23/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 53

രചന – ചിലങ്ക

കല്യാണത്തിന്റെ ചടങ്ങ് എല്ലാം കഴിഞ്ഞതും വന്നവർ ഒക്കെ കഴിക്കാനായി പോകുന്ന തിരക്കിൽ ആയിരുന്നു…… മറിയാമ്മ അങ്ങോട്ടു ഓടാനായി പോയതും ശബരി അവളുടെ കൈ യിൽ കേറി പിടിച്ചു…. എങ്ങോട്ടാ ഇ ചാടി തുള്ളി പോണേ ഏഹ് ?? ചോറ്….. എന്തോന്ന് .??? അല്ല പരിപ്പ് കൂട്ടി ചോറ്…… ഓഹ് ഇവള് എന്റെ വില കളയും. എടി പോത്തേ അത് തീർന്ന് പോകില്ല……. ഇവിടെ അടിഗി നിൽ….. ശബരി അവളുടെ തലയ്ക്കു കൊട്ടി ക്കൊണ്ട് പറഞ്ഞു. പിന്നെ അങ്ങോട്ടു ഫോട്ടോ എടുപ്പായി…. കുടുംബക്കാരും ഫ്രണ്ട്‌സ്ഉം…..എല്ലാ എണ്ണവും എടുത്ത് എടുത്ത് അവസാനം ഹരയുടെ യും കിച്ചു വിന്റെ യും ഊഴം ആയി…. അവൾ ക്യാമറ മാനോട് എന്തോ പറയാൻ വന്നതും അയാൾ അത് തടഞ്ഞു.

ടച് ചെയ്ത പോസ്സ് ഒന്നും വേണ്ടെന്ന് അല്ലേ…. എനിക്കറിയാം…… ഏഹ് അത് തനിക് എങ്ങനെ അറിയാം..?? അന്ന് നിച്ഛയത്തിന് ഞാൻ ആയിരുന്നു ക്യാമറ മാൻ. ഇ ആണല്ലേ…. എന്റെ കൊച്ചേ കല്യാണം കഴിഞ്ഞു ഇനി എങ്കിലും ആ ചെറുക്കനെ നീന്റെ കൈയിൽ തൊടാൻ എങ്കിലും സമ്മതിക്ക്….. അത് കേട്ട് എല്ലാരും ചിരിച്ചു….. പാവം ഹര ഒന്നു വല്ലെങ്കിൽ ക്യാമറ ചേട്ടന് വഎങ്കിലും തന്റെ അവസ്ഥ മനസ്സിലായല്ലോ…. അതേ ചേട്ടാ… അന്ന് ഞാൻ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഇന്ന് ഞാൻ അങ്ങനെ പറയണമെന്നില്ല … കേട്ട ബ ഹരൂ .. നമ്മക്ക് പോസ്സ് ചെയ്യാം എന്നും പറഞ്ഞു അവൾ അവനെ വലിച്ചു കൊണ്ട് ഓരോ രീതിയിൽ പോസ്സ് ചെയ്യാൻ തുടങ്ങി…….
വാശി പുറത്ത് അവൾ ചെയ്യുന്നത് എന്ന് അറിയാങ്കിൽ തന്നെയും അവൻ അത് നന്നായി ആസ്വദിച്ചു…… !!!!!!!!!!!!!!!!!!!കഴിക്കാൻ വേണ്ടി എല്ലാരും ഇരുന്നു….ഇലയിൽ നിരത്തി വെച്ചേക്കുന്ന വിഭവങ്ങൾ ഹരനേയും കാശിയേയും ഒഴികെ ബാക്കി പടകളുടെ ഉള്ളിൽ ഉള്ള പൂതത്തേ വെളിയിൽ കൊണ്ടു വന്നു….. കാശി ആദ്യത്തേ ഉരുള ജാനു വിന് നേരെ നീട്ടിയതും അവൾ എല്ലാം കൂടി കൂട്ടി കൊഴച്ച് വായിൽ ആക്കിയതും ഒരുമിച്ചയിരുന്നു.

