23/04/2026

അവൾ : ഭാഗം 28

രചന – അക്ഷര

അന്ന ചേച്ചിയെ ഇച്ചായന്റെ ഭാര്യ ആയി കൊണ്ട് വന്നാൽ അന്ന ചേച്ചിക്ക് വേണ്ട ട്രീറ്റ്മെന്റ് കൊടുക്കാമെന്നു ചാച്ചൻ കരുതി….

*********
“അത് മാത്രമല്ല ഇച്ചേച്ചി… ”

സ്വന്തം മകൾ കിള്ളിക്കാട്ട് തറവാട്ടിൽ കിടന്ന്  നരകയാതന  അനുഭവിക്കുന്നത് ചാച്ചൻ കണ്ടിട്ടുണ്ട്….നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ചാച്ചന് കഴിഞ്ഞട്ടുള്ളു….

പല പ്രാവശ്യം വിവാഹമോചനത്തിനായി റോസ് ആന്റിയെ ചാച്ചൻ നിര്ബന്ധിച്ചിട്ടുണ്ടെങ്കിലും,…….,
ഒരു typical നാടൻ പെണ്ണായത് കൊണ്ടാവാം ആന്റി അതിന്  സമ്മതിച്ചിട്ടില്ല…

അതുമാത്രമല്ല ചാച്ചന്റെ മനസ്സിൽ ഇങ്ങനെ ഒരു ഉദ്ദേശം ഉണ്ടാകുമെന്നു മനസിലാക്കിയ ഫിലിപ്പ്  അങ്കിൾ  പിന്നെ റോസ് ആന്റിയെ ഈ  തറവാട്ടിലേക്ക് വിടാതെയായി….

കിള്ളിക്കാട്ട് തറവാട്ടുകാർക്കു കടുത്ത പകയായിരുന്നു ഇച്ചേച്ചി നമ്മുടെ കുടുംബത്തോട്….

റോസ് ആന്റിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ദുരിതത്തിൽ,  മകളെ ഒരു നോക്ക് കാണാനാവാതെ മനം നൊന്ത്  നീറി നീറിയാണ് വല്യമ്മച്ചി മരിച്ചത്….

റോസ് ആന്റിയുടെ നഷ്ടവും അന്നയുടെ അസുഖത്തിന്റെ  ലക്ഷങ്ങളും ചാച്ചനെ തളർത്തി… തന്റെ ചെറു മകളെയെങ്കിലും  രക്ഷിക്കണമെന്ന് ചാച്ചൻ കരുതി ….

“ബാക്കി ഞാൻ പറഞ്ഞാൽ മതിയോ….” എന്ന എൽവിസിന്റെ ചോദ്യം  കേട്ടാണ് രണ്ടുപേരും തിരിഞ്ഞു നോക്കിയത്… എൽവിസ് ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു…

“ആ… ഇച്ചായനോ….ഇച്ചായനെന്താ ഈ സമയത്ത് ഇവിടെ…! ”

” ഇതുവഴി പോയപ്പോ നിങ്ങളെ കണ്ടു.. അതുകൊണ്ട്  ഒന്ന് കയറിയതാ ….”

എൽവിസ് ചെറുതായി ഒന്ന് പരുങ്ങികൊണ്ട് ആണത് പറഞ്ഞത് …അത് അബിയ്ക് മനസിലായി…

“സത്യം പറ…. ഇച്ചായാ… ഇച്ചായൻ ഇച്ചേച്ചിയെ കാണാൻ വന്നതല്ലേ……!
അത് പറഞ്ഞ് അബിയ എൽവിസിനെ കളിയാക്കി…

“ആ.. അതെ. ഞാൻ നിന്റെ ഇച്ചേച്ചിയെ  കാണാൻ  തന്നെ വന്നതാണ് … നിനക്കെന്തെങ്കിലും വിരോധം  ഉണ്ടോ…. ”

“ഞാൻ ചാച്ചനോട് പറഞ്ഞു കൊടുക്കും…. !”
ഇച്ചായൻ രാത്രി ഇച്ചേച്ചിയെ കാണാൻ വരുന്നെന്ന്…

“പൊന്നു മോളെ ചതിക്കല്ലേടീ നിന്റെ ഇച്ചായനെ…. !”ചാച്ചൻ അറിഞ്ഞാൽ എന്നെ കൊല്ലും..

