രചന – ഇഷ ജാൻവി
വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ ഉള്ള ആൾക്കാരെ കണ്ടു ഞാൻ ഞെട്ടി….. നിങ്ങളൊക്കെ എപ്പോ വന്നു ന്ന് ചോദിച്ചു ഞാൻ അവരുടെ അടുത്തേക്ക് ഓടി….. ഞങ്ങൾ രാവിലേ എത്തിയിരുന്നു….. എന്നാലും അച്ഛാ ഇവരൊക്കെ വന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ….. പറഞ്ഞാൽ സസ്പെൻസ് പോളിയില്ലേ….. അല്ല മാമനും മാമിയും മാത്രേ ഉള്ളു….. അതെന്താ നിനക്ക് ഞങ്ങളെ ഒന്നും കാണില്ലേ….. അയ്യോ നിങ്ങളും ഉണ്ടായിരുന്നോ….. ഞാൻ കണ്ടില്ല ആ അല്ലേലും നീ ഞങ്ങളെ കാണില്ല നിനക്ക് നിന്റെ വലിയ മാമനെയും മാമിയെയും ആണല്ലോ കൂടുതൽ ഇഷ്ടം….. ദേ മാമാ വെറുതെ സെന്റി അടിക്കല്ലേ എനിക്ക് നിങ്ങൾ രണ്ടു പേരും ഒരു പോലെയാ അല്ല മാമാ നിങ്ങൾ മാത്രേ ഉള്ളൂ പിള്ളേരൊക്കെ എവിടെ….. നിന്റെ അനിയന്റെ കൂടെ ഉണ്ട് വന്നപ്പോൾ തൊട്ട് എല്ലാം ഫോണിന്റെ മുന്നിൽ ആണ്….. ഓഹോ….. അല്ല കൂട്ടുകാരെ നിങ്ങൾക്ക് വല്ലതും മനസ്സിലായോ….. ഈ വന്നത് വേറെ ആരുമല്ല എന്റെ മാമൻമാരും മാമിമാരും അവരുടെ മക്കളും ആണ്…..
അമ്മക്ക് രണ്ട് അനിയൻ മാർ ആണ് അതായത് എന്റെ രണ്ട് മാമൻ മാർ വലിയ മാമൻ ശിവൻ ചെറിയ മാമൻ രുദ്രൻ പിന്ന വലിയ മാമി സത്യ ചെറിയ മാമി വനജ….. രണ്ട് മാമൻ മാർക്കും രണ്ട് രണ്ട് കുട്ടികൾ ആണ് അതും ആൺകുട്ടികൾ….. ഹിഹി ഇപ്പൊ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായോ അമ്മയുടെ വീട്ടിൽ ആകെ ഒരു പെൺകുട്ടി മാത്രേ ഉള്ളു അതാണ് ഈ ഞാൻ മാമൻ മാർക്ക് ആകെ ഉള്ള ഒരു മരുമകൾ….. 😌😌😌😌😌😌 അല്ല എന്റെ അമ്മയെ കണ്ടില്ലല്ലോ എല്ലാവരും വന്നത് അല്ലേ അതിന്റെ തിരക്കിൽ ആകും അടുക്കളയിൽ ചെന്ന് നോക്കാം….. ഭദ്രകുട്ടി ന്ന് വിളിച്ചു അമ്മയെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു….. ഓ വന്നോ വനമാല….. എന്താ വരണ്ടേ….. പിന്ന വരാതെ ന്ന് പറഞ്ഞു അമ്മ എന്റെ കവിളിൽ ഉമ്മ തന്നു….. എന്താ അമ്മേ കറി ഒക്കെ ആയോ….. ആ ഏകദേശം എല്ലാം റെഡി ആയി….. ഐവ ചിക്കൻ പൊരിച്ചത് ഒക്കെ ഇണ്ടല്ലേ….. ടി ആദ്യം പോയി കുളിക്ക എന്നിട്ട് കഴിക്ക്….. അതുവരെ വെയിറ്റ് ചെയ്യാൻ എനിക്ക് കഴിയില്ല മമ്മി….. ഓ ഈ പെണ്ണിന്റെ കാര്യം എന്നാ പോയി കൈ കഴുകു….. അതൊക്കെ വേണോ അത്തരം ഫോര്മാലിറ്റി ഒന്നും എനിക്ക് ഇഷ്ടല്ല….. നീ എന്റെ കൈയിൽ നിന്ന് വാങ്ങും….. ആ ഈ ചിക്കൻ പൊരിച്ചത് അമ്മയുടെ കയ്യിൽ നിന്ന് ഞാൻ വാങ്ങും…..
നന്ദേ കളിക്കാതെ പോയി കൈ കഴുകിയിട്ടു വാ….. അമ്മേ ഇനി കൈ കഴുകാൻ ഒന്നും സമയം ഇല്ല….. ഈ പറയുന്ന സമയം കൊണ്ട് നിനക്ക് കൈ കഴുകിക്കൂടെ….. അതൊന്നും venda എന്റെ അമ്മ എനിക്ക് വായിൽ വെച്ച തന്നാൽ മതി….. ഓ ഈ പെണ്ണ് ആ ധാ കഴിക്ക്….. അമ്മ എനിക്ക് ചിക്കൻ പൊരിച്ചത് ഓരോ പീസ് ആക്കി വായിൽ വച്ചു തന്നു….. ഹാ മതി പോയി കുളിക്ക….. ഓക്കേ ഡിയർ അമ്മേ അച്ഛമ്മ എവിടെ….. അച്ഛമ്മക്ക് തല വേദന കിടക്കുകയാ….. എന്നാ ഞാൻ പോയി നോക്കിയിട്ട് വരാം….. കുറച്ച് സമയം അച്ഛമ്മയോട് സംസാരിച്ചു നേരെ മുകളിലേക്ക് പോയി….. ആഹാ എല്ലാ പീക്കിരീസും ഉണ്ടല്ലോ കൂടെ എന്റെ അനിയനും എല്ലാത്തിന്റെ തലയും കുനിഞ്ഞിരിക്കുകയാ….. എന്താ കഥ Lkg യിൽ പഠിക്കുന്ന ചെക്കന്റെ കയ്യിൽ വരെ ടാബ് ആണ്….. അച്ചു അദു ദിച്ചു ആഷി ഇവര് ആണ് എന്റെ മാമൻ മാരുടെ മക്കൾ….. ഹലോ നമ്മളൊക്കെ ഇവിടുണ്ട് ഇടക്ക് ആ തല ഒന്ന് മുകളിലേക്ക് ഉയർത്തിയാൽ കുഴപ്പം ഒന്നുമില്ല….. ചേച്ചി…….. ന്ന് വിളിച്ചു എല്ലാരും എന്റെ അടുത്തേക്ക് ഓടി വന്നു എന്റെ അനിയൻ ഒഴികെ….. ചേച്ചി ഞങ്ങൾക്ക് ഒന്നും കൊണ്ട് വന്നില്ലേ….. ആഹാ ബെസ്റ്റ് നിങ്ങൾ എന്നോട് പറഞ്ഞിനോ ഇവിടേക്ക് വരുന്നത്….. അത് ചേച്ചിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ ന്ന് പറഞ്ഞു…..
ആ നമുക്ക് നാളെ ക്യാപിറ്റൽ മാളിൽ പോകാം….. ഞങ്ങൾ റെഡി….. എന്നാ പോയി കളിച്ചോ ഞാൻ ഫ്രഷ് ആകട്ടെ….. അവര് പോയി ഞാൻ നിക്കിയുടെ അടുത്തേക്ക് പോയി….. ഡാ ഫുൾ ടൈമ് ഇതിൽ തന്നെ ആണല്ലോ….. ടി നീ ഒന്ന് പോയെ ഞാൻ ഇത് ഒന്ന കളിക്കട്ടെ വയ്യ സംസാരിക്കാം….. ഓ ഇവന്റെ ഒരു pubg പിരാന്ത്….. ഞാൻ വേഗം എന്റെ റൂമിലേക്ക് പോയി ഫ്രഷ് ആയി മുടി കെട്ടുമ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്….. ഹരി ഏട്ടൻന്റെ നമ്പർ കണ്ടപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നി പെട്ടെന്ന് തന്നെ കോൾ അറ്റൻഡ് ചെയ്തു….. മോളെ വീട്ടിൽ എത്തിയോ….. ആ ആന്റി ഇവിടെ എത്തി ഒന്ന് ഫ്രഷ് ആയി….. എന്താ മോളെ പെട്ടെന്ന് അവിടെ വരാൻ പറഞ്ഞത് അച്ഛൻ എന്തെങ്കിലും പറഞ്ഞോ….. ഇല്ല ആന്റി ഒന്നും പറഞ്ഞില്ല ഇവിടെ മാമനും മാമിയും പിള്ളേരും വന്നിട്ടുണ്ട്….. ഓ അപ്പൊ ഇന്ന് അവിടെ ഉത്സവം പോലെ ആയിരിക്കും അല്ലോ…… ആ അത് പിന്നെ പറയാൻ ഉണ്ടോ….. മുത്തശ്ശി എന്താ ചെയ്യുന്നേ കിടന്നോ…..
