രചന – അഹം
മേല്പത്തൂർ വാസുദേവൻ നമ്പൂതിരി വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോഴും തറവാട്ടിലുള്ളവരുടെ സന്തോഷം കാണുമ്പോഴും നിസ്സംഗമായി നിൽക്കാനേ സൗപർണികയ്ക്ക് സാധിച്ചുള്ളൂ…..
അവളുടെ സങ്കടം മനസ്സിലായപോൽ വർണികയും കനകയും അവളോട് ചേർന്ന് നിന്നു……
💫💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ കുളിച്ചു വരുമ്പോഴേക്കും സാരി ഉടുപ്പിക്കാൻ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു…..
എത്ര വേഗമാ ജീവിതം മാറി മറയുന്നത്…. ഒരുപാട് സ്വപ്നങ്ങളോടെ കടന്ന് വരേണ്ട സുദിനം ഇന്ന് നിർജീവമായിരിക്കുന്നു….
ഈ വിവാഹത്തിന് ഒട്ടും താല്പര്യമില്ലെന്ന് അമ്മയുടെയും വിചുവിന്റെയും മുഖം എടുത്തു പറയുന്നുണ്ട്…..
ഇന്നലെ തനിക്ക് വേണ്ടി അച്ഛമ്മയോടും അപ്പച്ചിമാരോടും ഒരുപാട് വാദിച്ചിരുന്നു രണ്ടുപേരും….. അവസാനം പൊരുതി ജയിക്കാനാവാതെ തോൽവി ഏറ്റുവാങ്ങി….
മനുവിനെ ഓർക്കും തോറും നെഞ്ചിൽ പിടപ്പേറുന്നുണ്ട്….. മുൻപോട്ട് ഉള്ള ജീവിതം എന്താകുമെന്ന് ഒരു നിശ്ചയവുമില്ല…. ഏച്ചു കെട്ടുന്ന ഈ ബന്ധം അധിക നാൾ വാഴില്ല എന്ന് മാത്രം അറിയാം…. പക്ഷെ അങ്ങനെ അറുത്തു മാറ്റാവുന്ന ഒന്നാണോ താലി…..
സങ്കല്പ പുരുഷനല്ലെങ്കിലും താലി കെട്ടിയാൽ അയാളെ അംഗീകരിക്കാൻ ശ്രമിച്ചിരിക്കണം….. പവിത്രമായ ബന്ധത്തെ ശ്രമിച്ചു നോക്കുക കൂടി ചെയ്യാതെ പറിച്ചെറിയാൻ പറ്റുമോ….. ഇല്ല……
“”സച്ചു…. നീ എന്ത് ആലോചിക്കുവാ… കണ്ണാടിയിൽ നോക്കിയേ എല്ലാം ഓക്കേ ആണോന്ന് “”….
കനകയുടെ ചോദ്യത്തിൽ സൗപർണികയൊന്നു ഞെട്ടി…..
കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിരൂപത്തെ നോക്കി…..
സെറ്റും മുണ്ടും നല്ല ഭംഗിയിൽ ഉടുപ്പിച്ചിരിക്കുന്നു അമ്മ…. കഴുത്തിൽ ഒരു പാലക്ക മാലയും കൈയിൽ രണ്ടു വളകളും…. മുടി കൊതി ഒതുക്കി മുല്ലപ്പൂ ചുറ്റിയിരിക്കുന്നു….
രണ്ടുപേരും കൂടി ഇത്രയുമൊക്കെ ഒരുക്കിയോ നിമിഷം കൊണ്ട്…..
തന്റെ മുഖത്ത് മിനുക്ക് പണികൾ ചെയുന്ന വിച്ചുവിനെ ഒന്ന് നോക്കി…. ശ്രദ്ധയോടെ ചെയുന്നുണ്ടെങ്കിലും കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ട്…..
അമ്മയും കണ്ണുകളോപ്പുന്നത് കണ്ടപ്പോൾ നെഞ്ച് പിടഞ്ഞുപോയി….
സൗപർണികyയുടെ ഭാവിയെ കുറിച്ചുള്ള ആധി ആയിരുന്നു രണ്ടുപേരുടെ ഉള്ളിലും
💫💫💫💫💫💫💫💫💫💫💫💫
അച്ഛന്റെ കൈ പിടിച്ച് മേലെപ്പാട്ട് തറവാട്ട് കാവിൽ എത്തുമ്പോൾ കണ്ടിരുന്നു തങ്ങളെ കാത്തിരിക്കുന്ന ചെറുക്കൻ വീട്ടുകാരെ….
