രചന – കൃഷ്ണ
ധ്വനി ബാൽക്കണിയിലെ തൊട്ടിയിലിരുന്നു രണ്ട് മൂന്ന് സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു.
അപ്പോഴാണ് നിമിഷയുടെ കാൾ…
ധ്വനി കാൾ അറ്റന്റ് ചെയ്തു…
എന്താടി വിളിച്ചേ..?
എടി ധ്വനി അങ്ങേര് ഞാൻ വിചാരിച്ചത് പോലെയല്ലടി… അങ്ങേർക്കെന്നെ മുടിഞ്ഞ പ്രേമമായിരുന്നന്ന്…
മറു തലക്കൽ നിന്ന് നിമിഷ പറഞ്ഞത് കേട്ട് ധ്വനി തൊട്ടിയിൽ നിന്നുമെണീറ്റു…
ആർക്ക്…?
എന്റെ അപ്പച്ചീടെ മോന്… എന്റെ ഭാവി കേട്ടിയോന്…
ഏഹ്… കിരണേട്ടനോ…? നിന്നോട് പ്രേമമായിരുന്നുന്നോ…?
അതേടി… അങ്ങേരെന്നെ കുറച്ച് മുന്നേ വിളിച്ചു
എന്നിട്ട്..?
നിമിഷ പറഞ്ഞു തുടങ്ങി…
ഹ… ബാക്കി പറഞ്ഞു മുഴുവിക്കും മുന്നേ കിരൺ പറഞ്ഞ കാര്യം കേട്ട് നിമിഷ പകച്ചു പോയി…
എടി പോത്തേ എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ്… എന്തിനെക്കാളും… ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ട്ടമല്ല കുട്ടിക്കാലം മുതൽക്കേ എന്റെ ഹൃദയത്തിൽ കൂടിയ പെണ്ണാടി നീ… ഈ കിരണിന്റെ മാത്രം പെണ്ണ്…
നിന്നോട് ദേഷ്യപെട്ടിരുന്നതു പോലും നിന്റെ വീർപ്പിച്ചു കെട്ടിയ മുഖം കാണുവാൻ വേണ്ടി മാത്രമായിരുന്നു. ഞാൻ നിന്നെ ദേഷ്യത്തോടെ നോക്കുന്നത് മാത്രമേ നീ കണ്ടിരുന്നുള്ളു പക്ഷേ നിന്നോടുള്ള എന്റെ പ്രേണയാർദ്രമായ നോട്ടം നീ കണ്ടിരുന്നില്ല. സത്യം പറഞ്ഞാൽ നീ കാണാൻ ശ്രെമിച്ചിരുന്നില്ല…
എന്നിട്ട്..? ധ്വനിയാണേ.
എന്നിട്ടെന്താ എന്റെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ അങ്ങേര് വെച്ചിട്ട് പോയി…
ബഷ്ട്ട്… നീ എന്താടി ഒന്നും മിണ്ടാതിരുന്നേ… പാവം കിരണേട്ടൻ. എന്ത് വിചാരിച്ചു കാണും.
അതിന് ഞാൻ മനപ്പൂർവം മിണ്ടാതിരുന്നതല്ല… നാക്ക് ചലിക്കണ്ടേ…
അങ്ങേർക്കെന്നെ കുട്ടികാലം മുതൽക്കേ ഇഷ്ട്ടമായിരുന്നന്ന് പറഞ്ഞ് കേട്ടപ്പോൾ തന്നെ പകച്ചു പണ്ടാരടങ്ങി പോയി…അപ്പോഴല്ലേ എന്തേലും പറയുന്നത് തന്നെ…
എന്നാലും കിരണേട്ടന്റെ മനസ്സിൽ ഇങ്ങനൊരു ഇഷ്ട്ടം ഉണ്ടായിരുന്നോ..? എനിക്ക് വിശ്വാസം വരുന്നില്ലടി… എൻ..
മോളെ ധ്വനി….
ധ്വനി എന്തോ പറയാൻ വന്നതും സരസ്വതിയുടെ വിളി വന്നു.
എടി അമ്മ എന്നെ വിളിക്കുന്നുണ്ട്… ഞാൻ അങ്ങോട്ട് വിളിക്കാം… അതും പറഞ്ഞു കാൾ കട്ടാക്കി എണീറ്റു.
സ്റ്റേയർ ഇറങ്ങി രണ്ടടി നടന്നതും ധ്വനിക്ക് കണ്ണിൽ ഇരുട്ട് കേറും പോലെ തോന്നി…
അ… അമ്മേ… അവൾ വിളിച്ചു കൊണ്ട് നിലത്തേക്ക് വീണു….
___________________
ധ്വനി കണ്ണ് തുറന്നപ്പോൾ അവൾക്കരികെ ഋഷി ഇരിക്കുന്നുണ്ടായിരുന്നു.
ഋഷി… അവൾ വിളിച്ചു.
