20/04/2026

ഹരിനന്ദനം : ഭാഗം 06

രചന – ഇഷ ജാൻവി

നോട്ടീസ് ബോർഡ്‌ നോക്കിയപ്പോൾ സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാൻ എന്റെ ചങ്ക്‌സിനെ നോക്കിയപ്പോൾ അവർ അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപിടിച് സന്തോഷം പങ്കവെക്കുകയാ… നോട്ടീസ് ബോർഡിൽ എന്റെ പേര് തന്നെ ആണ് ഉണ്ടായിരുന്നത് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയതാ….. ഞങ്ങൾ വേഗം അച്ഛനോടും അമ്മയോടും പോയി പറഞ്ഞു അവർക്കും സന്തോഷമായി പക്ഷേ ആ സന്തോഷം അധിക സമയം നീണ്ട നിന്നില്ല രണ്ടു പേരുടെയും മുഖത് ദുഃഖം നിറഞ്ഞു എന്നെ പിരിയേണ്ടത് കൊണ്ടായിരിക്കാം….. എന്റെ ചങ്ക്‌സ് എല്ലാവർക്കും ലഡു കൊടുക്കുകയാണ് മൂന്നു പേരും വന്ന എന്റെ വായിൽ ലഡു വച്ചു തന്നു….. മറ്റന്നാൾ തന്നെ ജോയിൻ ചെയ്യേണ്ടത് കൊണ്ട് അച്ഛൻ പോയി ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വരാം എന്ന പറഞ്ഞു ഞാനും എത്ര പെട്ടെന്ന് ജോയിൻ ചെയ്യേണ്ടി വരും എന്ന പ്രതീക്ഷിച്ചില്ല….. ഞാൻ വേഗം നിക്കിയെ വിളിച്ചു കാര്യം പറഞ്ഞു അവൻ സെന്റി അടിക്കും എന്ന വിചാരിച്ച എനിക്ക് തെറ്റി…..

ഇനി നിന്റെ ശല്യമില്ലല്ലോ എനിക്ക് ഇവിടെ സമാധാനം ആയി കഴിയാം എന്നാണ് അവൻ പറഞ്ഞത് അവൻ അങ്ങനെ പറഞ്ഞെങ്കിലും അവന് നല്ല വിഷമം ഉണ്ടെന്ന് അവന്റെ ഇടറിയ സൗണ്ട് കേട്ടപ്പോൾ എനിക്ക് മനസിലായി പക്ഷേ ഞാൻ ഒന്നും പറയാൻ പോയില്ല….. അച്ഛമ്മയോടും കാര്യങ്ങൾ പറഞ്ഞു അച്ഛമ്മ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത് അച്ഛമ്മക്ക് ദൂരെ പോയി ജോലി ചെയൂന്നതും പടിക്കുന്നതൊന്നും ഇഷ്ടല്ല….. ഞാൻ അച്ഛമ്മയോട് എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കാൻ പറഞ്ഞു അച്ഛൻ അത് എടുക്കാൻ വരുമെന്ന്….. അജുവും സിനുവും ഉണ്ണിയും ഉച്ചക്ക് ശേഷം ലീവ് എടുത്ത് ഞങ്ങളുടെ കൂടെ വന്നു ആദ്യം അച്ഛനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട്ആക്കി പിന്നീട് ഞങ്ങൾ ബീച്ചിലും മാളിലും ഒക്കെ പോയി ഫുഡ് കഴിച് രാത്രി ആണ് വീട്ടിൽ എത്തിയത്. അച്ഛൻ അവിടെ എത്തിയിട്ട് വിളിച്ചിരുന്നു നാളെ രാവിലത്തെ ട്രെയിനിൽ ഇവിടേക്ക് വരാം എന്ന പറഞ്ഞു.

