രചന – ഗ്രീഷ്മ വിപിൻ
ഠപ്പേ…… നിർമ്മല ശിവയെ പിടിച്ചു മാറ്റി മുഖമടച്ചു ഒന്ന് കൊടുത്തു…. “നീ എന്താടി ഇപ്പൊ കാണിച്ചേ….. നിനക്ക് ഇപ്പോ കുറച്ച് അഹങ്കാരം കൂടുതലാണ്… ഇവനെ നേരെ കൈ ഉയർത്തി അടിക്കാൻ മാത്രം നീ വളർന്നോ…. ” ” അമ്മ എന്നെ എന്ത് അറിഞ്ഞിട്ട തല്ലിയത്…… ഈ ചെറ്റാ ചെയ്തതു……… ” “നിർത്തേടി…….. നീ ന്റെ കൈന്ന് വാങ്ങും ഇനിയും…. ആരോട് എങ്ങനെയാ സംസാരിക്കേണ്ടത് എന്ന് അറിയില്ല പെണ്ണിന്…. മര്യാദയ്ക്ക് ഈ ചെക്കിൽ ഒപ്പിട്ട് കൊടുത്തോളണം…. ” നിർമ്മല രുദ്രന്റെ കൈയിലിരുന്ന ചെക്ക് വാങ്ങി അവൾക്ക് നേരെ നീട്ടി…. ശിവ ചെക്ക് വാങ്ങി ഒപ്പിട്ടതിന് ശേഷം നിർമ്മലയുടെ കൈയിൽ കൊടുത്തു… “അമ്മ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്….. അന്ന് ഇപ്പോ എന്നെ അടിച്ചത് പോലെ നിങ്ങൾ ഈ അസുരനെയും അവന്റെ അച്ഛൻ നിങ്ങളുടെ സഹോദരനെയും….. ” കണ്ണീർ തുടച്ചു കൊണ്ട് അവൾ രുദ്രനെ ദേഷ്യത്തോടെ നോക്കി പുറത്തേക്ക് പോയി…. “അപ്പച്ചി അവളെ തല്ലേണ്ടയിരുന്നു….. ” ശിവ പുറത്തേക്ക് പോയതും രുദ്രൻ ഉള്ളിൽ ചിരിച്ചു കൊണ്ട് നിർമ്മലയോട് പറഞ്ഞു
“അവൾക്ക് ഒരു അടിയുടെ കുറവുണ്ട് രുദ്ര…… മോൻ അതൊന്നും കാര്യമാക്കണ്ട… ഏട്ടനോട് കണിയാനെ പോയി കാണാൻ പറയണം… നല്ലൊരു ദിവസം നോക്കി നമ്മുക്ക് ഇത് ഉറപ്പിക്കാം… ” “അപ്പച്ചി അവളുടെ സമ്മതമില്ലാതെ എങ്ങനെയാ…. എന്തായാലും ശിവേടെ പഠിപ്പ് കഴിയട്ടെ…. ” “വേളി കഴിഞ്ഞാലും പഠിക്കാം രുദ്ര… പിന്നെ ഈ കാര്യത്തിൽ അവളുടെ സമ്മതം ആവിശ്യമില്ല……. നീ പോകാൻ നോക്ക് ഏട്ടനോട് നാളെ ഇങ്ങോട്ട് വരാൻ പറയണം…. ” രുദ്രൻ മനസ്സിൽ ചില കണക്ക് കൂട്ടലുമായി ശിവമഠത്തിന്റെ പടിയിറങ്ങി…. “എന്തിനാ അച്ഛാ എന്നെ തനിച്ചാക്കി പോയത് ….. അച്ഛന്റെ നിമ്മി ഈ മോളെ മനസിലാകുന്നില്ലല്ലോ…. അച്ഛയ്ക്ക് അറിയില്ലേ എന്റെ മനസ്സ്…. ” വീരഭദ്രൻ ഉപയോഗിച്ചിരുന്ന മുറിയിൽ ഇരുന്നു ശിവ തന്റെ അച്ഛന്റെ ഫോട്ടോയും കൈയിൽ പിടിച്ചു തന്റെ സങ്കടം പറയുവായിരുന്നു… അവളുടെ കണ്ണുനീർ ആ ഫോട്ടോയിൽ വന്നു പതിച്ചു… “അവനും അവന്റെ അച്ഛനും അമ്മയ്ക്ക് മുന്നിൽ അഭിനയിക്കുവാ….. വിഷ പാമ്പുകൾക്കാണ് അമ്മ പാൽ കൊടുത്ത് വളർത്തുന്നത്….. ആ നീചൻ മുന്നിൽ അച്ഛേടെ ഭദ്ര ഒരിക്കലും തലകുനിച്ചു കൊടുക്കില്ല…..
