18/04/2026

ഹരിനന്ദനം : ഭാഗം 05

രചന – ഇഷ ജാൻവി

ഇന്നാണ് എന്റെ ഇന്റർവ്യൂ… ഇന്റർവ്യൂ ആണെന്ന് വിചാരിച്ചു ഞാൻ രാവിലെ തന്നെ എഴുന്നേറ്റു എന്നൊന്നും ആരും വിചാരിക്കല്ലേ ഇന്നും അമ്മയുടെ ചീത്ത കേട്ടാണ് ഞാൻ എഴുന്നേറ്റത് 😁😁അല്ല പിന്നെ പണ്ട പണ്ട് പണ്ടേ ഞാൻ ഇങ്ങനെ തന്നെ ഇനിയുള്ള കാലവും ഇങ്ങനെ തന്നെ 😜😜😜😜….. അങ്ങനെ വേഗം പല്ല് തേച് കുളിച് ഫ്രഷ് ആയി പുറത്തേക്ക് പോകാൻ നേരം.. എന്റെ കണ്ണാ ഞാൻ എന്താ ഈ കാണുന്നെ… എന്താടി നീ ഞങ്ങളെ ഇതുവരെ കണ്ടിട്ടില്ലേ…. ഉണ്ണിയാണ്….. നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്ര രാവിലെ കണ്ടിട്ടില്ല ഇന്ന് സൂര്യൻ പടിഞ്ഞാറു ഉദിക്കുമോ…. ഇതേ ചോദ്യം ഞങ്ങൾ അങ്ങോട്ടേക്ക് അല്ലേ ചോതിക്കണ്ടേ….. 😏😏ബ്ലഡി ചങ്ങായീസ് ഒരു ദിവസം നേരത്തെ എഴുന്നേറ്റു എന്ന വിചാരിച്ചു അതികം അഹങ്കാരം ഒന്നും വേണ്ട…… പറയുന്നത് കേട്ടാൽ തോന്നും നീ എപ്പോഴും രാവിലെ എഴുന്നേൽക്കാറുണ്ട് ഇന്ന് ഒരു ദിവസം വൈകി പോയതാണെന്ന്…….

ആ ഗോൾ അടിച്ചത് വേറെ ആരുമല്ല എന്റെ പുന്നാര അമ്മ ആണ്….. അങ്ങനെ ചോദിക്ക് അമ്മേ…….. ഉണ്ണി മോനെ നീ അധികം ഡയലോഗ് അടിക്കല്ലേ രാവിലെ 11 മണി ആയാൽ പോലും എഴുന്നേൽക്കാത്ത നിനക്ക് പറയാൻ അവകാശമില്ല….. അതൊക്കെ പണ്ട് ഇപ്പൊ ഞാൻ നേരത്തെ എഴുന്നേൽക്കാറുണ്ട് എന്നിട്ട് ജോലിക്ക് പോകുന്ന എന്നോട് വെറുതെ വീട്ടിൽ ഇരിക്കുന്ന നീ ഡയലോഗ് അടിക്കേണ്ട….. ഓ വലിയ ആൾ പോടാ പൂച്ചേ….. ഡി എന്ന പറഞ്ഞു അവൻ മുടി വാരിക്കൊണ്ടിരുന്ന ചീർപ് എടുത്ത് എന്നെ അടിക്കാൻ വരികയാ……. ഞാൻ ആരാ മോള് വേഗം അവിടുന്ന് സ്കൂട്ട് ആയി നേരെ അജുവിന്റെ അടുത്തേക്ക് ഓടി അജുവിന്റെ മുന്നിൽ നിന്ന് അവൻ എന്ന്നെ ഒന്നും ചെയ്യില്ല ചെയ്യില്ല എന്നല്ല അവൻ ചെയ്യാൻ സമ്മതിക്കില്ല എന്ന പറയാം 😘😘😘😘… അജുവിനെ കണ്ട ഉടനെ നിന.ക്ക് ഞാൻ പിന്നെ തരാം എന്ന ചുണ്ട് കൊണ്ട് അനക്കി അവൻ പോയി…..

