രചന – ആയിഷ അക്ബർ
അവൾ മുറിയിലേക്ക് കിടക്കാനായി ചെല്ലുമ്പോൾ അവളെ കാത്തെന്ന വണ്ണം അവൻ ജനലിനോരം നിൽക്കുന്നുണ്ട്….
അവൾക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി….
ഹൃദയമീടിപ്പ് കൂടും പോലെ…..
അവൻ അവൾക്കരികിലേക്ക് വന്നു അവളുടേ കൈകളിൽ പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു…..
അവളുടേ ഗന്ധത്തിൽ ഒരു നിമിഷം അവനങ്ങനെ ലയിച്ചു നിന്നു…..
അവളുടേ പിൻ കഴുത്തിൽ അവന്റെ ചുംബനങ്ങൾ പതിക്കുമ്പോൾ അവളൊന്നിളകി…..
പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുള്ള അവരുടെ യാത്രയായിരുന്നു ആ രാത്രി…….
ആദ്യമായി അവളെ കണ്ടതും മോഹിച്ചതും സ്നേഹിച്ചതും എല്ലാം ഒരു വേള അവന്റെ മനസ്സിലൂടെ മിഞ്ഞി മാഞ്ഞു…..
ഒരു ഇഴുകി ചേരലിനോടുവിൽ അവളെ പൂർണമായും സ്വന്തമാക്കി എന്ന നിർവൃതിയിൽ അവൻ കിടക്കുമ്പോൾ അവന്റെ കയ്യിനു മുകളിൽ തല വെച്ചവളും കിടന്നിരുന്നു……
അതേയ്…… മനോജേട്ടനോട് എനിക്ക് വിസിറ്റിംഗ് കാർഡ് തരാൻ പറഞ്ഞത് ഇയാളായിരുന്നു അല്ലേ ….
എന്ത്…..
അവൾ പെട്ടെന്നത് ചോദിച്ചതും ആ ചോദ്യം അപ്പോഴത്തെ സാഹചര്യവുമായി ഒട്ടും ബന്ധമില്ലാത്തതായത് കൊണ്ട് തന്നെയാണ് അവനവളോടത് ചോദിച്ചത് …
അന്ന്…. എന്നേ….ആദ്യമായി കണ്ട അന്ന്….കണ്ടവർക്കെല്ലാം വിസിറ്റിംഗ് കാർഡ് കൊടുക്കുന്നതിന്റെ ഭാഗമായി തന്നതാണോ…
അവൾ അവന്റെ മുഖത്തേക്ക് നോക്കിയൊന്ന് കണ്ണുരുട്ടി….
അതിനു അന്നാണ് ഞാൻ നിന്നെ ആദ്യമായി കണ്ടതെന്ന് ആരാ പറഞ്ഞത്…..
അവന്നതും ചോദിച്ചോന്ന് പുഞ്ചിരിച്ചു…..
പിന്നെ….
അവളുടേ കണ്ണുകളിലെ അമ്പരപ്പ് ശെരിക്കും അവനാസ്വാധിച്ചിരുന്നു….
എന്റെ കാറിനു മുമ്പിൽ വട്ടം ചാടിയ കറുപ്പ് ചുരിദാറിട്ട ഒരു സുന്ദരിയുണ്ടായിരുന്നു…..
കെട്ടുവാണേൽ ഇവളെ വേണമെന്ന് മനസ്സ് ആഗ്രഹിച്ച ആദ്യത്തെ പെണ്ണ്…..
പിടക്കുന്ന നീളൻ കൺ പീലികളിൽ മനസ്സെപ്പോഴോ ഒന്ന് നിശ്ചലമായി പ്പോയി….
അവൻ ഓർമകളിൽ നിന്നെന്ന പോലത് പറയുമ്പോൾ അവൾ അവനെ തന്നെ നോക്കി കിടക്കുക്കുകയാണ്….
എന്നിട്ട്…….
അവളുടേ വാക്കുകളിൽ ആകാംക്ഷ…….
എന്നിട്ടെന്താ……
പതിയേ അവളെ ഞാൻ മറന്നു തുടങ്ങി….
അവനത് പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു…..
പക്ഷേ പൂർണമായും അവളെ മറന്നിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കിയത് എനിക്കൊരു വാടക വധുവിനെ വേണമെന്ന ആവശ്യം വന്നപ്പോഴും മനസ്സിൽ ആ മുഖമങ്ങനെ നിറഞ്ഞു നിന്നപ്പോഴാണ്…..
അവളുടേ മുഖം വിടർന്നു…..
