രചന – അക്ഷര
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു അവൾ നന്ദിയോടെ എൽവിസിനെ നോക്കി
അതിന് ശേഷം എല്ലാവരുമായി തറവാട്ടിലേക്ക് കയറി ..
******
തറവാട്ടിലേക്ക് കയറി എങ്കിലും ആ തറവാടിന്റെ ചുമരുകൾ പോലും ഗൗരിയെ ഭയപെടുത്തിയിരുന്നു… അത് മനസ്സിലാക്കിയ എൽവിസ് അവളെ തന്നോട് ചേർത്തു നിർത്തി..
ഹരിയും ആദിയും എബിയുമെല്ലാം ഒപ്പമുണ്ട്….
തന്റെ അച്ഛന്റെ മരണം ഈ തറവാട്ടിനുള്ളിൽ വച്ചാണ് എന്നറിഞ്ഞപ്പോൾ ഹരിയുടെ മനസ് വല്ലാതെ മുറിപ്പെട്ടിരുന്നു…മനപ്പൂർവം അതിനെ മറക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ പറഞ്ഞു…
ഇച്ചായാ….ഒരു നല്ല പൂജാരിയെ കൊണ്ട് വന്ന് തറവാട്ടിന്റെ ഐശ്വര്യത്തിനായി ഒരു പൂജ നടത്തണം….
ഒരുപാട് ദുഷ്കര്മങ്ങൾക്ക് സാക്ഷ്യം വഹിച്ചതല്ലേ…. അത് അനിവാര്യമാണ്..
ഹരി തനിക്ക് അത് ഒന്ന് arrange ചെയ്യാൻ പറ്റുമോ…എൽവിസ് ചോദിച്ചു…
ഞാൻ അത് ചെയ്യാം ഇച്ചായ…
ഹരി തുടർന്നു…
അതിന് മുൻപ് ഇവിടെ എല്ലാം ഒന്ന് വൃത്തിയാക്കിക്കണം…. എല്ലാം കഴിഞ്ഞു ഞാൻ ഇച്ചായനെ വിളിക്കാം….
എൽവിസ് മൗനമായി സമ്മതിച്ചു.. ഗൗരി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല
തറവാട്ടിൽ മുഴുവൻ ചുറ്റി നടന്ന ശേഷം എൽവിസ് ഗൗരിയുമായി പുറത്തേക്കു ഇറങ്ങി .. ….
ഗൗരി ചുറ്റും നോക്കി… കാടു പിടിച്ചു കിടക്കുന്ന തന്റെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറകൾ കണ്ണിൽ പെട്ടു..
അവൾ എൽവിസിന്റെ കൈ വിട്ടു കൊണ്ട് അങ്ങോട്ടേക്ക് പോയി… എൽവിസ് അത് ശ്രദ്ധിച്ചു…
അവൾ അതിന് മുന്നിലായി ചെന്ന് നിന്ന് കണ്ണുകൾ അടച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു….
എൽവിസ് അങ്ങോട്ടേക്ക് ചെന്നു… അവളെ ചേർത്ത് പിടിച്ചു…..
അവളുടെ അച്ഛനമ്മമാരുടെ സമ്മതം വാങ്ങുമ്പോലെ അയാൾ അസ്ഥിതറയിലേക്ക് നോക്കി….
ഗൗരി തന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എൽവിസിനെ നോക്കി… അയാൾ ഒന്ന് കൂടി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു…. ഗൗരി എൽവിസിന്റെ നെഞ്ചിലേക്ക് ചാരി….
അല്പ നേരം കഴിഞ്ഞ് എൽവിസ് ചോദിച്ചു…
നമുക്ക് പോകാം…
ഗൗരി പോകാമെന്ന് തലയാട്ടി…
അയാൾ അവളെയും കൂട്ടി കാറിനരികിലേക്കു നടന്നു….
ഗൗരീ….. ഹരി പിന്നിൽ നിന്ന് വിളിച്ചു…
എന്താ ഹരിയേട്ടാ…. അവൾ ചോദിച്ചു..
പോകുന്ന വഴി നിന്റെ കുടുംബക്ഷേത്രത്തിൽ ഒന്ന് കയറണം …. എല്ലാം കലങ്ങി തെളിഞ്ഞില്ലേ .. അത് മാത്രമല്ല നീയൊരു പുതിയ ഒരു ജീവിതം തുടങ്ങുകയല്ലേ…. ദേവിയുടെ അനുഗ്രഹം ഉണ്ടാകണം…
ഗൗരി പോകാമെന്ന് തലയാട്ടി
ഹരി ഒഴിച് എല്ലാവരും കാറിലേക്ക് കയറി…
ഹരിയോട് യാത്ര പറഞ്ഞ ശേഷം അവർ യാത്ര തിരിച്ചു….