“മം..പറയില്ല…  പക്ഷെ ഞാൻ പറയുന്നതൊക്കെ അനുസരിക്കണം  എന്താ…  !”അബി അല്പം കുറുമ്പോടെ പറഞ്ഞു…

“ഓ. . സമ്മതിച്ചു…. !”എന്ത് വേണമെങ്കിലും പറഞ്ഞോ…. ”

“എന്നാൽ പിന്നെ ഇങ്ങോട്ട് വന്നിരുന്നോ… ”
എന്ന് പറഞ്ഞിട്ട്  അബിയ എൽവിസിനെ പിടിച്ചു ഗൗരിയുടെ അടുത്തേക്ക് ഇരുത്തി…

ചേട്ടനും അനിയത്തിയുമായുള്ള ഈ രംഗങ്ങൾ കണ്ട് താടിക്ക് കയ്യും കൊടുത്തിരുന്ന് പുഞ്ചിരിയോടെ  ആസ്വദിക്കുകയാണ്  ഗൗരി….

എൽവിസ് അവളുടെ തോളിൽ കൈ വച്ച്  അവളെ തന്നിലേക്ക് ചേർത്തു  പിടിച്ചു …

“റൂമിൽ ഒറ്റയ്ക്കിരുന്നു ബോറടിച്ചതു കൊണ്ട്  ഇറങ്ങിയതാ..ഞാൻ “.

“അപ്പൊ നിങ്ങൾ സംസാരിക്കുന്നത് കേട്ടു…. ”

“വിഷയം ഞാൻ ആണെന്ന് മനസിലായി ..
എന്റെ കഥയല്ലേ… !
ഞാൻ അല്ലെ നായകൻ.. !
ബാക്കി ഞാൻ തന്നെ പറയാം… !.എന്താഗൗരി”
(ഗൗരി ചിരിച്ചു കൊണ്ട് തലയാട്ടി )

“വാ… നമുക്ക് മുകളിലേക്കു പോകാം….ഒരു കഥ പറയാൻ തക്ക  അന്തരീക്ഷം ഇവിടില്ല……

“ഞങ്ങളും ഉണ്ട് ഇച്ചായാ …. !” എൽവിസ് പെട്ടന്ന്  തിരിഞ്ഞു നോക്കി…

ആൽവിനും ആദിയും എബിയും കൂടി അങ്ങോട്ടേക്ക് വന്നു…

“നീയൊക്കെ എങ്ങനെ  അറിഞ്ഞെടാ  ശവികളേ ഞാൻ ഇവിടുണ്ടെന്ന് … !”

“ആ…. അതു പിന്നെ  ഇച്ചേച്ചി  എന്തായാലും ഇവിടെ ഉണ്ട്….. ”

“അപ്പൊ ഇച്ചായൻ ഇവിടം ചുറ്റി പറ്റി  തന്നെ കാണുമല്ലോ …   കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ ആയിരിക്കില്ലേ  ഇച്ചായാ… !”
ആൽവിൻ ആണ് പറഞ്ഞത്…

അത് കേട്ട്  ഗൗരി ഉൾപ്പെടെ എല്ലാവരും എൽവിസിനെ നോക്കി  ചിരിച്ചു….

“ഞങ്ങൾ ഇച്ചായന്റെ പിറകെ വച്ച് പിടിച്ചതല്ലേ….!
ഇനി നോക്കീം കണ്ടുമൊക്കെ ഇച്ചേച്ചിയെ കാണാൻ വന്നാൽ മതി കേട്ടോ … !”എബി കൂട്ടി ചേർത്തു  …

പിള്ളേരെല്ലാം നന്നായി വാരുന്നത് കണ്ട് നിഷ്കളങ്കനായി  അവരെ നോക്കിയിരിക്കുന്ന  നമ്മുടെ പാവം ഇച്ചായനെ കണ്ട്  ഗൗരി സ്വയം ചിരിച്ചുപോയി …  ….

അതിനിടയിൽ എൽവിസ് അവളെ ഒന്ന് നോക്കി ഒരു കുസൃതി ചിരി സമ്മാനിക്കുവാനും  മറന്നില്ല… .