അച്ഛൻ ഉച്ച ആകുമ്പോഴേക്കും എത്തി നാളെ ആണ് എനിക്ക് ജോയിൻ ചെയ്യേണ്ടത് അച്ഛനും അമ്മയും നാളെ പോകും അതിന് മുന്നേ എന്നെ എവിടേ താമസിപ്പിക്കും എന്ന ചർച്ചയിൽ ആണ്….. വൈകുന്നേരം അവര് 3 പേരും എത്തി ഒപ്പം എനിക്ക് താമസിക്കാൻ പറ്റിയ സ്ഥലവും അവര് കണ്ടുപിടിച്ചിരുന്നു ഒരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ….. കമ്പനിയിൽ നിന്ന് കുറച്ച് ദൂരം ദൂരം ഉണ്ട് അത് രാവിലെ ഇവർ കൂട്ടാൻ വരാം എന്ന പറഞ്ഞു വൈകുന്നേരം അവര് തന്നെ എന്നെ കൊണ്ടാക്കിക്കോളാം എന്നും പറഞ്ഞത് കൊണ്ട് അച്ഛനും അമ്മയ്ക്കും സമാധാനം ആയി…..

ഇന്നാണ് എനിക്ക് ജോയിൻ ചെയ്യേണ്ട ദിവസം ഇന്നും അമ്മയുടെ ചീത്ത കേട്ടാണ് എഴുന്നേറ്റത് നാളെ ഇങ്ങനെ കേൾക്കാൻ കഴിയില്ലല്ലോ എന്ന ആലോചിച്ചപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു അമ്മയുടെ സൗണ്ടിലും ഒരു പതർച്ച ഉണ്ടായിരുന്നു….. ഞാൻ ആ ചിന്തകൾക്കൊക്കെ ഫുൾ സ്റ്റോപ്പ്‌ ഇട്ടുകൊണ്ട് ഞാൻ ഫ്രഷ് ആകാൻ പോയി. ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് കുറച്ച് നേരത്തെ പോകാം എന്ന എന്റെ ചങ്ക്‌സ് പറഞ്ഞു പക്ഷേ അതിന് മുന്നേ എന്റെ സാധനങ്ങൾ ഒക്കെ ഹോസ്റ്റലിൽ കൊണ്ട് വെക്കാൻ പോണം അച്ഛനും അമ്മയും എന്നെ കമ്പനിയിൽ കൊണ്ടാക്കിയിട്ട് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകും അവർ ഇപ്പൊ തന്നെ നാട്ടിലേക്ക് പുറപ്പെടുകയാ….. ഞാൻ വേഗം ഫ്രഷ് ആയി ഒരു റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ ഒരു ചുരിദാർ എടുത്തിട്ട് ഷാൾ നല്ല ഭംഗിയായി കുത്തി വെച്ച് (കോളജിൽ പോകുമ്പോഴേ ഞാൻ ഇങ്ങനെയാ ഷാൾ കുത്തുക ഇങ്ങനെ കുത്തിയില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല ) ഫുഡ് കഴിക്കാൻ പോയി എല്ലാരും റെഡി ആയിട്ടുണ്ട് പെട്ടെന്ന് ഫുഡ് കഴിച് എല്ലാവരും പോകാൻ തുടങ്ങി…..

