രചന – അക്ഷര
എൽവിസ് ചാച്ചനെ മനസ്സിൽ പഴി പറഞ്ഞു കൊണ്ട് കട്ടിലിലെ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു…
*********
ഗൗരി അബിയയുടെ റൂമിൽ എത്തി..
ഗൗരി വന്നപ്പോൾ തന്നെ അബിയ അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് അവളെ തന്റെ ബെഡിലേക്കിരുത്തി… . എന്നിട്ട് അവൾ കുറ്റബോധത്തോടെ ചോദിച്ചു…
“ഇച്ചേച്ചി… ഇച്ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ…”.
“എന്തിനാ അബി … “ഗൗരി ചിരിച്ചു കൊണ്ട് ചോദിച്ചു
“ഞാനും ഇച്ചേച്ചിയെ കുറ്റപ്പെടുത്താനായി മുൻ നിരയിൽ ഉണ്ടായിരുന്നതല്ലേ…. ”
വാത്സല്യത്തോടെ അവളുടെ താടി ഉയർത്തി കൊണ്ട് പറഞ്ഞു…
“എന്തിനാ ദേഷ്യം… ഇച്ചേച്ചിക് ഇവിടെ ആരോടും ഒരു ദേഷ്യവുമില്ല…. ഇച്ചേച്ചിയോടും ആർക്കും ഒരു ദേഷ്യവും ഉണ്ടാകരുത് എന്നാണ് പ്രാർത്ഥന ….”
ഗൗരി അങ്ങനെ പറഞ്ഞപ്പോൾ അബിയ ഓക്കേ ആയി … അവൾ ഗൗരിയുടെ മുഖത്തേക്ക് നോക്കിയിട്ട് പെട്ടെന്ന് ചോദിച്ചു ..
“അയ്യോ ചേച്ചിയുടെ ചുണ്ട് എന്താ മുറിഞ്ഞിരിക്കുന്നത്…. ” (ഗൗരി പെട്ടെന്ന് ആണ് അതിനെ പറ്റി ഓർത്തത്… )
“അത്… അത് ബാത്റൂമിലെ ഭിത്തിയിൽ തട്ടിയതാ അബി (തന്റെ ചുണ്ടിൽ തൊട്ടു കൊണ്ട് അവൾ മറുപടി പറഞ്ഞു…. )
(ആ ഉത്തരം അവളെ തൃപ്തിപെടുത്തിയത് കൊണ്ടായിരിക്കാം പിന്നെ അവൾ അതേപ്പറ്റി ഒന്നും ചോദിച്ചില്ല )
“ചാച്ചൻ പറഞ്ഞായിരുന്നു ഇനി എന്നോടൊപ്പമാണ് ഇച്ചേച്ചി കുറച്ച് നാൾ കഴിയുന്നതെന്ന് … നമുക്ക് അടിച്ചു പൊളിക്കാം ചേച്ചി…”
“എനിക്കിവിടെ നല്ലൊരു കൂട്ടില്ലാതെ വിഷമിക്കുകയായിരുന്നു… അന്ന ചേച്ചിയും എമി ചേച്ചിയും ഒന്നും എന്റെ കൂടെ ഒന്നിനും വരാറില്ല.. വളരെ വിഷമത്തോടെയാണവൾ പറഞ്ഞത്…”
“ഇപ്പൊ ഇച്ചേച്ചി വന്നില്ലേ.. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് … “(ഗൗരി അപ്പോൾ വാത്സല്യത്തോടെ അവളെ തലോടി )
“ശെരിക്കും ഇച്ചേച്ചിയുടെ വീടെവിടെയാ….”
“വീട്ടിൽ ആരൊക്കെ ഉണ്ട്… “അബി ആകാംഷയോടെ ചോദിച്ചു
ഗൗരിയുടെ മുഖം പെട്ടെന്ന് വാടി…. അബിയ അത് ശ്രദ്ധിച്ചിരുന്നു
“എനിക്ക് ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് മോളെ…
നിന്നോട് പറഞ്ഞാൽ മനസിലാകാത്തതാണ് പലതും….