എന്താണ് എന്റെ നന്ദകുട്ടി സുന്ദരിയായിട്ടുണ്ടല്ലോ….. അജു അല്ലെങ്കിലും നീ സത്യം മാത്രമേ പറയൂ….. എന്നാലേ ഇന്ന് ഞാൻ ഒരു കള്ളം പറഞ്ഞതാ എന്ന പറഞ്ഞു ആ തെണ്ടി ഓടി കളഞ്ഞു….. സിനാൻ എവിടെ എന്ന അന്വേഷിക്കുമ്പോഴാ ദേ ഇരിക്കുന്നു ഫുഡ് കഴിക്കാൻ ഇവന് അല്ലെങ്കിലും ഫുഡ് കണ്ടാൽ ചുറ്റുമുള്ളതൊന്നും കാണില്ല….. എന്നാലോ അവൻ ആണെങ്കിൽ മെലിഞ്ഞിട്ട് ആണ് ഈ തിന്നുന്നത് ഒക്കെ എവിടേ പോകുന്നോ എന്തോ….. ഒന്ന് പതുക്കെ തിന്നാൽ മതി ഇത് നിനക്കുള്ളത് തന്നെയാ ആരും കൊണ്ട് പോകില്ല എന്റെ സിനു….. നിനക്ക് അത് പറയാം എത്ര ദിവസമായി പുട് ഒക്കെ കഴിച്ചിട്ട് ഇവിടെ എപ്പോഴും രാവിലെ ബ്രഡ് ആൻഡ് ജാമ് ആണ്….. ഓ പറയുന്നത് കേട്ടാൽ തോന്നും നീ 2 വർഷമായി ഇവിടെ വന്നിട്ട് എന്ന ആകെ 3 4 ദിവസമല്ലേ ആയുള്ളൂ നീ വന്നിട്ട്….. ഈ പറഞ്ഞത് ഞാൻ അല്ല അജുവും ഉണ്ണിയും ഒരുമിച്ചാണ്. അങ്ങനെ നിങ്ങൾ ഇപ്പൊ എന്റെ മോനെ കളിയാക്കേണ്ട നീ കഴിച്ചോ മോനെ എന്ന പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിൽ നിന്ന് വന്നു. അവൻ അമ്മയെ നോക്കി ചിരിച്ചിട്ട് വീണ്ടും ഫുഡിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു എന്താ അല്ലേ 😉…..

അമ്മേ അച്ഛൻ എവിടേ….. അച്ഛൻ റൂമിൽ ഉണ്ട് നീ വിളിച്ചിട്ട് വാ….. ആ….. ഞാൻ വിളിക്കാൻ പോകുമ്പോഴേക്കും അച്ഛൻ അവിടെ വന്നു. ആഹാ എന്റെ മക്കൾ എല്ലാവരും കഴിക്കാൻ തുടങ്ങിയോ….. ഞങ്ങൾ കഴിക്കാൻ തുടങ്ങിയില്ല ദേ സിനു മാത്രം ആണ് കഴിക്കാൻ തുടങ്ങിയെ എന്ന പറഞ്ഞു ഉണ്ണി സിനുവിനെ ചൂണ്ടി കാണിച്ചു. എന്നാ വാ എല്ലാവർക്കും കഴിക്കാം എന്ന പറഞ്ഞു അമ്മ എല്ലാവർക്കും ഫുഡ് വിളമ്പി. മക്കളെ നിങ്ങൾക്ക് എത്ര മണി ആകുമ്പോഴാ പോകേണ്ടത്…… ഞങ്ങൾക്ക് 9 30 ആകുമ്പോഴേക്കും റിപ്പോർട്ട്‌ ചെയ്യണം…… ഇന്റർവ്യൂ എത്ര മണിക്കാണ്…… 10 മണി ആകുമ്പോ സ്റ്റാർട്ട്‌ ചെയും…. ഡാ കുറെ ആളുണ്ടാവുമോ നീ എന്നോട് ഇതുവരെ പറഞ്ഞില്ല ഏത് പോസ്റ്റിലേക്കാണ് ഇന്റർവ്യൂ എന്ന……..