പോകും വഴി അവളുടെ കുടുംബ ക്ഷേത്രത്തിന് മുന്നിലായി കാർ നിർത്തി ….ഗൗരി പോയി വരുന്നത് വരെ എൽവിസ് പുറത്ത് കാത്തു നിന്നു….ഗൗരി അകത്തേക്ക് കയറി… കുറച്ചു കഴിഞ്ഞപ്പോൾ പ്രസാദവുമായി തിരികെ വന്നു….
അവൾ പ്രസാദത്തിലിരുന്ന കുങ്കുമത്തിലേക്കു നോക്കുന്നത് അയാൾ കണ്ടു… എൽവിസ് ചോദിച്ചു…
“ഗൗരീ… !”
“എന്താ ഇച്ചായാ…!”
“തനിക്ക് ഞാനീ കുങ്കുമം തൊട്ടു തരട്ടെ…. !”
അവളുടെ കണ്ണുകൾ നിറഞ്ഞു…. അവൾ തലയാട്ടി
ആദിയും എബിയും ചിരിച്ചു…. ആദി അത് ഫോട്ടോ എടുക്കാനായി നിന്നു….
എൽവിസ് ഗൗരിയുടെ കയ്യിലിരുന്ന പ്രസാദത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം
എടുത്തു ഗൗരിയുടെ സീമന്ത രേഖയിൽ ചാർത്തി കൊടുത്തു….
ഗൗരി കണ്ണുകൾ അടച്ചു വച്ചുകൊണ്ട് അതേറ്റു വാങ്ങി….
ആദി അപ്പൊ തന്നെ അത് മൊബൈലിൽ പകർത്തി…..
എൽവിസ് അവളെ ചേർത്ത് പിടിച്ചു…
അവർ തിരികെ കാറിലേക്ക് കയറി….
..
എൽവിസിന്റെ നിർദ്ദേശ പ്രകാരം എൽവിസിനെയും ഗൗരിയേയും ബീച്ചിനരികിലുള്ള ഗസ്റ്റ് ഹൌസിന്റെ അടുത്ത് ഇറക്കിയ ശേഷം ആദിയും എബിയും തിരികെ പാലയ്ക്കലേക്കു പോയി….
എൽവിസ് ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് കടൽ തീർത്തു കൂടി നടന്നു…
ഗൗരി തന്റെ മൗനം തുടർന്നു ….. അവൾ മൗനം തുടരുന്നത് കണ്ട് എൽവിസ് ചോദിച്ചു….
ഗൗരീ… ഇപ്പൊ നീ ശരിക്കും ഹാപ്പിയാണോ മോളെ …. ഗൗരി ഒന്ന് പുഞ്ചിരിച്ച ശേഷം എൽവിസിന്റെ തോളിലേക്ക് ചാരി…. അവളുടെ മുഖം കണ്ട് എൽവിസിന് അതിനുള്ള ഉത്തരം ലഭിച്ചിരിന്നു…
ഗൗരിക്ക് വല്ലാത്ത ശാന്തത തോന്നി… മനസിലുള്ള ഭാരങ്ങളൊക്കെ പോയപോലെ…
ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ… എൽവിസ് ചോദിച്ചു..
ഇച്ച പറയുന്നത് എന്തെങ്കിലും ഞാൻ ഇതുവരെ കേൾക്കാതിരുന്നിട്ടുണ്ടോ… എന്നെക്കാൾ എന്നെ അറിയുന്നത് ഇച്ചയ്ക്കല്ലേ…
അങ്ങനെയാണെങ്കിൽ നീ എന്നോട് ഇനി ഒന്നും മറച്ചു വയ്ക്കരുത്…. എനിക്ക് അത് ഇഷ്ടമല്ല….ഒരിക്കൽ കൂടി നീ ഒരു പ്രശ്നത്തിൽ അകപ്പെടുന്നത്…
ഞാൻ നിന്റെ നല്ലൊരു സുഹൃത്തും കൂടി അല്ലെടീ മോളെ .. ! എനിക്ക് അങ്ങനെ ആകാനാണ് ഇഷ്ടം.. ! …. ഗൗരി പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി..
ഇനി വാക്ക് തെറ്റിക്കരുത് നിന്റെ ഇച്ചായന് ദേഷ്യം വരും…..
ഗൗരി ഇല്ലെന്ന് തലയാട്ടി..
ഗൗരി എൽവിസിന്റെ കയ്യിൽ പിടിച്ചു..
പോകാം നമുക്ക് …. നമ്മുടെ സ്വപ്‌നതീരങ്ങളിലേക്ക്…
ഗൗരി പുഞ്ചിരിച്ചു….
