രചന – വൈദേഹി വൈഗ
“ഞാൻ എന്ത് ചെയ്തിട്ടാ ദേവേട്ടാ എന്നോടീ ദേഷ്യം..” “അവളുടെ അനിയത്തി ആയി പോയത്… എന്റെ നന്ദയെ ഇല്ലാതാക്കിയ പിശാചാണ് അവള്… ” ദേവേട്ടന്റെ ഈ ഒരു പ്രതികരണം എന്നേ വല്ലാത്തൊരു സങ്കടത്തിൽ ആക്കി… “ചെന്ന് പറഞ്ഞേക്ക് നിന്റെ അച്ഛനോട്.. മനയ്ക്കലെ പെണ്ണിനെ ദേവന് വേണ്ടാന്ന്.. ഇനി ഈ വിവാഹത്തിന് താല്പര്യം ഇല്ല ന്ന്… ” ഒന്നും മിണ്ടാതെ ഞാൻ കുളക്കടവിൽ നിന്നു പുറത്തേക്കു നടന്നു… നേരെ ദേവിടെ നടയിലേക്.. കരഞ്ഞു പ്രാർത്ഥിച്ചു… ചേച്ചീടേം ദേവേട്ടന്റെയും ഇടയിൽ കിടന്നു ഉരുകി തീരാൻ വയ്യ…. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ ദേവി….
അവിടുന്ന് ഇറങ്ങിയപ്പോഴും മനസ്സ് ശാന്തം അല്ലായിരുന്നു… ഇനി അച്ഛനോട് ഞാൻ എന്ത് പറയും…. മന അടുക്കുംതോറും മനസ്സിലെ ആതി കൂടി കൂടി വന്നു.. ഉമ്മറത്തു തന്നെ അച്ഛനും വല്യമ്മാമയും ഇരിക്കുന്നുണ്ടായിരുന്നു… “എന്താ മോളേ.. നിങ്ങള് രണ്ടാളും ഒന്നിച്ചല്ലേ പോയെ.. പിന്നെന്താ വരുമ്പോൾ രണ്ടും രണ്ടു നേരത്ത് വന്നേ… ” “ഏയ്യ് ഒന്നുല്ല വല്ല്യമാമേ…” “എന്ത മോളേ നിന്റെ മുഖം വല്ലതിരക്കണെ… അമ്പിളിയും ഒന്നും മിണ്ടാതെ കയറി പോയല്ലോ… ” “ഒന്നുല്ലച്ഛാ… ഞാൻ മുകളിലോട്ട് ചെല്ലട്ടെ… ”
മുകളിലേക്ക് ചെന്നപ്പോൾ അമ്പിളി ചേച്ചി മുറിയിൽ കയറി വാതിലടച്ചിട്ടു കണ്ടു…. “ചേച്ചി… ചേച്ചി … വാതിലു തുറന്നെ… ” ഇവളെന്താ വാതിലു തുറക്കാത്തെ …. “തുറക്ക് ചേച്ചി… ഞാനാ വിളിക്കണേ.. യാമി….. ” ചേച്ചി വന്നു വാതിലു തുറന്നു.. കണ്ണൊക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട്…. അവള് കട്ടിലിൽ ചെന്നിരുന്നു.. അരികത്തായി ഞാനും… “പോട്ടെടാ.. നി കരയല്ലേ… ഒന്നും മനഃപൂർവം അല്ലലോ… പറ്റിപോയതല്ലേ… ദേവേട്ടനെ ഞാൻ പറഞ്ഞു മനസിലാക്കാം… ”
“ഇല്ല യാമി… ഇനി ഒരിക്കലും ദേവേട്ടനെ എനിക്ക് കിട്ടില്ല എന്ന് നല്ല ബോധ്യം ണ്ട്… ” അതിനൊരു ഉത്തരം എന്റെ കൈയ്യിൽ ഇല്ലായിരുന്നു…. ദേവേട്ടൻ ഇനി ഒരിക്കലും ഇവിടുള്ള ആരെയും അംഗീകരിക്കില്ല… “അമ്പിളി…… ” വല്ല്യമാമേടെ അലർച്ച കേട്ടു ഞങ്ങള് രണ്ടാളും ഞെട്ടി…. ദേഷ്യം വന്നു തിളക്കുകയാണ് വല്ല്യമാമ… ഈശ്വരാ എന്താ ഇപ്പൊ പെട്ടന്ന് ഇങ്ങനെ… “ഇവിടെ വാടി… ” വല്ല്യമാമ ചേച്ചിടെ മുടിക്ക് കുത്തി പിടിച്ചു അവിടുന്ന് പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ട് പോയി… “ആഹ്.. വിടച്ഛാ…. ” “ചേച്ചിയെ വിട് വല്ല്യമമേ.. എന്താ ഇപ്പൊ ഇങ്ങനെ….” “ഏതോ ഒരുത്തനു വേണ്ടി ഒരു പെണ്ണിനെ ഇല്ലാതാക്കിയ ഇവളിനി ഈ മനയ്ക്കൽ നിൽക്കണ്ട.. ഇറങ്ങി പോട്ടെ അശ്രീകരം…. ”
