19/04/2026

നില : ഭാഗം 07

രചന – അഹാനിക അനു

“” നീ എങ്ങോട്ടാടാ കിച്ചു എന്നെ കൊണ്ട് പോവുന്നത് “” “” കിടന്നു പിടയ്ക്കാണ്ടേ ……. ഇങ്ങോട്ട് വന്നേ …. “” നന്ദുവിന്റെ കഴുത്തിലൂടെ കൈ ഇട്ട് റൂമിലേക്ക് കയറ്റി കിച്ചു ഡോർ ലോക്ക് ചെയ്തു ……… ” നീ എന്തിനാടാ ഡോർ ലോക്ക് ചെയ്യുന്നത്….. “” “” മിണ്ടരുത് പന്നി….. വാ തുറന്നാൽ ചവുട്ടി കൂട്ടി ആ സൈഡിൽ കിടത്തും ഞാൻ……. “” കിച്ചുവിന്റെ സംസാരം കേട്ടപ്പോൾ അത് താൻ ഒപ്പിച്ച എന്തിനോ ഉള്ള പണിയാണെന്ന് ഏറെ കുറെ നന്ദുവിന് മാനസിലായി………. “” നീ ആ കീ അവൾക്ക് കൊടുത്തിലേ…… “” തിരിഞ്ഞു നിന്ന് ഫോൺ ചാര്ജറിൽ കുത്തി കൊണ്ട് കിച്ചു ചോദിച്ചു….. “” ഓ അതാണോ….. അതൊക്കെ ഞാൻ എപ്പോളേ കോ………….. “” പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ കിച്ചു തല ചെരിച്ചൊന്ന് നോക്കിയപ്പോൾ ബാക്കി പറയാൻ കഴിഞ്ഞില്ല………… “” എപ്പോളാ കൊടുത്തത് ഈവെനിംഗ് അണോ.. “” തിരിഞ്ഞു നിന്ന് നെറ്റി ഒന്ന് തടവി കൊണ്ട് കിച്ചു ചോദിച്ചപ്പോൾ നന്ദു അറിയാതെ തന്നെ ആണെന്ന് തലയനക്കി………

“” അവളെന്നിട്ട് പോയത് വണ്ടിയിലാണോ…… “” “” നീ എന്തോന്നാ ഒരുമാതിരി പോലീസ്ക്കാർ ചോദ്യം ചെയ്യും പോലെ ചെയ്യുന്നത്…. അവൾ വണ്ടിയിലാണോ പോയത് എന്നൊന്നും ഞാൻ നോക്കിയില്ല……..എനിക്ക് അതല്ലേ പണി..”” അത്യാവശ്യം ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് എണീക്കാൻ നിന്ന നന്ദുവിന്റെ മേലേക്ക് കിച്ചു ചാടലും രണ്ടും കൂടി മലർന്നടിച്ചു കാട്ടിലിലേക്ക് വീണു ……….. പഴയ കാട്ടിലായതോണ്ട് വല്ലാത്തൊരു ഒച്ചയും വന്നു…… “” ടാ രണ്ടും കൂടി എന്തോന്നാ അവിടെന്ന് ചെയ്യുന്നേ………. വീട് പൊളിച്ചിടോ…. “” പുറത്തേക്ക് ഒച്ച കേട്ട് നില അവരുടെ ഡോറിൽ രണ്ട് മുട്ട് മുട്ടി ചോദിച്ചു….. “” ഒന്നുല്ല ഏടത്തി……. അത് ഇരുന്നതേനി but കുറച്ച് സ്ട്രോങ്ങ്‌ കൂടി പോയി…………. “” വിക്രമൻ മിക്കവാരും വീട് പോലിച്ചു തലയിൽ വീയ്ത്തും നിലാന്റി…ഒരു ചീത്ത പരഞ്ഞു വേഗം കിച്ചു സേട്ടനെ രസിക്കി….. “” അകത്തു നിന്ന് നന്ദു പറയുന്നത് കേട്ട് നിലയുടെ കൂടെ വന്ന പാറു അതിന്റെ ഇടയിൽ സ്കോർ ചെയ്യാൻ ഒന്ന് നോക്കി……..

