09/11/2025

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 02

രചന – ലക്ഷ്മി ലച്ചു

രാവില്ലെ ഉണർന്നപ്പോൾ ബ്ലാങ്കറ്റ് കൊണ്ട് എന്നെ പുതച്ചിരുന്നു ( അതാരാണെന്ന് പറയേണ്ടതില്ലല്ലോ കണ്ണേട്ടൻ തന്നെ അല്ലാതാരാ )

കണ്ണേട്ടൻ എന്നോട് പറ്റിച്ചേർന്ന് സുഖ നിദ്രയിലായിരുന്നു .

കുറച്ചുനേരം ഇമ്മവെട്ടാതെ ഞാൻ കണ്ണേട്ടനെ നോക്കി കിടന്നു.
കണ്ണേട്ടനെ ഉണർത്താതെ ഞാൻ എഴുന്നേറ്റ് ബെഡിൽ ഇരുന്നു. ബ്ലാങ്കറ്റ് എടുത്ത് നന്നായി കണ്ണേട്ടനെ പുതച്ചു. അപ്പോൾ ഒന്നുടെ കണ്ണേട്ടൻ ചുരുണ്ടു കുടി കിടന്നു .

രാവിലത്തെ മഞ്ഞിന്റെയും ACയുടെ തണുപ്പ് ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി.

ഈ തണുപ്പിൽ കുളിക്കണോ വേണ്ടയോ എന്നു കുറച്ചുനേരം ഇരുന്നു ആലോചിച്ചു.
ഈ തണുപ്പത്ത് കുളിക്കുക വല്ലാത്ത ബുദ്ധിമുട്ടാണ്.

എന്നാൽ കല്യാണം കഴിഞ്ഞ ആദ്യ ദിവസം തന്നെ കുളിക്കാതിരുന്നാൽ മറ്റുള്ളവർ പുതുപ്പെണ്ണിനു വൃത്തിയും വെടിപ്പും ഇല്ല എന്ന് പറയും. വന്നു കയറിയപ്പോൾ തന്നെ എല്ലാവർക്കും തന്നോട് നീരസം ഉണ്ടാവും.

കുറച്ചു നേരത്തെ ആലോചനക്കു ശേഷം എന്തായാലും കുളിക്കുക തന്നെ എന്ന തീരുമാനത്തിൽ എത്തി.

വീട്ടിൽ ആയിരുന്നെങ്കിൽ ഈ സമയത്തു താൻ മൂടിപ്പുതച്ച് ഉറങ്ങുകയായിരിക്കും. വീട്ടിലെ കാര്യമോർത്തപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. അച്ഛന്റെയും അമ്മയുടെയും കാർത്തികയും മുഖം മനസ്സിലൂടെ മിന്നിമറഞ്ഞു .അവരെയൊക്കെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു.

പൊന്നുകൊണ്ട് പുളിശ്ശേരി വെച്ച് തന്നാലും സ്വന്തം വീടുപോലെ ആകില്ലല്ലോ മറ്റൊരു വീട്.

സ്ത്രീയായി ജന്മം കൊള്ളുന്ന ഓരോരുത്തരും വളർച്ചയുടെ ഒരു ഘട്ടം ആകുമ്പോൾ ഒരു പറിച്ചുനാടിലിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തണം .ആ ഒരു ഘട്ടം ഇപ്പോൾ തന്നിലും വന്നെത്തിയിരിക്കുന്നു.

ഇനിമുതൽ ഇതാണ് തന്റെ വീട് ഇവിടെയുള്ളവർ ആണ് ഇനി തനിക്കു എല്ലാം എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു .

ഷെൽഫിൽ നിന്ന് റോയൽ ബ്ലൂ നിറത്തിലുള്ള ഒരു ചുരിദാറുമായി ഞാൻ ബാത്ത്റൂമിലേക്ക് നടന്നു. ഹീറ്റർ ഉണ്ടായതിനാൽ ചൂടുവെള്ളത്തിന് ബുദ്ധിമുട്ടില്ലായിരുന്നു. കുളിച്ചു ഇറങ്ങിയപ്പോഴും കണ്ണേട്ടൻ സുഖ നിദ്രയിലായിരുന്നു.

