16/04/2026

മഴ : ഭാഗം 34

രചന – ആർദ്ര അമ്മു

തന്റെ പ്രാണൻ അകന്ന് പോവുന്നതും നോക്കി അവൾ നിന്നു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നിട്ട് അവൾ അകത്തേക്ക് കയറി. മുറിയിലേക്ക് ചെല്ലുമ്പോൾ കാണുന്നത് അവിടെ തന്നെ നോക്കി ഇരിക്കുന്ന അച്ഛനെയും അമ്മയെയുമാണ്. ഓടി അവരുടെ അടുത്തേക്ക് ചെന്നു. അതുവരെ ഉള്ള വിഷമങ്ങളെല്ലാം അവർ പറഞ്ഞു തീർത്തു. അച്ഛന്റെയും അമ്മയുടെയും നടുവിലായി കിടക്കുമ്പോൾ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന വിഷമങ്ങളെല്ലാം എങ്ങോട്ടാ ഓടി മറയുന്നതായി അവൾക്ക് തോന്നി. അച്ഛാ………. എന്താട????? അപ്പ???????? അയാൾ ഒരു നിമിഷം നിശബ്ദതയെ പുൽകി. വിഷമം കാണുമെട എന്തൊക്കെ ചെയ്തു കൂട്ടിയാലും സ്വന്തം ഭർത്താവും മകനുമല്ലേ അതാ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തത്.

ഞാനൊന്ന് പോയി നോക്കട്ടെ???? എഴുന്നേറ്റു പോവാനാഞ്ഞ അവളെ അയാൾ തടഞ്ഞു. വേണ്ട മോളെ നമ്മളാരും ഇപ്പൊ അങ്ങോട്ട്‌ ചെല്ലണ്ട. പണ്ടും അവളിങ്ങനെ ആയിരുന്നു വിഷമങ്ങൾ വന്നാൽ ഒറ്റക്കിരിക്കും ആരും ശല്യപ്പെടുത്താൻ പോവില്ല. പക്ഷെ അച്ഛാ അപ്പ ഉച്ചക്ക് പോലും ഒന്നും കഴിച്ചിട്ടില്ല. അറിയാടാ അവളുടെ വിഷമങ്ങൾ ഒന്ന് കെട്ടടങ്ങട്ടെ ഞാൻ തന്നെ പോയി വിളിച്ചു അത്താഴം കഴിപ്പിച്ചോളാം. പിന്നീട് അവർക്കിടയിൽ നിശബ്ദത സ്ഥാനം പിടിച്ചു. അച്ഛന്റെ നെഞ്ചിലെ ചൂടേറ്റ് അമ്മയുടെ സ്നേഹ സ്പർശത്തിൽ അവളുടെ കണ്ണുകളടഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം സുഖമായി അവളുറങ്ങി.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഋഷിയുടെ മനസ്സ് കാർമേഘങ്ങൾ നിറഞ്ഞ മാനം പോലെ കലുഷിതമായിരുന്നു. ഇന്നലെ വരെ അവൾ തന്റെ കണ്മുന്നിൽ തന്നെ ഉണ്ടായിരുന്നു എന്നാലിന്ന്………. കുറച്ചു നാളുകൾ കൂടി കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾ തനിക്കരികിൽ ഉണ്ടാവും എങ്കിലും……. ഒരുവേള അവളെ ഇപ്പൊ തന്നെ താലി ചാർത്തി കൊണ്ടുപോയാലോ എന്ന് വരെ മനസ്സിൽ ചിന്തിച്ചു. ഓരോന്നാലോചിച്ചവൻ വീടെത്തി. ആഹ് നീ എത്തിയോ????? വിശ്വൻ അവനോട് ചോദിച്ചു. മ്മ്മ്മ്……….. ഹരി എന്നെ വിളിച്ചിപ്പൊ വെച്ചതേ ഉള്ളൂ. എല്ലാം നന്നായി തന്നെ കഴിഞ്ഞല്ലോ സമാധാനമായി. ഞാനൊന്ന് ഫ്രഷ് ആവട്ടെ ഡാഡി വല്ലാത്ത ക്ഷീണം. കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ അകത്തേക്ക് നടന്നു. ഇവനിതെന്ത് പറ്റി വിശ്വേട്ടാ????? അവന്റെ പോക്ക് നോക്ക് ലക്ഷ്മി ചോദിച്ചു. ശ്രീക്കുട്ടിയെ ഇനി കാണാൻ പറ്റില്ലല്ലോ അതാണ് കാര്യം. അയാൾ ചിരിയോടെ പറഞ്ഞു.

