രചന – നന്ദ നന്ദിത
“വിട് പെണ്ണേ…എല്ലാരും നോക്കുന്നുണ്ട്ട്ടോ…” ബാലൻ പതിയെ മിററിലൂടെ നോക്കി പറഞ്ഞു.. “ല്ലാരും കാണട്ടെന്നെ… അതിനിപ്പോ ന്താ…??” “ഒന്നുല്ലേ…” ചിരിച്ചു കൊണ്ട് ബാലൻ വണ്ടി സ്റ്റാർട്ട് ചെയ്തതും… ഫോൺ റിങ് ചെയ്തു. ബാലൻ വേഗം ഫോൺ എടുത്തു നോക്കി… “S I സാജൻ ” എന്നാ പേര് സ്‌ക്രീനിൽ തെളിഞ്ഞു വന്നു… ബാലൻ കാൾ അറ്റൻഡ് ചെയ്തു… അല്പനേരത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം ബാലന്റെ മുഖത്തെ ചിരി മാഞ്ഞു തുടങ്ങിയത് ഗൗരി മിററിലൂടെ കണ്ടു. ഇങ്ങോട്ട് പറയുന്നതിന് മൂളിയതല്ലാതെ, ബാലൻ തിരികെ ഒന്നും പറഞ്ഞില്ല…. അല്നേരത്തിനു ശേഷം ഫോൺ കട്ട് ചെയ്തു പോക്കറ്റിലേക്ക് തിരികെ വെച്ചു… വണ്ടി സ്റ്റാർട്ട് ചെയ്തു. “ന്താ ബാലേട്ടാ… ആരാ വിളിച്ചേ…?” “സാജൻ ആടോ…” “ഏതു… ഏട്ടന്റെ ഫ്രണ്ട് ആയ… ആ S I ഓ…??” “മ്മ്…” “ന്താ പറ്റിയെ…?സംസാരിക്കുമ്പോൾ ആ മുഖം മാറിതൊക്കെ ഞാൻ ശ്രദ്ധിച്ചാരുന്നു…” “ഒന്നുല്യാടോ… തനിക്ക് തോന്നിയെ…” “ഇല്ല… ന്റെ തോന്നൽ ഒന്നും അല്ല… നിക്ക് അറിഞ്ഞുടെ ബാലേട്ടനെ…?? ന്താ… ന്താണേലും പറഞ്ഞൂടെ എന്നോട്…??” “ന്റെ ഗൗരി… ഒന്നൂല്യ… താൻ വെറുതെ ടെൻഷൻ ആവണ്ട…!!” ബാലന്റെ മറുപടി കേട്ടതും പിന്നീട് ഗൗരി ഒന്നും ചോദിച്ചില്ല..
കോളേജിന്റെ ഗേറ്റ് കടന്നതും… അവൾ ചുറ്റിപ്പിടിച്ച കൈപതിയെ അയച്ചു… ബാലന്റെ തോളിലേക്ക് പിടിച്ചു… “സാന്ദ്രേ കാണിക്കാൻ ആയിരുന്നല്ലേ… ഇതൊക്കെ…??” ചിരിയോടെ ബാലൻ ചോദിച്ചു… മറുപടിയായി ഗൗരി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ❤❤❤ “ദേവൂന്റെ കല്യാണം ഇങ് അടുത്തു… ഒരുക്കങ്ങൾ ഒക്കെ തുടങ്ങേണ്ട ബാല… ല്ലാരേം വിളിക്കേം… ആഭരണങ്ങൾ ഒക്കെ എടുക്കണ്ടേ…?? സഞ്ജുന്റെ വീട്ടീന്ന് അവന്റെ അച്ഛൻ വിളിച്ചിരുന്നു… നിന്റെ സൗകര്യം കൂടെ നോക്കിട്ട് താലി ഒക്കെ എടുക്കാൻ പോകാന്നു…” “ഈ ശനിയാഴ്ച പോകാം എന്ന് പറയ് അച്ഛാ… അന്നാകുമ്പോൾ ല്ലാർക്കും സൗകര്യം ആകുലോ…” അതും പറഞ്ഞു… ബാലൻ ചോറ് കഴിക്കുന്നത് തുടർന്നു.. “ഗൗരി…ലേശം സാമ്പാർ ഇങ്ങു എടുത്തോളൂ കുട്ട്യേ…” അംബികമ്മയുടെ വിളി കേട്ട്, ഗൗരി അടുക്കളയിൽ നിന്നു വന്നു… ഒപ്പം ദേവുവും… “മോനെ… ബാല…” “ന്താ അപ്പച്ചി…?” “അത്… ഉണ്ണി… ഉണ്ണിയേ വിളിച്ചിട്ട് കിട്ടണില്യ… അവൻ ഇനി എന്നാണാവോ വരിക…?? അവനുടെ അല്ലേ ല്ലാം ചെയ്യേണ്ടത്… അത് മാത്രല്ല… ഗൗരിയേ അവൻ ഒന്ന് കണ്ടില്യാലോ…” ഗൗരിയെ നോക്കി വസുന്ദര പറഞ്ഞു നിർത്തി..
