25/04/2026

വിവാഹമോചനം : ഭാഗം 09

രചന – സുധീ മുട്ടം

നന്ദിനിക്കുട്ടി തല മെല്ലെ തല ചരിച്ചു നോക്കി… ആനന്ദൻ വാതിക്കൽ നിറ മിഴികളോടെ നിൽക്കുന്നതു കണ്ടു പതിയെ എഴുന്നേറ്റു.അയാൾ അകത്തേക്ക് കയറി വന്നു..

“അങ്കിൾ…”

“പറ മോളെ…

സന്തോഷത്തോടെ ചോദിച്ചു…

” ശരിക്കും ആന്റിക്ക് എന്താ പറ്റിയത്…

അയാളിലേക്ക് മിഴികൾ ഉറപ്പിച്ചു… ആനന്ദിന്റെ കണ്ണ് തുളസിയിൽ ആയിരുന്നു..

“തുളസിക്ക് എപ്പോഴും സങ്കടമായിരുന്നു മോളേ..ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ…എന്നിൽ നിന്ന് പലപ്പോഴും അവൾ സങ്കടം മറച്ചു വെയ്ക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് അവളെ മനസിലാകുമായിരുന്നു..ഒന്നും ചോദിച്ചു ഞാൻ വിഷമിപ്പിക്കാറില്ല.പക്ഷേ അവൾക്ക് ശരിക്കും കുറ്റബോധമായിരുന്നു.അവളുടെ കുഴപ്പത്താലാണു പ്രസവിക്കാൻ കഴിയാത്തതെന്ന്…

അയാളിൽ നിറഞ്ഞ വേദന മെല്ലെ നന്ദിനിയിലേക്കും പടർന്നു…

” സങ്കടം കൂടിയതിലുളള വിഷമത്താൽ വന്ന സ്ട്രോക്ക് ആണ്…

“അങ്കിൾ വിഷമിക്കാതെ.. നമുക്ക് ആന്റിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാം”

നന്ദിനിക്കുട്ടി അയാൾക്ക് ധൈര്യം പകർന്നു…

“എനിക്കൊന്നും വേണ്ട മോളേ…തുളസിയൊന്നു നടന്നു കണ്ടാൽ മതി…

ഭാര്യയോടുളള സ്നേഹം മിഴികളിൽ തെളിഞ്ഞു…

” നമുക്ക് ഒരുമിച്ച് ശ്രമിക്കാം അങ്കിളേ….

“മതി മോളെ…മോളുടെ വാക്കുകൾ തന്നെ സന്തോഷമാണ്…

നന്ദിനിക്കുട്ടി എല്ലാം മറന്നു പുഞ്ചിരിച്ചു…

തുളസിയെ പരിചരിക്കാൻ രണ്ടു സ്ത്രീകളെ നിർത്തിയിരുന്നു…സമയം പോലെ അയാളും കൂടെ കാണും…

” എനിക്ക് ജോലിയൊന്നും വേണ്ടാ അങ്കിളേ..ഞാൻ ആന്റിയുടെ കൂടെ കഴിഞ്ഞോളാം…

നന്ദിനിയുടെ വാക്കുകൾ ആനന്ദനെ സന്തോഷിപ്പിച്ചു.. എങ്കിലും പറഞ്ഞു..

“ജോലി വേണ മോളേ..എത്രയൊക്കെ സമ്പത്ത് ഉണ്ടായാലും സ്വന്തമായി ഒരു ജോലിയിൽ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ അതൊന്ന് വേറെയാണു..മോൾ രണ്ടു ദിവസം കഴിഞ്ഞു ജോലിക്ക് കയറിക്കോളൂ..രണ്ടു മണിക്കൂർ ക്ലാസ് എടുത്തിട്ട് തിരികെ വന്നോളൂ..പ്രശ്നം തീർന്നൂലൊ…