ഇന്ന് ഇവിടെയാണ് നമ്മുടെ stay
അപ്പൊ ഇന്ന് തറവാട്ടിലേക്ക് പോകുന്നില്ലേ ഇച്ചാ.. …
ഇല്ല… എന്താ നിനക്ക് പോണോ.. !
അവൾ വേണ്ടാന്ന് തലയാട്ടി …
എൽവിസ് അവളെ നോക്കി തന്റെ മീശ പിരിച്ചു കൊണ്ട് കുസൃതിയോടെ ചിരിയോടെ പറഞ്ഞു….
വേണ്ട…. ഇന്ന് ഇവിടെ വേറെ കുറച്ച് കാര്യങ്ങൾ ഉണ്ട്…. റിസ്ക് എടുക്കൻ വയ്യ മോളെ… ഇന്നിവിടെ കിടന്നാൽ മതി….. ! ..
അപ്പോ ഡ്രസ്സൊക്കെ… ഗൗരി ചോദിച്ചു
നിനക്ക് വേണ്ടതെല്ലാം അവിടെയുണ്ട്…
ഇതൊക്കെ pre planned അല്ലേ മോളെ …
എൽവിസ് അത് പറഞ്ഞ് കൊണ്ട് വീണ്ടും അവളെ നോക്കികൊണ്ട് ചിരിച്ചു
ഗൗരി പുഞ്ചിരിച്ചു കൊണ്ട് നാണത്തോടെ തല താഴ്‌ത്തി…
എന്നാൽ പോകാം
മം
…മം എന്നാൽ വാ…
എൽവിസ് ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് മണൽ തീർത്തു കൂടി നടന്ന് ഗസ്റ്റ് ഹൗസിനുള്ളിലേക്കു പോയി….
നല്ല ക്ഷീണമുണ്ട്…. അലച്ചിലിന്റെ..
ടോ താൻ എനിക്കൊരു കട്ടൻകാപ്പി ഇട്ടു താ..
ഗൗരി തലയാട്ടിയ ശേഷം ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി….
കുറച്ച് സമയത്തിനുള്ളിൽ എൽവിസിന് ഒരു ചായയുമായി അവൾ തിരികെ വന്നു… അത് കുടിച്ച ശേഷം അയാൾ അവളെ നോക്കി കുസൃതിയായി ചിരിച്ചു.. അവളും മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.. …
ഗൗരി മുറിയിലേക്ക് പോയി ഷെൽഫ് തുറന്നു നോക്കി… അവിടെ തനിക്ക് വേണ്ട ഡ്രസ്സുകളെല്ലാം വാങ്ങി വച്ചിരുന്നു.. .. ..
അവൾ സാരിയും എടുത്ത് ബാത്‌റൂമിലേക്ക് കയറി….
എൽവിസ് അകത്തേക്ക് വന്നപ്പോൾ ഗൗരി അവിടെ ഉണ്ടായിരുന്നില്ല.. …
അവൾ ബാത്‌റൂമിൽ ആയിരിക്കും എന്ന് അയാൾക്ക് തോന്നി. ..
അയാൾ തന്റെ ഡ്രസ്സ് എടുത്തുകൊണ്ടു fresh ആകാനായി പോയി ….
കുറച്ച് കഴിഞ്ഞു ഗൗരി പുറത്തേക്ക് ഇറങ്ങി….
തല തോർത്തിയപ്പോൾ താലി തോർത്തിൽ ഉടക്കി… അവൾ അത് എടുത്തു കൊണ്ട് അതിനെ നോക്കി പുഞ്ചിരിച്ചു….
അവൾ വിൻഡോയുടെ സൈഡിലേക്ക് പോയി… പുറത്ത് ദൂരെയുള്ള ബീച്ചിലേക്ക് നോക്കി..
ഈ സമയം എൽവിസ് fresh ആയ ശേഷം പുറത്തേക്ക് വന്നു…. അയാൾ ഗൗരി പുറത്തേക്ക് നോക്കി നില്കുന്നത് കണ്ട് അവളുടെ അടുത്തേക്ക് വന്നു….
തന്റെ ഹൃദയമിടിപ്പ് കൂടുന്നത് എൽവിസിന് മനസിലായിരുന്നു..
കുളിച്ചു ഈറനായി നിൽക്കുന്ന ഗൗരിയെ കണ്ടപ്പോൾ അവളെയൊന്ന് പുണരാൻ തോന്നി…
എൽവിസ് കുറച്ച് കൂടി അവളുടെ അടുത്തേക്ക് വന്നു പിന്നിലായി നിന്നു… അവളുടെ കഴുത്തിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ തുള്ളികൾ ഒപ്പിയെടുക്കാൻ ആ മനസ് കൊതിച്ചു..
