രചന – ഭവ്യ ഭാസ്ക്കരൻ
ദിവസങ്ങൾ ഓരോന്നായി മാറി മറഞ്ഞു. ഓഫീസിൽ വർക്ക് ചെയ്യുന്നതിന് ഇടക്കാണ് പ്യുൺ വന്നു. വിസിറ്റർ ഉണ്ടെന്നു പറയുന്നത്. ആരാ.. ഇപ്പോ എന്നെ കാണാൻ. അമ്മ ആയിരിക്കോ. അങ്ങനെ എങ്കിൽ എന്നെ വിളിക്കേണ്ടത് അല്ലെ..? അവൾ ഫോൺ എടുത്തു നോക്കി. മിസ്സ് കാൾ ഒന്നും ഇല്ല. അനു.. ഇപ്പോ വരാം. അവളോട് പറഞ്ഞു. ഫ്രണ്ട് ഓഫീസിലേക്ക് നടന്നു. ഒന്നു ഞെട്ടികൊണ്ടു സോഫയിൽ ഇരിക്കുന്ന ആളെ നോക്കി. ” ശ്രീയേട്ടൻ.. ” ഒരു നിമിഷം അവൾ അങ്ങനെ തന്നെ അവിടെ നിന്നു. തമ്മിൽ കണ്ടതും, മാനസി മുന്നോട്ടു നടന്നു. എന്താ ഇവിടെ..? മാനസി നെറ്റി ചുളുച്ചു കൊണ്ടു ചോദിച്ചു. ഞാൻ… എനിക്ക്.. ഒന്നു സംസാരിക്കണമായിരുന്നു. ഓഫീസ് ടൈം ആണ്. അതു കഴിഞ്ഞു കാണാം. ഓക്കേ. ഞാൻ പുറത്തു വെയിറ്റ് ചെയ്യാം. മ്മ്. അവൾ അവിടെ നിന്നും അകത്തേക്ക് പോയി. ശ്രീഹരി ഓഫീസിനു പുറത്തേക്ക് ഇറങ്ങി. ആരാടി.. അനു പതിയെ ചോദിച്ചു. അവനാ.. ശ്രീഹരി. എന്നിട്ട്..? സംസാരിക്കണം എന്ന് പറഞ്ഞു.
ഞാൻ ഓഫീസ് ടൈം കഴിഞ്ഞു കാണാം എന്ന് പറഞ്ഞു. ഡീ.. എന്തെങ്കിലും പ്രശ്നം..? അറിയില്ല. എന്താ പറയാൻ ഉള്ളത് എന്നു നോക്കാം. മ്മ്. ഞാൻ ഇതൊന്നു ക്ലോസ് ചെയ്യട്ടെ. ആഹ്ടി. വർക്ക് എല്ലാം തീർത്തു മാനസി അനുവും പുറത്തു ഇറങ്ങി. ഗേറ്റിന്റെ അവിടെ അവളെയും കാത്ത് ശ്രീഹരി നിൽക്കുന്നുണ്ടായിരുന്നു. അനുവിനോട് യാത്ര പറഞ്ഞു, മാനസി അവന്റെ അടുത്തേക്ക് നടന്നു. എന്താ.. സംസാരിക്കണം എന്ന് പറഞ്ഞത്. മാനസി ചോദിച്ചു. കോഫീ കുടിച്ചാലോ.. അടുത്തുള്ള കോഫീ ഷോപ്പിലേക്ക് നോക്കി കൊണ്ടു അവൻ ചോദിച്ചു. മാനസി അവനെ ഒന്ന് നോക്കി. അവിടെ ഇരുന്നു സംസാരിക്കാം. ശ്രീഹരി പറഞ്ഞു. ഓക്കേ. കോഫീക്ക് ഓഡർ കൊടുത്തു ഒഴിഞ്ഞ ഒരു മൂലയിൽ പോയിരുന്നു. സുഖമാണോ.. നിനക്ക്..? യെസ്. അമ്മ എന്തു പറയുന്നു, സുഖമായിരിക്കുന്നോ..? ആഹ് സുഖം. വർക്ക് ഒക്കെ..? കുഴപ്പമില്ലാതെ പോവുന്നു, എന്താ പറയാൻ ഉള്ളത്..? അങ്ങനെ പ്രത്യേകിച്ചു ഒന്നുമില്ല. നിന്നെ ഒന്ന് കാണാൻ. അതിന്റെ ആവിശ്യo ഇല്ലായിരുന്നു.
