18/04/2026

ഭാര്യ : ഭാഗം 18

രചന – റോസിലി തോമസ്

ഹോസ്പിറ്റലിൽ എത്തിയതും ലക്ഷ്മി കരഞ്ഞുകൊണ്ട് ഭിത്തിയിൽ ചാരി നില്പുണ്ടായിരുന്നു. മകളെ കണ്ടതും അവർ ഓടിവന്നു. മോളെ അച്ഛൻ.. അമ്മേ കരയാതമ്മേ .. അവൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ആരാ ബാലന്റെ കൂടെയുള്ളത്..? അമ്മ ഇവിടെ നില്ക്ക് ഞാൻ ചെല്ലാം അവൻ അവരെ മാറ്റി നിർത്തി icu വിനു മുന്നിലേയ്ക്ക് നടന്നു സിസ്റ്റർ അദ്ധേഹത്തിന്റെ മകളുടെ ഹസ്ബൻഡ് ആണ് ഞാൻ. അദ്ദേഹത്തിന് എങ്ങനെയുണ്ട്..? അതൊക്കെ ഡോക്ടറിനെ അറിയൂ നിങ്ങളിപ്പോ ഈ മരുന്ന് മേടിച്ചു കൊണ്ട് വരൂ.. അവർ അകത്തേയ്ക്കു പോയി അമ്മേ ഞാൻ മരുന്ന് മേടിച്ചിട്ട് വരാം നിങ്ങൾ ഇവിടെ ഇരിക്ക് ഏട്ടാ.. ശ്രീ നീ അമ്മേടെ കൂടെയിരിക്ക്‌ ഏതാനും സമയം കഴിഞ്ഞു വീണ്ടും icu വിന്റെ വാതിൽ തുറന്ന് ഒരു നഴ്സ് പുറത്തേയ്ക്ക് വന്നു

ഡോക്ടർ വിളിക്കുന്നുണ്ട് എവിടെയാ ഡോക്ടർ..? ലെഫ്റ്റ് തിരിഞ്ഞു മൂന്നാമത്തെ റൂം അവിടെയുണ്ടാകും.. താങ്ക്സ്.. ഏട്ടാ എവിടെ പോവാ..? ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക് .. ഡോക്ടറുടെ മുറിയിലേയ്ക്ക് അവൻ ചെന്നു ഇപ്പൊ കൊണ്ടുവന്ന ബാലന്റെ… മകളുടെ ഭർത്താവാണ് ഡോക്ടർ ഓക്കേ ഇരിക്കൂ.. ഡോക്ടർ, അച്ഛനിപ്പോ… ഇത്തിരി ക്രിട്ടിക്കലാണ്. എത്രയും വേഗം ഒരു ഓപ്പറേഷൻ വേണം ഓപ്പറേഷനോ.. അതിനു അച്ഛന് എന്താ അസുഖം ഹാർട്ടിന് അഞ്ചു ബ്ലോക്ക് ഉണ്ട്. ഒന്നും പറഞ്ഞിട്ടില്ലേ.. ഇല്ല.. കുറെ നാൾ മുൻപ് അയാളീ ഹോസ്പിറ്റലിൽ ഒന്ന് വന്നതാണ് അന്ന് ഞാൻ അയാളോട് പറഞ്ഞതാ എത്രയും വേഗം ഒരു ഓപ്പറേഷൻ നടത്തണമെന്ന്.. ആ എന്തായാലും ഇനി വൈകാൻ പാടില്ല കഴിയുന്നതും എത്രയും വേഗം അത് നടത്തണം നിങ്ങൾ വേഗം പോയി അതിനുള്ളത് എന്താണെന്ന് വെച്ചാൽ ചെയ്യൂ സമയം വൈകും തോറും ആപത്താണ്.

