രചന – കണ്ണന്റെ മാത്രം
ഈ സമയം അച്ചു റൂമിലേക്ക് വന്ന് ബെഡിലേക്ക് മലർന്നു കിടന്നു. അവനു ഗൗരിയുടെ മുഖം ഉള്ളിൽ നിന്നും പോകുന്നുണ്ടായിരുന്നില്ല.. അവളുടെ ആ ഉണ്ടക്കണ്ണുകൾ പിന്നേം പിന്നേം അവനു മുന്നിൽ തെളിഞ്ഞു.
എന്റെ പെണ്ണെ നീ എന്തു മാജിക് ആണ് ചെയ്യ്തത് നിന്നെ കുറിച്ചല്ലാതെ വേറെ ഒന്നും എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ലല്ലോ… അവൻ എഴുനേറ്റിരുന്നുകൊണ്ട് തലയൊന്നു കുടഞ്ഞു… എന്തായാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു ഗൗരിദുർഗാ… നീ നിന്റെ ഹൃദയത്തിൽ വേറെ ആർക്കും ഇതുവരെ സ്ഥാനം കൊടുത്തിട്ടില്ലെങ്കിൽ പിന്നേ നീ ഈ അഗ്നിദേവിന്റെ മാത്രം ദുർഗ ആവും..
അവൻ ഒരു ചിരിയോടെ ആലോചിച്ചു കൊണ്ട് കുളിക്കാനായി പോയി…
………
ദേവർമഠം തറവാട്ടിൽ രാത്രിയിലെ ഭക്ഷണം എല്ലാരും ഒരുമിച്ചു ആണ് കഴിക്കുന്നത്. അതു രാഘവ് വർമ്മക്ക് നിർബന്ധം ഉള്ള കാര്യം ആണ്..അന്നും അതുപോലെ എല്ലാവരും ഭക്ഷണത്തിനു ഇരുന്നു.
(രാഘവ് വർമയെയും മീനാക്ഷിയമ്മയെയും നമുക്ക് മുത്തശ്ശൻ മുത്തശ്ശി എന്നു വിളിക്കാം)
ആദി കണ്ണൻ പോയിട്ട് വിളിച്ചില്ലേ.. അവൻ നാളെ എപ്പൊഴാ വരിക.മുത്തശ്ശൻ ചോദിച്ചു.
വിളിച്ചിരുന്നു അച്ഛാ അവൻ നാളെ early morning ഫ്ലൈറ്റിനു വരും.. ആദിത്യ പറഞ്ഞു..
നാളെ അല്ലെ നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർ ബാലുവിന്റെ മകന്റെ കല്യാണം. എല്ലാവരും പോകുന്നുണ്ടോ..
ഞാനും മീനുവും ഇല്ല. ഞങ്ങൾ നാളെ തറവാട്ടമ്പലം വരെ ഒന്നു പോവാണ്.
ഞാൻ പോകുന്നില്ല അച്ഛാ.. എനിക്ക് നാളെ ഒരു കേസ് ഉണ്ട്. ബാലുവും ഇല്ലാത്ത കാരണം എനിക്ക് പോയെ പറ്റു..റിസപ്ഷൻ ടൈമിൽക്ക് എത്താൻ നോക്കാം ആദി പറഞ്ഞു..
ഏഹ്.. ഏട്ടൻ പോകുന്നില്ലേ.. എങ്കിൽ ഞാനും റിസപ്ഷനു വരുന്നുള്ളു… മഹി പറഞ്ഞു..
ഇതു ഞാൻ ആദ്യമേ ആദിയേട്ടനോട് പറഞ്ഞതാ ഏട്ടൻ ഇല്ലെങ്കിൽ മഹി വരാൻ സാധ്യത ഇല്ലെന്ന്.. എന്റെ കോളീഗ് അല്ലെ വേദിക അതുകൊണ്ട് ഞാൻ എന്തായാലും പോകുന്നുണ്ട്… സീത പറഞ്ഞു.
ഞങ്ങളുടെ സ്കൂൾമേറ്റ് ആണ് വേദിക.. അതുകൊണ്ട് ഞാനും ശ്രീയും പോകുന്നുണ്ട്. തേജ പറഞ്ഞു..