ശെരി എന്നാ.. അതുo പറഞ്ഞു അവൾ ചെയറിൽ നിന്നും എണീറ്റു. മാനസി പ്ലീസ്, എനിക് സംസാരിക്കാൻ ഉണ്ട്. ഒന്ന് ആലോചിച്ച ശേഷമവൾ ചെയറിൽ ഇരുന്നു. വെയ്റ്റെർ കോഫീ കൊണ്ടു വന്നു വച്ചു. അയാൾ പോയതും മാനസി പറഞ്ഞു. എന്താ പറയാൻ ഉള്ളതെങ്കിൽ പറയൂ, എനിക്ക് വേഗം പോണം. നിനക്ക് എന്നോട് ദേഷ്യമാണോ. എന്തിന്, എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ലാ. മ്മ്. കല്യാണം..? നോക്കുന്നുണ്ട്. നിന്റെ വിവാഹത്തിന്റെ അന്ന് നീ എന്റെ കൂടെ ഇറങ്ങി വന്നിരുന്നെങ്കിൽ, നീ ഇപ്പോ എന്റെ കൂടെ ഉണ്ടാകുമായിരുന്നു. അന്നത്തെ എന്റെ സാഹചര്യം ഞാൻ പറഞ്ഞതാണ്. മാനസി പറഞ്ഞു നിർത്തി. മ്മ്. അതിനു വഴി വച്ചു കൊടുത്തത് നീയല്ലേ…? ഇതിനു എനിക്ക് പറയാൻ മറുപടി ഇല്ലാത്തതു കൊണ്ടല്ല. പറഞ്ഞാൽ കൂടി പോവും. ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ടവൾ പറഞ്ഞു. എല്ലാം വേണ്ടന്ന് വച്ചു പോയതു അല്ലെ..? പിന്നെ എന്തിനാ.. ഇപ്പോ ഇങ്ങനെ ഒരു സംസാരം.? എനിക്ക് ഒന്നും മറക്കാൻ പറ്റുന്നില്ല.
ഞാൻ തന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. പക്ഷേ, എന്റെ മനസ്സിൽ ഇപ്പോ നിങ്ങൾ ഇല്ല. എന്തിനാടി വെറുതെ.. കള്ളം പറയുന്നേ.? അവളുടെ മുഖത്തു പുച്ഛം നിറഞ്ഞു. നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. ഉപേക്ഷിച്ചു പോയപ്പോഴും കാത്തിരുന്നിരുന്നു. പക്ഷേ എന്ന് നിങ്ങൾ വേറെ ഒരാളെ സ്നേഹിക്കുന്നുണ്ടന്നറിഞ്ഞുവോ. അന്ന് നിങ്ങളെ എന്റെ മനസ്സിൽ നിന്നും എന്റെ ജീവിതത്തിൽ നിന്നും ഇറക്കി വിട്ടു. അതങ്ങനെ നീ അറിഞ്ഞു. ചെറു ചിരിയോടെ അവൻ ചോദിച്ചു. അറിഞ്ഞു. അപ്പോ.. എന്നെ കുറിച്ച് അന്വേഷിക്കാൻ നീ ആളെ ഒക്കെ വച്ചിട്ടുണ്ട്. അങ്ങനെ ആളെ വക്കണ്ട ആവിശ്യം ഒന്നുമില്ല. അറിയേണ്ടത് ആണെങ്കിൽ ഞാൻ അറിഞ്ഞിരിക്കും. തനിക്കു എല്ലാം മറന്നുടെ..? അങ്ങനെ എല്ലാം മറന്നാൽ ഞാൻ ഞാനല്ലാതെ ആവില്ലെ. എനിക്ക് ഇപ്പോ തന്നോട് യാതൊരു ഫീലിംഗ്സ് ഇല്ല. ചെറു ചിരിയോടെ മുഖത്തു നോക്കിയവൾ കൂളായി പറഞ്ഞു. മുന്നേ ആയിരുന്നെങ്കിൽ ഞാൻ പറയുന്നത് കേട്ടു കൊണ്ടു മാത്രം നിൽക്കുന്ന പെണ്ണായിരുന്നു. ഇപ്പോ അവൾ ഒരുപാടു മാറിയിരിക്കുന്നു. അവൻ മനസ്സിൽ ചിന്തിച്ചു.