പിന്നെ ഞങ്ങളെകൊണ്ട് ആവുന്നത് ഞങ്ങളും ചെയ്യാം.. എന്താ മോനേ ഡോക്ടർ പറഞ്ഞത്..? ഏട്ടാ…. ഡോക്ടർ എന്താ പറഞ്ഞത്..? ജയദേവൻ പുറത്തേയ്ക്കിറങ്ങി വന്നതും ലക്ഷ്മിയും ശ്രീദേവിയും ഓടിവന്നു അച്ഛന് പെട്ടന്ന് ഒരു ഓപ്പറേഷൻ വേണമെന്ന പറയുന്നത് ഓപ്പറേഷനോ.. അതിനു മാത്രം എന്താ അസുഖം ഹാർട്ടിന് ബ്ലോക്ക് ഉണ്ട് അവൻ പുറത്തേയ്ക്ക് പോയി അല്പം കഴിഞ്ഞു, ജയേട്ടൻ എവിടെ പോയതാ.. പൈസ ശരിയാക്കാൻ. കാശ് കെട്ടി വെച്ചാലേ അച്ഛന്റെ ഓപ്പറേഷൻ നടക്കു.. ഏട്ടാ.. നീ കരയല്ലേ അമ്മയെ പോയി സമാധാനിപ്പിക്ക്. നിമിഷങ്ങൾക്കകം അച്ഛനെ ഓപ്പറേഷൻ തിയറ്ററിലെയ്ക്ക് കയറ്റി അമ്മേ ശ്രീദേവിയുടെ അച്ഛനെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയിരിക്കുവാ..

ജയദേവൻ സുലോചനയോടു ഫോണിൽ വിളിച്ചു പറഞ്ഞു അതിനിപ്പോ ഞാനെന്തു വേണം ഒന്നും പറയുകെയും ഇല്ല ആരോടും ഒന്നും പറയാതെ രണ്ടും കൂടി പൊയ്ക്കോളും അമ്മേ.. പോടാ വെച്ചിട്ട് പോ.. ആരായിരുന്നു ഫോണിൽ അവളായിരിക്കും നിന്റെ അമ്മ അല്ലെ.. അച്ഛാ.. മ്മ് ഞാൻ വന്നിട്ട് കുറച്ചു നേരായി നീ ഫോണിൽ സംസാരിക്കുക ആയിരുന്നു സമയം ഒരുപാട് കഴിഞ്ഞു, ബാലന്റെ ശസ്ത്രക്രിയ കഴിഞ്ഞു. അയാളെ റൂമിലേയ്ക്ക് മാറ്റി ആരും ഉണർത്തണ്ട കുറച്ചു നേരം മയങ്ങട്ടെ ശരി ഡോക്ടർ കരഞ്ഞു തളർന്നിരിക്കുന്ന ശ്രീദേവിയുടെ അരികിലേക്ക് ജയൻ വന്നു ഇനിയിപ്പോ കുഴപ്പം ഒന്നുമില്ല. നിങ്ങൾ രണ്ടുപേരും വാ വന്നു വല്ലതും കഴിക്ക്. ഒരുപാട് നേരമായില്ലേ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്.. എനിക്ക് വേണ്ട ഏട്ടാ.. അത് പറഞ്ഞാൽ പറ്റില്ല.

അച്ചനുണരുമ്പോ നിങ്ങൾ രണ്ടുപേരും വിശന്നിരിക്കുക ആയിരുന്നെന്ന് പറഞ്ഞാൽ എന്നെ വഴക്ക് പറയും. വാ ന്റെ നല്ല കുട്ടിയല്ലേ.. അമ്മേ വാ അമ്മേ.. അവൻ അവരെയും കൂട്ടി ക്യാൻറ്റീനിലേയ്ക്ക് നടന്നു. അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. ഹലോ.. നീ വരുന്നില്ലേ.. നാളെ വരാം അമ്മേ ഇപ്പൊ ഇവിടെ എന്തെങ്കിലും ആവശ്യം വന്നാൽ.. അതും പറഞ്ഞവൻ കാൾ കട്ട് ചെയ്തു നിങ്ങളിരിക്കു പോയി . അവൻ അമ്മയെയും ശ്രീദേവിയെയും ചെയറിലിരുത്തി വാഷ്റൂമിനരികിലേയ്ക്ക് നടന്നു. ഏട്ടാ.. എന്താ ശ്രീ നീ അവിടെ പോയിരിക്കു. മ്മ്.. അവൾ ചിണുങ്ങി കൊണ്ട് അമ്മയുടെ അരികിൽ പോയിരുന്നു മോനേ.. എന്താമ്മേ.. ഇവിടുത്തെ നല്ല ഭക്ഷണം ആണോ..? അതെ അമ്മേ എന്താ അങ്ങനെ ചോദിച്ചേ.. അല്ല ശ്രീക്ക്.. എനിക്ക് തലകറങ്ങുന്നു ഏട്ടാ..

