19/04/2026

അവൾ : ഭാഗം 49

രചന – അക്ഷര

“ഇത് അവരുടെ നാടാണ്… !”
“ഇവിടെ നമ്മളെക്കാൾ അവനെ കൊണ്ട് ഡീൽ ചെയ്യാൻ പറ്റും… !”
അഡോണിസ് പെട്ടെന്ന് തന്നെ ഹരിയെ വിളിച്ചു..

*******
കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഹരി എത്തി…. എൽവിസ് നടന്ന സംഭവങ്ങളൊക്കെ ഹരിയോട്  പറഞ്ഞു….

എല്ലാം കേട്ട ശേഷം ഹരി പറഞ്ഞു…

ഇച്ചായാ ഇവിടത്തെ SI എന്റെ ഫ്രണ്ട് ആണ്…അനന്തൻ ….

നമുക്ക് അവനെ പോയി കാണാം….
ഇനി നിങ്ങൾ  ഇതിലേക്ക് direct ഇടപെടണ്ട…!അത് ശരിയാവില്ല….  കാസ്റ്റിന്റെ വിഷയം വരും…

എൽവിസിന്റെ മുഖത്ത്  ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ  നിസ്സഹായത ഉണ്ടായിരുന്നു…
ഒപ്പം ദേഷ്യവും…

അത് കണ്ടിട്ടാവണം  ഹരി തുടർന്നു… ..

നിഷ്കളങ്കരാണ് ഇച്ചായാ ഇവിടത്തെ ജനങ്ങൾ… അവരോട് ഇച്ചായന്‌
ദേഷ്യമൊന്നും തോന്നരുത് … !
അവരെ എന്തും  പറഞ്ഞ് പറ്റിക്കാം…പ്രത്യേകിച്ച്
സൂര്യ നെല്ലി തറവാട്ടുകാർക്ക്…. !

സൂര്യനെല്ലി തറവാടിനോടും ഗൗരിയുടെ അച്ഛനോടും അവർക്ക് ഒരുപാട്  കടപ്പാടുണ്ട് …. !

ഇപ്പൊ രാമഭദ്രൻ തമ്പുരാനല്ല അവിടെയെന്ന് അവർ ചിന്തിക്കുന്നില്ല…!

തമ്പുരാന് കൊടുത്തിരുന്ന അതേ സ്ഥാനവും ബഹുമാനവുമാണ്  ഇപ്പോ അവിടുള്ളവർക്ക്  അവർ കൊടുക്കുന്നത്… അവർ പറഞ്ഞാൽ  കൊല്ലാനും ചാവാനും വരെ  തയാറാണ്…

തെളിവ് ഇല്ല ഇച്ചായാ ഒന്നിനും……
തെളിവ് വേണം അവരെ എല്ലാം മനസിലാക്കിക്കാൻ…  !
അവരിൽ സംശയത്തിന്റെ ഒരു തീപ്പൊരി ഇട്ടാൽ മതി ബാക്കി ഞാൻ ചെയ്തോളാം… !

അത്  ഞങ്ങളെങ്ങനെ ഉണ്ടാക്കാനാ  ഹരി…!
ഞങ്ങളെ അവിടെ കയറ്റുന്നില്ലല്ലോ ….. അതാണ് പ്രശ്നം….!എൽവിസ് പറഞ്ഞു…

ആദി  എന്തോ ആലോചിച്ച ശേഷം
പറഞ്ഞു….
അത് ഞാൻ ഏറ്റു  ഇച്ചായാ…! എങ്ങനെയെങ്കിലും നമുക്ക് തെളിവ് ഉണ്ടാക്കാം…!

അതിന് എൽവിസ്  മറുപടി ഒന്നും പറഞ്ഞില്ല…. അയാളുടെ മനസ് അതിലൊന്നും  ആയിരുന്നില്ല…

ഇനി വൈകിക്കേണ്ട പോകാം …. വാ
അവർ കാറിലേക്ക് കയറി….
കുറച്ച് നെൽപ്പാടങ്ങൾ ഒക്കെ കഴിഞ്ഞ്  അവർ പോലീസ് സ്റ്റേഷനു മുന്നിൽ എത്തി….