“ആ അത് മാത്രല്ല…ബാലന് വേണ്ടി ആ കുട്ടിടെ വീട് വരെ പോണ്ടേ മാഷേ…?” അംബികമ്മ ഇടക്ക് കയറി.. “മതി… ഒന്ന് നിർത്തുന്നുണ്ടോ ല്ലാരും…” ബാലൻ കഴിക്കുന്നത് നിർത്തി എഴുന്നേറ്റു… എല്ലാരും ഒരേപോലെ ഞെട്ടി ബാലനെ നോക്കി.. “അമ്മയോട് ആരാ പറഞ്ഞെ… നിക്ക് അവളെ ഇഷ്ടാന്ന്…??അവൾ ന്റെ ക്ലാസ്സിൽ പഠിക്കുന്ന സ്റ്റുഡന്റ് ആണു… അല്ലതെ എനിക്ക് അവളോട് നിങ്ങളൊക്കെ പറയുംപോലെ ഒന്നൂല്യ…!! “പിന്നെ… ഗൗരിടെ കാര്യം…!! ബാലൻ ഗൗരിടെ അരികിലേക്ക് നീങ്ങി അവളെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു. “ഈ വീട്ടിലേക്ക് ന്റെ ഭാര്യ ആയി വന്നവളാ ഇവൾ… ഇനി ജീവിതാവസാനം വരെ അത് അങ്ങിനെ തന്നേ ആകാൻ ആ ന്റെ തീരുമാനം…!! ഈ ബാലന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഗൗരി ആയിരിക്കും…!!” അവൻ അതും പറഞ്ഞു കൈകഴുകി അകത്തേക്ക് പോയി. അംബികമ്മയും, വസുന്ധരയും… ഒന്നും മിണ്ടാത്തെ അടുക്കളയിലേക്ക് നടന്നു
“ന്താ മാഷേ…ഈ രാത്രീല്… കുളപടവിൽ ഇരിക്കണേ…?? ഗൗരിടെ ചോദ്യം കേട്ട്, ബാലൻ തിരിഞ്ഞു നോക്കി. “നല്ല ആളാ… ന്താ ഇവിടെ ഇരിക്കണേ…?എവിടൊക്കെ തിരഞ്ഞുന്ന് അറിയുവോ…?? കിടക്കണില്ലേ ബാലേട്ടാ…??” ഗൗരി പതിയെ ബാലൻ ഇരിക്കുന്ന മോളിലെ പടിയിൽ ആയി ഇരുന്നു. “ഏയ്… ഒന്നൂല്യടോ… വെറുതെ…!!” “വെറുതെ ഒന്നും അല്ല…!!ന്തോ എണ്ട്…ന്താ ന്റെ ബാലേട്ടന് പറ്റ്യേ…?” ഗൗരി പതിയെ ബാലന്റെ മുടിയിൽ തലോടി… “ഗൗരി… താൻ… താൻ ന്നെ വിട്ട് പോകുവോ…??” “ന്താ… ബാലേട്ടാ ഇങ്ങനൊക്കെ പറയണേ…? ഞാൻ എങ്ങട് പോവാൻ ആ…?