ഒരു നിമിഷം കണ്ണുകൾ ചുറ്റുമൊന്നു പരതി… ആൾക്കൂട്ടത്തിൽ ഒരു വശത്തേക്ക് ഒതുങ്ങി നിൽക്കുന്ന മനുവിനെ കണ്ടപ്പോൾ ഒരു നിമിഷം കണ്ണുകളവിടെ തറച്ചു നിന്നു…..
വിവേകേട്ടനോട് സംസാരിച്ചു നിൽക്കുവാണ് ആൾ…. നാടൻ വേഷത്തിൽ ഇന്നലെ കണ്ടതിലും സുന്ദരൻ…. തന്നേ അപേക്ഷിച്ചു നോക്കുമ്പോൾ അതി സുന്ദരൻ തന്നേ….
വീണ്ടും അപഹർഷതാ ബോധം കണ്ണുകളിൽ നിറഞ്ഞു…..
ആ കണ്ണുകൾ തന്നേ കണ്ടെന്നു തോന്നിയപ്പോൾ കണ്ണുകൾ ഉടനെ തന്നേ പിൻവലിച്ചു….
“”ചേച്ചി…. വിവേകേട്ടന്റെ അടുത്തുള്ള ആ ചുള്ളനാണോ എന്റെ അളിയൻ….. ശോ…. ഇഷ്ടായി….. എനിക്ക് പെരുത്തിഷ്ടായി….””
തുള്ളി ചാടിയുള്ള വിച്ചുവിന്റെ പറച്ചില് കേട്ട് ഞെട്ടിപ്പോയി…. ഇവൾ തന്നേ ആണൊ ഇന്നലെ രാത്രിയും രാവിലെയും എന്റെ കല്യാണമാണെന്ന് പറഞ്ഞു കണ്ണ് നിറച്ചത്…. എനിക്ക് വേണ്ടി വാദിച്ചത്……
സൗന്ദര്യം ഉണ്ടായാൽ എല്ലാം തികഞ്ഞെന്നാണ് ഈ പൊട്ടിയുടെ വിചാരം…. ഇതിനെയൊക്കെ കെട്ടിക്കുന്ന കാലത്ത് അച്ഛൻ കുറച്ച് പാട് പെടും…
തന്റെ കൈയിൽ ആരോ പിടിക്കുന്നത് കണ്ടാണ് സൗപർണിക തിരിഞ്ഞു നോക്കിയത്…..
“” മോളെ ഞാൻ മനുവിന്റെ അമ്മയാണ്…… പേടിക്കണ്ടാട്ടൊ അമ്മ കൂടെ തന്നെ ഉണ്ട് “”… ആ ചേർത്ത് പിടിക്കലിൽ സന്തോഷം തോന്നി അവൾക്ക്….
ആ കാഴ്ച കണ്ട് നിന്ന കനകയുടെയും അരവിന്ദന്റെയും ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു……
💫💫💫💫💫💫💫💫💫💫💫💫💫💫
വിവേകിനോട് സംസാരിച്ച് തിരിയുമ്പോഴാ അവളെ കാണുന്നത്….എന്നെ കണ്ടപ്പോൾ തന്നെ അവൾ നോട്ടം മാറ്റികളഞ്ഞു… കാണാൻ ഒരു ചന്ദമൊക്കെ ഉണ്ട്… പറഞ്ഞിട്ടെന്ത് കാര്യം അടിതൊട്ട് മുടിവരെ അഹങ്കാരം നിറഞ്ഞു നിൽക്കുവാ അവൾക്ക്….
എന്ത് തന്നെ ആയാലും അവളെക്കാൾ ഒരുപടി മുൻപിൽ ഞാൻ തന്നെ ആണ്…. എന്നിട്ടും അവൾക്കെന്നെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതോർക്കുമ്പോഴാ ദേഷ്യം ഇരച്ചു കയറുന്നത് …. ഞാൻ പറയേണ്ട ഡയലോഗ് ആണ് ഇന്നലെ അവളെന്നോട് പറഞ്ഞത്….
പരസ്പരം ഒന്ന് മനസ്സിലാക്കാമെന്ന് കരുതി സോഫ്റ്റ് ആയി ഇടപെട്ട എന്നെ ടെറർ ആക്കി കളഞ്ഞു അവൾ ….. ഇതിനെ ജീവിതകാലം മുഴുവൻ തലയിൽ ചുമക്കുന്നത് ഓർക്കാൻ കൂടി വയ്യ…. എങ്ങനെയെങ്കിലും ഈ വയ്യാവേലിയിൽ നിന്നും രക്ഷപെട്ടാൽ മതിയായിരുന്നു….
ആകെ ഒരാശ്വാസം നാൽപതൊന്ന് ദിവസം വരെ ഒരുമിച്ച് കഴിയേണ്ടി വരില്ല… അത് കഴിയുമ്പോഴേക്കും ഒരു വഴി കാണണം…. രണ്ടുപേരുടെയും ജീവിതത്തെ ബാധിക്കാത്ത രീതിയിൽ ഒരു വഴി…..