കാശി പ്ലിങ് ആയി… ചുറ്റും നോക്കി ഭാഗ്യം ആരും കണ്ടില്ല….ജാനു വളിച്ച ചിരി അവന് നൽകി. സോറി …….കുറേ നേരമായി വയറ്റിൽ കൊക്ക പുഴുക്കൾ കടന്ന് കരയാൻ തുടങ്ങിയിട്ട്….. ഇതൊക്കെ കണ്ടപ്പോൾ ☹ ഒന്നുംകൂടി വാരി താ കാശിയെട്ടാ…… പോടീ പുല്ലേ ആ മൂഡ്‌ പോയ്‌….. അതും പറഞ്ഞു കാശി അവളെ നോക്കി പപ്പടം കടിച്ചു പൊട്ടിച്ചു . ഹര കിച്ചു വിന്റെ തീറ്റി കണ്ട് കണ്ണും മിഴിച്ചു ഇരിക്കുക യാണ്….. അവൾ അതൊന്നും ശ്രദ്ധിക്കാതെ ഇലയിൽ കമഴ്ന്നു കിടക്കുകയാണ്….. ഇടയ്ക്ക് അവൾ അവനെ ഒന്ന് നോക്കി ഇളിച്ചതും അവന് പറക്കും തളികയിലെ വാസന്തിയെ ആണ് അവന് ഓർമ്മ വന്നു. ബുഖാരോ ചിന്നകുട്ടി…………. ദേ വീണ്ടും കണ്ണുരുട്ടി പേടിപ്പിക്കും….. എന്താ ഹരൂ…. കിച്ചു അവനെ തട്ടി ചോദിച്ചു….. എന്തൊരു തീറ്റയാടി ഇത്…. നിന്നെ ജീവിതകാലം മുഴുവൻ തീറ്റി പോറ്റെണ്ടാ പൈസ ഉണ്ടെങ്കിൽ എനിക്ക് രണ്ട് ബെൻസ് മേടിക്കാo……. ആദ്യം ഇതൊക്കെ ആലോചിക്കണമായിരുന്നു. എനിക്ക് ഒരു ഫൈ സ്റ്റാർ ഹോട്ടൽ മുതലാളിയെ കല്യാണം കഴിക്കാൻ ആയിരുന്നു ആഗ്രഹം. താൻ ഒറ്റ ഒരുത്തൻ അതെല്ലാം നശിപ്പിച്ചു. അനുഭവിക്ക്……അതും പറഞ്ഞ് നാരങ്ങ അച്ചാർ അവനെ നോക്കി തൊട്ട് നക്കി……

ബ്ലാ…. എന്തൊരു പുളി … ശബരി മറിയാമ്മ കിച്ചു…… കുട്ടികളെ ശല്യം ചെയ്യരുത്…. തീറ്റ യോട് തീറ്റ യാണ്….. ശബരി മറിയാമ്മ യുടെ ഇലയിൽ ഉള്ള ചിപ്സും ശർക്കര പിരട്ടിയും അവൾ കാണാതെ എടുത്ത് അവന്റെ ഇലയിൽ വെയ്ക്കും. കാത്തു ശബരി കാണാതെ അത് എടുത്ത് അവളുടെ ഇലയിൽ ഇടും……… കാത്തു വിന്റെ ഇലയിൽ ഇരിക്കുന്ന അത് അവളുടെ അടുത്ത് ഇരിക്കുന്ന കൊച്ച് എടുത്ത് തിന്നും…. അവസാനം ഇലയിൽ എല്ലാരും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നോക്കും….. പിന്നെ ഒന്നും ചോദിക്കാൻ പറ്റാത്തത് കൊണ്ടു ഉള്ളത് കട്ട് പോകാതെ അവർ മിണ്ടാതെ കഴിക്കും. ഇതൊന്നും അറിയാതെ പാവം മറിയാമ്മ ആകെ കൺഫ്യൂഷനിൽ ആണ് . അവൾ അത് തിന്നോ ഇല്ലയോ എന്ന്…. 🥱അവസാനം എല്ലാരും കഴിച്ചു കഴിഞ്ഞു മൂന്ന് കൂ ട്ടം പായസവും അതിന്റെ കൂടെ ബോളിയും കൂട്ടി ഒരു പിടി …… !!!!!!!!””””!!!!!!!!!”””””””!!!!!!!കിച്ചു നീ എന്താ ഇങ്ങനെ ജോളി ആയിട്ട് ഇരിക്കുന്നെ …….. ശബരി അവളുടെ തോളിൽ കൈ ഇട്ട് കൊണ്ടു ചോദിച്ചതും അവൾ അവനെ അടിമുടി ഒന്ന് നോക്കി……

അല്ലടി നീ ഞങ്ങളെ വിട്ട് ഒക്കെ പോകുവല്ലേ……. ഒരു സങ്കടവും ഇല്ലേ…….. എനിക്കാണെങ്കിൽ സങ്കടം കൊണ്ടു തിന്നതെല്ലാം ദഹിച് പോയ്‌ മോളെ …..ഞാൻ കരയില്ലെന്ന് പറഞ്ഞാൽ കരയില്ല….. എന്റെ വല്യേട്ടൻ പറഞ്ഞിട്ടുണ്ട് നീ കരഞ്ഞാൽ വേദനിക്കുന്നത് നിന്റെ എട്ടാന്മാ രുടെ നെഞ്ച് ആണെന്ന് അല്ലേ ഏട്ടാ….. കാശിയെ നോക്കി അവൾ ചോദിച്ചതും കാശി അവളെ ചേർത്ത് പിടിച്ചു….. അവന്റെ കണ്ണുകൾ നിറഞ്ഞത് ആരും അറിയാതെ തുടച്ചു… അവന്റെ നെഞ്ചിൽ അവളുടെ കണ്ണുനീർ തുള്ളികൾ സ്ഥാനം പിടിക്കും എന്നറിഞ്ഞതും കിച്ചു അവളുടെ കണ്ണുകൾ തുടച്ചു കൊണ്ടു അവനെ തല ഉയർത്തി നോക്കി…. ശബരി ഹരയുടെ കൈകൾ മുറുക്കെ പിടിച്ചു…… ഞങ്ങടെ ജീവനാ അളിയാ…. നോക്കിക്കോണേ…….. ഹര ചിരിച്ചു കൊണ്ടു അവന്റെ കൈകളിൽ അമർത്തി പിടിച്ചു…….. കിച്ചു ജാനുവിനെയും കാത്തു വിനെയും മറിയാമ്മയേയും നോക്കി… മൂന്നും ദ കണ്ണും നിറച്ചു നിൽക്കുന്നു…..
ഇ പെണ്ണുങ്ങളുടെ മുഖം കണ്ടാൽ തോന്നും എന്നെ അറക്കാൻ കൊണ്ടുപോകുന്ന താനെന്നു. അവൾ അവരുടെ അടുത്തേക്ക് വന്നു..