ഇല്ല എന്റെ അടുത്ത ഇരിപ്പുണ്ട്….. ആ മുത്തശ്ശിയോട് ഗുഡ് ന്യ്റ്റ് പറഞ്ഞെ….. ആ പറയാം മോളെ….. എന്നാ ശെരി ആന്റി അമ്മ വിളിക്കുന്നുണ്ട് ഫുഡ് കഴിക്കാൻ….. എന്നാ പിന്നെ ശെരി മോളെ ഗുഡ് ന്യ്റ്റ്….. ഗുഡ് ന്യ്റ്റ് ആന്റി….. എന്നാലും ഹരി ഏട്ടൻ എന്നെ വിളിച്ചില്ലലോ ഹരി ഏട്ടനെ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ ആന്റി എന്ത് വിചാരിക്കും ആ ന്നാ പിന്നെ താഴെ പോയി ഫുഡ് കഴിക്കാം….. അച്ഛനും മാമൻ മാരും പിന്നെ ഞാനും ഇരുന്നു ഫുഡ് കഴിച്ചു….. പിന്നെ കുട്ടി പട്ടാളം ഒക്കെ ഇരുന്നു പിന്നെ അമ്മയും മാമി മാരും ഇരുന്നു ഫുഡ് കഴിച്ചു….. ഞാൻ പുറത്ത് പോയി നിലാവിനെ നോക്കി ഇരുന്നു….. നന്ദുസ് ന്താ ഈ ആലോചിക്കുന്നേ….. ഒന്നുമില്ല മാമാ നിങ്ങൾ വരുന്നത് കൊണ്ട് ആണൊ എന്നോട് പെട്ടെന്ന് വരാൻ പറഞ്ഞത്….. ആ അതും പിന്നെ നാളെ ഒരു സ്ഥലം വരെ പോകണം….. എവിടെ….. പറശിനിയിൽ….. ഞാൻ അന്നേ വിചാരിച്ചത് ആണ് എല്ലാവർക്കും കൂടെ പറശിനിയിൽ പോകണം എന്ന….. എനിക്ക് കുറച്ച് വഴിപാട് ഉണ്ട് മുത്തപ്പന് കൊടുക്കാൻ….. ഹാ എന്നാ നാളെ രാവിലെ പോകാം വണ്ടി ഏർപ്പാട് ആക്കിയിട്ടുണ്ട്…..
രാവിലെ എന്ന പറയുമ്പോ എത്ര മണിക്ക്….. ഒരു 7 മണി ആകുമ്പോ ഇവിടുന്ന് പോകാം….. ഹാ എന്നാ പോയി കിടന്നോ….. ശെരി ഗുഡ് ന്യ്റ്റ് മാമൻസ്….. അച്ഛാ ഗുഡ് ന്യ്റ്റ്….. ഗുഡ് ന്യ്റ്റ്….. ഞാൻ വേഗം റൂമിലേക്ക് പോയി കുട്ടി പട്ടാളം നിക്കിയുടെ കൂടെ ആണ് കിടക്കുന്നെ അവർക്ക് എന്നെകാൾ ഇഷ്ടം അവനോട് ആണ്….. നാളെ പറശിനിയിൽ പോകേണ്ടത് കൊണ്ട് നേരത്തെ കിടന്നു….. രാവിലെ എഴുന്നേറ്റ് കുളിച് സെറ്റ് സാരീ ഉടുത്ത താഴേക്ക് പോയി….. എന്നെ കണ്ടു എല്ലാവരും വാ തുറന്ന് നോക്കുകയാ….. എന്റെ കണ്ണാ ഉടുത്തിട്ട ന്തെങ്കിലും കുഴപ്പം ഉണ്ടോ….. എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നെ….. നമ്മൾ അമ്പലത്തിൽ ആണ് പോകുന്നെ അല്ലാതെ നിന്റെ പെണ്ണ് കാണൽ അല്ല….. അമ്പലത്തിൽ പോകുന്നത് കൊണ്ട് അല്ലേ ഞാൻ സെറ്റ് സാരീ ഉടുതത്ത പിന്നെ മാമാ അവിടുന്ന് വേണമെങ്കിൽ നമുക്ക് പറ്റിയ ചെക്കൻമാർ ഉണ്ടോന്ന് നോക്കാം….. അയ്യടാ എന്റെ മോള് ആ പൂതി അങ്ങ് മനസ്സിൽ വെച്ച മതി നിന്റെ ചെക്കനെ ഞങ്ങൾ കണ്ടുപിടിച്ചോളാം….. വേണ്ടെങ്കിൽ വേണ്ട നിങ്ങളുടെ പണി കുറയുമല്ലോ എന്ന വിചാരിച്ച പറഞ്ഞതാ…..