ആഹാ എന്റെ മോളേണീറ്റോ… ധ്വനിയുടെ മുടിയിഴകളിൽ തലോടി കൊണ്ട് ഋഷി ചോദിച്ചു…
അവൾ എണീക്കാൻ ശ്രെമിച്ചതും ഋഷി അവളെ തടഞ്ഞു.
എന്റ ഭാര്യേ പതിയെ എണീക്ക്… ഇപ്പോ നീ ഒറ്റക്കല്ല ഈ കുഞ്ഞു വയറ്റിൽ നമ്മുടെ വാവയുമുണ്ട്…
ഋഷി പറഞ്ഞത് കേട്ട് ധ്വനിയുടെ സന്തോഷത്തിനതിരില്ലായിരുന്നു…
ഋ… ഋഷി… നമ്മുടെ കുഞ്ഞ് സന്തോഷത്തിൽ അവൾടെ കണ്ണുകൾ നിറഞ്ഞു… അവൾടെ കൈ വയറിൽ ചേർത്ത് മേല്ലേ തലോടി…
ഋഷി ധ്വനിയെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കുവാണ്. അവന്റെ മനസിലും സന്തോഷം അലതല്ലുവായിരുന്നു. താനൊരു അച്ഛനാകാൻ പൊന്നു എന്നോർത്ത് ഹൃദയം തുടി കൊട്ടുവായിരുന്നു… അവൻ ഒരച്ഛനിലേക്കുള്ള മാറ്റം തിരിച്ചറിയുകയായിരുന്നു… ഋഷി ധ്വനിയുടെ കൈകൾ മേലെ കൈ ചേർത്ത് അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു.
നീ പെട്ടന്ന് തല ചുറ്റി വീണെന്നു പറഞ്ഞ് അമ്മയുടെ കാൾ വന്നപ്പോൾ എന്റെ ഉള്ള ജീവൻ പോയി… ഓഫിസിൽ നിന്നും എങ്ങനാ ഇങ്ങോട്ടേക്ക് വന്നതെന്ന് എനിക്കെ അറിയൂ… റൂമിലേക്ക് വന്നപ്പോൾ നീ മയക്കത്തിലായിരുന്നു അടുത്ത് അച്ഛനും അമ്മയും ഇരിക്കുന്നുണ്ടായിരുന്നു. എന്റെ മുഖത്തെ ടെൻഷൻ കണ്ട് അച്ഛൻ എനിക്കടുത്തേക്ക് വന്ന് എന്നെ ചേർത്ത് പിടിച്ച് പേടിക്കാൻ മാത്രം മോൾക്കൊന്നുമില്ലടാ പകരം ഏറ്റവും കൂടുതൽ സന്തോഷിക്കാനുള്ള വാർത്തയാണ്. “നീ ഒരച്ഛനാകാൻ പോകുവാണ്… “അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോഴുണ്ടല്ലോ ഭാര്യേ….എനിക്ക് ഓടി വന്ന് ഈ മുഖം ചുമ്പനങ്ങളാൽ മൂടാൻ എന്റെ മനസ്സ് വേമ്പൽ കൊണ്ടു. എന്റെ കുഞ്ഞിന് തന്റച്ഛന്റെ സ്നേഹവും വാത്സല്യവും കലർന്ന ആദ്യ മുത്തം കൊടുക്കാൻ കൊതിയായി…
പക്ഷേ നീ മയക്കത്തിലായത് കൊണ്ട് അത് നടന്നില്ല…
ആണോ എന്നാ ഇപ്പോ തന്നോ… ധ്വനി മുഖമുയർത്തി ഋഷിയെ നോക്കി പറഞ്ഞു.
ഋഷി അവൾടെ സീമന്ത രേഖയിൽ അമർത്തി മുത്തി… പിന്നെ മുഖം മുഴുക്കെ ചുമ്പനങ്ങളാൽ മൂടി… ശേഷം അവൾടെ വയറിനരികെ മുഖമടുപ്പിച്ച് വയറിനോട് പറ്റിചേർന്നു കിടന്ന സാരി തലപ്പ് നീക്കി. ഋഷിയുടെ ഹൃദയം ശര വേഗത്തിൽ മിടിക്കാൻ തുടങ്ങി… തന്റെ കുഞ്ഞിനു സമ്മാനിക്കുന്ന ആദ്യ ചുമ്പനം… കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു.
ഋഷി ധ്വനിയുടെ വയറിൽ അമർത്തി ചുമ്പിച്ചു… മുത്തം കൊടുത്തിട്ടും കൊടുത്തിട്ടും മതി വരാത്തതുപോലെ ഋഷി ചുമ്പങ്ങൾ വാർഷിപ്പിച്ചു…
ധ്വനി പുഞ്ചിരിയോടെ ഋഷിയെ നോക്കിയിരുന്നു…
അച്ഛേടെ പൊന്നൂട്ടാ.. അച്ഛേടെ മുത്ത് പെട്ടന്ന് ഈ അച്ഛയ്ക്കടുത്തേക്ക് വന്നേ… അച്ഛേടെ പൊന്നിനെ കാണാൻ കൊതിയായിട്ട് വയ്യ…
ഋഷി ധ്വനിയുടെ വയറിൽ തഴുകി കൊണ്ട് പറയുവാണ്.