നിങ്ങൾ എന്തിനാ ഇങ്ങനെ കണ്ണും നിറച്ചു നിൽക്കുന്നത് പാവം ഹര അവന്റെ കാര്യം ഓർക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം സഹിക്കാൻ വയ്യാ 🥵( മറിയാമ്മ )ഓഹ് ഗോഡ്… ഇതിന് ഒക്കെ ആണോ കുറച്ച് മുന്നേ ഞാൻ ദേവത മാരെ പോലെ കണ്ടത്…… പരട്ടകൾ…. മോളെ സമയം ആയിട്ടോ… അമ്മയുടെ ശബ്ദം ഇടറി . .. അവൾ അവരെ ഇറുക്കെ പുണർന്നു………. ഞാൻ ഇവിടെ തന്നെ ഇല്ലേ.. എന്റെ അമ്മ സങ്കടപെടരുത് കേട്ടോ…… പാവം എന്റെ ചെറുക്കന്റെ കാര്യം ഓർക്കുമ്പോൾ അമ്മയ്ക്ക് സങ്കടം വരുവാ മോളെ…… ഓഹോ എല്ലാരും കൂടി എന്നെ ട്രോളുവാ അല്ലേ….. ഇ ….. എല്ലാരോടും യാത്ര പറഞ്ഞ് കിച്ചു കാറിൽ കേറി കൂടെ ഹരയും. ഉണ്ണി യും അമ്മയും വേറെ കാറിലും….. വണ്ടി മുന്നോട്ട് പോയതും എല്ലാരുടെയും നെഞ്ചിൽ ഒരു വേദന പോലെ തോന്നി…. തന്റെ വായാടി അവരുടെ കുറുമ്പി ഇപ്പോൾ വേറെ വീട്ടിൽ… …….. എല്ലാം പെണ്ണ് മക്കൾ ഉള്ള മാതാപിതാക്കൾ സന്തോഷവും സങ്കടവു o ഒരുമിച്ച് അനുഭവിക്കുന്ന നിമിഷം…… പിന്നീട് ജാനു വിനെയും കാശിയേയും കൊണ്ടു എല്ലാരും ശ്രീ മഗ ലത്തേക്ക് യാത്ര യായി……. !!!!!!!!!!!!!!!!!!!!!!!!

പട്ടി മൊഗുന്ന ശബ്ദം പോലെ കേട്ട് ഹര നോക്കിയപ്പോൾ അതാ കിച്ചു കാറിൽ ഇരുന്ന് കരയുന്നു…. എടി നീ എന്തിനാ ഇങ്ങനെ കരയുന്നെ….. പിന്നെ കരയാതെ ഇത്രയും നേരം സങ്കടം പിടിച്ചു വെച്ചിരുന്നതാ….. എനിക്ക് വീട്ടിൽ പോണം… കി…….. ഹര അന്തം വിട്ട് വണ്ടി ഓടിക്കുകയാണ്…. എടി നമ്മടെ കല്യാണം കഴിഞ്ഞു . നീ വല്ലതും അറിഞ്ഞോ ?? അവൾ പെട്ടെന്ന് കരച്ചിൽ നിർത്തി … അവനെയും താലി യേയും മാറി മാറി നോക്കി …. പെട്ടെന്ന് സൈലന്റ് ആയി ഇരുന്നു… ഹര അവളെ അന്തം വിട്ട് നോക്കുകയാണ്…. നീ എന്താ ഇപ്പോൾ സൈലന്റ് ആയത്…. ഞാൻ പിന്നെ എന്ത്‌ വേണo ഇവിടെ ഇരുന്ന് തുള്ളി കളിക്കണോ?? നേരെ നോക്കി വണ്ടി ഓടിക്ക് ചുമ്മാ ഇന്നേ എന്നെ വിധവ ആക്കാതെ…. പിന്നെ അവൻ ഒന്നും മിണ്ടാൻ പോയില്ല. ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ…. ലെ ഞാൻ. —ഇതിൽ കൂടുതൽ ഇനീ എന്ത് വരാനാ…. . !