നില ഒന്ന് നോക്കിയപ്പോൾ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു……. “”നിന്നേ മിക്കവാറും അവന്റെ കൈ കൊണ്ട് തന്നെ എടുത്ത് എറിയാൻ മതിയാവും…. ഇനി നന്ദു പറഞ്ഞതിൽ വല്ല സത്യവും ഉണ്ടാവോ ഈശ്വര..”” “” അതിന് നാൻ ഒന്നും സേയ്തില്ലല്ലോ…..”” “” ഇങ്ങനെ ആണ് പോവുന്നതെങ്കിൽ ഒന്നും ചെയ്യേണ്ടി വരൂല…… “” പറഞ്ഞു കൊണ്ട് നില അവളെയും പിടിച്ചു അവിടെ നിന്ന് പോന്നു ….. പെട്ടെന്ന് തന്നെ പാറു തിരിഞ്ഞു ഓടി ഡോറിന് വീണ്ടും രണ്ട് കോട്ടും കൂടി കൊടുത്തു………… “” വരാം ഏടത്തി……. “” ഉള്ളിൽ നിന്ന് കിച്ചു പറയുന്നത് കേട്ടപ്പോൾ കൈ കൊണ്ട് ചുണ്ട് പൊത്തി ഒന്ന് ചിരിച്ചു എന്നിട്ട് വേഗം നിലയുടെ എടുത്തേക്ക് ഓടി…….. നില ആണേൽ ഇത് എന്ത് കൂത്തേന്ന രീതിയിൽ അവളെ തന്നെ നോക്കി നിന്നു……. “” സുമ്മ…… “” കണ്ണൊന്നു ചിമ്മി കൊണ്ട് പാറു പറയുന്നത് കേട്ട് നില ചിരിച്ചു പോയി……….

കള്ള പന്നി ഈ കീ പിന്നെ നിന്റെ മറ്റവളത് അണോ………. “” നന്ദുവിന്റെ നെഞ്ചിൽ കയറി ഇരുന്നു കിച്ചു കീ പൊക്കി ചോദിച്ചപ്പോൾ നന്ദു ഒരു വളിഞ്ഞ ചിരി ചിരിച്ചു……… “” ടാ സത്യായിട്ടും എനിക്ക് ഇത് മറന്നു പോയതാ..”” “” എന്തോ എങ്ങനെ കേട്ടില്ല……. “” കിച്ചു ചെവിയിൽ കൈ വച്ചു ചോദിച്ചപ്പോൾ നന്ദു അവനെ മേൽ നിന്ന് ഉന്തി കിടക്കയിലേക്ക് തള്ളിയിട്ടു……….. “” ഇനി ഞാൻ ഒരു സത്യം പറയാം….. “” നല്ലോണം ഇരുന്ന് ടീഷർട്ടിന്റെ കൈ ഒക്കെ ഒന്ന് വലിച്ചു കയറ്റി കൊണ്ട് പറഞ്ഞു…….. കിച്ചു എന്താണെന്ന് അറിയാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നതും നന്ദു അവന്റെ കയ്യിൽ നിന്ന് കീ വാങ്ങി എഴുനേറ്റു ഓടി……… “” നീ പോടാ തെണ്ടി കീ നിനക്ക് തരാനും അവൾക്ക് കൊടുക്കാനും എനിക്ക് ഇപ്പോൾ സൗകര്യം ഇല്ല……. “” അത് പറഞ്ഞു കൊണ്ട് ഡോർ തുറക്കാൻ പോവുമ്പോളേക്കും നടുപ്പുറത്തു കിച്ചുവിന്റെ ചവുട്ട് വീണീരുന്നു……. “” ഹോ എന്നെ അങ്ങ് കൊല്ല് കിച്ചു നീ……. എന്തൊരു ചവുട്ടാടാ ചവുട്ടിയത്……… “” ഡോറിന്റെ സൈഡിൽ ഇരുന്ന് കൊണ്ട് നന്ദുപറയുന്നത് കേട്ട് കിച്ചു യാതൊരു ഭാവമാറ്റവും ഇല്ലാതെ തന്നെ കീ തരാൻ കൈ കൊണ്ട് കാണിച്ചു ……….

