The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അയിഷ അക്ബർ
വിവേക് തന്റെ കൈകളിലെ താലി മീരയുടെ കഴുത്തിലേക്ക് ചേർക്കുമ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ തീക്ഷണത അവന് കാണുന്നുണ്ടായിരുന്നു….
തനിക്ക് നേരെ നോക്കുന്ന അവളുടെ നോട്ടത്തിൽ താൻ ദാഹിച്ചു പോകുമോയെന്നൊരു വേള അവന് തോന്നി…..
അവളുടെ കൈ പിടിച് അഗ്നിയെ വലം വെക്കുമ്പോൾ അഗ്നിയേക്കാൾ ചുട്ടു പൊള്ളിക്കാൻ കഴിവുള്ളതായി അവളുടെ കയ്യിലെ ചൂടവന് തോന്നി…
അവന്റെ മനസ്സപ്പോഴും ശൂന്യമായിരുന്നു….
ചുറ്റും കൂടിയ മുഖങ്ങളിലെല്ലാം സന്തോഷം നിറഞ്ഞു തന്നെ കാണപ്പെട്ടു….
അച്ഛനും അമ്മയും ദേവുവും അടങ്ങിയ തന്റെ കുടുംബം ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നെന്ന് അവരുടെ കണ്ണുകളിൽ നോക്കി തനിക്ക് കാണാൻ കഴിഞ്ഞിരുന്നു……
അനുഗ്രഹം വാങ്ങാനായി ആ കാൽക്കലേക്ക് വീഴുമ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് സന്തോഷത്താലായിരുന്നു….
അവരുടെ സന്തോഷമാണ് തന്റെ ജീവിതത്തിലെ ഇന്നോളമുള്ള സമ്പാദ്യങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളത്…..
ഡാഡി….. പോയിട്ട് വരാം….
യാത്ര പറഞ്ഞിറങ്ങുമ്പോൾ ശിവ ശങ്കരൻ അവളെ ചേർത്ത് പിടിച്ചു…..
അവരുടെ അരികിലായി പ്രഭയും നിൽക്കുന്നുണ്ടായിരുന്നു….
ഒരിക്കൽ കൂടി വിവേകിന്റെ കയ്യിലേക്കവളുടെ കൈ അയാൾ വെച്ചു കൊടുത്തു…..
തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കിയതും ദേഷ്യത്താൽ തന്നെ നോക്കുന്ന ആ ഉണ്ടക്കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാറിലേക്ക് കയറുമ്പോൾ അവളുടെ സാരി തലപ്പിൽ താനിരിക്കേണ്ട എന്ന് കരുതിയാണ് സീറ്റിൽ കിടന്നിരുന്ന ആ സാരി തലപ്പിനെ അവളുടെ മടിയിലേക്ക് തന്നെ വെച്ചു കൊടുത്തത്……
അപ്പോഴും തന്റെ നേർക്ക് നീണ്ടു വരുന്ന ആ കണ്ണുകളിൽ മുഴുവൻ ദേഷ്യമായിരുന്നു…..
അതിനെ കാര്യമാക്കുന്നില്ലെന്ന മട്ടിൽ ഡോർ അല്പം ശബ്ദത്തിൽ വലിച്ചടച്ചു പുറത്തേക്ക് നോക്കിയവനിരുന്നു….
പുറത്ത് ചെറു ചാറ്റൽ മഴ അവരുടെ യാത്രക്ക് അകമ്പടിയായുണ്ടായിരുന്നു…..
അവന് തലക്ക് വല്ലാത്ത ഭാരം തോന്നി…..
വിവാഹം…. എല്ലാവരെയും പോലെ താനും അത്രയേറെ ആഗ്രഹിച്ചിരുന്നു…..