പേർസണൽ അസിസ്റ്റന്റ്…. ങേ 🙄🙄…….. എന്തെ നീ ഇതുവരെ കേട്ടിട്ടില്ലേ…. അത് അല്ല…… പേടി ഉണ്ടോ……. പേടിയോ എനിക്കോ ഒന്ന് പോടാ ചെറിയ ഒരു ഉൾഭയം മാത്രേ ഉള്ളു 😁😁….. ഓ ഇവളെ കൊണ്ട്….. ഡാ കുറേ ആളുണ്ടാവുമോ……. ഏയ്‌ സാറിന്റെ സ്വഭാവം അറിയുന്ന ആരും ഈ പോസ്റ്റിലേക്ക് വരാൻ സാധ്യത ഇല്ല അതുകൊണ്ട് ആൾ കുറവായിരിക്കും….. ഡാ തെണ്ടികളെ നിങ്ങൾ എന്നെ കൊലക്ക് കൊടുക്കാൻ കൊണ്ട് പോവുകയാണോ…….. ഈ ഉണ്ണി ചുമ്മാ പറയുന്നതാ നീ അതൊന്നും കേട്ട് പേടിക്കണ്ട……. ഞാൻ അച്ഛന് വഴിയൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് നീ അച്ഛന്റെ കൂടെ കുറച്ച് കഴിഞ്ഞിട്ട് വന്നാൽ മതി ഞങ്ങൾ എന്നാൽ പോകട്ടെ എന്ന പറഞ്ഞു അജുവും ഉണ്ണിയും സിനുവും പോയി. കുറച്ച് കഴിഞ്ഞ് ഞങ്ങളും ഇറങ്ങി അവർ ഞങ്ങൾക്ക് ഒരു ടാക്സി പറഞ്ഞിരുന്നു അയാൾ ഞങ്ങളെ ആ വലിയ ബിൽഡിങ്ങിന് മുന്നിൽ കൊണ്ട് നിർത്തി……

🏭നന്ദിനി കൺസ്ട്രക്ഷൻസ് 🏭 എന്ന പേര് ഞാൻ വായിച്ചപ്പോൾ അച്ഛൻ എന്ന ഞെട്ടി തരിച്ചു നോക്കി അതിന് ഞെട്ടാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ചിലപ്പോ ബിൽഡിങ് കണ്ടിട്ടായിരിക്കും. ഇനി ഇവിടെ എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത്……. ഞാൻ വേഗം അജുവിനെ വിളിച്ചു ഞങ്ങൾ ഇവിടെ എത്തിയ വിവരം പറഞ്ഞു ഓൻ വേഗം പുറത്തേക്ക് വന്നിട്ട് ഞങ്ങളെ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത് കൊണ്ട് പോയി അവിടെ ആകെ 5 10 ആളുകൾ മാത്രമേ ഉള്ളു ഈശ്വര ഇനി ഉണ്ണി പറഞ്ഞത് പോലെ അയാളുടെ സ്വഭാവം അറിഞ്ഞിട്ട് ആരും വരാത്തത് ആണോ. ആ എന്തെങ്കിലും ആകട്ടെ എനിക്ക് ഈ ജോലി കിട്ടിയേ തീരു….. എന്റെ കണ്ണാ കൂടെ തന്നെ ഉണ്ടാവണേ… ഞങ്ങളെ അവിടെ ഇരുത്തിയിട്ട് അവൻ പോയി പേര് വിളിക്കുമ്പോൾ അകത്തേക്ക് ചെന്നാൽ മതി എന്ന പറഞ്ഞു…… ഇന്റർവ്യൂ ന് വന്നത് കൂടുതലും പെണ്കുട്ടികള് ആണ് ആകെ 2 3 ബോയ്സ് മാത്രേ ഉള്ളു….. അങ്ങനെ ഞാൻ അവിടെ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.

നിന്റെ ഭാര്യ അകത്തു പ്രസവിക്കാൻ കിടക്കുന്നുണ്ടോ ഇങ്ങനെ നടക്കാൻ അവിടെ വന്ന ഇരിക്ക് എന്ന മാതാശ്രീ ചെവിയിൽ വന്ന പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത് എല്ലാവരും എന്നെ എന്തോ അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്. ഞാൻ എല്ലാവർക്കും ഒരു അവിഞ്ഞ ചിരിയും പാസ്സ് ആക്കി അച്ഛന്റെയും അമ്മയുടെയും നടുക്ക് പോയിരുന്നു. എന്റെ മോള് എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്ന ഇങ്ങനെ ടെൻഷൻ അടിച്ചാൽ നിനക്ക് ഇന്റർവ്യൂൽ ഒന്നും പറയാൻ കഴിയില്ല അതുകൊണ്ട് എന്റെ മോള് തത്കാലം മനസിനെ ഫ്രീ ആക്കി വിട് അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ആലോചിക്ക് എന്ന അച്ഛൻ പറഞ്ഞു. അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് വന്നത് ആ ഹരിയുടെ മുഗം ആണ് അയാളെ പറ്റി ആലോചിച്ചപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു… അപ്പോഴേക്കും ഇന്റർവ്യൂ നടക്കുന്ന റൂമിൽ നിന്ന് ആരോ ഫോൺ വിളിച്ചു കൊണ്ട് പുറത്തേക്ക് വന്നു പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് ഹരിയെ പോലെ തോന്നി…

