The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
പ്രഭ പതിയേ അവളിലോക്കൊന്ന് നോക്കി……
അവൾ വാക്കുകളൊന്നും പുറത്തേക്ക് വരാതെ അങ്ങനെ നിൽക്കുകയാണ്….പെട്ടെന്ന് ഗർഭിണി എന്നൊക്കെ കേട്ടപ്പോൾ ഒന്ന് പതറി പോയതാണ്…..
ഒറ്റയടിക്ക് അവരുടെ മുഖത്ത് നോക്കി അങ്ങനെയൊന്നുമല്ലെന്ന് പറയാനുള്ള ധൈര്യം വന്നില്ല…..
തനിക്ക് വിവാഹമെന്നത് വെറുമൊരു ചടങ്ങായിരുന്നെങ്കിൽ കൂടി ഇവർക്കതോന്നും അറിയില്ലല്ലോ….
ഇവരുടെയെല്ലാം കണ്ണിൽ സ്നേഹത്തോടെ ജീവിക്കുന്ന ഭാര്യാ ഭർത്താക്കന്മാരാണ് ഞങ്ങൾ….
അത് കൊണ്ടാവും ഒന്ന് ശർദിച്ചപ്പോഴേക്കും അവർ എന്തൊക്കെയോ പ്രതീക്ഷിച്ചത്……
എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം തെളിഞ്ഞു കാണുന്നുണ്ട്….
അങ്ങനെയൊന്നുമല്ലെന്നത് എല്ലാവരുടെയും മുമ്പിൽ വെച്ച് പറയുന്നതിനേക്കാൾ അമ്മയോടൊറ്റക്ക് പറയാമെന്നവൾ കണക്ക് കൂട്ടി……
എങ്കി ആശുപത്രിയിൽ പോകാം…..
പെട്ടെന്നാ വാക്കുകൾ കേട്ട ശബ്ദത്തിലേക്ക് എല്ലാവരും ഒന്ന് തിരിഞ്ഞു….
പ്രഭയായിരുന്നത്….
എല്ലാവരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്….
പവി ഒരു നിമിഷം പ്രഭയെ തന്നെ നോക്കി നിന്നു….
മുത്തശ്ശനും മുത്തശ്ശിയും പരസ്പരം മുഖത്തോട് മുഖം നോക്കി……
ബാലക്ക് സന്തോഷമോ സങ്കടമോ എന്തോ ഒന്ന് തൊണ്ടക്കുഴിയിൽ തടഞ്ഞങ്ങനെ നിന്നു…..
തന്നെ ഒത്തിരി വേദനിപ്പിച്ച ആളാണ്…..
തന്നെ ഒട്ടും ഇഷ്ടമേ അല്ലാത്ത ആൾ….
ഇപ്പൊ ആ കണ്ണുകളിൽ കാണുന്ന സ്നേഹമത്രയും തന്നിലൂടെ ജനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആ കുഞ്ഞിനോടാണ്…..
അതിലൂടെ അവരുടെ വാത്സല്യം തന്നിലേക്കും പടരുന്നത് പോലെ….
യാതൊരു ഉറപ്പുമില്ലാത്ത കാര്യത്തിൽ വെറും പ്രതീക്ഷകൾക്ക് പുറത്ത് അവരെന്തെല്ലാമാണ് ആലോചിച്ചു കൂട്ടുന്നത്….
ആ…. അല്ലെങ്കിലും പേര കുട്ടികൾ ഇരട്ടി മധുരമാണല്ലോ….
മുത്തശ്ശനാവാൻ പോകുകയാണെന്ന് കേട്ടപ്പോഴേക്കും എന്റെ മോന് ബോധം വന്നെന്നാ തോന്നുന്നത്….
മുത്തശ്ശി ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവിടെയുള്ള എല്ലാവരിലും അതൊരു ചിരി പടർത്തി…
പ്രഭക്ക് അല്പം ജാള്യത തോന്നിയത് കൊണ്ട് തന്നെ അയാൾ അവിടെ നിന്നും എഴുന്നേറ്റ് പോയിരുന്നു…
മോള് ചെന്ന് ഡ്രെസ്സൊക്കെ മാറി വാ….. നമുക്ക് ഡോക്ടറുടെ അടുത്ത് പോയി വരാം….