ഒന്ന് ആലോജിച്ചതിനു ശേഷം അവൻ കീ എറിഞ്ഞു കൊടുത്തു…….. അത് പോക്കറ്റിൽ ഇട്ട ശേഷം കിച്ചു കൈ കൊടുത്തു നന്ദു പിടിച്ചു എഴുന്നേറ്റു അപ്പോൾ തന്നെ കിച്ചുവിന്റെ തോളിലൂടെ കൈ ഇട്ട് റൂമിലൂടെ ചുമ്മാ അങ്ങോട്ട് ഇങ്ങോട്ടും നടന്നു………… “” അല്ല കിച്ചു ഇവിടെ എന്തൊക്കയോ കരിഞ്ഞു മണക്കുന്നുണ്ടല്ലോ……”” “” എന്ത് മണക്കാൻ……. “” “” ഒരു പ്രണയം……….. “” “” പാ……. ചെറ്റ വർത്താനം പറയുന്നോടാ തെണ്ടി..”” “” ആ….. ടാ…. കയ്യിന്ന് വിട്……… പ്രണയം എങ്ങനാടാ ചെറ്റ വർത്താനം ആവുന്നത്…… അത് നല്ലൊരു കാര്യമല്ലേ…….നിനക്ക് ഈ പ്രണയത്തിന്റെ ഒരു ട്രിക്ക് അറിയാഞ്ഞിട്ടാണ്……. “” “” ഓ എനിക്ക് അതിന്റെ ട്രിക്ക് ഒന്നും അറിയില്ല…… പ്രണയത്തിൽ phd എടുത്ത മുതൽ എന്റെ മുന്നിൽ നിൽക്കുന്നുണ്ടല്ലോ……… ഒരു വീട്ടിൽ ഒരു കോഴിയും ഒരു പ്രണയരോഗിയും മതി…..എനിക്ക് ഈ പേര് കേൾക്കുമ്പോളേക്കും കലിയിളകും…. “”

“” അയ്യേ നീ ഇപ്പോളും 10ത്തിൽ പഠിക്കുമ്പോൾ നിന്നേ തേച്ചോട്ടിച്ച പെണ്ണിനേയും ആലോജിച്ചിരിക്കാണോ……… ആ കൊച്ചു അപ്പോൾ 8ത്തിൽ എങ്ങാനും അല്ലായിരുന്നോ പഠിത്തച്ചത്…… വിവരമില്ലാത്ത പ്രായത്തിൽ ആ കുട്ടി എന്തേലും പറയുന്നത് കേട്ട് അത് തലയിൽ കയറ്റി നടന്ന നീ പൊട്ടൻ തന്നെ ……….. ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ സൗദര്യം ദൈവം നിനക്കും എനിക്കും വാരി കോരി തന്നിട്ടില്ലേ…….. “” നന്ദു പറയുന്നത് കേട്ട് കിച്ചു അവനെ ഒന്ന് നോക്കി നിന്നോടും പറഞ്ഞിട്ട് കാര്യം ഇല്ലെടാ എന്ന രീതിയിൽ…….ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോളേക്കും വീണ്ടും നന്ദു മുന്നിൽ കയറി നിന്നു…….. “” എന്താടാ……. “” “” നിനക്ക് എന്തായാലും ആ കീ കൊണ്ട് ഒരു ഉപകാരം ഇല്ല ഞാൻ എങ്കിലും അത് വച്ചു ഒന്ന് വളയ്ക്കാം കയ്യൊന്ന് നോക്കട്ടെടാ……. “” “” ദേ ഒരൊറ്റ വീക്ക് വച്ചു തന്നാലിണ്ടല്ലോ…..മുന്നിന്ന് മാറെടാ…. “” ഓ നീ ആ കീ കൊണ്ട് പോയി പുഴുങ്ങി തിന്ന്…. “” കിച്ചുവിന്റെ അലർച്ച കേൾക്കേണ്ട താമസം നന്ദു പിറുപിറുത് കൊണ്ട് മാറി നിന്നു…….. കിച്ചു അവനെ ഒന്ന് ഇരുത്തി നോക്കി പുറത്തേക്ക് ഇറങ്ങി………