അയാൾ ഇവിടെ എങ്ങനെ വരാനാണ് ചിലപ്പോ അയാളെ പറ്റി ആലോചിച്ചത് കൊണ്ട് എനിക്ക് തോന്നിയത് ആയിരിക്കും… ഇപ്പൊ പോയ ആൾക്ക് താടി ഉണ്ടായിരുന്നില്ല ചെറിയ കുട്ടി താടി മാത്രമേ ഉണ്ടായിരുന്നുള്ളു…. ഇങ്ങനെ എന്തൊക്കെയോ ചിന്തിച്ചിഇരിക്കുമ്പോ ആണ് എന്റെ പേര് വിളിച്ചത് അച്ഛനെയും അമ്മയെയും നോക്കിയപ്പോ അവർ എനിക്ക് ഓൾ തെ ബെസ്റ്റ് തന്നു…. ഒരു ദീർഘ നിശ്വാസം വിട്ട് ഞാൻ അകത്തു കയറി. അവർ ആദ്യം എന്നോട് ഇൻട്രോഡ്യൂസ് ചെയ്യാൻ പറഞ്ഞു പിന്നെ വേറെ കുറെ ചോദ്യങ്ങൾ ചോദിച്ചു….. എല്ലാത്തിനും ഞാൻ ഉത്തരം പറഞ്ഞു. പുറത്തേക്ക് വരുമ്പോ ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നു അച്ഛനെയും അമ്മയെയും കെട്ടി പിടിച്ചു…. എന്റെ മോളെ നിന്റെ സന്തോഷം കണ്ടിട്ട് നിനക്ക് ഈ ജോലി കിട്ടുമെന്ന് തോന്നുന്നല്ലോ…. ആ എനിക്ക് കോൺഫിഡന്റ് ഉണ്ട് ഈ ജോലി എനിക്ക് തന്നെ കിട്ടുമെന്ന്….. ഇന്റർവ്യൂ കഴിഞ്ഞ് ഞങ്ങൾ പോകാൻ തയ്യാർ എടുക്കുമ്പോഴേക്കും എന്റെ 3 ചങ്ക്‌സും എത്തി…..

എങ്ങനെ ഉണ്ടായിരുന്നു എല്ലാ പ്രാവശ്യത്തെയും പോലെ ഇന്നും അവരുടെ മുന്നിൽ വിക്കി വിക്കി ആണോ ഉത്തരം പറഞ്ഞെ….. എന്ന ഉണ്ണി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു. ഒന്ന് പോടാ അവൾ ഇന്ന് എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം പറഞ്ഞിനെന്ന അവളുടെ മുഗം കണ്ടാൽ അറിയില്ലേ അല്ലേ എന്റെ നന്ദേ ന്ന് അജു എന്റെ അടുത്ത വന്നു ചോദിച്ചു പിന്ന അല്ലാതെ ഞാൻ പൊളിച്ചിന്….. ങേ അവിടുത്തെ ക്യാബിൻ നീ പൊളിച്ചോ എങ്കിൽ എംഡി നിന്നെ ഇപ്പൊ തന്നെ അടിച്ചു പുറത്താക്കും… നീ ഇന്ന് കുളിച്ചില്ലേ ഉണ്ണി ചളി വാരി എറിയുന്നുണ്ടല്ലോ…… അവൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും സിനു പറഞ്ഞു തുടങ്ങി….. അല്ലെങ്കിൽ അവൻ എപ്പോഴാണ് കുളിച്ചിട്ടുള്ളത്…. മതി മതി ഒന്ന് പതുക്കെ പറ എംഡി കണ്ടിനെങ്കിൽ എല്ലാവരെയും ഒരുമിച്ച് പുറത്താക്കും….. ആരാ അജു ഈ എംഡി കുറെ നേരമായല്ലോ നിങ്ങൾ അയാളെ കുറിച് പറയാൻ തുടങ്ങിയിട്ട്…… നിനക്ക് ഈ ജോലി കിട്ടിനെങ്കിൽ നീ പിന്നെ എപ്പോഴും അയാളുടെ കൂടെ തന്നെ അല്ലേ അതുകൊണ്ട് മോള് കുറച്ച് വെയിറ്റ് ചെയ്… ഞാൻ എന്തിനാ അയാളുടെ കൂടെ നടക്കുന്നെ….