നീ ഒരുപാടു മാറി പോയി. ശ്രീഹരി പറഞ്ഞു. മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. മ്മ്. ഇയാളുടെ ഗേൾ ഫ്രണ്ടിന് സുഖല്ലേ..? അറിയില്ല. അതെന്താ..? നീ അറിഞ്ഞത് സത്യം തന്നെ ആണ്. എനിക്ക് ഒരു അഫ്‌യർ ഉണ്ടായിരുന്നു. പക്ഷേ ആ ബന്ധം രണ്ടു വർഷമേ നീണ്ടു നിന്നള്ളൂ. എന്നും വഴക്ക് ആയിരുന്നു, ബ്രേക്ക് അപ്പ് ആയി. മ്മ്. മാനസി ഒന്ന് പുഞ്ചിരിച്ചു. താൻ എന്താ ചിരിക്കുന്നെ..? ഏയ് ഒന്നുമില്ല. ഇയാളുടെ ദേഷ്യത്തിന് എല്ലാവരും കേട്ടു ഇരുന്നു എന്ന് വരില്ല. മ്മ്. ഇപ്പോ തോന്നുന്നു, അന്ന് പഠിച്ചിരുന്നെങ്കിൽ നല്ലൊരു ജോലി കിട്ടി, സന്തോഷം ഉള്ള ഒരു ജീവിതം ഉണ്ടായനെ. മ്മ്. മാനസി സീരിയസ് ആയിട്ട് പറയുവാ.., ഐ റിയലി ലവ് യൂ. നമ്മുക്ക് വിവാഹം ചെയ്തു കൂടെ…? അവൻ പ്രതീഷയോടെ അവളെ നോക്കി. അന്ന് പിരിയുന്ന സമയത്ത് നിങ്ങൾ പറഞ്ഞിരുന്നു ജാതി വേറെ ആണ്, എന്റെ കല്യാണം ഒരു തവണ കഴിഞ്ഞതാണ്.
അമ്മ സമ്മതിക്കുന്നില്ലയെന്നു എന്നൊക്കെ.., ഇന്നും അതിനു മാറ്റം ഒന്നും വന്നിട്ടില്ല. അമ്മക്ക് ഇപ്പോ അതൊന്നും കുഴപ്പം ഇല്ല. ഇപ്പോ ഞാൻ പറയുന്നതേ നടക്കൂ. അവൻ പറഞ്ഞു. അതു നന്നായി. അന്ന് ഒരു പക്ഷേ എന്റെ വേർജിനിറ്റിയിൽ സംശയം ഉള്ളത് കൊണ്ടാവും, അങ്ങനെഒക്കെ പറഞ്ഞതു അല്ലെ..? ഏയ്. ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടു കൂടി ഇല്ല. മ്മ്. എന്തായാലും അവസാനമായി ഞാൻ പറയുകയാ. എന്റെ മനസ്സിൽ നിങ്ങൾക്ക് ഇപ്പോ ഒരു സ്ഥാനവും ഇല്ല. ഇനി എന്നെ കാണാൻ ശ്രമിക്കരുത്. കൂടുതൽ ഒന്നും പറയാൻ ഇല്ല. മ്മ്. നമ്മുക്ക് നല്ല ഫ്രണ്ട്സ് ആയി ഇരുന്നു കൂടെ..? അവൻ ചോദിച്ചു. മാനസി ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി. ശ്രീഹരി ബില്ല് പേ ചെയ്തു വന്നപ്പോഴേക്കു, മാനസി ഒരു ഓട്ടോ വിളിച്ചു അതിൽ കയറി പോയി. ഇല്ല. അവൾ ഒരിക്കലും ഇനി എന്റെ ജീവിതത്തിലേക്ക് വരില്ല.
അവൾ ഒരുപാടു മാറിയിരിക്കുന്നു. പക്ഷേ ഉള്ളിൽ എവിടെയോ അവളോടുള്ള ഇഷ്ടം അതു പോലെ ഉണ്ടെന്നൊരു തോന്നൽ, അതാ വീണ്ടും കാണാൻ വന്നതു, അവസാന ശ്രെമമായിരുന്നു, ഈ കൂടി കാഴ്ച. പക്ഷേ അവൾ എന്നിൽ നിന്നും എത്രയോ അകലെയാണ്, ഒരിക്കലും എത്തി പിടിക്കാൻ പറ്റാത്ത അത്രെയും ദൂരത്ത്. അവൻ അവൾ പോയ വഴിയെ നോക്കി കൊണ്ടു മനസ്സിൽ ഓർത്തു. ഒന്ന് കൂടെ ശ്രെമിച്ചു നോക്കാം. ഒരുപക്ഷേ മനസു മാറിയാലോ..? അവൻ മനസ്സിൽ പറഞ്ഞു കൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി.