അമ്മ എല്ലാം സത്യവും അറിയുന്ന ദിവസത്തിനായി ആണ് ഇനി എന്റെ കാത്തിരിപ്പ്… ” അവൾ ഏറെ നേരം ആ മുറിയിൽ ചിലവഴിച്ചു…. ഭദ്രയ്ക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ഓടി എത്തുന്നത് തന്റെ പ്രിയപ്പെട്ട അച്ഛന്റെ അടുത്തേക്കാണ്…. “നിർമ്മലാമ്മേ……… ” അടുക്കളയിൽ ജോലിയിലായിരുന്ന നിർമ്മലയെ പുറകിലൂടെ ഒരു കൈ വന്ന് കെട്ടിപിടിച്ചു… “അല്ല ആരാ ത് അമ്മായിടെ വേണികുട്ടനോ….. ” അവളുടെ കൈ പിടിച്ചു മുന്നിൽ നിർത്തിയിട്ട് ചോദിച്ചു…. “വേണ്ടാട്ടോ….. അമ്മായിക്ക് കാണുമ്പോഴുള്ള സ്നേഹം മാത്രേ ഉള്ളു…… അമ്മായി ഇപ്പൊ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാറില്ല…. ” വേണി പിണക്കത്തോടെ പറഞ്ഞു…. “മോൾക്ക് അറിയില്ല ഞാൻ ഇപ്പോ പുറത്തോട്ട് ഒന്നും പോകാറില്ലെന്നു…. വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…. അമ്മവാൻ പോയെ പിന്നെ അമ്മായി….. ” നിർമ്മല തന്റെ നിറമിഴി തുടച്ചു കൊണ്ട് പറഞ്ഞു….. “ഓഹോ….. അപ്പോഴേക്കും കരഞ്ഞു…. ഞാൻ ചുമ്മ പറഞ്ഞെ അല്ലെ…. ” വേണി നിർമ്മലയുടെ താടിയിൽ പിടിച്ചുയർത്തി പറഞ്ഞു…. “അല്ല അമ്മായി ശിവ എവിടെ…. അവൾ ഇവിടെ ഇല്ലേ…. ”
“മ്മ്മ് അവൾ അമ്മാവന്റെ മുറിയിൽ ഉണ്ട്…. ” “ഇന്നും രണ്ടുപേരും പിണങ്ങിയോ…… ” “ന്റെ വേണി നീ ഒന്ന് അവളെ പറഞ്ഞു മനസിലാക്ക്…. രുദ്രനുമായുള്ള വിവാഹം പണ്ടേ പറഞ്ഞു വെച്ചതാ….. ആ പെണ്ണിന് അവനെ കാണുന്നതേ ഇഷ്ടല്ല.. ” “ന്റെ അമ്മായി അവളുടെ ഇഷ്ടം കൂടി നോക്കേണ്ടേ ഈ കാര്യത്തിന്…. ” “വേണി അവളെ ഇത്രയും വളർത്താൻ അറിയുമെങ്കിൽ അവളുടെ വിവാഹം നടത്താനും എനിക്ക് അറിയാം…. നീ അവളോട് പറഞ്ഞേക്ക് ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അവൾ എന്റെ ശവം കാണും…. ” “കാര്യത്തിന്റെ കിടപ്പ് ഇങ്ങനെ ആണെങ്കിൽ മിക്കവാറും അമ്മായി ശവം ആകും….. ” വേണി പതുകെ പറഞ്ഞു.. “നീ ന്താ പിറുപിറുക്കുന്നെ…. ” നിർമ്മല സംശയത്തോടെ വേണിയെ നോക്കി…. “ഞാൻ ഒന്നും പറഞ്ഞില്ലേ…… ഉച്ചയ്ക്ക് ഊണിന് ഞാനും ഉണ്ടാവും കേട്ടോ… ഞാൻ ശിവയെ കണ്ടിട്ട് വരാം… ” എന്ന് പറഞ്ഞു അവൾ അടുക്കളയിൽ നിന്ന് ശിവേടെ അടുത്തേക്ക് പോയി ഇത് കൃഷ്ണവേണി… ശിവേടെ അച്ഛൻ പെങ്ങളുടെ മകൾ… അതിലുപരി ശിവേടെ മനസാക്ഷിസൂക്ഷിപ്പുകാരി….. രണ്ടുപേരും ഒരുമിച്ചാണ് പഠിക്കുന്നത്
“എനിക്ക് അകത്തേക്ക് പ്രവേശനം ഉണ്ടാവുമോ….. ” മുറിയുടെ വാതിൽ പടിയിൽ നിന്ന് ചോദിച്ചു…. “നീ അവിടെ നിന്നാൽ മതി ഞാൻ അങ്ങോട്ട് വരാം…. ” ശിവ തന്റെ കൈയിൽ ഉണ്ടായിരുന്നു പുസ്തകം അവിടെ വെച്ച് എഴുനേറ്റു… “ഉത്തരവ് തമ്പുരാട്ടി…… ” “എന്താണാവോ കൃഷ്ണവേണിടെ ആഗമന ഉദ്ദേശം… ” വാതിൽ പുറത്ത് നിന്ന് താഴ് ഇട്ടതിനു ശേഷം ചോദിച്ചു… “ന്റെ ശിവ…. ഈ മുറിക്കകത്തു നീ നിധി വെച്ചിട്ടുണ്ടോ…. അത് ഇങ്ങനെ പുട്ടി താക്കോലും കൊണ്ട് നടക്കാൻ.. ” ” അതേടി നിധി തന്നെയാ…. അതിനുള്ളിലെ ഓരോ വസ്തുവും എനിക്ക് എന്റെ പ്രാണനാണ്…. നിനക്ക് അത് പറഞ്ഞാൽ മനസിലാവില്ല… ഇതിനകത്ത് മുഴവൻ ന്റെ അച്ഛൻ നിറഞ്ഞു നിൽകുവാ…… നിക്ക് അച്ഛന്റെ സാമിപ്യം എന്ന് ഈ മുറിയിൽ ഉണ്ടാവും.. …. എന്നെ വിട് എവിടേം പോയിട്ടില്ല എന്ന് തോന്നും….. ” നിറഞ്ഞു തന്റെ മിഴികൾ അവളിൽ നിന്ന് ഒളിപ്പിച്ചു അവൾ പറഞ്ഞു… വേണി ശിവേടെ കൈ പിടിച്ചു അവൾക്ക് മുന്നിൽ നിർത്തി…. അവളുടെ നിറഞ്ഞു വന്ന കണ്ണിലേക്കും ചുവന്നു തുടത്ത കവിളിലേക്കും നോക്കി….
“നീ കരഞ്ഞോ….. നിന്റെ കവിളിൽ എന്താ പറ്റിയെ…. ” “ഞാൻ കരയാനോ….. എന്തിന്….. എന്നെ മനസിലാക്കാത്ത ആർക്കു മുന്നിലും ന്റെ കണ്ണ് നിറയില്ല്യ….. പിന്നെ ഇത് നിന്റെ അമ്മായി എന്നെ ഒന്ന് അടിച്ചു….. ” ശിവ അവൾക്ക് മുന്നിൽ ചിരിക്കാൻ ശ്രമിച്ചു… “അടിക്കാനോ…. എന്തിന്…… ശിവ കളിക്കാതെ കാര്യം പറ…. ” “നീ വാ….. ” അവര് നേരെ പോയത് കുളപ്പടവിലേക്കാണ്…. “ഇനി ചോദിക്ക് നിനക്ക് എന്താ അറിയേണ്ടത്….. ” അവളുടെ കൈ പിടിച്ചു പടവിലിരുന്നതിന് ശേഷം വേണിയെ നോക്കി ചോദിച്ചു… “ശിവ എന്താ ഉണ്ടായത്… നിന്നെ അമ്മായി എന്തിനാ….. ” “അമ്മായിടെ പുന്നാര മരുമകനെ തല്ലിയതിന് പ്രതികരിച്ചതാണ്…. ” അവൾ ഒഴുക്കൻ രീതിയിൽ പറഞ്ഞു… “മരുമകനോ ….. നീ ചുമ്മ ദേശ്യപിടിപ്പിക്കാതെ തെളിച്ചു പറ ശിവ…. ” “രുദ്രദേവ്….. ” “രുദ്രനെയോ….. ” വേണി ആശ്ചര്യത്തോടെ ചോദിച്ചു…. “മ്മ്….. ” ശിവ എല്ലാം കാര്യവും വേണിയോട് പറഞ്ഞു… “ഡാ അവൻ വെറുതെ ഇരിക്കും എന്ന് നിനക്ക് തോന്നുണ്ടോ… നിനക്ക് അമ്മായിയോട് എല്ലാം പറഞ്ഞൂടെ…. ” വേണി ശിവയെ ആശങ്കയോടെ നോക്കി… “സമയമായിട്ടില്ല വേണി….. ഇനിയും കുറെയേറെ അറിയാൻ ഉണ്ട്…. ഞാൻ കേട്ടത് ശരി ആണെങ്കിൽ പിന്നെ എന്റെ അമ്മാവൻ എന്ന് പറയുന്ന ആ നീചനും അവന്റെ വിഷ സന്തതിയും ജീവനോടെ കാണില്ല…. ഈ ഭദ്ര കൊല്ലും അവരെ ന്റെ അച്ഛൻ വേണ്ടി….. ” ശിവേടെ മുഖം വലിഞ്ഞു മുറുകി… വേണി ഭയത്തോടെ അവളെ നോക്കി…
“ഡാ…. ശിവാ…. ” “എന്താടി നീ പേടിച്ചു പോയോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ” അവൾ അത് പറയുമ്പോഴും ശിവേടെ കണ്ണുകളിലെ അഗ്നി ജ്വലിച്ചുനിന്നു.. “ശിവ എനിക്ക് ശരിക്കും പേടി ഉണ്ട്…. നിന്റെ ചില നേരത്തെ പെരുമാറ്റം കാണുമ്പോൾ…. നീ എന്തൊക്കെയോ എന്നിൽ നിന്ന് ഒളിക്കുന്നുണ്ട്….. ” “ഒന്ന് പോയെ പെണ്ണെ… നീ അറിയാത്തതായി എന്താ എനിക്കുള്ളത്…. നിന്നിൽ നിന്ന് ഞാൻ എന്താടി പൊട്ടിക്കളി ഒളിക്കേണ്ടത്….. ” ശിവ വേണിയെ ചേർത്ത് പിടിച്ചു…. “ഞാൻ വിശ്വസിച്ചു….. ” “ഡാ നീ ഷഹനേയെ കണ്ടായിരുന്നു….. ” “മ്മ്…. ഞാൻ ഓളുടെ വീടിൽ കയറിയിരുന്നു…. ” “ന്നിട്ട്….. വന്നോ….. ” ശിവയുടെ മനസിലും മുഖത്തും പലതരം ഭാവം മിനി മാറി….. “ഞാൻ കണ്ടില്ല… ഓളോട് ചോദിച്ചപ്പോൾ ആൾ എത്തിയിട്ടില്ല എന്നാ പറഞ്ഞേ… ” “ശോ….. എവിടെ പോയതായിരിക്കും…. ഒരാഴ്ച ആയി ഒന്ന് കണ്ടിട്ട്….. സംസാരിക്കാൻ കൊതിയാവുന്നു…. ” അവൾ വിഷമത്തോടെ പറഞ്ഞു….
