18/04/2026

സത്യഭാമ : ഭാഗം 26

രചന – അയിഷ അക്ബർ

അവളാ ദാവണി ശരീരത്തിൽ നിന്നും വലിച്ചൂരി മാറ്റി…..

അതവളുടെ ഹൃദയത്തിന് അത്ര മേൽ ഭാരം നൽകുന്നത് കൊണ്ടായിരുന്നത്……

ഓർമകലോരോന്ന് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അവയിൽ തെളിഞ്ഞു നിന്നിരുന്നത് അവന്റെ മുഖമായിരുന്നു…..

സത്യ ഭാമയെ കുറിച്ചറിയാൻ തന്റെ മനസ്സിനെ പ്രാപ്തമാക്കിയ അവന്റെ മുഖം….

അവനും താനുമായുള്ള ബന്ധമെന്താണ്…..

ഇനി അവൻ തന്നെ അന്ന്വേഷിച്ചു വന്നതായിരിക്കുമോ….

എന്നാൽ തന്റെ ഹൃദയത്തിനൊഴികെ മറ്റാർക്കും അവനെ കണ്ട് പരിചയം പോലുമില്ല…..

അവളുടെ മനസ്സ് സംശയങ്ങൾക്ക് നടുവിലായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രണ്ട് ദിവസമായി അജയ് താമസിക്കുന്ന വീട് അടഞ്ഞു കിടക്കുകയായിരുന്നു…..

ഭാമയുടെ കണ്ണുകൾ ആ വാതിലിനു ചുറ്റും തിരഞ്ഞു കൊണ്ടിരുന്നു…

എന്നാൽ അവനെ കാണാത്തത്തിൽ അവൾക്ക് വല്ലാത്ത നിരാശ തോന്നി….

മനസ്സ് അവന്റെ കൂടെ തന്നെയായിരുന്നു….

അവൻ വരുന്നതിനു മുന്പും തന്റെ ഓർമകളെ വേട്ടയാടിയിരുന്ന ആ മുഖം ഇന്നും തനിക്ക് സ്വസ്ഥത തരുന്നില്ല ……

ആ കൊച്ചിനെ കണ്ടതേയില്ലല്ലോ…. തിരിച് പോയിയെന്നാ തോന്നുന്നത്…..

മുത്തശ്ശിയുടെ വാക്കുകൾ അവളുടെ ഹൃദയത്തെ രണ്ടായി ഭാഗിക്കും പോലെ…

അതിനു ആ ഏട്ടന്റെ സാധനങ്ങളൊക്കെ അവിടെയുണ്ടല്ലോ…. അതൊന്നും എടുക്കാതെ പോകുമോ…..

ഒന്ന് ഉറക്കെ കരയാനായി ഭാമ അവിടെ നിന്നെഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോഴാണ്
അനഘയുടെ വാക്കുകൾ അവളിലൊരു ആശ്വാസം പകർന്നത്…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഭാമ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് മുല്ലപ്പൂ കൊരുക്കുന്ന അനഘയെ കാണുന്നത്….

അവിടെയാകെ നിറഞ്ഞു നിന്ന ആ മുല്ലപ്പൂ ഗാന്ധം അവന്റെ ഓർമകളെ തന്നിലേക് വാരി വിതറി കൊണ്ടിരുന്നു….

അവൻ പോകുന്നെങ്കിൽ പോകട്ടെ… വരുന്നെങ്കിൽ വരട്ടെ ….

അവനയോർത് സങ്കടപ്പെടാൻ അവൻ തനിക്കാരാണ്…..

അവന്റെ താത്കാലിക വേർപാട് പോലും തന്നെ ഇത്ര മേൽ വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവൻ തനിക്കെല്ലാമല്ലേ…

ഇത്ര ചുരുങ്ങിയ സമയം കൊണ്ട് അവൻ തന്റെ ഹൃദയത്തിൽ കയറി കൂടിയെങ്കിൽ അതിനെ പ്രണയമെന്ന് വിളിക്കാൻ കഴിയുമോ…..

അപ്പോഴും അവളെ പൊതിഞ്ഞു നിൽക്കുന്ന മുല്ലപ്പൂ മണം അവന്റെ പുഞ്ചിരിയെ അവളിൽ നിറച്ചു…….

എന്താ ചേച്ചീ…. മുല്ലപ്പൂ വേണോ….

അനഘ അവളെ നോക്കിയത് ചോദിക്കുമ്പോൾ അവൾ ചെറു പുഞ്ചിരിയോടെ അനഘക്കരികിലായിരുന്നു…

ചേച്ചീടെ കല്യാണത്തിന് ഞാൻ മുല്ലപ്പൂ കൊരുത് തരാം കേട്ടോ….

അവൾ ചിരിച്ചു കൊണ്ടത് പറഞ്ഞ് മുല്ലപ്പൂ മാലd ഭാമയുടെ മുടിയിൽ ചൂടി….

