രചന – സെലുനിസു
വിശേഷങ്ങളൊക്കെ പരസ്പരം ചോദിച്ചറിഞ്ഞവർ ഭക്ഷണം കഴിച്ചു അവരവരുടെ മുറിയിലേക്ക് പോയി….
ലച്ചൂ…. ദേ… മിനി വന്നിട്ടുണ്ട്.നീ ഇത് വരെ റെഡിയായില്ലേ…
ഹരിയേട്ടൻ കൂടെ വരാവോ…
അതെന്തിനാ…
എനിക്കെന്തോ ഒരു പേടി…
അവനെ ആലോചിച്ചിട്ടാണോ…
മ്മ്…
അവൻ ഇനി നിന്നെ ഒന്നും ചെയ്യില്ല…
എന്നാലും…
മ്മ്.. എന്നാ ശരി.വാ…ഞാൻ കൊണ്ടാക്കാം… എന്നവൻ പറഞ്ഞതും അവൾ ചിരിച്ചോണ്ട് തലയാട്ടി കാണിച്ചു.
കോളേജിന്റെ മുന്നിൽ വണ്ടി നിർത്തിയവൻ മിനിയോടും ലച്ചുവിനോടും ഇറങ്ങാൻ പറഞ്ഞു…
നിങ്ങൾ ചെല്ല്. ഞാൻ പിന്നാലെ വന്നോളാം എന്നവൻ പറഞ്ഞതും തലയാട്ടികൊണ്ടവർ കാറിനു പുറത്തേക്കിറങ്ങി… കോളേജിനകത്തേക്ക് നടന്നു…
എന്നും ഇരിക്കുന്ന സ്ഥലത്ത് അവരെ കാണാഞ്ഞതും ലച്ചുവിന് ആശ്വാസം തോന്നി… നെഞ്ചത്ത് കൈ വെച്ചവൾ മുന്നിലേക്ക് നോക്കിയതും…. കത്തുന്ന കണ്ണുകൾ വെച്ച് തന്നെ നോക്കുന്ന വിശ്വയേയും അവന്റെ കൂട്ടുക്കാരെയുമാണ് അവൾ കണ്ടത്…
എന്താടി… നിന്റെ മറ്റവനെ പേടിച്ചു ഞാൻ വരാതിരിക്കുമെന്ന് കരുതിയോ നീ….എന്നും പറഞ്ഞവൻ ലച്ചുവിന്റെ നേർക്ക് കൈ ഉയർത്തിയതും..
വിശ്വേട്ടാ.. വെറുതെ പ്രശ്നം ഉണ്ടാക്കരുത്..എന്നും പറഞ്ഞു കൊണ്ട് മിനി അവൾക്ക് മുന്നിലേക്ക് നിന്നു…
മാറി നിക്കെടി പുല്ലേ… എന്നും പറഞ്ഞു കൊണ്ടവൻ മിനിയെ പിടിച്ചു തള്ളിയതും അവൾ സൈഡിലേക്ക് ഒന്ന് വേച്ചു പോയി…. പെട്ടന്ന് ഹരി വന്നവളെ താങ്ങി പിടിച്ചു ശരിക്ക് നിർത്തി….
ഓഹോ… അപ്പൊ നീ പുറകെ ഉണ്ടായിരുന്നല്ലേ…
ഇന്നലെ ശരിക്ക് പരിജയപ്പെടാൻ പറ്റിയില്ല…. അതാ കാലത്തെ ഇങ് പോന്നത്…
ഓ… ഡാ… ചേട്ടൻ ഒരുങ്ങി വന്നേക്കുവാ… അപ്പൊ നമ്മളങ്ങു തുടങ്ങുവല്ലേ…
പിന്നെ… ഇന്നലെ ഇവൻ നിനക്ക് തന്നതിന്റെ പാലിശേം കൂടെ കൂട്ടിയിട്ട് വേണം കൊടുക്കാൻ എന്നും പറഞ്ഞു കൊണ്ട് ജോബിൻ ഒന്ന് കൈ ചുരുട്ടി പിടിച്ചു…
ഹരിയേട്ടാ… വേണ്ടാ.. നമുക്ക് പോവാം…. എനിക്ക് പേടിയാവുന്നു…എന്നും പറഞ്ഞു ലച്ചു അവന്റെ കയ്യിൽ പിടിച്ചതും അവൻ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് വിശ്വയെ നോക്കിയതും അവൻ ലച്ചുവിനെയും അവളെ ചേർത്ത് പിടിച്ചിരിക്കുന്ന ഹരിയുടെ കൈകളിലേക്കും മാറി മാറി നോക്കി മുഷ്ട്ടി ചുരുട്ടി പിടിച്ചു….