വീണ്ടും മനുവിന്റെ കണ്ണുകൾ സൗപർണികയെ തേടി പോയി….
കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ നോട്ടം പിൻവലിച്ചു…..
അവളുടെ അച്ഛന്റെ അടുത്ത് നിന്ന് ഇടക്കിടയ്ക്ക് ഇങ്ങോട്ടേക്ക് ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്…. അച്ഛൻ മകളെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുമുണ്ട്….. മകളെ ഒരുപാട് സ്നേഹിക്കുന്നൊരച്ഛൻ….
രാവിലെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറയുന്നത് കേട്ട് ചെന്ന് നോക്കുമ്പോൾ കണ്ടത് മകളെ കുറിച്ചൊധി പിടിച്ച ഈ അച്ഛൻ ആയിരുന്നു…. തന്റെ സ്വഭാവം അറിയാനും സമീപനമറിയാനും വല്ലാത്തൊരു വെപ്രാളം കാണിച്ചിരുന്നു അദ്ദേഹം… മോളെ കുറിച്ച് പറയുമ്പോൾ ആയിരം നാവുള്ളപോലെ….. അവസാനം കൈപിടിച്ച് മകൾ ഈ കൈകളിൽ സുരക്ഷിതയായിരിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ ആ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു….. പക്ഷെ അവളെ തന്റെ പാതി ആയി കാണുവാൻ മാത്രം സാധിക്കുന്നില്ല…….. അവൾക്കും അങ്ങനെ തന്നെ അല്ലെ……..
അതിനിടയിൽ സൗപർണികയുടെ അച്ഛൻ വന്ന് അവളുടെ അമ്മയെയും അനുജത്തിയെയും പരിചയപ്പെടുത്തി തന്നു…. ഒരു കുട്ടികുറുമ്പിപെണ്ണ് ആണ് വർണിക………
ആ അമ്മയ്ക്കും മകളെ കുറിച്ച് തന്നെ ആയിരുന്നു ആധി….
ഇത്രയും സാധുവായ അച്ഛനും അമ്മയ്ക്കും എങ്ങനെ ആണാവോ അഹങ്കാരിയായ മോളെ കിട്ടിയത്…..
മനു സൗപർണികയുടെ വീട്ടുകാരോടൊക്കെ സ്നേഹത്തിൽ തന്നെ ഇടപെട്ടു…. എല്ലാവരുടെയും ഉള്ളിൽ അവനോടൊരടുപ്പം ചെറിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉടലെടുത്തു…..
💫💫💫💫💫💫💫💫💫💫💫💫💫
മുഹൂർത്തതിന് സമയമടുക്കാറായപ്പോൾ വാസുദേവൻ നമ്പൂതിരിയുടെ നിർദേശപ്രകാരം കാവിലെ കടയിലേക്ക് മനുവും സൗപർണികയും നടന്നടുത്തു …. അവരെ അനുഗമിച്ച് പുറകിൽ രണ്ടുപേരുടെയും കുടുംബക്കാരും…….. കുറച്ച് ദേശക്കാരും
അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കാവിന് പുറക് വശത്തെ കൽത്തറയിൽ പോയി രണ്ടുപേരും പ്രാർത്ഥിച്ചു….
ഈ വിവാഹത്തോടെയും പൂജകർമത്തോടെയും ഈ തറവാടുകളെ ബാധിച്ചിരിക്കുന്ന ദോഷങ്ങളൊക്കെ മാറ്റിത്തരാൻ രണ്ടുപേരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു….. ഈ നിയോഗം യാതൊരു തടസ്സവുമില്ലാതെ പൂർത്തീകരിക്കാൻ അവർക്ക് ആദികേശവന്റെയും അഹല്യയുടെയും അനുഗ്രഹം കൂടി വേണമായിരുന്നു….
തിരിച്ച് നടയിൽ വന്ന് ദേവിയെ തൊഴുതതിനുശേഷം വാസുദേവൻ നമ്പൂതിരി പൂജിച്ച താലി മനുവിന്റെ കൈകളിൽ ഏല്പിച്ചു…..
ഒരു നിമിഷം മനുവിന്റെ കൈയൊന്ന് വിറച്ചു…..
ജീവിതം മാറിമറയാൻ പോകുന്നപോലെ… ഒരു നിമിഷം കണ്ണടച്ച് നിന്നു മനു …. തന്നിൽ നിന്ന് ഓടിയകലുന്ന മൈഥിലിയുടെ രൂപം തെളിഞ്ഞു വന്നു … ഹൃദയത്തിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു…….