മുടിയെ ടവൽ കൊണ്ട് മറച്ചു കെട്ടി സീമന്തരേഖയിൽ കുങ്കുമം തൊട്ട ഞാൻ താഴേക്ക് നടന്നു.

ഹാളിൽ ആരെയും തന്നെ കണ്ടില്ല. ഞാൻ നേരെ അടുക്കളയിൽ നടന്നു അമ്മയും, അമ്മയെ സഹായിക്കാനായി ഒരു ചേച്ചിയും ഉണ്ടായിരുന്നു അവിടെ

ആ… മോൾ ഇത്ര നേരത്തെ എഴുന്നേറ്റോ ഇവിടെയെല്ലാരും 6:30 ആകാതെ എഴുന്നേൽക്കില്ല .ഞാനും സുമയും അഞ്ചു മണി ആകുമ്പോൾ എഴുന്നേൽക്കൂ. അതാണ് ഇവിടുത്തെ പതിവ് .ഇന്ന് മോൾ എഴുന്നേറ്റത് ഇരിക്കട്ടെ .നാളെമുതൽ ഇത്ര നേരത്തെ എഴുന്നേൽക്കണം എന്നില്ല .

അമ്മയ്ക്ക് ഞാൻ ചിരിയാൽ മറുപടി നൽകി.

ചായയിടാൻ ഫ്രിഡ്ജിൽനിന്നും അമ്മ ഒരു കവർ പാലെടുത്തു.

അമ്മേ ചായ ഞാൻ ഇടാം.

അയ്യോ അത് വേണ്ട .
വന്നു കയറിയപ്പോൾ തന്നെ മോളെ അടുക്കളക്കാരി ആക്കണമെന്ന് എനിക്ക് ആഗ്രഹമില്ല.

അമ്മ ഇത് ഞാൻ എന്റെ വീട്ടിലും ചെയ്യുന്നതല്ലേ .

ആയിക്കോട്ടെ ഇവിടെ നീ എന്റെ മരുമകൾ അല്ല എന്റെ മകളാണ് .ഈ വീടിന്റെ മഹാലക്ഷ്മി. ഇവിടെ മറ്റാരും അടുക്കളയിൽ കയറില്ല .അപ്പോൾ നിന്നെ മാത്രം അടുക്കളയിൽ കയറ്റി ജോലി ചെയ്യിപ്പിക്കുന്നത് ശരിയല്ല.

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല .

മോള് പോയി പൂജാമുറിയിൽ വിളക്ക് കൊളുത്തു. സുമ രാവിലെതന്നെ തൂത്തു തുടച്ചു ഇട്ടിട്ടുണ്ട്. ഇനി മുതൽ മോൾ വേണം പൂജാമുറിയിൽ വിളക്ക് കൊളുത്താൻ.പൂജക്ക് ഇതൊക്കെ ചെയ്യാൻ മടിയാണ്.നല്ല ഒന്നാന്തരം മടിച്ചി ആണ് അവൾ മോൾ ചെല്ലു.

ശരി അമ്മേ….

പിന്നെ മോളെ വിളക്കിനു മുന്നിൽ കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട് സാധാരണ തുളസിയും ഏതെങ്കിലുമൊരു പൂവും ആണ് വെക്കുന്നത് .അതു നമ്മുടെ മുറ്റത്തുണ്ട് അവിടുന്ന് പറിച്ചു വയ്ക്കണം.

ഞാൻ ചിരിച്ചുകൊണ്ട് ശരിയെന്ന് തലയാട്ടി .