വല്ല്യമാമ ചേച്ചിയെ പിടിച്ചു പുറത്തേക്കു തള്ളി… “ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്ന്…. ” “വല്ല്യമാമ എന്തൊക്കെയാ ഈ പറയണേ.. ചേച്ചി എന്ത് ചെയ്തുന്നാ… ” ഞെട്ടല് മറച്ചു വച്ചു ഞാൻ വല്ല്യമാമയോട് ചോദിച്ചു… “നി എന്റെ മുന്നിൽ അഭിനയിക്കേണ്ട യാമി… എല്ലാം.. എല്ലാം ഞാനറിഞ്ഞു…. ” ഈശ്വരാ.. എന്തൊരു പരീക്ഷണം ആണിത്… വല്യമ്മാമയ്ക്കരികെ നിസഹായനായി നിൽക്കാനേ എന്റെ അച്ഛന് ആയുള്ളൂ…. അമ്മായി ആണെങ്കിൽ വല്യമ്മാമയെ എതിർക്കാൻ ആവാതെ കരയുന്നെ ഉള്ളു…
“പറ വല്ല്യമ്മാമേ.. എന്താ.. എന്താ പ്രശ്നം… ” “ദേവൻ വിളിച്ചു ഇങ്ങട്… എല്ലാം എല്ലാം പറഞ്ഞു…. ” ദേവേട്ടൻ ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഞാൻ കരുതിയില്ല… ഇവിടേക്ക് വിളിച്ചു പറയേണ്ടിയിരുന്നില്ല… ചേച്ചിയെ വല്ല്യമാമാ ഇനി മനയ്ക്കല് നിൽക്കാൻ സമ്മതിക്കില്ല…. “പോന്നു പോലെ നോക്കി വളർത്തിയ മോള് ഒരു കൊലപാതകിയായി മുന്നിൽ നിൽക്കുന്നത് കാണാൻ വയ്യ എനിക്ക് … പോയിക്കോ നി… എവിടേക്കാണെന്നു വച്ചാൽ… എനിക്കിങ്ങാനൊരു മകളില്ല ഇനി…. ” അന്നാദ്യമായി വല്യമ്മാമ കരയുന്നത് ഞാൻ കണ്ടു…
ചേച്ചിയാണെങ്കിൽ മറുത്തൊന്നും പറയാൻ ആവാതെ ഒരു പ്രാന്തിയെ പോലെ മുറ്റത്തു ഇരിക്കുന്നു…. “ചേച്ചിയെ വിളിക്ക് മാമേ… ഇതിപ്പോ നമ്മളല്ലേ അറിഞ്ഞുള്ളു… വെറുതെ നാട്ടുകാരെ അറിയിച്ചു പ്രശ്നം ആക്കണ്ട…. ” ഞാൻ കരഞ്ഞു പറഞ്ഞിട്ടും ചേച്ചിയെ തിരികെ വിളിക്കാൻ മാമ തയ്യാറായില്ല… ദേഷ്യത്തോടെ വല്ല്യമാമ അകത്തേക്ക് പോയി.. പിന്നാലെ അമ്മായിയും…. “അച്ഛാ.. അച്ഛനെങ്കിലും ചേച്ചിയെ വിളിക്ക്… അവള്ടെ സമനില തെറ്റിയ പോലെയാ ഇപ്പൊ… കൂടുതൽ എന്തേലും ആവും മുന്നേ അവളെ വിളിക്ക് അച്ഛാ… ”
അച്ഛൻ മുറ്റത്തിറങ്ങി… ചേച്ചിയെ പിടിച്ചു എഴുന്നേൽപ്പിച്ചു…. “ചെറിയച്ഛാ….” ന്ന് വിളിച് ചേച്ചി അച്ഛനെ കെട്ടി പിടിച്ചു കരഞ്ഞു. ഞാൻ ചേച്ചിയെയും കൂട്ടി റൂമിലേക്ക് ചെന്നു.. അവൾ കട്ടിലിൽ കിടന്നു പൊട്ടി കരഞ്ഞു… ഒന്ന് ആശ്വസിപ്പിക്കാൻ പോലും എനിക്കായില്ല… എന്റെ കണ്ണും നിറഞ്ഞൊഴുകി… ഞാൻ എന്റെ റൂമിലേക്ക് ചെന്നു…. ഫോൺ എടുത്തു ദേവേട്ടനെ ഒന്ന് വിളിച്ചു… ആദ്യമൊന്നും ഫോൺ എടുത്തില്ല… കട്ട് ആക്കികൊണ്ടിരുന്നു… അവസാനം നിവർത്തിയില്ലാതെ ദേവേട്ടൻ ഫോൺ എടുത്തു… “എന്താടി… നീയും ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതല്ലേ… എന്നിട്ടെന്തിനാ വിളിച്ചോണ്ടിരിക്കുന്നെ… ”