ആ അത് ഇതുവരെ ഒന്നും കഴിക്കാഞ്ഞിട്ടാ.. അവൾ അമ്മയുടെ തോളിൽ ചേർന്ന് കിടന്നു മോനേ ഇവൾക്ക് നല്ല ക്ഷീണം ഉണ്ട്. നീ എന്തെങ്കിലും പാർസൽ മേടിക്ക് മുറിയിൽ കൊണ്ടുപോയി കഴിക്കാം.. അമ്മേ അത്. പ്ലീസ് ഏട്ടാ അത് മതി എനിക്ക് നിക്കാൻ വയ്യ അവൻ ഭക്ഷണവും മേടിച്ചു അവളെയും കൂട്ടി നടന്നു റൂമിലെത്തിയപ്പോഴേയ്ക്കും അവൾ തളർന്നിരുന്നു എന്നാ മോനേ ഇവളെയും കൊണ്ട് വീട്ടിൽ പൊക്കോ നാളെ വന്നാൽ മതി വേണ്ടമ്മേ ഒന്ന് കിടന്നാൽ ശരിയാകാവുന്നതേ ഉള്ളു അതെ ഇവർ ഗർഭിണി ആണോ.. അതെ സിസ്റ്റർ എന്നിട്ടാണോ പേഷ്യന്റിന്റെ അടുത്ത് ഇരുത്തിയിരിക്കുന്നത് ഡോക്ടർ കാണണ്ട വേഗം അപ്പുറത്തേയ്ക്ക് മാറി ഇരുന്നോളൂ.. സിസ്റ്റർ, എന്താ..? ഇവൾക്ക് ചെറുതായി തലകറങ്ങുന്നതു പോലെ തോന്നുന്നുണ്ട് എന്ത് പറ്റിയതാ ഒന്നും കഴിച്ചില്ലേ ഇവര് ഇല്ല.. മ്മ് അങ്ങോട്ട്‌ കൊണ്ടുവരൂ ഒന്ന് നോക്കട്ടെ..

അവൻ അവളെ കോരിയെടുത്തു സിസ്റ്റർ പറഞ്ഞിടത്തേയ്ക്ക് നടന്നു എന്താ..? തലകറക്കം. ഗർഭിണി ആണോ അവര് അതെ.. ദാ ഇവിടെ കിടത്തു ഡ്രിപ്പ് ഇടുന്നുണ്ടെ നോക്കിക്കോണം ശരി സിസ്റ്റർ അമ്മ അച്ഛന്റെ അടുത്ത് പോയിരുന്നോളു. ഞാനിവിടെ ഇവളുടെ അടുത്ത് ഇരുന്നോളാം.. ശ്രീദേവി ഉണരുന്നതും കാത്ത് ജയൻ അവൾക്കരികിലായി ഇരുന്നു. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഓരോ മയക്കത്തിലും അവൻ ഞെട്ടിയുണർന്നു . ശ്രീദേവി ഇപ്പോഴും നല്ല മയക്കമാണ്. കുറച്ചു സമയങ്ങൾക്ക് ശേഷം, അവൾ കണ്ണ് തുറന്നു. ജയേട്ടൻ അപ്പോൾ അവളുടെ അരികിൽ തലചായ്ച്ചു ഉറങ്ങുകയായിരുന്നു.