തേജക്ക് കൂട്ടിനു ഞാനും പോകുന്നുണ്ട്. രവിയും പറഞ്ഞു..
കണ്ട കണ്ട ഞാൻ പറഞ്ഞില്ലേ ഫുൾ ടൈം അമ്മേടെ വാലാ അച്ഛൻ. ദേവൂട്ടി ലച്ചുവിന്റെ ചെവിയിൽ പറഞ്ഞു..
എന്താ അവിടെ രണ്ടും കൂടി ഒരു സ്വകാര്യം.. നിങ്ങൾ പോകുന്നില്ലേ നാളെ..
മുത്തശ്ശൻ അവരോട് ചോദിച്ചു.
ഒന്നുല്ല്യ മുത്തശ്ശ.. ഞങ്ങൾ നാളെ മാമയുടെ കൂടെ കേസിനു കയറുന്നുണ്ട്. അതുകൊണ്ട് റിസപ്ഷനു പോകുന്നെ ഉള്ളൂ. ദേവൂട്ടി പറഞ്ഞു…
നിങ്ങളോ മക്കളെ മുത്തശ്ശി അച്ചുവിനോടും രുദ്രയോടും ദേവിനോടും ആയി ചോദിച്ചു..
ഞങ്ങൾ നാളെ കണ്ണൻ വന്നിട്ട് റിസപ്ഷന് ഒരുമിച്ചു പോകുന്നുണ്ട്… ദേവ് പറഞ്ഞു.
എന്റെ കാര്യം ഉറപ്പില്ല മുത്തശ്ശി… ഫ്രീ ആണങ്കിൽ റിസപ്ഷനു ഇവരുടെ കൂടെ പോകാം.. അച്ചുവും പറഞ്ഞു..
ആ പോകാൻ സാധിക്കുന്നവർ ഒക്കെ പോവണം… മുത്തശ്ശൻ അതും പറഞ്ഞു എഴുന്നേറ്റു..
അതുപോലെ ബാക്കി ഉള്ളവരും കഴിച്ചു എഴുന്നേറ്റ് എല്ലാരും കൂടി ടേബിളും കിച്ചനും ക്ലീൻ ചെയ്ത് അവരവരുടെ റൂമിലേക്ക് പോയി..
………..
പിറ്റേന്ന് രാവിലെ നേരത്തോടെ തന്നെ രാധുമ്മയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി. കല്ലുവും ലച്ചുവും കൂടി ഓപ്പറേഷനുള്ള ബില്ലും അടച്ച് ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ ഇരുന്നു…
ആ സമയത്താണ് ഗൗരിയുടെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ ഷീജമ്മ ആണ്. ഗൗരി വേഗം ഫോൺ എടുത്തുകൊണ്ടു കുറച്ചു മാറി നിന്നു..
എന്താ അമ്മേ..
ആ ഗൗരി നീ എപ്പോഴാ വരുന്നത്…
അതു അമ്മേ ഇവിടെ ഓപ്പറേഷൻ ചെയ്യാൻ പോണേ ഉള്ളൂ. ഇന്നുംകൂടി ഇവിടെ നിന്നോട്ടെ ഞാൻ….
അതൊന്നും പറ്റില്ല… ഇന്ന് ഗിരിജ ഒക്കെ വരുന്നുണ്ട്. അവർ രാത്രി ഭക്ഷണത്തിനു ഉണ്ടാവും. ഒക്കെ കൂടി എന്നെകൊണ്ട് ഒറ്റക്ക് പറ്റില്ല… അതുകൊണ്ട് മര്യാദക്ക് ഉച്ചകഴിയുമ്പോഴേക്കും ഇങ്ങോട്ട് എത്തിയിരിക്കണം..
അമ്മ പ്ലീസ് അമ്മേ അവള് ഒറ്റക്കല്ലേ..