വിശാലമായ പൂജാമുറി ആയിരുന്നു. മിക്ക ദൈവങ്ങളുടെയും ഫോട്ടോ അവിടെയുണ്ടായിരുന്നു . ഏകദേശം വലിയ ഒരു വിളക്ക് ആയിരുന്നു .അതു തുടച്ച് എണ്ണഒഴിച്ചു തിരിയിട്ടു . കിണ്ടിയും ആയി പുറത്തേക്കിറങ്ങി മുറ്റത്തെ പൈപ്പിൽ നിന്നും വെള്ളം നിറച്ചു .എന്തു ഐശ്വര്യമാണ് ഇവിടത്തെ മുറ്റത്തിന് തന്നെ .എങ്ങു നോക്കിയാലും തുളസികൾ കൂട്ടമായി തിങ്ങി വളരുന്നു. തുളസിയുടെ ആ ഗന്ധം മൂക്കിലേക്ക് അരിച്ചുകയറി .

ചുമ്മാതല്ല ഈ വീടിന് വൃന്ദാവനം എന്നു പേര് .ഇതു ശരിക്കും വൃന്ദാവനം തന്നെ ആണെന്ന് തോന്നുന്നു .പലനിറത്തിലും മണമുള്ളതും മണം ഇല്ലാത്തതുമായ ഒട്ടനവധി പൂക്കൾ അവിടെയുണ്ടായിരുന്നു .

ഒത്തനടുക്ക് ഒരു ടേബിളും 2 ചെയർ ഉണ്ടായിരുന്നു . അവിടം എനിക്ക് ഒരുപാട് ഇഷ്ടമായി .ഇവിടിരുന്നാൽ മനസ്സിനെ എപ്പോഴും ശാന്തി കിട്ടുമെന്ന് തോന്നി . അവിടെ നിൽകുമ്പോൾ നാരായണൻ എപ്പോഴും അടുത്തു ഉള്ളത് പോല്ലേ ഒരു ഫീൽ ആണ് തോന്നുന്നെ.

ഒരു തണ്ട് തുളസിയും ഒരു പനിനീർ പൂവും പൊട്ടിച്ച് കിണ്ടിയിൽ വച്ചു. തിരികെ പൂജാമുറിയിൽ വന്ന് തിരികൊളുത്തി മനമുരുകി നാരായണനെ വിളിച്ചു. ഈ വീട്ടിൽ നല്ലൊരു മരുമകൾ ആകാൻ എന്നെ സഹായിക്കണമെന്നും ആർക്കും ഒരാപത്തും വരല്ലെന്നും എല്ലാവരും സന്തോഷത്തോടെ ജീവിക്കണം എന്നിങ്ങനെ പ്രാർത്ഥന ഒരുപാട് നീണ്ടു.

മോളെ ദാ ഇരിക്കുന്നു ചായ ഇത് കുടിച്ചിട്ട് കണ്ണനു ഉള്ള ചായ കൊണ്ടുപോയി കൊടുക്ക്‌. അവനു ചൂടുള്ള ചായ തന്നെ വേണം. അല്ലെങ്കിൽ പിന്നെ ആർക്കും ചെവിതല കേൾക്കണ്ട .

അച്ഛനും ചേച്ചിക്കും ഉള്ള ചായകുടി തന്നാൽ ഞാൻ കൊണ്ടുപോയി കൊടുക്കാം. എന്തായാലും ഞാൻ അങ്ങോട്ട് പോകുന്നതല്ലേ.

അച്ഛനുള്ള ചായ തരാം .എന്നാൽ ചേച്ചിക്ക് ഉള്ളത് അവൾ വന്നു ഭർത്താവിനും കൊടുത്തു അവളും കുടിക്കട്ടെ .അല്ലെ അതൊരു ശീലം ആക്കും.മോള് അവളുടെ വേലക്കാരി ഒന്നുമല്ല .

അമ്മ ഒരു ട്രെയിൻ 2 കപ്പിൽ ചായ പകർന്നു തന്നു .

ആദ്യം താഴെയുള്ള അച്ഛനെ മുറിയിലേക്ക് നടന്നു. വാതിലിൽ മുട്ടി അകത്തേക്ക് കയറി.