അവൾ ഒന്നും മിണ്ടാതെ ആ കണ്ണുകളിലേയ്ക്ക് നോക്കി കിടന്നു ആഹാ ക്ഷീണം ഒക്കെ പോയല്ലോ.. അകത്തേയ്ക്ക് വന്ന നേഴ്സ് പറഞ്ഞു. അപ്പോഴേക്കും അവനും ഉണർന്നു ശ്രീ.. ജയേട്ടാ എനിക്കെന്തായിരുന്നു വല്ലാതെ ഉറങ്ങിപ്പോയി അത് നീ ഇന്ന് മുഴുവൻ ഒന്നും കഴിക്കാതെ ഇരുന്നതിന്റെ ക്ഷീണം ആയിരുന്നു ആണോ.. മ്മ്. അമ്മയെവിടെ..? അമ്മ അച്ഛന്റെ അടുത്ത നമ്മുക്ക് അങ്ങോട്ട്‌ പോകാം ജയേട്ടാ എനിക്കച്ഛനെ കാണണം.. മ്മ് പോകാം പതിയെ എഴുന്നേൽക്ക് അവൻ അവളെ കട്ടിലിൽ നിന്നും പിടിച്ചിറക്കി. അച്ഛൻ കിടക്കുന്ന റൂമിനരികിലേയ്ക്ക് നടന്നു അച്ഛൻ അപ്പോഴും ഉറക്കം ഉണർന്നിട്ടുണ്ടായിരുന്നില്ല. അമ്മ അടുത്ത് തന്നെയുണ്ട് കണ്ണ് ചിമ്മാതെ ആ മുഖത്തേയ്ക്ക് തന്നെ നോക്കി ഒരു സ്റ്റൂളിട്ട് ഇരിക്കുന്നു. അമ്മേ.. മോളെ , എങ്ങനെയുണ്ട് ഇപ്പൊ..? ഇപ്പൊ കുഴപ്പം ഒന്നുമില്ലമ്മേ.. അച്ഛൻ ഉണർന്നില്ലേ..

ഇല്ല മരുന്നിന്റെ മയക്കം അല്ലെ ഉണരാൻ സമയം എടുക്കുമെന്ന ഡോക്ടർ പറഞ്ഞത് മ്മ്.. നീ വല്ലതും കഴിക്ക് മോളെ.. എനിക്കൊന്നും വേണ്ട അച്ഛൻ ഇങ്ങനെ കിടക്കുമ്പോ എനിക്ക് പറ്റില്ലമ്മേ.. എന്ന് പറഞ്ഞാൽ എങ്ങനെയാ ഇനിയും തലകറങ്ങി വീഴില്ലേ കഴിക്കാതിരുന്നാൽ. നീ കഴിക്കാത്തത് കൊണ്ട് അവനും കഴിച്ചു കാണില്ല.. ജയേട്ടാ.. അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി. ഏട്ടൻ എന്താ കഴിക്കാത്തെ..? നീയെന്താ കഴിക്കാത്തെ..? അത്.. നീ കഴിച്ചാലെ ഇനി ഞാനും കഴിക്കുന്നുള്ളു ചെല്ല് മോളെ പോയി കഴിക്ക്.. അമ്മ അവളെ നിർബന്ധിച്ചു ജയനോടൊപ്പം പറഞ്ഞു വിട്ടു ഭക്ഷണം കഴിക്കാൻ.. കാന്റീൻ പൂട്ടിയിട്ടുണ്ടായിരുന്നില്ല. നേരത്തെ വാങ്ങി വെച്ചത് തണുത്തു മരവിച്ചിട്ടുണ്ട്. മ്മ്.. അവർ സന്തോഷത്തോടെ കാന്റീൻ ഭക്ഷണം കഴിച്ചു . തിരികെ റൂമിലേയ്ക്ക് നടക്കുമ്പോൾ അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു എന്താ..? തണുക്കുന്നു.. അവൻ അതുകേട്ടു പുഞ്ചിരിച്ചു (തുടരും.. )