കൂടുതൽ ആലോചിച്ചപ്പോൾ അങ്കിൾ പറഞ്ഞതാണു ശരിയെന്ന് തോന്നി…സ്വന്തമായി ഒരു ജോലി ഇല്ലാത്തതിന്റെ കുറവ് എപ്പോഴും ഉണ്ണിയേട്ടന്റെ കൂടെ ജീവിക്കുമ്പോൾ തോന്നിയിരുന്നു…

” മോളുവാ..അച്ഛനും അമ്മയും കാത്തിരിക്കുവാ..ഊണു കഴിക്കാം…

അയാൾക്ക് പിന്നാലെ അവളും ഇറങ്ങി…ഡൈനിങ്ങ് റൂമിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടു…

“ഞാൻ ആന്റിയുടെ മുറിയിൽ ആയിരുന്നു അച്ഛാ..

“മോള് വേണം ആന്റിയെ പഴയ സ്ഥിതിയിലെത്തിക്കാൻ…

” ഞാനേറ്റു അച്ചാ…

സന്തോഷത്തോടെ പുഞ്ചിരി തൂകി…ബാലന്റെയും ഉമയുടെയും കണ്ണുകൾ നിറഞ്ഞു.. അവിടെ നിന്ന് വന്നതിനെക്കാൾ നല്ല മാറ്റമുണ്ട് നന്ദിനിക്കുട്ടിക്കെന്ന് മനസ്സിലായി…

ഊണു കഴിച്ചു മുറിയിലേക്ക് പോയി..ജനാല തുറന്നിട്ടതും സുഖമുള്ളൊരു കാറ്റ് അകത്തേക്ക് ഇരച്ചു കയറി…

അവൾ പതിയെ കിടക്കയിലേക്ക് കിടന്നു… മെല്ലെ മിഴികളിൽ മയക്കം തഴുകി..അങ്ങനെ കിടന്നു ഉറങ്ങിപ്പോയി…എഴുന്നേൽക്കുമ്പോൾ അഞ്ചരയായി..നല്ല യാത്രാ ക്ഷീണം ഉണ്ടായിരുന്നു…

മുറിയോട് ചേർന്നു അറ്റാച്ച്ഡ് ബാത് റൂം ഉണ്ട്…അവിടെ കയറി ഫ്രഷായി.. ബാഗിൽ നിന്നും ഡ്രസുകൾ എടുത്ത് ദാവണി ധരിച്ചു…

“മോൾ നല്ല ഉറക്കമായിരുന്നു…വിളിക്കണ്ടാന്നു കരുതി…

ഉമ മുറിയിലേക്ക് കയറി വന്നു…

” എല്ലാം മറന്നു നന്നായിട്ടൊന്ന് ഉറങ്ങി അമ്മേ…

അവർക്ക് സന്തോഷമായി… മകളിൽ മാറ്റത്തിന്റെ തുടക്കം കാണാൻ കഴിഞ്ഞു..

“വാടീ ചായ കുടിക്കാം‌…

അമ്മക്കൊപ്പം താഴേക്കു ചെന്നു…

” അച്ഛനും അങ്കിളും എവിടെ അമ്മേ”

“കുറെ നാളായില്ലേ രണ്ടു കൂടി ഒരുമിച്ച് കണ്ടിട്ട്…ഒന്നു കറങ്ങാനിറങ്ങി ഇരുവരും..

അമ്മ നൽകിയ ചായ മെല്ലെ ഊതി കുടിച്ചു അവൾ എഴുന്നേറ്റു..

” അമ്മ വരണുണ്ടോ ആന്റിയുടെ മുറിയിലേക്ക്…

“വരാം മോളേ…

ചായ കുടിച്ചിട്ട് ഇരുവരും എഴുന്നേറ്റു പച്ച മരുന്നിന്റെ ഗന്ധം നിറഞ്ഞ മുറിയിലെത്തി.. തുളസി മയക്കത്തിലായിരുന്നു…

ഉമയുടെ മനസ്സിലൊരു നീറ്റലുണ്ടായി..വന്നു കഴിഞ്ഞാൽ കൊച്ചു കുട്ടികളെ പോലെ പിന്നാലെ കാണും എടീ ഉമക്കുട്ടി എന്നു പറഞ്ഞു..