അങ്ങനെ നീ ഇപ്പൊ ഞങ്ങളെ പണി കുറക്കണ്ട….. ഓ….. എല്ലാവരും റെഡി ആയി വന്നു പോകാനുള്ള വണ്ടിയും വന്നു അച്ഛമ്മക്ക് തല വേദന ആയതുകൊണ്ട് വരുന്നില്ല എന്ന പറഞ്ഞു….. ഞാൻ വേഗം സൈഡിൽ പോയി ഇരുന്നു….. ശനിയാഴ്ച ആയതുകൊണ്ട് തിരക്ക് കുറവ് ആണ് ഞായറാഴ്ച ആണെങ്കിൽ ഇവിടെ അടുക്കാൻ കഴിയില്ല അത്രക്ക് തിരക്ക് ആയിരിക്കും….. പോകുന്ന വഴി ഫുൾ ചന്ത ആണ് ഓരോന്നും നോക്കി നടന്നു തിരിച്ചു പോകുമ്പോ എന്തൊക്കെയാ വാങ്ങേണ്ടത എന്ന നോക്കി വച്ചു😉😉😉😉😉….. പുഴയിൽ പോയി കാൽ കഴുകി മുത്തപ്പന്റെ നടയിൽ കയറി ഇവിടെ എത്തുമ്പോൾ മനസിന് ഒരു സുഖം ആണ് എല്ലാ വിഷമങ്ങളും മറന്ന് ആ നടയിൽ ഇരിക്കാൻ ഒരു പ്രതേക സുഖം തന്നെ ആണ്….. മനസ്സ് നിറഞ്ഞു മുത്തപ്പനോട് പ്രാർത്ഥിച്ചു….. കുറച്ച് സമയം അവിടെ ഇരുന്നു എന്നിട്ട് ചായ കുടിക്കാൻ പോയി വേറെ എവിടെയും അല്ല മുത്തപ്പന് സന്നിധിയിൽ തന്നെ ചായ കുടിക്കാൻ ഉള്ള സ്ഥലം ഉണ്ട്….. അവിടെ ചായയും മുത്തപ്പന്റെ പ്രസാദം ആയ മമ്പയറും തേങ്ങയും കിട്ടും ചൂട് ചായയോടൊപ്പം ആ പ്രസാദം നല്ല ബെസ്റ്റ് കോമ്പിനേഷൻ ആണ്…..
അവിടെ തിരക്ക് കുറവായിരുന്നു അതുകൊണ്ട് ഇരിക്കാൻ സീറ്റ് കിട്ടി….. ചായ കുടിച്ചു പുറത്ത് ഇറങ്ങി അവിടെ ചെറിയ കുട്ടികൾക്ക് ചോറ് കൊടുക്കുന്നുണ്ട് (ഇത് ഒരു ചടങ്ങ് ആണ് കുട്ടി ജനിച്ച 6 മാസം ആയാൽ ചോറ് കൊടുക്കും ചോറ് എന്ന പറഞ്ഞാൽ അരി പായസം ആണ് ) കുറെ സമയം അത് നോക്കി നിന്നു ചെറിയ കുട്ടികളുടെ ചിരിയും കളിയും നോക്കി നിന്നു….. വാ പോകാം മാമൻ പറഞ്ഞു….. മാമാ ഏതായാലും വന്നത് അല്ലേ ഇനി ചോറ് കഴിച്ചിട്ട് പോയാൽ പോരെ പറശിനിയിലെ ചോറ് അത് കഴിച് കഴിഞ്ഞാൽ പിന്നെയും പിന്നെയും വാങ്ങാൻ തോന്നും ചോറും പരിപ്പ് കറിയും മോരും ഹോ പറയുമ്പോ തന്നെ വായിൽ നിന്ന് വെള്ളം വന്നു….. ഇവർക്ക് snake പാർക്കിൽ പോകണം പോലും….. ഇതിന്റെ കുറച്ച് അടുത്ത ആണ് snake പാർക്ക് കുട്ടി പട്ടാളത്തിന് ഒരേ നിർബന്ധം അവിടെ പോകണം എന്ന….. അങ്ങനെ അവിടെ പോകാം എന്ന പറഞ്ഞു ഞാൻ പിന്നെയും ചന്ത നോക്കി നടക്കാൻ തുടങ്ങി പെട്ടെന്ന് ഒരാളുമായി കൂട്ടി അടിച്ചു….. ഇയാൾ എന്താ ഇവിടെ….. തുടരും……….

by