The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ചിലങ്ക
നീ ഇത്രയെ ഉള്ളു മിസ്സിസ് ഹരൻ അവൻ ചിരിച്ച് കൊണ്ട് പറഞ്ഞതും കിച്ചു കരച്ചിൽ നിർത്തി അവനിൽ നിന്നും മാറി അവനെ അടിമുടി ഒന്ന് നോക്കി………… അത് കണ്ടതും അവന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നും. എന്തെ ചിരിക്കുന്നില്ലേ…. ചിരിക്കട ഇത് നിന്റെ അവസാനത്ത ചിരി ആണെന്നും പറഞ്ഞ് കിച്ചു അവന്റെ മേളിലേക്ക് ചാടിയുതും ചക്ക വെട്ടിയിട്ടത് പോലെ രണ്ടും നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു.
അവന്റെ ദേഹത്ത് ആയത് കൊണ്ട് തന്നെ കിച്ചു വിന് ഒന്നും പറ്റിയില്ല. പക്ഷെ ഹര എന്റെ ഭഗവാനെ എന്റെ നടു ഒടിഞ്ഞു മാറി പോടീ….. പന്നലെ ……. അവൻ അവളെ തെള്ളി മാറ്റി ക്കൊണ്ട് പറഞ്ഞതും . കിച്ചു അവനിൽ നിന്നു മാറുന്നത് പോലെ കാണിച്ച് വീണ്ടും അവന്റെ നെഞ്ചിലേക്ക് പടക്കോ എന്ന് വീണു…… അമ്മേ…… എന്റെ എല്ലാം പോയെ……. എല്ലാം പോയോ .. കൊച്ചു ഗള്ളൻ…. ഇനി ഇമ്മാതിരി തൊലിഞ്ഞ അടവ് എന്നോട് ഇറക്കിയാൽ എന്റെ കെട്ടിയോനെ നിന്നെ പറ്റി ഞാൻ ഒരു fb ലൈവ് ഇടും …..
ലൈവോ…..?? എന്ത് ലൈവ്.. ലൈവോ…..?? എന്ത് ലൈവ്…. പടക്കo പൊട്ടിച്ചു ബോധം കെടുത്തി സ്വന്തം ഭാര്യ യെ ബലാൽ കാരമായി പീടിപ്പിക്കാൻ ശ്രമിച്ച ക്രൂരനും കാമ ഭ്രാന്തനും ആയ ഒരു ഭ്രാന്തൻ ഭർത്താവിനെ സഹിക്കുന്ന ദുർബല ആയ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിന്റ കഥ……….. Fb ലൈവ് ശോ….. നാട് മൊത്തം കാണും. എന്റെ ഫാൻസും കാണും .. നീ നാറും എന്റെ ഭർത്തു …….. വേണോ….. അങ്ങനെ ചെയ്യണോ എന്ന്…..
അടി പാവി മറടി പുല്ലേ…. എന്നും പറഞ്ഞ് അവളെ തെള്ളി മാറ്റി അവൻ അവിടെ നിന്നും എഴുനേറ്റു……. കൂടെ കിച്ചു വും….. എന്ത് ഭാരം ആടി നിനക്ക്… എന്റെ നടു പോയ്…. ഹോ…. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു….. ബൈ ദ ബൈ ആ ലൈറ്റ് ഒന്ന് ഓഫ് ചെയ് ഡാർലിംഗ് എനിക്ക് ഉറക്കം വരുന്നു….. അതും പറഞ്ഞ് അവൾ കട്ടിലിൽ കിടന്നു….. നീ എന്റെ കട്ടിലിൽ കിടന്നാൽ ശരിക്കും ഒരു കാമ ഭ്രാന്തൻ ആകും ഞാൻ… മുണ്ട് മടക്കി ഷർട് അഴിച്ചു കൊണ്ട് ഹര പറഞ്ഞതും കിച്ചു ഉമിനിർ ഇറക്കി ബെഡിൽ നിന്നും എഴുനേറ്റു.
