18/04/2026

അവൾ : ഭാഗം 48

രചന – അക്ഷര

“ഇതൊന്നും എന്റെ ദേവൂന് അറിയില്ല..  അവളെ ഇവിടെ നിർത്താത്തതും നീയുമായി എടുക്കരുതെന്ന് കരുതിതന്നെയാ… !”

**********

“എന്റെ മോള്  ഉടനെ വരും …. !അപ്പോഴേക്കും നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം… ”

അവർ എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ പറഞ്ഞു….

“നിങ്ങൾ എന്തിനാ എന്നെ ഉപദ്രവിക്കുന്നത്… എന്നെ വെറുതെ വിട്ടുകൂടെ….

ഞാൻ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്…

എന്റെ അച്ഛനെയും മുത്തശ്ശിയേയും വരെ  നിങ്ങൾ കൊന്നു…

സ്വത്തിന് വേണ്ടിയാണ്  എന്നെ ഉപദ്രവിക്കുന്നതെങ്കിൽ  ദയവ് ചെയ്ത്  എന്നെ വെറുതെ വിടൂ …

എനിക്ക് ഒരു സ്വത്തും വേണ്ട….എല്ലാം നിങ്ങൾ തന്നെ എടുത്തോ..  ”

ഗൗരി തൊഴുതു കൊണ്ട് പറഞ്ഞു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു….

“വേണ്ടടീ നീയായിട്ടു ഒന്നും  തരേണ്ട…!
ഞങ്ങൾ തന്നെ എടുത്തോളാം… തമ്പുരാട്ടിയുടെ ദാനമൊന്നും ഞങ്ങൾക്ക് വേണ്ട……. !”അവർ അല്പം അഹങ്കാരത്തോടെ പറഞ്ഞു.

“പിന്നെ നിന്റെ ജീവൻ…… അത് ആദ്യമേ തീരുമാനിച്ചതല്ലേ….ഈ  അമാവാസി വരെ… ഇന്നേക്ക് നാലാം ദിവസം…. !”
അവർ ചിരിച്ചു…

“എങ്ങനെ ജീവിക്കേണ്ട തമ്പുരാട്ടിയാ…പട്ടുമെത്തയിൽ കിടക്കേണ്ടവൾ തുണി വിരിച്ചു നിലത്തു  കിടക്കുന്നു….  ആരുടെയും അഭയമില്ലാതെ ഞങ്ങടെ കാൽച്ചുവട്ടിൽ…. !”

“പുച്ഛത്തോടെ അത് പറഞ്ഞ ശേഷം അവർ പുറത്തേക്ക് പോയി….

ഗൗരിക്ക് എൽവിസിനെ ഓർമ വന്നു..

“ഇച്ചായൻ തന്നെ മറന്നിട്ടുണ്ടാവും….!”.

“ഇച്ചായനെ ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല… !”

സ്വന്തം വിധിയോർത്ത്  നീറി നീറി  അവൾ ഭിത്തിയിലേക്ക് ചാരിയിരുന്നു… ആ കണ്ണുകൾ നിറഞ്ഞൊഴുകി..

********
രാവിലെ തന്നെ എൽവിസും ആൽവിനും എബിയും ആദിയും എല്ലാപേരും റെഡി ആയി പുറത്തേക്ക് വന്നു…. എല്ലാവരുടെയും മുഖത്ത്  നല്ല ടെൻഷൻ ഉണ്ടായിരുന്നു…

എന്നാൽ തറവാട്ടിലെ സ്ത്രീകൾക്ക് എല്ലാം സന്തോഷമായിരുന്നു ഗൗരി തിരിച്ചു വരുന്നത് കൊണ്ട്….

അത് സ്റ്റെല്ലയുടെയും അബിയുടെയും മുഖത്ത്  കൂടുതൽ പ്രതിഫലിച്ചു കണ്ടു….

“പോയി വിളിച്ചോണ്ട് വാ മോനെ  അവളെ …. എന്നിട്ട് നിശ്ചയിച്ച ദിവസം തന്നെ നമുക്ക് കെട്ട് നടത്തണം… ചാച്ചൻ പറഞ്ഞു…. എൽവിസ് ചാച്ചന്റെ അനുഗ്രഹം  വാങ്ങി…

അപ്പോഴേക്കും  അഡോനിസും ഹരിയും ബ്രിയാനും അവിടേക്ക്   എത്തി…

ബ്രിയാനെ കണ്ടപ്പോൾ  എൽവിസിന് അത്ഭുതം തോന്നി…

അത് മനസിലായത് കൊണ്ടാവണം ബ്രിയാൻ എൽവിസിന് അടുത്തേക്ക് വന്നു..

