രചന – ഭവ്യ ഭാസ്ക്കരൻ
ഡാ രുദ്രാ… റൂമിലേക്ക് നോക്കി വിളിച്ചു കൊണ്ടവൾ ചുമരിൽ ചാരി നിന്നു. കുറച്ചു കഴിഞ്ഞുo ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ അവൾ പതിയെ തലയിട്ട് റൂമിലേക്ക് നോക്കി. പെട്ടന്ന് ആരോ അവളുടെ ചെവിയിൽ പിടിച്ചു. ആഹ്. വിട് കണ്ണേട്ടാ.. വേദനിക്കുന്നു. നീ എന്താടി.. എന്നെ വിളിച്ചേ.. രുദ്രൻ കപടദേഷ്യത്തോടെ അവളോട് ചോദിച്ചു. അതു.. പിന്നെ.. ഞാൻ..? അവൾ വിക്കി കൊണ്ടു അവനെ നോക്കി. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്, എന്നെ അങ്ങനെ വിളിക്കരുത് എന്നു. അവൻ അവളെ കൂർപ്പിച്ചു നോക്കി കൊണ്ടു പറഞ്ഞു. സോറി..? വിട് കണ്ണേട്ടാ വേദനിക്കുന്നു. അവൻ ചെവിയിൽ നിന്നും കൈ എടുത്തു അവളെ നോക്കി. നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ..? ഞാൻ അമ്പലത്തിൽ പോവാ.. വരുന്നോ എന്നു ചോദിക്കാൻ വന്നതാ..? അപ്പോഴാണ് അവൻ അവളെ ശ്രെദ്ധിക്കുന്നെ, താവണിയാണ് വേഷം. നഞ്ഞ മുടി പരത്തി ഇട്ടിട്ടുണ്ട്. കാതിൽ ചെറിയ ഒരു ജിമ്മുകി കമൽ, നെറ്റിയിൽ ചെറിയ കറുത്ത പൊട്ടും.
തന്നെ നോക്കി നിൽക്കുന്ന അവനെ നോക്കി അവൾ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു. മ്മ്. എന്താ നോക്കുന്നെ..? ഒന്നുമില്ല. ഞാൻ വരുന്നില്ല അമ്പലത്തിൽ. എനിക്ക് അര്ജന്റ് വർക്ക് തീർക്കാൻ ഉണ്ട്. ആഹ് വരണ്ട, വിളിക്കാൻ വന്നാ എന്നെ വേണം തല്ലാൻ. അവൾ മുഖം തിരിച്ചു അവിടെ നിന്നും പോയി. അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. കാന്താരി.. അവൻ മാനസിൽ പറഞ്ഞു. ഇതു വീണ. ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റസ് ആണ്. രുദ്രൻ എഞ്ചിനീയർ ആണ്. ഇവരെ കൂടാതെ ആ വീട്ടിൽ വീണയുടെ അമ്മ പാർവതി, ചേച്ചി മൈഥിലി, അനിയൻ ഓംങ്കാർ. പിന്നെ രുദ്രന്റെ അമ്മ സുഭദ്ര, അച്ഛൻ മാധവൻ, മുത്തശ്ശി ദേവകി. പാർവതിയുടെ ഭർത്താവ് മരിച്ചപ്പോൾ മാധവൻ അവരെ ഇങ്ങോട്ട് കൊണ്ടു വന്നു. വർഷങ്ങളായി എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്. പിറുപിറുത്തു കൊണ്ട് ഗോവണി ഇറങ്ങി വരുന്ന വീണയെ സുഭദ്ര ചിരിയോടെ നോക്കി നിന്നു. എന്തായി…? അമ്മായിടെ മോൻ ഇല്ലേ രുദ്രദേവ് എന്ന എഞ്ചിനീയർ നല്ല ബിസിയിൽ ആണെന്നു.