വിശ്വജിത്ത് …. ഇതൊരു കോളേജ് ആണ്…ഇവിടെ വെച്ചൊരു സീൻ ക്രീയേറ്റ് ചെയ്യാതിരിക്കുന്നതാവും നല്ലത്… അത് കൊണ്ട് നീ പുറത്തേക്കിറങ്ങ്. നമുക്ക് വിശദമായിട്ട് പരിചയപ്പെടാം…അല്ലെടി ലച്ചു… അങ്ങനെ പോരെ..
ഹരിയേട്ടാ….
നിന്ന് ചിണുങ്ങാണ്ട് ക്ലാസ്സിൽ പോടീ….എന്നവൻ പറഞ്ഞതും അവനെയൊന്ന് കൂർപ്പിച്ചു നോക്കിയവൾ അവനിൽ നിന്ന് അകന്ന് കൊണ്ട് അവിടെ നിന്ന് പോയതും ഹരി വിശ്വയെ ഒന്ന് ഗൗരവത്തിൽ നോക്കി….
അവളെന്റെ പെണ്ണാ… ഇനിയെങ്ങാൻ നിന്റെ ശല്ല്യം അവൾക്കുണ്ടായെന്നറിഞ്ഞാൽ സ്ഥലം ഏതാണെന്നൊന്നും നോക്കില്ല… തീർത്തു കളയും ഞാൻ….
അയ്യോ… പേടിച്ചു… ദേ മുട്ടൊക്കെ വിറക്കുന്നു…. നിങ്ങക്കുണ്ടോടാ…
മോനേ ഹരികൃഷ്ണാ… ഈ വിശ്വജിത്ത് മോഹിച്ചതെന്തും നേടിയെടുത്ത ചരിത്രമേ ഒള്ളൂ…. ദേ…. പോയവളും അങ്ങനെ തന്നെയാ… അവൾ എനിക്കുള്ളതാ….എന്നവൻ പറഞ്ഞു തീരവേ ഹരി അവന്റെ കോളറിനു കുത്തി പിടിച്ചതും ജോബിനും ഫാരിസും വന്നവനെ മാറ്റാൻ നോക്കിയതും അവൻ രണ്ട് പേരെയും ചവിട്ടി തെറിപ്പിച്ചു….
പെട്ടന്ന് ദാസും വേറെ രണ്ട് സാറുമ്മാരും വന്നവരെ പിടിച്ചു മാറ്റി…
ഹരി…. എന്താ ഇത്… ഇതൊരു കോളേജ് ആണെന്ന് മറക്കരുത്..
അത് എന്നോടല്ല. അവനോട് പറ….
അവനോടൊക്കെ ഞാൻ പറഞ്ഞോളാം…. നീ ചെല്ല്… ലച്ചുവിന്റെ കാര്യം ഞാൻ നോക്കിക്കോളാം… എന്നും പറഞ്ഞു ദാസ് ഹരിയെ കൊണ്ട് വണ്ടിയുടെ അടുത്താക്കി…
ഡാ.. ലച്ചുവിനെ ശ്രദ്ധിച്ചോണം… തിരക്കിനിടയിൽ മറക്കരുത്…
ഇല്ലെടാ… ഞാനേറ്റു.. നീ ചെല്ല്..
മ്മ്…. ഓക്കേ..,.
വിശ്വ… താനിത് എന്തിനുള്ള പുറപ്പാടാ… അവര് തമ്മിൽ ഇഷ്ടത്തിലാണെന്നറിഞ്ഞിട്ടും അവളെ പുറകെ നടക്കാൻ നിനക്ക് നാണമില്ലേ….
ഇല്ല….സാറ് സാറിന്റെ കാര്യം നോക്കിയാ മതി…. ഇങ്ങോട്ട് ഭരിക്കാൻ വരണ്ടാ…ഫ്രണ്ടിന് വക്കാലത്തു പറയാതെ ചെന്നാട്ടേ….
തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല… കിട്ടുമ്പോ പഠിച്ചോളും…
ഹെലോ…. തന്റെ ഫ്രണ്ട് എന്നെ തല്ലിയപ്പൊ റിയാക്ട് ചെയ്യാതിരുന്നത് എനിക്ക് തിരിച്ചവനെ തല്ലാൻ അറിയാഞ്ഞിട്ടല്ല…ഈ വിശ്വേടെ രീതി അങ്ങനെയാ…. ഇങ്ങോട്ട് ഉള്ളത് ചെറുതായിട്ട് വാങ്ങിച്ചു അങ്ങോട്ട് നല്ല കനത്തിൽ അങ്ങ് കൊടുക്കും…..കേട്ടിട്ടില്ലേ ശരീരത്തിനേറ്റ മുറിവ് മായും മനസ്സിനേറ്റ മുറിവ് മാറില്ലെന്ന്….
മനസ്സിലായില്ല…
ഇതിലൊക്കെ എന്താ ഇത്ര മനസിലാക്കാൻ ഇരിക്കുന്നത്….വെയിറ്റ് ആൻഡ് വാച്ച്…. വാടാ… എന്നും പറഞ്ഞു കൊണ്ടവൻ അവന്റെ ഫ്രണ്ട്സിനെയും കൂട്ടി പോയതും ദാസ് അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാനാവാതെ അവൻ പോവുന്നതും നോക്കി നിന്നു…
ദാസ് സാറേ…
ആഹ്…
അവനെന്തോ മനസ്സിൽ കണക്ക് കൂട്ടിയിട്ടുണ്ട്. തന്റെ ഫ്രണ്ടിനോടൊന്ന് കരുതിയിരിക്കാൻ പറഞ്ഞേക്ക്…എന്ന് കൂട്ടത്തിലൊരു സാർ പറഞ്ഞതും ദാസ് ഒന്ന് മൂളിക്കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു……
നീ എവിടെ പോയതാ ഹരി… ലച്ചു പോയോ….
ആ… ഞാൻ അവരെ കൊണ്ട് വിടാൻ പോയതാ….
ശോ… എന്നെ കൂടി വിളിക്കായിരുന്നില്ലേ….
നീ…. എണീക്കണ്ടേ…
മ്മ്….ഉറങ്ങി പോയി…
മ്മ്… അവര് എണീറ്റോടി….
ആ…. ഫ്രഷ് ആവുന്നുണ്ട്…
മ്മ്… ഞാൻ ഈ ഡ്രസ്സ് മാറിയിട്ട് വരാം….
ശോ… എനിക്ക് ബോറടിക്കുന്നു.. ലച്ചുവിനെ ഇന്ന് വിടണ്ടായിരുന്നു…
അയ്യാ…പോടീ…. ബോറടി മാറ്റാൻ ഇവിടെ വേറെ രണ്ട് കുരുട്ടുകളുണ്ട്…. കിച്ചു…. ശ്രീ…
എന്താ ഹരിയേട്ടാ….
ദേ… ഇവൾക്ക് ബോറടിക്കുന്നുണ്ടെന്ന്… ഒന്ന് കൊണ്ട് പോയി ശരിയാക്കി കൊടുത്തേ….
വാ.. ചേച്ചി… ഇപ്പൊ ശരിയാക്കി തരാം എന്നും പറഞ്ഞവർ നിഷയുടെ കൈ പിടിച്ചു ഉമ്മറത്തേക്ക് നടന്നു..
പോയ പോലെ തിരിച്ചു വന്നാൽ മതിയായിരുന്നു… എന്നും പറഞ്ഞവർ ഒന്ന് ചിരിച്ചു കൊണ്ട് മുകളിലേക്കു കയറി പോയി…..
ഡാ…. ഹരി…
ആ….
നിഷ എന്ത്യേ…
അവൾ കിച്ചൂന്റേം ശ്രീയുടേം കൂടെ കാണും….
അവരെവിടെ…
ആ… എനിക്കറിയില്ല.. ആ തൊടിയിലെങ്ങാൻ കാണും…. എന്നും പറഞ്ഞു തീർന്നതും ഒരലർച്ച കേട്ടവർ പരസ്പരം നോക്കി…
ഡാ… അനി അത് നിഷയല്ലേ എന്നവൻ പറഞ്ഞതും തലയാട്ടി കൊണ്ട് അനി താഴേക്ക് ഓടിയതും ഹരിയും കിരണും അവന് പുറകെ വെച്ച് പിടിച്ചു….