പവിത്രമായ ആ ബന്ധത്തിൽ കൂടെ കൂട്ടുന്നവളെ ജീവിത്തിന്റെ മാത്രമല്ല….. ജീവന്റെ പാതിയാക്കാമെന്ന് മനസ്സിലുറപ്പിച്ചിരുന്നു…..
സ്വപ്നങ്ങളെല്ലാം വിദൂരത്തായി പോയെന്ന് കനലെരിയുന്ന കണ്ണുകളെന്നോട് പറയാതെ പറയുന്നത് പോലെ…..
അച്ഛൻ സുഹൃത്തായ ശിവശങ്കരന്റെ മോളേ വിവാഹം കഴിക്കണമെന്നെന്നോട് പറയുമ്പോൾ അതൊരു സമ്മതം ചോദിക്കലായിരുന്നില്ല….
അച്ഛന്റെ ഒരു തീരുമാനമായിരുന്നു….
അതിനു കാരണം ദിവസങ്ങൾ ബാക്കി നിൽക്കെ മുടങ്ങിപ്പോയ അവളുടെ വിവാഹമായിരുന്നു….
തകർന്നിരിക്കുന്ന ആ പെൺകുട്ടിക്കും അച്ഛനും ഒരു താങ്ങാവാനായിരുന്നു അച്ഛനാ വിവാഹത്തിലൂടെ തന്നോട് പറഞ്ഞത്…..
തനിക്ക് പ്രത്യേകിച്ച് എതിർപ്പ് പറയാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല….
ഓർത്തപ്പോൾ അച്ഛൻ പറയുന്നതും ശെരിയാണെന്ന് തോന്നി….
പെൺകുട്ടിയെ നിങ്ങൾ തന്നെ കണ്ടാൽ മതിയെന്നും പറഞ്ഞവരെ വിടുമ്പോൾ അവരുടെ ഇഷ്ടത്തിൽ കവിഞ്ഞു തനിക്കൊരിഷ്ടമില്ലെന്നത് തന്നെ പോലെ അവർക്കും അറിയാമായിരുന്നു…..
മീര എന്നാണ് ആൾടെ പേര്…. സുന്ദരിയാണ് ഏട്ടാ…എന്ന് ദേവു വന്നു പറയുമ്പോൾ മീര യെന്ന പേര് മനസ്സിൽ മുള പൊട്ടി തുടങ്ങിയിരുന്നു…..
അവളുടെ ചിത്രം തന്റെതായ രൂപത്തിൽ ഹൃദയത്തിൽ താൻ വരച്ചു ചേർത്ത് കൊണ്ടിരുന്നു…..
വിവേകിനെ മീര ക്കൊന്നു കാണണം എന്ന് പറഞ്ഞു തന്നെ സിറ്റിയിലേക്ക് വിളിച്ചപ്പോഴാണ് തനിക്ക് അല്പം ബുദ്ധിമുട്ട് തോന്നിയത്….
പുറത്തൊക്കെ വളർന്ന കുട്ടിയല്ലേ …. നിന്നെ പോലെയാവില്ലല്ലോ…. നിനക്ക് കാണണ്ടെങ്കിലും അവൾക്ക് കാണാൻ വേണ്ടിയൊന്ന് ചെല്ല്….
എന്ന് പറഞ്ഞ് അമ്മ പറഞ്ഞ് വിടുമ്പോൾ അവളെ കാണാമല്ലോയെന്ന ഒരു ആഗ്രഹം മനസ്സിൽ തോന്നി തുടങ്ങിയിരുന്നു…..
കറുതുരുണ്ട കണ്ണുകളും നീളൻ മൂക്കും ഇളം ചുവപ്പ് നിറമുള്ള ചുണ്ടുകളും കണ്ടൊരു നിമിഷം താൻ തന്നെ മറന്നു പോയി നിന്നു…….
മോഡേൺ വേഷമാണെങ്കിലും നിതംബം മറഞ്ഞു കിടക്കുന്ന ഇടതൂർന്ന മുടിയിഴകൾ അവളെ വല്ലാതെ ആകർഷിപ്പിച്ചിരുന്നു…..