കൂടെ നടക്കാൻ അല്ല പിന്നാലെ നടക്കുകയാണ് വേണ്ടത്…… നീ എന്തൊക്കെയ എന്റെ ഉണ്ണി പറയുന്നേ…….. പിന്നെ പേർസണൽ അസിസ്റ്റന്റ് എന്ന വച്ചാൽ എന്താ എംഡി യുടെ നിഴൽ പോലെ നീ എന്നും പിന്നിൽ ഉണ്ടാകണം………എന്റെ ദൈവമെ… അയാൾ ആൾ എങ്ങനെയാ പാവം ആണോ…. പാവം ആണോ എന്നോ പഞ്ച പാവം ആണ് ഇതുവരെ ചിരിക്കുന്നത് കണ്ടിട്ടില്ല അധികം ആരോടും സംസാരിക്കില്ല സംസാരിക്കുന്നുണ്ടെങ്കിൽ തന്നെ ആരോടെങ്കിലും ദേഷ്യപ്പെടാൻ അല്ലെങ്കിൽ ആരെയെങ്കിലും ഗെറ്റ് ഔട്ട്‌ അടിക്കാൻ അങ്ങോട്ട് ഒന്നും പറയാൻ കഴിയില്ല അയാൾ പറയുന്നതൊക്കെ നമ്മൾ കേൾക്കുക. ഇയാൾ എന്താ റേഡിയോ… ആ അങ്ങനെയും പറയാം… ഈശ്വര മൈ ബോസ്സ് ലെ ദിലീപിന്റെ അവസ്ഥ ആയിരിക്കുമോ എന്റേത്…. ഉണ്ണി നീ എന്തിനാ അവളെ പറഞ്ഞു പേടിപ്പിക്കുന്നത് നീ പേടിക്കേണ്ട നന്ദൂസേ (എന്റെ ചങ്ക്‌സ് സ്നേഹം കൂടുമ്പോൾ എന്നെ നന്ദൂസേ എന്നാണ് വിളിക്കാറ് )…. എംഡി അത്രക്ക് ഭീകരൻ ഒന്നും അല്ല പറുന്ന ജോലി കൃത്യമായി ചെയ്താൽ ഒരു പ്രശ്നവുമില്ല ഇവൻ പറയുന്നത് നീ കാര്യമാക്കേണ്ട അസൂയ കൊണ്ട് പറയുന്നതാണ്.

അസൂയയോ അയാളോട് എനിക്ക് എന്തിനാ അസൂയ.. അതെ ഉണ്ണിക്കെന്തിനാ ആ വയസായ ആളോട് അസൂയ….. വയസായ ആളോ ആര്….. എംഡി… നിന്നോട് ആരാ ഇത് പറഞ്ഞെ….. അല്ല സാധാരണ എംഡി മാരൊക്കെ വയസ്സൻ മാർ അല്ലേ…… എന്നാലേ നിനക്ക് തെറ്റി ഇവിടുത്തെ എംഡി ഞങ്ങളെ പോലെ തന്നെ ഒരു ചെറുപ്പക്കാരൻ ആണ്… അതെയോ എന്റെ ഭഗവാനെ ഞാൻ എന്തൊക്കെ കാണണം… എന്നാ അച്ഛാ അമ്മ നമ്മക്ക് പോകാം നിങ്ങൾ വരാൻ ആയില്ലല്ലോ ഞങ്ങൾ വൈകുന്നേരത്തെ ട്രെയിനിൽ തന്നെ പോകാം എന്നാണ് വിചാരിക്കുന്നെ… അപ്പപ്പോ നിങ്ങൾക്ക് റിസൾട്ട്‌ അറിയണ്ടേ….. അത് ഇനി ഇപ്പൊ ഒന്നും അറിയില്ലല്ലോ നിങ്ങൾ വിളിച്ചു പറഞ്ഞ മതി മക്കളെ ന്ന് അച്ഛൻ പറഞ്ഞു. സിനു ആരെയോ വിളിച്ചു ചോദിച്ചു റിസൾട്ട്‌ എപ്പോ അറിയുമെന്ന്…… ഡാ എന്താ പറഞ്ഞെ……… ആരെയാണ് അപ്പോയ്ന്റ്മെന്റ് ചെയ്തത് എന്ന ഇപ്പൊ തന്നെ അറിയിക്കും എന്ന പറഞ്ഞിന്….. ഇത്ര പെട്ടെന്നൊ.. അമ്മയാണ് ചോദിച്ചേ.