ഓടി കിതച്ചു വരുന്ന നിഷയേയും പുറകിൽ ചേച്ചി എന്ന് വിളിച്ചോണ്ട് ഓടി വരുന്ന കിച്ചുവിനേയും ശ്രീയേയും കണ്ടവർ ഉമ്മറത്തേക്കിറങ്ങി…
ഉമ്മറത്തേക്ക് കയറി കിതച്ചോണ്ട് നിഷ വെള്ളം ചോദിക്കാൻ തുടങ്ങി….
അമ്മാ… അമ്മാ… ഇങ്ങോട്ട് കുറച്ചു വെള്ളം കൊണ്ട് വന്നേ… എന്ന് ഹരി അകത്തേക്ക് വിളിച്ചു പറഞ്ഞു കൊണ്ട് നിഷയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു….
എന്തുവാടി എന്നവൻ ചോദിച്ചതും അവൾ കിതാച്ചോണ്ട് വെയിറ്റ് എന്ന് പറഞ്ഞു…..
എന്താടാ പിള്ളേരെ ഇവിടെ ഒരലർച്ച കേട്ടത്… ആർക്കാ വെള്ളം…
ദേ.. ഇങ്ങോട്ട് താ അമ്മാ…. നിഷക്കാ എന്നും പറഞ്ഞവൻ വെള്ളം വാങ്ങി അവൾക്ക് കൊടുത്തതും അവൾ ഒറ്റവലിക്ക് അത് കുടിച്ചു തീർത്തു…
അയ്യോ… ഈ കുട്ടിക്ക് ഇതെന്ത് പറ്റി… കിതക്കുന്നുണ്ടല്ലോ നല്ലോണം… എന്ന് മാലു പറഞ്ഞതും ഹരി കിച്ചുവിനെ നോക്കി….
ഡീ…. ഇവൾക്ക് എന്താ പറ്റിയെ..
അത്… ഹരിയേട്ടാ…. ഞങ്ങളാ തൊടിയിലൂടെ നടക്കുവായിരുന്നു…. അവിടെ അമ്മിണിയമ്മേടെ പശൂനെ തീറ്റാൻ കൊണ്ട് വന്നു കെട്ടിയിട്ടുണ്ട്… അതിനെ കണ്ടപ്പാടെ നിഷ ചേച്ചി കുത്താൻ വരുന്നേ എന്നും പറഞ്ഞു ഓടുവായിരുന്നു…. കെട്ടിയിട്ടുണ്ട് കുത്തില്ല എന്നൊന്നും പറഞ്ഞിട്ട് ചേച്ചി കേട്ടില്ല. എന്ന് കിച്ചു പറഞ്ഞതും ഹരിയും കിരണും അനിയും മുഖത്തോട് മുഖം നോക്കി ഒരു പൊട്ടിച്ചിരിയായിരുന്നു…
അത് കണ്ടതും നിഷ അവരെ തുറിച്ചു നോക്കി ശ്വാസം വലിച്ചു വിട്ടു…
കളിയാക്കാതെ പിള്ളേരെ…. ആ കൊച്ചിന് അതൊന്നും അറിയാത്തത് കൊണ്ടല്ലേ…. മോൾ വാ ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു കൊണ്ട് മാലു നിഷയെ എണീപ്പിച്ചു അകത്തേക്ക് കയറിപ്പോയതും ചിരി അടക്കി പിടിച്ചു ബാക്കി ഉള്ളവരും അവർക്ക് പുറകെ പോയി…..
നിങ്ങക്കിന്ന് തന്നെ പോണോ…എന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ മാധവൻ ചോദിച്ചതും…
പോണം അങ്കിളേ…. കുറച്ചു ദിവസം അല്ലേ ലീവൊള്ളൂ…ഇന്ന് ആന്റീടെ കൂടെ നിന്നിട്ട് നാളെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങും എന്ന് അനി പറഞ്ഞതും മാധവനൊന്ന് മൂളി….
എന്നാ നിർബന്ധിക്കുന്നില്ല…
ലീവ് കിട്ടുമ്പോഴൊക്കെ ഹരിയുടെ കൂടെ ഇങ്ങോട്ട് വരണം എന്ന് സഹദേവൻ കൂടി പറഞ്ഞതും അവർ ചിരിച്ചോണ്ട് തലയാട്ടി…..