എൽവിസിന്റെ സാനിധ്യം ഗൗരി അറിഞ്ഞിരുന്നു….
“ഇച്ചായാ ….”എന്ന് വിളിച്ചു കൊണ്ട് അവൾ തിരിഞ്ഞു….
എന്നാൽ അതിന് മുൻപ് തന്നെ എൽവിസ് അവളുടെ നഗ്‌നമായ വയറിൽ പിടിച്ചുകൊണ്ട് അവളുടെ കഴുത്തിലെ വെള്ളതുള്ളികളെ തന്റെ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തുത്തിരുന്നു ….
ഗൗരി പിടഞ്ഞു പോയി ….
പെട്ടെന്നവൾ എൽവിസിന്റെ മുന്നിലേക്ക് തിരിഞ്ഞു നിന്നു…. എൽവിസിന്റെ ശ്വാസഗതി മാറിയിരിന്നു… ഗൗരിയുടെയും…
എൽവിസ് ഗൗരിയെ തന്നെ നോക്കി …..അവളുടെ നെറ്റിയിലെ തന്റെ പേരിലുള്ള സിന്ദൂരം കൂടി കണ്ടപ്പോൾ എൽവിസിന് അപ്പൊ തന്നെ അവളെ സ്വന്തമാക്കണമെന്ന് തോന്നി….
അവളുടെ ചുണ്ടുകളെ നോക്കികൊണ്ട് അതിനെ തന്റെ തള്ളവിരൽ കൊണ്ടയാൾ തലോടാൻ തുടങ്ങി…. അവളെ കുറച്ച് കൂടി തന്നോട് ചേർത്ത് നിർത്തി…
എൽവിസ് ഇത്രയും അടുത്ത് വരുന്നതിൽ അവൾ അസ്വസ്ഥത പ്രകടിപ്ച്ചു…
ഇച്ചായ…. ഗൗരി വിളിച്ചു…
അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി…
അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് തന്നിലേ ക്കടുപ്പിച്ചു കൊണ്ട് കുസൃതി ചിരിയോടെ പറഞ്ഞു..
എന്തിച്ചായാ…. ഒരിച്ചായനും ഇല്ല മോളെ ഇന്ന്…
എന്നിൽ അലിയാൻ തയാറായിക്കോ നീ…. ഇന്ന് നിന്നെ ഒരു ചാച്ചനും വന്നു രക്ഷിക്കില്ല…
ഗൗരി നാണത്തോടെ പുഞ്ചിരിച്ചു….
എൽവിസ് അവളുടെ മുന്നിലേക്ക് കിടന്ന ഈറൻ മുടിയെ പിറകിലേക്ക് ഇട്ടു….. പിന്നിൽ അഴിഞ്ഞു കിടന്നിരുന്ന കേശഭാരം അവളുടെ ഇടുപ്പിന്റെ താഴ്ഭാഗം വരെ മുഴുവൻ മറച്ചിരുന്നു….
അത് അവളിലെ സ്ത്രീയെ കൂടുതൽ എടുപ്പുള്ളതാക്കി…
അത് അയാളെ മത്ത് പിടിപ്പിച്ചിരുന്നു…
എൽവിസ് അവളെ തന്നെ കുറേ നേരം കണ്ണെടുക്കാതെ നോക്കി നിന്നു…. ഗൗരിക്ക് എൽവിസിന്റെ തന്നിലേക്കുള്ള നോട്ടം നേരിടാൻ കഴിഞ്ഞില്ല അവൾ നാണത്തോടെ തന്റെ കണ്ണുകളെ അയാളിൽ നിന്നും മാറ്റി. …. അതുകണ്ട് എൽവിസ് കുസൃതിയായി ചിരിച്ചു….
അവളെയും കൊണ്ട് ഭിത്തിയിലേക്ക് ചേർന്നു … ഗൗരി ചുവരിൽ തട്ടി നിന്നു…
താൻ അടുത്തു വരുമ്പോൾ അവളിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിച്ചുകൊണ്ട് കുറച്ച് കൂടി അവളിലേക്ക് ചേർന്ന് നിന്ന് കുസൃതിയോടെ ചോദിച്ചു…
പേടിയുണ്ടോ… നിനക്ക്…
ഗൗരി ഇല്ലന്നു തലയാട്ടി…
അപ്പൊ ഇല്ലേ……! എൽവിസ് ചിരിച്ചു കൊണ്ട് ഒന്നുകൂടി ചോദിച്ചു..