പവി ബാലയെ നോക്കി അത് പറയുബോഴും അവൾ വല്ലാത്തൊരു അവസ്ഥലായിരുന്നു….
അമ്മേ…. ഇത് അതൊന്നുമല്ല….
എനിക്ക് രാവിലെ കഴിച്ച അട വയറ്റിൽ പിടിക്കാത്തതാവും…..
ടേബിളിൽ നിന്നും ഓരോരുത്തരായി എഴുന്നേൽക്കാൻ തുടങ്ങിയതും ബാല പതിയേ പവിയോടായി പറഞ്ഞു…..
ആയിക്കോട്ടെ…. എന്തായായും നമുക്ക് ആശുപത്രി വരെ ഒന്ന് പോയി നോക്കാം…..
നിന്റെ മുഖത്തൊക്കെ വിളർച്ച പോലെ തോന്നുന്നുണ്ട് എനിക്ക്….
എന്റെ മനസ്സ് പറയുന്നു ഇത് നമുക്കുള്ള ഒരു അതിഥിയാണെന്ന്….
മോള് വേഗം മാറ്റി വാ…. നമുക്ക് പെട്ടെന്ന് പോയി വരാം…..
പോയി വന്നിട്ട് സായുവിനോട് പറഞ്ഞാൽ മതി…..
പവി അതൊക്കെ പറയുമ്പോഴും സന്തോഷം കൊണ്ട് അവരുടെ മുഖം വിടർന്നിരുന്നു….
ബാല അവരെ എന്ത് പറഞ് തിരുത്തണമെന്നറിയാതെ കുഴഞ്ഞു….
കാരണം ഗർഭം എന്ന വാക്ക് തനിക്ക് കേട്ട് കേൾവി യല്ലേ ഉള്ളൂ…
തനിക്ക് ബുദ്ധി വെച്ചിട്ട് വീട്ടിലാരും പ്രസവിച്ചിട്ടില്ല…
ബാലക്ക് വല്ലാത്തൊരു ഭയം തോന്നി……
അമ്മേ…. ഞാൻ…..
പവി…… തെക്കേലെ ശാരദേടെ മോള് ടൗണില് ഡോക്ടറാണ് ……നിങ്ങള് അവിടെ പൊയ്ക്കോളൂ….
ബാല അത് പറഞ് തുടങ്ങിയപ്പോഴേക്കും അതും പറഞ് മുത്തശ്ശി അങ്ങോട്ട് വന്നിരുന്നു…..
ആണോ അമ്മേ…. എങ്കി ഒന്ന് വിളിച്ചു നോക്കാം…
പവി അതും പറഞ്ഞു മുത്തശ്ശിയോടൊപ്പം പോയതും ബാല അസ്വസ്ഥതയോടെ അങ്ങനെ നിന്നു…..
എല്ലാവരും ആശുപത്രിയിലേക്ക് പറഞ്ഞയക്കാനുള്ള തിരക്കാണ്….
അവൾ പതിയേ മുറിയിലേക്ക് നടന്നു.
അവർ വിചാരിക്കുന്നത് പോലെയൊന്നുമല്ലെന്ന് ഡോക്ടർ പറഞ്ഞറിയുമ്പോൾ അവർക്കുണ്ടാകുന്ന ദുഃഖം ആലോചിച് തന്റെ കണ്ണുകൾ നിറയുന്നതെന്തിനെന്ന് അവൾക്കറിയുന്നില്ലായിരുന്നു….
അവർ ആരും തന്റെ രക്ത ബന്ധമല്ലാ….
എങ്കിലുമിവിടെ വന്നത് മുതൽ ഞാൻ ഇവിടുത്തെ ആളായി മാറിയത് കൊണ്ടാവാം…..
അമ്മക്ക് തന്നോടുള്ള ദേഷ്യം മാറി സ്നേഹിച്ചു തുടങ്ങിയെന്ന സന്തോഷം ഹൃദയത്തിൽ നിറഞ്ഞു നിന്നിരുന്നു ഇത്രയും ദിവസം…..