“എത്ര നാളായി ഇച്ചായാ നമ്മളെല്ലാം  ഒന്നാഘോഷിച്ചിട്ട് …
നമുക്ക് എല്ലാർക്കും കൂടി  ഒരു ട്രിപ്പ്‌ പോയാലോ… (ആൽവിൻ ആണ് )

“പോണോ…! “ആദ്യം എൽവിസ് എല്ലാവരെയും നോക്കി അതിന് ശേഷം ഗൗരിയെ മാത്രം  നോക്കി നെറ്റി ചുളിച്ചു  കൊണ്ട് ചോദിച്ചു…

“ട്രിപ്പ്‌ പോകുന്നതിനു മുൻപ് അന്ന ചേച്ചിയെ ഇവിടെന്ന്  അടിച്ചു പുറത്താക്കണം ..!”(.അബിയയാണ് …)

അബി അത് പറഞ്ഞപ്പോൾ ആൽവിനും എബിയും ആദിയും പെട്ടന്ന് നിശബ്ദരായി  …അവർ അബിയയെ  രൂക്ഷമായി ഒന്ന്  നോക്കുകയും ചെയ്തു… ..

സംഗതി അബിയ പറഞ്ഞത് കുറച്ച് ശബ്ദം  കൂടിപ്പോയി…

പറഞ്ഞത് തെറ്റായി പോയോ എന്ന പേടിയോടെ അവൾ തന്റെ ഇച്ചായൻമാരുടെ മുഖത്തേക്ക് ദയനീയമായി നോക്കി…

“ഇതൊക്കെ ഒന്ന് പയ്യെ  പറയണ്ടേ മോളെ …!(അബിയയെ ഞെട്ടിച്ചു കൊണ്ട് എബി പറഞ്ഞു )

“അവരെങ്ങാനും കേട്ടാൽ പിന്നെ എല്ലാം  കുളമാക്കില്ലേ…. !” അത് പറഞ്ഞ് ചിരിച്ചു കൊണ്ട് എബി അവളുടെ അടുത്തേക്ക് വന്നു …

“ഓഹോ… അപ്പൊ എല്ലാരുടെയും മനസ്സിൽ ഇതൊക്കെ തന്നെയാ അല്ലെ…. !”അബിയ ചിരിച്ചു..

നമ്മുടെ ഇച്ചായനാണെങ്കിൽ ഇതൊന്നും ശ്രെദ്ധിക്കുന്നില്ല … അന്ന ഉണ്ടെങ്കിലും കൊള്ളാം… ഇല്ലെങ്കിലും കൊള്ളാം എന്നൊരു അവസ്ഥയിലാണ്…

ശ്രദ്ധിക്കാൻ മറ്റൊരാളുള്ളത്  കൊണ്ട് കണ്ണ്  അവിടേക്കാണ് ….!

ഒന്നും ശ്രെദ്ധിക്കാതിരിക്കുന്നത് കണ്ട്  അബിയ എൽവിസിന്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ചോദിച്ചു ….

“ഇച്ചായാ…. പറ എന്തെങ്കിലും….. ഇങ്ങനെ മിണ്ടാതിരിക്കല്ലേ !”

“trip പോകുന്ന കാര്യം അല്ലേ….!.  എവിടെ വേണമെങ്കിലും പോകാം….നിങ്ങൾ പറ…ഞാൻ റെഡി   !”

അത് നമുക്ക് ആലോചിച്ചു തീരുമാനിക്കാം ഇച്ചായാ … “എബി  പറഞ്ഞു

ഇച്ചായാ കല്യാണത്തിന്റെ ഡേറ്റിനെ പറ്റി എന്തെങ്കിലും പറഞ്ഞോ ചാച്ചൻ…. ആൽവിൻ ആണ്…

“ഇല്ല ആൽവി… പറയാന്നു പറഞ്ഞു… ”
എൽവിസ് മറുപടി കൊടുത്തു…

“ഇപ്പൊ നമുക്ക്  എല്ലാർക്കും കൂടി  മുകളിലേക്കു പോകാം…അല്ലേ  “എൽവിസ് ചോദിച്ചു… എല്ലാവരും മൗന സമ്മതം പറഞ്ഞു…

*****-*****
അങ്ങനെ എല്ലാവരും കൂടി  റൂഫ് ടോപ്പിലേക്ക്  എത്തി…

എത്തിയ ഉടനെ കഥ കേൾക്കാനായി ഓരോരുത്തരും ഓരോ സ്ഥാനം കണ്ടെത്തി ഇരിപ്പുറപ്പിച്ചു..  …

ഗൗരിയുടെ തോളിലേക്ക് തന്റെ കൈ വച്ച്  കൊണ്ട്  എൽവിസും ഒരിടത്തിരുന്നു… ..