ഗുഡ് മോർണിംഗ് അച്ഛാ

വെരി വെരി ഗുഡ്മോർണിംഗ് മോളെ… വന്നപ്പോൾതന്നെ അടുക്കള അവൾ മോളേ ഏൽപ്പിച്ചോ.

ഇല്ല അച്ഛാ ഒന്നും ചെയ്യിപ്പിക്കുന്നില്ല ഇതുതന്നെ ഞാൻ ചോദിച്ചു വാങ്ങിയത് ആണ് . രാവിലെ പത്രം വായിക്കുന്ന ശീലമുണ്ടോ അച്ഛന്.എങ്കിൽ ഞാൻ പോയി പത്രം എടുത്തുകൊണ്ട് വരാം.

പത്രം വായിക്കും അത് ഇപ്പോഴല്ല ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനുശേഷം.

എന്നാൽ ശരി അച്ഛാ കണ്ണേട്ടന് ചായ കൊടുത്തു വരാം.

ഞാൻ മുറിയിൽ ചെന്നപ്പോൾ നമ്മുടെ hero എക്സസൈസ് ചെയ്യുകയായിരുന്നു. കണ്ണേട്ടൻ ചെയ്യുന്ന കോപ്രായങ്ങൾ കണ്ട് ഞാൻ അന്തംവിട്ടു നിന്നുപോയി.

സാധാരണയായി സൂര്യയുടെയും ഉണ്ണിമുകുന്ദന്റെയും പൃഥ്വിരാജിന്റെയും ഒക്കെ സിക്സ്പാക്ക് ടിവികളിൽ മാത്രമാണ് കണ്ടിട്ടുള്ളത് .എന്നാൽ ഇത്രയടുത്ത് സിക്സ്പാക്ക് കാണുന്നത് ഇതാദ്യമാണ് .

ഉരുളൻ പാറകൾ ഒട്ടിച്ചു വച്ചിരിക്കുന്ന പോലെ ആണ് എനിക്കപ്പോൾ തോന്നിയത്.കണ്ണേട്ടന്റെ ശരീരത്തിൽ വിയർപ്പുകണങ്ങൾ പറ്റിപ്പിടിച്ചു കുമിളകളായി ചിലതൊക്കെ പരസ്പരം കൂടി ഒന്നായി ഒലിച്ചിറങ്ങുന്നു.

എന്തടി നോക്കുന്ന ഉണ്ടക്കണ്ണി .

ഓ….. ഒന്നുമില്ല അമ്മ പറഞ്ഞു ചായ..

അതുമായി ഇങ്ങനെ നിൽക്കണോ എവിടെയെങ്കിലും താത്തു വച്ചൂടെ

ഞാനത് ടേബിളിൽ വച്ച് .മുടിയിൽ കെട്ടിയിരുന്ന ടവൽ അഴിച്ചു തലതോർത്തി ചെറിയ ഒരു പൊട്ടുതൊട്ടു.

കണ്ണാടിയിലൂടെ ഞാൻ കണ്ടതാണ്‌ ഇമ്മവെട്ടാതെ എന്നെ നോക്കി നിൽക്കുന്ന കണ്ണേട്ടനെ

പെട്ടെന്ന് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എന്നിൽനിന്നും കണ്ണുകൾ മാറ്റി .

കണ്ണാടിയിൽ നോക്കി മുടികോതി കുളിർപ്പിന്നൽ പിന്നി ഇട്ടു.

കാണുന്ന മസിലു മാത്രമേയുള്ളൂ ഒരു പേടിത്തൊണ്ടൻ ആണെന്ന് തോന്നുന്നു ഞാൻ പയ്യെ പറഞ്ഞു .

കിച്ചു……..

( പെട്ടന്ന് ഞെട്ടി ഞാൻ തിരിഞ്ഞുനോക്കി )

നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് മുഖത്ത് നോക്കി പറയണം .അതാണ് എനിക്കിഷ്ടം .അല്ലാതെ ചുണ്ടിനിടയിൽ വച്ച് പറയരുത് .മനസ്സിലായോ ?