അവൻ ഒരു വഷള ചിരിയോടെ അവളുടെ അടുത്തേയ്ക്ക് വന്നതും കിച്ചു നൈറ്റിയിൽ പിടിത്തം മുറുക്കി….. എന്റെ സണ്ണി ചേച്ചി എന്നെ അനുഗ്രഹിക്കണേ എന്നും പറഞ്ഞു ഹര അവളെ കെട്ടിപ്പിടിക്കാനായി പോയതും അവിടെ ഇരുന്ന ഫ്ലവർ വൈസ് എടുത്ത് ഒറ്റ അടി…………. ഹ…. ഹര യുടെ തലയ്ക്കു ചുറ്റും കിളികൾ പറന്നു. അവൻ നെറ്റിയിൽ കൈ വെച്ച് കൊണ്ട് അവളെ നോക്കി. പുള്ളി ക്കാരി ഇപ്പോഴും അതിൽ അതെ പിടിത്തത്തിൽ അവനെ കണ്ണുരുട്ടി നോക്കുകയാണ്.
എടി #-₹-%-%-%%–%%-%മോളെ എന്ത് പണി യാടി കാണിച്ചത് … അവൻ നെറ്റി ഉഴിഞ്ഞു കൊണ്ട് അവളോട് ദേശിച്ചു. സെൽഫ് പ്രൊട്ടക്ഷൻ എന്റെ ഭർത്തു…. ഏത് പെണ്ണായാലും അത് ഭാര്യ ആയാലും ശരി അനുവാദമില്ലാതെ ദേഹത്ത് തൊടുന്നവന്റെ നെറ്റിയിൽ അടിക്കുകയല്ല അവന്റെ ₹%*%*%**അടിച്ചു പൊട്ടിക്കുക യാണ് വേണ്ടത് എന്ന് അപ്പുപ്പൻ പറഞ്ഞു തന്നിട്ടുണ്ട് …… നിർത്തി ഞാൻ നിർത്തി ഉണ്ടായിരുന്ന പ്രേമം എല്ലാം ഫസ്റ്റ് നെറ്റിൽ തന്നെ കരിഞ്ഞു പോയ്……… എന്താ പറഞ്ഞെ….. പ്രേമമോ…….
അതേടി പ്രേമം…….. എനിക്ക് നിന്നോട് ഇത് വരെ മുടിഞ്ഞ പ്രേമം ആയിരുന്നു. ഒറ്റ നിമിഷം കൊണ്ട് ഇല്ലാണ്ടാക്കി കളഞ്ഞല്ലോ സമദ്രോഹി …… നീ കട്ടിലെ തന്നെ കിടന്നോ ഞാൻ ദ ഈ ഓരത്ത് കിടന്നോളാം …….. അവൻ ഗതികെട്ട് പറഞ്ഞു…. ഗുഡ് ബോയ് …. അതും പറഞ്ഞ് അവൾ കട്ടിലിൽ കേറി കിടന്നു…. കൂടെ അവനും…. അതെ ഹരു….. എന്നോട് ശരിക്കും പ്രേമം ഉണ്ടോ….അവനെ തോണ്ടി കൊണ്ട് കിച്ചു ചോദിച്ചതും അവൻ അവളുടെ അടുത്തേക്ക് നോക്കി.. അറിഞ്ഞിട്ട് എന്തിനാ….. ഏയ് ഒന്നിനും അല്ല…… ബെറുതെ ഒന്ന് പോയേടി…. ഇതിലും വല്യ ഗതി കെട്ടവൻ ആരുണ്ട് ദയിവമേ…..
ഞാൻ ഉണ്ട് ……. അതെ ഞാൻ തന്നെ …….. എന്താ നിനക്ക് ഇത്രയും സംശയം…. ഗൗതം ചോദിച്ചതും മറുതലയ്ക്കൽ അനക്കം ഒന്നും തന്നെ ഇല്ലായിരുന്നു . അത് അവനിൽ ദേഷ്യം ഉണ്ടാക്കി….. എടി കാത്തു.. അവൻ അലറി….. എന്തോന്നാടോ എന്റെ ചെവി അടിച്ചു പോയ്.. അവൾ കലിപ്പിൽ പറഞ്ഞു….. നീ പിന്നെ ഈ പാതിരാത്രി എന്നെ വിളിച്ചിട്ട് കാര്യം പറയുബോൾ മിണ്ടാതെ ഇരിക്കുനത് എന്തിനാടി…..
ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു പോയതാ എന്റെ ഗൗതം. നോക്ക് ഇവിടെ രണ്ട് പേരുടെയുo കല്യാണം കഴിഞ്ഞ്. അടുത്തത് അടുത്തത് എന്റെയും ശബരിയുടെയും. ശബരി യുടെ സെറ്റ് ആ. നമ്മടെ കാര്യമാ….. ആ ബാംഗ്ലൂർ കോന്തൻറെ കാര്യം പറഞ്ഞ് പപ്പയും മമ്മയും എനിക്ക് സമാധാനം തരുന്നില്ല…….. എങനെ എങ്കിലും ഇത് മൊടക്കണം…….. അല്ലെങ്കിൽ ഞാൻ……..