ആരും  ബ്രിയാനെ അധികം ശ്രദ്ധിച്ചില്ലെങ്കിലും  എൽവിസിന് ബ്രിയാനോട്  ശത്രുത ഉണ്ടായിരുന്നില്ല.. …. അത് എൽവിസിന്റെ മുഖം വിളിച്ചു പറഞ്ഞിരുന്നു .

ബ്രിയാൻ തുടർന്നു…

“എൽവിച്ചാ…  എന്നെ അഡോണിസ് വിളിച്ചായിരുന്നു അങ്ങനെയാ കാര്യങ്ങൾ അറിഞ്ഞത്…”

“അപ്പൊ നിന്നെ ഒന്ന് കാണണമെന്ന് തോന്നി ”

“ഞാൻ എല്ലാം അറിയുന്നുണ്ട്….. ”

“എനിക്കും  നിങ്ങളോടൊപ്പം വരണമെന്നുണ്ട്… പക്ഷെ ഹോസ്പിറ്റലിൽ നിന്നും ഇപ്പൊ  വിട്ടു നിൽക്കാൻ പറ്റില്ല…”

എൽവിസ് അയാളുടെ ചുമലിൽ കൈ വച്ചു  കൊണ്ട് പറഞ്ഞു

“അത് സാരമില്ല ബ്രിയാനേ… താൻ വന്നല്ലോ…
അതുമതി…. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ  അറിയിക്കാം…   ”

“എന്നാൽ ഞങ്ങൾ പോയിട്ട് വരാം…..”  എൽവിസ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….

“ഞാൻ വിളിക്കാം…. “എന്ന് ബ്രിയാൻ പറഞ്ഞു…

അപ്പച്ചൻമാരുടെയും അമ്മച്ചിമാരുടെയും എല്ലാം  അനുഗ്രഹം വാങ്ങി ശേഷം  സൂര്യ നെല്ലി തറവാട്ടിലേക്ക് യാത്ര തിരിച്ചു…

വഴി മദ്ധ്യേ ഹരി പറഞ്ഞു

“ഇച്ചായാ കാര്യങ്ങൾ നിസാരമല്ല…. ജിത്ത് നിസാരക്കാരനല്ല… എന്തും പ്രതീക്ഷിക്കാം… !”

“എനിക്ക് ഒരുത്തനും വിഷയമല്ല… !

ഈ എൽവിസിന്റെ പെണ്ണിനെയാ അവർ നോവിക്കുന്നത്…. ”

അവൾ  ഒന്നെന്റെ  കയ്യിലേക്ക് വന്നോട്ടെ….!

പിന്നെ അവൻമാര്  വിവരം അറിയും…. !” എൽവിസ് ദേഷ്യത്തോടെ പറഞ്ഞു

“നമ്മളെ അറിയതോണ്ടാ ഇച്ചായാ അവർക്ക്‌ …. ! ആൽവിൻ ദേഷ്യത്തിൽ പറഞ്ഞു….

ഇതെല്ലാം കേട്ട് ഹരി ഒന്ന് മൂളിയ ശേഷം തുടർന്നു…

“മം…. ഞാൻ തറവാട്ടിലേക്ക് വരില്ല….  നിങ്ങൾ പോയാൽ മതി…. എന്ത് സഹായത്തിനും ഞാൻ പുറത്ത് ഉണ്ടാവും…. ഞാൻ direct ഇതിൽ ഇൻവോൾവ് ചെയ്യുന്നത് ശെരിയല്ല…. !”

മെയിൻ റോഡ് കടന്ന് നാട്ടുവഴികളിലൂടെയും വയലുകൾക്കിടയിലൂടെയും  സഞ്ചരിച്ച കാർ സൂര്യ നെല്ലി തറവാട്ടിൽ എത്തി ചേർന്നു….

തറവാടിന്റെ കോമ്പൗണ്ടിലേക്ക്  കയറും മുൻപ് തന്നെ  തറവാട് ഏതെന്ന് കാണിച്ചു കൊടുത്ത ശേഷം ഹരി കാറിൽ നിന്നിറങ്ങി….