ഇപ്പോ അച്ഛനും…..
ഇതിനെല്ലാം കാരണം തന്റെ മനസ്സിൽ അവനുള്ള ആ സ്ഥാനം കൊണ്ട് തന്നെയല്ലേ….
അവൾക്കൊരോന്നോർക്കും തോറും തലക്ക് വല്ലാത്ത ഭാരം തോന്നി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറ്റത്തൊരു കാറ് വന്നു നിന്നപ്പോഴാണ് ചർച്ചയിലായിരുന്ന മുത്തശ്ശനും മുത്തശ്ശിയും പവിയും തിരിഞ്ഞു നോക്കുന്നത്…..
അതിൽ നിന്നിറങ്ങുന്ന ആളേ കണ്ടതും എല്ലാവരുടെയും കണ്ണുകൾ ഒരു പോലെ തിളങ്ങി…..
സായു…. നീയെന്താ ഒരു മുന്നറിയിപ്പില്ലാതെ…..
ചെറു ചിരിയോടെ കാറിൽ നിന്നിറങ്ങുന്നവന്റെ അടുത്തേക്കൊടി ചെന്ന് മുത്തശ്ശിയാണത് ചോദിച്ചത്…..
ആഹാ…. ഇപ്പൊ ഞാൻ വന്നതായയോ പ്രശ്നം..
മുമ്പിലേക്ക് വീണു കിടന്ന മുടി പിറകിലേക്കൊതുക്കി വെച്ചവൻ പരിഭവത്തോടെ പറഞ്ഞു…
ഇല്ലാ….. നീ വന്നതാണ് നന്നായത്…..
ബാല മോൾക്ക് വയ്യാ…. ആശുപത്രിയിൽ കൊണ്ട് പോകാൻ നിൽക്കുവായിരുന്നു…..
മുത്തശ്ശി അത് പറയുമ്പോൾ സായുവിന്റെ നെറ്റി യൊന്നു ചുളിഞ്ഞു..
അവൾക്കെന്ത് പറ്റി….
താനത് ചോദിക്കുമ്പോഴും മുത്തശ്ശിയുടെയും മറ്റുള്ളവരുടെയും മുഖത് കാണുന്ന ആ പുഞ്ചിരി എന്തിനെന്നു ആലോചിക്കാതിരുന്നില്ല…
അപ്പോഴാണ് കയ്യിലെ വാച്ച് കെട്ടി കൊണ്ട് പ്രഭ പുറത്തേക്ക് വരുന്നത്……
നീയിത് വരെ ഒരുങ്ങിയില്ലേ…..
പവിയോടുള്ള ആ ചോദ്യത്തിലെ തണുപ്പ് സായുവിന്റെ ഹൃദയത്തിലേക്കും വ്യാപിച്ചിരുന്നു……
ഓർമ വെച്ചിട്ടിത്രയും സ്നേഹത്തോടെ അച്ഛൻ അമ്മയോട് സംസാരിക്കുന്നത് കേട്ടിട്ടില്ലെന്ന് അവനോർത്തു.
ദാ…. ഞാനൊരുങ്ങുവാണ്.
പവി അതും പറഞ്ഞകത്തേക്ക് പോയതും സായു മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്തേക്ക് ഇതൊക്കെ എന്താ ണെന്ന അർത്ഥത്തിലൊന്ന് നോക്കി….
മുത്തശ്ശി അവന് നേരെ രണ്ടു കണ്ണും ഇറുക്കെ ചിമ്മി കാണിച്ചു…..
ആ…നീയിനി വേഷം മാറാനൊന്നും നിൽക്കേണ്ട…. പോയി വന്നിട്ട് ഫ്രഷ് ആകാം…..
ഷർട്ടിന്റെ കൈ മടക്കി വെക്കുന്നതോടൊപ്പം പ്രഭ സായുവിനോടായത് പറയുമ്പോൾ സായു അന്തം വിട്ടങ്ങനെ നിന്നു…
അച്ഛൻ തന്നോടിങ്ങനെയൊരു വാക്ക് പറഞ്ഞത് ഓർമയിൽ നിന്നൊരുപാട് വിദൂരത്താണ്…..