രാത്രി.. ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോൾ ആണ് നീനയുടെ കാൾ വന്നത്. ഹലോ ഡീ.. ഡീ പുല്ലേ.., ഇന്ന് എന്തായിരുന്നു നീയും ശ്രീഹരിയും കോഫീ ഷോപ്പിൽ. നീ ഇതങ്ങനെ അറിഞ്ഞു. ഞാൻ കണ്ടു. എന്തിനാ അവൻ വന്നേ. ഇന്നലെ വിളിച്ചപ്പോ കൂടി, നീ അവനെ കാണുന്ന കാര്യം പറഞ്ഞില്ലല്ലോ. എന്റെ പോന്നു നീനു ഞാൻ ഒന്ന് പറയട്ടെ..? എന്നാൽ വേഗം പറ. മാനസി എല്ലാ കാര്യവും അവളോട് പറഞ്ഞു. നീ എന്തിനാടി അവൻ വിളിച്ചപ്പോ പോയെ, എന്നു ചോദിച്ചു ഒരാട്ടായിരുന്നു അവൾ. നീനു.. ഞാൻ. ഞാൻ നിന്നോട് അന്നേ പറഞ്ഞതാ ഒന്നും വേണ്ട എന്നു, അവനു ഇപ്പോ വേറെ ആരെയും കിട്ടാത്തത് കൊണ്ടാവും നിന്നെ തേടി വന്നതു. മ്മ്. നിനക്ക് എന്താ അവനോടു സോഫ്‌കോർണർ. പോടീ.. എനിക്ക് അങ്ങനെ ഒന്നുമില്ല. ഒരിക്കൽ ഞാൻ അവനെ സ്നേഹിച്ചത് അല്ലെ..? അതിന് എന്താ. ഒരു ഫോൺ കാളിലൂടെ എല്ലാം അവസാനിപ്പിച്ചു പോയ അവനോടു ഒരു സിമ്പതി തോന്നണ്ട കാര്യം ഇല്ല.
മ്മ്. ഇത്ര നാളും മനസ്സിൽ കൊണ്ടു നടന്നത് എല്ലാം അവനോടു പറഞ്ഞപ്പോൾ, നെഞ്ചിൽ ഉണ്ടായിരുന്ന ഭാരം ഒഴിഞ്ഞു. മ്മ്. “നീ ഏച്ചു കെട്ടിയാൽ മുഴച്ചു ഇരിക്കും” എന്നു കേട്ടിട്ടില്ലേ. അതു കൊണ്ട് എല്ലാം മറന്നേക്കു. ഡീ, അവനിലേക്കു ഒരു മടങ്ങി പോക്ക് ഞാനും ആഗ്രഹിക്കുന്നില്ല. അതു അടഞ്ഞ അദ്യായം ആണ്. അതിനെ കുറിച്ച് ഇനി ഒരു സംസാരം വേണ്ട. മ്മ്. എനിക്ക് നിന്നെ ഒന്ന് കാണണം. നീ സൺഡേ ഫ്രീ ആണോ..? ആഹ്ടി. എന്നാൽ ഞാൻ വീട്ടിലേക്കു വരാം. ഒക്കെ ഡീ. അപ്പോ ഗുഡ് നൈറ്റ് ഡീ. ഗുഡ് നൈറ്റ് ഡിയർ. ഫോൺ കട്ട് ചെയ്തു. അവൾ ഡയറി എടുത്തു. ” കാലങ്ങൾക്കിപ്പുറം വീണ്ടുമാം മുഖമിന്നു – ഞാൻ കണ്ടു. പ്രചന്നമായാരു മന്ദസ്മിതം എന്നിൽ രൂപപെട്ടിരിക്കുന്നു. ശരം കണക്കെ വാക്കുകൾ – എന്നിൽ തറച്ചു കയറുന്നുണ്ട്. എല്ലാം കേട്ടു മൗനമായ് തന്നെ നിന്നു. ഒടുവിൽ ഒരു യാത്രയും പറഞ്ഞവൻ നടന്നകന്നു. നെഞ്ചിൽ രക്തം കിനിയുന്നുണ്ട്. വീണ്ടും ഈ വാകമരതണലിൽ ഏകാകിനിയായ് കൊഴിഞ്ഞു വീഴവേ.. ” അവൾ ഡയറി അടച്ചു വച്ചു. അവൾ ബെഡിൽ കിടന്നു. ഇഷ്ടമായിരുന്നു ഒത്തിരി.