SI സർ ഇല്ലേ… ഹരി അവിടെ ഉണ്ടായിരുന്ന ഒരു കോൺസ്റ്റബിളിനോട് ചോദിച്ചു…

ഇപ്പൊ എത്തും… സർ പുറത്ത് പോയിരിക്കുകയാണ്..

ഒരു 10 മിനിറ്റിനുള്ളിൽ ഒരു പോലീസ് ജീപ്പ് സ്റ്റേഷന് മുന്നിൽ വന്നു നിന്നു..

അതിൽ നിന്നും ഹരിയുടെ അതേ പ്രായത്തിലുള്ള  ഒരു ചെറുപ്പക്കാരൻ പുറത്തേക്കു ഇറങ്ങി…
സ്റ്റേഷന് ഉള്ളിലേക്ക് കടന്നു….
ഹരിയെ കണ്ട ഉടനെ SI ചോദിച്ചു….
..
ആ ഹരി നീയെന്താ ഇവിടെ…
നീ എന്ന് നാട്ടിൽ വന്നു….
സുഖമാണോടാ…..
എത്ര നാളായി കണ്ടിട്ട്….
അല്ലാ…  ഇതൊക്കെ ആരാണ് …. !

ഒരുപാട് ചോദ്യങ്ങൾക്ക് മുന്നിൽ ഹരി ഒന്നു പുഞ്ചിരിച്ചു..

ഹരിയുടെ മുഖത്തിലെ ടെൻഷൻ കണ്ടിട്ടാവണം അനന്തൻ പറഞ്ഞു…

എല്ലാരും വാ… നമുക്ക് അകത്തേക്ക് ഇരിക്കാം….അങ്ങനെ പറഞ്ഞു കൊണ്ട്  അയാൾ തന്റെ ക്യാബിനിലേക്ക്  പോയി…

തന്റെ ചെയറിൽ ഇരുന്ന ശേഷം ചോദിച്ചു …
എന്തെങ്കിലും പ്രശ്നമുണ്ടോ നിങ്ങൾക്ക് ….

ഹരി ഇതുവരെ ഉണ്ടായ സംഭവങ്ങളെല്ലാം അനന്തുവിനോട്  പറഞ്ഞു…

എല്ലാം കേട്ട ശേഷം  അനന്തൻ പറഞ്ഞു….

നിങ്ങൾക്ക്  direct ആയി തറവാടിനുള്ളിൽ കയറാമായിരുന്നു… ഒരു പക്ഷെ ഗൗരി ലീഗലി  എൽവിസിന്റെ ഭാര്യ ആയിരുന്നെങ്കിൽ…
നിർഭാഗ്യ വശാൽ  ഇപ്പൊ അങ്ങനെ  അല്ലല്ലോ… എൽവിസിന് കുറ്റബോധം തോന്നി….
എത്ര നാൾ അവൾ തന്റെ അടുത്ത് ഉണ്ടായിരുന്നതാണ്… !

ഏതായാലും നിങ്ങൾ ഒരു കംപ്ലയിന്റ് എഴുതി തരൂ….
നിയമത്തിന്റെ പരിധിയിൽ നിന്നു കൊണ്ടായാലും അല്ലാതെയായാലും  നമുക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യാം…..

സർ…കുറച്ച് ദിവസത്തിനുള്ളിൽ ഗൗരിയെ  അവർ കൊല്ലുമെന്നാണ് പറഞ്ഞത്…. !

എനിക്ക് അതിനെ പറ്റി കൂടുതൽ   ഒന്നും അറിയില്ല…..

എൽവിസ് വളരെ ടെൻഷനോടെ  തന്നെ പറഞ്ഞു…..

അപ്പോഴേക്കും ബ്രിയാന്റെ കാൾ വന്നു…
അഡോണിസ് കാൾ എടുത്ത് കൊണ്ട് പുറത്തേക്കു പോയി….