മനസ്സിലുള്ള ഒരു രൂപം മാത്രം വെച്ച് എവിടെ പോയി തിരയണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ദൈവ നിശ്ചയം എന്ന പോൽ അവളെ വീണ്ടും ഞാൻ ആശുപത്രിയിൽ നിന്നും കാണുന്നത്……
ഒരു പക്ഷെ ദൈവത്തിനറിയാമായിരിക്കാം അവൾ തന്റെ ജീവനും ജീവിതവുമായി മാറുമെന്ന്…
അവന്നതും പറഞ്ഞവളെ ചേർത്ത് പിടിക്കുമ്പോൾ അവളും അത്ര മേൽ ആത്മ നിർവൃദ്ധിയോടെ അവനിലേക്ക് ചേർന്ന് കിടന്നു……..
ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആസ്വദിച്ചിരിക്കവേ അങ്ങനെ നീറ്റ് റിസൾട്ട് വന്നു…..
അഡ്മിഷൻ എടുത്ത് കഴിഞ്ഞതും ക്ലാസ് തുടങ്ങിയാൽ ഒഴിവുണ്ടാകില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അവർ തറവാട്ടിലേക്ക് പോയി….
തങ്ങളെ കണ്ടപ്പോഴേ അവരിൽ നിറഞ്ഞു നിന്ന ആ സന്തോഷം മാത്രം മതിയായിരുന്നു അവർക്ക്….
തനിക്ക് പോകാൻ ഒരു വീടോ വീട്ടുകാരോ ഇല്ലെന്ന ആ പ്രയാസം അവളെ തൊട്ട് പൂർണമായും മാറി പ്പോയിരുന്നു……
കാരണം… തന്നെ കാത്തിരിക്കാൻ ആ വീടുണ്ട്…..
സ്നേഹം നിറഞ്ഞൊഴുകുന്ന വീട്ടുകാരുണ്ട്…..
തറവാട്ടിലെ തങ്ങളുടെ ആ പഴയ മുറിയിൽ ഞങ്ങൾ ഒരുമിച്ചു കിടന്നു…..
ഒരുപാടോർമ്മകൾ മനസ്സിൽ ഇരച്ചെത്തി….
സങ്കടങ്ങളും സന്തോഷവും ഇട കലർന്ന ഒത്തിരി നിമിഷങ്ങൾ……
നിറഞ്ഞ സന്തോഷത്തോടെ അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുമ്പോൾ ഈ ലോകത്തെ ഏറ്റവും വല്യ ഭാഗ്യ വതി താണാണെന്ന് അവൾക്ക് തോന്നിപ്പോയി…
എപ്പോഴും പരീക്ഷണങ്ങൾ കൊണ്ട് തന്നെ മൂടുന്ന ആ വിധിയെ മാത്രമേ താൻ കണ്ടിട്ടുള്ളു….
എന്നാൽ അതിന്റെ ഒരായിരം ഇരട്ടി സന്തോഷം തന്ന് തന്നെ കീഴ്പ്പെടുത്തിയ ആ വിധിയെ അവളത്ര മേൽ സ്നേഹിച്ചു തുടങ്ങിയിരുന്നു…….
അച്ഛനും അമ്മയും തിരിച് പോയിട്ടുണ്ട്….
അവരുടെ ഒരു വലിയ വിടവ് അവിടെ വ്യക്തമാണ്……
എങ്കിലും ഫോൺ വിളികളിലൂടെ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്…..
അങ്ങോട്ട് ചെല്ലാൻ വിളിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും സമയ കുറവാണ് വില്ലൻ..
കോളേജ് അൽപം ദൂരെയായത് കൊണ്ട് ഹോസ്റ്റലിലായിരുന്നു താമസം……
എങ്കിലും അവനിടയ്ക്കിടെ തന്നെ കാണാൻ വരും….
പുറത്തൊക്കെ കറങ്ങി ഇഷ്ടമുള്ളതൊക്കെ വാങ്ങി തന്ന് അല്പ നേരം ഒരുമിച്ചിരിക്കും….
ലീവിന് സമയമായാൽ എല്ലാ തിരക്കുകളും മാറ്റി വെച്ച് അവൻ തന്നെ കൂട്ടാൻ വരും….
പിന്നീട് ഞങ്ങളുടേതായ സുന്ദര നിമിഷങ്ങൾ ആസ്വദിച്ചു തീരും മുന്പേ ലീവ് കഴിയും..
അങ്ങനെ വർഷങ്ങൾ പെട്ടെന്ന് കടന്നു പോയി….
താൻ ഡോക്ടറായി ഇറങ്ങിയപ്പോഴേക്കും എല്ലാ സജ്ജീകരണങ്ങളോടും കൂടി അവൻ തനിക്കായി ഒരു ഹോസ്പിറ്റൽ തന്നെ പണി കഴിപ്പിച്ചിരുന്നു…..
സന്തോഷം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകുമായിരുന്നു….
ഒരിക്കലും പ്രതീക്ഷിക്കാത്ത സന്തോഷങ്ങൾ തനിക്ക് മുമ്പിൽ വെച്ചു നീട്ടുന്നവന് പകരം കൊടുക്കാൻ തന്റെ കയ്യിൽ കളങ്കമില്ലാത്ത പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു…..