എന്നെ എത്ര ഒക്കെ വേദനിപ്പിച്ചിട്ടും, ഇതു വരെ പൂർണ്ണമായും വെറുക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അതിന് അർത്ഥം ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നല്ല. അവൻ എന്നത് അടഞ്ഞ അദ്ധ്യയമാണ്. മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും. ഒരിക്കലും ശപിക്കില്ല. ശ്രീയേട്ടനെ നല്ലയൊരു ജീവിതം ഉണ്ടായി കാണാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്. കാലത്തിനു അനുസരിച്ചു എല്ലാവരുടെ ജീവിതം മാറുമായിരിക്കും. പതിയെ അവൾ നിദ്രയിലേക്കു വഴുതി വീണു. വർധിച്ച കോപത്തോടെ രുദ്രൻ ഓഫീസിനുള്ളിലേക്ക് കയറി വന്നു. ചുറ്റും ഉള്ളവർ ഗുഡ് മോർണിങ് പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രെദ്ധിക്കാതെ അവൻ മുന്നോട്ടു നടന്നു. മാനസിയുടെയും അനുവിന്റെ അടുത്തത്തിയപ്പോൾ അവൻ നിന്നു. മാനസിയെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം. അനുവിനെ നോക്കി. അനാമിക.. അതൊരു അലർച്ച ആയിരുന്നു. എല്ലാവരും ഞെട്ടി കൊണ്ടു അവനെ നോക്കി. സർ.., ഉമിനീർ ഇറക്കി കൊണ്ടു അവൾ വിളിച്ചു. പർച്ചേസിന്റെ ഫയൽ എടുത്തു ക്യാമ്പിനിലേക്ക് വാ. രുദ്രൻ, MD യുടെ റൂം തള്ളി തുറന്നു. അകത്തേക്ക് കയറി. ഞാൻ പ്പെട്ടു മോളെ..? എന്താടി. ഇന്നിവിടെ ശിവതാണ്ടവം ആവും.
അവൾ തലക്കു കൈ കൊടുത്തു ഇരുന്നു. നി ഫയൽ ക്ലിയർ ആയി ചെക്ക് ചെയ്തില്ലെ..? മാനസി ചോദിച്ചു. അതൊക്കെ ചെയ്തു. ഇനി നോക്കുന്നത്തിൽ മിസ്റ്റേക്ക് വന്നിട്ടുണ്ടെങ്കിൽ തീർന്നു. നി വേഗം പോവാൻ നോക്ക്, ഇല്ലെങ്കിൽ ഇങ്ങോട്ട് വരും. അനു ഫയൽ എടുത്തു വേഗം എംഡിയുടെ റൂമിലേക്ക് നടന്നു. മാനസി ഇടക്ക് ഇടക്ക് എംഡിയുടെ വാതിലിലേക്ക് നോക്കുന്നുണ്ട്. അനുവിന്റെ അവസ്ഥാ എന്താകുമോ എന്തോ..? കുറച്ചു കഴിഞ്ഞപ്പോൾ അനു റൂമിൽ നിന്നുo ഇറങ്ങി വന്നു. ഡീ.. കുഴപ്പം ഒന്നുമില്ലല്ലോ..? ഒന്നു മിണ്ടാതെ ഇരിക്കടി. ചെവിടെ ഡയഫ്രം അടിച്ചു പോയി എന്നാ തോന്നുന്നേ, അമ്മാതിരി ചീത്ത അല്ലായിരുന്നോ. ഒക്കെ ഒന്നു കൂടെ ചെക്ക് ചെയ്തു കൊണ്ടു വരാൻ പറഞ്ഞു ആ കാലൻ. നിന്നോട് ചെല്ലാൻ പറഞ്ഞു, ബാക്കി നീ പോയി വാങ്ങിച്ചോ..? ഇന്ന് ഏതവനെ കണി കണ്ടത് ആവോ..? അനു പിറുപിറുത്തു. മാനസി സൈൻ ചെയ്യാൻ ഉള്ള ഫയൽ എടുത്തു നടന്നു.