ഹോസ്റ്റലിൽ പോയി അവിടുത്തെ വാർഡനെ പരിചയപ്പെട്ടു സാധനങ്ങൾ ഒക്കെ റൂമിൽ കൊണ്ട് വച്ചു എന്റെ റൂമിൽ ഒരാൾ കൂടി ഉണ്ട് അവൾ ജോലിക്ക് പോയിരുന്നു ഇനി ഏതായാലും ഈവനിംഗ് പരിചയപ്പെടാം………. അങ്ങനെ ഞങ്ങൾ കമ്പനിയിൽ എത്തി അച്ഛനും അമ്മയും ആ ടാക്സിയിൽ തന്നെ തിരിച്ചു പോയി രണ്ടുപേർക്കും നല്ല സങ്കടം ഉണ്ട് ഇതുവരെ ഞാൻ അവരെ പിരിഞ്ഞു ഇരുന്നിട്ടില്ല….. ഡി ഞങ്ങൾ ഇല്ലേ നിന്റെ കൂടെ അതുകൊണ്ട് സങ്കടം ഒക്കെ മാറ്റിവച്ചിട്ട് ഒന്ന് ചിരിച്ചേ….. ഇപ്പഴേ കരയല്ലേ ആ കലിപ്പൻ വഴക്ക് പറയുമ്പോൾ കരയാൻ കണ്ണീർ ഉണ്ടാവില്ല….. ഉണ്ണി……. അജു ഞാൻ ചുമ്മാ ഇവളെ ചിരിപ്പിക്കാൻ പറഞ്ഞതല്ലേ….. പേടിപ്പിച്ചിട്ടല്ലേ ഒരാളേ ചിരിപ്പിക്കുക….. 😁😁 വാ നമ്മക്ക് അകത്തു കയറാം….. നന്ദേ വലതു കാൽ വച്ച കേറിക്കോ….. അതിന് ഇവൾ കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിൽ കയറുകയല്ല….. എങ്ങനെയായാലും വലുത് കാൽ അത് നിര്ബന്ധമാ….. ഓഹ് ചളി അടിക്കാതെ വാ എന്റെ ഉണ്ണി….. ഡാ നിങ്ങൾ ഏത് നിലയിലാണ് വർക്ക്‌ ചെയുന്നെ….. ആ വാ തുറന്നല്ലോ സമാധാനം ഞാൻ വിചാരിച്ച നീ മൗന വൃതത്തിലാണെന്ന്….. അങ്ങനെ എന്റെ വാ അടപ്പിക്കാൻ നീ നോക്കണ്ട പൂച്ചേ….. ഡി 😒😒😒 ഞാൻ ഒരു കാര്യം പറയട്ടെ ഇവരുടെ മുന്നിൽ അല്ലാതെ നീ എന്നെ പൂച്ചെന്ന് വിളിക്കരുത് അപേക്ഷയാണ് 😪…..

പൂച്ചയെ പിന്നെ പൂച്ചെന്ന് അല്ലാതെ പിന്നെ എന്താ വിളിക്കുന്നെ പൂച്ചേ….. ഡീ എനിക്ക് ഇവിടെ ഒരു ഇമേജ് ഉണ്ട് അത് നീ കളയരുത് പ്ലീസ്… ഇമേജോ നിനക്കോ ചിരിപ്പിക്കല്ലേ….. ഇവൻ ഇവിടുത്തെ റോമിയോ അല്ലേ….. റോമിയോ നിന്റെ 🤬🤬🤬….. ഡാ മതിയാക്ക ഓഫീസ് ആണ്….. എന്റെ നന്ദേ നിനക്ക് അറിയൂ ഇവിടുള്ള സകല പെണ്കുട്ടികളും ഇവന്റെ പിന്നാലെയാണ്….. ഇന്നലെ കണ്ടിട്ടില്ലേ ആ മായ അവൾക്ക് ഇവൻ പെൺകുട്ടികളോട് സംസാരിക്കുന്നത് പോലും ഇഷ്ടല്ല പക്ഷേ ഇവൻ ആരെയും മൈൻഡ് ചെയ്യില്ല സിനാൻ ആണ് പറഞ്ഞത്….. പണ്ട് എത്ര പെൺകുട്ടികളുടെ പിറകെ നടന്നവനാ….. പോടീ ഞാൻ അങ്ങനെ കുറെ എണ്ണത്തിന്റെ പിറകെ ഒന്നും പോയിട്ടില്ല ഒന്നിന്റെ പിറകെ പോയപ്പോൾ തന്നെ മതിയായി…..