“” നിന്റെ വണ്ടി എവിടെ “” ഭക്ഷണം കഴിക്കുമ്പോൾ ഗൗരവത്തിൽ അച്ഛൻ ചോദിക്കുന്നത് കേട്ട് ശ്രുതി കഴിക്കുന്നത് നിർത്തി തല പൊക്കി നോക്കി…… “” വണ്ടി കോളേജിൽ ഉണ്ട് കീ സീനിയർസിന്റെ എടുത്താണെന്ന് മാത്രം…… “” കൂസലില്ലാതെ പറഞ്ഞു കൊണ്ട് കഴിച്ച പ്ലേറ്റ് എടുത്ത് അവൾ കിച്ചനിലേക്ക് പോയി………തിരിച്ചു വന്ന് റൂമിലേക്ക് കയറി മേശയിൽ ചിതറി കിടക്കുന്ന ബുക്കുകളിൽ എം. ടി യുടെ മഞ്ഞ് കയ്യിൽ എടുത്തു….. ഒരുപാട് തവണ വായിച്ചതാണെങ്കിൽ കൂടി ഒരിക്കലും മടുക്കാതെ മനസിൽ കയറി കൂടിയതാണ് ഇത്….മലയാളിയെ കാത്തിരിപ്പിന്റെ സുഖവും ദുഃഖവും അനുഭവിച്ചു തന്ന നോവൽ ….. അതിന്റെ എടുത്ത് കണ്ട ഡയറിയിൽ വെറുതെ വിരലുകൾ കൊണ്ട് തഴുകി അതും കൊണ്ട് ബാൽക്കണിയിലേക്ക് പോയി……..മുന്നിലേക്ക് ഒരു ചെയർ കൂടി നീക്കി കാൽ അതിൽ കയറ്റി വച്ചു പുറത്തേക്ക് നോക്കി………..

മഴ ശക്തിയായി തന്നെ പെയ്യുന്നുണ്ട്….. മുന്നിലെ ചെറിയ റോഡിലൂടെ വേഗം വീട് എത്താനായി കുതിച്ചു പോവുന്ന വണ്ടികൾ … റോഡിന്റെ അപ്പുറം ചെറിയൊരു വയൽ ഉണ്ട്….. മഴ പെയ്യുന്നത്കൊണ്ട് അതിപ്പോൾ നിറഞ്ഞു നിൽക്കുന്നുണ്ട് ………… അച്ഛന്റെ നാടാണ് ഇത്….. പക്ഷെ അച്ഛൻ ഒരിക്കൽ പോലും ഇങ്ങോട്ട് വരാൻ താല്പര്യം കാണിച്ചിരുന്നില്ല എന്നതാണ് വാസ്തവം… ഇത് ഇപ്പോൾ തന്റെ നിർബന്ധത്തിനും വാശിക്കും വഴങ്ങിയാണ് കൊണ്ട് വന്നിരിക്കുന്നത്……. നഗരത്തിന്റെ ഒഴുക്കിൽ പെട്ടു പോയ തനിക്ക് ഈ പ്രകൃതി ഭംഗി ഒത്തിരി ഇഷ്ട്ടമാണ്……….. ഇങ്ങോട്ട് വന്നതിന്റെ നീരസം അച്ഛന്റെ മുഖത്ത് പ്രകടമായി കാണാം……. ഓരോന്ന് ആലോജിച്ചു കൊണ്ട് അവൾ പുസ്തകം വെറുതെ ഒന്ന് മറിച്ചു….. അതിൽ അവൾ അടിവരയിട്ട വാക്കിൽ കണ്ണുകൾ ഉടക്കി ….. “”ഓടി കിതച്ചും കാലിടറിയും അവസാനം നിങ്ങൾ ഇതിന് സമീപം എത്തിയിരിക്കും യുഗങ്ങൾക്ക് മുന്നേ നിങ്ങൾക്ക് വേണ്ടി രേഖപ്പെടുത്തിയ നിമിഷം…….” ഒന്ന് ചിരിച്ചു കൊണ്ട് അവൾ മഞ്ഞ് മടിയിൽ വച്ചു ഡയറി കയ്യിലെടുത്തു………