“May l come in” “yes ” മാനസി രുദ്രന്റെ അടുത്തേക്ക് ചെന്നു. സർ, സൈൻ ചെയ്യാനുള്ള ഫയൽ. അവൾ അവനു നേരെ നീട്ടി കൊണ്ടു പറഞ്ഞു. അവൻ ഫയൽ വാങ്ങി നോക്കാൻ തുടങ്ങി. ഇന്നലെ തന്റെ കൂടെ കോഫീ ഷോപ്പിൽ ഉണ്ടായിരുന്നത് ആരായിരുന്നു..? മാനസി അമ്പരപോടെ അവനെ നോക്കി. രുദ്രൻ മുഖം ഉയർത്തി അവളെ നോക്കി. അത്.. അത്.. എന്റെ സുഹൃത്ത്. ശ്രീഹരി അല്ലെ.. അത്. അവൾ ഞെട്ടി കൊണ്ടു അവനെ നോക്കി. ആഹ്. അവൻ അത് ശ്രെദ്ധിക്കാതെ ഫയൽ സൈൻ ചെയ്തു, അവൾക്ക് നേരെ നീട്ടി. അവൾ അത് വാങ്ങി. ഇതു ഇന്ന് തന്നെ മെയിൽ ചെയ്യണം. ഒക്കെ സർ. മ്മ്. മാനസി തിരിഞ്ഞു നടന്നു. മാനസി… രുദ്രൻ വിളിച്ചു. വിളിക്കേട്ട് അവൾ അവനെ തിരിഞ്ഞു നോക്കി. അറ്റു പോയ ബന്ധങ്ങൾ കൂട്ടി ചേർക്കാൻ നിൽക്കണ്ട. അറ്റ് പോയത് അത് പോലെ തന്നെ ഇരുന്നാൽ മതി. ഉള്ളിൽ നുറഞ്ഞു പൊന്തുന്ന ദേഷ്യത്തെ പുറത്ത് കാട്ടാതെ, അവൻ ഗൗരവത്തിൽ പറഞ്ഞു. മാനസി കണ്ണു മിഴിച്ചു കൊണ്ടവൾ അവനെ നോക്കി. പൊക്കോളു. അവൾ ക്യാമ്പിൽ നിന്നും പുറത്തു ഇറങ്ങി. സീറ്റിൽ വന്നിരുന്നു.
അപ്പോഴും അവളുടെ മനസ് അവന്റെ വാക്കുകളിൽ കുടുങ്ങി കിടന്നു. മാനസി.. അനു അവളെ വിളിച്ചു. യാതൊരു പ്രതികരണമില്ലാതെ ഇരിക്കുന്ന മാനസിയെ അനു പിടിച്ചു കൊണ്ടു വിളിച്ചു. മാനസി.. മാനസി ഞെട്ടി കൊണ്ട് അവളെ നോക്കി. എന്താടി.. നിനക്കും കിട്ടിയോ..? അവൾ ഒന്നും പറഞ്ഞില്ല. ഈ സമയം രുദ്രൻ സീറ്റിൽ ചാരി കണ്ണുകൾ അടിച്ചിരുന്നു. ഓർമ്മയിൽ പട്ടുപാവാട ഇട്ടു ക്ഷേത്രത്തിന്റെ പടവുകൾ കയറി വരുന്ന ഒരു പതിനേഴുകാരിയുടെ ചിത്രം അവന്റെ മനസ്സിൽ തെളിഞ്ഞു. മഹാദേവന്റെ മുമ്പിൽ ചിരിയോടെ കൈകൾ കൂപ്പി നിൽക്കുന്നവളുടെ മുഖം കാണെ, അവൾക്കായ് അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു. മാനസി.. അവന്റെ അധരങ്ങൾ മന്ത്രിച്ചു. ഒരിക്കൽ എനിക്ക് നഷ്ടമായ നിന്നെ, ദൈവമായിട്ടാ വീണ്ടുo എന്റെ മുന്നിൽ എത്തിച്ചതു. ഇനി നിന്നെ വേറെ ഒരുത്തനു ഞാൻ വിട്ടു കൊടുക്കില്ല. ഡീ.. സാറിനു എങ്ങനെയാ ശ്രീഹരിയെ അറിയുന്നത്. അനു അമ്പരപോടെ അവളോട് ചോദിച്ചു. അതാ എനിക്കും അറിയാത്തെ..? മാനസി തലയ്ക്കു കൈ കൊടുത്തു ഇരുന്നു. എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ അവൻ അവൻ ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി. അവൻ പോവുന്നതും നോക്കിയവൾ ഇരുന്നു. തുടരും………

by