രചന – അഹം
“” അമ്മേ അപ്പു പോയോ? “”
ലഞ്ച് ബോക്സ് ബാഗിലെക്ക് വെച്ചുകൊണ്ട് അമ്മയോട് ചോദിച്ചു…….
“അവൻ ഇന്ന് നേരത്തെ ഇറങ്ങി….. വീടിനു മുൻപിലുള്ള റോഡിൽ പണി നടക്കുന്നുണ്ട്….. ഒരു മാസത്തോളം ഉണ്ടാകുമെന്നാ തോന്നുന്നേ … അടുത്ത മാസം തുടങ്ങും എന്ന മെമ്പർ കഴിഞ്ഞ ആഴ്ച പറഞ്ഞേ… പിന്നെ എന്താണാവോ നേരത്തെ തുടങ്ങിയെ…. റോഡൊക്കെ ആകെ വെട്ടിപോളിചിരിക്കുവാ….. അതിലെ വഴിപോകാൻ പറ്റില്ല… ബ്ലോക്ക് ചെയ്‌തെന്നാ അച്ഛൻ പറഞ്ഞെ…. അപ്പു ദേവകി ചേച്ചിടെ വീട് വഴി ആണ് പോയെ…… ഇനി കുറച്ചു ദിവസം ആ വഴി പോകേണ്ടി വരും…… നീയും ആ വഴി പൊക്കോ അമ്മു …… ദേവകിച്ചേച്ചിയെയും ഒന്ന് കാണാലോ….”
അതുകേട്ടപ്പോൾ എന്റെ നെഞ്ചോന്ന് പിടച്ചു….. കഷ്ടകാലം വരുമ്പോൾ എല്ലാം ഒരുമിച്ചാണല്ലോ എന്റെ മുത്തപ്പാ…..
ദേവകിയമ്മയുടെ മകളുടെ മകൻ ആണ് ഹരി എന്ന ഹരികൃഷ്ണൻ… ഇപ്പൊ ഈ കരിയും ദേവകി അമ്മയുമാണ് തറവാട്ടിൽ…. ഹരിയേട്ടന്റെ അച്ഛനും അമ്മയും അനിയൻ യദുവും അച്ഛന്റെ തറവാട് വീടിനടുത്തു വീട് വെച്ച് താമസിക്കുന്നു…… യദു എന്റെ കളികൂട്ടുകാരനാണുട്ടോ…… ഒരേ പ്രായം…. ഹരിയേട്ടൻ ഞങ്ങളെക്കാൾ മൂന്നുവയസ്സ് മൂത്തതാണ്
പണ്ടൊക്കെ എന്തിഷ്ടായിരുന്നുന്നോ എനിക്ക് ഹരിയേട്ടനെ…….. കളിക്കാൻ കൂടെ കൂട്ടും…. യദുവിനെ നോക്കുംപോലെ തന്നെ എന്നെയും നോക്കും…… ശെരിക്കും വല്ലാത്തൊരടുപ്പം ഉണ്ടായിരുന്നു മനസ്സിൽ……പിന്നെ എപ്പോഴോ വഴിപിരിഞ്ഞു പോയി ആ ആത്മബന്ധം……..
ഇപ്പൊ ആ വഴി പോകാറേ ഇല്ല….. ഇടയ്ക്ക് ദേവകിയമ്മ അമ്മയോട് പറയും എന്നെ കാണാൻ കൊതിയാവുന്നു….. പക്ഷെ അവർക്ക് അറിയില്ലലോ ആ വഴി വന്നാൽ ആ കരിയുടെ കൊതിയാവും തീരുക എന്ന്….
ഹ്മ്മ് എല്ലാം എന്റെ വിധി……
അച്ഛനും അമ്മയും അടുത്തില്ലാത്തതുകൊണ്ട് കരി ഇവിടെ കിടന്നങ്ങു ആർമാദിക്കുവാ…….. ദേവകി അമ്മയ്ക്ക് പ്രായമായി…. കേൾവിക്കുറവും കാഴ്ചക്കുറവും ഉണ്ട്……. അവിടെ എന്തുനടന്നാലും അവരൊന്നും അറിയില്ല……
വല്ലപ്പോഴും കാണാറുള്ള അവനെ ഇനി റോഡ് പണി കഴിയും വരെ ഡെയിലി കാണേണ്ടി വരുമോ മുത്തപ്പാ……… ഇന്ന് എന്തോ മീറ്റിംഗുണ്ട് എന്ന് പറഞ്ഞിരുന്നു…. വീട്ടിൽ ഉണ്ടാവില്ലായിരിക്കും…. അതാണൊരാശ്വാസം
ഞങ്ങളുടെ വീടിന്റെ ബാക്ക് സൈഡ് വഴി ഒരു വീടുകഴിഞ്ഞ് അടുത്ത പറമ്പ് ഹരിയേട്ടന്റെ ആണ്…. ആ പറമ്പിന്റെ അങ്ങേ അറ്റത്തു ആണ് വീട്…. ആ വീടിന്റെ മുൻപിലുള്ള റോഡ് പിടിച്ചാൽ പെട്ടെന്നു മെയിൻ റോഡ് എത്താം….. പണ്ടൊക്കെ അതായിരുന്നു എന്റെ സ്ഥിരം വഴി… ഇപ്പൊ വർഷങ്ങളായി ആ വഴി പോയിട്ട്…..