അവള് ഒറ്റക്കോ ഇരട്ടക്കോ ആവട്ടെ.. അതൊന്നും എനിക്ക് അറിയണ്ട.. നീ ഇങ്ങോട്ട് എത്തിയിരിക്കണം. മനസിലായല്ലോ.. ഇനി എന്നെകൊണ്ട് വിളിപ്പിക്കരുത്.ഇതും പറഞ്ഞു അവർ ഫോൺ വച്ചു.
ഗൗരി കുറച്ചു നേരം ആ ഫോണിലേക്ക് കണ്ണുംനിറച്ച് നോക്കി നിന്നു. പിന്നെ പതുക്കെ കല്ലുവിന് അടുത്ത് പോയി ഇരുന്നു…
ഗൗരിയെ തിരിഞ്ഞു നോക്കിയ കല്ലു അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ടെൻഷനോടെ ചോദിച്ചു.
എന്തുപറ്റി ഗൗരി.. ആരാ വിളിച്ചേ.. നീ എന്തിനാ കരയുന്നെ.. കാര്യം പറയ് പെണ്ണെ വെറുതെ കരയാതെ…
അമ്മയാടി വിളിച്ചത്… എന്നോട് ഉച്ച തിരിയുമ്പോഴേക്കും വീട്ടിലെത്താൻ പറഞ്ഞു. ഞാൻ കുറെ പറഞ്ഞു നോക്കി ഇന്ന് ഇവിടെ നിക്കാൻ സമ്മതിക്കുന്നില്ല…
അതു സാരമില്ല പെണ്ണെ.. നീ പോകാൻ നോക്കിക്കോ വെറുതെ നിന്റെ അമ്മയെ ദേഷ്യം പിടിപ്പിക്കണ്ട…
അതു മാത്രം അല്ലടാ ഗിരിജ അപ്പ ഒക്കെ വരുന്നുണ്ട് വൈകിട്ടേക്ക്…
ഓഹോ അപ്പൊ പണി എടുക്കാൻ വിളിച്ചതാണല്ലേ ഞാനും വിചാരിച്ചു എന്താ നിന്റെ അമ്മക്ക് പെട്ടന്ന് സ്നേഹം വന്നേ എന്ന്.. കല്ലു ദേഷ്യത്തോടെ പറഞ്ഞു..
പണി എടുക്കാൻ കുഴപ്പം ഇല്ലെടാ നാളെ മാനവേട്ടൻ ഉണ്ടാവും ചിലപ്പോ.. എനിക്ക് ഇഷ്ടമില്ല അയാളെ.. എപ്പോഴും എന്തേലും ഒക്കെ പറഞ്ഞ് തട്ടാനും മുട്ടാനും ഒക്കെ വരും… ഗൗരി വിഷമത്തോടെ പറഞ്ഞു
നിന്നെ കൊള്ളാണ്ടാണ് ഗൗരി നല്ല ഒരെണ്ണം അവന്റെ കവിളടച്ച് കൊടുത്ത തീരും അവന്റെ അസുഖം.. കല്ലു രോഷത്തോടെ പറഞ്ഞു.. ആ പുട്ടിഭൂതം ശ്രീലക്ഷ്മിയും ഉണ്ടാവും അല്ലെ..
അറിയില്ല.. ചിലപ്പോ എല്ലാരും ഉണ്ടാവും. ശ്രീയേച്ചി കുഴപ്പം ഇല്ല കല്ലു ആരും കാണാത്തപ്പോ എന്നേ എന്തേലും ഒക്കെ പറയും എന്നേ ഉള്ളൂ വേറെ ശല്യം ഒന്നും ഇല്ല….
നിന്നോട് ഞാൻ പറഞ്ഞതല്ലേ ഗൗരി നിന്റെ ചേട്ടനോടെങ്കിലും എല്ലാം പറയാൻ.. അല്ലാതെ നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലല്ലോ.. അപ്പൊ അവൾക്ക് പേടി. ഇനിയെങ്കിലും നീ എല്ലാം ചേട്ടനോട് പറയണം..
മ്മ്.. പറയാം കല്ലു. ഇനിയും അവരുടെ ശല്യം വന്ന എന്തായാലും പറയും..
……….