ഒരിക്കൽ ഞാൻ പറയാം എല്ലാം…. ഇപ്പൊ വേണ്ട …നീ എനിക്ക് കുറച്ചു കൂടി സമയം താ… ”
അവളുടെ മുഖത്ത് തലോടി കൊണ്ട് ഗൗരി തുടർന്നു …
” ഇച്ചേച്ചിക്കും നിന്നെപ്പോലെ ഒരു അനുജത്തി ഉണ്ട്… ദേവനന്ദ… ”
അവളുടെ ഭൂതകാലം അവളെ വിഷമിപ്പിക്കുന്നു എന്ന് മനസിലാക്കിയത് കൊണ്ടാവാം അബി പെട്ടെന്ന് പറഞ്ഞു …
“അതിനെന്താ….. ചേച്ചിക് ഇവിടെ അനുജത്തി ആയി ഞാനില്ലേ…
“ഒന്നിനും വിഷമിക്കരുത് …”
“ഇച്ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി… ഞാൻ നടത്തി തരാം…. ”
അവൾ അങ്ങനെ പറഞ്ഞപ്പോൾ ഗൗരിയുടെ കണ്ണ് നിറഞ്ഞു….
തന്നോട് ഇത് വരെ ആരും പറയാത്ത വാക്കുകൾ ആണ് അവൾ ഇപ്പൊ പറയുന്നത്….
കുട്ടികാലം തൊട്ടേ താൻ ഒന്നും ആഗ്രഹിക്കാറില്ല… ആഗ്രഹിച്ചാലും തനിക്കത് ലഭിക്കാറില്ല…. അതാണ് ശെരി….
ഇപ്പൊ…. ഇച്ചായൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്…
ഒരു പക്ഷെ അതുകൊണ്ട് ആവാം താൻ സ്വയം മറന്നു പോയതും ….
“ഇച്ചായനു വിഷമം ആയോ ചേച്ചി ഇങ്ങോട്ട് പോന്നത്… ”
ഗൗരി എൽവിസിനെയും ഇപ്പൊ കഴിഞ്ഞ നിമിഷങ്ങളെയും താൻ ഇങ്ങോട്ട് പോന്നപ്പോഴുള്ള ഇച്ചായന്റെ മാനസികാവസ്ഥയെയും കുറിച്ച് ഒന്ന് ഓർത്തു… എന്നിട്ട് അവൾ സ്വയം ചിരിച്ചു. ..
“എന്തിനാ ചേച്ചി ചിരിക്കൂന്നേ…. ”
“ഏയ് ഒന്നുമില്ല നീ പറഞ്ഞോ… ”
“കുറച്ച് വിഷമിക്കട്ടെ ചേച്ചി… എന്നാലേ ചേച്ചിയോട് നല്ല സ്നേഹം വരൂ…. “അബിയ കള്ള ചിരിയോടെ പറഞ്ഞു…. ഗൗരിയും ഇത് കേട്ട് ചിരിച്ചു…
“എന്തായാലും ഇച്ചായന് ഇച്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ….. അതെനിക് മനസ്സിലായിട്ടുണ്ട്… ”
ഒരു നല്ല കേൾവിക്കാരിയെ പോലെ താടിക്ക് കൈ കൊടുത്തിരുന്നിട്ട് ഗൗരി അവളോട് ചിരിച്ചു കൊണ്ട് ചോദിച്ചു…..
“മം…വേറെന്തൊക്കെ ഉണ്ട് നിന്റെ ഇച്ചായനെ പറ്റി കേൾക്കട്ടെ… !”
“ഓഹോ ഇച്ചേച്ചിക്കും ഭയങ്കര ഇഷ്ടമാണല്ലേ…. അതല്ലേ ചോദിക്കുന്നത്…. ”
അതിന് ഗൗരി ചിരിച്ചതേ ഉള്ളൂ…..
“നിങ്ങൾ രണ്ടും അപാര കോംബോയാ….
“കരിമ്പും കാരിരുമ്പും…!”അവൾ തന്നെ അത് പറഞ്ഞു ചിരിച്ചു…
“ചേച്ചി ഇവിടേക്ക് വന്ന ദിവസം ഓർമയുണ്ടോ…”
ഗൗരി ഉണ്ടെന്നു മൂളി…
“ചേച്ചിയെ കണ്ടപ്പോ തന്നെ ഇച്ചായന്റെ ചിത്രങ്ങളാണ് എനിക്ക് ഓർമ വന്നത്…. ”
“ഇച്ചായൻ ചിത്രം വരയ്ക്കുമോ.. !”ഗൗരി അതിശയത്തോടെ ചോദിച്ചു….
“പിന്നെ … വളരെ നന്നായി…പക്ഷെ അത് എല്ലാർക്കും അറിയില്ല.. മരിയേച്ചിക്ക് പോലും….!”
“അത് ഇച്ചായന്റെ മാത്രം സ്വകാര്യതയാണ്…അതിൽ മറ്റാരും കടന്നു ചെല്ലാറില്ല ….”