ശ്രീ….. നമുക്ക്… ഒരു സ്ഥലം വരെ പോകാനുണ്ട്……
അവനത് പറഞ്ഞതും എവിടേക്കെന്ന അർത്ഥത്തിൽ അവളൊന്ന് നോക്കിയെങ്കിലും അവൻ ഒന്നും പറഞ്ഞില്ല…..
രാവിലെ പുറപ്പെട്ടതാണ്….
ഉച്ചയായിട്ടും യാത്ര കഴിയാത്തത് കൊണ്ട് തന്നെ എവിടെക്കാകുമെന്നൊരു ചോദ്യം അവളിൽ നിറഞ്ഞു നിന്നിരുന്നു…….
അവളൊരു മയക്കത്തിലേക്ക് ഊളിയിട്ടു …
കാറ് നിൽക്കുന്നതറിഞ്ഞാണ് അവൾ കണ്ണുകൾ തുറന്നത്…….
എവിടെയാണ് എത്തിയതെന്ന് അറിയാൻ അവളൊന്ന് ചുറ്റും കണ്ണോടിച്ചു…..
കണ്ണുകളിൽ ഇരുട്ട് കയറും പോലെ തോന്നിയവൾക്ക്….
ശ്വാസംചവാസം വേഗത്തിലായി….
എന്തിനാ…. എന്തിനാ ഇവിടെ…. നമുക്ക് പോകാം…
അവൾ വെപ്രാളത്തോടെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു…..
ഏയ്…. റിലാക്സ്…..
ഞാനില്ലേ……
അവന്നതും പറഞ്ഞ വളെ നെഞ്ചോട് ചേർത്തു പിടിച്ചു……
പിന്നീടിരുവരും കാറിൽ നിന്നും പുറത്തേക്കിറങ്ങി..
അതേ…. താൻ കളിച് വളർന്ന തന്റെ വീടാണ്…..
പക്ഷെ ഇന്നതത്ര മേൽ തന്നിൽ നിറക്കുന്നത് ഒരു തരം ഭീതിയാണ്…..
അവളുടേ മുഖത്തെ പ്രയാസം അറിഞ്ഞെന്ന വണ്ണം അവൻ അവളുടേ വിരലുകൾ തന്റെ കൈ പിടിക്കുള്ളിലാക്കി……
കയ്പ്പേറിയ ഓർമ്മകൾ അവളുടേ മനസ്സിലൂടെ മിഞ്ഞി മാഞ്ഞു…..
മുത്തശ്ശിയുടെ അടുത്തേക്ക് പോകുന്നില്ലേ..
മുത്തശ്ശിയെ അടക്കം ചെയ്തിടത്തേക്ക് ചൂണ്ടി അവനത് പറയുമ്പോൾ അവളുടേ മിഴികളും അവിടേക്ക് നീങ്ങി…..
പതിയേ അവളുടേ ചുവടുകൾ അവിടെക്കായി…..
ആ മണ്ണിൽ കുനിഞ്ഞിരുന്നവൾ നിശബ്ദമായി തേങ്ങി….
എടി ഒരുമ്പെട്ടോളെ…. ഞങ്ങളെ നാണം കെടുത്തി ഇറങ്ങി പോയ വൾ വീണ്ടും എന്തിനാ വലിഞ്ഞു കേറി വന്നിരിക്കുന്നത്….. കൊണ്ട് പോയവന് നിന്നെ മടുത്തോ…..
അമ്മായി ദേഷ്യത്തോടെ അതും പറഞ് തന്റെ നേർക്ക് ചീറി വന്നതും അവൻ തന്റെ മുമ്പിലേക്ക് കയറി നിന്നു…..
അല്ലാ…. കൊണ്ട് പോയ എനിക്ക് മടുത്തിട്ടല്ല….
ഈ ജന്മം മടുക്കുകയുമില്ല….
ഇപ്പൊ അവള് വന്നത് ഈ വീടൊഴിപ്പിക്കാനാണ്…..
അവനത് പറഞ്ഞതും അവർ മനസ്സിലായില്ലെന്ന മട്ടിൽ ഒന്ന് നിന്നു…..
ഈ വീടും സ്ഥലവും വാങ്ങിയത് ഇവളാണ് …..
ഡോക്ടർ ശ്രീ ബാലാ സായന്ദ്……
അവനത് പറഞ്ഞതും ഒരു ഞെട്ടലോടെ അവളവനിലേക്ക് നോക്കി…
അമ്മായിയും അതേ ഞെട്ടലിലാണ്…..
ഉമ്മറത്തായി ഇതെല്ലാം കേട്ട് നിന്നിരുന്ന അമ്മാവനും അഞ്ജനയുമെല്ലാം ഒരു പോലെ തരിച്ചു നില്കുകയായിരുന്നപ്പോൾ…..
(തുടരും)

by