അതിന്റെ ആദ്യ പേജുകൾ എല്ലാം തനിക്ക് കാണപ്പാടം ആണെന്ന് ഓർത്തപ്പോൾ നെറ്റി ഒന്ന് ഉഴിഞ്ഞു ചിരിച്ചു …….. താളുകൾ വേഗം മറിച്ചു…… ഒരു പഴമയുടെ മണം ആ ഡയറി മറിക്കുമ്പോൾ അവൾക്ക് അനുഭപെടാറുണ്ട്……….. അവസാന പേജിൽ അധികം ഒന്നും എഴുതിയിരുന്നില്ല………. ചെറിയൊരു വാക്ക്…………. “”ഇന്ന് ഞാൻ ആ ഇടവഴിയിലൂടെ നടന്നു തനിയെ ……. നിന്നേ തേടിയ കണ്ണുകൾക്ക് നിരാശയായിരുന്നു ഫലം……….. ചുക്കി ചുളിഞ്ഞ ഇലകൾ നേരിഞ്ഞമരുന്ന ശബ്ദം മാത്രം ………….. അവിടെ നിന്റെ ചിരിയില്ല…… സ്പർശമില്ല…….. ഗന്ധമില്ല……….. ആ നിശബ്ദത എന്നെ വല്ലാതെ നോവിക്കുന്നു…… മുറിവാണത്………… വർഷങ്ങൾ തണ്ടിയാലും രക്തം കിനിഞ്ഞു കൊണ്ടിരിക്കുന്ന മുറിവ്…..”” ഡയറി മടക്കി വച്ചവൾ കണ്ണുകൾ അടച്ചു കിടന്നു..

പുറത്തേക്ക് വന്ന കിച്ചു കാണുന്നത് ശരത്തിന്റെ മടിയിൽ ദേവൂട്ടിയെ ഇരുത്തി മുന്നിൽ ഇരുന്ന് കൊണ്ട് കുറുക്ക് കൊടുക്കുന്ന നിലയെ ആണ്……. തൊട്ടടുത്ത് തന്നെ അച്ഛന്റെ മടിയിൽ പാറു കയറി ഇരിക്കുന്നുണ്ട്……. ദേവൂട്ടിയോട് കക്ഷി എന്തൊക്കയോ സംസാരിക്കുന്നുണ്ട്…….. ഒന്ന് ചിരിച്ചു കൊണ്ട് പാറുവിന്റെ തലയ്ക്ക് ഒരു കോട്ടും കൊടുത്തു പടിയിൽ ഇരുന്നു………. തലയ്ക്ക് കൊട്ടിയത് നന്ദു ആണെന്ന് വിചാരിച്ചു എന്തോ പറയാൻ വന്നതും മുന്നിൽ കിച്ചുവിനെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു………. “” ഇവൾക്ക് ഇത് വരെ കൂട്ടിൽ കയറാൻ ആയില്ലേ.” വാതിലിന്റെ മുന്നിൽ നിന്ന് നന്ദു പറയുന്നത് കേട്ട് എല്ലാവരും അങ്ങോട്ടേക്ക് നോക്കി……. “” അതിനു നാൻ വിക്രമന്റെ മതിയിൽ ഒന്നും അല്ലല്ലോ ഇറിക്കുന്നേ………. “” “” നീ എന്റെ അച്ഛന്റെ മടിയിൽ ആടി ഇരിക്കുന്നേ.”” “” ഇറ്റ് എന്റെ അച്ഛച്ചനാ….. “” അച്ഛന്റെ നെഞ്ചിൽ കിടന്നു കൊണ്ട് പാറു പറയുന്നത് കേട്ട് നന്ദു അവളുടെ കൈ പിടിച്ചു വലിച്ചു…….