അത് 2 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം അതുകൊണ്ടാ ഇന്ന് തന്നെ റിസൾട്ട്‌ അറിയിക്കുന്നത്….. എന്നാ നമ്മക്ക് ക്യാന്റീനിൽ പോകാം സിനു ആണ്…. നിന്റെ വയറ്റിൽ എന്താ വല്ല കൊക്കപ്പുഴു ഉണ്ടോ രാവിലെ അല്ലേ നീ 2 കുറ്റി പുട് കഴിച്ചത്… നിനക്ക് വേണമെങ്കിൽ വാ നന്ദേ അച്ഛാ അമ്മേ വാ അവൾ വരുന്നില്ലെങ്കിൽ വേണ്ട….. ഞങ്ങൾ ഇല്ല മക്കളെ നിങ്ങൾ പോയിക്കോ ദേ അവളെയും കൂട്ടിക്കോ…. എന്റെ സിനു ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ എനിക്ക് നല്ല വിശപ്പുണ്ട് വാ നമ്മക് കാന്റീനിൽ പോയി ചൂട് ചായയും കട്ലറ്റ് കഴിക്കാം വാ എന്ന പറഞ്ഞു ഞാൻ ഉണ്ണിയുടെ കൈ പിടിച്ചു നടന്നു ചെക്കൻ ചുമ്മാ ദേഷ്യം പിടിച്ചു നില്ക്കുകയാ. ഉണ്ണികുട്ടാ മുഗം ഇങ്ങനെ വീർപ്പിച്ചാൽ അത് പൊട്ടി പോകും പറഞ്ഞില്ലാന്നു വേണ്ട….. 😏😏അവൻ എന്നെ നോക്കി പുച്ഛിക്കുകയാ. അവൻ എന്റെ കൈ വിട്ട് ഒറ്റക്ക് നടക്കാൻ തുടങ്ങി സത്യം പറഞ്ഞാൽ ഇവർ എന്നെ കളിയാക്കിയാൽ എനിക്ക് സങ്കടം ഇല്ല ബട്ട്‌ എന്നോട് മിണ്ടാതിരുന്നാൽ എനിക്ക് സഹിക്കാൻ കഴിയില്ല.

ഉണ്ണി എന്റെ കൈ വിട്ട് മുന്നിൽ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നു എന്റെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. അജുവും സിനുവും എന്റെ അടുത്തേക്ക് വന്നു. അയ്യേ ഞങ്ങളുടെ കാന്താരി കരയുകയാണോ അവൻ ചുമ്മാ ഷോ ഓഫ്‌ കാണിക്കുന്നത് അല്ലേ നിന്നോട് മിണ്ടാതിരിക്കാൻ അവന് കഴിയുമോ. ഡാ ഉണ്ണി ദേ ഇവൾ കരയുകയാണ്….. ഉണ്ണി പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി ഞാൻ കരയുന്ന കണ്ടപ്പോൾ എന്റെ അടുത്ത ഓടി വന്നു. അയ്യേ എന്റെ നന്ദൂസ് എന്തിനാ കരയുന്ന എനിക്ക് നിന്നോട് അല്ലേ ദേഷ്യപ്പെടാൻ കഴിയൂ നീ ഞങ്ങടെ മുത്ത് അല്ലേ…… ഉണ്ണി പറഞ്ഞത് ശെരിയാണ് അവൻ അങ്ങനെ ഗേൾസിനോട് മിണ്ടില്ല ആ നിങ്ങൾ വിചാരിക്കുന്നത് തന്നെ ചെക്കൻ ഒരു തേപ്പ് കിട്ടിയതാ അതിന് ശേഷം ഗേൾസ് അലർജിയ…… പക്ഷേ എന്നോട് മാത്രം അലർജിയില്ല….. അല്ലെങ്കിലും പെങ്ങളോട് ആരെങ്കിലും അലർജി കാണിക്കുമോ എന്ന ചോദിക്കുന്നവരോട് അവൻ പറയും.

