19/04/2026

ഹരിനന്ദനം : ഭാഗം 31

രചന – ഇഷ ജാൻവി

ഏട്ടാ നാളെ അല്ലേ നന്ദയുടെ കല്യാണം നിങ്ങൾ വേഗം വീട്ടിലേക്ക് പോകാൻ നോക്ക് ഇവിടെ ഞാൻ ഉണ്ടല്ലോ അവിടെ നിങ്ങളെ എല്ലാവരും അന്വേഷിക്കുന്നുണ്ടാവും…… അപ്പച്ചി പറഞ്ഞപ്പോൾ ആണ് എനിക്കും ആ കാര്യം ഓർമ വന്നത് നാളെയാണല്ലോ എന്റെ കല്യാണം കുഞ്ഞോളെ ന്ന് വിളിച്ചു അച്ഛൻ ചെറിയമ്മയുടെ അടുത്ത പോയി ഇരുന്നു ഹരി എന്റെ മോനും കൂടി അല്ലേ അവൻ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ എന്റെ മോൾടെ കല്യാണം നടത്തുക ഏട്ടാ…. ന്ന് പറഞ്ഞു അപ്പച്ചി അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി കുഞ്ഞോളെ കരയല്ലേ ഹരി മോൻ ഒന്നും വരില്ല അവന്റെ അസുഗം വേഗം മാറും എന്നിട്ട് മതി എന്റെ മോൾടെ കല്യാണം അല്ലേ മോളെ ന്ന് അച്ഛൻ എന്നോട് ചോദിച്ചു ഞാൻ കണ്ണ് തുടച് ആ ന്ന് പറഞ്ഞു ഏട്ടാ അവരെ വിളിച്ചു പറയണ്ടേ ന്ന് അമ്മ ചോദിച്ചു അവരെ ഞാൻ നേരത്തെ വിളിച്ചിരുന്നു ആദ്യം അവര് സമ്മതിച്ചില്ല പക്ഷേ നമ്മുടെ അവസ്ഥ പറഞ്ഞപ്പോൾ അവർക്കും കാര്യം മനസിലായി അച്ഛൻ അത് പറഞ്ഞപ്പോൾ ആണ് എനിക്കും സമാധാനമായത്‌ ഹരി ഏട്ടൻ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ മറ്റൊരാളുടെ മുന്നിൽ തല കുനിച്ചു കൊടുക്കുന്നത് അവര് ഈ കല്യാണത്തിൽ നിന്ന് പിന്മാറിയാൽ മതിയായിരുന്നു പക്ഷേ ആ പ്രതീക്ഷയും കൈ വിട്ടു അവർക്ക് എന്താ പിന്മാറിയാൽ മോളെ നീ വേണമെങ്കിൽ വീട്ടിൽ പോയിക്കോ ന്ന് അച്ഛൻ പറഞ്ഞു……

ഇല്ല അച്ഛാ ഞാൻ പോകുന്നില്ല വീട്ടിൽ പോയാൽ എനിക്കൊരു സമാധാനം കിട്ടില്ല ഞാൻ ഇവിടെ നിന്നോളാം…… ഹ്മ്മ് എന്നാ ഭദ്ര നീ ശിവന്റെ കൂടെ വീട്ടിൽ പോയിക്കോ എന്നിട്ട് അമ്മമാരോട് കാര്യം പറ…… ആ…… എന്ന പറഞ്ഞു അമ്മയും മാമനും പോയി…… കുഞ്ഞോളെ നീ ആ റൂമിൽ പോയി കുറച്ച് സമയം കിടന്നോ…… വേണ്ട ഏട്ടാ ഞാൻ ഇവിടെ ഇരുന്നോളാം അവിടെ കിടന്നാൽ എനിക്ക് സമാധാനം ഉണ്ടാവില്ല…… ഹാ…… ഞാനും അവരുടെ അടുത്ത പോയി ഇരുന്നു…… കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു…… ഡോക്ടർ ഇപ്പൊ എങ്ങനെയുണ്ട് ഹരിക്ക്…… ഇപ്പൊ കുഴപ്പമില്ല മെഡിസിൻസിനോട് റിയാക്ട ചെയ്യാൻ തുടങ്ങി കുറച്ച് സമയം കൂടെ ഒബ്സെർവഷനിൽ കിടക്കട്ടെ നോക്കിയിട്ട് രാവിലെ റൂമിലേക്ക് മാറ്റാം…… ഡോക്ടർ അത്രയും പറഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്…… ദൈവത്തിന് നന്ദി പറഞ്ഞു കുറെ വഴിപാട് കഴിപ്പിക്കാൻ ഉണ്ട് ആ സമയം എന്തൊക്കെയാ നേർന്നത് ഹരി ഏട്ടന് ബോധം വരാൻ എന്തായാലും എന്റെ പ്രാർത്ഥന ദൈവം കേട്ടു……