ആദിത്യയും ലച്ചുവും ദേവൂട്ടിയും കൂടി ഹോസ്പിറ്റലിൽ വന്നിറങ്ങി. അവർ നേരെ ആദിയുടെ കാബിനിൽ കയറി ഓപ്പറേഷൻ യൂണിഫോം ഇട്ടു അതിനുള്ളിൽ തന്നെ ഉള്ള സ്പെഷ്യൽ ലിഫ്റ്റ് വഴി ഓപ്പറേഷൻ തിയേറ്ററിൽ എത്തി.. അവിടെ എല്ലാം സെറ്റ് ആയിരുന്നു. അതുകൊണ്ട് വേഗം തന്നെ പ്രൊസീജിയർ തുടങ്ങി വച്ചു..
പ്രൊസീജിയർ കഴിഞ്ഞ് പേഷ്യന്റിനെ ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി ബന്ധുക്കളോട് സംസാരിക്കാൻ ആദി പുറത്തിറങ്ങി ഒപ്പം ദേവൂട്ടിയും ലച്ചുവും കൂടി ഇറങ്ങി.
അപ്പൊഴാണ് അവിടെ ഇരിക്കുന്ന കല്ലുവിനെയും ഗൗരിയെയും അവർ കണ്ടത്. അവരെ കണ്ടതും ലച്ചുവും ദേവൂട്ടിയും വേഗം മാസ്ക് ഒക്കെ മാറ്റി അവരുടെ അടുത്തേക്ക് പോയത്..
അവരെ കണ്ട കല്ലുവും ഗൗരിയും പെട്ടന്ന് ഒന്നു ഞെട്ടി.എന്നിട്ട് ചോദിച്ചു നിങ്ങൾ എന്താ ഇവിടെ..
ഞങ്ങൾ അച്ഛന്റെ കൂടെ വന്നതാ.. ദേ ഇതാണ് എന്റെ അച്ഛൻ Dr. ആദിത്യ… ലച്ചു ആദിയെ അവർക്ക് കാട്ടികൊടുത്തുകൊണ്ട് പറഞ്ഞു. നിങ്ങൾ എന്താ ഇവിടെ…
എന്റെ അമ്മയെ ഓപ്പറേഷന് കേറ്റിയിട്ടുണ്ട്. ഇന്നലെ വയ്യാതായി അഡ്മിറ്റ് ആക്കിയതാണ്.. കല്ലു വിഷമത്തോടെ പറഞ്ഞു..
ഓഹ് രാധികയുടെ മകൾ ആണോ ഇയാൾ.. ആദി ചോദിച്ചു.
അതെ ഡോക്ടർ.. കല്ലു പറഞ്ഞു
ആ നിങ്ങളെ കാണാൻ ആണ് ഞാൻ പുറത്തുവന്നത്.. രാധികയുടെ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു.. പേടിക്കാൻ ഒന്നും ഇല്ല.. ഒരു 3 മാസം നന്നായി ശ്രദ്ധിക്കണം. നല്ല റസ്റ്റ് എടുക്കണം. ചുമ പനി ഒന്നും വരാതെ നോക്കണം. വന്നാലും എന്നേ വന്നു കണ്ടിട്ട് മരുന്ന് കഴിച്ച മതി. സ്വയം ചികിത്സ ഒന്നും വേണ്ട. ടെൻഷൻ ഒന്നും കൊടുക്കാതെ നോക്കണം. ഇനി ഒരു അറ്റാക്ക് വരാതെ നോക്കണം.3 ഡേയ്‌സ് കഴിഞ്ഞ് ഡിസ്ചാർജ്
ചെയ്യാം..
ശരി ഡോക്ടർ.. കല്ലു പറഞ്ഞു.
അല്ല ലച്ചു നിങ്ങൾ എങ്ങനെയാ പരിചയം.. അയാൾ ചോദിച്ചു..
അച്ഛാ കല്ലു ചേച്ചിയും ഗൗരി ചേച്ചിയും നമ്മുടെ DM ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നേ.. ഞങ്ങൾ ദേവേട്ടന്റെ കൂടെ പോയി പരിചയപെട്ടതാ… എന്റെ റൂമിൽ എന്റേം ഇവളുടെം ഒരു പെൻസിൽ drawing ഫ്രെയിം ചെയ്തതില്ലേ അതു കല്ലു ചേച്ചി വരച്ചു തന്നതാണ്….