ഗൗരി നാണത്തോടെ തന്റെ തല കുനിച്ചു…
എൽവിസ് അവളുടെ ചെവിക്കരികിലായി ചെന്ന് ഒരു ചിരിയോടെ പറഞ്ഞു
എന്റെ തമ്പുരാട്ടി കുട്ടി പേടിക്കേണ്ട കേട്ടോ ഇന്ന് ഞാൻ ചുണ്ട് മുറിക്കില്ല …
ഗൗരി നാണത്താൽ കുതിര്ന്നു നിന്നു…
അത് എൽവിസിനെ കൂടുതൽ അവളിലേക്ക് ആകൃഷ്ടയാക്കി….
കുറച്ചു കൂടി അവളെ ചേർന്നു നിന്നു കൊണ്ട് അവളുടെ ചുണ്ടിനെ വിരൽ കൊണ്ട് തലോടാൻ തുടങ്ങി…
എന്നിട്ട് പതിയെ അവളോട് പറഞ്ഞു
“എന്ത് ഭംഗിയാടീ നിന്റെ ഈ ചുണ്ടിന് …. അത് കാണുമ്പോൾ എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നും… !”
ഗൗരി ഒന്നും മിണ്ടിയില്ല മൗനമായി തല താഴ്‌ത്തി….
എൽവിസ് തന്റെ ചൂണ്ട് വിരൽ കൊണ്ട് അവളുടെ താടി ഉയർത്തി കൊണ്ട് അവളുടെ ചുണ്ട്കളെ ചുംബിച്ചു ..ഗൗരി അപ്പൊ തന്നെ തന്റെ കണ്ണുകൾ ഇറുകെ അടച്ചു….
അവൾ തന്റെ കണ്ണുകൾ തുറന്നപ്പോൾ എൽവിസ് അവളുടെ കണ്ണുകളിലേക്ക് നോക്കി…അത് തമ്മിൽ ഇടഞ്ഞു… അതിൽ മുഴുവൻ എൽവിസ് നിറഞ്ഞു നിന്നിരുന്നു …. എൽവിസിന്റെ നെഞ്ചിടിപ്പ് കൂടി…. അവളുടെ നഗ്‌നമായ ഇടുപ്പിൽ മുറുകെ പിടിച്ചു കൊണ്ട് അവളുടെ അധരങ്ങളെ കവർന്നെടുക്കാൻ തുടങ്ങി…. ഗൗരി പിടഞ്ഞു കൊണ്ട് എൽവിസിനെ മുറുകെ പിടിച്ചു….. എൽവിസ് കൂടുതൽ ആഴത്തിൽ അതിനെ കവർന്നെടുത്തുകൊണ്ടിരുന്നു …. മുറിയുമെന്നു തോന്നിയത് കൊണ്ടായിരിക്കാം അയാൾ അതിനെ മോചിപ്പിച്ചു…. അത് രക്തവർണമായി മാറി …..ഗൗരി തന്റെ മുഖം താഴ്‌ത്തി….
എൽവിസ് അവളുടെ ഉടലിലെ മറുകിലേക്കു നോക്കി ….അത് തന്നെ അങ്ങോട്ടേക്ക് ആകർഷിക്കും പോലെ തോന്നി… അതിലേക്ക് ചുണ്ട് അടുപ്പിച്ചു കൊണ്ട് അതിനെ കവർന്നെടുക്കാൻ തുടങ്ങി….. അവളുടെ ശരീരത്തിന്റെ ഗന്ധം തന്റെ നാസികയിലേക് ആഴത്തിൽ കയറുന്നുണ്ടായിരുന്നു …. എൽവിസ് ഗാഢമായി അവളെ പുണർന്നു കൊണ്ട് ആ മറുകിനെ കവർന്നെടുത്തു…..
ഗൗരി പൂർണമായും എൽവിസിന് അടിമപ്പെട്ടിരുന്നു…. എൽവിസ് അവളെ പുണർന്നു കൊണ്ട് കഴുത്തിലും മുടിയിഴകളും ചുംബിക്കാൻ തുടങ്ങി…..
എൽവിസ് അവളെ തന്റെ കൈകളിൽ കോരി എടുത്ത് കൊണ്ട് ബെഡിലേക്കു കിടത്തി…അവൾ എൽവിസിന്റെ കണ്ണുകളിലേക്ക് നോക്കി… തന്നെ നോക്കും തോറും അയാളുടെ വികാരങ്ങൾക്ക് ചൂട് പിടിക്കുന്നതായി അവൾക്ക് തോന്നി.. …
സാരിക്കിടയിൽ കണ്ട നഗ്നമായ വയർ എൽവിസിനെ ആകർഷിച്ചു.. അതിനെ തലോടി കൊണ്ട് ഗൗരിയുടെ സാരി മുന്നിൽ നിന്നും മാറ്റി.. അത് അവളുടെ രൂപം എടുത്ത് കാട്ടി ….. അവളുടെ അംഗ ലാവണ്യതിൽ അയാൾ
ഭ്രമിച്ചിരുന്നു… എൽവിസ് അവളുടെ നഗ്നമായ വയറിനെ തലോടി കൊണ്ട്
അവളുടെ നാഭിയിൽ ചുംബിച്ചു.. …
ഗൗരി പിടഞ്ഞു..