ഞാൻ വേഗം കാലുകൾ വലിച്ചു നടന്നു….. ഹരിയേട്ടന്റെ വീടുകഴിയും വരെ നെഞ്ചിൽ തീ ആണ്……. മുറ്റത്തൊന്നും ആരെയും കാണാൻ ഇല്ല……. ആളിവിടെ ഉണ്ടെങ്കിൽ മുറ്റം നിറയെ ആൾക്കാർ ആയിരിക്കും….. ആവശ്യക്കാർ ഒരുപാട് ആണ്….. രാഷ്ട്രീയക്കാരനാണലോ….. നല്ല ഒന്നാന്തരം വെള്ളിമൂങ്ങ…… വെള്ളേം വെള്ളേം ഇട്ടു നടകുനുണ്ടെന്നേ ഉള്ളൂ…. ഉള്ളൂ നിറയെ കറുപ്പാണ്…. പേര് പോലെ തന്നെ
ഹ്മ്മ് ഒരു കരി …. 😡……….
സമാധാനത്തോടെ മുന്പോട്ട് നടക്കുമ്പോഴാ ഒരു വിളി…..
“” അമ്മു ആണോ അത് “”
ശോ…… ഈ കിളവിക്ക് കണ്ണുകാണൂല എന്ന് ആരാ പറഞ്ഞെ….. പറഞ്ഞ ആൾക്കിട്ട് രണ്ടുപൊട്ടിക്കണം…….. ഞാൻ തിരഞ്ഞു നിന്ന് നല്ല ഇളി പാസാകികൊണ്ട് ചുറ്റും ഒന്ന് നോക്കി…… ഇല്ല…. ഭാഗ്യം……. ഒരു ദീർഘാശ്വാസം എടുത്ത് തല ഉയർത്തി നോക്കിയതും അയ്യോ എന്ന് പറഞ്ഞതും ഒരുമിച്ചാണ്…..
ദാ വരുന്നു വെള്ളേം വെള്ളേം ഇട്ട്….. എന്നെ നേരത്തെ കണ്ടെന്നുറപ്പാ….. ഒരു കള്ളച്ചിരി ഉണ്ട് ചുണ്ടിൽ…… ഹരിയേട്ടന്റെ മുറി മുകളിലാണ്… അവിടെ നിന്ന് നോക്കിയാൽ എന്റെ വീടും എന്റെ റൂമിന്റെ ജനലും ഒക്കെ വ്യക്തമായി കാണാം….. പക്ഷെ റൂമിലുള്ള ആളെ കാണണേൽ ബൈനോക്കുലർ വേണം…. അത് വേറൊരാശ്വാസം 😁…..
“” കുറെ ആയല്ലോ മോളെ ഈ വഴിയൊക്കെ കണ്ടിട്ട്…. ഞാൻ ലതയോട് പറഞ്ഞിരുന്നു മോളോട് ഇങ്ങോട്ടേക്കൊന്ന് വരാൻ….. എന്നെ മറന്നു പോയോ നീ….. വയസ്സായപ്പോ ഇപ്പൊ ആർക്കും വേണ്ട… ….. എന്റെ ഹരി മോൻ ഉള്ളതുകൊണ്ട് എങ്ങനെ ജീവിച്ചപോകുന്നു…… ഇടയ്ക്കൊക്ക ഇങ്ങോട്ടൊന്നു വന്നൂടെ മോളെ…….
ഞാൻ ഹരിയേട്ടനെ ഒന്ന് പാളി നോക്കി….. എന്നെ തന്നെ നോക്കി ഇരിപ്പുണ്ട്…..