എനിക്ക് പോകാൻ മറ്റൊരിടം ഇല്യാന്ന് അറിയില്ലേ..?? ഇനി ഉണ്ടായാൽ തന്നേ…ന്റെ ബാലേട്ടനെ വിട്ട് ഈ ഗൗരി എവിടേം പോവില്യ…!!” “ഇപ്പോ ന്താ…ഇങ്ങനൊക്കെ ചോയ്ക്കാൻ…??” ഏയ്യ്… ഒന്നുല്ലടാ… വെറുതെ… ഒന്ന് ചോയ്ച്ചേ… ” “എങ്കിലേ വാ… വന്നു കിടക്ക്..” “ഹാ.. പോവല്ലെടോ… കുറച്ചു കഴിയട്ടെ… നിക്ക് വല്ലാത്ത തല വേദന… താൻ ഒന്ന് പതിയെ മസ്സാജ് ചെയ്തേ…” അതും പറഞ്ഞു… ബാലൻ ഗൗരിടെ മടിയിലേക്ക് തലവെച്ചു കിടന്നു… ഗൗരി പതിയെ പുഞ്ചിരിച്ചു കൊണ്ട്…നെറ്റി പതിയെ തലോടി…
മടിയിൽ കിടന്നുകൊണ്ട് അവൻ ഗൗരിയെ നോക്കി… “ന്താ ന്റെ ഗൗരികുട്ടിക്ക് ഒരു ചിരി…?” “ഏയ് ഒന്നൂല്ല്യ…ബാലേട്ടൻ കുറച്ചു നേരം കണ്ണടച്ച് കിടന്നോളു…. തലവേദനയൊക്കെ വേഗം മാറും…!!” “സാരില്യാടോ… തന്റെ മടിയിൽ ഇങ്ങനെ കിടക്കുമ്പോ ന്തോ മനസ്സിന് ഒരാശ്വാസം…” “അതിനും മാത്രം ന്താ ഇപ്പൊ ഇവിടെ ഇണ്ടായേ…??” “ഒന്നു…!!” “വേണ്ട…!!ഒന്നും ഇല്യാന്ന് ന്നോട് കള്ളം പറയണ്ട…!!” ഗൗരി ബാലന്റെ വാ പൊത്തിക്കൊണ്ട് പറഞ്ഞു. അവൻ പതിയെ അവളുടെ കൈകൾ ചുണ്ടിൽ നിന്ന് അടർത്തി എടുത്തു… പതിയെ ആ കൈവിരലിലേക്ക് അവന്റെ വിരലുകൾ കോർത്തു വെച്ചു. “ദേവൂ… അവള്ടെ വിവാഹം… നല്ല രീതിയിൽ നടത്തണം ഗൗരി എനിക്ക്… അച്ഛന്റെ ആഗ്രഹം പോലെ…ഒരു കുറവും വരുത്താതെ… അതെന്റെ സ്വപ്നാ… പക്ഷെ ഓര്മവെച്ച കാലം മുതലേ അവളെന്റെ നിഴലായി കൂടെ ഉണ്ട്… പിന്നീട് ന്റെ സ്വന്തം കുഞ്ഞനിയത്തിന്ന് അറിഞ്ഞ നിമിഷം മുതൽ… അവളെ ഞാൻ ഇരട്ടി സ്നേഹിച്ചു…
ന്റെ വിരലിൽ തൂങ്ങി നടന്ന കുട്ട്യാ…ഇപ്പോ കല്യാണപ്രായായി… മറ്റൊരാൾടെ എല്ലാം എല്ലാം ആവാൻ പോവാ ന്റെ കുട്ടി… ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നല്ലൊരു കുടുംബിനി…ഇനി ന്റെ ദേവൂ ഈ വീട്ടിലെ ഒരു വിരുന്നുകാരി മാത്രം ആകുവല്ലെന്ന് ഓർക്കുമ്പോ… ന്തോ… ഒരു…” “അതിനാണോ ന്റെ ബാലേട്ടൻ വിഷമിക്കണേ…?? അവൾ എത്ര ദൂരം പോയാലും… ആരുടെ ഭാര്യ ആയാലും… ന്റെ ബാലേട്ടനും ഈ തറവാടും, അച്ഛനും അമ്മയും ഒക്കെ അവൾക്ക് അന്യകുവോ…?? ഇല്ലല്ലോ…??