ഭക്ഷണം കഴിച്ചു കഴിഞ്ഞു മാധവനും സഹദേവനും ഓഫീസിലേക്കിറങ്ങി….
കുറച്ചു നേരം എല്ലാവരും കൂടി ഉമ്മറത്തിരുന്നു സംസാരിച്ചും തൊടിയിലൂടെ നടന്നും സമയം കളഞ്ഞു….. പിന്നീട് ദേവികയുടെ വീട്ടിലേക്ക് പോവാനായവർ പെട്ടന്ന് റെഡിയായി താഴേക്കിറങ്ങി….
ഞങ്ങൾ പോയിട്ട് വരാം ആന്റി മാരെ.. കിച്ചു ശ്രീ പൊക്കോട്ടെ…
മ്മ്… ഇനിയും വരണേ…
തീർച്ചയായിട്ടും….
ശാരു ആന്റി….
എന്താ നിഷ മോളെ…
ഞാനൊരു കാര്യം ചോദിച്ചാ സമ്മതിക്കുമോ…
എന്താ കുട്ടി…
അത്… ഇന്ന് ലച്ചൂനെ കൂടെ ഞങ്ങളെ കൂടെ ആന്റീടെ വീട്ടിൽ നിർത്തിക്കൂടെ… ഇല്ലേൽ ഇവന്മാർക്കിടയിൽ ഞാൻ ഒറ്റക്കായി പോവും…എന്നവൾ പറഞ്ഞതും ഹരി ഞെട്ടി അവളെ നോക്കി….
അത് കുട്ടി ഏട്ടനോട് ചോദിക്കാതെ ഞാൻ എങ്ങെനെയാ….. പറയാ…..എന്നാ ഒന്ന് വിളിച്ചു ചോദിക്കുവോ…
ഇപ്പൊ ഏട്ടൻ തിരക്കിലാവും മോളെ. വിളിച്ചാൽ ദേഷ്യപ്പെടും എന്ന് ശാരു പറഞ്ഞതും നിഷ ദയനീയമായി അവരെ നോക്കി…
ആ കുട്ടി പറഞ്ഞതല്ലേ ഏട്ടത്തി… ഒന്ന് വിളിച്ചു നോക്കൂ… അവൾ ഇവിടെ ഉണ്ടായാലും ഇല്ലെങ്കിലും അവന് പ്രശ്നമൊന്നുമില്ലല്ലോ എന്ന് മാലു പറഞ്ഞതും ഹരി പ്രതീക്ഷയോടെ ശാരുവിനെ നോക്കി…
എന്നാ നീ ചോദിച്ചു നോക്ക് മാലു… നീ ചോദിച്ചാ ചിലപ്പൊ ഒന്നും പറയില്ലായിരിക്കും….എന്ന് ശാരു തിരിച്ച് പറഞ്ഞതും നിഷ മാലുവിന്റെ അടുത്തേക്ക് ചെന്നു…
ആ അത് ശരിയാ .. ആന്റി ചോദിച്ചാ ഉറപ്പായിട്ടും സമ്മതിക്കും…ഏട്ടന്റെ കുഞ്ഞി പെങ്ങൾ അല്ലേ…. എന്ന് അവൾ മാലുവിന്റെ തടിയിലൊന്ന് തട്ടി പറഞ്ഞതും മാലു ഒന്ന് ചിരിച്ചോണ്ട് ഫോൺ എടുത്തു മാധവന് വിളിച്ചു….
ആഹ്… ശരി ഏട്ടാ….എന്നും പറഞ്ഞു മാലു കാൾ കട്ട് ചെയ്തതും എല്ലാവരും എന്തോ റിസൾട്ട് കേൾക്കാൻ നിക്കുന്ന പോലെ അവരെ തന്നെ നോക്കി നിന്നു…
എന്തായി ആന്റി…
ഏട്ടൻ സമ്മതിച്ചിട്ടുണ്ട് എന്ന് മാലു പറഞ്ഞതും ഹരിയുടെ മനസ്സിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തിയ പ്രതീതി ആയിരുന്നു…. കിച്ചുവും ശ്രീയും അവനെ തന്നെ നിരീക്ഷിച്ചതും അവൻ അവരെ നോക്കി എന്താടി എന്ന് പതിയെ ചോദിച്ചു…
അവരൊന്ന് ചിരിച്ചു തലയാട്ടിയതും അവനവരെ നോക്കി പോടീ എന്ന് പറഞ്ഞു കൊണ്ട് കാറിനകത്തേക്ക് കയറി ഇരുന്നു…..