മനസ്സിലായി എന്ന രീതിയിൽ ഞാൻ തലയാട്ടി .

ഞാൻ വാതിലിനടുത്തേക്ക് നടന്നു. കാണ്ടാമൃഗത്തിന്റെ സ്വഭാവമാ മസിൽമാനു.

കിച്ചു നിന്നോട് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയാൻ. പിന്നെയും ചുണ്ടിന്റെ ഇടയിൽ വെച്ച് എന്തു വാടി പറയുന്നേ.

ഞാനൊന്നും പറഞ്ഞില്ല പിന്നെ പറഞ്ഞത് എന്താണെന്ന് വെച്ചാൽ കാണ്ടാമൃഗത്തിന്റെ സ്വഭാവമാണ് ഈ മസിൽമാനു എന്നാ പറഞ്ഞെ.

എടീ നിന്നെ ഞാൻ ……..

എന്റെ അടുത്തേക്ക് കണ്ണേട്ടൻ വന്നപ്പോഴേ ഞാനോടി താഴേക്കിറങ്ങി.

ഹാളിൽ പൂജ ചേച്ചിയുടെ ഭർത്താവ് സച്ചിനേട്ടനും കുഞ്ഞും ഇരിപ്പുണ്ടായിരുന്നു. സച്ചിനേട്ട്ൻ കുഞ്ഞിനെ എന്തൊക്കെയോ പറഞ്ഞ് കളിപ്പിക്കുകയാണ് .

ഞാൻ നേരെ അടുക്കളയിലേക്ക് പോയി അവിടെ മാമിയും മാമിയുടെ മകളും ( അന്ന് പെണ്ണുകാണാൻ ഒക്കെ കൂടെ വന്ന പെണ്ണ് ) അമ്മയും ഉണ്ടായിരുന്നു.

വേണി നീ ആഹാരം ഇപ്പോൾ കഴിയുന്നുണ്ടോ.

( അപ്പോൾ മാമന്റെ മകളുടെ പേര് വേണി. വേണി അല്ല ഇവൾ പാണിയാണ് )

കഴിക്കുന്നുണ്ട് മമ്മി .

അപ്പോഴാണ് ഞാൻ അറിയാതെ ഒന്നു തുമ്മി പോയതു.

എന്താ മോളെ പനിചോ നിനക്ക് മരുന്ന് വാങ്ങണോ .

വേണ്ടമ്മേ Ac യുടെ തണുപ്പ് വെള്ളം മാറിയുള്ള കുളിയും ഒക്കെ ആയപ്പോൾ ആയിരിക്കും

അല്ലെങ്കിലും നിന്നെപ്പോലുള്ള പുവർ ഫാമിലിയിൽ ജനിച്ച ഇവൾക്ക് AC യുടെ തണുപ്പൊക്കെ പിടിക്കില്ല .(വേണി ആണ് അത് പറഞ്ഞത്‌ )

വേണി ആരോടാ നീ ഇതു പറയുന്നതെന്ന് ഓർത്തോ. ഇവൾ എന്റെ മകളാണ് .പണം കണ്ടിട്ടല്ല ഞാനിവളെ എന്റെ മകനുവേണ്ടി കണ്ടെത്തിയത് .ഇവളുടെ മനസ്സിലെ നന്മയും സ്നേഹവും മനസ്സിലാക്കിയിട്ടാണ് .അല്ലാതെ നിന്നെ പോലെ……… കൂടുതലൊന്നും പറയിപ്പിക്കരുത് .സാവിത്രി നീ നിന്റെ മകളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ചിലപ്പോൾ എന്റെ കൈ അവളുടെ കവിളിൽ പതിയും.

അതും പറഞ്ഞു അമ്മ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള പ്ലേറ്റും എടുത്തുകൊണ്ട് ഹാളിലേക്ക് പോയി . ആഹാരവുമായി വേണിയുടെ അമ്മയും പുറകെ പോയി . ഇപ്പോൾ വേണിയും ഞാനും മാത്രം അടുക്കളയിൽ .