അങ്ങനെ ഒന്നും പറയല്ലേ കാത്തു…. നീ ചാകാൻ ഈ ഗൗതം അനുവദിക്കില്ല……. അവൾ പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുന്നേ അവൻ പറഞ്ഞു. അയ്യാ…. എനിക്ക് ഭ്രാന്ത് അല്ലെ ചാകാൻ…. വേറെ ഒരു നിവർത്തിയും ഇല്ലെങ്കിൽ ഞാൻ മതിൽ ചാടും…. അത്ര തന്നെ…. മതിൽ ചാടാനോ അതിന് എന്നെ കിട്ടില്ല…… അതിന് ഞാൻ അല്ലെ ചാടുന്നത് നീ അല്ലല്ലോ.. അത് തന്നെയാ പറഞ്ഞത്… നിന്റെ തന്തയുടെ സമ്മതത്തോടെ നിന്നെ ഞാൻ കെട്ടും അതാണ് ഹീറോയിസം… അല്ലാതെ കണ്ട ഊച്ചാളി പിള്ളേരെ പോലെ അതിന് ഒന്നും എന്നെ കിട്ടില്.. എന്നാ നീ ഹിറോയിസം പിടിച്ചു കൊണ്ട് ഇരുന്നോ… ??? അഹ് എന്റെ കൈയിൽ ഒരു ബുദ്ധി ഉണ്ട്… പക്ഷെ നീ ഒന്ന് സഹകരിക്കണം ……
നീ എന്താ ഉദ്ദേശിക്കുന്നത് ..???? ഞാൻ എല്ലാരോടും പറയും ഞാൻ ഗർഭിണി ആണെന്ന്……… ഗർഭിണിയോ 🤕🤕🤕 ആ അതെ സംശയം തോന്നാതെ ഇരിക്കാൻ വേണ്ടി വേണമെങ്കിൽ ഛർദിച്ചു വെയ്ക്കാം… എന്നിട്ട് ഞാൻ പറയും എന്റെ കൊച്ചിൻറെ അച്ഛൻ നീ ആണെന്ന് …. എങനെ ഇണ്ട്…. വെച്ചിട്ട് പോ #-₹-+%+%+&+&+%+-%+₹++₹+എനിക്കറിയാം എന്ത് വേണമെന്ന്….. അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു………… കാത്തു ഇളിച്ചു കൊണ്ട് ബെഡിൽ കിടന്നു..
ദിവസങ്ങൾ കടന്നു പോകവേ കല്യാണം കഴിഞ്ഞിട്ട് മൂന്ന് ആഴ്ചകൾ ആയി…. ജനുവും കാശിയും അവരുടേതായ പ്രണയത്തിൽ മുന്നോട്ട് പോകുമ്പോൾ ഹര അവന്റെ പതിനെട്ടു അടവ് പയറ്റി യിട്ടും കിച്ചു വിന്റെ രോമത്തിൽ പോലും ലവന് തൊടാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം……. ശബരി ഇപ്പോൾ ജോലി തിരക്കിൽ ആയതു കൊണ്ട് തന്നെ മറിയാമ്മ ആകെ sad ആണ്… കാത്തു വിന്റെ പപ്പയും മമ്മയും തിരിച്ചു ബാംഗ്ലൂർ പോയ്……… അടുത്തത് ബാംഗ്ലൂർ കോ ന്തനും ആയി ആയിരിക്കും വരവ്…. അതു മുടക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് അവളും ഗൗതമും…. ………