കിച്ചു…ലച്ചൂന്റെ രണ്ട് ജോഡി ഡ്രസ്സ് എടുത്തു തരാവോ എന്ന് നിഷ പറഞ്ഞതും കിച്ചു ഒന്ന് തലയാട്ടി കൊണ്ട് മുകളിലേക്ക് കയറി…..
വീടിന്റെ ഗേറ്റ് കടന്നതും ഹരി നിഷയെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു…..
താങ്ക്സ്ഡീ…. നീ താൻ ഒറിജിനൽ ഫ്രണ്ട്…. ലവ് യൂ ഡീ… എന്ന് പറഞ്ഞു ഹരി അവളെ കവിളിൽ പിച്ചി വലിച്ചു….
ഔ…. വേദനിക്കുന്നെടാ ദുഷ്ട്ടാ….
ഓ.. സോറി മുത്തേ… സന്തോഷം കൊണ്ടാ….എന്നും പറഞ്ഞവൻ പിച്ചിയ ഭാഗത്ത് അവൾക്ക് ഉഴിഞ്ഞു കൊടുത്തതും അവളൊന്ന് ചിരിച്ചു ഹരിയെ നോക്കി…
ഓ.. എന്റെ ദേവി… ഈ കപ്പിൾസിനിടയിൽ ഞാൻ പോസ്റ്റാവോ എന്തോ എന്ന് പറഞ്ഞു കൊണ്ട് കിരൺ മുകളിലേക്ക് നോക്കി…
മുകളിലേക്ക് നോക്കാതെ നേരെ നോക്കി വണ്ടി എടുക്കെടാ…. ഇല്ലേൽ ഇപ്പൊ ഒക്കെ മുകളിലേക്കെത്തും….. എന്ന് അനി പറഞ്ഞതും കിരണൊന്ന് മുഖം കോട്ടി ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ കൊടുത്തു….
ഡാ… ഹരി എനിക്ക് കഴിക്കാനെന്തെങ്കിലും വാങ്ങി തരണേ…
നീ ഇന്ന് എന്ത് ചോദിച്ചാലും ഞാൻ വാങ്ങി തരും…. അത്രക്ക് സന്തോഷത്തിലാടി ഞാൻ…. എന്റെ ലച്ചൂന്റെ കൂടെ സമാധാനത്തിൽ ഒന്ന് ഇരിക്കാലോ…
ഇരുത്തം ലാസ്റ്റ് കിടത്തമാവാതിരുനാ മതി…..
ഞങ്ങൾ തോന്നുന്ന പോലെ ചെയ്യും നീ നിന്റെ കാര്യം നോക്കെടാ അനി തെണ്ടി…
കൂടുതൽ എക്സൈറ്റട് ആവല്ലേ മോനേ ഹരി… ആന്റിയെ അറിയാലോ ഇങ്ങനുള്ള കാര്യങ്ങളിൽ സ്ട്രിക്ട് ആണ്…
അതിനല്ലേ കിരൺ…
ഏഹ്.. ഞാനോ..
ആ… നീ ആന്റിക്കൊരു കമ്പിനി കൊടുത്താ മതി…
പ്ഫാ….പോടാ തെണ്ടി എന്നെ കൊണ്ടൊന്നും വയ്യാ….
ഓ… ഇല്ലേൽ വേണ്ടാ… വേറെ വഴി നോക്കാം… ഡാ.. ലച്ചൂനോട് അവളവിടെ നിൽക്കുന്ന കാര്യം പറയല്ലേ… അവിടെത്തിട്ട് ഞാൻ പറഞ്ഞോളാം….
മ്മ്.. ശരി ശരി… എന്നാ പോയി വിളിച്ചോണ്ട് വാ എന്ന് അനി പറഞ്ഞതും ഹരി ഒന്ന് ചിരിച്ചോണ്ട് പുറത്തേക്കിറങ്ങി…..
ദാസിനോട് കാര്യങ്ങളെല്ലാം പറഞ്ഞവൻ ലച്ചുവിനേം കൊണ്ട് കാറിലേക്ക് കയറി…
ഹോട്ടലിൽ നിന്ന് ചെറിയ രീതിയിൽ ഭക്ഷണം കഴിച്ചവർ ആന്റിയുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു….
തുടരും

by