ധ്വനി ഋഷിയെ നോക്കിയിരുന്നു. അവൾ നോക്കി കാണുവായിരുന്നു ഋഷിയിലെ മാറ്റം ഒരച്ഛനിലേക്കുള്ള മാറ്റം…
___________
ഈ സന്തോഷ വാർത്ത ധ്വനിയുടെ വീട്ടിലറിയിച്ചു… രാജീവനും സതിയും ദിയയും വീട്ടിലേക്ക് വന്നു… എല്ലാവരും ധ്വനിയെ സ്നേഹം കൊണ്ട് പൊതിഞ്ഞു മൂടി…
ഋഷിയും ദിയയും ഒഴികെ ബാക്കി എല്ലാവരും റൂമിൽ നിന്നുമിറങ്ങി.
ദിയ ധ്വനിക്കരികിൽ വന്നിരുന്നു…
ദിയ ധ്വനിയുടെ കവിളിൽ സ്നേഹത്തോടെ മുത്തി…
ഇതെന്റെ ഏട്ടത്തിയമ്മയ്ക്ക് ഈ ദിയയുടെ സമ്മാനം… ശേഷം മുഖം താഴ്ത്തി ധ്വനിയുടെ വയറിൽ കുഞ്ഞു മുത്തം കൊടുത്തു.
ഇത് ചിറ്റേടെ കുഞ്ഞിപ്പെണ്ണിന്…
ആഹാ അപ്പോ പെൺകുട്ടിയാണെന്ന് ഉറപ്പിച്ചോ…? ധ്വനിയായിരുന്നു.
അതേല്ലോ… ഇതെന്റെ കുഞ്ഞിപെണ്ണാ… എനിക്കുറപ്പാണ്.
ദിയ പറഞ്ഞത് കേട്ട് ഋഷിയും ധ്വനിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു…
_________________________
രാജീവും സതിയും ദിയയും വൈകുന്നേരമായപ്പോൾ തിരികെ പോയി…
പൂർണ്ണ ചന്ദ്രനെ നോക്കി വയറിൽ മേല്ലേ തഴുകി നിക്കുവാണ് ധ്വനി. കുളിർ തെന്നൽ ദേഹത്ത് തോലോടി പോകുന്നു. പെട്ടന്ന് തന്റെ കൈകൾക്ക് മീതെ രണ്ട് കൈകൾ സ്ഥാനം പിടിച്ചു…
ധ്വനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
ഭാര്യേ…
മമ്…
എനിക്ക് കൊതിയാകുന്നു പെണ്ണേ എന്റെ മോളെ കാണാൻ, നെഞ്ചോട് ചേർക്കാൻ എന്നിലെ അച്ഛന്റെ സ്നേഹവും വാത്സല്യവും എന്റെ മോൾക്ക് നൽകാൻ, ആ കുഞ്ഞു മുഖം ചുമ്പനങ്ങൾ കൊണ്ട് മൂടാൻ…
എന്നിലെ മാതൃ ഹൃദയവും തുടി കൊട്ടുവാണ് ഋഷി നമ്മുടെ മോളെ കാണുവാൻ വേണ്ടി എന്റെ മാറോട് ചേർക്കാൻ വേണ്ടി…
ഋഷി അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്തു പിടിച്ച് മുടിയിഷയിൽ ചുണ്ടമർത്തി.
_________________________
ദിവസങ്ങൾ ഓരോന്നും കടന്ന് പോയി കൊണ്ടിരുന്നു…
എന്നിലെ പൂർണ്ണ മേൽനോട്ടവും അമ്മ ഏറ്റെടുത്തു… എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കുന്നതും വാരി തരുന്നതും പ്രെഗ്നൻസി സമയത്ത് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരു ന്നതും അങ്ങനെ അങ്ങനെ…
ഋഷി ഓഫിസിൽ നിന്നും വന്നു കഴിഞ്ഞാൽ പിന്നെ അമ്മയുടെ ഡ്യൂട്ടി ഋഷി കൈക്കലാക്കും…
ദിവസങ്ങൾ മുന്നോട്ട് നീങ്ങും തോറും എന്റെ വയറും കുറേശേ വീർത്തു വരാൻ തുടങ്ങി…
ഓരോ രാത്രിയും എന്റെ വയറിൽ മുഖം ചേർത്ത് മോളോട് സംസാരിക്കലാണ് ഋഷിയുടെ മെയിൻ പരിപാടി… അതൊക്കെ ഞാൻ ആസ്വാതിച്ചിരുന്നു കാണും…
അങ്ങനെ ആറ് മാസം ശര വേഗത്തിൽ കടന്നു പോയി…
തുടരും…

by