ആ വിഷയം നമ്മക്ക് വിടാം….. അപ്പോഴേക്കും ഞങ്ങൾ 5ആം നിലയിൽ എത്തി അവരെല്ലാവരും അവർക്ക് അനുവദിച്ചിട്ടുള്ള സീറ്റിൽ പോയിരുന്നു ഞാൻ അവിടെ പോസ്റ്റ്‌ ആയി….. ഓരോ സ്റ്റാഫ്‌സും വന്നുകൊണ്ടിരിക്കുന്നുണ്ട് എല്ലാവരും എന്നെ നോക്കി ചിരിച്ചിട്ട് പോയി….. അപ്പോഴാണ് ആ മായ വരുന്നത് അവൾ ഒരുമാതിരി നോട്ടം നോക്കിയിട്ട് പോയി ഞാൻ ഉണ്ണിയെ നോക്കി അപ്പൊ അവന് എനിക്ക് ഇളിച്ചു കാണിക്കുകയാ തെണ്ടി….. അജു എന്നെ എംഡി യുടെ ക്യാബിന്റെ മുന്നിൽ ആക്കിയിട്ട് ആ തെണ്ടി പോയി….. എനിക്ക് ആണെങ്കിൽ പേടിച്ചിട്ട് നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ ആയി….. അപ്പോൾ രണ്ട് ആൾ ക്യാബിന്റെ അകത്തേക്ക് പോയി ഞാൻ പോകണോ വേണ്ടയോ എന്ന വിചാരിച്ചിട്ട് അവിടെ തന്നെ നിന്നു….. പറഞ്ഞാൽ പറഞ്ഞു സമയത്തിന് തന്നെ വർക്ക്‌ കംപ്ലീറ്റ് ചെയ്യണം ഇല്ലെങ്കിൽ നിയൊക്കെ എന്തിനാ വർക്ക്‌ ചെയുന്നെ സമയമില്ലാത്തവൻ ജോലിക്ക് വരണ്ട ഇനി അഥവാ വരുന്നുണ്ടെങ്കിൽ വർക്ക്‌ ഷുഡ് ബി കംപ്ലീറ്റഡ് ഓൺ ടൈം കേട്ടല്ലോ എന്ന ഒരലർച്ചയാണ് ആ ക്യാബിന്റെ ഉള്ളിൽ നിന്ന് കേട്ടത്…..

അപ്പോഴേക്കും ഒരാൾ ഇറങ്ങി വന്നു പാവം അയാൾക്കാണ് നേരത്തേത് വഴക്ക് കേട്ടത് എന്ന തോന്നുന്നു….. എന്നെ കണ്ട ഉടനെ അയാൾ മുഖത് ഒരു ചിരി വരുത്തി എന്നിട്ട് പോയി….. ഞാൻ ഇനി എന്താ ചെയുക എന്ന വിചാരിച്ചു നിൽക്കുമ്പോഴാണ് ഒരു ബെൽ സൗണ്ട് കേട്ടത്….. അപ്പോൾ തന്നെ ഒരു അറ്റൻഡർ ആണെന്ന് തോന്നുന്നു അയാൾ ക്യാബിനിലേക്ക് കയറി….. കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് വന്നു എന്നിട്ട് എന്നോട് ചോദിച്ചു….. മോളാണോ നന്ദന ഹരികൃഷ്ണൻ….. ഞാൻ ആ എന്ന തലയാട്ടി….. മോൾക്കല്ലേ സെലെക്ഷൻ കിട്ടിയത് പേർസണൽ അസിസ്റ്റന്റ് ആയിട്ട്….. ആ അതെ….. പിന്നെ എന്താ മോള് ഇവിടെ തന്നെ നിന്നത്….. അത് അത് പിന്നെ….. മോള് വന്നില്ലേ എന്ന ചോദിക്കാൻ ആണ് സർ എന്നെ വിളിച്ചത്….. ആ ഞാൻ പോകാൻ തുടങ്ങുകയാണ്….. ആ എന്നാൽ ശെരി മോളെ എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ ഞാൻ ഇവിടുത്തെ പ്യൂൺ നെ പോലെ ആണ്….. ആ ശെരി ചേട്ടാ….. മോളെ എല്ലാരും എന്നെ രാമേട്ടൻ എന്നാണ് വിളിക്കുന്നത് മോളും അങ്ങനെ വിളിച്ചോ…..