ഒരു 10 മിനിറ്റ് കഴിഞ്ഞ് അഡോണിസ് തിരികെ  വന്നു…

ഇച്ചായാ… നമുക്ക് പോകാം…

ബ്രിയാൻ വിളിച്ചിരുന്നു…

ഞാൻ അയാളോട് ഈ കാര്യങ്ങളൊക്കെ പറഞ്ഞു…

അയാൾക്ക് ഒരു ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞു
ഈ നാച്ചുറൽ ഫിലോസഫിയിലൊക്കെ reasearch ചെയ്യുന്ന…. അഡോണിസ് ഒന്ന് നിർത്തി…. ശേഷം തുടർന്നു…
അയാൾക്ക് ഇതിനെപറ്റിയൊക്കെ  അറിയാമായിരിക്കും…

അത്കേട്ട്   അനന്തൻ എൽവിസിനോട്   പറഞ്ഞു..

എന്നാൽ നിങ്ങൾ  പോയിട്ട് വാ….
എന്താണെന്ന് പറയുന്നത് എന്ന് അറിയാമല്ലോ..
എനിക്ക് ഇതിനെ പറ്റിയൊന്നും അറിയില്ല… !

എന്ത്‌ സഹായത്തിനും  ഞാൻ ഇവിടെ ഉണ്ട്….

എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി…
എൽവിസ് അയാളോട് യാത്ര പറഞ്ഞിറങ്ങി…

പെട്ടെന്ന് അനന്തു പറഞ്ഞു…
പിന്നെ  തറവാട്ടിൽ നിങ്ങളുടെ  ഒരു കണ്ണ് വേണം പ്രത്യേകിച്ച്‌  ഗൗരിയെ  കൊല്ലുമെന്ന് പറഞ്ഞ സാഹചര്യത്തിൽ   … റിസ്ക് എടുക്കണ്ട …. ! എന്തെങ്കിലും അസ്വാഭാവികമായി തോന്നിയാൽ ഉടനെ എന്നെ അറിയിക്കണം…!

അനന്തനോട് യാത്ര പറഞ്ഞ ശേഷം ഹരിയും ബാക്കി ഉള്ളവരും  അപ്പൊ തന്നെ അവിടെ നിന്ന്  ഇറങ്ങി….

എൽവിസിന്റെ നിർദ്ദേശപ്രകാരം ആൽവിൻ എബിയോടൊപ്പം തറവാട്ടിനടുത്തേക്ക് പോയി…

എൽവിസും ബാക്കി ഉള്ളവരും ബ്രയാന്റെ സുഹൃത്തിനെ കാണാനായി യാത്ര തിരിച്ചു…

അഡോണിസ് ആണ് വണ്ടി ഓടിച്ചത്…

വണ്ടി നിർത്തിയത് ഒരു വലിയ ഗേറ്റിന്  മുന്നിലാണ്….

വണ്ടിയിൽ നിന്നിറങ്ങിയ ശേഷം എൽവിസ് കാളിങ് ബെൽ  അടിച്ചു…  കുറച്ച് പ്രായമുള്ള ഒരാൾ പുറത്തേക്ക് വന്നു….  എൽവിസിനെയും ബാക്കിയുള്ളവരെയും   ഒന്ന് നോക്കിയ ശേഷം  അയാൾ ചോദിച്ചു…

നിങ്ങൾ Dr.ബ്രിയാന്റെ റിലേറ്റീവ്സ് അല്ലേ….
എൽവിസ് ആണെന്ന് തലകുലുക്കി….

“മം..  അകത്തേക്ക് വരൂ.. …”.

എൽവിസും കൂടെയുള്ളവരും   അകത്തേക്ക് കയറി…

ഒരുപാട് പുസ്തകങ്ങളുടെ ശേഖരം തന്നെയായിരുന്നു ആ വീട് .

എന്റെ പേര് മഹേശ്വരൻ…. എന്റെ നല്ല സുഹൃത്തതാണ് dr.ബ്രിയാൻ..

ഡോക്ടറിന് എന്നെ  പറ്റി ഏറെക്കുറെ  എല്ലാം അറിയാം….

എനിക്ക് ഈ നാച്ചുറൽ ഫിലോസഫിയിലും ഒക്കൽറ്റിസത്തിലും എല്ലാം  വലിയ interest ആണ്…

പിന്നെ നിങ്ങൾ വരുന്ന കാര്യം ബ്രിയാൻ എന്നോട് പറഞ്ഞു….