“ഇല്ല എനിക്ക് പറയാനുള്ളത് കേട്ടെ പറ്റു” മറുതലയ്ക്ക് മറുപടി ഒന്നുല്ല.. ഞാൻ പിന്നെയും തുടർന്നു… “നിങ്ങള് എന്ത് പണിയാ കാണിച്ചതെന്ന് വല്ല ബോധവും ഉണ്ടോ… എന്തിനാരുന്നു ഒക്കെയും ഇവിടേക്ക് വിളിച്ചു പറഞ്ഞത്…. ” ” പിന്നെ പറയാത്തെ… നീയും ആയിട്ടുള്ള വിവാഹത്തിന് ഞാൻ സമ്മതിച്ചതല്ലേ.. അതിൽ നിന്നു പിന്മാറുന്ന കാര്യം നിന്റെ അച്ഛനെ വിളിച്ചു പറയണം ന്ന് തോന്നി… കൂട്ടത്തിൽ നിന്റെ ഏച്ചി കാണിച്ച നെറികേടിനെ പറ്റിയും… ” “ഒക്കെ സമ്മതിക്കുന്നു.. എന്ന് വച്ചു വീട്ടിലേക്കു വിളിച്ചു പറയേണ്ട കാര്യം ഇല്ല.. ഒരച്ഛന്റെ മകളെ കുറിച്ചുള്ള സ്വപ്നങ്ങളെയാ നിങ്ങള് ഇല്ലാതാക്കിയേ…. ”
“ഇത് പോലെ ഒരച്ഛന്റെ മോളെയാ നിന്റെ ചേച്ചി ഇല്ലാതാക്കിയേ എന്ന് മറക്കണ്ട….ദൈവം ആയിട്ടാ എന്നേ ആ സമയം കുളക്കടവിൽ എത്തിച്ചത്.. അത് കൊണ്ട് ഇത്രയും വലിയൊരു ചതിയെ പറ്റി അറിയാൻ കഴിഞ്ഞു .. ” “ഒക്കെയും കഴിഞ്ഞിട്ട് കൊല്ലം കൊറേ ആയില്ലേ… അതും മനപ്പൂർവം അല്ലാലോ.. സംഭവിച്ചു പോയതല്ലേ… ” “ഹ്മ്മ്.. നിനക്ക് അങ്ങനൊക്കെ പറയാം യാമി.. എനിക്ക് നഷ്ട്ടപെട്ടത് എന്റെ ജീവനെയാ…. ” ജീവൻ… എന്തോ അത് കേൾക്കുമ്പോ ദേഷ്യം വരുന്നു…. “കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി ഇതൊന്നും നാട്ടുകാരെ അറിയിക്കാൻ നിൽക്കണ്ട.. ആ പാവത്തിന്റെ ജീവിതം തകർക്കരുത്… ” “ഒരു പെണ്ണിനെ ഇല്ലാതാക്കിയിട്ട് അവളിനി എന്തിനു ജീവിക്കണം… ”
“ഞാൻ ഫോൺ കട്ട് ചെയ്യുവാ… അവസാനം ആയിട്ടു ഒന്നുടെ പറയുവാ.. പറ്റുമെങ്കിൽ എന്റെ ചേച്ചിയെ ദേവേട്ടൻ സ്വീകരിക്കണം… വര്ഷങ്ങളായി ദേവേട്ടനെ മനസ്സിലിട്ടു നടക്കുവാ അവള്… ” “നാണം ഇല്ലേ യാമി ചേച്ചിക്ക് വേണ്ടി എന്നോടിങ്ങനെ സംസാരിക്കാൻ… ചേ… ” ഇത്രയും പറഞ്ഞു ദേവേട്ടൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു.. എനിക്ക് ദേവേട്ടൻ എന്ന് വച്ചാൽ ജീവൻ ആണു… എന്നേക്കാൾ ഒരായിരം ഇരട്ടി ഞാൻ ദേവേട്ടനെ സ്നേഹിക്കുന്നുണ്ട്… എന്നാൽ ചേച്ചി… അവള് പത്തു വര്ഷമായിട്ട് ദേവേട്ടനെ കാത്തുനിൽക്കുന്നവളാ… അവളെ വിഷമിപ്പിച്ചിട്ട് എനിക്കൊരു ജീവിതം വേണ്ട… രാത്രി ചേച്ചിയെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും വരാൻ അവള് കൂട്ടാക്കിയില്ല..