“ആ… ഇനി പറ മക്കളെ ഏത് വരെ എത്തി ഈ ഇച്ചായന്റെ സ്വന്തം കഥ… ”

“മരിയ ചേച്ചിയെ കല്യാണം കഴിക്കണമെന്നു ചാച്ചൻ പറയുന്നത് വരെ… !”അബിയ പറഞ്ഞു

എൽവിസ് ബാക്കി പറയാനായി തയാറെടുത്തതും ആൽവിൻ കേറി ഇടപെട്ടു….

“അത്  ഞാൻ പറയാം…! എനിക്കാണത്  കൂടുതൽ പറയാൻ പറ്റുന്നത്…. ”

എല്ലാവരും മൗന സമ്മതം മൂളി…

ആൽവിൻ തുടർന്നു…. എൽവിസും കേൾവിക്കാരനായി….

*********
“അങ്ങനെ ചാച്ചൻ തന്റെ എല്ലാ കഥകളും  ഇച്ചായനോട് പറഞ്ഞു….
എസ്തറിന്റെ തനി പ്രതിരൂപമാണത്രെ  അന്ന ചേച്ചി…..! അന്ന ചേച്ചിയെ കാണും തോറും  ചാച്ചന്,  തന്റെയും എസ്തറിന്റെയും കഥ ഇച്ചായനിലൂടെയും അന്നചേച്ചിയിലൂടെയും അവർത്തിക്കുന്നതായി തോന്നി…
അത് ചാച്ചന് എസ്തറിനോടുള്ള കുറ്റബോധം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു ….
അവസാനം ചാച്ചന്റെ വിഷമം മനസിലാക്കിയ ഇച്ചായൻ  വിവാഹത്തിന് സമ്മതിച്ചു….

“ഇതിനിടയിൽ ഈ ആൽവിച്ചായന്റെ വക  ഒരു ബ്രെയിൻ വാഷ്  കൂടി ഉണ്ടായിരുന്നു
ഇച്ചായൻ വിവാഹത്തിന് സമ്മതിക്കാനായിട്ട്..! അത്  ആർക്കെങ്കിലും അറിയാമോ …. ”
അബിയ ആൽവിനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു  ….

അബിയ തുടർന്നു

“അന്ന ചേച്ചി ഈ നിൽക്കുന്ന  ആൽവിച്ചായനുമായി നല്ല കമ്പനി ആയിരുന്നു …
ഭയങ്കര സിസ്റ്റർ -ബ്രദർ റിലേഷൻ…
ആൽവിച്ചായന്  അന്നചേച്ചിയുടെ condition ഒക്കെ  അറിഞ്ഞപ്പോൾ  ഭയങ്കര സഹതാപം ആയിരുന്നു … അതുകൊണ്ട് തന്നെ ആൽവിച്ചായൻ  ചേച്ചിയെ ഒത്തിരി കെയർ ചെയ്തു …. അന്ന ചേച്ചിക്കും ആൽവിച്ചായനെ ഒത്തിരി  ഇഷ്ടം ആണ്…. സ്വന്തം അനിയനായിട്ടാണ്  ചേച്ചി ഇച്ചായനെ കാണുന്നത്…
അത് എൽവിച്ചനും അറിയാം…. അങ്ങനെ ആൽവിച്ചായന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം  ഇച്ചായൻ വിവാഹത്തിന് സമ്മതിച്ചു…. ”

അത് പറഞ്ഞതും അവന്റെ നിർബന്ധം കൂടി കൊണ്ടാണ് താൻ  ഇഷ്ടമല്ലാത്ത  വിവാഹത്തിന് സമ്മതിച്ചതെന്ന രീതിയിൽ  എൽവിസ് അവനെയൊന്ന്  ഒന്ന് കൂർപ്പിച്ചു നോക്കി…