മെല്ലെ അയാൾ അവിടെ മുഴുവൻ ചുംബനം കൊണ്ട് മൂടാൻ തുടങ്ങി…ഗൗരി എൽവിസിന്റെ തലമുടിയിൽ മുറുകെ പിടിച്ചു…..
അവളുടെ ചേഷ്ടകളിൽ നിന്നും തന്റെ സ്പർശനത്താൽ അവളിൽ ഉടലെടുക്കുന്ന വികാരങ്ങളെ പറ്റി എൽവിസിന് മനസിലായി…. അത് അയാളുടെ പുരുഷ വികാരങ്ങളെ ആളി കത്തിച്ചു…..
എൽവിസ് അവളുടെ തലയ്ക്ക് മുകളിലായി വന്നു നിന്നു..
ഗൗരിയുടെ കണ്ണുകൾ പൂർണമായും
എൽവിസിലേക്കു അലിഞ്ഞിരുന്നു …..
അത് കണ്ടപ്പോൾ അയാൾ പറഞ്ഞു …
“എന്തിനാ എന്നെ മോഹിപ്പിച്ചത് ….. അതുകൊണ്ടല്ലേ… !”
അത് പറഞ്ഞ് കൊണ്ട് കുസൃതിയായി ചിരിച്ചു…
ഗൗരി ഒന്നും മിണ്ടിയില്ല…. എൽവിസ് അവളെ അതിനോടകം തന്നെ മറ്റൊരു ലോകത്തേക്ക് എത്തിച്ചിരുന്നു….
എൽവിസ് അവളുടെ പിൻ കഴുത്തിൽ പിടിച്ച് കൊണ്ട് മുഖം തന്നോട് അടുപ്പിച്ചു കൊണ്ട് ചുണ്ടുകളെ നുകരാൻ തുടങ്ങി… അതിന് ശേഷം അവളുടെ കഴുത്തിലൂടെ എൽവിസ് ശരീരത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി.. .
അയാൾ ഗാഢമായി ഗൗരിയെ പുണർന്നു..എൽവിസിനെ കൈപ്പിടിയിൽ തന്റെ ശരീരം മുറുകുന്ന പോലെ തോന്നിയവൾക്ക് …
എൽവിസ് അവളുടെ സിന്ദൂരത്തെ ചുംബിച്ചു…. അത് തന്റെ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു…
അവരുടെ കാലുകൾ ഇതിനോടകം ഇണ ചേർന്ന് കഴിഞ്ഞിരുന്നു…
എൽവിസിന്റെ ശ്വാസഗതി കൂടി.. നെഞ്ചിടിപ്പ് ഉയർന്നു… . എൽവിസിന് അവളിലേക്ക് ചേരാൻ തടസമെന്ന് തോന്നിയതെല്ലാം അവൾ പോലും അറിയാതെ അയാൾ അവളിൽ നിന്നും അടർത്തിമാറ്റി കൊണ്ടിരുന്നു …
എൽവിസ് അവളിലേക്ക് പടർന്നു കയറി തുടങ്ങി ….
അവളോടുള്ള വികാരങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ എൽവിസ് അവളുടെ ചുണ്ടുകളെ ഗാഢമായി ചുംബിച്ചു കൊണ്ട്
വേദന സമ്മാനിച്ച് അവളിലേക്ക് ആഴ്ന്നിറങ്ങി …. ഗൗരി പിടഞ്ഞു..
അത് മനസിലാക്കിയ എൽവിസ് അവളുടെ ചുണ്ടുകളെ വീണ്ടും സ്വന്തമാക്കികൊണ്ട് വീണ്ടും വീണ്ടും അവളിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി …..അവളുടെ ചുണ്ടുകൾ മുറിഞ്ഞു …. എൽവിസ് മുഴുവനായി അവളിലേക്ക് പെയ്തൊഴിയുകയായിരുന്നു… അതിന്റെ ഫലമെന്നോണം അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീരായി പൊഴിഞ്ഞു വീണു…..
എൽവിസ് അവളെ തന്നിലേക്ക് ചുറ്റി വരിഞ്ഞു കൊണ്ട് ബെഡിലേക്കു
കിടന്നു….. അവളുടെ നെറ്റിയിൽ ചുംബിച്ചു….