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ശ്രീ കണ്ണ് തുറക്കുന്നത്. നോക്കിയപ്പോൾ അടുത്ത് അച്ഛനും അമ്മയും ഇല്ല അവർ എഴുന്നേറ്റ് പോയി എന്നവൾക്ക് മനസ്സിലായി. കയ്യെത്തിച്ചു ഫോണെടുത്തപ്പോഴേക്കും കാൾ കട്ടായിരുന്നു. ഋഷിയേട്ടനാണല്ലോ??????? അവൾ തിരികെ വിളിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവന്റെ കാൾ വീണ്ടും അവളെ തേടിയെത്തി. എവിടെ ആയിരുന്നു നന്ദൂ??????? സോറി ഋഷിയേട്ടാ അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു സംസാരിച്ചറിയാതെ ഉറങ്ങിപ്പോയി. ഋഷിയേട്ടൻ അവിടെ എത്തിയോ???? ബെസ്റ്റ് ഞാനിവിടെ എത്തിയിട്ട് മണിക്കൂർ മൂന്നായി. ആണോ???? ഈശ്വരാ അപ്പൊ അത്രയും നേരം ഞാൻ കിടന്നുറങ്ങിയോ???? ഇപ്പൊ സമയം 8 മണിയായി ആയെടി പൊട്ടിക്കാളി. ശ്ശെ…………… പിന്നെ ഫുഡ്‌ കഴിച്ചോ???? ഇല്ല…… എന്തേ?????? വിശപ്പില്ല. അതെന്താ?????? ആ അറിയില്ല. കുറച്ചു നേരത്തേക്ക് അവർക്കിടയിൽ നിശബ്ദത തങ്ങി നിന്നു. ഋഷിയേട്ടാ……………… മ്മ്മ്മ്………….. Miss you a lot…………. അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

എന്റെ പൊണ്ടാട്ടി ഇത്ര വേഗമെന്നെ മിസ്സ്‌ ചെയ്തോ???? മ്മ്മ്മ്മ്………. എന്നാ ഞാനങ്ങോട്ട് വരട്ടെ നിന്നെ കാണാതെ എനിക്കും വയ്യെടി. വരുവോ?????? അയ്യാ എന്താ പെണ്ണിന്റെ പൂതി വല്ലതും കഴിച്ചിട്ട് പോയി ചാച്ചാൻ നോക്ക്. ഋഷിയേട്ടാ………. അവൾ ചിണുങ്ങി. നാളെ നീയിങ്ങോട്ട് വരില്ലേ എന്നെ മിസ്സ്‌ ചെയ്യാത്തത് വിധം ഒരു സമ്മാനം തരാം പോരെ????? കള്ളചിരിയോടെ അവൻ ചോദിച്ചു. അയ്യടാ ഞാൻ പോണ്……….. വെക്കല്ലേടി ഞാൻ പറഞ്ഞു തീർക്കട്ടെ…. വേണ്ട മോൻ പോയി വല്ലതും കഴിക്ക് കേട്ടോ…………. ഉമ്മാ………………… അത്രയും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു. ഋഷി ചിരിയോടെ കാൾ കട്ട്‌ ചെയ്തു. അത്രയും നേരം മനസ്സിലുണ്ടായിരുന്ന വിഷമങ്ങളൊക്കെ അവളുടെ ശബ്ദം കേട്ടെങ്ങോട്ടോ ഓടി മറഞ്ഞു. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ താഴേക്ക് പോയി.