“നി ഇങ്ങനെ പട്ടിണി കിടക്കല്ലേ ചേച്ചി.. വല്ല അസുഖവും വരും.. രാവിലെ മുതൽ ഒന്നും കഴിച്ചില്ലലോ… വാ എണീക്ക്” “എനിക്ക് വേണ്ട. നി ചെല്ല്… ” “വേണ്ടെങ്കിൽ വേണ്ട… ഞാനും കഴിക്കുന്നില്ല… ഞാൻ ഇന്ന് നിന്റെ കൂടെ ഈ മുറിയിൽ കിടന്നോളാം ചേച്ചി… ” “അത് വേണ്ട…. ” “വേണം… ഇന്ന്.. ഈ രാത്രി നിന്നെ ഞാൻ തനിയെ കിടത്തില്ല…. ” “നി പൊ യാമി.. എനിക്ക് തനിച്ചു കിടക്കണം.. മതിവരുവോളം ഒന്ന് കരയണം… നി ചെല്ല്…. ” ചേച്ചി എന്നേ പുറത്താക്കി വാതിൽ അടച്ചു..
ഞാൻ നേരെ ബാൽക്കണിയിൽ ചെന്നിരുന്നു… അളവറ്റ് കിടക്കുന്ന പാടവും അരികിൽ കൂടെ ഒഴുകുന്ന ആറും എന്റെ മനസിന് അൽപ്പം ആശ്വാസം നൽകിയെങ്കിലും അതൊക്കെയും താൽക്കാലികം മാത്രമായിരുന്നു…. കഴിഞ്ഞ കാര്യങ്ങളൊക്കെയും എന്നേ വല്ലാതെ പ്രാന്ത് പിടിപ്പിക്കുന്നു… നിലാവിനു പോലും അതിന്റെ വശ്യമായ സൗന്ദര്യത്തിനപ്പുറം ഒരു പിശാചിന്റെ ഭാവം ഉണ്ടെന്നു എനിക്ക് തോന്നി…
അവിടെ നിന്നും എണീറ്റു റൂമിൽ ചെന്നു കിടന്നു…. ദേവേട്ടൻ ഇനി എന്റെ ജീവിതത്തിൽ ഇല്ല എന്ന സത്യം ഒരിക്കലും എനിക്ക് ഉൾക്കൊള്ളാൻ ആകുന്നില്ല… കണ്ണുനീരിനെ പിടിച്ചു നിർത്താൻ എനിക്കായില്ല… തലയിണയിൽ മുഖം പൂഴ്ത്തി ഞാൻ പൊട്ടിക്കരഞ്ഞു… “മോളേ.. യാമി… മോളേ കതക് തുറക്ക്…” ഞാൻ അടുത്തിരുന്ന ഫോണിൽ സമയം നോക്കി.. എട്ടര കഴിഞ്ഞിരിക്കുന്നു… ഇന്നലെ ഉറങ്ങാൻ വൈകിയതിനാലാവണം രാവിലെ ഉണരാൻപറ്റാതിരുന്നത്… “മോളേ… ഒന്ന് വേഗം കതക് തുറക്ക്…. ” ഞാൻ മെല്ലെ കിടക്കയിൽ നിന്നെഴുനേറ്റു ചെന്ന് വാതിൽ തുറന്നു കൊടുത്തു… “എന്തിനാ അമ്മേ കിടന്നു ഒച്ചവെക്കുന്നെ…. ” എന്നും പറഞ്ഞു ഞാൻ അമ്മയെ നോക്കി.. അമ്മേടെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരിക്കുന്നു.. “എന്താ അമ്മേ.. അമ്മ ന്തിനാ കരയണെ…. ” ” മോളേ അത്….. ” “എന്താ അമ്മേ.. തെളിച്ചു പറ…. ” “നി വാ… അമ്മ പറയാം….” “ഇല്ല.. പറ.. എന്താ.. എന്താ പറ്റിയെ…. ”
അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു… അമ്മയുടെ മുഖത്ത് നിന്ന് അത് വായിച്ചെടുക്കാൻ പറ്റുന്നുണ്ട്… ഉള്ളിൽ വല്ലാത്തൊരു ഭയം കടന്നു കൂടിയിരിക്കുന്നു… അമ്മയുടെ കൈ തട്ടി ഞാൻ ഉമ്മറത്തേക്ക് ഓടി….
തുടരും……..

by