ഇന്ന് ശ്രീ മംഗലത്ത് വിരുന്ത് ആണ് ……. അത് കൊണ്ട് തന്നെ കിച്ചു വും ഹരനും ഉണ്ണിയും അമ്മയും രാവിലെ തന്നെ അവിടെ എത്തി………. കാശിയും ജനുവും കാത്തു വും എല്ലാം ഒരുക്കത്തിൽ തന്നെ യായിരുന്നു. ജോലി തിരക്കിൽ ശബരി അവിടെ ഇല്ലായിരുന്നു…….. അതെ അമ്മേ വിരുന്തിനു വന്ന എന്നെ കൊണ്ട് ഈ ജോലി ഒക്കെ ചെയ്യിപ്പിക്കുന്നത് മോശം ആയ ഒരു പരിപാടി അല്ലെ…. സവാള അരിഞ്ഞു കൊണ്ട് കിച്ചു ചോദിച്ചതും ശോഭ മ്മ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു…….. അവൾ ഇളിച്ചു കൊണ്ട് വീണ്ടും അരിയൽ തുടങ്ങി……
അല്ല കിച്ചു എങനെ ഉണ്ട് നിന്റെ ഹരു…. ജാനു കറി ഇളക്കി ക്കൊണ്ട് അവളോട് ചോദിച്ചു….. ആ കുഴപ്പം ഇല്ല…… എന്നെ പേടിയാ പുള്ളിക്ക്….. നിന്നെ എന്തിനാ ചേട്ടൻ പേടിക്കുന്നത്??? കാത്തു അരിഞ്ഞു വെച്ച ക്യാരറ്റ് തിന്ന് കൊണ്ട് ചോദിച്ചു. അത് നീ ഹരു വിനോട് ചോദിക്ക് അല്ല പിന്നെ………..😜 അല്ല നിന്റെ ഫസ്റ്റ് നൈറ്റ് എങനെ ഉണ്ടായിരുന്നു…… (കാത്തു ) കിച്ചു അരിയൽ നിർത്തി അവളെ ഒന്ന് നോക്കി… സോറി മോളെ ഇങ്ങനെ ഒന്നും ചോദിക്കാൻ പാടില്ലാത്തതാ . പക്ഷെ ഞാൻ എന്താ ചെയ്യാ മനസ്സ് പറയുന്ന തിന് മുന്നേ എന്റെ നാവ് പറയും കാത്തു ഇളിച്ചു കൊണ്ട് പറഞ്ഞറഞ്ഞു.
എന്തെങ്കിലും ഒക്കെ നടന്നിട്ട് വേണ്ടേ വല്ലതും പറയാൻ…. എന്റെ ഫസ്റ്റ് നൈറ്റ് എന്ന് മാറ്റി വേറെ 3gയനൈറ്റ് എന്ന് വിളിക്കണം…. ( കിച്ചു ആത്മ )
കിച്ചു ഒരുപാട് ഒതുഗി അല്ലെ അളിയാ…. കാശി ഹരനോട് ചോദിച്ചതും കുടിച്ച ജ്യൂസ് അവന്റെ തരിപ്പിൽ കേറി…… ഖോ ഖോ…. അവൻ ചുമച്ചതും കാശി അവന്റെ തലയിൽ തട്ടി കൊടുത്തു…. അവൻ ചുമ നിർത്തി നേരെ ശ്വാസം വലിച്ചു……. എന്റെ പൊന്ന് അളിയാ അവളുടെ കാര്യം ഓര്മിപ്പിക്കല്ലേ …… പടക്ക പുരയിൽ തി കത്തുന്ന ഫീലാ…. ഇത്ര ദിവസം അവൾ ഒന്ന് അടുക്കുന്നത് പോലും ഇല്ല……… എന്റെ പതിനെട്ടടവും എടുത്തിട്ടും നോ രെക്ഷ. എന്ത് ചെയ്യണം എന്ന് ആലോചിക്കുവാ ഞാൻ………..