ശ്രീലകത്ത് എല്ലാവരും അത്താഴം കഴിക്കുമ്പോഴാണ് അഭി ആമിയുടെ പെണ്ണുകാണൽ വിഷയം എടുത്തിടുന്നത്. നാളെ കിച്ചുവും ഫാമിലിയും എപ്പോ വരുമെന്നാ അച്ഛാ പറഞ്ഞത്????? രാവിലെ വരുമെന്നാ പറഞ്ഞത് നിന്നെ അവൻ വിളിച്ചില്ലേ????? ഇല്ല ഞാൻ വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു. ആരുടെ കാര്യാ ഈ പറയുന്നത്??? മുത്തശ്ശൻ സംശയത്തോടെ ചോദിച്ചു. വേറാരുടെ നമ്മുടെ ആമിയുടെ ചെക്കന്റെ കാര്യാ പറഞ്ഞത്. അഭി അവളെ നോക്കി പറഞ്ഞു. അവൾ പ്ലേറ്റിൽ നിന്ന് കണ്ണെടുക്കാതെ കുനിഞ്ഞിരുന്നു. ആഹാ കിച്ചൂന്നാണോ പേര്???? ശ്രീ ആവേശത്തോടെ ചോദിച്ചു.

ആഹ് ബാക്കിയൊക്കെ നാളെ അവൻ വരുമ്പോൾ നേരിട്ട് ചോദിച്ചറിഞ്ഞോടി കാന്താരി. അഭി അവളുടെ തലയിൽ തട്ടി. കല്യാണകാര്യം പറഞ്ഞപ്പോൾ പെണ്ണിന്റെ നാണം കണ്ടില്ലേ ആരെയും തലയുയർത്തി പോലും നോക്കുന്നില്ല. മുത്തശ്ശി അവളെ കളിയാക്കി. അവൾ തലയുയർത്തി എല്ലാവർക്കും ഒരു വിളറിയ ചിരി സമ്മാനിച്ചു. എല്ലാവരും ചിരിയോടെ ബാക്കി സംഭാഷണത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ ശ്രീ മാത്രം ആമിയെ നോക്കിയിരുന്നു. അവളെ എന്തോ പ്രശ്നം അലട്ടുന്നുണ്ടെന്ന് ശ്രീക്ക് ബോധ്യമായി. അല്ലെങ്കിൽ തന്നെ ആമിയുടെ മുഖം ഒന്ന് മാറിയാൽ തന്നെ അവൾക്ക് മനസ്സിലാവും. എല്ലാവരും ഇരിക്കുമ്പോൾ ചോദിക്കണ്ട രാത്രി അവളുടെ മുറിയിൽ വെച്ച് സംസാരിക്കാം. മനസ്സിൽ ഉറപ്പിച്ചവൾ ഭക്ഷണം കഴിച്ചു. ആമിയുടെ മനസ്സിൽ അപ്പോൾ ഒരഗ്നിപർവ്വതം തന്നെ എരിയുന്നുണ്ടായിരുന്നു.

അത്താഴം കഴിഞ്ഞു ശ്രീ നേരെ ആമിയുടെ മുറിയിലേക്ക് നടന്നു. അവൾ അകത്തേക്ക് ചെല്ലുമ്പോൾ ടേബിളിൽ തല വെച്ചവൾ കിടക്കുകയായിരുന്നു. കയ്യിലായി ഒരു ഫോട്ടോ പിടിച്ചിട്ടുണ്ട് കണ്ണിൽ നിന്ന് കണ്ണീർ അതിലേക്ക് വീഴുന്നുണ്ടായിരുന്നു. ആരുടെ ഫോട്ടോയാണെന്നറിയാൻ അവൾ കുറച്ചു കൂടി ആമിയുടെ അടുത്തേക്ക് നീങ്ങി. നിരഞ്ജൻ………………. ഞെട്ടലോടെ അവളാ പേര് പറഞ്ഞു. പിന്നിൽ നിന്ന് ശബ്ദം കേട്ട് ആമി ഞെട്ടിതിരിഞ്ഞു. പുറകിൽ നിന്ന ശ്രീയെ കണ്ടവൾ പതറി. എന്താ ആമി ഞാനീ കാണുന്നത്????? അവൾ ഒന്നും പറയാതെ തലതാഴ്ത്തി കണ്ണീർ വാർത്തു. ആമി പറയെടാ ഞാനീ കണ്ടതിന്റെ അർത്ഥമെന്താ?????? അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ടവൾ ചോദിച്ചു. ഇഷ്ട്ടാടി എനിക്ക് രഞ്ജുവിനെ ജീവനാ 6 വർഷമായി ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുവാ…….. പൊട്ടിക്കരച്ചിലോടെ അവൾ ശ്രീയെ കെട്ടിപിടിച്ചു.