സന്തോഷം കൊണ്ടവന്റെ ഹൃദയം പൊട്ടി പ്പോകുമോയെന്നൊരു വേള അവൻ ചിന്തിച്ചു……
എന്താ ഇവിടെ നടക്കുന്നത്….
ഞാൻ പോയ നേരം നിങ്ങടെ മോന്റെ തലയിൽ തേങ്ങ വല്ലോം വീണോ….
പ്രഭ പോയ വഴിയേ നോക്കി സായു അത് ചോദിക്കുമ്പോൾ മുത്തശ്ശി അവനെ കണ്ണുരുട്ടി നോക്കി….
അല്ലാ….. ബുദ്ധിക്കൊരു തെളിവ് വന്നിട്ടുണ്ട്.. അതോണ്ട് ചോദിച്ചെന്നെ ഉള്ളൂ…..
സായു ചിരിയോടെ അത് പറഞ്ഞതും മുത്തശ്ശി അവന്റെ കയ്യിലൊന്ന് നുള്ളി……
എന്റെ മോന്റെ ബുദ്ധിക്കൊരു കുറവുമില്ല….
മുത്തശ്ശിയത് പറഞ്ഞതും മുത്തശ്ശൻ കളിയാക്കിയെന്ന വണ്ണം ഒന്ന് ചുമച്ചു…..
ഈ ബുദ്ധി ഇപ്പൊ അതിന്റെയല്ല…. അവൻ മുത്തശ്ശനവാൻ പോകുന്നതിന്റെയാ….
മുത്തശ്ശൻ സായുവിനെ നോക്കി ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞതും പെട്ടെന്നവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു പോയിരുന്നു….
എന്താ…. എന്താ പറഞ്ഞത്…
അവന്റെ സംശയത്തിൽ ഗൗരവം കലർന്നിരുന്നു…
ഒന്നുമില്ലെടാ…. ബാല മോൾക്ക് ഇന്ന് വല്ലാത്തൊരു ശർദ്ധി…എന്തെങ്കിലും വിശേഷമുണ്ടോ യെന്ന് നോക്കാൻ ആശുപത്രി വരെ പോകാൻ നിക്കാ അവര്…….
പ്രഭയും പവിയുമൊക്കെ മറ്റെല്ലാവരെക്കാളും സന്തോഷത്തിലാ….
മുത്തശ്ശി അത് പറഞ്ഞതും സായു വിന്റെ ചുണ്ടിലൊരു ചിരി ഉതിർന്നു……
നോവോ പുച്ഛമോ എന്തെല്ലാമോ കൂടി കലർന്നിരുന്നു അതിൽ…..
അത് പൊളി….. അപ്പൊ അതിന്റെ ഇളക്കമാണ് എല്ലാവർക്കും അല്ലേ….
നടക്കട്ടെ…….
അവന്നതും പറഞ് അകത്തേക്ക് കയറി പോകുമ്പോഴും നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ സ്ഥാനം പിടിച്ചിരുന്നു…..
ഒരു നിമിഷം അച്ഛന്റെയും അമ്മയുടെയും സംസാരവും പെരുമാറ്റവും എല്ലാം ഹൃദയത്തിൽ ഒരു കുളിരണിയിച്ചിരുന്നു….
പക്ഷെ…. അതിനുള്ള കാരണം ഇതായിരുന്നോ……
വെറുതെ അവര് തന്നെ ഒരോന്ന് മെനഞ്ഞുണ്ടാക്കിയതാവും…….
അവരുടെ പെരുമാറ്റം തന്നിലുണ്ടാക്കിയ ആ സന്തോഷത്തിനു ഒരു പാട് നേരത്തെ ആയുസ്സൊന്നും ഇല്ലെന്ന് മനസ്സിലായപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭാരം തോന്നുന്നു……
അവൻ മുറിയുടെ വാതിൽ തുറന്നതും കട്ടിലിൽ അസ്വസ്ഥയായിരിക്കുന്ന ബാലയെ യാണ് കാണുന്നത്…..