ആൽവിൻ ഒന്നു പരുങ്ങിയ   ശേഷം തുടർന്നു. …
അത് പിന്നെ മരിയേച്ചി അന്ന് നല്ല സ്വഭാവമായിരുന്നു…. . ഇച്ചായനെന്നു വച്ചാൽ ജീവനായിരുന്നു … കൂടാതെ രണ്ടുപേരും നല്ല  ഫ്രണ്ട്‌സും …. അന്ന ചേച്ചി ഒരു സ്റ്റാർ തന്നെയായിരുന്നു എല്ലായിടത്തും… എന്തിനും  മുന്നിലുണ്ടാകും ….
എവിടെയെങ്കിലും പോയാൽ പോലും അന്ന ചേച്ചി ഇല്ലെങ്കിൽ ഭയങ്കര ബോറാണ്…
അപ്പൊ ഇച്ചായനെ ഇഷ്ടമാണെന്നും ഇച്ചായനില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും  ഞാൻ സമ്മതിപ്പിക്കണമെന്നും പറഞ്ഞപ്പൊ  ഞാൻ ഓക്കേ പറഞ്ഞു…

ഇനി ബാക്കി ഞാൻ പറയാം….
ഗൗരിയുടെ കൈ പിടിച്ച് കൊണ്ട് എൽവിസ് തുടർന്നു…..
ഇത് പോലൊരു രാത്രിയിൽ ആണ് അന്ന എന്നെ പ്രൊപ്പോസ് ചെയ്തത്…..ഇതേ സ്ഥലത്ത് വച്ച്…

അവളുടെ കണ്ണുകളിൽ ഒരുപാട് സത്യസന്ധതയുണ്ടായിരുന്നു  ….  അതിൽ നോക്കുമ്പോൾ പലപ്പോഴും എന്നോട് അന്നയ്ക്കുള്ള സ്നേഹത്തിന്റെ ആഴം മനസിലാകുമായിരുന്നു…

അത് കൊണ്ട് ഞാൻ അത് നിരസിച്ചില്ല….അതിന് ചാച്ചന്റെയും ആൽവിന്റെയും സപ്പോർട്ടും എനിക്ക് ഉണ്ടായിരുന്നു

അന്നയും ഞാനും ഒരു കാര്യത്തിലും ഒരുപോലെ ആയിരുന്നില്ല ….

എന്നിട്ട് പോലും ഞങ്ങളുടെ റിലേഷന് ഒരു പോറൽ പോലും പറ്റിയിട്ടില്ല ….

അച്ഛനെ പറ്റി പറയുമ്പോൾ ഉള്ള അമിതമായ താല്പര്യം ഒഴിച്ചാൽ അന്ന നോർമൽ ആയിരുന്നു….

പതിയെ പതിയെ  ഞങ്ങളുടെ റിലേഷൻ വളർന്നു…( ഗൗരിയുടെ മുഖം ചെറുതായി ഒന്ന് വാടിയത് പോലെ തോന്നി എൽവിസിന്… )

അബിയയെ ഞാൻ സ്നേഹിക്കുന്നത് അവൾക് ഇഷ്ടമല്ലായിരുന്നു…. ഞാൻ അബിയയ്ക്ക് കൊടുക്കുന്ന വാത്സല്യം മുഴുവൻ അവൾക്ക് വേണമെന്ന് പറയുമായിരുന്നു….

പക്ഷെ ആൽവിനെ എന്തുകൊണ്ടോ അവൾ സ്വീകരിച്ചു അത്പോലെ എമിയെയും…

അബിയ എന്നോട് ഒരിക്കലും അതിനെ പറ്റി പറഞ്ഞിട്ടില്ല…. പക്ഷെ അതെനിക്കറിയാമായിരുന്നു …
അവൾ ഈ കുടുംബത്തിലേക്ക് വന്നിട്ട് പതിയെ അവളുടെ ശീലങ്ങൾ ഒരുപാട് മാറ്റി എടുക്കാമെന്ന് ഞാൻ കരുതി

(അബിയ അപ്പോൾ എൽവിസിനെ “തന്റെ മനസ് ” ഇച്ചായൻ അറിഞ്ഞല്ലോ എന്ന ഒരു  സന്തോഷത്തോടെ  നോക്കി… )

അവളോടുള്ള സഹതാപം കൊണ്ടായിരിക്കണം അവളുടെ ചെറിയ ചെറിയ പിടിവാശികൾ ഞാനും സമ്മതിച്ചു കൊടുക്കുമായിരുന്നു…
അത് സമ്മതിച്ചു കൊടുത്താൽ പിന്നെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല….

“വളരെ നല്ലൊരു ഡോക്ടർ ആണവൾ…. !”

“ഒരുപാട് ഇഷ്ടം ഉള്ളവരോടുള്ള ഈ അമിതമായ ആസക്തി  ഒഴിച്ചാൽ…. !”