ഒന്നും പറയാനാവാതെ ശ്രീ തറഞ്ഞു നിന്നു. ഒരു നിമിഷത്തെ പകപ്പിനു ശേഷം സ്വബോധം വീണ്ടെടുത്തവൾ ആമിയുടെ പുറത്ത് തട്ടി. അവളുടെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവളെ കട്ടിലിലിരുത്തി ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തു വാതിൽ അടച്ചു കുറ്റിയിട്ടവളുടെ അടുത്തായിരുന്നു. പറ നിന്റെ എല്ലാ കാര്യവും എനിക്കറിയാം ഒന്നും എന്നോട് മറച്ചു വെക്കാത്ത നീ എന്നോട് ഈ കാര്യം എന്തിനാ മറച്ചു വെച്ചത്?????? എനിക്കറിയണം എല്ലാം. ഒരു മിനിറ്റ് നേരത്തെ നിശബ്ദതയെ ഭേദിച്ചു കൊണ്ടവൾ പറയാൻ തുടങ്ങി. നമ്മൾ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്തല്ലേ രഞ്ജുവിനെ പരിചയപ്പെടുന്നത്. ആദ്യമൊക്കെ വെറുമൊരു സൗഹൃദമായിരുന്നെങ്കിൽ പിന്നീടെപ്പോഴോ എന്റെ ഉള്ളിൽ ഞാൻ പോലുമറിയാതെ പ്രണയം പൊട്ടിമുളച്ചു. മനസ്സിനെ അടക്കി നിർത്താൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷെ കൂടുതൽ കൂടുതലത് രഞ്ജുവിനോടടുത്തു.

അവന്റെ സംസാരവും ചിരിയും കുസൃതി നിറഞ്ഞു നിൽക്കുന്ന വെള്ളാരം കണ്ണുകളും എല്ലാമെന്റെ മനസ്സിലിടം നേടി. പക്ഷെ ഞാനതെല്ലാം അംഗീകരിക്കാൻ മടിച്ചു. രഞ്ജു പാസ്സ് ഔട്ടായി പോയി കഴിഞ്ഞപ്പോഴാണ് രഞ്ജുവിനെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് രഞ്ജുവിന്റെ ഫോൺ കോളുകളായിരുന്നു എനിക്കാശ്വാസം. ഓരോ കോളിനും വേണ്ടി എന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു. പല തവണ പറയാൻ മുതിർന്നതാ പക്ഷെ രഞ്ജുവിന്റെ സൗഹൃദം നഷ്ടമാവുമോ എന്ന് പേടിച്ചു ഞാനതെല്ലാം മനസ്സിലടക്കി. സ്വന്തം കാലിൽ നിന്നിട്ട് രഞ്ജുവിനോട് പറയാമെന്ന് വിചാരിച്ചു.

പക്ഷെ പക്ഷെ അപ്പോഴേക്കും അവന് നിന്നെയാണ് ഇഷ്ടമെന്ന് അറിയുന്നത്. സത്യത്തിൽ അന്ന്………. അന്ന് ഞാൻ തകർന്ന് പോയി. ഉള്ളുതുറന്നൊന്ന് പൊട്ടിക്കരയാൻ വീട്ടിൽ വന്ന ഞാൻ കാണുന്നത് വെള്ള പുതച്ച ചെറിയച്ഛന്റെ ശരീരമാണ്. പിന്നെ നിന്റെ അവസ്ഥയും മറ്റും കണ്ടപ്പോൾ എല്ലാം ഞാൻ മറന്നു നിനക്ക് കൂട്ടിരുന്നു. പക്ഷെ നീ ഇവിടെ നിന്ന് പോയത് മുതൽ ഞാൻ….. ഞാൻ…… തകർന്ന് പോയി ഒരു വശത്ത് നീ എവിടെയാണെന്ന് പോലുമറിയാതെ മനസ്സ് വിങ്ങിയപ്പോൾ മറു വശത്ത് രഞ്ജു എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യുന്നില്ലല്ലോ എന്ന വിഷമം. മൊത്തത്തിൽ ഞാൻ തകർന്ന് പോയിരുന്നു. പിന്നെ അന്ന് നീയെന്നെ വിളിച്ചതിന് ശേഷമാ എന്റെ വിഷമം പകുതി കുറഞ്ഞത്. പിറ്റേന്ന് തന്നെ രഞ്ജുവും എന്നെ വിളിച്ചു. അവൻ നിന്റെ പ്രണയം അങ്ങീകരിച്ചപ്പോൾ മനസ്സിന്റെ ഒരു കോണിൽ ആരും കാണാതെ ഞാൻ കുഴിച്ചു മൂടിയ അവനോടുള്ള എന്റെ പ്രണയം വീണ്ടും മുളപൊട്ടി.