വിവാഹം…. ഓർക്കുമ്പോൾ ഒരിക്കലും തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് പോലെ…..

ഞാനീ കല്യാണം അങ്ങ് വേണ്ടെന്ന് വെച്ചാലോ….

അനഘയെ നോക്കി ഭാമയത് ചോദിക്കുമ്പോൾ അവളോടൊരു കുസൃതി എന്ന നിലക്കായിരുന്നു…
എങ്കിലും ഭാമയുടെ വാക്കുകൾ ഗൗരവമായിരുന്നത് കൊണ്ട് തന്നെ അനഘ പെട്ടെന്ന് മുഖമുയർത്തി…

അവളുടെ മുഖത്ത് ഒരു തരം ഞെട്ടൽ സ്ഥാനം പിടിച്ചത് ഭാമ അല്പം അതിശയത്തോടെയാണ് നോക്കി കണ്ടത്……

എന്തേയ്….
ഭാമ അവൾക്ക് നേരെ പുരികമുയർത്തി….

അപ്പൊ..അപ്പൊ ചേച്ചിക്ക് ഓർമ തിരിച്ചു കിട്ടിയോ…

അവളത് ചോദിക്കുമ്പോൾ ഭാമയിൽ സംശയം നിറഞ്ഞു തുടങ്ങി….

അതെന്താ അനു നീയങ്ങനെ പറഞ്ഞത്….

അല്ലാ… ഓർമ കിട്ടാത്തത് കൊണ്ടല്ലേ ഭാമേച്ചി മഹേഷിനെ കെട്ടാൻ തയ്യാറായത്……
വിവാഹം മുടക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് എന്റെ ഭാമേച്ചിയെ എനിക്ക് തിരിച് കിട്ടിയത് കൊണ്ടാണ്…..

അവൾ സന്തോഷത്തോടെ അത് പറഞ്ഞ് കൊണ്ട് ഭാമയെ കെട്ടിപ്പിടിച്ചു…

ഭാമയുടെ സംശയങ്ങൾക്ക് അറുതി വന്നു തുടങ്ങുകയായിരുന്നു…..

അമ്മയാണ് തന്നോട് കള്ളം പറയുന്നതെന്ന് അവൾക്ക് വ്യക്തമായി തുടങ്ങി…..
കാരണം അനുവിന്റെ കണ്ണിൽ നോക്കി നിഷകളങ്കമായ ആ സംസാരത്തിൽ തനിക്കെന്നല്ല മറ്റാർക്കും അവിശ്വസിക്കാൻ കഴിയില്ല…

ചേച്ചിക്ക് നിന്നോട് പിണക്കമാണ്….

അവൾ അനുവിന്റെ കൈകൾ വിടുവിച്ചത് പറയുമ്പോൾ ചിരിച്ചു കൊണ്ടിരുന്ന അനുവിന്റെ മുഖത്തെ ചിരി മാഞ്ഞു….

അതെന്താ ചേച്ചീ….

ഓർമ ഇല്ലാതിരുന്ന സമയത്ത് എന്താ എന്നോട് സത്യങ്ങളൊന്നും പറയാതിരുന്നത്…. ഈ വിവാഹത്തിന് ഞാൻ സമമതിക്കുമ്പോഴും നീ മിണ്ടാതിരിക്കുവായിരുന്നില്ലെ…..

ഭാമ പരിഭവം നടിച്ച് കൊണ്ടത് പറയുമ്പോൾ അനുവിന്റെ മുഖവും വല്ലാണ്ടായിരുന്നു…..

അതിനു ചേച്ചി എന്റെ ഭാമേച്ചി ആയിരുന്നില്ലല്ലോ ഇത് വരെയും …
ആ അലവലാതിയെ മഹേഷേട്ടനെന്നല്ലാതെ വിളിച്ചിരുന്നില്ലല്ലോ….
ഇപ്പൊ ഓർമ്മകൾ തിരിച് കിട്ടിയപ്പോൾ അങ്ങനെ വിളിക്കാൻ പോലും ചേച്ചിക്ക് അറക്കുന്നില്ലെ….

അവൾ തന്നോടത് ചോദിക്കുമ്പോൾ മഹേഷിനെ സത്യ ഭാമ എത്രത്തോളം വെറുത്തിരുന്നു വെന്നത് വ്യകതമാകുകയായിരുന്നു….

അവൾക്കാകെ തല ചുറ്റുന്നത് പോലെ തോന്നി..

പിന്നേ…. അതുമല്ല…. ചേച്ചിയോട് സത്യങ്ങളൊന്നും അറിയിക്കരുതെന്ന് അമ്മ പറഞ്ഞിരുന്നു….

അനുവത് പറയുമ്പോൾ ഭാമ ക്കവരോട് ദേഷ്യം വരുന്നുണ്ടായിരുന്നു….