അങ്ങനെ നീണ്ട 5വർഷത്തിനൊടുവിൽ അവളുടെ കോഴ്സ് എല്ലാം  പൂർത്തിയായപ്പോൾ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു…
നാടൊട്ടുക്കും വിളിച്ചു…..

പള്ളിയിൽ വച്ചായിരുന്നു വിവാഹം ….
നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും ആയി നിറയെ പേർ… !
മനസമ്മതത്തിനു വരെ വിവാഹത്തിന്  സമ്മതം പറഞ്ഞ അവൾ വിവാഹത്തിന്റെ  അന്ന് താലികെട്ടിന്റെ സമയത്ത് ഫിലിപ്പിന്റെ വാക്ക് കേട്ടുകൊണ്ട് ബ്രിയാനെ മതി എന്നെ  വേണ്ടാന്ന്  പറഞ്ഞു ഇറങ്ങിപ്പോയി …. !

ചാച്ചനുപ്പെടെ  എല്ലാവരും അവളുടെ കാലുപിടിച്ചു പറഞ്ഞു അങ്ങനെ ചെയ്യരുതെന്ന്….!

എന്റെ പപ്പയെ വിഷമിപ്പിക്കുന്നതൊന്നും ഞാൻ ചെയ്യില്ല എന്ന ഒറ്റ വാക്ക് പറഞ്ഞു കൊണ്ടാണവൾ   പോയത്…. !

ശെരിക്കും അന്ന ഉള്ളിൽ  കരയുന്നുണ്ടായിരുന്നു…. അതെനിക്കറിയാം..!

ഞാൻ ഒരിക്കലും ആ നിമിഷം അത് മറക്കില്ല….! മരിച്ചാലും….. മറക്കില്ല…!
എൽവിസ് കുറച്ച് നേരം നിശബ്ദനായി….

*********
“ഇച്ചായാ….”

മറ്റേതോ ലോകത്തായിരുന്ന  എൽവിസിനെ  ഗൗരി തൊട്ടുണർത്തി ….

എൽവിസിന്റെ കണ്ണുകളിലെ വേദന അവൾ കണ്ടത് കൊണ്ടായിരിക്കണം അവൾ എൽവിസിന്റെ കൈ മുറുകെ പിടിച്ചു…. എൽവിസ് തിരിച്ചും…

എല്ലാവരും മൗനമായിരുന്നു….
“വിഷമിക്കല്ലേ ഇച്ചായാ… “ഗൗരി പറഞ്ഞു … അയാൾ അവളെ തന്നോട് ചേർത്ത് പിടിച്ചു… ദീർഘമായി ഒന്ന് നിശ്വസിച്ച ശേഷം എൽവിസ് പറഞ്ഞു… “ഏയ്‌ സാരമില്ല അതൊക്കെ വിട്ടു….. !”
“ഇതാണ് എന്റെ കഥ….!
ഇത് ഇത്ര സിംപിൾ ആയി പറയാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല…. ചിലപ്പോ നീ അടുത്ത് ഉള്ളത് കൊണ്ടാവും… !

എൽവിസ് ഗൗരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…. ഗൗരി തിരിച്ചും…

“അല്ലെങ്കിലും എന്തിനാ എന്റെ ഇച്ചായൻ വിഷമിക്കുന്നത് അന്ന ചേച്ചി പോയില്ലായിരുന്നെങ്കിൽ ഇച്ചായന്റെ ഈ സുന്ദരി പൂച്ചക്കുട്ടിയെ നമുക്ക് കിട്ടുമായിരുന്നോ…!”അബിയ  ഗൗരിയെ നോക്കി  ചിരിച്ചു കൊണ്ട് സിറ്റുവേഷൻ മാറ്റാനായി പറഞ്ഞു….

എല്ലാവരും അതിനെ മൗനമായി പിൻ താങ്ങി… എൽവിസും…. ഗൗരി ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ…

“ഇനിയും ഉണ്ട് ചേച്ചി കഥ…
കല്യാണം മുടങ്ങിയതോടെ തീർന്നില്ല…!
ആദിയാണ് പിന്നെ പിന്നെ കഥ ഏറ്റെടുത്തത്…

“നാട്ടുകാരോട് ആണെങ്കിൽ ചാച്ചന് വിവാഹം മുടങ്ങിയതിന്റെ കാരണം  വിശദീകരിക്കാൻ കഴിയില്ല … ! രണ്ടുപേരും ചാച്ചന്റെ പേരക്കുട്ടികൾ ആണ്…  കൂടാതെ അന്നചേച്ചിക്ക്  ഉള്ള ഈ prblm ഉള്ള കാര്യം പുറത്ത് പറയാനും പറ്റില്ല …. എന്തിന് വീട്ടിൽ ഉള്ളവർക്ക് പോലും നേരെ അറിയില്ല.. !
അത് വെളിപ്പെടുത്തിയാൽ ചേച്ചിയുടെ ജീവിതം തകരും… കിള്ളിക്കാട്ട് കാരുടെ ബുദ്ധി നോക്കണേ…. !”