മറ്റൊരാൾടെ ഭാര്യ ആയിന്നു കരുതി… ഈ ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ അല്ലാതാകുവോ…?? പിന്നെ ഏട്ടൻ പറഞ്ഞതൊക്കെ ഇതൊരു പെണ്ണിന്റെയും ജീവിതത്തിൽ സംഭവിക്കുന്നതല്ലേ…??അതോർത്തു ഏട്ടൻ സങ്കടപ്പെട്ടിട്ട് ന്തിനാ…?? പിന്നെ സഞ്ജു നല്ല പയ്യനാണ്…നമ്മുടെ ദേവുനെ നന്നായി നോക്കും..!!” “മ്മ്…” “ആ… ബാലേട്ടാ… ഉണ്ണിയേട്ടനെ ഒന്ന് വിളിക്കുട്ടോ… അപ്പച്ചി ആകെ വിഷമിച്ചു ഇരിക്കുവാ…” “മ്മ്… അവൻ ഉടനെ വരുടോ… ഞൻ വിളിച്ചിരുന്നു… ഇന്നോ നാളെയോ എത്തും…!!” ചന്ദ്രനെ മേഘം വന്നു മൂടിയപ്പോഴുക്കും അവിടമാകെ ഇരുട്ട് നിറഞ്ഞു.
“അതെ… എണീറ്റെ…അമ്മ അവിടെ അന്വേക്ഷിക്കും…കെട്ട് കഴിയണതിനു മുന്നേ രാത്രിയിലൊക്കെ ഇവിടെ വന്നിരുന്നാലേ അവരൊക്കെ ന്തേലും കരുതും…” “മ്മ്…പോവാം…”. ബാലൻ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ഗൗരി മുന്നിലേക്ക് നടന്നു തുടങ്ങിയപ്പോഴേക്കും അവളുടെ കൈകളിൽ ബാലൻ മുറുകെ പിടിച്ചു. അവളെ വലിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി. “മ്മ്… ന്തേ മാഷേ…??” “ഒന്നൂല്യ…” “ഒന്നൂല്യെ…??” “ഉണ്ട്…” “എന്താ ബാലേട്ടാ…പറയ്…??” ഗൗരി ചിരിയോടെ ചോദിച്ചു. “എന്തോ… നിന്റെ അടുത്തുന്നു പോവാൻ തോന്നുന്നില്യ…ആ മുറിയിൽ കേറുമ്പോൾ ന്തോ കളഞ്ഞുപോയൊരു ഫീലിംഗ് ആ… എന്തോ നഷ്ടപെട്ടത് പോലെ…” “സർ ആള് കൊള്ളാലോ…? ഞാൻ വിചാരിച്ച പോലെ അല്ല… ഇച്ചിരി റൊമാൻസ് ഒക്കെ ണ്ട്… കയ്യിൽ…!!” “അതെന്താടി… നിക്ക് റൊമാന്റിക് ആയിക്കൂടെ…?” ബാലൻ ചിരിച്ചു കൊണ്ട് ചോദിച്ചു. “ആകാം.. പക്ഷെങ്കി…ഇപ്പൊ മോൻ പോയി കിടന്നു ഉറങ്ങുട്ടോ…” ഗൗരി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി.