“” ഇറങ്ങടി ഇങ്ങോട്ട്…… ഇത് നിന്റെ അച്ഛച്ചൻ ഒന്നും അല്ല എന്റെ അച്ഛനാ….. “” പാറുവിന്റെ കൈ പിടിച്ചു വലിച്ചത് കണ്ടതും ദേവൂട്ടി വായയിൽ ഉള്ളത് ചുണ്ടോണ്ട് നന്ദുവിന്റെ മേലേക്ക് തെറിപ്പിച്ചു രണ്ട് കൈ കൊണ്ടും അവന്റെ കൈക്ക് രണ്ട് തല്ല് തല്ലി……….. “” ടി ദുഷ്ട്ടെ ഞാൻ നിന്റെ പാപ്പനാടി ഈ ഇന്ന് വരും നാളെ പോവാൻ നിൽക്കുന്ന പെണ്ണിന് വേണ്ടി നീ എന്നെ തല്ലുന്നോ……… “” “‘ അറ്റിന് വിക്രമന്റെ കയ്യിലിരിപ്പ് നല്ലതാവണം “” “”ആഹാ നീ വീണ്ടും സ്കോർ ചെയ്യുന്നോ തടിച്ചി പാറു…..”” പാറുവിന്റെ കൈ വീണ്ടും പിടിച്ചു വലിച്ചു നന്ദു പറഞ്ഞപ്പോൾ അവൾ വേഗം മടിയിൽ നിന്ന് ഇറങ്ങി …. “” ന്നാൽ വിക്രമൻ അച്ഛച്ചന്റെ മടിയിൽ ഇരിക്കി… നാൻ ഇവുടെ നിന്നോളാം……. “” കൈ കെട്ടി നിന്ന് പാറു പറയുന്നത് കേട്ട് നന്ദുവിന് ചിരി വരുന്നുണ്ടേലും അവൻ അത് പുറത്ത് കാണിക്കാതെ ഒരു വിജയ ചിരി ചിരിച്ചു ടീഷർട് ഒന്ന് പിറകിലോട്ട് ആക്കി……അപ്പോളും പാറു അച്ഛനോട് കണ്ണ് കൊണ്ട് എന്തൊക്കയോ കാണിക്കുന്നുണ്ട്…….

നന്ദു അച്ഛന്റെ മടിയിൽ ഇരിക്കാൻ പോവലും അച്ഛൻ പതുക്കെ എഴുനേറ്റു കസേര വലിക്കലും ഒപ്പരമായിരുന്നു…….. അതാ കിടക്കുന്നു ചക്ക വീണ പോലെ നിലത്ത്……… “” അയ്യോ വിക്രമൻ വീനേ………. “” എല്ലാവരും ചിരി കടിച്ചു പിടിച്ചു നിൽക്കുമ്പോളാണ് പാറു തുള്ളി ചാടി കൈ കൊട്ടി കൊണ്ട് ചിരിയ്ക്കുന്നത് കണ്ടപ്പോൾ ബാക്കി ഉള്ളവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…… ദേവൂട്ടി വരെ ചിരിക്കാൻ തുടങ്ങി……. “” എന്നാലും എന്റെ അച്ഛാ….. സ്വന്തം മോനോട് തന്നെ വേണമായിരുന്നോ ഇത്…… “” നടു ഉഴിഞ്ഞു കൊണ്ട് നന്ദു പറഞ്ഞപ്പോളും ആരും അത് ശ്രദ്ധിച്ചില്ല….. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവൻ ഉള്ളിലേക്ക് പോയി….. അത്രയും നേരം ചിരിച്ചോണ്ട് നിന്ന പാറുവിന്റെ ചിരി സ്വിച് ഇട്ട പോലെ നിന്നു……… ഒന്നും പറയാതെ ഉള്ള അവന്റെ പോക്ക് കണ്ടപ്പോൾ അവളുടെ മുഖമൊക്കെ മാറി കരച്ചിലിന്റെ വക്കിലേത്തി…. “” അയ്യോ പാറുസ് എന്തിനാ കരയുന്നത്….. “” പാറുവിനെ ചേർത്ത് പിടിച്ചു കിച്ചു ചോദിച്ചപ്പോൾ അവളൊന്ന് വിതുമ്പി….. “” നന്ദു സേട്ടന് വേതന ഉണ്ടാവോ…… “” “”ശെടാ ഞങ്ങളെ പാറു അതിനാണോ കരയുന്നത്………. മോളെ മടിയിൽ നിന്ന് എഴുനേൽപ്പിച്ചു നിലയുടെ കയ്യിൽ കൊടുത്തു പാറുവിന്റെ അടുത്തേക്ക് വന്ന് ശരത് ചോദിച്ചപ്പോൾ അവൾ അതേ എന്ന് തലയനക്കി….