ആഹാ ആണോ നിങ്ങൾ DM ഗ്രൂപ്പിൽ ആണോ വർക്ക് ചെയ്യുന്നത്. അപ്പൊ ഇവിടെ ഡിസ്‌കൗണ്ട് ഉണ്ട്. നിങ്ങൾ ബില്ല് അടിച്ചതാണോ…
ആ അടച്ചു ഡോക്ടർ..
ആണോ എങ്കിൽ ആ ബില്ല് തായോ ഞാൻ ഓഫീസിൽ പറഞ്ഞുവെക്കാം. ഡിസ്ചാർജ് ആവുമ്പോൾ ഒന്ന് ഓഫീസിൽ പോയി പറഞ്ഞാ മതി. പിന്നെ കല്ലു മോളെ ആ drawing ഞാനും കണ്ടതാ നന്നായിട്ടുണ്ട്.. ഇനിയും വരയ്ക്കണം… അല്ല ഞാൻ നിങ്ങളുടെ പേര് ചോദിക്കാൻ വിട്ടു. എന്താ നിങ്ങളുടെ പേര്..
ഞാൻ കൃഷ്ണകല്യാണി ഇത് ഗൗരിദുർഗ..
ആഹാ നല്ല സൂപ്പർ പേരുകൾ ആണല്ലോ ആദി പറഞ്ഞു..
Thank you ഡോക്ടർ.. അവർ പറഞ്ഞു
ഡോക്ടർ എന്നൊന്നും വിളിക്കേണ്ട മക്കളെ.. അങ്കിൾ എന്ന് വിളിച്ചാമതി..
ശരി ഡോക്.. സോറി അങ്കിൾ കല്ലു പറഞ്ഞു..
ശരി മക്കളെ എന്നാൽ നാളെ കാണാം. ദേവൂട്ടി ലച്ചു നിങ്ങൾ എന്റെക്കൂടെ ക്യാബിനിലേക്ക് വരുന്നുണ്ടോ…
ഇല്ല മാമേ ഞങ്ങൾ ചേച്ചിമാരോട് ഒന്ന് മിണ്ടിയിട്ട് വരാം.. ദേവൂട്ടി പറഞ്ഞു
ആ അപ്പൊ അവരുടെ ചെവിയുടെ കാര്യം തീരുമാനം ആയി… എന്തായാലും നമുക്ക് പെട്ടന്ന് പോണം.. നിങ്ങൾ ഒരു 10 മിനിറ്റ് കഴിഞ്ഞ് പാർക്കിങ്ങിലേക്ക് വായോ.. ഇതും പറഞ്ഞു അയാൾ ക്യാബിനിലേക്ക് പോയി.
നിങ്ങൾ ഇന്നലെ വന്നതല്ലേ ചേച്ചിമാര് എന്തേലും കഴിച്ചോ.. ഫ്രഷ്അപ് ആവണോ വേണമെങ്കിൽ മാമയുടെ ക്യാബിനിൽ പോവാം.. ദേവൂട്ടി അവരോടു ചോദിച്ചു..
വേണ്ട മക്കളെ ഞങ്ങൾ ഫ്രഷ്അപ് ആയി ഇവിടെ ഉള്ള ടോയ്‌ലെറ്റിൽ.. പിന്നെ ഫുഡും ക്യാന്റീനിൽ നിന്നും കഴിച്ചു…
പിന്നെ അവർ കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു.
അപ്പൊ ശരി ചേച്ചീസ് ഞങ്ങൾക്ക് നാളെ ഇവിടെ ട്രെയിനിങ് ഉണ്ട്. അപ്പൊ നമുക്ക് നാളെ കാണാം.. ഇതും പറഞ്ഞ് അവർ പോയി.
ഗൗരിയും കല്ലുവും അവർ പോകുന്നത് ഒന്ന് നോക്കി അവിടെ ഇരുന്നു..
തുടരും……

by