ആ പെൺകുട്ടിയുടെ പേരെന്താ…

ഗൗരി…. എൽവിസ് പറഞ്ഞു…

വലിയ കുരുക്കിലാ അവൾ ചെന്ന് പെട്ടിരിക്കുന്നത്  …. എന്റെ ഊഹം ശരിയാണെങ്കിൽ മറ്റെന്നാൾ വരെയാണ്   അവളുടെ ആയുസ്… രക്ഷിക്കുന്നെങ്കിൽ അതിന് മുൻപേ നിങ്ങൾ അവളെ രക്ഷിക്കണം…!

എൽവിസ് ഞെട്ടി….. എല്ലാവരും

സാറിന് അതെങ്ങനെ  പറയാൻ കഴിയും….! അഡോണിസ് ചോദിച്ചു…

മഹേശ്വരൻ തുടർന്നു…

മറ്റന്നാൾ അമാവാസിയാണ്…

അമാവാസിയുടെ  സമയവും അതിന് തൊട്ടു മുൻപും പിൻപും ഉള്ള സമയവും ശുഭ കാര്യങ്ങൾക്ക്  പാടില്ലെന്നാണ് ജ്യോതിഷ ഗ്രന്ധങ്ങൾ പറയുന്നത് ….എന്നാൽ അശുഭ കാര്യങ്ങൾക്ക് ഉത്തമവും…

ഈ സമയത്ത് സ്ഥിര കരണം എന്ന് പറയുന്ന  ഒരു ദോഷം ഉണ്ട്…

പിന്നെ ഒരു കാര്യത്തിന് മാത്രം കറുത്ത വാവ് ഉത്തമമായി കരുതപ്പെടുന്നു … പിതൃ കർമങ്ങൾക്ക്…!

ചന്ദ്രനിൽ പരേതാത്മാക്കൾ അധിവസിക്കുന്ന ഭാഗം ഭൂമിക്ക് നേരെ വരുന്ന ദിവസമാണെന്നാണ് ഇതിന്റെ  സങ്കൽപം..

അതുകൊണ്ട് കറുത്ത വാവ് വരുന്ന ദിവസം ബലിയിടുന്നതിനും മറ്റു പിതൃ കർമ്മങ്ങൾക്കും ഉത്തമമായി ആചരിക്കുന്നു….

പക്ഷെ ദുഷ്കർമ്മികൾ ഈ ദിവസത്തിന്റെ  ദോഷത്തെ ഉപയോഗിക്കുന്നുണ്ട്…. അതാണ് നേരത്തെ പറഞ്ഞത്….

ആൾക്കാർ ഇത്രയ്കും വിഡ്ഢികളാണോ…. .. എന്തൊക്കെയാണിത്…! വിശ്വസിക്കാൻ കഴിയുന്നില്ല… !എൽവിസ് ദേഷ്യത്തിൽ പറഞ്ഞു

ഇങ്ങനെ ചെയ്യുന്ന ആൾക്കാർക്കൊക്കെ അവരുടെ  ബോധതലം കുറഞ്ഞു നിൽക്കും…. എൽവിസെ…

എൽവിസ് ഒന്നും മനസിലാവാത്ത പോലെ നെറ്റി ചുളിച്ചു…

മഹേശ്വരൻ  ചിരിച്ചു കൊണ്ട് തുടർന്നു… …

മനസിലായില്ല അല്ലേ… ഞാൻ വിശദമായി പറഞ്ഞു തരാം..!.

നമ്മുടെ ജീവിതത്തിൽ ദൈവത്തിനെ പ്രാർത്ഥിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ ഇങ്ങനെയുള്ള ആഭിചാര ക്രിയകളിലൂടെയും സാത്താൻ സേവയിലൂടെയും  നടക്കുമെന്ന് ചിലർ  വിശ്വസിക്കുന്നു….

ദൈവം ഉണ്ടായിരുന്ന കാലം മുതൽക്ക്  തന്നെ ദൈവത്തിനു എതിരായുള്ള ശക്തികളും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്…

അതുകൊണ്ട് അതിനെ ആരാധിക്കാനും ആൾ ക്കാർ ഉണ്ട്…

ദൈവത്തിനോട്‌  നമ്മുടെ ആഗ്രഹങ്ങൾ  പ്രാർത്ഥിച്ചു നേടാം…..ചിലപ്പൊ അത് കിട്ടും അല്ലെങ്കിൽ ഇല്ല…..