“ഓ…. എങ്ങനെ…. സംസാരിക്കാനോ…… നീ നോക്കുന്നത് അല്ലാതെ അവൻ നിന്നെ നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല…. പിന്നെ അല്ലെ സംസാരിക്കുന്നത്….. ” കുറേനേരം ആയിട്ടും ശിവേടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നുമില്ലാത്തതിനാൽ വേണി ശിവയെ നോക്കി…. കുളത്തിലേക്ക് നോക്കി മറ്റേതോ ലോകത്തിലായിരുന്നു… “ശിവാ….. ” “മ്മ്മ്…. ” “നീ വിശ്വസിക്കുന്നുണ്ടോ അവൻ നിന്നെ ഇഷ്ടമാണെന്ന്…. ” “വേണി എനിക്ക് അറിയില്ലാ….. അവൻ എന്നെ പ്രണയിക്കുന്നുണ്ടാവാം…. ഞാൻ അവന്റെ കണ്ണുകളിൽ അത് കണ്ടിട്ടുണ്ട്…. പക്ഷെ അറിയില്ലടാ… എന്നോട് എന്തിനാ ഈ അകലച്ച എന്ന്….. ” ശിവ വേണിയുടെ തോളിലേക്ക് ചാഞ്ഞു “ശിവ നിനക്ക് പേടിയില്ലേ….. അമ്മായി അറിഞ്ഞാൽ….. ” “എനിക്ക് ഭയമില്ല വേണി….. എന്റെ പ്രണയം ഇല്ലെങ്കിൽ ഞാൻ വെറുമൊരു ശില മാത്രമാണ്….. എനിക്ക് സഖാവിനോടുള്ള പ്രണയമാണ് എന്റെ ജീവവായു…. എന്റെ ആത്മാവാണ് സഖാവ്….. ” “എനിക്ക് ഭയമുണ്ട് ശിവ.. ….. നിന്നെയാണ് ഞാൻ ഭയക്കുന്നത്…. അവൻ നിന്റെ പ്രണയം നിഷേധിച്ചാൽ…… നീ വീണ്ടും…… ”
“ഇല്ല വേണി….. ഇന്ന് എന്റെ മനസ്സ് ശക്തമാണ്… ” “മ്മ്മ്…. നീ വാ അമ്മായി നോക്കി ഇരിക്കുന്നുണ്ടാവും…. ” കുളപ്പുരയ്ക്ക് മറവിൽ എല്ലാം കേട്ട് കൊണ്ട് അവരെ പകയോടെ വീക്ഷിക്കുന്ന രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു 💮💮💮 “ശിവ…. എഴുനേൽക്കുന്നില്ല്യേ കുട്ടി……. ഇന്ന് ക്ലാസ്സ് ഉള്ളതല്ലേ….. നേരം ഒത്തിരി ആയി….. ” നിർമ്മല ശിവയെ വിളിച്ചുണർത്തുന്ന തിരക്കിലായിരുന്നു… “അമ്മേ….. കുറച്ച് കഴിഞ്ഞു എണീക്കാം…. ” “പാതിരാത്രി വരെയും കണ്ണിൽ കണ്ട പുസ്തകമെല്ലാം വായിച്ചിരുന്നിട്ട്…. വിളിച്ചാൽ ഉണരാൻ മടി….. ദേ പെണ്ണെ എഴുനേറ്റ് പോ ഇല്ല്യേ ഞാൻ നല്ല പെട വെച്ച് തരും….. ” എന്ന് പറഞ്ഞു നിർമ്മല പുറത്തേക്ക് പോയി…. ശിവ പതിയെ തന്റെ മുഖത്തുള്ള പുതപ്പ് മാറ്റി അവളുടെ ഇടനെഞ്ചിൽ കൈകൾ ചേർത്ത് വെച്ചു…. “സഖാവേ ഇന്ന് എങ്കിലും നീ വരുമോ…. ഒരു നോക്ക് കണ്ടാൽ മതി എനിക്ക്…. ” പ്രണയാർദ്ധമായി പറഞ്ഞു… കോളേജ് ഗേറ്റ് കടന്നതും ശിവ പാർക്കിംഗ് ഏരിയയിലേക്ക് നോക്കി…. പെട്ടെന്ന് തന്നെ അവളുടെ മുഖം വാടി… വേണി അവളുടെ മുഖഭാവം കണ്ട് ചിരിച്ചു…. “എന്താടി കിണിക്കുന്നേ….. ” ചുണ്ട് കോടി ചോദിച്ചു…. “ഞാനോ ചിരിക്കനോ….. ” “എന്റെ ശിവ കൊച്ചിന്റെ മുഖം എന്താ വാടിയിരിക്കുന്നേ….. ” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ രണ്ടുപേരുടെയും മുഖം വിടർന്നു…