വേണി നീ പറഞ്ഞില്ലേ പൂവർ ഫാമിലി എന്നു. ആവശ്യത്തിന് ആസ്തിയും അന്തസ്സും എന്റെ കുടുംബത്തിലുണ്ട് അതിനുപരി നല്ലൊരു അച്ഛനും അമ്മയ്ക്കും ആണ് ഞാൻ ഉണ്ടായത്. അവർ പകർന്നുതന്ന നല്ല സ്വഭാവശുദ്ധി അതുമതി എനിക്ക്. കോടികളുടെ ആസ്തിക്ക് പകരം. പിന്നെ നേരെ ചൊവ്വേ നിന്നാൽ നിനക്ക് കൊള്ളാം. എന്റെ കൈ ചുമ്മാ മെനക്കെടരുത് പറഞ്ഞേക്കാം .അപ്പോഴേക്കും അവൾ അടുക്കളയിൽ നിന്നും മുങ്ങിയിരുന്നു.

ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് കഴിഞ്ഞപ്പോഴാണ് കണ്ണേട്ടന് ഒരു ഫോൺകോൾ വന്നത് .അത്യാവശ്യമായി ബാങ്ക് വരെ ഒന്നു ചെല്ലാൻ .
കണ്ണേട്ടൻ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ മുകളിലേക്ക് പോയപ്പോൾ കൂടെ ഞാനും പോയി .അപ്പോഴേക്കും കണ്ണേട്ടൻ ഡ്രസ്സ്‌ മാറിയിരുന്നു. ഒരുങ്ങി വാതിലിനടുത്തേക്ക് നടന്നു .വാതിൽ തുറക്കാനായി ആഞ്ഞതും പെട്ടെന്ന് എന്നെ തിരിഞ്ഞുനോക്കി .

അമ്മ പറഞ്ഞു വേണി അനാവശ്യമായി കുത്തി നോവിക്കുന്നുണ്ടെന്ന് .തലയ്ക്കു മുതിർന്നവരോട് മാത്രം ബഹുമാനം കാണിച്ചാൽ മതി .അല്ലാതെ മിണ്ടാതെ നിന്നാൽ അവരൊക്കെ തലയിൽ കയറിയിരുന്നു നിരങ്ങും. ഞാൻ പറഞ്ഞത് കിച്ചുന് മനസ്സിലായോ.

മനസ്സിലായി എന്നർത്ഥത്തിൽ ഞാൻ തലയാട്ടി

സ്റ്റെയർ ഇറങ്ങി ഉമ്മറത്തെ വാതിലിനടുത്തേക്ക് കണ്ണേട്ടൻ നടന്നു

കാറിന്റെ കീ എന്നും പറഞ്ഞ് കണ്ണേട്ടൻ തിരിഞ്ഞപ്പോഴേക്കും .

ഞാൻ കാറിന്റെ കീ കണ്ണേട്ടന് നേരെ നീട്ടി.

പെട്ടെന്ന് ഞങ്ങളുടെ രണ്ടിന്റെയും കണ്ണുകൾ തമ്മിൽ കാന്തങ്ങൾ പോലെ പരസ്പരം കോർത്തു .പരിസരം മറന്നു അൽപനേരം ഞങ്ങൾ അങ്ങനെ നിന്നു. പെട്ടെന്ന് ഞാൻ സ്വബോധം വീണ്ടെടുത്തു

കണ്ണേട്ടാ കാറിന്റെ key .

അപ്പോഴാണ് കണ്ണേട്ടൻ കണ്ണുകളെ വെട്ടിച്ചതു.

എന്റെ കൈയിൽ നിന്ന് കാറിന്റെ കീയും വാങ്ങി പുറത്തേക്കിറങ്ങി .ഗേറ്റ് കടന്ന് പോകുംവരെ വാതിക്കൽ ഞാൻ നോക്കിനിന്നു.

(തുടരും)