ഞങ്ങളോ ഏത് ഞങ്ങൾ…… എന്താ ഒന്നും അറിയാതെ പോലെ ചോദിക്കുന്നെ എന്ന പറഞ്ഞു ഞാൻ നിലത്തു കാൽ കൊണ്ട് കളം വരച്ച കാണിച്ചു..
കഥകളി കാണിക്കാതെ പറയെടി…… നിനക്ക് മനസിലായില്ലേ ഞാനും എന്റെ ഹരി ഏട്ടനും ഞാൻ പോകാൻ വേണ്ടി തിരിഞ്ഞതും ആരുമായോ തല കൂട്ടി അടിച്ചു.. തല ഉയർത്തി നോക്കിയപ്പോൾ പകച്ചു പോയി എന്റെ ബാല്യം സാർ ദേ എന്റെ മുന്നിൽ കൈ കെട്ടി നിൽക്കുന്നു.. ഞാൻ സൈക്കളിന്ന് വീണ ചിരി ചിരിച്ചു പക്ഷേ സാർ ചിരിച്ചില്ല.. പകരം എന്റെ അരയിലൂടെ കൈയിട്ടു പറഞ്ഞു ആഹാ ഈ ഡ്രെസ്സിൽ നി സുന്ദരി ആയിട്ടുണ്ട് പക്ഷേ ഈ കമ്മൽ രസമില്ല എന്ന പറഞ്ഞു സാർ എന്റെ രണ്ട് കാതിലും ഊരി എടുത്തു എന്നിട്ട് വേറെ ഒരു കമ്മൽ ഇട്ട് തന്നു.. ഇയാൾക്ക് നല്ല സെലെക്ഷൻ ആണല്ലോ എന്റെ ഡ്രെസ്സിന് മാച്ച് ആയ കമ്മൽ ആണ്… എന്നിട്ട് കെട്ടി വെച്ച എന്റെ മുടി അഴിച്ചിട്ടു.. നിന്നോട് ഞാൻ പറഞ്ഞത് അല്ലേ മുടി കെട്ടേണ്ട എന്ന അഴിച് ഇട്ടാൽ മതി…… എന്റെ നെറ്റിയിൽ വന്ന മുടി ഒരു സൈഡിലേക്ക് ഒതുക്കി തന്നു.. ഇതൊക്കെ കണ്ടു ഇവിടെ ഒരാൾ ഇപ്പൊ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്ന ലക്ഷണം ഉണ്ട് പാവം ശ്രമിക്കുന്നുണ്ട് എഴുന്നേൽക്കാൻ കഴിയുന്നില്ല..
സാർ എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാ.. അപ്പോഴാണ് ഞാൻ സാറിനെ ശ്രദ്ധിച്ചത് ഞങ്ങൾ രണ്ട് പേരും ഒരേ കളർ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് സാർ ബ്ലൂ ഷർട്ടും വൈറ്റ് പാന്റും ഞാൻ ബ്ലൂ ടോപ്പും വൈറ്റ് പാന്റും ഷാളും.. ആഹാ പൊളിച്ചു ഞാനും സാറിനെ നോക്കി നിന്നു പോയി…. സാറിന്റെ മുഖം എന്റെ മുഖത്തിന്റെ അടുത്തേക്ക് വരാൻ തുടങ്ങി.. Noo…… എന്ന അലർച്ച കേട്ട് ഞാനും സാറും മാറി നിന്നു ഇല്ലെങ്കിൽ ഇവിടെ വേറെ എന്തെങ്കിലും നടന്നേനെ.. അലറിയാത്ത ആ അപർണ ആണ്…… എനിക്ക് സാറിന്റെ മുഖത്തു നോക്കാൻ എന്തോ ചമ്മൽ ഞാൻ വേഗം പുറത്തേക്ക് പോയി.. ആന്റിയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു അവരുടെ അടുത്തേക്ക് പോയി.. നിക്കി സിനു ഉണ്ണി ഒരു ബുള്ളറ്റിൽ ഇരുന്നു.. ഇനി ഞാൻ ഇരിക്കേണ്ടത് അജുവിന്റെ ബാക്കിൽ ആണ് വേഗം അവിടെ കേറി ഇരുന്നു പക്ഷേ അവൻ ഒന്നും മിണ്ടുന്നില്ല.. വണ്ടി നേരെ പോയത് ബീച്ചിൽ ആണ്.. മറ്റേ മൂന്നു പേരും വെള്ളത്തിലേക്ക് ഓടി പോയി.. നന്ദേ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…… അജു പറഞ്ഞു.. എന്തോ സീരിയസ് ആണ് അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി…. തുടരും

by