പക്ഷെ……. പക്ഷെ………… വിധിച്ചിട്ടില്ലെടാ…………………. അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ ശ്രീ ഉഴറി. ഞാൻ പറയാടാ വല്യച്ഛനോട് നീയിങ്ങനെ ഉരുകുന്നത് കാണാൻ വയ്യെടാ. വേണ്ടടാ അച്ഛനും ജിത്തു ഏട്ടനും എല്ലാം ഉറപ്പിച്ച മട്ടാണ്. പിന്നെ ഇന്ന് നീയും കണ്ടതല്ലേ അച്ഛന്റെ സന്തോഷം. എന്നെ ചേർത്ത് നിർത്തി അഭിമാനപൂർവ്വമാണ് അച്ഛൻ തീരുമാനം പറഞ്ഞത് ഞാനായിട്ട് അത് തകർക്കില്ല. പിന്നെ എനിക്ക് മാത്രമല്ലെ ഈ ഇഷ്ടമുള്ളൂ രഞ്ജു….. രഞ്ജുവിനെന്നെ അങ്ങനെ ഒന്നും കാണാൻ കഴിയില്ല. ഞാൻ….. ഞാൻ വെറുതെ………… എന്റെയും നിന്റെയും കല്യാണം ഒരു പന്തലിൽ നടക്കുമെന്നോർത്തെല്ലാവരും സന്തോഷത്തിലാ ഞാനായിട്ട് ഇതൊക്കെ തട്ടി തെറിപ്പിക്കണോ????? പിന്നെ നമ്മുടെ ആഗ്രഹം പോലെ എല്ലാം നടക്കണമെന്നില്ലല്ലോ വിധിച്ചതേ കിട്ടൂ. ആദ്യം കുറച്ചു ബുദ്ധിമുട്ടിയാലും പതിയെ എല്ലാം ഞാൻ തന്നെ മറന്നോളും.

ശ്രീ ഒന്നും പറയാനാവാതെ ഇരുന്നു. ശ്രീക്കുട്ടി……… എന്താടാ????? ഞാൻ…… ഞാനിത്തിരി നേരം നിന്റെ മടിയിൽ കിടന്നോട്ടെ?????? മറുപടി ഒന്നും പറയാതെ അവൾ ആമിയെ മടിയിലേക്ക് കിടത്തി. ആമിയുടെ കണ്ണുനീർ വീണവളുടെ മടിത്തട്ട് നനഞ്ഞു. ഒരാശ്വാസത്തിനെന്ന പോലെ ശ്രീ അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. കുറച്ചു നേരത്തിനു ശേഷം അവൾ മയക്കം പിടിച്ചു എന്ന് കണ്ടതും അവളെ കിടക്കിയിലേക്ക് കിടത്തി വർധിച്ച ഹൃദയ വേദനയോടെ ശ്രീ മുറിയിലേക്ക് പോയി. കണ്ണടക്കുമ്പോഴെല്ലാം പൊട്ടിക്കരയുന്ന ആമിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. ആരോടും പറയാനും പറ്റുന്നില്ല. അവളുടെ കരച്ചിൽ കാതിൽ മുഴങ്ങുന്നത് പോലെ. രണ്ടു ശരീരവും ഒരാത്മാവും പോലെ ആയിരുന്നു രണ്ടുപേരും. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ പോലും വേദനിക്കുന്നത് തനിക്കായിരുന്നു.