ആദി തുടർന്നു…

“ആൾറെഡി റോസ് ആന്റിയുടെ ജീവിതം പക മൂലം  കിള്ളിക്കാട്ട്കാർ നശിപ്പിച്ചത് ഇച്ചായന്‌ അറിയാം….! അവരുടെ പക തലമുറകളായി കൈമാറുന്നു  എന്ന് മനസിലാക്കിയ ഇച്ചായൻ നേരെ കിള്ളിക്കാട്ട് തറവാട്ടിലേക്ക് തിരിച്ചു…!

”  അന്ന് അവിടെ അന്ന ചേച്ചിയും ബ്രിയാനും ഉണ്ടായിരുന്നില്ല….!

അന്ന് ഞങ്ങളും ഇച്ചായനോടൊപ്പം പോയി….

എന്നാൽ ഇത് അറിഞ്ഞ ചാച്ചൻ ഞങ്ങളുടെ പിറകെ വന്നു…. !

“കിള്ളിക്കാട്ട് തറവാട്ടിൽ വച്ച് ഫിലിപ്പ് അങ്കിളും ഇച്ചായനുമായി വല്യ സംഘർഷം തന്നെ നടന്നു….. !

ചാച്ചൻ വന്ന ശേഷം …,
ചാച്ചൻ ഫിലിപ്പ് അങ്കിളിനെ ഒന്നും പറയാതെ ഇച്ചായനെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു…..!
ഇത് ഇച്ചായന്‌ സഹിച്ചില്ല… !

ചാച്ചനും ഇച്ചായനും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റം ഉണ്ടായി…അവസാനം കിള്ളിക്കാട്ട് തറവാട്ടുകാർ നോക്കി നിൽക്കേ ചാച്ചൻ ഇച്ചായനെ തല്ലി….. !

അന്ന് വീട്ടിൽ എത്തിയ ഇച്ചായൻ ആരോടും ഒന്നും പറയാതെ പാക്ക് ചെയ്ത് സ്ഥലം വിട്ടു…. !

പിന്നെ ഇച്ചായൻ തിരിച്ചു വരുന്നത് അന്നാണ്….ഇച്ചേച്ചിക്ക് ഓർമ ഇല്ലേ.. ഇച്ചേച്ചിയെ കണ്ട ദിവസം…
ഇച്ചായന്റെ കല്യാണ  ദിവസം… !
ആൽവിൻ ആണ് പറഞ്ഞത്…

” കുറെ അലഞ്ഞു.. കുറേ യാത്രകൾ ചെയ്തു ഏകദേശം എല്ലായിടത്തും ഫ്രണ്ട്സ് ഉള്ളത് കൊണ്ട് കുറച്ച് നാൾ അവർക്കൊപ്പം കൂടി …എൽവിസ് ആണ് പറഞ്ഞത്….

ഭൂമിയിൽ പെണ്ണെന്നു പറഞ്ഞാൽ എനിക്ക്  വെറുപ്പായിരുന്നു കഴിഞ്ഞ ഒരു വർഷക്കാലം…!

ഞാൻ… ഞാൻ ഒരുപാട് സഹിച്ചു… . എൽവിസിന്റെ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു…

പിന്നെ എന്നെ തന്നെ പിടിച്ച് നിർത്താൻ മദ്യവും കുറേ സഹായിച്ചു….

ഇപ്പൊ എല്ലാം മനസ്സിലായോ ഇച്ചേച്ചി….പാലയ്ക്കൽ കുടുംബത്തിന്റെ ചരിത്രം..  ആൽവിൻ ആണ്  ചോദിച്ചത്…

“രണ്ടുപേരെ പറ്റി കൂടി അറിയാനുണ്ട്  ബ്രിയാനും അഡോനിസും….” ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു…

തുടരും…..