എന്നാ ഞാനും അങ്ങനെ തന്നെ വിളിക്കാം രാമേട്ടാ….. ആ മോളെ ഞാൻ പോകട്ടെ മോള് വേഗം ചെല്ല്….. ശെരി പിന്നെ കാണാം എന്ന പറഞ്ഞു ഞാൻ ഡോർ തുറന്ന്….. May i come in sir എന്ന ചോദിച്ചു….. യെസ് come in….. ഇയാൾ എന്താ അങ്ങോട്ട് തിരിഞ്ഞ് ഇരിക്കുന്നത് ഞാൻ മനസ്സിൽ പറഞ്ഞതാണ്….. സർ….. ഞാൻ ഒന്ന് കൂടെ വിളിച്ചു….. Yes എന്ന പറഞ്ഞു അയാൾ കസേരയോടെ തിരിഞ്ഞു….. എന്റെ കണ്ണാ ഇത് ഇത് ഹരി അല്ലേ അന്ന് അമ്പലത്തിൽ നിന്ന് കണ്ടത് ഇയാളെ തന്നെ അല്ലേ ഇനി എനിക്ക് തോന്നുന്നത് ആണോ ഞാൻ ഒന്നുകൂടെ അയാളെ നോക്കി അന്നത്തെ പോലെ താടി ഇല്ല കുറ്റി താടി ആണ് ഇപ്പൊ ആ നുണക്കുഴി ശെരിക്കും കാണുന്നുണ്ട്….. പക്ഷേ അയാളിൽ യാതൊരു മാറ്റവും ഇല്ല എന്നെ കണ്ടതായി ഭവിക്കുന്നെ ഇല്ല ഏതോ ഒരു ഫയൽ നോക്കി കൊണ്ടിരിക്കുകയാ….. ഞാൻ ആ നെയിം ബോർഡിലേക്ക് നോക്കി….. 💞ഹരി മാധവ് 💞….. അപ്പൊ അന്ന് അമ്പലത്തിൽ കണ്ടത് ഇയാളെ തന്നെ ആണ്….. ഞാൻ ഇങ്ങനെ അയാളുടെ മുഖത് തന്നെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് അയാൾ ഫയലിൽ നിന്ന് കണ്ണെടുത്ത എന്നെ നോക്കി…..

ഞാൻ പെട്ടെന്ന് ഡീസന്റ് ആയി നിന്നു എന്നിട്ട് പറഞ്ഞു….. സർ ഞാൻ 💞നന്ദന ഹരികൃഷ്ണൻ 💞 ഇന്ന് ജോയിൻ ചെയ്യാൻ വന്നതാണ് സാറിന്റെ പേർസണൽ അസിസ്റ്റന്റ് ആയിട്ട്….. Ok mis…. എന്താ പേര് പറഞ്ഞത്….. നന്ദന….. Mis nandhana ഇന്ന് ജോയിൻ ചെയ്തത് അല്ലേ ഉള്ളു നാളെ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തോളു ഇന്ന് എല്ലാം ഒന്ന് കണ്ടു പഠിക്ക പിന്നെ വേറെ ഒരു കാര്യം കൃത്യ ടൈമിൽ തന്നെ ഓഫീസിൽ എത്തിയിരിക്കണം 9:30 ആണ് ഓഫീസ് ടൈം പഞ്ചിങ് മെഷീൻ ആയതുകൊണ്ട് അത് കൃത്യ ടൈം ആണ് റെക്കോർഡ് ചെയുക സൊ യൂ ഷുഡ് ബി ഓൺ ടൈം….. ഞാൻ തലയാട്ടി….. I dont want any actions cant u speak….. സോറി സർ….. Ok now u can leave….. രാമേട്ടനോട് പറഞ്ഞാൽ മതി തന്റെ സീറ്റ്‌ കാണിച്ച തരും ഇന്ന് എല്ലാവരെയും പരിചയപെട്….. ഞാൻ വേഗം തന്നെ ക്യാബിന്റെ പുറത്ത് ഇറങ്ങി ശ്വാസം വിട്ടു…..

