രചന – ജ്വാലാമുഖി
“അമ്മേ ഞാൻ ഇറങ്ങുവാ… ”
“വല്ലതും കഴിച്ചിട്ട് പോ മോളെ… ”
“എനിക്ക് വേണ്ട… എന്റെ ബസ് പോകും… ”
“എങ്കിൽ വണ്ടി എടുത്തു പൊക്കുടേ നിനക്ക്… ഹോ ഇങ്ങനെ ഒരു കൊച്ച്… ”
അമ്മയുടെ പിറുപിറുക്കൽ വക വയ്ക്കാതെ ഞാൻ ഓടി…
ബസ് സ്റ്റോപ്പിൽ എത്തിയതും… ഭാഗ്യം… ആൾക്കാർ ഒക്കെ നില്പുണ്ട് ബസ് പോയിട്ടില്ല…
ഇപ്പൊ നിങ്ങൾ വിചാരിക്കും എന്നും കോളേജിൽ കറക്റ്റ് ടൈമിൽ പോകാൻ ഉള്ള ആഗ്രഹം കൊണ്ടാകും എന്ന്… എങ്കിൽ നിങ്ങൾക്ക് തെറ്റി….
അടുത്ത സ്റ്റോപ്പിൽ ബുള്ളറ്റ് ൽ പെങ്ങളെ ബസ് കയറ്റി വിടാൻ വരുന്ന ഒരു സുന്ദരൻ ചേട്ടൻ ഉണ്ട്… ഹോ അങ്ങേരെ കണ്ടാൽ എന്റെ പോന്നോ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റത്തില്ലന്നേ…
“വാണി ഇന്ന് നേരം വൈകിയോ… ”
“ഇച്ചിരി… ഇന്ന് ബസ് ലേറ്റ് ആണെന്ന് തോന്നുന്നു അല്ലെ.. ”
“അതെ… ഒൻപതു മണി കഴിഞ്ഞല്ലോ… ”
പറഞ്ഞു നാവ് ഉള്ളിലേക്ക് ഇട്ടതും ബസ് വന്നു..
തിക്കി തിരക്കി ഞാൻ ഉള്ളിലേക്ക് കയറി സൈഡ് സീറ്റിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു…
സൈഡിൽ ഇരുന്ന ചേട്ടന്റെ മുഖത്തേക്കൊന്നും നോക്കിയില്ല ബാഗ് ആ മടിയിലേക്ക് ഇട്ടു കൊടുത്തു… അയാൾ എന്തോ പിറുപിറുത്തു…
ഞാൻ അപ്പോളും അടുത്ത സ്റ്റോപ്പ് ആകുന്ന നോക്കി നിൽകുവായിരുന്നു…
ഹോ സ്റ്റോപ്പ് എത്തി… നമ്മുടെ ചുള്ളൻ ചേട്ടൻ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ചു നില്പുണ്ട്… അനിയത്തിക്കുട്ടിക്ക് ടാറ്റാ കൊടുത്തു അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകുന്നതും നോക്കി ഞാൻ നിന്നു… ബസ് നീങ്ങുന്നതൊന്നും ഞാൻ അറിഞ്ഞില്ല…
ഏതോ ലോകത്തു ആയിരുന്നു ഞാൻ…
“പിള്ളേരൊക്കെ ആ ബാഗ് ആരുടേലും കൊടുത്തു അങ്ങോട്ട് ഒതുങ്ങി നിന്നെ… രാവിലെ വെറുതെ ഒരു ഉപകാരം ഇല്ലാതെ ഇവറ്റൊളേം ചുമന്നു പോകാന്നു പറഞ്ഞ കഷ്ടം തന്ന… ഹോ… ഡി ആ പച്ച ബാഗ്…. അങ്ങ് ഇറങ്ങി നിന്നെ… ബാഗ് ഒക്കെ അവിടെ കൊടുക്ക്… ”
കണ്ടക്ടർ തുള്ളി തുടങ്ങി… ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ പുറത്തേക്കു നോക്കി നിന്നു..
“ചേച്ചി… ”
തിരിഞ്ഞു നോക്കിയപ്പോൾ ആ കുട്ടി ആണ്..