എന്തിനാണ് അവരീ വിവാഹം നടത്തുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് കൂടി ചോദിച്ചാലൊരു പക്ഷെ അനുവിന് സംശയം തോന്നുമോയെന്നവൾ ഭയന്ന്……

അത് പതിയേ കണ്ട് പിടിക്കാൻ കഴിയുമെന്നവൾ മനസ്സിൽ കണക്ക് കൂട്ടി…..

ചേച്ചീ…. ഇത്രയും ആയ സ്ഥിതിക്കി നിയീ വിവാഹം എങ്ങനെ മുടക്കും….

അനു ശബ്ദം താഴ്ത്തിയാണത് ചോദിച്ചത്…..

മോള് തൽക്കാലം ഇതിനെ കുറിച്ചാരോടും ഒന്നും പറയണ്ട…. ചേച്ചിക്ക് ഓർമ കിട്ടിയ വിവരവും മോള് മാത്രം അറിഞ്ഞാൽ മതി…
എങ്ങനെയെങ്കിലും മുടക്കാൻ പറ്റുമോയെന്ന് ചേച്ചി നോക്കട്ടെ….

അവളതും പറഞ് കൊണ്ട് അവളുടെ കവിളിൽ തലോടി അവിടെ നിന്നും എഴുന്നേറ്റു…..

മുത്തശ്ശിയായിരുന്നു ശെരിയെന്നവൾക്ക് മനസിലായത് കൊണ്ട് തന്നെ കട്ടിലിൽ ഉറങ്ങിക്കിടന്നിരുന്ന അവരെ അവൾ അത്യധികം ദയയോടെ നോക്കി…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് രാത്രി ആ കുഞ്ഞ് വീട്ടിൽ തിരി തെളിഞ്ഞു…

അവിടെ ചെറിയൊരു വെളിച്ചം കണ്ടതും അവളുടെ ഹൃദയാം എന്തിനെന്നില്ലാത്ത സന്തോഷത്തിനടിമപ്പെടുന്നത് അവളറിഞ്ഞു…..

മുത്തശ്ശി പറഞ്ഞത് പോലെ തനിക്ക് ശെരിയെന്നു തോന്നുന്നത് ചെയ്യുക മാത്രമേ ഇനി തന്റെ മുന്നിൽ വഴിയുള്ളു…

തനിക്ക് ശെരിയവനാണ്…
അവന്റെ നോക്കിന് പോലും അത്രമേൽ തനിക്ക് സാന്ത്വനം പകരാൻ കഴിയുന്നു…. അവന്റെ വാക്കുകൾക്ക് തന്റെ ദുഖത്തെ ശമിപ്പിക്കാൻ കഴിയും….

അവൻ കൂടെയുള്ള ഓരോ നിമിഷവും ഓരോ ചേർത്ത് പിടിക്കലുകളായി തനിക്ക് തോന്നുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഹായ്…..

വീടിന്റെ മുറ്റത്ത് നിൽക്കുന്നവനെ കണ്ടിട്ടും കാണാത്തത് പോൽ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു അവന്റെയാ വിളി…..

അവൾ മുഖം തിരിച്ചവനെ നോക്കി…..

എന്താണ് ഈ മുഖത്തിനിന്നിത്രയും ഗൗരവം…..

അവളുടെ മുഖത്തെ ഗൗരവം കണ്ട് കുസൃതിയോടെയാണ് അവനത് ചോദിച്ചത് …

ഇവിടം ഇട്ടെറിഞ്ഞു പോയിയെന്നാ കരുതിയത്….

അവൾ പറഞ്ഞത് ദേഷ്യത്തോടെയായിരുന്നു..

ഒന്ന് പുറത്തേക്ക് പോകേണ്ടി വന്നു…..
പെട്ടെന്ന് പോയത് കൊണ്ട് പറയാൻ പറ്റിയില്ല….

അവനത് പറയുമ്പോഴും അവളുടെ മുഖം അതേ ഗൗരവം പേറിയിരുന്നു….

പറഞ് പോകാൻ മാത്രം ബന്ധമൊന്നും നമ്മൾ തമ്മിലില്ലല്ലോ…..

അവൾ അവനെ നോക്കി അത് പറയുമ്പോഴും വാക്കുകളിൽ യാതൊരു മയവുമുണ്ടായിരുന്നില്ല….

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കൈകളിൽ അവൻ പിടിച്ചു….

ഇല്ലേ…… അതിനുള്ള ബന്ധം പോലും നമ്മിൽ തമ്മിലില്ലേ…..

അവൻ അവളുടെ മിഴികളിൽ നോക്കിയത് ചോദിക്കുമ്പോൾ അവന്റെ മിഴികൾ അത്ര മാത്രം വികാരങ്ങൾ പേറിയിരുന്നു….

അവളവന്റെ മിഴികളിൽ നോക്കി ഒന്നും പറയാൻ പോലും കഴിയാതെ നിന്നു…

(തുടരും )