ആ ആളുടെ ജീവിതമാണ് നാളെ ഒരു ദിവസത്തോടെ നഷ്ടമാവാൻ പോവുന്നത്. പാടില്ല അവൾ സ്നേഹിച്ചത് രഞ്ജുവിനെ ആണെങ്കിൽ അവളുടെ കഴുത്തിൽ താലി ചാർത്തേണ്ടതും അവൻ തന്നെ ആയിരിക്കണം. എന്ത് ചെയ്തിട്ടായാലും ഈ കല്യാണാലോചന മുടക്കണം മനസ്സിൽ പലതും കണക്ക് കൂട്ടിയവൾ കിടന്നു. അന്നവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ പെണ്ണ് കാണാൻ ആളുകൾ വരുമെന്ന് പറഞ്ഞെല്ലാവരും ഓരോരോ തിരക്കുകളിലാണ്. ആമിയെ ഒരുക്കാൻ എല്ലാവരും ശ്രീയെ ഏൽപ്പിച്ചു. കണ്ണാടിക്ക് മുന്നിൽ അവളെ ഇരുത്തി ഒരുക്കുമ്പോൾ ഒരു ശില പോലെ നിർവികാരതയോടെ അവളിരുന്നു. അവളുടെ ഇരിപ്പ് കണ്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു.

ഇല്ല മോളെ നിന്റെ ജീവിതം അങ്ങനെ പന്ത് തട്ടി കളിക്കാൻ ഞാൻ സമ്മതിക്കില്ല. എന്തായാലും രണ്ടുപേരെയും സംസാരിക്കാൻ വിടുമല്ലോ എങ്ങനെ എങ്കിലും ചെക്കനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കും. മനസ്സിൽ കണക്ക് കൂട്ടലുകൾ നടത്തുമ്പോഴാണ് പുറത്തൊരു കാർ വന്നു നിൽക്കുന്ന സൗണ്ട് കേൾക്കുന്നത്. ദേ അവരെത്തി കെട്ടോ??? പുറത്ത് നിന്നാരോ വിളിച്ചു പറയുന്നതായി കേട്ടു. സമയം കടന്നു പോവുന്തോറും ശ്രീയുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു. അവൾ ആമിയെ നോക്കി അവൾ ഭാവഭേദമൊന്നുമില്ലാതെ നിർവികാരതയോടെ ഇരികുവാണ്.

ആമി ഇങ്ങനെ ഇരിക്കല്ലേട ഒന്ന് പൊട്ടിക്കരയുക എങ്കിലും ചെയ്യെടാ. ഇടറിയ സ്വരത്തിൽ ശ്രീ പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ അതേയിരിപ്പിരുന്നു. ശ്രീ അവളോടെന്തോ പറയാനായി നിന്നപ്പോൾ തന്നെ ജാനകിയും സരസ്വതിയും കൂടി അവളെ കൂട്ടികൊണ്ട് പോയി. ഒരു പാവ കണക്കെ അവൾ അവർക്ക് പിന്നാലെ ചായ ട്രേയുമായി നടന്നു. അവൾ ഒരു വട്ടം പോലും തല ഉയർത്തി നോക്കിയില്ല. ശ്രീയും അവളുടെ കൂടെ അങ്ങോട്ട്‌ നടന്നു. ഇടനാഴി കടന്ന് ഹാളിലേക്ക് ചെല്ലുമ്പോൾ എല്ലാവരും സോഫയിലായി ഇരിപ്പുണ്ടായിരുന്നു. ശ്രീ എല്ലാവരെയും ഒന്ന് നോക്കി അവളുടെ കണ്ണുകൾ സോഫയുടെ ഒരറ്റത്തായി ഇരുന്ന പിങ്ക് കളർ ഷർട്ട്‌ ധരിച്ച ചെറുപ്പകാരനിൽ വന്നു നിന്നു. അയാളെ കണ്ടവൾ ഞെട്ടി കണ്ണ് മിഴിച്ചു നിന്നുപോയി. തുടരും………………………