“അപ്പച്ചി…” “ആഹാ… വന്നോ ന്റെ കുട്ടി…?പെങ്ങള്ടെ കല്യാണം ആയിട്ട് ഇപ്പഴാണോ ന്റെ ഉണ്ണി നിനക്ക് ഇങ്ങട് വരാൻ പറ്റ്യേ…??” “ന്റെ അപ്പച്ചി…. ലീവ് കിട്ടണ്ടേ…?? കല്യാണം പെട്ടന്ന് അല്ലേ തീരുമാനിച്ചേ..?പിന്നെ ഇവിടെ ബാലേട്ടൻ ഉണ്ടല്ലോ.. എല്ലാത്തിനും…!!” “ആഹാ.. എല്ലാം ബാലന്റെ തലയിലേക്ക് വെക്കാൻ ആണോ നിന്റെ പ്ലാൻ…?? പാവം ന്റെ കുട്ടി… അവൻ തന്നേ എല്ലായിടത്തും ഓടേണ്ട…?? നീ പിന്നെ എന്തിനാ.. ഏട്ടൻ എന്ന് പറഞ്ഞു നടക്കണേ…??” വസുന്ദര അതുംപറഞ്ഞു… അടുക്കളയിൽ നിന്നു വന്നു.. “ആഹാ… ഇവിടെ ഉണ്ടായിരുന്നോ…ന്റെ അമ്മ…?? അത് പോട്ടെ…എവിടെ ബാലേട്ടനും, ഗൗരിയും…??” “കോളേജിൽ പോയിരിക്യാ… മോനെ… അവര് വൈകിട്ട് ആവും വരുമ്പോ… നീ പോയി കുളിച്ചിട്ട് വാ… ഞാൻ കഴിക്കാൻ എടുക്കാം…!!” അതും പറഞ്ഞു കൊണ്ട് അംബികമ്മ അകത്തേക്ക് പോയി… ഉണ്ണി വേഗം ബാഗ് ഒക്കെയായി… അകത്തെ മുറിയിലേക്ക് പോയി…
“ഉണ്ണിയേട്ടാ…” “ആഹാ… ദേവു… എവിടായിരുന്നെടി.. ഞൻ വന്നപ്പോൾ കണ്ടില്ലല്ലോ…?” “ഞാൻ അപ്പുറത്ത്… ദ… തോർത്തും സോപ്പും…വേഗം പോയി കുളിച്ചിട്ട് വരാൻ പറയാൻ പറഞ്ഞു.. അമ്മ…” അതും പറഞ്ഞു ദേവു തിരികെ നടന്നു.. “ഡീ… ഡീ… ദേവു… പോവല്ലേ..” “ന്താ ഏട്ടാ…?” “ഗൗരിയും, ബാലേട്ടനും എപ്പോഴാ വരാ…??” “വൈകിട്ട്… അവര് കോളേജിൽ പോയേക്കുവല്ലേ…?? ന്തേ ഏട്ടാ…?” “ഏയ്യ് ഒന്നൂല്യ… വെറുതെ ചോയ്ച്ചേ.. ഞാൻ ഗൗരിനെ കണ്ടിട്ടില്ലാലോ… അതോണ്ട്…” “മ്മ്… ഏട്ടൻ വേഗം പോയി കുളിക്ക്… ഞൻ കഴിക്കാൻ എടുക്കാം..” “മ്മ്…” ദേവു പോയതും… ഉണ്ണി കട്ടിലിലേക്ക് ഇരുന്നു… ബാഗിൽ നിന്ന്…കൊണ്ടു വന്ന സാധങ്ങൾ എല്ലാം പുറത്തേക്ക് എടുത്തു.. ദേവുനായി വാങ്ങിയ ഡ്രെസ്സുകൾ ക്കിടയിൽ നിന്ന്… ഇളം പിങ്ക് നിറത്തിലെ സാരീ കയ്യിൽ എടുത്തു… അറിയാതെ ഉണ്ണിയുടെ ചുണ്ടകളിൽ പുഞ്ചിരി, വിരിഞ്ഞു… അവൻ ആ സാരീയിലൂടെ വിരലുകൾ ഓടിച്ചു… തന്റെ നെഞ്ചോട് ചേർത്തു… (തുടരും )

by