എല്ലാം ശരിയാകുമടോ അവൾ പാവ …. തന്നെ ഒന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ നീ നോക്കിക്കോ അവൾ സ്നേഹം കൊണ്ട് നിന്നെ മൂടും ….. മൂടും മൂടും… മിക്കറും എന്നെ മണ്ണിട്ട് മുടേണ്ടി വരും…… അപ്പോഴാണ് കിച്ചു അവിടേക്ക് വന്നത്… അവളെ കണ്ടതും കാശി അവളെ തന്റെ അടുത്ത് ഇരിക്കാൻ പറഞ്ഞു. കേൾക്കേണ്ട താമസം അവൾ അവരുടെ രണ്ടിന്റെയും നടുക്ക് കേറി ഇരുന്നു … എന്താ വല്യേട്ട ഹരു പറഞ്ഞത്??? ഏയ് നീ നല്ല കുട്ടി ആണെന്ന് പറഞ്ഞതാ…. അത് കേട്ടതും അവൾ വാ പുളച്ച് അവനെ നോക്കി…. അവൻ അവളെ നോക്കാനെ പോയില്ല. ശരിക്കു…… ആ മോളെ…….. കാശി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. എവിടെ ഇവിടുത്തെ പോലീസ്……. മറിയാമ്മ കലിപ്പിൽ ബാഗ് അവിടെ എറിഞ്ഞു കൊണ്ട് ചോദിച്ചു . ഹര യും കാശിയും കിച്ചു വും അന്തം വിട്ട് അവളെ നോക്കുക യാണ് …
എന്താ പറ്റിയെ ഏട്ടത്തി ഫുൾ കലിപ്പ് ആണല്ലോ കുഞ്ഞേട്ടൻ വല്ല കുരുത്ത കേട് കാണിച്ചോ… കുരുത്ത കേട് അയാൾ എവിടെ എന്ന് പറ.. എന്താ മറിയാമ്മേ എന്താ പ്രശ്നം…… കാശി അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ചാഞ്ഞു… എല്ലാരും ഞെട്ടി നിൽക്കുകയാണ് .. കാശി അവളെ ചേർത്തു പിടിച്ച് സെറ്റിയിൽ ഇരുത്തി.. എന്തിനാ മറിയാമ്മേ നീ കരയുന്നെ?? എന്താ പ്രശ്നം . ( ഹര ).. അവൾ കണ്ണുകൾ തുടച്ചു കൊണ്ട് അവരെ നോക്കി…. ശബരി ഇപ്പൊ എന്നോട് മിണ്ടാറേ ഇല്ല…. കല്യാണത്തിനു ശേഷം എന്നോട് അകൽച്ച പോലെയാ അവൻ കാണിക്കുന്നത് . വിളിച്ചാൽ pon എടുക്കില്ല….. കാണില്ല…. മിണ്ടില്ല… എപ്പോഴും ബിസി….. ബിസി……… എന്നെ ഒഴിവാക്കു വല്ലേ………. അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞതും….. മൂന്നും കൂടി പൊട്ടി ചിരിക്കാൻ തുടങ്ങി..
മറിയാമ്മ വാ തുറന്ന് അവരെ നോക്കുകയാണ്….. ചിരിക്കുന്നോ.. പിന്നെ ചിരിക്കാതെ എന്റെ ഏട്ടത്തി…. കുഞ്ഞേട്ടൻ ഇപ്പോ വല്യ ബിസി ആണ്… അതുകൊണ്ട് അല്ലെ ഞങൾ വരുന്നു എന്ന് അറിഞ്ഞിട്ടും ജോലിക്ക് പോയത് . അല്ലാതെ എന്റെ ഏട്ടത്തി യെ ഒഴിക്കക്കിയത് അല്ല . ആ മനസ്സിൽ നീ മാത്രമേ ഉള്ളു പെണ്ണെ…. അവളുടെ കവിളിൽ നുള്ളി ക്കൊണ്ട് കിച്ചു പറഞ്ഞു……
അതെ മറിയാമ്മേ കുറച്ച് ദിവസമായി അവൻ ഏതോ കേസിന്റെ പിറകിൽ ആണ് . അതാ അല്ലാതെ നിന്നെ ഒഴിവാക്കുന്നതല്ല…. കാശി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. മറിയാമ്മ കണ്ണുകൾ തുടച്ച് ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു…
സർ ഇത്ര ദിവസമായി നമ്മൾ ഇതിന്റ പുറകിൽ എന്നിട്ടും ഒരു തുമ്പ് പോലും കിട്ടിയിയിട്ടില്ല…. ശേ….. ശബരി ദേഷ്യത്തോടെ ടേബിൾ അടിച്ചു .. സർ സെക്സ് റാക്കറ്റിന്റെ ഒരു കേന്ദ്രം മാത്രമല്ല കണക്കുകൾ പ്രകാരം ഒരുപാട് ഉണ്ട്… പക്ഷെ നമ്മളുടെ നിഗമനം പ്രകാരം അതിന്റ തലവൻ ഒരാൾ ആയിരിക്കും…. നോ ആകാശ്…. . ഒരാൾ ആകാൻ ചാൻസ്…. ഇല്ല….. എത്ര പെൺകുട്ടികൾ ആണ് മിസ്സിംഗ് ആകുന്നത്…… എന്നിട്ടും നമ്മൾക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല . അടുത്ത മിസ്സിംഗ് കേസ് ഏത് നിമിഷവും നമ്മൾക്ക് പ്രതീഷിക്കാം…….. പക്ഷെ അതിന് മുന്നേ അതിന്റ തലവനെ നമ്മൾക്ക് പിടിക്കണം… അവൻ എന്തോ തീരുമാനിച്ചത് പോലെ പറഞ്ഞു .