തറവാട് മുറ്റത്തെത്തിയ  ഉടനെ  എൽവിസും ബാക്കിയുള്ളവരും കാറിൽ നിന്നും ഇറങ്ങി…

എൽവിസ് തറവാടിന് ചുറ്റും ഒന്ന് കണ്ണോടിച്ചു..

അയാളുടെ മനസ് ഗൗരിക്ക് വേണ്ടി പരതി ..

തറവാടിന്  മുന്നിലെ അസ്ഥിത്തറകൾ അയാളുടെ കണ്ണിൽ പെട്ടു…

ഗൗരിയുടെ മാതാപിതാക്കളുടേതാവും എന്ന്  അയാൾ ഊഹിച്ചു..  ..

എത്ര വലിയ തറവാട് ആണ്… ശെരിക്കും പഴമയുടെ കലവറ തന്നെയാണെന്ന് തോന്നും… തറവാടിന്റെ രൂപ കല്പന അത്രെയും മികച്ചതാണ്….എന്ന് ഒറ്റ നോട്ടത്തിൽ അയാൾക്ക് തോന്നി…

മുറ്റത് ഒരുപാട് പണിക്കാർ നിൽപ്പുണ്ട് …

.ഒറ്റ നോട്ടത്തിൽ  സാധരണ കൃഷിക്കാരായ നാട്ടുകാരും  ജിത്തിന്റ ആൾക്കാരായ കൂട്ടാളികളും  ഉണ്ടെന്ന് തോന്നും….

പരിചയം ഇല്ലാത്ത ആൾക്കാരെ കണ്ടത് കൊണ്ടാവും ഗുണ്ടയെ പോലെ തോന്നിക്കുന്ന ഒരാൾ  എൽവിസിനടുത്തേക്കു വന്നു

എൽവിസ് അയാളോട് ചോദിച്ചു…

“ഇത് ഗൗരിനന്ദനയുടെ വീടല്ലേ … ”

ചോദ്യം  കേട്ടതും അയാളുടെ മുഖ ഭാവം മാറി…

അയാളുടെ മുഖത്ത് ഒരു കുടിലത തെളിഞ്ഞു കണ്ടു….

,”അത്… പിന്നെ….തമ്പുരാട്ടി ഇവിടെ ഇല്ല.. ”

അയാൾ പരതി സംസാരിക്കാൻ തുടങ്ങി….

“അതിന് ഞാൻ ഇവിടെ ഉണ്ടോന്നു ചോദിച്ചില്ലല്ലോ…. ആണോ എന്നല്ലേ ചോദിച്ചുള്ളൂ … !”എൽവിസ് അല്പം ദേഷ്യത്തോടെ പറഞ്ഞു…

അയാൾ ഒന്ന് വിളറി… പെട്ടെന്ന് അകത്തേക്ക് പോയി….

എൽവിസും ആൽവിനും എല്ലാം തറവാട്ടിനുള്ളിലേക്ക് കയറാനായി നടന്നു.

“നിൽക്കൂ…. !”എന്ന് പറഞ്ഞു കൊണ്ട് ദേവദത്തൻ പുറത്തേക്ക് വന്നു കൂടെ ജിത്തും ദേവകിയുമുണ്ട്…

“അന്യമതക്കാർ ഈ തറവാട്ടിൽ കയറാൻ പാടില്ല…!”ദേവദത്തൻ പറഞ്ഞു

എൽവിസ് അവിടെ നിന്നു…

“ഗൗരിയെവിടെ….!” എൽവിസ് ദേഷ്യത്തിൽ  ചോദിച്ചു

ജിത്ത്‌ ഒന്ന് ചിരിച്ചു… എന്നിട്ട് ചുറ്റും നിന്ന പണിക്കാരെ അവിടന്ന് മാറ്റാൻ കൂട്ടാളികളോട്  ആംഗ്യ കാണിച്ചു…
അവർ അപ്പൊ തന്നെ അവരെ മാറ്റി…

ജിത്തു എൽവിസിന് അടുത്തേക്ക് വന്നു….

“എന്താ ചോദിച്ചത്… ഒന്ന് കൂടി പറഞ്ഞെ…!” അയാൾ പരിഹാസ രൂപേണ പറഞ്ഞു….

“എന്റെ പെണ്ണെവിടെയെന്നാ ചോദിച്ചത്….!” എൽവിസ് ദേഷ്യത്തിൽ വീണ്ടും ചോദ്യം  ആവർത്തിച്ചു… .