ഹേയ് അതൊന്നുമല്ല ദേവകിയമ്മേ…. ജോലി തിരക്കായിട്ടാ….. വീട്ടിൽ എത്താൻ തന്നെ ഒരു നേരമാകും….. വീട്ടിൽ എത്തിയാലും തിരക്കാ…. നാളെ പഠിപ്പിക്കാനുള്ളത് തലേ ദിവസം നോക്കി വെക്കണം… ലെക്ചർ നോട്ട് തെയ്യാറാക്കണം…… മുടിഞ്ഞ പണി ആണ്…. എന്നാൽ അതിനൊത്തു ശമ്പളവും ഇല്ല “”
“” ഞാൻ എന്നാൽ പോകട്ടെ സമയം വൈകി…. ബസ്സ് മിസ്സാകും…. “””
ഞാൻ തിരിഞ്ഞു നടക്കുമ്പോഴേക്കും ഹരിയേട്ടന്റെ വിളി വന്നു
“” അമ്മു ഒന്ന് നിന്നെ “”
“” അമ്മുമ്മേ എന്റെ റൂമിൽ ടേബിളിന് മുകളിൽ ഒരു ഫയൽ ഉണ്ട്. അതൊന്നു എടുത്തുകൊണ്ടു വന്നേ…. അമ്മുന്റെ കൈയിൽ കൊടുക്കാനുള്ളതാ “”
ദേവകിയമ്മയോടായി പറഞ്ഞുകൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു….
ദേവകിയമ്മ പോയതും എന്റെ കൈ പിടിച്ച വലിച്ചു വീടിന്റെ പിൻവശത്തുള്ള ചുമരിനോടായി ചേർത്തുവെച്ച് കൈകൊണ്ടു ലോക്ക് ചെയ്തു……..
“” എങ്ങോട്ടാ ചേട്ടന്റ അമ്മികൂട്ടി ഓടിപ്പോകുന്നേ…… നിന്നെ വിശദമായി കാണാൻ വേണ്ടിയല്ലേ ചേട്ടൻ അടുത്തമാസം തുടങ്ങേണ്ട റോഡ് പണി കണ്ടവന്മാരുടെ കൈയും കാലുപിടിച്ചു ഇപ്പൊ തുടങ്ങിയത്…….. എന്നിട്ട് നീ ഇങ്ങനെ എന്നെ കാണുമ്പോൾ തന്നെ ഓടിയാലോ…… ചേട്ടൻ ഇതൊക്കെ ചെയ്തത് പൊന്നുമോളെ ഇങ്ങനെ ഡെയിലി രാവിലെ അടുത്ത് കാണാനല്ലേ…. ഇങ്ങനെ എന്റെ കൈക്കുള്ളിൽ ഒതുക്കാനല്ല….. “” എന്റെ മുഖത്തിനടുത്തേക്ക് വന്നു ഒരു കൈകൊണ്ട് എന്റെ കീഴ്ച്ചുണ്ട് ഞെരണ്ടി കൊണ്ട് പറഞ്ഞു
ഞാൻ ആ കൈക്കുള്ളിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചപ്പോൾ ഒരു കൈ എന്റെ ഇടുപ്പിൽ ചേർത്ത്കൊണ്ട് അമർത്തി പിടിച്ചു….. നിസ്സഹായയായി ഞാൻ അവനെ നോക്കി…….
ഇരയെ പിടിച്ച വേട്ടക്കാരന്റെ ചിരി….
ഞാൻ മുഖം വെട്ടിച്ചു…..