ചിരിക്കുമ്പോൾ വിടരുന്ന ചുണ്ടുകളെ കാണാൻ അവന് വല്ലാത്ത ആഗ്രഹം തോന്നിയെങ്കിലും ഒരിക്കൽ പോലുമത് കാണാനവന് കഴിഞ്ഞില്ല….
അത്രയേറെ ഗൗരവം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു…..
വിവേക്…. ഞാൻ വിവേകിനെ കാണണമെന്ന് പറഞ്ഞത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്….
പതിഞ്ഞുള്ള ആ ശബ്ദത്തിൽ ഗൗരവം വരുത്താനവൾ ശ്രമിക്കുന്നത് കാര്യത്തിന്റെ ഗൗരവം തനിക്ക് മനസ്സിലാക്കി തന്നിരുന്നു….
എനിക്കീ വിവാഹത്തോട് ഒട്ടും താല്പര്യമില്ല …… അറിയാമല്ലോ…. ഞാൻ പഠിച്ചതും വളർന്നതുമൊക്കെ വലിയ സിറ്റികളിലാണ്…..ഗ്രാമത്തിലെ ചേറിലും ചെളിയിലും പണിയെടുക്കുന്ന
വിവേകിനെ പോലൊരാളുടെ കൂടെ പൊരുത്തപ്പെടാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല….
അവളത് പറഞ്ഞ് നിർത്തുമ്പോൾ ഹൃദയത്തിലെന്തോ ഒരു പ്രയാസം പരക്കുന്നത് അവനറിഞ്ഞു…..
അവനവളെ നോക്കി….
അത് കൊണ്ട്….. എന്നെ ഇഷ്ടമായില്ലെന്ന് വിവേക് വീട്ടിൽ പറയണം….
എനിക്ക് ഡാഡി യോട് പറയാൻ കഴിയാത്തത് കൊണ്ടാണ്…..
പ്ലീസ്……
തന്റെ മുമ്പിൽ നിന്ന് കെഞ്ചുന്നവളോട് വല്ലാത്ത പുച്ഛം തോന്നി….
വിവേക് ഒന്നും പറഞ്ഞില്ല….
വിവേക് ഒന്നും മിണ്ടാത്തെ നിൽക്കുന്നത് കണ്ടിട്ടാണ് മീര വീണ്ടും ചോദിച്ചത്…..
ശെരിക്കും എനിക്ക് നിന്നെ ഇഷ്ടമായിട്ടില്ല…..
ഗ്രാമത്തോട് പുച്ഛം നിറഞ്ഞ പരിഷ്കാരിയായ ഒരുവൾ വിവേകിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഭാര്യയായിട്ടുണ്ടായിരുന്നില്ല…..
പുച്ഛത്തോടെ വിവേകത് പറയുമ്പോൾ മീരയവനെ നോക്കി…..
എന്നാലെനിക്കെന്റെ വീട്ടിൽ എതിർപ്പ് പറയാൻ കഴിയില്ല…..നീ നിന്റെ വീട്ടിൽ പറഞ്ഞ് മുടക്കിക്കൊള്ളു…. എനിക്ക് സന്തോഷമേയുള്ളൂ….
വിവേകത് പറഞ്ഞതും മീരക്ക് ദേഷ്യം വന്നു….
ഓഹ് ഈ സ്വാതൊക്കെ കണ്ടപ്പോഴേക്കും മതിമറന്നിട്ടുണ്ടാവുമല്ലേ…
തിരിഞ്ഞു നടക്കാൻ തുടങ്ങിയ വിവേക് അവൾക്ക് നേരെ തിരിഞ്ഞു…..
ഏറ്റവും വലിയ സ്വത്ത് നല്ല ഒരു ഭാര്യയാണ്…..