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ശോഭ മ്മ നൽകിയ നിലവിളക്ക് പിടിച്ചു കൊണ്ട് ജാനു അകത്തേക്ക് കേറി. കൂടെ കാശിയും…. വിളക്ക് മുറിയിൽ ചെന്ന് രണ്ടു പേരും പ്രാത്ഥിച്ചു….. പിന്നെ അങ്ങോട്ടു ചടങ്ങ്കൾ ആയി…. പാല് കൊടുക്കുന്നു. പഴം കൊടുക്കുന്നു….. ജാനു വിനെ മൊത്തം ബന്ധുക്കൾ പൊതിയുന്നു കാശി ആണെങ്കിൽ രാത്രി ആകാൻ വേണ്ടി അക്ഷമ യോടെ നിൽക്കുകയാണ് ശു………. ( ശബരി )ഹ്മ്മ്…. എന്താ ………. അതേ ഇങ്ങനെ നോക്കി വെള്ളം ഇറക്കി നിന്നിട്ട് കാര്യം ഇല്ല . പെങ്ങൾ നൈറ്റേ നിന്റെ റൂമിൽ വരുള്ളട ഏട്ടാ…… ഓ …….. അല്ലെങ്കിൽ തന്നെ അതിന് ആർക്കാ ഇത്ര വെപ്രാളം എന്നും പറഞ്ഞ് കാശി റൂമിലെക്ക് പോയ്‌ … ശബരി അന്തം വിട്ട് നിൽക്കുകയാണ്… ഇതല്ല ഞാൻ പ്രതീക്ഷിച്ചത്….. എന്റെ തമ്പുരാനെ കെട്ടിയ പെണ്ണിനെ നോക്കി കൊതി വിടുന്ന എന്റെ അവസ്ഥ ആർക്കും കൊടുക്കരുതേ…… (കാശി ആത്മ )!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ലെ ഹര യുടെ വീട്ടിൽ….. ഹര യുടെ അമ്മ നിലവിളക്ക് നൽകി യതും കിച്ചു ചിരിച്ചു കൊണ്ട് അത് മേടിച്ച് അകത്തേക്ക് കേറി…. നെഞ്ചിൽ കൈ വെച്ച് കൊണ്ട് ഹര യും . എന്താകുമോ ?? എന്തോ???? പൂജ മുറിയിൽ വിളക്ക് കൊണ്ട് വെച്ച് അവൾ കൈകൾ കൂപ്പി പ്രാർത്ഥിച്ചു….. എന്റെ ഭഗവാനെ എന്റെ ഭർത്താവിനെ ഊട്ടി ഇല്ലെങ്കിലും എന്നെ നീ ഊട്ടണെ…. എന്റെ ഭർത്താവിനെ ഉറക്കി ഇല്ലെങ്കിലും എന്നെ നീ ഉറക്കണേ…… .. “കിച്ചു ന്റെ പ്രാത്ഥന കേട്ട് ഹര അവളെ നോക്കി. അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പോയ്‌….. പിന്നെ അവിടെയും ചടങ് ആയി……..എല്ലാം കഴിഞ്ഞ് കിച്ചു ഒന്ന് നേരെ ശ്വാസം എടുത്തു. മോൾ പോയ്‌ ഒന്ന് ഫ്രഷ് ആക്……. ശരിയമ്മേ…… ഹര നീ മോൾക്ക് റൂം കാണിച്ചു കൊടുക്ക്… അഹ് അമ്മേ… വാ ടി …… അവൻ മുകളിലേ ക്ക് പോയതും കിച്ചു അവന്റെ പുറകിൽ പോയ്‌…. റൂമിൽ കേറാനായി പോയതും ഹര അവളെ തടഞ്ഞു. അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി. നീ ദോ ആ റൂമിൽ പോയ്‌ ഫ്രഷ് ആക് … രാത്രിയിൽ വന്നാൽ മതി …. വോ എനിക്ക് വല്യ നിർബന്ധം ഇല്ല…… പോടോ . അതും പറഞ്ഞ് അവൾ ആ റൂമിലേക്ക് പോയ്‌….. ഇവൾ ഇനി രാത്രിയിൽ വരില്ലെ…..ഈശ്വര… ഏയ്‌ അല്ലെങ്കിൽ തന്നെ എന്റെ ആദ്യരാത്രി ഇന്ന് കാള രാത്രി അല്ലേ…. എന്നാണോ എനിക്ക് ഒന്ന് ആഘോഷിക്കാൻ പറ്റുക എന്തോ. …തുടരും…….