” എടീ നീയങ്ങു ക്ഷീണിച്ചല്ലോടീ..ഒന്നും കഴിക്കില്ലേടീ …

എന്നൊക്കെ ചോദിച്ച ശേഷം പിടിച്ചിരുത്തി കഴിപ്പിക്കും‌‌..വയറ് നിറഞ്ഞെടീന്ന് പറഞ്ഞാലും വിടില്ല…

ഓർമ്മകളിൽ കണ്ണുകൾ നനഞ്ഞു ഒഴുകി…കൂട്ടുകാരിയും അതുപോലെ കൂടപ്പിറപ്പ് ബന്ധ്വും ആയിരുന്നു..

“അമ്മ കരയാതെ…കുറച്ചു നാൾക്കുള്ളിൽ പഴയ പ്രസരിപ്പ് നിറഞ്ഞ നമ്മുടെ പഴയ തുളസി ആന്റിയായി..കണ്മുന്നിൽ നിർത്തി തരാം…

ഉമയുടെ കണ്ണുകൾ തിളങ്ങി….

നന്ദിനികുട്ടിയിലൂടെ തുളസി പഴയപോലെ തിരിച്ച് വരട്ടെ…രണ്ടു പേരുടെയും ദുഖം മാറട്ടെ.. നനഞ്ഞ മിഴികൾ അവരൊപ്പി…

💜💜💜💜💜💜💜💜💜💜💜💜💜💜

രണ്ടു ദിവസം കഴിഞ്ഞു നന്ദിനി ആനന്ദനൊപ്പം സ്കൂളിലേക്ക് പോയി…മലയുടെ ചരിവ് പ്രദേശത്താണു സ്കൂൾ… സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാനായി പണി കഴിപ്പിച്ച സ്കൂൾ… ഗവണ്മെന്റിന്റെ കീഴിലാണ്… എന്നാലും മേൽ നോട്ടങ്ങൾ മുഴുവനും ആനന്ദനിലാണ്…

ടീച്ചേഴ്സ് റൂമിൽ കയറി എല്ലാവരെയും പരിചയപ്പെട്ടു…ആനന്ദനാണു അവളെ എല്ലാവർക്കും പരിചയപ്പെടുത്തിയത്..

” ഇതാണ് നന്ദിനി എന്ന നന്ദിനിക്കുട്ടി.. എനിക്ക് മകളാണു…നാളെ മുതൽ നിങ്ങളുടെ കൂടെ കാണും..

നന്ദിനിക്കുട്ടിക്ക് സന്തോഷമായി…ജീവിതത്തിലെ രണ്ടാം ജന്മം…

“മോളേ രണ്ടാം ക്ലാസിന്റെ ചാർജ് നിന്നെ ഏൽപ്പിക്കുവാ…എല്ലാം സാധാരണക്കാരുടെ മക്കളാ പഠിക്കുന്നത്…സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറച്ചു ഗ്രാമീണ വാസികൾ…

അയാളുടെ വാക്കുകൾ അവളിലൊരു തണുപ്പ് വീഴ്ത്തി….ഇനിയുള്ള ജീവിതം ഇവിടാണു..അച്ഛനും അമ്മക്കും ഒപ്പം തുളസിയാന്റിക്കും അങ്കിളിനും കൂടിയും നിഷ്കളങ്കരായ ഗ്രാമവാസികളുടെ കുരുന്നുകൾക്കും ആയിട്ട് നന്ദിനിക്കുട്ടി ശേഷിച്ച ജീവിതം മാറ്റിവെച്ചു…

തുടരും…