അവൾ ചുണ്ടുകോട്ടി കൊണ്ട് പറഞ്ഞു. മ്മ്. കുട്ടി നീ ഇതുവരെ പോയില്ലേ.. അമ്പലത്തിൽ. ദേവകിയമ്മ ചോദിച്ചു. ഒന്നും പറയണ്ട, മുത്തശ്ശി പറഞ്ഞിട്ട് അല്ലെ ഞാൻ കൊച്ചു മോനെ വിളിക്കാൻ പോയെ..? അതിനു ഇപ്പോ എന്താ. എന്റെ കുട്യേയേ ഇണ്ടായേ ? ഒന്നും പറയണ്ട മുത്തശ്ശി.. എന്നെ കണ്ണു പൊട്ടുന്ന ചീത്ത പറഞ്ഞു. സങ്കടം വാരി വിതറി കൊണ്ട് വീണ പറഞ്ഞു. അതു കേട്ടു കൊണ്ടാണ് രുദ്രൻ അങ്ങോട്ടു വന്നത്. “എപ്പോ.. ഡീ കള്ളി നുണ പറയുന്നത് കേട്ടില്ലേ.. നിനക്ക് തരാട്ടോ..അവൻ മനസ്സിൽ പറഞ്ഞു. മുത്തശ്ശിടെ അമ്മുക്കുട്ടി വിഷമിക്കേണ്ട, അവൻ ഇങ്ങോട്ട് വരട്ടെ..ഞാൻ ചോദിക്കാo. അപ്പോഴാണ് സുഭദ്ര രുദ്രനെ കാണുന്നെ. ചുമരിൽ ചാരി കൈയും കെട്ടി എല്ലാം കണ്ടു കൊണ്ടു നിക്കാണ്. ഇതാ കണ്ണൻ വന്നല്ലോ.? കണ്ണാ.. ഇവിടെ വാ.? ദേവകിയമ്മ വിളിച്ചു. എന്താ മുത്തശ്ശി..? എന്നു ചോദിച്ചു കൊണ്ടു അവൻ അടുത്തേക്ക് വന്നു. മുത്തശ്ശി അവന്റെ ചെവിയിൽ പിടിച്ചു.
നീ എന്തിനാടാ അമ്മുക്കുട്ടിയെ വഴക്കു പറഞ്ഞെ. രുദ്രൻ വീണയെ നോക്കിയപ്പോൾ അവൾ നിന്നു ചിരിക്കാണ്. എന്റെ മുത്തശ്ശി ഇവൾ നുണ പറയാ.. ഞാൻ ഒന്നും പറഞ്ഞില്ല. ദേവകിയമ്മ വീണയെ നോക്കി. അവൾ അവരെ കണ്ണുറുക്കി ചിരിച്ചു. ദേവകി രുദ്രന്റെ ചെവിയിൽ നിന്നും കൈ എടുത്തു. ഡീ കുറുമ്പി.. നീ എന്നെ പറ്റിക്കാൻ ആയോ, കപട ദേഷ്യത്തിൽ അവളെ തല്ലാൻ ഓങ്ങി ദേവകി. സോറി മുത്തശ്ശി.. ഞാൻ അമ്പലത്തിൽ പോയി വരാം വിളിച്ചു പറഞ്ഞു കൊണ്ടവൾ ഓടി. കാന്താരി.. സുഭദ്ര പറഞ്ഞു. ഇങ്ങോട്ട് വരട്ടെ അവൾ.. മുത്തശ്ശി പിറുപിറുത്തു കൊണ്ടവർ റൂമിലേക്ക് പോയി. നിനക്ക് മോളുടെ കൂടെ പോവായിരുന്നില്ലേ.. കണ്ണാ..? അമ്മ.. ഞാൻ വരുന്നില്ല എന്നു അവളോട് ചുമ്മാ പറഞ്ഞതാ. ഞാൻ പോയിട്ട് വരാം. ആഹ്. രുദ്രേട്ടാ.. എന്നെ ഒന്നും ബസ് സ്റ്റോപ്പിൽ ആക്കോ..? നേരം വൈകി. മൈഥിലി അങ്ങോട്ടു വന്നു കൊണ്ട് പറഞ്ഞു.