എന്നാൽ ഇങ്ങനെയുള്ള പൂജകൾ അല്ലെങ്കിൽ സാത്താൻ സേവ ചെയ്യുന്നവർക്ക് അത് command ചെയ്യാം… .അത് അവർക്ക് കിട്ടും  എന്നാണ്  വിശ്വസിക്കുന്നത്..

അപ്പോൾ ആൽവിൻ ഇത് എവിടെയോ കേട്ടിട്ടുള്ള പോലെ നെറ്റി ചുളിച്ചു….

ഇത് എവിടെയോ കേട്ടിട്ടുണ്ട് അല്ലേ….! മഹേശ്വരൻ തന്നെ ചോദിച്ചു..

ഒരു സിനിമയിൽ ഇത്  കാണിക്കുന്നുണ്ട്… അയാൾ തന്നെ പറഞ്ഞു…

ഞാൻ ഇത് പറയാൻ കാരണം എല്ലാം മതത്തിലും ഇങ്ങനെ നെഗറ്റിവിറ്റിയെ ഇഷ്ടപെടുന്നവരുണ്ട്… ….

നിങ്ങളുടെ മതത്തിൽ ആണെങ്കിൽ

സാത്തൻ സേവ..  ! ക്രിസ്ത്യാനിറ്റിക്ക് .തന്നെ എതിരാണെന്നല്ലേ പറയുന്നത്… .

മം… എൽവിസ് ഒന്ന് മൂളി..

ഒരുപാട് വ്യത്യാസമുണ്ട് രീതികളിലും നിയമങ്ങളിലും അവർക്ക്  നിങ്ങളിൽ നിന്നും … വിചിത്രങ്ങൾ ആണ് അത്പോലെ തന്നെ  അപകടം പിടിച്ചതും…  അതിലേക്ക് ഞാൻ കൂടുതൽ കടക്കുന്നില്ല….

ഇത്ര മാത്രം അതിനെ പറ്റി  പറയാം….

ഇപ്പോഴും സാത്താൻ സേവ ചെയ്യുന്നവർക്ക് വേണ്ടി ഒരു ദ ഫസ്റ്റ്  സാത്താനിക് ചർച് എന്ന് പറഞ്ഞ് കൊണ്ട്  ഒരു ഓഫ്‌ലൈൻ ഗ്രൂപ്പ്‌ പോലും ഉണ്ട്…. സാത്താനിക് വർക്ക്‌ ഷിപ് ആഗ്രഹിക്കുന്നവരെ അവർ മെമ്പർ ഷിപ് കൊടുത്തു add  ചെയ്യിക്കും….

അതുപോലെ ഈ black മാജിക്‌  ചെയ്യുന്നവരുടെ കാര്യം ഒക്കെ  എടുത്താൽ അവർക്ക് ബോധ തലം കുറവാണ്

അവരെ സംബന്ധിച്ചിടത്തോളം അത് ഒരു സത്യം ആണ്..

എന്നാൽ കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ അതായത് ജിജ്ഞാസ ഉള്ള ഒരാളോ ജ്ഞാനിയായ  ഒരാളോ ആണ് എങ്കിൽ  അവർക്ക് ബോധ തലം കുറച്ച് കൂടി കൂടുതൽ ആയിരിക്കും…

അവർക്ക് റിയാലിറ്റിയേയും ഇല്ല്യൂഷനേയും വേർ തിരിച്ചറിയാൻ ആകും…

ഇതിനെ കുറിച്ച് ഒരുപാട് സ്റ്റഡീസ് സൈക്കോളജിയിലും പാരാ സൈക്കോളജിയിലും നടന്നിട്ടുണ്ട്….

അപ്പൊ സർ ഇതിൽ ഒന്നുമില്ല എന്നാണോ പറഞ്ഞു വരുന്നത്….  എൽവിസ് ചോദിച്ചു…

അങ്ങനെ അല്ല… എൽവിസ് വിശ്വാസം ഉള്ള ആൾക്കാർക്ക് ഉണ്ട്….
ഇല്ലാത്ത ആൾക്കാർക്ക് ഒരു വിധത്തിലും അത് affect ചെയ്യുന്നില്ല …

strong ആയിട്ടും സന്തോഷമായിട്ടും ഇരിക്കുന്ന mind നേ ഇതൊന്നും ബാധിക്കില്ല….