കണ്ണുകൾ തുറന്ന് നോക്കുമ്പോൾ മുന്നിൽ സൗപർണികയെ കണ്ടു
തന്റെ താലി സ്വീകരിക്കാനായി ഇരു കൈകളും കൂപ്പി പ്രാർത്ഥിച്ചു കൊണ്ടിരിക്കുവായിരുന്നു അവൾ ….
താലി ആ കഴുത്തിലേക്ക് ചേർത്ത് വെക്കുമ്പോൾ ഒരു നിമിഷം മനുവിന്റെ കണ്ണുകൾ അവളിൽ മാത്രം തങ്ങി നിന്നു…..
ഒരു നുള്ള് സിന്ദൂരം സീമന്ത രേഖയിൽ ചാർത്തി……
💫💫💫💫💫💫💫💫💫💫💫💫💫
വിവാഹ ശേഷം ചെറിയൊരു സദ്യ മേലെപാട്ട് തറവാട്ടിൽ ഒരുക്കിയിരുന്നു….
താലി കെട്ടിന് ശേഷം ഒരിക്കൽ പോലും മനു അവളെ ശ്രദ്ധിച്ചില്ല….. അത് സൗപർണികയിൽ നോവുണർത്തി….. ഒരുമിച്ചിരുന്നു സദ്യ കഴിക്കുമ്പോൾ പോലും അവനിൽ ഒരു മാറ്റാവുമുണ്ടായില്ല….. അവനെ വളരെ ആസ്വസ്ഥനായി കാണപ്പെട്ടു…..
പിന്നീട് അവനെ ശ്രദ്ധിക്കാൻ മുതിർന്നില്ല സൗപർണിക
ആ സമയം കൊണ്ട് കുറച്ച് പേരെയൊക്കെ പരിചയപ്പെട്ടവൾ….
മകളുടെ കൈ ചേർത്ത് പിടിച്ച് നടക്കുന്ന മനുവിന്റെ അമ്മയെ കണ്ടപ്പോൾ കനകയുടെ മനസ്സിലും ഒരു തണുപ്പ് വീണു……
അച്ഛനും മനുവിന്റെ അച്ഛനും സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം തന്റെ കാര്യത്തിലുള്ള വേവലാതികൾ ആയിരിക്കുമതെന്ന്…..
മേലെപ്പാട്ട് തറവാട്ടിനടുത്തു തന്നെ ആയിരുന്നു മനുവിന്റെ വീട്…. ഗൃഹ പ്രവേശനത്തിനുള്ള സമയമായപ്പോൾ എല്ലാവരും അങ്ങോട്ട് പോകാനുള്ള ഒരുക്കങ്ങൾ കൂട്ടി…. അച്ഛനെയും അമ്മയെയും വിച്ചുവിനെയും ചേർത്തു പിടിച്ച് കരഞ്ഞു സൗപർണിക….
മൂന്ന് ദിവസമേ മനുവിന്റെ തങ്ങേണ്ടെങ്കിലും ആ വിരഹം പോലും അവൾക്ക് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല…. മനുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ സൗപർണികയുടെ കണ്ണുകൾ അവളുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും പിന്തിരിഞ്ഞു നോക്കികൊണ്ടിരുന്നു….
ഉഷയുടെ കൈയിൽ നിന്ന് നിലവിളക്ക് വാങ്ങി മനുവിന്റെ വീട്ടിലേക്ക് കാലെടുത്തു വെച്ചവൾ…. കൂടെ മനുവും ഉണ്ടായിരുന്നു…
മുൻപോട്ട് നടക്കുമ്പോൾ സാരിയിൽ തട്ടി വീഴാണൊരുങ്ങിയ അവളെ ചേർത്ത് പിടിച്ച് നിർത്തി സാരി ഉയർത്തി കൊടുത്തു മനു….
ഇത്ര നേരവും ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കാത്ത അവന്റെ ഈ പ്രവർത്തി അവളിൽ അല്പം ആശ്വാസം ഉളവാക്കി…..
മനുവിന്റെ കൂടെ പൂജമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു….മനുവും അവളെ ചേർന്ന് നിന്നു…… രണ്ടുപേരുടെയും ഉള്ളിൽ ഒരേ പ്രാർത്ഥന ആയിരുന്നു
ശെരിയായ ദിശയിലേക്ക് തുഴയാനവണെ എന്ന അവരുടെ ആവശ്യം ദേവി ഒരു പുഞ്ചിരിയോടെ ഇരുകൈ നീട്ടി സ്വീകരിച്ചു………
ആ ദിശ ഇനി അവർ ഒരുമിച്ചുള്ളതാണോ അതോ പുതിയ ആൾക്കാരുടെ കടന്ന് വരവിന്റെ ആണൊ എന്ന് ദേവിക്ക് മാത്രം അറിയാം
തുടരും

by