ആഹ് മീനു മോളെ ഇപ്പോ തന്നെ നേരം വൈകിയല്ലോ..? സുഭദ്ര പറഞ്ഞു. മൈഥിലി കോളേജ് ടീച്ചർ ആണ്. വർക്ക് ചെയ്യുന്ന കോളേജിലേക്ക് രണ്ടു മണിക്കൂർ യാത്ര ഉണ്ട്. അമ്മായി അമ്പലത്തിൽ നല്ല തിരക്ക് ആയിരുന്നു. അമ്മ പ്രസാദം വാങ്ങിക്കാൻ നിന്നു. ഞാൻ വേഗം പോന്നു. മോളു നിൽക്കേ, അമ്മായി ഇപ്പോ വരാം. സുഭദ്ര അടുക്കളയിൽ പോയി ചോറുപാത്രവും വെള്ളവും എടുത്തു കൊണ്ട് വന്നു, അവൾക്കു നൽകി. അവൾ വേഗം അതു വാങ്ങി ബാഗിൽ വച്ചു. അമ്മ പോയിട്ട് വരാം. രുദ്രൻ പറഞ്ഞു. ആഹ്. രുദ്രൻ മുന്നിൽ നടന്നു. പിന്നാലെ മൈഥിലിയും. ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു രുദ്രൻ അവളുടെ അടുത്തു നിർത്തി. അവൾ കയറി, കൈ അവന്റെ തോളിൽ വച്ചു. ബുള്ളറ്റ് മുന്നോട്ടു നീങ്ങി. അവർ പോവുന്നത് നിറ ചിരിയോടെ സുഭദ്ര നോക്കി നിന്നു. അവർ പോയതും മാധവിന്റെ കാർ മുറ്റത്തു വന്നു നിന്നു. ചിരിയോടെ മാധവൻ കാറിൽ നിന്നും ഇറങ്ങി. ബാക്ക് സീറ്റിൽ നിന്നും രണ്ടു മൂന്ന് കവർ കൈ എടുത്തു.
എന്താ ഇതു.. മാധവിന്റെ അടുത്തേക്ക് വന്നു കൊണ്ടു സുഭദ്ര ചോദിച്ചു. ഇന്ന് നമ്മുടെ കാന്താരിടെ പിറന്നാൾ അല്ലെ. എല്ലാം അവൾക്കു ഉള്ളതാ. ചിരിയോടെയാൾ പറഞ്ഞു. ആഹ്.. ചിരിയോടെ സുഭദ്ര അതു വാങ്ങിച്ചു. പാറു.. അമ്പലത്തിൽ നിന്നു വന്നില്ലേ..? ഇല്ല ഏട്ടാ.. അമ്മു ഇപ്പോ അമ്പലത്തിൽ പോയെ ഉള്ളൂ. രുദ്രൻ, മീനു മോളെ കൊണ്ടാക്കാൻ പോയി. ആ ഞാൻ കണ്ടിരുന്നു. ഇനി വെച്ചു താമസിപ്പിക്കാണോ ഏട്ടാ.. കണ്ണന്റെ മീനു മോളുടെ വിവാഹം..? ഇനി വൈകികണ്ട എന്ന് തന്നെയാ എന്റെ തീരുമാനം. എന്തായാലും അവരുടെ ജാതകങ്ങൾ നോക്കണം, എല്ലാം ഒത്തു വന്നാൽ എത്രയും പെട്ടന്ന് നടത്താം. എല്ലാം ശെരിയായതിനു ശേഷം കുട്ടികളോട് പറഞ്ഞാൽ മതി. ആഹ്. ഞാൻ പാറുന്റെ കൈയിൽ നിന്നും മീനുന്റെ ജാതകം വാങ്ങി വെക്കാം. ആഹ്. ഞാൻ ചായ എടുക്കാം. സുഭദ്ര പറഞ്ഞു. ആഹ്. ഞാൻ ഡ്രസ്സ് ഒന്ന് മാറീട്ട് വരാം. ആഹ്. സുഭദ്ര കവർ ടേബിളിൽ വച്ചു അടുക്കളയിലേക്ക് നടന്നു.