അതൊരിക്കലും നിനക്കാവാൻ കഴിയില്ലെന്ന് എനിക്കീ സമയം കൊണ്ട് ബോധ്യമായി…..
നീയെന്നോട് പറഞ്ഞത് ഞാൻ നിന്നോട് പറയുകയാണ്….. എങ്ങനെയെങ്കിലും ഈ വിവാഹമൊന്ന് മുടക്കി തരണം….
കൈ കൂപ്പി അത്രയും പറഞ്ഞ് കൊണ്ട് പോകുന്നവനെ നോക്കി മീര ദേഷ്യത്താൽ പല്ല് ഞെരിച്ചു….
അവൾക്കൊരിക്കലും ഈ വിവാഹത്തിന് താല്പര്യമില്ലെന്നുള്ളത് വീട്ടിൽ പറയാൻ യാതൊരു വഴിയും ഇല്ലാതായി കാണണം….. അത് കൊണ്ടായിരിക്കും ഇന്നീ വിവാഹം നടന്നത് തന്നെ…..
ദിവസങ്ങൾ നീങ്ങുമ്പോൾ മണിക്കൂറുകൾ നീങ്ങുമ്പോൾ അവളുടെ വീട്ടിൽ നിന്നു ഈ വിവാഹം നിർത്താമെന്നു പറഞ്ഞൊരു വിളി താൻ ഇത് വരെയും പ്രതീക്ഷിച്ചിരുന്നു…..
തന്നെ പോലുള്ള ഒരു സാധാരണക്കാരനിൽ നിന്നും മാറി അവരുടേതായ പോലെ ഒരു ജീവിതമാകും അവൾ സ്വപ്നം കണ്ടിരിക്കുക….
കല്യാണം മുടങ്ങി നിൽക്കുന്ന ഒരു പെൺകുട്ടിക്ക് ജീവിതം നൽകാൻ തീരുമാനിച്ചുറപ്പിച്ച ഈ വിവാഹത്തിൽ നിന്ന് പിന്മാറിയാൽ അച്ഛനുമമ്മക്കുമതൊരിക്കലും സഹിക്കാൻ കഴിയില്ലെന്ന് വിചാരിച് തന്നെയാണ് അന്ന് തനിക്കാ വിവാഹം മുടക്കാൻ കഴിയാതിരുന്നത്….
അച്ചൻ വാക്ക് കൊടുത്തൊരു കാര്യം താൻ എതിർക്കുകയെന്നത് അച്ഛന്റെ അഭിമാനത്തെ പാടേ ഇല്ലാത്താകുന്നത് പോലെയാണ്….
അവരുടെ ഇഷ്ടത്തിനപ്പുറം ഒരിഷ്ടവും ഇന്നേവരെ തന്നെ തേടിയെത്തിയിട്ടില്ല….
അവൻ പതിയേ പുറത്ത് നിന്നും കണ്ണെടുത്തു അവളിലേക്ക് നോക്കി….
കണ്ണു ചിമ്മി കിടക്കുന്ന അവൾ മനസ് കൊണ്ട് കരയുകയായിരുക്കുമോയെന്നവൻ ചിന്തിച്ചു….
അച്ഛന്റെ മുഖത്ത് നോക്കി ഈ വിവാഹം വേണ്ട എന്ന് പറയാൻ കഴിഞ്ഞിരുന്നുവെങ്കിലെന്നവനൊരുവേള ആലോചിച്ചു…….
അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ട് വളർന്ന തന്നെ ദേഷ്യം നിറഞ്ഞ അവളുടെ കണ്ണുകളാകേ ഭയപ്പെടുത്തുന്നു….
സ്നേഹം നിറഞ്ഞൊരു ദാമ്പത്യത്തിന് പകരമായി ഇതെവിടെ പോയി നിൽക്കുമെന്നാലോചിച്ചവന് തലക് വല്ലാത്ത ഭാരം തോന്നി…..
(തുടരും )
Aysha Akbar