പാറുവിന്റെ കരച്ചിൽ കേൾക്കേണ്ട താമസം ദേവൂട്ടി ചെറിയ വായയിൽ കരയാൻ തുടങ്ങി………….. നില പാറുവിന്റെ എടുത്ത് മുട്ട് കുത്തി ഇരുന്നു ദേവൂട്ടിയെ കൊണ്ട് കെട്ടി പിടിപ്പിച്ചു….. “” പോയി നോക്ക്….. നമ്മുടെ വിക്രമൻ റൂമിൽ ഉണ്ടാവും…… പാറു പോയി വെറുപ്പിച്ചാൽ അവൻ എഴുന്നേൽക്കും…….. “” നില പറഞ്ഞപ്പോൾ അവൾ ആദ്യം ഇല്ലെന്ന് പറഞ്ഞു പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ മടിച്ചു മടിച്ചു അകത്തേക്ക് പോയി……….. പാറു റൂമിൽ പോയപ്പോൾ നന്ദു ബെഡിൽ കമിഴ്ന്നു കിടന്നു കൊണ്ട് മരുന്ന് കൊണ്ട് ഊര ഉഴിയുന്നത് കണ്ടു…….. അതിന്റെ ഇടയിൽ അവൻ എന്തൊക്കയോ പിറുപിറുക്കുന്നും ഉണ്ട്……… അവൾ പതുക്കെ ബെഡിൽ കയറി ഇരുന്നു ബെഡിൽ അവൻ വച്ച മരുന്ന് കയ്യിൽ ആക്കി ഇടത്തെ സൈഡ് ഉഴിഞ്ഞു കൊടുത്തു……. പെട്ടെന്ന് തിരിഞ്ഞു നോക്കിയ നന്ദു പാറുവിനെ കണ്ടപ്പോൾ വീണ്ടും തിരിഞ്ഞു കിടന്നു…………

അതവൾക്ക് കൂടുതൽ വിഷമമായി…… “” ശോരി ……. “” “” എന്തിന്…… “” നന്ദു ഗൗരവം വിടാതെ തന്നെ ചോദിച്ചു…….. “” നന്ദു സേട്ടന് വേതന ആവുമ്ന്ന് നിക്ക് അറിലേനി…….. ശോരി….. “” പാറുവിന്റെ സേട്ടാ എന്നുള്ള വിളിയിൽ നന്ദു ഫ്ലാറ്റ്… ആദ്യായിട്ട ആവൾ ഇങ്ങനെ വിളിക്കുന്നതും….. ഇത്ര മയത്തിൽ സംസാരിക്കുന്നതും…… ഒന്ന് ചിരിച്ചു കൊണ്ട് നന്ദു തിരിഞ്ഞപ്പോൾ പെണ്ണ് കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവന് പാവം തോന്നി ……. “” അയ്യേ ദേവസേന ഇപ്പോൾ കണ്ണീർ സീരിയൽ നായിക ആയോ……… “” നന്ദു അത് ചോദിച്ചപ്പോളും പാറുവിന്റെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു……… വേറെ എന്തോ പറയാൻ വന്നപ്പോളേക്കും ശ്യാമേച്ചി വിളിക്കുന്നുണ്ടെന്ന് നില വന്ന് പറഞ്ഞു 🦋തിരികെ വരും 🦋