ബുള്ളറ്റ് ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി. രുദ്രനെ കണ്ടതും, അവൾ ചുണ്ടി കോട്ടി മുഖം തിരിച്ചു. അവളുടെ അടുത്ത് എത്തിയതും ബൈക്ക് സ്ലോ ആയി. അമ്മു, ചേച്ചി നേരത്തെ വരാംട്ടോ, എക്സാം ആവും കൊണ്ടാ., ആഹ്. ചേച്ചി പോയിട്ട് വാ. രുദ്രനെ ശ്രെദ്ധിക്കാതെ അവൾ മുന്നോട്ടു നടന്നു. ബുള്ളറ്റ് അവളെ മറികടന്നു പോയതു, അവർ പോയെ വഴിയേ നോക്കി അവൾ അമ്പലത്തിലേക്കു നടന്നു. വീണ അമ്പലത്തിലേക്കുള്ള പടികൾ കയറുമ്പോൾ ആണ് പാർവതി ഇറങ്ങി വരുന്നത്. അമ്മുക്കുട്ടി, അമ്മ നിൽക്കണോ..? വേണ്ടമ്മാ.. ഞാൻ വന്നോളാം. ആ.. പാർവതി പോയതും. അവൾ അമ്പലത്തിനുള്ളിലേക്ക് കയറി. ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിച്ചു നിൽകുമ്പോൾ ആണ്. “വീട്ടിൽ ഇരുന്നു ഭാഗവാന് സ്വര്യം കൊടുക്കാത്തത് പോരാഞ്ഞിട്ട് ആണോ, ഇവിടെ വന്നും ..? പാവം ഭാഗവാനെ വിട്ടേക്ക്, അശീരി കേട്ട ഭാഗത്തേക്ക് രൂക്ഷമായ് നോക്കിയവൾ. രുദ്രനെ കണ്ടവൾ ചുണ്ടു കോട്ടി.
അവൻ തിരിച്ചു ചുണ്ടുകോട്ടി. പ്രസാദം വാങ്ങി അവൾ, കൃഷ്ണനെ ഒന്നും കൂടി തൊഴുതു, പുറത്തേക്ക് ഇറങ്ങി. കൂടെ അവനും. ഡീ.. എനിക്ക് പ്രസാദം കിട്ടിയില്ല. നന്നായി. അവളെ മുന്നോട്ടു നടന്നു. രുദ്രൻ അവളെ പിടിച്ചു നിർത്തി, കൈയിലെ ഇലചീന്തിലേ പ്രസാദം എടുത്തവൻ നെറ്റിയിൽ തൊട്ടു. അവളെ നോക്കി ചിരിച്ചു. വാ ഒരുമിച്ചു പോവാം. ഞാനൊന്നുമില്ല.. എനിക്ക് നടക്കാൻ അറിയാം. അങ്ങനെ ഇപ്പോ നീ നടക്കണ്ട. അവൻ അവളുടെ കൈയും പിടിച്ചു ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു. അവൻ ബുള്ളറ്റിൽ കയറി, സ്റ്റാർട്ട് ചെയ്തു. കയറ്.. അവൾ മടിച്ചു കൊണ്ടു നിന്നു. പാറുമ്മയോട് പറയണോ..? അവൾ കണ്ണുമിഴിച്ചു അവനെ നോക്കി. ചീത്ത കേൾക്കണ്ടങ്കിൽ വേഗം കയറാൻ നോക്ക്. അവൾ മടിച്ചു, അവന്റെ പുറകിൽ കയറി. അവൻ ഒരു ചിരിയോടെ വണ്ടി മുന്നോട്ടു എടുത്തു. ദുഷ്ടൻ.. ഇതുവരെ എന്നെ ഒന്ന് വിഷ് ചെയ്തില്ല. ഇന്ന് എന്റെ പിറന്നാൾ ആണെന്ന് അറിയുന്നതാ.. എന്നിട്ടും.. അവൾക്കു വല്ലാത്ത സങ്കടം വന്നു. വീടത്തിയതും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്ക് കയറി പോയി.