അവൾ മിഴികൾ തിരിച്ചതും പ്രതീക്ഷിക്കാത്ത ആളേ മുമ്പിൽ കണ്ട് ആ കണ്ണുകളൊന്ന് വിടർന്നു…
അവൾ ഇരുന്നിടത് നിന്നും പെട്ടെന്നെഴുന്നേറ്റു….
ഓടി പോയി അവനെ കെട്ടി പിടിക്കാൻ തോന്നിയവൾക്ക്…..
ദിവസങ്ങളുടെ അകലം യുഗം പോലെ തോന്നിയിരുന്നു തനിക്ക്….
അവളെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു…
ഇത്രയും ദിവസം തന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്ന ആ നീളൻ കൺ പീലികൾ അവൻ മതി വരുവോളം നോക്കി നിന്നു….
അവൾ അവനിലേക്ക് നോക്കി പുഞ്ചിരിച്ച ആ നിമിഷമാണ് ഗർഭത്തെ കുറിച് അവൾക്കോർമ്മ വന്നത്…..
ഇത് അവനറിയും വരെ എത്തുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്റെ ഈശ്വരാ……
അവളുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി…..
എന്താ…. രാവിലെ കഴിച്ചത്…
അവളുടെ മുഖഭാവം കണ്ട ഉടനെ അവനാദ്യം ചോദിച്ചത് അതായിരുന്നു…
അവൾ സംശയത്തോടെ അവനെ ഒന്ന് നോക്കി….
അല്ലാ… എന്താ വയറ്റിൽ പിടിക്കാത്തതെന്ന് അറിഞ്ഞിരിക്കാനാ…..
അവൻ ചിരിച്ചു കൊണ്ടത് പറഞ്ഞതും ഒരു മഞ്ഞു മല ഉരുകി താഴെ വീണത് പോലവൾക്ക് തോന്നി……
അവൾ അവന്റെ കൂടെ ഒന്ന് ചിരിച്ചു…..
എന്താണെന്നറിയില്ല…. പെട്ടെന്ന് ശർദിച്ചപ്പോൾ എല്ലാവരും കൂടി…..
അവൾ പറഞ്ഞു മുഴുവനാക്കിയില്ല..
അവൻ അവളെ അൽപ നേരം അങ്ങനെ നോക്കി നിന്നു….
നിനക്കു ശെരിക്കും എനിക്കൊരു കുഞ്ഞിനെ തരാൻ പറ്റുമോ……
വല്ലാത്തൊരു ഭാവത്തോടെ പെട്ടെന്ന് അവനത് ചോദിക്കുമ്പോൾ ആ മുഖത്ത് നോവിന്റെ തിരമാലകൾ അലയടിച്ചു തുടങ്ങിയിരുന്നു…..
ആ കണ്ണുകളിൽ എന്തോ ഉരുണ്ടു കൂടുന്നത് അവൾ കാണുന്നുണ്ടായിരുന്നു….
അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി…..
നിറഞ്ഞു വന്ന കണ്ണുകൾക്ക് മേൽ അവൻ കയ്യമർത്തി വെച്ചല്പ നേരമങ്ങനെ നിന്നു…
തൊണ്ടക്കഴിയിലെ അനക്കത്തിനനുസരിച് അവൻ കരയുകയാണെന്നവളൂഹിച്ചു…
എല്ലാവരുടെയും സന്തോഷം കണ്ടിട്ടായിരിക്കാം ഒരു പക്ഷെ…..
തനിക്ക് പോലും അവരെ നിരാശപ്പെടുത്തേണ്ടതാലോചിച്ചു അങ്ങേയറ്റം ദുഃഖം തോന്നുന്നു….
അപ്പൊ വർഷങ്ങളായി അവർ അടുത്തൊന്നു കാണാൻ ആഗ്രഹിച്ച അവന്റെ മനസ്സിന്റെ സ്ഥിതി എന്തായിരിക്കും…….
അവളുടേ കണ്ണുകളും നിറഞ്ഞു വന്നു…
അവൾക്കവനെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി……
എന്നാൽ ഒന്നിനും കഴിയാത്ത വിധം തങ്ങൾ അകലത്തിലാണെന്ന തിരിച്ചറിവിൽ അവളവനെ നോക്കിയങ്ങനെ നിന്നു….
(തുടരും )