“കുറച്ച് നാൾ നീ വച്ച്‌ അനുഭവിച്ചതല്ലേ… ഇനി ഞാൻ ഒന്ന് നോക്കട്ടെടോ അവളെ… !”

എൽവിസിന്റെ കണ്ണുകളിൽ ദേഷ്യം ഇരച്ചു കയറി…..

“എന്താടാ പട്ടി പറഞ്ഞത്…നീ  …!”

അയാൾ ജിത്തിന്റെ ഷർട്ടിനു കുത്തി പിടിച്ചു..

എൽവിസിന്റെ കണ്ണുകൾ ചുവന്നു….

ആൽവിനും മറ്റുള്ളവരും  ദേഷ്യം വന്നു ജിത്തിന്‌ ചുറ്റും അണിനിരന്നു… “..

“stop stop നിലക്ക്… ഇച്ചായമാരെല്ലാം ഒരുങ്ങി തന്നെയാണല്ലോ അല്ലേ…. !”

എന്നിട്ട് അവർ കേൾക്കാൻ മാത്രമായി പറഞ്ഞു….

“അവൾ ഇതിനകത്തുണ്ട്… ഇവിടുത്തെ ഇരുട്ട് മുറിയിൽ….

അവളുടെ മുത്തശ്ശിയെ ഞങ്ങൾ അങ്ങ് തട്ടി… !

എൽവിസ് ഞെട്ടി….

“അവരെ ഉപോയോഗിച്ചാ അന്ന് അവളെ നിന്റടുക്കൽ നിന്നും കൊണ്ട് വന്നത്…. !

എൽവിസിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി….

” അവളെ ഞങ്ങൾ  ഇഞ്ച്‌ ഇഞ്ച്‌ ആയി
കൊന്നുകൊണ്ടിരിക്കുകയാ…. !”

എൽവിസിന്റെ കണ്ണ് നിറഞ്ഞു അയാൾക്ക് ദേഷ്യം വന്നു…..

“നീ ആണാണെങ്കിൽ രക്ഷിക്ക്  അവളെ  ഞാൻ ഒന്ന് കാണട്ടെ… !” ജിത്ത്‌ എൽവിസിനെ വെല്ലു വിളിച്ചു..

“ആൽവി വാടാ… !”എൽവിസ്  ദേഷ്യത്തോടെ ജിത്തിനെ തള്ളി മാറ്റിക്കൊണ്ട് മുന്നോട്ട് നടന്നു….

അപ്പോഴേക്കും ജിത്തു ആ നാട്ടിൽ ഉള്ള പണിക്കാരെയെല്ലാം കൂട്ടാളികളെ വിട്ട്  അങ്ങോട്ടേക്ക് കൊണ്ട് വന്നു….

ജിത്തു അവരോടായി പറഞ്ഞു

“കണ്ടോ… നിങ്ങൾ,,  ഇവർ അതിക്രമിച്ചു കയറുന്നത്… !
നിങ്ങളുടെ ക്ഷേമത്തിന് വേണ്ടി പൂജ നടക്കുന്ന തറവാട് ആണിത്.. !

അന്യമതത്തിൽ വിശ്വസിക്കുന്നവരാണ് ഇവരെല്ലാം … !

“എന്താ നിങ്ങൾക്ക് വേണ്ടിയുള്ള പൂജ അശുദ്ധമാക്കണോ…. !”

എൽവിസ് ഞെട്ടി അയാൾ അവിടെ തന്നെ നിന്നു പോയി…..

ജിത്തു തുടർന്നു…
“ഇത്രേം പേരെ തടയാൻ ഞങ്ങൾക്ക് ഒറ്റയ്ക്ക് ആവില്ല.. ഞാനും പ്രായമായ അച്ഛനും അപ്പച്ചിയും മാത്രമാണ് ഉള്ളത് ഇവിടെ …. ”

അപ്പൊ തന്നെ പണിക്കാർ  അവർക്ക് മുന്നിലായി  അണിനിരന്നു…..

എൽവിസിന് എന്ത് ചെയ്യണമെന്ന് അറിയാൻ കഴിഞ്ഞില്ല ..

ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന് അയാൾ ഓർത്തത് കൂടിയില്ല….