അവൾ നോക്കാതെ പോയപ്പോൾ അവനും എന്തോ വിഷമം ആയി. അച്ഛൻ അവൾക്ക് വേണ്ടി വാങ്ങിയത് എല്ലാം അവൾ സന്തോഷത്തോടെ വാങ്ങി, അച്ഛനോട് ചേർന്നു നില്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അവളുടെ മുഖം മങ്ങി. അവൾ അതെല്ലാം കൊണ്ട് മുകളിലിലേക്കു പോയി. അവൾ പോവുന്നതും നോക്കി നിൽക്കുന്ന രുദ്രനോടായി സുഭദ്ര ചോദിച്ചു എന്താടാ.. നിങ്ങളുടെ വഴക്ക് ഇനിം തീർന്നില്ലേ..? ആ കാന്താരിയുടെ സ്വഭാവം അമ്മക്ക് അറിയുന്നതല്ലേ..? മ്മ്. നല്ലൊരു ദിവസായിട്ട് മോളുമായി വഴക്ക് വേണ്ട. മ്മ്. അവനൊന്നു മൂളി കൊണ്ടു മുകളിലേക്കു കയറി പോയി. കവർ എല്ലാം ബെഡിൽ വച്ചു, അവൾ ബെഡിൽ കമഴ്ന്നു കിടന്നു. രുദ്രൻ അലമാര തുറന്നു ഒരു ബോക്സ് എടുത്തു, അവളുടെ റൂമിലേക്ക് നടന്നു. അവൻ അവളുടെ അടുത്തായി ചെന്നിരുന്നു. അമ്മൂട്ടി… അവൻ ആദ്രമായ് അവളെ വിളിച്ചു. അവന്റെ സ്വരം കേട്ട് അവൾ ബെഡിൽ നിന്നു എഴുന്നേറ്റ് നിന്നു. അവൻ ബെഡിൽ നിന്നു എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു.
അവനെ ശ്രെദ്ധിക്കാതെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. രുദ്രന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. കൈയിൽ എന്തോ തണുപ്പ് പടർന്നപ്പോൾ അവനെയെയും കൈയിലേക്കുമവൾ നോക്കി. മോതിരവിരലിൽ അവൻ ഇട്ട വെള്ളകല്ല് മോതിരത്തിലേക്കു അവളുടെ മിഴികൾ എത്തി നിന്നു. “ഹാപ്പി ബര്ത്ഡേ അമ്മൂട്ടി. ” അവളുടെ കണ്ണുകൾ വിടർന്നു, ചുണ്ടുകളിൽ പുഞ്ചിരി സ്ഥാനം പിടിച്ചു. കണ്ണേട്ടാ ഇതു.. കൈയിലെ മോതിരത്തിലേക്കു നോക്കി കൊണ്ട് ചോദിച്ചു. ഇതു എന്റെ അമ്മൂട്ടിക്കുള്ള പിറന്നാൾ സമ്മാനം. അവൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു. പെട്ടന്ന് അവൾ അവനെ കെട്ടിപിടിച്ചു, താങ്ക്സ് കണ്ണേട്ടാ.. എന്ന് പറഞ്ഞു അവനിൽ നിന്നും അകന്നു മാറി നിന്നു. ഞാൻ.. ഇതു എല്ലാവരെ കാണിക്കട്ടെ.. എന്ന് പറഞ്ഞു, അവൾ താഴേക്കു ഓടി പോയി. അവൻ അപ്പോഴും, അവളുടെ മുഖം ചേർന്ന നെഞ്ചിൽ കൈ വച്ചു കൊണ്ടു അവൾ പോയ വഴിയേ നോക്കി നിന്നു. തുടരും…..

by