അപ്പൊ സമയം കളയണ്ട നിങ്ങൾ… ഞാൻ സംസാരിച്ചിരുന്നാൽ എനിക്ക് interest ഉള്ള വിഷയമായത് കൊണ്ട് കൂടി പോകും..  നിങ്ങൾ പെട്ടന്ന് പൊയ്ക്കോ…. സമയം കളയാനില്ല…

പെട്ടെന്ന്   അവളെ രക്ഷിക്ക്…. !

എൽവിസും ബാക്കിയുള്ളവരും അപ്പൊ തന്നെ  അവിടെ നിന്നിറങ്ങി….

അപ്പോഴേക്കും നേരം വൈകി…. അടുത്ത് room ഒന്നുമില്ലാത്തത് കൊണ്ട് അവർ ഹരിയുടെ വീട്ടിൽ തങ്ങി…

എല്ലാവരുടെയും മനസ്സിൽ മുഴുവൻ  ഇത് തന്നെയായിരുന്നു…

പിറ്റേന്ന് രാവിലെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോയി…

അവിടെ അനന്തൻ ഉണ്ടായിരുന്നില്ല…

ഒരു കേസ് അന്വേഷണവുമായി ബന്ധപെട്ട്  അയാൾ പുറത്തായിരുന്നു…. ഹരി അയാളെ ഫോണിൽ  കാര്യങ്ങൾ ധരിപ്പിച്ചു….

വൈകുന്നേരം തറവാട്ടിലേക്ക്  എല്ലാവർക്കും കൂടി ഒന്നുകൂടി പോകാമെന്ന്  അയാൾ സമ്മതിച്ചു…

എൽവിസിന് സമാധാനം ഉണ്ടായിരുന്നില്ല അയാൾ അനന്തൻ വരുന്നത് വരെ  കാത്തിരിക്കാൻ തീരുമാനിച്ചു..

അപ്പോഴേക്കും ആൽവിന്റെ കാൾ വന്നു …

ദേവദത്തനും ദേവകിയും പുറത്തേക്കു പോയിട്ട് കുറച്ചു നേരമായെന്നും  ഇതുവരെ തറവാട്ടിൽ തിരിച്ചു എത്തിയില്ല എന്നും ഗൗരിയും ജിത്തും മാത്രമേ തറവാട്ടിൽ  ഉള്ളെന്നും അവൻ  പറഞ്ഞു…

ജിത്തിന്റെ അടുത്ത് ഗൗരി അപകടത്തിൽ ആണെന്ന് അയാൾക്ക് തോന്നി…അതുമാത്രമല്ല തറവാടിനുള്ളിലേക്ക് കയറാനും ഗൗരിയെ രക്ഷിക്കാനും തനിക്ക് ഒരു അവസരം കിട്ടിയാലോ.. അയാൾക്ക് സ്വയം നിയന്ത്രിക്കാനായില്ല… എല്ലവരോടൊപ്പം  തറവാട്ടിലേക്ക് തിരിച്ചു….

*****
ഈ സമയം ഗൗരിയുടെ മുറിയിലേക്ക് ജിത്തു കടന്നു വന്നു….

അയാൾ ഗൗരിയെ ഒന്ന് അടിമുടി നോക്കിയ ശേഷം പറഞ്ഞു…

അപ്പൊ മോളെ എങ്ങനെയാ കാര്യങ്ങൾ….നാളെയാ മോളുടെ ലാസ്റ്റ് day…
അപ്പോ ഇന്ന് നമുക്ക് ഒന്ന് കൂടാം…. അച്ഛനും അപ്പച്ചിയും എല്ലാം പുറത്ത് പോയിരിക്കുകയാണ്…. കുറച്ച് സാധനങ്ങളൊക്കെ നാളത്തേക്ക് വാങ്ങാൻ ഉണ്ട്…ഞാൻ അപ്പച്ചിയെയും കൂടി നിർബന്ധിച്ചു  പറഞ്ഞ് വിട്ടതല്ലേ…. !അയാൾ ചിരിച്ചു…

തന്റെ കഴുകൻ കണ്ണുകളുമായി അയാൾ ഗൗരിയുടെ   അടുത്തേക്ക് വന്നു … ഗൗരി ആകെ പേടിച്ചു.