എന്റെ മുഖം പിടിച്ചു അവനു നേരെ തിരിച്ചു……
“”നമ്മൾ തമ്മിലുള്ള കരാറ് മറന്നുപോയോ എന്റെ അമ്മികൂട്ടി ….. മറന്നെങ്കിൽ ചേട്ടൻ ഓർമിപ്പിക്കാം “”
“”അമൃത എന്ന നീ ഇനി എനിക്ക് സ്വന്തമാണ്…. ഞാൻ കീ കൊടുക്കുന്ന പാവ….. എന്റെ മനസിനെയും ശരീരത്തെയും സുഖത്തിൽ ആറാടിക്കേണ്ട പാവ……. ഞാൻ പറയുന്നതേ നീ അനുസരിക്കൂ….. എന്റെ ആഗ്രഹങ്ങൾക്കൊത്തെ ജീവിക്കു….. ഇല്ലേൽ അറിയാലോ….. മോൾടെ അച്ഛൻ അങ്ങ് ജയിലിൽ കിടക്കും….. കൊലപാതക കുറ്റത്തിന്……. എന്റെ ഒറ്റ വാക്കിലാ അങ്ങേരു പുറത്തിറങ്ങി നടക്കുന്നത് ….. വേറെയും കുറെ ഉണ്ട് എന്റെ കൈയിൽ…… അറിയാലോ നിനക്ക്………അതുകൊണ്ട് മോൾ അങ്ങ് അനുസരിക്കുന്നതാ നല്ലത്……. “”‘
“”അച്ഛനെ രക്ഷിക്കാൻ എന്റെ കാലുപിടിച്ചപ്പോൾ പൊന്നുമോൾ എല്ലാം സമ്മതിച്ചതല്ലേ …. അതുകൊണ്ട് ഇനി ഞാൻ തൊടുമ്പോൾ മുഖം ഇതുപോലെ തിരിക്കാൻ പാടില്ല….. ഇങ്ങനെ അനങ്ങാതെ കൈക്കുള്ളിൽ നിൽക്കണം…..എനിക്ക് തൊടണം എന്ന് തോന്നുമ്പോൾ ഞാൻ തോടും…. എനിക്ക് കിസ്സ് അടിക്കണം എന്ന് തോന്നുമ്പോൾ കിസ്സ് അടിക്കും…. ദാ….. ഇതുപോലെ…… എന്ന് പറഞ്ഞ് എന്റെ കവിളിൽ ഒരു ഉമ്മയും അമർത്തി ഒരു കടിയും തന്നു…..””
വേദന കൊണ്ട് കണ്ണ് നിറഞ്ഞുപോയി….. അവന്റെ കൈകൊണ്ട് തന്നെ ആ കണ്ണുനീര് തുടച്ചു…..
കടിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല…… നീ എതിർത്തതുകൊണ്ടാ ഞാൻ വേദനിപ്പിച്ചത്…… നിന്നെ വേദനിപ്പിക്കാനല്ല സ്നേഹിക്കാനാ എനിക്ക് ഇഷ്ടം…… എന്നെ മുഴുവനായി ഉഴിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു…..
“” ഇതാണോ ഹരിയേട്ടാ ആ ഫയൽ “”
ഒരു കിളി നാദം കേട്ടപ്പോൾ അവൻ എന്നെ വിട്ടുമാറി വീട്ടുമുറ്റത്തേക്ക് നടന്നു….. പുറകെ ഞാനും…….
സിറ്റ് ഔട്ടിൽ ഒരു ഫയലും പിടിച്ചുകൊണ്ടു ഗീതു നിൽക്കുന്നുണ്ട്…
ഗീതു ഹരിയേട്ടന്റെ ഭാവി ഭാര്യ….. രണ്ടു വർഷം മുൻപേ ആണ് ഇവരുടെ റിലേഷൻ അറിഞ്ഞത്….. ഒരേ പാർട്ടിയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നവർ… ഒരേ ചിന്താഗതിയുള്ളവർ…… എപ്പോഴോ ആ അടുപ്പം പ്രണയമായി…..
പക്ഷെ എന്തിനു എന്നെ ഇവരുടെ ഇടയിലേക്ക് വലിച്ചിടുന്നു…. എല്ലാം ഓർക്കുമ്പോൾ കണ്ണും നെഞ്ചും അറിയാതെ നീറുന്നു…..
ഹ്മ്മ് എന്തേലും ആവട്ടെ…. സങ്കടപെട്ടാൽ അതിനെ നേരമുണ്ടാകൂ……
എന്തായാലും നനഞ്ഞു….. ഇനി കുളിച്ചു കയറാം…. ഞാൻ നാറും എന്നുള്ളതിന് ഇനി യാതൊരു സംശയവും വേണ്ട…..
എന്റെ മുത്തപ്പാ….. രക്ഷപെടാൻ ഒരു വഴി……. ഒരേ ഒരു വഴി… പ്ലീസ്….
മുകളിലേക്കു കൈകൂപ്പി മനസുകൊണ്ട് പ്രാർത്ഥിച്ചുകൊണ്ട് നീതുവിനെ ഒന്ന് നോക്കി….
സുന്ദരി…… ഇടുപ്പ് വരെ ഉള്ള മുടിയും പീലി കണ്ണുകളും ഉള്ള വെളുത്ത കൊലുങ്ങനെ ഉള്ള സുന്ദരി കൊച്ച്….. രണ്ടാളും നല്ല മാച്ച് ആണ്……
എന്നാലും ഇവളെയും അകത്തുവെച്ചുകൊണ്ടാണല്ലോ ഈ കാമദേവന്റെ അഭ്യാസപ്രകടനം…… എന്നോട് ഇങ്ങനെയെങ്കിലും ഇവളോട് എങ്ങനെയൊക്കെ ആയിരിക്കും എന്റെ മുത്തപ്പാ….. ഞാൻ ഒന്ന് തലക്കുടഞ്ഞു…..