******
മുഖത് പ്രകാശം അടിച്ചപ്പോഴാണ് ഗൗരി കണ്ണു തുറന്നത്….ദേഹം മുഴുവൻ വേദനിക്കുന്ന പോലെ തോന്നിയവൾക്ക്… എല്ലുകൾ നുറുങ്ങുന്ന പോലെ… അഴിഞ്ഞു വീണ അവളുടെ കേശഭാരം എൽവിസിന്റെ നെഞ്ചിനെ മുഴുവൻ മറച്ചിരുന്നു….. എൽവിസിന്റെ കൈക്കുള്ളിലായിരുന്നു അവൾ.. .ഇച്ചായന്റെ നഗ്നമായ നെഞ്ചിൽ തല ചേർത്ത് ആ ചൂട് പറ്റിയാണ് താൻ ഇന്നലെ ഉറങ്ങിയത്…. ഗൗരി ഒന്ന് പുഞ്ചിരിച്ചു.. അവൾ എൽവിസിന്റെ മുഖത്തേക്ക് നോക്കി നല്ല ഉറക്കമാണ്.. തന്റെ സിന്ദൂരത്തിന്റെ ചുവപ്പ് നിറം ആ മുഖത്ത് ആയിട്ടുണ്ട് ….
ചെറിയ ഒരു കുസൃതിയോടെ അവൾ തന്റെ വിരലുകൾ കൊണ്ട് എൽവിസിന്റെ മീശ പിരിച്ചു വച്ചു…. കയ്യിൽ നിന്നും പുതപ്പ് ഊർന്നു വീണപ്പോഴാണ് താൻ നഗ്നയാണെന്ന ബോധം അവളിൽ ഉണ്ടായത്…. അത് അവളിൽ നാണം ജനിപ്പിച്ചു… അവൾ പുതപ്പ് കൊണ്ട് സ്വയം പൊതിഞ്ഞു പിടിച്ചു.. ശേഷം അവൾ എൽവിസിന്റെ മീശയിൽ നിന്നും കൈ എടുത്തു കൊണ്ട് എഴുന്നേൽക്കാൻ പോയി..
പെട്ടന്ന് തന്നെ എൽവിസ് അവളുടെ വെണ്ണപോലുള്ള കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു ……. എൽവിസ് ഗൗരിയെ നോക്കി… ഗൗരിക്ക് എൽവിസിനെ നോക്കാൻ സാധിച്ചില്ല…. നാണത്താൽ ആ മിഴികൾ താഴ്ന്നിരുന്നു…. അയാൾ അവളെയും കൊണ്ട് ഒന്ന് മറിഞ്ഞ ശേഷം അവൾക്ക് മുകളിലായി വന്നു…. അവളെ നോക്കി കുസൃതിയായി ചിരിച്ചു…. അവൾ പുതപ്പ് കൊണ്ട് മുഴുവൻ പൊതിഞ്ഞു പിടിച്ചു….. എൽവിസ് കുസൃതിയോടെ പുതപ്പിൽ പിടിച്ചു വലിക്കാൻ നോക്കി….
അവൾ എൽവിസിനെ നാണം കലർത്തി തുറിച്ചു നോക്കി….വേണ്ട എന്ന് കണ്ണു കൊണ്ട് കാണിച്ചു….
എൽവിസ് കുസൃതിയായി ചിരിച്ച ശേഷം പറഞ്ഞു
അത് നമുക്ക് കാണാം കേട്ടോ ഇനി ..!
ഇന്നലെ ഒരുപാട് വേദനിപ്പിച്ചോ തന്നെ…. എന്ത് ചെയ്യാനാ മോളെ… !എൽവിസ് ചിരിച്ചു… ഗൗരി പെട്ടെന്ന് കൈകൊണ്ട് എൽവിസിന്റെ വാ പൊത്തി….
ഗൗരി നാണത്താൽ കുതിര്ന്നു…
അവളുടെ നാണംഎൽവിസിനെ വീണ്ടും അവളിലേക്ക് അടുപ്പിക്കുന്നുണ്ടായിരുന്നു ….
എൽവിസ് വീണ്ടും അവളിലേക്ക് അടുത്ത് വന്നു….
ഗൗരി എൽവിസിനെ തട്ടിമാറ്റി സ്വയം പൊതിഞ്ഞു പിടിച്ചു കൊണ്ട് സാരിയുമെടുത് ബാത്‌റൂമിലേക്ക് ഓടി ….
അത് കണ്ട് എൽവിസ് സ്വയം ചിരിച്ചു… ..
എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു. .
നിന്നെ ഞാൻ എടുത്തോളാം മോളെ. ..
നിന്റെ ഈ കലിപ്പനായ ഇച്ചായന്റെ പ്രണയം നീ അറിയാനിരിക്കുന്നതെ ഉളളൂ…..