എന്റെ അടുത്തേക്ക് വരരുത്…..!
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി  …. ദേഷ്യം വരുന്നുണ്ടായിരുന്നു അവൾക്ക്….

അയാൾ അവളെ കടന്നു പിടിച്ചു…. അവൾ അയാളിൽ  നിന്നും കുതറി മാറി ….
തന്റെ മുഴുവൻ  ശക്തിയും  ഉപയോഗിച്ച് അയാളെ  പിന്നിലേക്ക് തള്ളിയ ശേഷം പുറത്തേക്ക് ഓടി….

ജിത്തു ചിരിച്ചു…. നീ എവിടെ പോകാനാടീ …!

ഈ തറവാട് മുഴുവൻ ലോക്ക് ആണ്.. …എല്ലാവരെയും ഞാൻ പറഞ്ഞു വിട്ടു… ഈ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്….

നിന്റെ ഒരു നിലവിളി പോലും പുറത്ത് കേൾക്കില്ല…..

അടുക്കളയിലേക്കുള്ള വാതിൽ മാത്രം പൂട്ടിയിരുന്നില്ല….

അവൾ  അടുക്കളയിലേക്കു എത്തി….. പിറകെ ജിത്തും..

ജിത്തു അടുത്ത് വന്നു കൊണ്ടിരുന്നു….

അവൾ എന്തെങ്കിലും കയ്യിൽ കിട്ടാനായി പരതി കയ്യിൽ തടഞ്ഞ ഒരു കത്തി കയ്യിലെടുത്തു….

അടുത്തേക്ക് വരരുത്…. അവൾ വീണ്ടും പറഞ്ഞു…

വന്നാൽ….! നീ എന്ത് ചെയ്യും എന്നെ….

കൊല്ലും…. !അവൾ ദേഷ്യത്തിൽ പറഞ്ഞു….

നീയോ… ഒരു ഉറുമ്പിനെ പോലും നോവിക്കാതെ നീയോ…. !അയാൾ ഉറക്കെ ചിരിച്ചു…

ഉടനെ ഗൗരി കത്തി  തന്റെ നേർക്ക് പിടിച്ചു കൊണ്ട്  കൈ തണ്ട മുറിക്കാനായി  നിന്നു…

എന്റെ ഗൗരിക്ക് ഇതിനൊന്നും പറ്റില്ല….

അത് എന്നേക്കാൾ കൂടുതൽ ആരാണ് മനസിലാക്കുന്നത്…

അവളുടെ ദേഹത്ത് പിടിക്കാനായി അയാൾ വീണ്ടും മുന്നോട്ട് വന്നു.. അവൾ തന്റെ കൈ തണ്ട മുറിച്ചു… രക്തം താഴേക്ക് ഒഴുകാൻ തുടങ്ങി……ഗൗരി വേദന കൊണ്ട് പുളഞ്ഞു

ആഹാ… നീ മുറിച്ചോ… എനിക്ക് സ്വന്തമാക്കാൻ  നിന്റെ ജീവനുള്ള ശരീരം തന്നെ വേണമെന്നില്ല.. അയാൾ ചിരിച്ചു…  ജിത്തിന്റെ പെണ്ണായെ നീ ഈ ലോകം വിടൂ…. !

ഗൗരി തന്റെ കയ്യിലിരുന്ന  കത്തി ഉപയോഗിച്ച്  ജിത്തിന്റെ  ശരീരത്തിലേക്ക്  ആഞ്ഞു കുത്തി…
അവൾ ഭദ്ര കാളിയെ പോലെ മാറി കഴിഞ്ഞിരുന്നു….
കുത്തു കൊണ്ട ശേഷം വയറിൽ പൊത്തി പിടിച്ചു കൊണ്ട് അയാൾ പിന്നിലേക്ക് വീണു….
ഗൗരിയും താഴേക്കും… ….

തുടരും….