ഇയാൾ എന്താ എന്നെ കണ്ടിട്ട് അറിയാത്ത പോലെ….. ചിലപ്പോൾ ഓർമ ഉണ്ടാവില്ല….. ദിവസവും എത്ര ആൾക്കാരെ കാണുന്നതാ അപ്പൊ എന്നെ എങ്ങനെയാ ഓർമ വരുക….. എന്തോ മനസിനകത് ഒരു പിടച്ചിൽ പോലെ ഞാൻ എന്തൊക്കെയോ ആഗ്രഹിച്ചിരുന്നുവോ….. ഇല്ല വേണ്ട അയാളെ ഞാൻ ഇവിടെ കാണും എന്ന തന്നെ പ്രതീക്ഷിച്ചില്ല………. എന്തിനാ കണ്ണാ അയാളെ വീണ്ടും വീണ്ടും എന്റെ മുന്നിൽ കൊണ്ടുവരുന്നത് ഞാൻ മെല്ലെ രാമേട്ടനെ അന്വേഷിച്ചു നടന്നു രാമേട്ടൻ അജുവിനോട് സംസാരിച്ചിരിക്കുകയാ എന്നെ കണ്ട ഉടനെ രാമേട്ടൻ ചിരിച്ചു അജു എന്നെ പരിചയപ്പെടുത്തി കൊടുത്തു….. രാമേട്ടാ ഇത് എന്റെ ചങ്ക് ആണ് പേര് നന്ദന….. ഞങ്ങൾ നേരത്തെ പരിചയപെട്ടു മോനെ….. നേരത്തെയോ ആണോ അത് നല്ല കാര്യം….. രാമേട്ടാ എന്റെ സീറ്റ്‌ മോളെ അതാ അവീടെയാണ് നിന്റെ സീറ്റ്‌ ഉണ്ണിയുടെ അടുത്ത ആണ് എന്റെ സീറ്റ്‌….. ഞാൻ വേഗം അവിടെ പോയിരുന്നു….. എന്തോ ഒരു വിഷമം….. അജു എന്നെ തന്നെ നോക്കുകയാ അവൻ രാമേട്ടനെ പറഞ്ഞയച്ചു എന്റെ അടുത്ത വന്നു….. എന്താ നന്ദേ സർ എന്തെങ്കിലും പറഞ്ഞോ….. ഇല്ലന്ന് ഞാൻ തലയാട്ടി…..

പിന്നെ എന്താ എന്റെ നന്ദൂസ് ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് ഉണ്ണി എന്റെ അടുത്ത അവന്റെ കസേര നീക്കിയിട്ട് ചോദിച്ചു….. ഒന്നുല്ല അച്ഛനെയും അമ്മേനെയും മിസ്സ്‌ ചെയുന്നു….. അപ്പൊ അങ്ങനെ പറയാനാ തോന്നിയത്….. രണ്ടാളുടെയും മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി അവര് അത് വിശ്വസിച്ചിട്ടില്ലന്ന്….. ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു….. സിനു എവിടേ….. ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന പറഞ്ഞിട്ട് അവൻ വന്നു….. വന്നയുടനെ എന്നോട് ചോദിച്ചു എന്താ പ്രശ്നം നിന്റെ മുഖം എന്താ വാടിയിരിക്കുന്നെ….. ഞങ്ങളും അത് തന്നെയാ ചോദിച്ചേ….. എന്റെ പൊന്നോ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന പറഞ്ഞു ഞാൻ അവർക്ക് ഇളിച്ചു കാട്ടി 😁😁😁. ഞാൻ വെറുതെ ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോൾ ആണ് എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നത് കണ്ടത്….. അല്ല നിങ്ങൾക്ക് പണിയൊന്നുമില്ലേ വെറുതെ ഇങ്ങനെ നിക്കാതെ പോയി പണിഎടുക്കെടാ….. ശെരി തമ്പുരാട്ടി ന്ന് പറഞ്ഞു അജു സിനുവും പോയി…..