ഞാൻ റൂമിൽ പോയിട്ട് അജുവിനെ വിളിച്ചു പറഞ്ഞു അവനും ഉണ്ണിയും നേരത്തെ പോയിരുന്നു…… രാവിലെ അച്ഛൻ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത് വേഗം ഫ്രഷ് ആയിട്ട് വന്നു…… കുറച്ച് കഴിഞ്ഞാൽ ഹരി ഏട്ടനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും എന്ന പറഞ്ഞു…… ഞാൻ നിർബന്ധിച്ചു അച്ഛനെയും അപ്പച്ചിയെയും ഫുഡ് കഴിക്കാൻ പറഞ്ഞു വിട്ടു…… icu വിന്റെ മുന്നിൽ ഇരിക്കുമ്പോഴാണ് ഡോക്ടർ വന്ന പറഞ്ഞത് ആർക്കെങ്കിലും കാണണം എങ്കിൽ ഇപ്പൊ കയറി കാണാം എന്ന…… അവിടെ വേറെ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ കേറി…… എന്തോ ഹരി ഏട്ടനെ അങ്ങനെ കണ്ടപ്പോൾ എന്റെ കണ്ണ നീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…… ഞാൻ ഹരി ഏട്ടന്റെ കൈ പിടിച്ചു ഹരി ഏട്ടാ…… ഏട്ടൻ പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി…… നന്ദേ……… ഞാൻ ഏട്ടന്റെ കൈ പിടിച്ചു കരഞ്ഞു……

എന്താ നന്ദേ എനിക്ക് ഒന്നും പറ്റിയില്ല നീ ഇങ്ങനെ കരയാതെ പെണ്ണേ നിന്റെ കരച്ചിൽ കാണാൻ എനിക്ക് വയ്യ…… ഏട്ടന്റെ കയ്യിൽ പിടിച്ചു എന്റെ കൈ എടുത്ത് ഏട്ടൻ ചുണ്ടിൽ വച്ചു പക്ഷേ പെട്ടെന്ന് തന്നെ ഞാൻ കൈ വലിച്ചു…… ഇല്ലാ ഞാൻ നാളെ മറ്റൊരാളുടെ ഭാര്യ ആകേണ്ടത് ആണ് ഏട്ടൻ എല്ലാം അറിയുന്നത് അല്ലേ പിന്നെ എന്താ പെട്ടെന്ന് ഇങ്ങനെ ഏട്ടന് എന്തൊക്കെയോ എന്നോട് പറയാനുണ്ട്, ഇനി ഏട്ടന് എന്നെ ഇഷ്ടം ആണൊ ആ കണ്ണുകളിൽ ഞാൻ എന്നോട് ഉള്ള പ്രണയം കാണുന്നുണ്ട് പക്ഷേ ഇല്ലാ അത് കണ്ടില്ലെന്ന് നടിക്കാനേ എനിക്ക് ആകു…… എന്റെ ഷോൾഡറിൽ ആരോ പിടിച്ചപ്പോൾ ആണ് ഞാൻ ഞെട്ടി എഴുന്നേറ്റത് അച്ഛൻ ആണ്…… മോളെ ഹരിയയെ ഇപ്പൊ റൂമിലേക്ക് മാറ്റും നീ അവിടെ ഒന്ന് ക്ലീൻ ചെയ്തു വെക്ക്…… ഹ്മ്മ്…… അച്ഛന്റെ മുഖത് എന്തോ ടെൻഷൻ ഉണ്ട് അത് ചോദിക്കാൻ തുടങ്ങുമ്പോൾ ആണ് ഹരി ഏട്ടനെ വീൽ ചെയറിൽ കൊണ്ട് വന്നത് എന്നിട്ട് അറ്റെന്ടെഴ്സ പിടിച്ചു ബെഡിൽ കിടിത്തി……