“നമ്മുടെ ബീച്ചനടുത്തെ ഗസ്റ്റ് ഹൌസ് ലേക്ക് ചേച്ചി പോയിട്ടില്ലല്ലോ…..”
“അവിടെ പോണം…. !അത് ഇച്ചായന്റെ മാത്രം സ്വന്തം പ്രോപ്പർട്ടി ആണ്… ”
“മനസിന് എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോഴും ഒരുപാട് സന്തോഷം വരുമ്പോഴും ഇച്ചായൻ അങ്ങോട്ടേക്ക് പോകാറുണ്ട്….. ഒരു ദിവസം ഞാനും ആൽവിച്ചായനും കൂടി അത് അങ്ങ് കണ്ടു പിടിച്ചു…
“പിന്നെ ഇച്ചായൻ ഞങ്ങളെ ഒന്ന് രണ്ടു വട്ടം അവിടേക്കു കൊണ്ട് പോയിട്ടുണ്ട്…. ”
“ശെരിക്കും ഇച്ചായന്റെ മനസാ അവിടെ…. ഒരുപാട് പുസ്തകങ്ങൾ…. ഒരുപാട് ചിത്രങ്ങൾ…..ഇവിടുത്തേക്കാൾ മറ്റൊരു ലോകം… ! ”
“അന്നാണ് ഞങ്ങൾക്ക് തന്നെ മനസിലായത്..” ഇച്ചായൻ നല്ലോരു ചിത്രകാരനും painterum കൂടി ആണെന്ന്…
താൻ ഇച്ചായനെ തല്ലിയ ദിവസം അങ്ങോട്ടേക്കാകും പോയതെന്ന് ഗൗരി ഊഹിച്ചു…. അതാണ് റൂമിലേക്ക് വൈകി എത്തിയത്… ..
ഇച്ചായന്റെ ഒരുപാട് ചിത്രങ്ങളുടെ കൂടെ മുഖം വ്യക്തമല്ലാത്ത ഒരു യുവതിയുടെ ചിത്രം കൂടി ഉണ്ടായിരുന്നു…ഒരുപാട് തലമുടിയുള്ള കാണാൻ നല്ല ഭംഗിയുള്ള… മുഖത്തിനു വ്യക്തത ഇല്ലാത്ത ഒരു യുവതിയുടെ ചിത്രം…
അതിനെപ്പറ്റി ആൽവിച്ചയാൻ ചോദിച്ചപ്പോൾ അറിയില്ല മനസ്സിൽ തോന്നിയത് വരച്ചു എന്നാ ഇച്ചായൻ പറഞ്ഞത്…..
ഭാവനയിലെ സ്ത്രീ സങ്കൽപം ആണെന്ന് പറഞ്ഞ് ആൽവിച്ചായൻ അന്ന് ഒരുപാട് അതിനെ കളിയാക്കിയിട്ടുണ്ട്… ഇച്ചായൻ അതുകേട്ട് പുഞ്ചിരിക്കുമായിരുന്നു …
പിന്നെയാ ഈ അന്ന ചേച്ചി ഒക്കെ വന്നത്…..പിന്നെ ഇച്ചായൻ അധികം അങ്ങോട്ടേക്ക് പോകാതായി…. അന്ന ചേച്ചിയുടെ സന്തോഷങ്ങൾക്ക് മുൻഗണന കൊടുത്തു…
എനിക്ക് അത് അന്നേ ഇഷ്ടമല്ലായിരുന്നു….അന്ന ചേച്ചിയും ഇച്ചായനും തമ്മിലുള്ള റിലേഷൻ…. ഇച്ചായനോട് ഞാൻ അധികം മിണ്ടുന്നതൊന്നും അന്ന ചേച്ചിക് ഇഷ്ടം ഉണ്ടായിരുന്നില്ല… ഞാൻ അത് ആൽവിചായനോട് പറയുമ്പോൾ നീ എന്തിനാ അവരുടെ ഇടയ്ക്ക് വലിഞ്ഞു കയറി ചെല്ലുന്നതെന്നു പറഞ്ഞ് എന്നെ വഴക്ക് പറയും..പിന്നെ ഞാൻ ഒന്നും മിണ്ടാറില്ല പക്ഷെ ആൽവിച്ചായന് അന്നേ അന്ന ചേച്ചിയോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു…
അന്ന ചേച്ചിയുടെ സ്വഭാവവും ഇച്ചായന്റെ സ്വഭാവവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് … ചേച്ചി
തുടരും…

by