അയാൾക്ക് നിസ്സഹായനായി നിൽക്കേണ്ടി വന്നു…. അയാളുടെ കണ്ണ് നിറഞ്ഞു…അയാൾ ചിന്തിച്ചു…

“ഗൗരിയെ താൻ എങ്ങനെ രക്ഷിക്കും..!”

“.നാട്ടുകാരെ എതിർത്തു കൊണ്ട് തനിക്ക് ഇവിടെ കയറാൻ പറ്റില്ല…..  .അത് വേറെ പ്രശ്നങ്ങൾക്ക് വഴി തെളിക്കും….. !”

കണ്ണ് നിറച്ചു കൊണ്ട് തറവാട്ടിലേക്ക് ഒന്ന് നോക്കിയ ശേഷം അയാൾ തിരികെ നടന്നു.

അവർ തിരികെ പോകുന്നത് കണ്ട് പണിക്കാരും  വേർപിരിഞ്ഞു.

“ഒന്ന് നിന്നെ….. !”ജിത്തു ഉറക്കെ പറഞ്ഞു….

“കണ്ടല്ലോ. …. ഈ വിഡ്ഢികളാണ് ഞങ്ങടെ ശക്തി… !”

“ഇവറ്റകളുടെ കുടുംബത്തിന്റെ വേര് വരെ അറുക്കാനുള്ള പൂജയാണ് ഇവിടെ നടക്കുന്നതെന്ന് ഈ  വിഡ്ഢികൾക്ക് അറിയില്ല…! ”

“നിന്റെ ഗൗരിയുടെ ആയുസ് എണ്ണപ്പെട്ടു…!

“ഇനി ദിവസങ്ങൾ മാത്രം…!

“എന്നാന്നു ഞാൻ പറയുന്നില്ല…… നീ കണ്ടുപിടിച്ചോ… എന്റെ ഒരു ഹോം വർക്ക്‌ ആയി കരുതിയാൽ  മതി… !”

എൽവിസ് ഒന്നും പറഞ്ഞില്ല… തിരികെ നടന്നു ബാക്കി ഉള്ളവരും….!

എൽവിസ് തന്റെ വണ്ടി എടുത്തുകൊണ്ട്  തറവാട് കോമ്പൗണ്ടിൽ നിന്നും പുറത്ത് പോയി….

ജിത്തും ബാക്കി ഉള്ളവരും അകത്തേക്കും…. !

*******
ജിത്തിന്‌എൽവിസിനോട് പുച്ഛവും  ദേഷ്യവും തോന്നി

അവൻ ഗൗരിയുടെ മുറിയിലേക്ക് നടന്നു.. .

മുറി തുറന്ന ശേഷം അയാൾ ദേഷ്യത്തിൽ അലറി…

“ടീ…. !”

ഗൗരി ഇനി എങ്ങനെയാണ് തന്നെ ഉപ്രദ്രവിക്കുന്നതെന്ന  രീതിയിൽ ദയനീയമായി  ജിത്തിന്റെ മുഖത്തേക്ക് നോക്കി….

അയാൾ മുന്നോട്ട് വന്ന് ഗൗരിയുടെ മുടിക്ക് കുത്തിപ്പിടിച്ച ശേഷം ദേഷ്യം തീർക്കാനായി  തല ഭിത്തിയിലേക്കു ഇടിച്ചു….

ഗൗരി നിലവിളിച്ചു….

മതിയാക്കിയ ശേഷം അയാൾ തുടർന്നു

“നിന്റെ മറ്റവൻ വന്നിരുന്നു… അപ്പൊ അവന് നിന്നോട് സ്നേഹമുണ്ട്… !”

അവളുടെ നെറ്റി ചതഞ്ഞ പാടുണ്ടായിരുന്നു… അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു…

ആരുടെ കാര്യമാ നിങ്ങൾ ഈ  പറയുന്നത്…

“നിനക്ക് അറിയില്ലേ….. നിന്റെ എൽവിസ് തന്നെ..! പിന്നെ അവന്റെ കുറേ കിങ്കരൻമാരും…!” ജിത്തു പറഞ്ഞു

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ഇച്ചായൻ…. !

“എന്റെ ഇച്ചായൻ വന്നു… !”

നെറ്റിയിലെ വേദന ഉണ്ടെങ്കിലും അവൾ ചിരിക്കുകയായിരുന്നു…

“എന്റെ ഇച്ചായൻ എന്നെ തിരക്കി വന്നു…. !”