ഗീതു എന്നെ ആകമാനം ചുഴിഞ്ഞു നോക്കുന്നുണ്ട്…..
“” നിങ്ങളെന്താ വീടിന്റെ പുറകു വശത്തു നിന്ന്…. ഇവളുടെ മുഖമെന്താ കരഞ്ഞപോലെ “”……
അടിപൊളി….. കാമുകിയുടെ ചോദ്യത്തിന് കാമദേവൻ തന്നെ ഉത്തരം കൊടുക്കട്ടെ… ഞാൻ എന്ത് പറയാനാ…. കാമുകൻ എന്നെ ചെറുതായി പീഡിപ്പിക്കാൻ നോക്കിയെന്നോ….. നീ എന്തിനു നിന്നുകൊടുതെന്നു ചോദിച്ചാൽ എന്തു പറയും…… കരിയെ ഒറ്റിയാൽ കരി എന്നെ ഒറ്റും…. അച്ഛനെ കുടുക്കും…… പിന്നെ വര്ഷങ്ങളായി ആരും അറിയാതെ കാത്തു വെച്ച രഹസ്യം കരി വിളിച്ചു പറയും…..
“”എന്തു പറ്റി അമൃത…. എന്താണേലും എന്നോട് പറ “”
ബെസ്റ്റ് ഇവളോട് പറഞ്ഞാൽ ഇപ്പൊ തന്നെ തീർപ്പാക്കി തരും പ്രശ്നം …… ആദ്യം ആ കമദേവനുവേണ്ടതെന്താന്ന് വെച്ചാൽ കൊടുക്കെന്റെ കൊച്ചേ…….
“”അവളുടെ ഒരു മോതിരം കാണാതായി… അത് തപ്പിയതാ ഞങ്ങൾ….. എന്തെ നിന്നോട് പറഞ്ഞാൽ നീ വാങ്ങികൊടുക്കുവോ…. ….””
ഹരിയേട്ടൻ ദേഷ്യത്തോടെ ഗീതുവിനോട് പറഞ്ഞുകൊണ്ട് ആ ഫയൽ വാങ്ങി എന്റെ കൈയിൽ തന്നു…….
“” സൂക്ഷിച് വെക്കണം…… നിനക്ക് വേണ്ടപ്പെട്ട രേഖകളാ…… “” ഗീതു കാണാതേ ഒരു കണ്ണിറുക്കി എന്നോട് പറഞ്ഞിട്ട് ആള് അകത്തേക്ക് പോയി….
“” എന്താടി ഇത്ര വേണ്ടപ്പെട്ട രേഖകൾ…. ശേ…. തുറന്നു നോക്കിയ മതിയായിരുന്നു…. ഞാൻ ഒന്ന് നോക്കട്ടെ… ഫയൽ ഇങ്ങു താ അമൃത…. “”
“” അത് തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും “” അകത്തു നിന്നുള്ള കമദേവന്റെ അശരീരി കേട്ട് ഗീതു ഓടി അകത്തു കയറി “”
എന്തായിരിക്കും ഇതിൽ…. ഇത്ര വേണ്ടപ്പെട്ടത്…… അറിയാതെ എന്റെ കൈ ഉയർന്നു…… തുറന്നു നോക്കിയ എന്റെ കണ്ണുകൾ നിറഞ്ഞുപോയി…. ഹൃദയം നുറുങ്ങുന്ന വേദന….. വേണ്ടായിരുന്നു….. ഒരു നിമിഷത്തെ എടുത്തുചാട്ടത്തിന്റെ ഫലം……
തല ഉയർത്തി നോക്കുമ്പോൾ ചിരിയോടെ മുൻപിൽ നിൽക്കുന്നു ഹരിയേട്ടൻ….
“” നീ മറന്നു പോയ സത്യങ്ങൾ …. മറന്നെന്നു അഭിനയിക്കുന്ന സത്യങ്ങൾ എല്ലാം ഞാൻ നിന്നെ ഇങ്ങനെ ഓര്മിപ്പിച്ചുകൊണ്ടിരിക്കും… “”
തിരിച്ചൊന്നും പറയാതെ ഫയൽ നെഞ്ചോടടുക്കി പിടിച്ചു ഞാൻ മുൻപോട്ട് നടന്നു…….
തുടരും

by