എൽവിസും fresh ആകാനായി കയറി…..
തിരികെ വന്നപ്പോൾ പതിവ് പോലെ ഗൗരി കുളിച് റെഡി ആയിരുന്നു…
എൽവിസ് അവളെ നോക്കി കുസൃതിയോടെ ചിരിക്കുന്നുണ്ടെങ്കിലും അവൾ എൽവിസിനെ നോക്കുന്നുണ്ടായിരുന്നില്ല … അവൾ കൂടുതലും തന്നിൽ നിന്നും മാറി നടക്കുന്നെന്ന് എൽവിസിന് മനസിലായി …. അയാൾ സ്വയം പുഞ്ചിരിച്ചു….
അവൾ കിച്ചണിലേക്ക് നടന്നു ….
ഗ്യാസ് കത്തിച്ചു അടുപ്പിലേക്ക് വെള്ളം വച്ചു …. ശേഷം അവൾ സ്വയം ഒന്ന് പുഞ്ചിരിച്ചു… അപ്പോഴേക്കും എൽവിസ് വന്ന് അവളുടെ ഇടുപ്പിൽ പിടിച്ചു മുറുക്കി കൊണ്ട് പിൻ കഴുത്തിൽ ഉമ്മ വച്ചിരുന്നു …. ഗൗരി ഒന്ന് ഞെട്ടി …. എന്നിട്ട് ഗൗരിയെ തിരിച്ചു നിർത്തി…. എൽവിസ് അവളുടെ മുഖത്തേക്ക് നോക്കി… എന്നത്തേയും പോലെ തന്നെ ആ ചുണ്ടുകൾ മുറിഞ്ഞിട്ടുണ്ടായിരുന്നു…. എൽവിസ് മെല്ലെ അതിലേക്ക് തൊടാനായി വിരൽ കൊണ്ട് വന്നു ….. അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പിന്നോട്ട് മാറി അയാൾ ഒന്നുകൂടി അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു….
എന്റെ ഒരു സ്പർശനം പോലും നിന്നിൽ ഉണ്ടാക്കുന്ന മാറ്റം എനിക്കറിയാം…. പിന്നെന്തിനാ മോളേ എന്നിൽ നിന്നും നീ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്….
പിന്നെ ചിരിച്ചു കൊണ്ട് ഒരു താക്കീതോടെ പറഞ്ഞു…
“എന്നിൽ നിന്നും മാറി നടന്നാൽ നിനക്ക് തന്നെയാ ദോഷം… !”
!നിന്നെ കയ്യിൽ കിട്ടുമ്പോ ഞാൻ അതും കൂടി ചേർത്തങ് മുതലാക്കും. ….. !”
“എന്റെ ഈ പാവം തമ്പുരാട്ടികുട്ടി അത് താങ്ങുമോ അത്…. ഈ എൽവിസിനെ പൂർണമായും നിന്നിലേക്ക് ആവാഹിക്കാൻ …. ”
“അപ്പൊ പിന്നെ ഇതുപോലൊക്കെ ഉണ്ടാവും….! “അതെന്റെ കയ്യിൽ അല്ല…!”.
അവളുടെ ചുണ്ടിൽ തൊട്ടു കൊണ്ട് അയാൾ പറഞ്ഞു….അവൾ നാണത്തോടെ തലതാഴ്ത്തി…..
ഈ നാണമാ എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്….
അത് പറഞ്ഞു അയാൾ വിരൽ കൊണ്ട് അവളുടെ താടി ഉയർത്തി…
അവളുടെ കണ്ണുകളിലേക്ക് നോക്കി… അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. ….അയാൾ അവളുടെ പിൻ കഴുത്തിൽ പിടിച്ചു കൊണ്ട് മുഖം തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് ചുണ്ടുകളിൽ ചുംബിക്കാൻ തുടങ്ങി…. ഗൗരി എൽവിസിനെ മുറുകെ പിടിച്ചു …
അപ്പോഴേക്കും വെള്ളം തിളച്ചു മറിഞ്ഞിരുന്നു…. പെട്ടെന്ന് അവൾ അയാളിൽ നിന്നും അകന്നു മാറി കൊണ്ട് ചായയിലേക്ക് പോയി…..
ഇവൾ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും …. !
ഈ ചായ എന്റെ ജീവിതത്തിലെ വലിയ ഒരു വില്ലനാണെന്നാണ് തോന്നുന്നത് …. !
എന്ന് പറഞ്ഞ് ഗൗരിയെ നോക്കി പുഞ്ചിരിച്ച ശേഷം എൽവിസ് പുറത്തേക്ക് പോയി……
തുടരും…..

by