അവൾ സ്വയം പറഞ്ഞു…

“മോള് അധികം അങ്ങ് സന്തോഷിക്കണ്ട…..!”

“അവൻ വന്ന വഴിയേ  തന്നെ പോയിട്ടുണ്ട്… അല്ല ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്…  !”

“നിനക്ക് ഒരിക്കലും എന്റെ കയ്യിൽ നിന്നും രക്ഷ ഇല്ല മോളെ…  !”

“പിന്നെ നമുക്ക് ഒന്ന് കാണണ്ടേ…! ഇനി കുറച്ച് ദിവസമേ ഉളളൂ നിന്റെ ആയുസ്…. !

ഗൗരി വെറുപ്പോടെ അയാളെ നോക്കി..

അയാൾ അവളെ നോക്കി ചിരിച്ച ശേഷം മുറിക്ക് പുറത്തേക്ക് പോയി….

ഗൗരിയുടെ മനസ് എൽവിസിനെ  കൊണ്ട് നിറഞ്ഞു…

അവളുടെ സന്തോഷം കണ്ണുനീരായി  ആയി പുറത്തേക്കു വരാൻ തുടങ്ങി..

“എന്നാലും ഇച്ചായൻ എന്നെ തിരക്കി വന്നല്ലോ … !”

കൂടെ വന്നത് ആൽവിനും ആദിയുമൊക്കെ യാകും…

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പ്രകാശം വന്നു തുടങ്ങി….

രക്ഷപെടും എന്നൊരു പ്രതീക്ഷ അവളിൽ ഉണ്ടാകുന്നത് പോലെ തോന്നി…

എനിക്കും ചോദിക്കാൻ ആളുണ്ട് .

ഗൗരിയുടെ സന്തോഷതിന് അതിരില്ലായിരുന്നു.

ഇച്ചായൻ എന്റെ അടുത്ത് എത്തുന്നത് വരെ എന്നിൽ കുറച്ചെങ്കിലും ജീവൻ അവശേഷിക്കണം  ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ പാവത്തിനെ  തള്ളി പറഞ്ഞതിന് ക്ഷമ ചോദിക്കണം …. ”

പ്രതീക്ഷയുടെ ഒരു തിരി നാളം  പോലും ഇല്ലാതിരുന്ന ഗൗരിയുടെ മനസിലേക്ക്  പ്രകാശം  കടന്നു വരാൻ തുടങ്ങി…

********
തറവാട്ടിൽ നിന്നും പുറത്തേക്ക് വന്ന എൽവിസ് വലിയ ദേഷ്യത്തിലാണ് കാണപ്പെട്ടത്…

അവിടെ നിന്നും കുറച്ച് മാറി ഒരു പ്രദേശത്ത്  വണ്ടി നിർത്തിയതിനു ശേഷം എൽവിസ് കാറിൽ നിന്നും ഇറങ്ങി…..കൂടെ ആൽവിനും ബാക്കിയുള്ളവരും..

ദേഷ്യം തീർക്കാൻ വേണ്ടി  എൽവിസ് തന്റെ മുഷ്ടി ചുരുട്ടി വണ്ടിയുടെ ബോണറ്റിൽ ആഞ്ഞിടിച്ചു…

എല്ലാവരും എൽവിസിന്  അടുത്തേക്ക് ചെന്നു

എന്ത് ചെയ്യുമെടാ മക്കളേ  ഇനി…..

“അവള്… ആ പാവം…നരകിക്കുകയാണ്  !

നിസ്സഹായാവസ്ഥ കൊണ്ട് അയാളുടെ കണ്ണ് നിറഞ്ഞു….

“എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ഇച്ചായാ…!

ഇച്ചേച്ചിയുടെ ജീവൻ ഓരോ നിമിഷവും അപകടത്തിലാണ്…!”ആൽവിൻ പറഞ്ഞു

“ഇച്ചായാ ഹരിയേട്ടനെ വിളിക്കാം
….!”ആദി പറഞ്ഞു.

“അതെ  ഇച്ചായാ… !”അഡോനിസും  എബിയും പിന്താങ്ങി…

“ഇത് അവരുടെ നാടാണ്… !”
“ഇവിടെ നമ്മളെക്കാൾ അവനെ കൊണ്ട് ഡീൽ ചെയ്യാൻ പറ്റും… !”
അഡോണിസ് പെട്ടെന്ന് തന്നെ ഹരിയെ വിളിച്ചു..

തുടരും…