ഉണ്ണി പിന്നെ എന്റെ അടുത്ത തന്നെ ആയത് കൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു….. ഞാൻ എന്താണെന്ന് പുരികം പൊക്കി അവനോട് ചോദിച്ചു….. എന്തിനാ എന്റെ നന്ദുസിന് ഇത്ര വിഷമം പറ….. ഒന്നുമില്ല ഉണ്ണി ഇപ്പൊ പറയുന്നില്ല പിന്നെ പറയാം ബ്രേക്ക്‌ ടൈം ആകട്ടെ….. പിന്നെ അവൻ കുറെ ചളി അടിച്ചു എന്റെ കൂടെ തന്നെ ഇരുന്നു….. ഇത് കണ്ടു എല്ലാവരും എന്നെ അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്….. കാരണം വേറെ ഒന്നുമല്ല ഉണ്ണി ഗേൾസ് സ്റ്റാഫിനോട് അധികം സംസാരിക്കാറില്ല….. മായ ആണെങ്കിൽ ദേഷ്യം കടിച് പിടിച്ചു ഞങ്ങളെ തന്നെ നോക്കുകയാ….. ഞാൻ അത് ഉണ്ണിക്ക് കാണിച്ചു കൊടുത്തു….. അവൻ എന്നോട് അവളെ മൈൻഡ് ചെയ്യേണ്ടന്ന് പറഞ്ഞു….. ബ്രേക്ക്‌ ടൈമിന് കുറെ സ്റ്റാഫ്‌സ് വന്ന പരിചയപെട്ടു….. ഉണ്ണി കാര്യം പറ എന്ന പറഞ്ഞുകൊണ്ട് നിന്നു അജുവും സിനുവും വന്നു അവരും ചോദിച്ചു….. ഞാൻ ഹരി സർ നെ കണ്ടതും ഇവിടെ വന്നിട്ട് എന്നെ അറിയാത്ത പോലെ ആണ് ഉള്ളതും എന്ന പറഞ്ഞു…..

എനിക്ക് അയാളോടുള്ള ഫീലിംഗ്സ് ഒന്നും ഞാൻ പറഞ്ഞില്ല കാരണം ഇനി എനിക്ക് അങ്ങനെ ഒന്നും തോന്നില്ല അല്ല തോന്നാൻ പാടില്ല….. ഇത് ആണോ വല്യ കാര്യം ഈ നിസാര കാര്യത്തിനാണോ നീ വിഷമിച്ചത് ചെ….. അല്ലെങ്കിലും പൊതുവെ അയാൾക്ക് ആരെയും ഓർമ കാണില്ല പിന്നെ അല്ലേ നിന്നെ….. ബ്രേക്ക്‌ ടൈം കഴിഞ്ഞ് ഞങ്ങൾ സീറ്റിൽ പോയിരുന്നു….. എനിക്ക് ആണെങ്കിൽ അവിടെ ഇരുന്നിട്ട് ബോർ അടിക്കുന്നു കുറെ സമയം ഉണ്ണിയുടെ ചളി കേട്ടു….. കുറച്ച് കഴിഞ്ഞപ്പോൾ രാമേട്ടൻ വന്നിട്ട് പറഞ്ഞു….. മോളെ സർ വിളിക്കുന്നുണ്ട് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു….. ഈശ്വര അയാൾ എന്തിനാ ഇപ്പോ വിളിക്കുന്നെ….. ഞാൻ ഉണ്ണിയെ നോക്കിയപ്പോ അവൻ എനിക്ക് ഓൾ ദ് ബെസ്റ്റ് കാണിക്കുകയാ തെണ്ടി….. ഞാൻ സാറിന്റെ ക്യാബിനിലേക്ക് പോയി….. ഡോർ തുറക്കാൻ പോകുമ്പോഴേക്കും അകത്തു നിന്ന് ആരോ തുറന്ന് ഞാൻ ബാലൻസ് കിട്ടാതെ താഴെ വീഴാൻ പോയി പക്ഷേ വീണില്ല ആരോ എന്നെ പിടിച്ചിട്ടുണ്ട് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത്…… തുടരും