ഞങ്ങൾ അങ്ങനെ ക്യാന്റീനിൽ എത്തി ഉണ്ണി എന്റെ അടുത്ത തന്നെ ഇരുന്നു ഓരോ ചളി പറഞ്ഞു കൊണ്ടിരിക്കുകയാ….. അപ്പോഴാണ് എന്നെ തന്നെ നോക്കുന്ന രണ്ട് കണ്ണുകളെ ഞാൻ കണ്ടത്… നിങ്ങൾ വിചാരിക്കുന്നത് പോലെ പ്രണയാർദ്രമായി നോക്കുന്ന കണ്ണുകൾ ഒന്നുമല്ല രൂക്ഷമായി നോക്കുകയാ….. ഞാൻ ആ പെൺകുട്ടിയെ ആദ്യമായി കാണുകയാ പക്ഷേ അവൾ എന്നെ ദേഷ്യത്തോടെ നോക്കുകയാ ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ ഞാൻ അജുവിനോട് കാര്യം പറഞ്ഞു അത് കേട്ട് സിനുവും അജുവും ഉണ്ണിയും അങ്ങോട്ടേക്ക് നോക്കി. അവളെ നോക്കിയ ഉടനെ അജുവും സിനുവും ഒരേ ചിരിയാണ് ഉണ്ണി ആണെങ്കിൽ ദേഷ്യം വന്ന മുഗം ഒക്കെ ചുവുന്ന ഇരിക്കുകയാ…. ഇപ്പൊ ഉണ്ണിയോട് എന്തെങ്കിലും ചോദിച്ചാൽ അവൻ എന്നെ തൂക്കി എടുത്ത് എറിയും ഞാൻ മെല്ലെ അജുവിനോട് കാര്യം ചോദിച്ചു. ആ പെണ്ണ് അവരുടെ കൂടെ ജോലി ചേയൂന്നതാണ് പേര് മായ.

അവൾക്ക് നമ്മുടെ ഉണ്ണിയോട് ഭയങ്കര പ്രേമം അവനാണെങ്കിൽ അവളെ കണ്ണെടുത്താൽ കണ്ടുട ഒരു മോഡേൺ പെണ്കുട്ടി ഒടുക്കത്തെ ജാടയും പക്ഷേ ഉണ്ണിയോട് ഒടുക്കത്തെ പ്രണയം ആണ് അജുവിനും സിനുവിനും അവളെ ഇഷ്ടമല്ല ഞാൻ ഉണ്ണിയുടെ അടുത്ത ഇരിക്കുന്നത് അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല അതാ നോക്കി പേടിപ്പിക്കുന്നെ…. അത് കണ്ടിട്ട് ഞാൻ കുറച്ച് കൂടെ അവനോട് ചേർന്നിരുന്നു ഹിഹി നമ്മളോടാ അവളുടെ കളി ഞങ്ങൾ കുറച്ച് സമയം അവിടെ ചിലവഴിച്ചു അച്ഛന്റെയും അമ്മയുടെയും അടുത്ത പോയി മ്മടെ ചങ്ക്‌സിന് ഉച്ചവരെ ഫ്രീ ആണ് അതുകൊണ്ട് എന്റെ ഇടവും വലവും അവരുണ്ടായിരുന്നു…. കുറച്ച് കഴിഞ്ഞ് ആരോ വന്ന പറഞ്ഞു റിസൾട്ട്‌ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന്…. ഞാനും എന്റെ ചങ്ക്‌സും കൂടി അങ്ങോട്ട് പോയി നോട്ടീസ് ബോർഡ്‌ നോക്കിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢. തുടരും