ഏട്ടൻ എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ പിന്നെ അങ്ങോട്ട് നോക്കാനെ പോയില്ല…… അച്ഛാ അപ്പച്ചി ഞാൻ വീട്ടിലേക്ക് പോവുകയാ…… നീ ഒറ്റക്ക് പോകണ്ട മോളെ ശിവ ഇപ്പൊ വരും നീ അവന്റെ കൂടെ പോയിക്കോ…… അത് സാരമില്ല അച്ഛാ ഞാൻ പോയിക്കോളാം എന്ന പറഞ്ഞതും മിഥുൻ ഏട്ടൻ വന്നതും ഒരുമിച്ചാണ്…… ഞാൻ മിഥുൻ ഏട്ടനെ ഇവിടെ പ്രതീക്ഷിച്ചതേ ഇല്ലാ…… ആ മോനോ വാ അച്ഛൻ ഏട്ടനെ അടുത്തേക്ക് വിളിച്ചു…… കുഞ്ഞോളെ ഇത് ആണ് മിഥുൻ നമ്മുടെ നന്ദയെ കെട്ടാൻ പോകുന്ന ചെക്കനാ…… ഞാൻ ഹരി ഏട്ടനെ നോക്കി ആ കണ്ണുകളിൽ ഇപ്പൊ എന്താണെന്ന് എനിക്ക് മനസിലായതേ ഇല്ലാ ഒരു തരം നിസ്സഹായാവസ്ഥ…… അപ്പച്ചി മിഥുൻ ഏട്ടനോട് എന്തൊക്കെയോ ചോദിച്ചു…… അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്ന പറഞ്ഞിട്ട് മിഥുനെട്ടൻ അച്ഛനെയും കൊണ്ട് പുറത്തേക്ക് പോയി…… നന്ദ മോൾക്ക് പറ്റിയ ചെക്കൻ തന്നെ അപ്പച്ചി പറഞ്ഞു പക്ഷേ ആ കണ്ണിൽ നിന്നും വെള്ളം വരുന്നത് ഞാനും കണ്ടു……

ഞാൻ അപ്പച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു…… എന്റെ മരുമകൾ ആകണം എന്ന ഞാൻ ഒരുപാട് ആശിച്ചതാ എനിക്ക് വിധിയില്ല മോള് എവിടെ പോയാലും നന്നായിരിക്കും…… ഏട്ടന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്…… മോളെ നീ എന്നാൽ മിഥുന്റെ കൂടെ പോയിക്കോ ന്ന് അച്ഛൻ പറഞ്ഞു…… നേരത്തെ കണ്ടത് പോലെ അല്ല അച്ഛൻ നല്ല സന്തോഷത്തിലാ…… ഹ്മ്മ് ഞാൻ അച്ഛനോടും ചെറിയമ്മയോടും യാത്ര പറഞ്ഞു പോയി. ഹരിയേട്ടനെ നോക്കിയപ്പോൾ കണ്ണ് അടച്ചു കിടക്കുകയാ…… മിതുഏട്ടൻ എന്നെ വീട്ടിൽ ആക്കി തന്നു ഹരി ഏട്ടന് ഇപ്പോൾ കുഴപ്പം ഒന്നുമില്ല എന്ന എല്ലാവരോടും പറഞ്ഞു……

ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഹരി ഏട്ടൻ വീട്ടിലേക്ക് വന്നു…… ഇപ്പൊ എല്ലാവരും ഹരി ഏട്ടനെ മത്സരിച്ചു സ്നേഹിക്കുകയാ…… അച്ഛമ്മ കരച്ചിലും ബഹളവുമായിരുന്നു എന്റെ പേരക്കുട്ടിയെ ഞാൻ തിരിച്ചറിഞ്ഞില്ലല്ലോന്ന് പറഞ്ഞിട്ട് ഹരി ഏട്ടൻ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു…… ഇപ്പൊ ഹരി ഏട്ടന്റെ മുഖത്തു വിഷമം ഒന്നുമില്ല ആള് ഫുൾ ഹാപ്പി ആണ്…… ഇനി ഞാൻ ആയിട്ട് എന്തിനാ ദുഖിക്കുന്നെ ഞാനും എല്ലാം മറക്കാൻ തുടങ്ങി പക്ഷേ കഴിയുന്നില്ല…… ഇത്രയും ദിവസം ആയിട്ടും ഹരി ഏട്ടൻ എന്നെ മൈൻഡ് ആക്കിയില്ല ഞാനും മൈൻഡ് ആകാൻ പോയില്ല…… ഇനി രണ്ട് ദിവസം കൂടിയേ കല്യാണത്തിന് ഉള്ളു എല്ലാവരും അതിന്റെ തിരക്കിൽ ആണ് ഹരി ഏട്ടൻ ഇപ്പൊ എഴുന്നേറ്റ നടക്കാൻ ഒക്കെ തുടങ്ങി ആള് പഴയത് പോലെ ആയി മാറി…… ഹരി ഏട്ടൻ എന്റെ വീടിന്റെ അടുത്തുള്ള വീട് വാങ്ങി ഇപ്പൊ അവിടെയ താമസിക്കുന്നത് അത് എന്തിനാ മാറി താമസിക്കുന്നെ എന്ന അറിയില്ല എന്നാലും എന്റെ വീട്ടിൽ വരും…… ചിലപ്പോൾ എന്നെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആയിരിക്കും…… എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ഓടി നടക്കുകയാ എന്റെ ചങ്ക്‌സും ഉണ്ട് എല്ലാം ഭയങ്കര ബി സി ആണ്……

ഇന്നാണ് എന്റെ കല്യാണം വീട്ടിൽ നിന്ന് തന്നെയാണ് കല്യാണം അച്ഛന്റെ ആഗ്രഹം ആണ് എന്റെ കല്യാണം വീട്ടിൽ നിന്ന് നടത്തണം എന്ന…… അത് ഇന്ന് എന്റെ കല്യാണമാണ് ആശിച്ചത് അല്ല കിട്ടുന്നത് എന്നാലും ഞാൻ എന്റെ മനസിനെ പറഞ്ഞു പൊരുത്തപെടാൻ നോക്കി വിധിച്ചതല്ലേ കിട്ടു…… ഞാൻ മണ്ഡപത്തിൽ കേറി ഇരുന്നു…… അപ്പോഴേക്കും ആരോ പറഞ്ഞു മുഹൂർത്തതിനുള്ള സമയം ആയി ചെക്കനെ വിളിക്കു…… അച്ഛൻ നീക്കിയോട് വിളിച്ചിട്ട് വാ എന്ന പറഞ്ഞു…… എന്റെ ചങ്ക്‌സ് എന്നെ നോക്കി ഓൾ ദ ബെസ്റ്റ് തന്നു അപ്പോഴാണ് അച്ഛനും അവരെ കണ്ടത്…… അച്ഛൻ അവരെ ഇവിടെ വാ എന്ന കൈ കൊണ്ട് കാണിച്ചു അവര് മൂന്നു പേരും പെട്ടെന്ന് വന്നു…… നിക്കി ദാ ഇവരെ കൂടെ കൂട്ടിക്കോ…… അച്ഛാ ഞങ്ങൾ എന്തിനാ…… പിന്നെ അളിയനെ വിളിക്കാൻ ആങ്ങളമാർ ആണ് പോകേണ്ടത് നിങ്ങളും ഇവളുടെ ആങ്ങളമാർ അല്ലേ വേഗം ചെന്ന് വിളിച്ചു കൊണ്ട് വാ…… അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി……. ശെരിയാ അവരും എന്റെ ആങ്ങളമാർ ആണ് അവരും കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് എന്നെയും അച്ഛനെയും മാറി മാറി നോക്കി കൊണ്ട് ചെക്കനെ വിളിക്കാൻ പോയി…… ഞാൻ അവര് പോകുന്നതും നോക്കി നിന്നു……

തുടരും………… അഭിപ്രായം അറിയിക്കണേ……