“എന്താ.. ”
“എന്റെ ബാഗ് ഒന്ന് അവിടെ കൊടുക്കുമോ… ”
ഞാൻ വിനയകുനയ ആയി വേഗം ബാഗ് വാങ്ങി ആ ചേട്ടന്റെ മടിയിലേക്ക് ഇട്ടു പാവം.
ഇപ്പൊ ആ ചേട്ടന്റെ തല മാത്രം കാണാം…
പിന്നെ നമ്മുടെ അനിയത്തികുട്ടി അല്ലെ അതോണ്ട് ബാഗ് വേണമെങ്കിൽ ഞാൻ തന്നെ പിടിക്കും അല്ല പിന്നെ.
.
പെട്ടന്ന് സഡൻ ബ്രേക്ക് ഇട്ടപ്പോൾ ആ കുട്ടി എന്റെ ഷാളിൽ പിടിച്ചു വലിച്ചതും അത് പൊട്ടി പോന്നു… സത്യത്തിൽ എനിക്ക് അരിച്ചു കയറി വന്നു എങ്കിലും അനിയത്തി കുട്ടി ആയിപോയല്ലോ…
“സോറി ചേച്ചി… എനിക്ക് മുകളിൽ കമ്പിയിൽ കൈ എത്തുന്നില്ല… ”
“ഓഹ്.. സാരല്ല്യ… ”
“ചേച്ചി ഏത് കോളേജിൽ ആണ്… ”
“സെൻറ് മേരീസ്… ”
“അപ്പൊ രണ്ടു ബസ് മാറി കേറണം അല്ലെ… ”
“ഉം.. ”
“മോളോ… ”
“ഞാൻ ഡോൺ ബോസ്കോയിലാണ്… നൈൻത് ൽ പഠിക്കുന്നു… ”
കുറച്ചു കഴിഞ്ഞതും എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി…
“ചേട്ടൻ ചോദിച്ചു ചേച്ചിടെ പേര് എന്താന്ന്… ”
മറുപടി പറയാൻ പോയപ്പോളേക്കും കണ്ടക്ടർ ടെ തെറി വിളി തുടങ്ങി..
ഞാൻ വേഗം ഇറങ്ങി നടന്നു…
അപ്പോ അയാൾ എന്നെ കണ്ടിട്ടുണ്ടോ… ശ്യോ… ആ കൊച്ചിന് ഇച്ചിരി മുന്നേ പറയരുന്നില്ലേ…
എന്റെ തന്നെ മണ്ടക്ക് ഒരു പെട കൊടുത്തു ഞാൻ കോളേജിലേക്ക് നടന്നു…
ഗേൾസ് ഓൺലി ആയതുകൊണ്ട് നമ്മുടെ ചട്ടമ്പി ചേച്ചിമാർ എല്ലാം ഗാർഡനിൽ ഇരിപ്പുണ്ട്…
“വാണി… ”
“എന്താ ചേച്ചി…”
” ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് നാളെ ഒരു ഫുഡ് ഫെസ്റ്റ് നടത്തുന്നുണ്ട്… ”
“ഉവ്വ്.. ഇന്നലെ ക്ലാസ്സിൽ വന്നു പറഞ്ഞിരുന്നു… ”
“നമുക്ക് അതൊന്നു കുളമാക്കണ്ടേ… ”
എന്റെ കൃഷ്ണ ഇവളുമാര് എത്രയും വേഗം എനിക്ക് ഇവിടന്ന് ടിസി വാങ്ങി തരും എന്നെന്റെ മനസ്സ് പറഞ്ഞു…
തുടരും…
അധികം ഭാഗങ്ങൾ ഇല്ലാതെ നിങ്ങളെ മുഷിപ്പിക്കാതെ വാണിയുടെ കഥയും വേഗം തീർക്കും.. നിങ്ങളുടെ ഒക്കെ സ്നേഹവും സപ്പോർട്ടും ഇനിയും ഉണ്ടാകണം… ❤❤❤
ഒത്തിരി സ്നേഹത്തോടെ…
നിങ്ങളുടെ സ്വന്തം ജ്വാല… )

by