“അതോ ഷഹാന നിന്റെ ആങ്ങളേയെ…….. ആാാാ…… ” ശിവ വേണിയുടെ കാലിൽ തന്നെ നല്ലൊരു ചവിട്ട് കൊടുത്തു…. “എന്താടി അലറുന്നേ….. ” ഷഹനാസ് വേണിയെ നോക്കി…. വേണി ശിവയെ നോക്കി കണ്ണുരുട്ടി…. ശിവ പ്രതീക്ഷയോടെ ഷഹനയെ നോക്കി…. “ഇല്ലെടി ഇതുവരെയും എത്തിയിട്ടില്ല….. ഉമ്മ വിളിച്ചപ്പോൾ ഇന്ന് എത്തും എന്നാ പറഞ്ഞേ….. ” “ഞാൻ വിളിച്ചിട്ട് ഫോൺ എന്തെ എടുക്കാതിരുന്നേ…… മെസ്സേജിന് റിപ്ലേ പോലും ഇല്ല… നിന്റെ ഇക്കയുടെ തപസ്സു എങ്ങനെയാണ് പെണ്ണേ ഞാൻ ഇളകുവാ….” ശിവ തലയിൽ കൈ വെച്ച് പറഞ്ഞു… അവളെ നോക്കി അവർ ഇരുവരും ചിരിച്ചു… ഉച്ചയ്ക്ക് ലൈബ്രറിയിൽ ബുക്ക് തിരയുന്ന തിരക്കിലായിരുന്നു ശിവ… “ഡാ ഇക്ക വന്നിട്ടുണ്ട്…. ” അവളുടെ അടുത്തേക്ക് ഷഹനാസ് ഓടിയെത്തി പറഞ്ഞു… “എവിടെ……. ” “പ്രിൻസിയുടെ റൂമിൽ ഉണ്ട്….. ” കേട്ടപാതി ശിവ പ്രിൻസിയുടെ റൂമിലേക്ക് ഓടി…. “ശിവാ….. ” ഓടുന്നതിനിടയിൽ ആരോ വിളിക്കുന്നത് കേട്ടാണ് അവൾ നിന്നത്… അർജുൻ ആയിരുന്നു ശിവേടെ സീനിയറാണ് “എന്താ അജു ഏട്ടാ… ” അവൾ അവനെ നോക്കി….
“എനിക്ക് തന്നോട് ഒരു കാര്യം പറയാൻ….. ” “എന്തായാലും പിന്നെ സംസാരിക്കാം… എനിക്ക് അത്യാവശ്യമായി ഒരാളെ കാണണം…… പിന്നെ കാണാം… ” ശിവ പ്രിൻസിയുടെ റൂമിലെത്തിയാപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല… അവൾ അവിടെ ചുറ്റിപറ്റി നിന്നും… “എന്താ ശിവഭദ്ര….. ” “ഒന്നുല്ല മിസ്സ്….. ഞാൻ പ്രിൻസിയെ കാണാൻ…. ” “പ്രിൻസി പോയല്ലോ….. എന്താ കാര്യം… ” “നോതിംഗ്….. ഞാൻ പോട്ടെ ക്ലാസ്സ് തുടങ്ങറയി… ” വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു വേണിയും ശിവയും ഷഹന യുടെ വീട്ടിലേക്കാണ് പോയത്…… “ഡീ നിന്റെ ഇക്ക ഇവിടെ എത്തിയിട്ടില്ലെന്ന തോന്നുന്നേ…. ” ശിവ മുറ്റത്തേക്ക് നോക്കി പറഞ്ഞു…. “നീ എവിടെക്കാ ശിവ പോകുന്നേ….. ” മുകളിലേക്കുള്ള സ്റ്റെപ് കയറാൻ പോയ ശിവയെ ഷഹന വിളിച്ചു… “ഡീ അത് ഞാൻ…… ” “മ്മ്മ്മ് മ്…. പോയിക്കോ…. ഒന്നും ഒപ്പിച്ചു വെയ്ക്കരുത്….. ” അവളെ ഇല്ല എന്നാ രീതിയിൽ തലയാട്ടി മുകളിലേക്ക് ഓടി കയറി…. അവൾ വാതിൽ തുറന്ന് ഒരു മുറിയ്ക്ക് അകത്തേക്ക് കയറി…. മുറി മൊത്തമായി നോക്കി…. മേശയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ഡയറി കൈയിൽ എടുത്ത് അത് തുറക്കാൻ പോയതും… “ഭദ്രേ…… ” അവന്റെ ശബ്ദം കേട്ടതും ഡയറി അവളുടെ കൈയിൽ നിന്ന് നിലംപതിച്ചു… “ഷാനു…. ” അവളുടെ ചുണ്ടുകൾ ചലിച്ചു തുടരും

by